Aksharathalukal

രുദ്രപാർവ്വതീയം 2

 
അഞ്ജുവിന്റെ മനസ്സിൽ ഇപ്പോൾ അവന്റെ മുഖം മാത്രമാണു.
"അർജ്ജുൻ" അവരുടെ "അജു"
ചില പ്രശ്നങ്ങൾ കാരണം 4 വർഷം മുൻപ്‌ ആരോടും പറയാതെ നാടുവിട്ട്‌ പോയ അഞ്ജുവിന്റെ ജീവനായിരുന്ന അവളുടെ അനുജൻ അജു.
അന്നു മുതൽ അവർ അജുവിനെ തേടാത്ത സ്ഥലങ്ങളില്ല കാശിയുൾപ്പെടെ പല സ്ഥലങ്ങളിലും പല തവണ തേടി നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇപ്പൊ കാശിയിൽ എത്തിയത്‌ മുതൽ എന്തൊക്കെയോ കാരണമില്ലാത്ത ചില ഫീലിങ്ങ്സ്‌ അഞ്ജുവിന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.
 
വൈകിട്ട്‌ എല്ലാവരുടെയും ഒപ്പം ഗംഗാ ആരതി കാണാൻ എത്തിയതായിരുന്നു അഞ്ജു. പക്ഷെ അവളുടെ മനസ്സ്‌ അവിടെയൊന്നും ആയിരുന്നില്ല , എന്തെന്നറിയാത്ത ഒരു അസ്വസ്ഥത അവൾക്ക്‌ അനുഭവപെടുന്നുണ്ടായിരുന്നു...
ഗംഗാ ആരതി കണ്ട്‌ തൊഴുത്‌ നിൽക്കുകയായിരുന്നു അഞ്ജു പെട്ടന്ന് ഒരു ഭാഗത്തേക്ക്‌ നോക്കിയ അവൾ ഒൻ ഞെട്ടി. ഒരു നിമിഷം എന്ത്‌ ചെയ്യണമെന്ന് അറിയാതെ നിന്നു അവൾ പെട്ടന്ന് തന്നെ അവൾ അടുത്ത്‌ നിന്ന അഭീഷിനെ വിളിച്ചു
 
അഞ്ജു :- അഭിയേട്ടാ , അഭിയേട്ടാ... അങ്ങോട്ട്‌ നോക്ക്‌ നമ്മുടെ അജു അതാ അവിടെ
 
അഭി :- എവിടെ?
 
അഞ്ജു :- അതാ അവിടെ , ഞാൻ കണ്ടതാ കറുത്ത ഡ്രസ്സ്‌ ഇട്ട്‌ , ഞാൻ കണ്ടതാ
 
വരുൺ :- അഞ്ജു നിനക്ക്‌ തോന്നിയതാകും,  ഏത്‌ നേരവും അജുവിനെ പറ്റി തന്നെ ചിന്തിച്ചിരിക്കുന്ന കൊണ്ട്‌ നിനക്ക്‌ തോന്നിയതാകും 
 
അഞ്ജു :- നിങ്ങൾക്ക്‌ ഒന്ന് നോക്കാൻ പറ്റുമോ? ഇല്ലെങ്കിൽ ഞാൻ ഒറ്റക്ക്‌ നോക്കികോളാം 
 
അഭി :- ശരി നീ എവിടെയാ കണ്ടത്‌? 
 
അഞ്ജു :- (വിരൽ ചൂണ്ടി കൊണ്ട്‌) അതാ അവിടെ ആ ആളുകൾ കൂടി നിൽക്കുന്നിടത്ത്‌
 
അവർ ആ ഭാഗത്തൊക്കെ തിരയുന്നു 
 
അഭി :-  അവിടെയെങ്ങും ഇല്ല ഇവൻ പറഞ്ഞ പോലെ നിനക്ക്‌ വെറുതെ തോന്നിയതാണു. 
 
വരുൺ :- അല്ല അളിയാ അവൾക്ക്‌ തോന്നിയതല്ല ഞാനും കണ്ടു ഒരു മിന്നായം പോലെ താടിയും മുടിയും ഒക്കെ മാറ്റി ചില മാറ്റങ്ങളുണ്ടെങ്കിലും അത്‌ അവൻ തന്നെയാ
 
അഭി :- എന്നിട്ട്‌ എവിടെ?
 
