Aksharathalukal

വേണി -9

പ്രതീക്ഷിയ്ക്കാത്ത ആയതുകൊണ്ടുതന്നെ ഞാൻ പേടിച്ച് രണ്ടടി പുറകോട്ട് മാറി.ഞാൻ നീങ്ങിപോയകണ്ടിട്ട് അഭിയേട്ടൻ പുരികം പൊക്കി എന്താ എന്നു ചോദിച്ചു, ഞാൻ ചുമൽകൂച്ചി ഒന്നുമില്ലന്ന് പറഞ്ഞിട്ട് തിരിഞ്ഞ് നിന്നു.
അഭിയേട്ടനും എന്റെ കൂടെ വന്നു കൈവരിയിൽ പിടിച്ചുനിന്നു.
"ശേഖരൻമാമ വിളിച്ചിട്ടുണ്ടായിരുന്നു….അപ്പൊ നീ അടുക്കളയിൽ ആയിരുന്നു അതാ വിളിക്കാഞ്ഞേ….
"ഞാൻ തിരിച്ചുവിളിയ്ക്കട്ടെ….
"വേണ്ട ഇനിയിപ്പോ രാവിലെ ആകട്ടെ അവർ എല്ലാം കിടന്നു കാണും… നമുക്ക് കിടക്കണ്ടേ…..
"മ്മ്…
എന്നെ അകത്തുകയറ്റിയിട്ട് അഭിയേട്ടൻ ബാൽകണിവാതിൽ അടച്ച് കർട്ടനും വലിച്ചിട്ടു. ഞാൻ സൈഡ് ടേബിളിൽ വച്ചിരുന്ന പാലെടുത്ത് അഭിയേട്ടന് നീട്ടി.
ഒരു ചിരിയോടെ അത് കയ്യിൽവാങ്ങി ഒരുസ്വിപ് എടുത്തിട്ട് ബാക്കി എനിയ്ക്ക് തന്നു ഞാനും ഒന്ന് മൊത്തിയിട്ട് ബാക്കി കൊണ്ടുപോയി വാഷ്ബേസിനിൽ ഒഴിച്ച് ഗ്ലാസും കഴുകികൊണ്ട് വന്നു. അപ്പോഴേയ്ക്കും അഭിയേട്ടൻ ബെഡിന്റെ ഒരറ്റത് കിടന്നുകഴിഞ്ഞിരുന്നു. എനിയ്ക്ക് വീണ്ടും കൺഫ്യൂഷൻ ആയി. ഞാൻ അവിടെനിന്ന് താളംചവിട്ടുന്ന കണ്ടിട്ടാവണം അഭിയേട്ടൻ എന്നോട് കയറി കിടക്കാൻ പറഞ്ഞു. ഞാൻ മറ്റേ അറ്റത്ത് പോയി കിടന്നു. ക്ഷീണം കാരണം പെട്ടന്നുതന്നെ ഉറങ്ങി പോയിരുന്നു.
…………… 🌼❤🌼…………………….
 
രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടത് അരികിൽ ശാന്തമായി ഉറങ്ങുന്ന വേണിയെയാണ്.ഒരു പൂച്ചകുഞ്ഞിനെപോലെ ഒതുങ്ങി കിടക്കുന്ന അവളെ കാൺകെ അത്യധികം പ്രണയവും വാത്സല്യവും തോന്നി അഭിയ്ക്ക്.കാറ്റിൽ അവളുടെ മുഖത്തേയ്ക്ക് പാറിവീഴുന്ന മുടിയിഴകൾ അഭി അവളുടെ ചെവിയ്ക്ക് പുറകിലേയ്ക്ക് ഒതുക്കി വച്ചു. അപ്പോഴേയ്ക്കും അവൾ ഒന്നു കുറുകി. പെട്ടന്നുതന്നെ അഭി കണ്ണടച്ച് ഉറങ്ങുന്നപോലെ കിടന്നു.
 
