Aksharathalukal

കൈതാങ്ങ് - 1

        ᴘᴀʀᴛ1                                               Writer:Arya


 രാത്രി കഴിച്ചിട്ട്  ബാക്കി  വരുന്ന  ചോറ് അടുക്കളപ്പുരത്തുള്ള തെങ്ങിന്റെ   ചോട്ടിൽ  കൊണ്ട്  പോയി  കളയുന്നത് കണ്ട് അമ്മയോട് അച്ഛൻ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു,   ആവശ്യമുള്ളത് വച്ചുണ്ടാക്കിയാൽ   പോരേന്ന്....! 

അടുക്കളയിലെ  ചുമരിൽ തൂക്കിയിട്ട തട്ടിലെ മല്ലി  പാത്രവും  ചായപ്പൊടി പാത്രവും  പഞ്ചാരപ്പാത്രവും ഇടയ്ക്കിടെ  തുറന്ന്   നോക്കി   അച്ഛൻ  ചോദിക്കുയിരുന്നു,  കഴിഞ്ഞ   ദിവസമല്ലേ    ഇതൊക്കെ   വാങ്ങിയത്,  ഇത്ര   പെട്ടെന്ന്   തീർന്നോന്ന്.......!
         മഴക്കാലത്ത് ഷർട്ടിന്റെ   പുറകിലേക്ക്
 ചളി  തെറിപ്പിക്കുന്ന ഹവായി  ചെരുപ്പ്   വാങ്ങി  തരുമോന്ന് ചോദിച്ചപ്പോൾ  അച്ഛനോട് പറഞ്ഞു,  സൂക്ഷിച്ച്  നടന്നാൽ
ഹവായി ചെറുപ്പാണെങ്കിലും  ഷർട്ടിൽ  ചെളി  തെറിപ്പിക്കാതെ വീട്ടിലെത്താമെന്ന്...!
കടയിൽ സാധനം വാങ്ങാൻ  പറഞ്ഞ്  വിടും നേരം എന്റെ   കയ്യിൽ തരാൻ പോകുന്ന  നോട്ടുകൾക്കിടയിൽ കണക്കിൽ   പെടാത്ത  നോട്ട് വല്ലതും  ഒട്ടി
പിടിച്ചിട്ടുണ്ടോന്നറിയാൻ അച്ഛൻ പലവട്ടം
തിരിച്ചും മറിച്ചും എണ്ണിനോക്കി.
എനിക്ക് വേണ്ടി  പലപ്പോഴും    കുമ്പളത്തിൽ  നിന്നും മത്തനിൽ നിന്നും
ചേനയിൽ   നിന്നും  നൂറുഗ്രാം  വീതം മുറിച്ചെടുക്കുമ്പോൾ  കടക്കാരന്റെ മുഖത്തൊരു  പരിഹാസച്ചിരി   വിരിയുന്നുണ്ടായിരുന്നു.
      കണക്ക്കൂട്ടി സാധനങ്ങളുടെ കാശ് കൊടുത്താൽ   പിന്നെ ഒരു മുട്ടായിക്കുള്ള കാശ് പോലും ബാക്കി വരില്ലെന്ന് അറിയാമായിരുന്നു കൊണ്ട് അവിടെ നിൽക്കുന്ന സമയത്ത് മുട്ടായി ഭരണിയിൽ   നോക്കി     വെള്ള  മിറക്കി  ആശ്വാസം      
കണ്ടെത്തുമായിരുന്നു  ഞാൻ.
ആറ്റുനോറ്റ് വരുന്ന ഓരോ ഓണത്തിനും  കൊടിയെടുത്തപ്പോൾ  എനിക്കും  ഏട്ടനും ഒരേ  നിറത്തിലുള്ള   ഷർട്ടിന്റെ     തുണിയെടുക്കുന്നത്   കാണുമ്പോഴൊക്കെ    അമ്മ    ചോദിക്കുമായിരുന്നു,  വെവ്വേറെ   നിറമുള്ള തുണിയായിരുന്നെങ്കിൽ    മക്കൾക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി ഉടുത്തുടയിരുന്നൊന്ന്. അമ്മയുടെ ആ ചോദ്യത്തിന് മാത്രം ഒരിക്കലും ഉത്തരം കിട്ടിയിരുന്നില്ല.....!
ആദ്യമായി ജോലിക്ക് പോവും  നേരം 
  ഞാൻ അമ്മയുടെ കാലിൽ തൊട്ടാണ്  അനുഗ്രഹം വാങ്ങിയത്
അച്ഛനാ സമയം  പറമ്പിലെന്തോ    പണിയിലായിരുന്നു.  ഒരു  ദിവസം കൊലയിൽ   കിടന്ന  എന്റെ ഷൂവ് അച്ഛനെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നതും  കണ്ടു. ജീവിതത്തിൽ  ഇന്നേ വരെ ചെരുപ്പിടാത്ത അച്ഛന്റെ മുഖത്തപ്പോ കൗതുകമായിരുന്നു.....!

  തുടരും.........


കൈതാങ്ങ് - 2

കൈതാങ്ങ് - 2

2.7
1565

                                                        ᴡʀɪᴛᴇʀ :ᴀʀʏᴀ     ᴘᴀʀᴛ 2       ആദ്യത്തെ ശമ്പളം ഞാൻ കൊണ്ട് കൊടുത്തത് അമ്മയുടെ കയ്യിലായിരുന്നു. അമ്മയോട് മാത്രം യാത്ര ചോദിച്ചിറങ്ങുന്ന ദിവസങ്ങളിൽ പലപ്പോഴും മൂക സാക്ഷിയായി കൊലയിൽ അച്ഛനിരിപ്പുണ്ടാവാറുണ്ട്. മെല്ലെ മെല്ലെ അച്ഛന്റെ ഗൃഹനാഥ പട്ടം  ഞാനിങ്ങെടുക്കുകയായിരുന്നു.   കയ്യും കണക്കുമില്ലാതെ ഞാൻ  വാങ്ങിക്കൂട്ടിയ പച്ചക്കറികളും  പലഹാരങ്ങളും ചീഞ്ഞും പഴകിയും  അടുക്കളയിൽ കിടക്കുന്നത് പതിവായിരുന്നു.   അത് കണ്ട് ആദ്യമാദ്യമൊക്കെ ദേഷ്യപ്പെടുമായിരുന്നു അച്ഛൻ, പിന്