വരുൺ :- അതാ ആ ആൾകൂട്ടത്തിലേക്കാണു പോയത്‌
 
അഭി :- ഈ ചെറുക്കൻ !!! എത്രകാലമായി നമ്മൾ എല്ലാം അവനെ തിരഞ്ഞ്‌ നടക്കുന്നു.
 
അഞ്ജു :- വാ ഏട്ടാ നമുക്ക്‌ നോക്കാം
 
വരുൺ :- വേണ്ടാ അഞ്ജു , ഈ രാത്രി ഈ ആൾകൂട്ടത്തിൽ നിന്നും നമുക്ക്‌ അവനെ കണ്ടു പിടിക്കാൻ കഴിയില്ല
നമുക്ക്‌ ഒട്ടും പരിചിതമല്ലാത്ത സ്ഥലമാ.. നമുക്ക്‌ നാളെ രാവിലെ നോക്കാം. അവൻ ഈ കാശിയിൽ ഉണ്ടെങ്കിൽ നമ്മൾ അവനെ കണ്ട്‌ പിടിച്ചിരിക്കും.
 
അഞ്ജു :- എന്നാലും .... പിന്നെ കാണാൻ കഴിഞ്ഞില്ലെങ്കിലോ , നമുക്ക്‌ ഇപ്പൊ തന്നെ നോക്കാം പ്ലീസ്‌ ...
 
 വിതുമ്പലോടെയുള്ള അവൾടെ വാക്കുകൾക്ക്‌ മുന്നിൽ എന്ത്‌ പറയണമെന്ന് അവർക്കറിയില്ലായിരുന്നു
 
അഭി :- അല്ല അഞ്ജു അവൻ പറയുന്നതാ ശരി ഇപ്പൊ ആ ആൾകൂട്ടത്തിൽ നമുക്ക്‌ അവനെ കണ്ട്‌ പിടിക്കാൻ കഴിയില്ല നമുക്ക്‌ നാളെ രാവിലെ നോക്കാം നീ പറയുന്നത്‌ കേൾക്ക്‌ വാ ഇപ്പൊ നമുക്ക്‌ റൂമിൽ പോകാം
 
ഹോട്ടലിൽ മുറിക്ക്‌ പുറത്ത്‌ അഭീഷും വരുണും മാത്രമായി 
 
അഭി :- വരുണേ നീ ശരിക്കും അവനെ കണ്ടോ ? അതോ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞതാണോ?
 
വരുൺ :- അല്ലടാ ഞാൻ കണ്ടതാ, താടിയും മുടിയും ഒക്കെ നീട്ടി വളർത്തി കറുത്ത വസ്ത്രം ധരിച്ച്‌ പെട്ടന്ന് കണ്ടാൽ ആർക്കും മനസ്സിലാവില്ല . പക്ഷെ എനിക്ക്‌ തോന്നുന്നത്‌ അത്‌ അവൻ തന്നെയാണെന്ന്
 
അഭി :- അത്‌ അവൻ തന്നെയായിരിക്കുമോ വർഷം 4 ആയി അവനെ തിരയാൻ ഇൻ ഒരു സ്ഥലവും ബാക്കി ഇല്ല ഈ കാശിയിൽ തന്നെ എത്ര തവണ നമ്മൾ അവനെ തിരഞ്ഞു
 
വരുൺ :-  നീ സമാധാനമായിരിക്ക്‌ നമുക്ക്‌ നോക്കാം
 
അഭി :- അത്‌ അവൻ തന്നെ ആയാൽ മതിയാരുന്നു അവനെ കാത്റ്റ്ബിരിക്കുന്ന എത്ര പേരുണ്ട്‌ നീയും ഞാനും അടക്കം അവൻ പോയതിൽ പിന്നെ ഈ 4 വർഷത്തിൽ ഒരിക്കൽ പോലും ഞാൻ എന്റെ അഞ്ജുവിന്റെ മുഖം ഒന്ന് തെളിഞ്ഞ്‌ കണ്ടിട്ടില്ല
 