കുറച്ച് വൈകിയാണ് ഞാൻ എഴുന്നേറ്റത് നോക്കുമ്പോൾ അഭിയേട്ടൻ നല്ല ഉറക്കം. കുറേനേരം അഭിയേട്ടനെയും നോക്കി കിടന്നു.
ഒന്ന് ഉയർന്ന് ആ നെറ്റിയിൽ ചുണ്ട് ചേർത്തു. എന്നിട്ട് ഞാൻ എഴുന്നേറ്റ് കുളിയ്ക്കാനായി പോയി.കുളികഴിഞ്ഞു വന്നപ്പോൾ അഭിയേട്ടൻ ആരുമായോ സംസാരിയ്ക്കുന്നു, എന്നെ കണ്ടപ്പോൾ കൈകാട്ടി അടുത്തേയ്ക്ക് വിളിച്ചിട്ട് ഫോൺ എന്റെ കൈയിൽ തന്നു.
വീട്ടിൽ നിന്നും അച്ഛനായിരുന്നു.
അച്ഛനോടും അമ്മയോടും കാത്തുവിനോടുമൊക്കെ കുറച്ചുനേരം സംസാരിച്ചു. അപ്പോഴേയ്ക്കും അഭിയേട്ടൻ പോയി കുളിച്ച് വന്നിരുന്നു. ഫോൺ കൊടുത്തിട്ട് തിരിഞ്ഞുനടന്ന എന്നെ അഭിയേട്ടൻ പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി.
"നീ ഇന്ന് എനിയ്ക്ക് വല്ല ഗിഫ്റ്റും തന്നായിരുന്നോ…..
"ഇല്ലാ…
"ഇല്ലേ…
ഒരു ചിരിയോടെയാണ് പറഞ്ഞത്.
ഞാൻ ചുമൽകൂച്ചി ഇല്ലന്ന് പറഞ്ഞു. അപ്പോഴേയ്ക്കും അഭിയേട്ടന്റെ ചുണ്ടുകൾ എന്റെ കവിളിൽ അമർന്നിരുന്നു 😘. ഞാൻ സ്വപ്നത്തിൽ എന്ന പോലെ നിന്നു.
"ചേട്ടന് ഒന്നും വെറുതെ വാങ്ങി വയ്ക്കുന്ന ശീലം ഇല്ല അതാ…..
എന്നും പറഞ്ഞു പുറത്തേയ്ക്ക് നടന്നു. വാതിലിന്റെ അടുത്ത് ചെന്നിട്ട് തിരിഞ്ഞ് നിന്നിട്ട് പറഞ്ഞു.
"ഇവിടെ കരണ്ടടിച്ചപോലെ നിൽക്കാതെ താഴേയ്ക്ക് ചെല്ല് പെണ്ണെ….
ഉള്ളിൽ വല്ലാതെ സന്തോഷം വന്നുനിറയുന്നത് ഞാൻ അറിഞ്ഞു.
'ശോ.. അഭിയേട്ടന് ഓർമയുണ്ടായിരുന്നോ അപ്പൊ, ഞാൻ സ്വയം തലയ്ക്ക് ഒന്നു കൊട്ടിയിട്ട് താഴേയ്ക്ക് പോയി.
 
താഴെ ലതാമ്മ ദോശ ചുടുകയായിരുന്നു. ഞാൻ ദോശചുടാമെന്ന് പറഞ്ഞ് ലതാമ്മയുടെ കയ്യിൽനിന്നും ഞാൻ ചട്ടുകം വാങ്ങി. അപ്പോഴേയ്ക്കും ഫ്ലാസ്കിലിരുന്ന ചായ ലതാമ്മ രണ്ടുഗ്ലാസിലേയ്ക്ക് പകർന്നു. "മോളിത് കൊണ്ടുപോയി അപ്പുനും അഭിയ്ക്കും കൊടുക്ക് അമ്മ ചുട്ടോളാം ദോശ."
ഹാളിലേയ്ക്ക് നടന്നപ്പോൾ കണ്ടു അപ്പുവും അഭിയേട്ടനും കൂടി സോഫയിൽ ഇരിയ്ക്കുന്നത്.
"ഏട്ടത്തിയമ്മ അടുക്കളഭരണം ഏറ്റെടുത്തോ?...
"എന്തെ….എനിയ്ക്ക് ഏറ്റെടുക്കാൻ പാടില്ലേ….
"പൊന്നുമോളെ, രാവിലെതന്നെ വയറിളക്കാൻ വയ്യാഞ്ഞിട്ട…..
"ഇത് അമ്മയുണ്ടാക്കിയതാ… ഞാനല്ല..
ഞാനും അപ്പുവും തമ്മിലുള്ള വഴക്ക് ഒരു ചിരിയോടെ അഭിയേട്ടൻ നോക്കിയിരുന്നു.
രണ്ടുപേർക്കും ചായ കൊടുത്തിട്ട് ഞാൻ വീണ്ടും അടുക്കളയിലേയ്ക്ക് പോയി.ലതാമ്മ എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിച്ചില്ല പിന്നെ ഞാൻ വെറുതെ ഓരോന്നും എടുത്ത് കൊടുത്തൊക്കെ സമയം കളഞ്ഞു.
 