പിന്നീട്‌ മുറിക്കുള്ളിൽ
 
അഭി :- നീ ഇത്‌ വരെ കിടന്നില്ലേ ? നാളെ രാവിലെ നേരത്തെ എഴുനേൽക്കേണ്ടതല്ലെ
 
അഞ്ജു :- അത്‌ അവൻ തന്നെയാ അഭിയേട്ടാ , എനിക്ക്‌ അവന്റെ രൂപം കണ്ടിട്ട്‌ പേടിയാകുന്നു , മുടിയും താടിയും കയ്യിലും കഴുത്തിലും നിറയെ രുദ്രാക്ഷവും പിന്നെ മേറ്റ്ന്തൊക്കെയോ ധരിച്ചിരിക്കുന്നു, അവൻ.. അവൻ  ഇനി വല്ല സന്യാസിയും ആയികാണുമോ അവൻ നമ്മുടെ കൂടെ വരില്ലെ?
എനിക്ക്‌ പേടിയാകുന്നു അഭിയേട്ടാ...
 
ഇത്രയും പറഞ്ഞ്‌ കൊണ്ട്‌ അവൾ അഭിയുടെ നെഞ്ചിലേക്ക്‌ മുഖം ചേർത്ത്‌ വച്ച്‌ വിതുമ്പി
 
അഭി :- ( അവളെ തന്റെ മാറിലേക്ക്‌ ചേർത്ത്‌ പിടിച്ച്‌ കൊണ്ട്‌).    എന്താ അഞ്ജു ഇത്‌ , നീ വെറുതെ കാട്‌ കയറി ചിന്തിക്കണ്ടാ , ആരും തിരിച്ചറിയാതിരിക്കാൻ വേണ്ടിയാകും വെ രൂപമൊക്കെ അല്ലാതെ മറ്റൊന്നും ആയിരിക്കില്ല , അത്‌ അജു ആണെങ്കിൽ നമ്മൾ ഇവിടെ നിന്ന് തിരിച്ച്‌ പോകുമ്പോൾ അവനും നമ്മുടെ കൂടെ കാണും , നീ ഇപ്പ കിടക്കാൻ നോക്ക്‌ വാ...
 
പിറ്റേന്ന് രാവിലെ തന്നെ അവർ  അജുവിന്റെ ഫോട്ടോയുമായി കാശിയിൽ അന്വേഷണം തുടങ്ങി പല സ്ഥലങ്ങളിലും തിരക്കി നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.
 
വരുൺ :- രാവിലെ മുതൽ നടന്ന് നടന്ന് ഒരു പരുവമായി ഇൻ എന്തെങ്കിലും കഴിക്കാതെ ഒരടി മുന്നോട്ട്‌ നടക്കാൻ കഴിയില്ല , നിങ്ങൾ ദേ ആ ഹോട്ടൽ കണ്ടോ കണ്ടിട്ട്‌ ഒരു മലയാളി ഹോട്ടൽ ആണെന്ന് തോന്നുന്നു 
 
അഭി :-ശരിയാ പേരു കണ്ടിട്ട്‌ എനിക്കും തോന്നുന്നു നല്ല വിശപ്പ്‌ ഇനി എന്തെങ്കിലും കഴിച്ചിട്ടാകാം ബാക്കി
 
വരുൺ :- (അഞ്ജുവിനോട്‌)  നീ എന്താ ഇങ്ങനെ മൂഡ്‌ ഓഫ്‌ ആയി ഇരിക്കുന്നത്‌ നമ്മൾ അന്വേഷണം തുടങ്ങിയിട്ടല്ലെ ഒള്ളു ഇന്ന് തന്നെ നമ്മൾ അവനെ കണ്ട്‌ പിടിച്ചിരിക്കും നീ വാ ആദ്യം എന്തെങ്കിലും കഴിക്കാം 
 
ഹോട്ടലിൽ
 
വരുൺ :- ചേട്ടൻ മലയാളി ആണോ
 
ഹോട്ടലുടമ :- അതെ എന്താ ചോദിച്ചത്‌?
 
വരുൺ :- ഏയ്‌ ഒന്നുമില്ല കടയുടെ പേരു കണ്ടപ്പോൾ തോന്നി , എന്താ ചേട്ടന്റെ പേരു 
 
ഹോട്ടലുടമ :- നാരായണൻ , എന്താ നിങ്ങളുടെ പേരു?
 