റിസപ്ഷൻ ഒന്നും ഇല്ലായിരുന്നു, അഭിയേട്ടന്റെ ഫ്രണ്ട്‌സ് ഒക്കെ ബാംഗ്ലൂരിൽ ആണ് അപ്പൊ അവർക്കൊന്നും വരാൻ പറ്റില്ല. അവർക്ക് വേണ്ടി ഒരു പാർട്ടി അവിടെ സെറ്റ് ചെയ്യാം എന്ന് പറഞ്ഞു.
അന്നത്തെ ദിവസവും അങ്ങനെ പോയി. വൈകിട്ട് ആയപ്പോ വീട്ടിൽ നിന്നും അമ്മയും അച്ഛനും കാത്തുവും വന്നു. അവർ രാത്രി അത്താഴവും കഴിഞ്ഞാണ് ഇറങ്ങിയത്.
 
കിടക്കാനായി മുറിയിൽ വന്നപ്പോഴുണ്ട് അഭിയേട്ടൻ laplop മായി ഇരിയ്ക്കുന്നു.
"നീ കിടന്നോ… എനിയ്ക്ക് കുറച്ച് ജോലിയുണ്ട്….
"മ്മ്…
ഞാൻ കട്ടിലിന്റെ ഒരറ്റത് കിടന്നു.
"നിനക്ക് ലൈറ്റ് ഇട്ട് കിടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ ബാൽകണിയിൽ പോയി ഇരിക്കാം….
"വേണ്ട… അഭിയേട്ട.. എനിയ്ക്ക് ഉറക്കമൊന്നും വരുന്നില്ല..
"മ്മ്, ശേഖരൻമാമ വിളിച്ചിരുന്നു. അവിടെ എത്തിയെന്ന് പറയാൻ പറഞ്ഞു നിന്നോട്…
"മ്മ്, അഭിയേട്ട...
നമുക്ക് തറവാട്ടിൽ പോയാലോ ഒന്ന്…
"ആരുടെ, നിന്റെയോ…. സംശയത്തോടെയാണ് ചോദിച്ചത്.
"അഭിയേട്ടന്റെ…..അൽപ്പം പേടിയോടെയാണ് ഞാൻ പറഞ്ഞത്.
അതുവരെ ശാന്തമായിരുന്ന മുഖം പെട്ടന്ന് വലിഞ്ഞു മുറുകുന്ന ഞാൻ കണ്ടു.
"ആ തറവാടുമായി എനിയ്ക്കൊരു ബന്ധവുമില്ല… അങ്ങോട്ടേക്ക് ഇവിടുന്ന് ആരും പോകുന്നതുമില്ല. മനസ്സിലായോ നിനക്ക്…
"അല്ല.. അഭിയേട്ട…
പറയാൻ തുടങ്ങിയ എന്നെ അഭിയേട്ടൻ കൈഉയർത്തി വിലക്കി.
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.
 
അപ്പോഴേയ്ക്കും അഭിയേട്ടൻ ലാപ്ടോപ് മടക്കി വച്ച്, ലൈറ്റും ഓഫ്‌ ചെയ്ത് വന്നു കിടന്നു.
ഒന്നും ചോദിയ്ക്കേണ്ടായിരുന്നു എന്ന് തോന്നിപോയി എനിയ്ക്ക്.ഇടയ്ക്കിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. പാവത്തിന്റെ ഉറക്കവും ഞാൻ കളഞ്ഞു. ഒന്നും അത്ര നല്ല ഓർമയല്ലല്ലോ.
 
എന്നാലും ഒന്ന് പോകാമായിരുന്നു. അവിടെ അച്ഛമ്മയുണ്ടല്ലോ……
ഈ അഭിയേട്ടൻ എന്തൊരു കലിപ്പാ… 😥
പുതുമോടിയിൽ ആദ്യായിട് ഒരു കാര്യം പറഞ്ഞതല്ലേ ഞാൻ അതുകൂടി കേട്ടില്ല….
 
 
…….. 🌼❤🌼…………………………..
 
 
രാവിലെ ഉറക്കമുണർന്നപ്പോൾ അരികിൽ വേണിയെ കണ്ടില്ല. പെട്ടന്ന് ബാത്‌റൂമിന്റെ ഡോർ തുറന്ന് അവൾ വെളിയിലിറങ്ങി.
കണ്ണാടിയുടെ മുന്നിൽ വന്നുനിന്ന് മുടി കോതി ഒതുക്കി. ഇത്തിരി സിന്ദൂരവും തൊട്ട് ഡോർ തുറന്ന് അവൾ താഴേയ്ക്ക് പോയി. ഞാനും എണീറ്റ് കുളിച്ചു.
 
അഭിയേട്ടനും അപ്പുവും ഇന്ന് മുതൽ ഓഫീസിൽ പോവും. കല്യാണത്തിന്റെ തിരക്കുകളൊക്കെയായിട്ട് ഒരാഴ്ചയോളമായി അവർ പോയിട്ട്.
ബ്രേക്ഫാസ്റ് ഒക്കെ കഴിഞ്ഞ് അവർ പോകാനിറങ്ങി. ഞാൻ അടുക്കളയിൽ നിന്ന് വെളിയിൽ ഇറങ്ങിയതേ ഇല്ലായിരുന്നു.
പോകാന്നേരം അഭിയേട്ടൻ എന്നെ തിരക്കുന്നത് ഞാൻ കേട്ടിരുന്നു, എന്നിട്ടും ഞാൻ വെളിയിലേക്ക് ചെന്നില്ല. എന്തോ എനിയ്ക്ക് തോന്നിയില്ല, ആദ്യായിട്ട് ഞാൻ ഒരു കാര്യം പറഞ്ഞതല്ലേ… 😥… സാധിച്ചു തന്നില്ലല്ലോ..
ലതാമ്മ വന്ന് എന്നോട് പറഞ്ഞു അവർ പോയിന്ന്..
 
ഉച്ചയൂണും കഴിഞ്ഞ് ഞാൻ ഒന്നു മയങ്ങി, പിന്നെ അമ്മ വന്ന് വിളിച്ചപ്പോഴാണ് എണീറ്റത്.എനിയ്ക്ക് ഒരു സർപ്രൈസ്‌ ഉണ്ട്‌ താഴേക്ക് ചെല്ലാൻ പറഞ്ഞു.
താഴെ സോഫയിൽ ഇരിയ്ക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി..
വിനുവേട്ടൻ….
ഒരേ സമയം സങ്കടവും സന്തോഷവും വന്നു.
"ഇത്രേം ദിവസമായിട്ടും എന്നെ ഒന്ന് തിരക്കില്ലല്ലോ വിനുവേട്ടാ…
"ന്റെ വേണികുട്ടി എനിയ്ക്ക് അത്യാവശ്യമായിട് ഹെഡ് ഓഫീസ് വരെ പോകണമായിരുന്നു അതാ…
അതല്ലേ ഞാൻ വേഗം ഇങ്ങോട്ട് തന്നെ വന്നത്….. നിന്റെ എല്ലാം പരാതിയും തീർത്ത് ഒന്ന് എൻജോയ് ചെയ്യാൻ നിന്നെ വിളിക്കാനാ വന്നത് ഞാൻ പോയി റെഡി ആയി വാ…
കേൾക്കേണ്ട താമസം അമ്മയോട് പറഞ്ഞിട്ട് ഞാൻ.. വിനുവേട്ടന്റെ കൂടെ പോയി…
                                          (തുടരും )
                                           സ്നേഹപൂർവ്വം
നിശാഗന്ധി 🌼🤗
 

ഭാഗം -10

ഭാഗം -10

4.4
2872

വേണി…………………………………………………………………………………….ഓഫീസിൽ ഒരുപാട് ജോലി ബാക്കി കിടപ്പുണ്ടായിരുന്നു. ഞാനും അപ്പുവും ഇല്ലാത്തത്കൊണ്ട് എല്ലാവരും നല്ലപോലെ ഉഴപ്പിട്ടുണ്ട്. രാവിലെതന്നെ ചെന്ന് കയറി ഒരു ജനറൽബോഡി മീറ്റിംഗ് വിളിച്ചു എല്ലാത്തിനേം കണക്കിന് ചീത്തപറഞ്ഞു. ഇന്ന് 5മണിയ്ക് മുൻപ് ഫയൽ സബ്‌മിറ്റ് ചെയ്യാത്ത എല്ലാത്തിനേം പിരിച്ചുവിടുമെന്ന് ഒരു ഡയലോഗും അടിച്ചു.കുറെ ഡിസൈൻസ് ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു അതെല്ലാം കറക്റ്റ് ചെയ്ത് അപ്പ്രൂവ് ചെയ്തു.ലഞ്ച് കഴിഞ്ഞ് കാബിനിൽ വന്ന് ഇരുന്നപ്പോഴാണ് ഹരി അങ്ങോട്ടേക്ക് വന്നത്, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒന്നാണ് അവൻ.