വരുൺ :-  ഞാൻ വരുൺ , ഇത്‌ അഭീഷ്‌ , ഇത്‌ അഞ്ജലി , ഇത്‌ ഞങ്ങടെ ഗണേശൂട്ടൻ , അപ്പൊ എന്താണു നാരായണേട്ടാ കഴിക്കാൻ ഉള്ളത്‌
 
നാരായണൻ :- നല്ല ചൂട്‌ ദോശ ഉണ്ട്‌ എടുക്കട്ടെ 
 
അഭി :- അപ്പൊ എല്ലാവർക്കും നല്ല ചൂട്‌ ദോശ പോരട്ടെ...
 
ഭക്ഷണത്തിനു ശേഷം
 
അഭി :- നാരയണേട്ടാ വെറുതെ ഭംഗി വാക്ക്‌ പറയുന്നതല്ല ഭക്ഷണം അടിപൊളി ആയിട്ടുണ്ട്‌ കുറച്ച്‌ ദിവസമായി ഞങ്ങൾ നാട്ടിൽ നിന്ന് തിരിച്ചിട്ട്‌ വേറെ കുറച്ച്‌ സ്ഥലങ്ങൾ കൂടി പോയിട്ടാ വന്നത്‌ സത്യം പറഞ്ഞാൽ നാട്ടിൽ നിന്നു തിരിച്ചതു ശേഷം ഇത്രയും നല്ല ഭക്ഷണംകഴിച്ചിട്ടില്ല
 
നാരായണൻ :-  വളരെ സന്തോഷം അത്‌ കേട്ടാൽ മതി
 
വരുൺ :- ചേട്ടൻ ഒരുപാട്‌ നാളായോ കാശിയിൽ?
 
നാരായണൻ:- ഇപ്പൊ ഒരു 12 വർഷമായി
 
അഭി :- അത്‌ നന്നായി , ചേട്ടനു ഒരു പക്ഷെ ഞങ്ങളെ സഹായിക്കാൻ കഴിയും , ഞങ്ങൾ ശരിക്കും ഒരാളെ തപ്പി ഇറങ്ങിയതാ , ഞങ്ങളുടെ അനിയനെ 4 വർഷമായി അവൻ നാട്‌ വിട്ട്‌ പോയിട്ട്‌ പല സ്ഥലങ്ങളിലും അന്വേഷിച്ചു പക്ഷെ കണ്ടെത്താനായില്ല ഇപ്പൊ ഇവിടെ ഉണ്ടോന്ന് ഒരു സംശയം ചേട്ടൻ ഞങ്ങളെ ഒന്ന് സഹായിക്കണം
 
നാരായണൻ :-  അയ്യൊ ഇത്രയധികം ആളുകളും സന്യാസിമാരും ഒക്കെ ഉള്ള കാശിയിൽ ഒരാളെ കണ്ട്‌ പിടിക്കുക എന്നത്‌ നിങ്ങൾ വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല , അതും 4 വർഷമായി കാണാൻ ഇല്ലാത്ത ഒരാളിനെ.
 
പെട്ടന്ന് അഞ്ജലി പൊട്ടികരഞ്ഞ്‌ കൊണ്ട്‌ തൊഴുത്‌ കൊണ്ട്‌ നാരായണന്റെ മുന്നിൽ നിന്നു
 
അഞ്ജു :- ചേട്ടൻ ഞങ്ങളെ സഹായിക്കണം ജീവനു തുല്യം സ്നേഹിക്കുന്ന ആങ്ങള എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരു പെങ്ങളുടെ വേദന അങ്ങ്‌ മനസ്സിലാക്കണം , ദയവായി സഹായിക്കണം അവൻ ഇവിടെ തന്നെയുണ്ട്‌ ഇന്നലെ ഗംഗാ ആരതി നടക്കുന്ന സമയത്ത്‌ ഞാൻ കണ്ടതാ ചേട്ടൻ ദയവായി ഒന്ന് സഹായിക്കണം ഞങ്ങൾക്ക്‌ ഇവിടെ സ്ഥലം അത്ര പരിചയം ഇല്ലാത്തത്‌ കൊണ്ടാ പ്ലീസ്‌....
 
നാരായണൻ :- മോളു കരയണ്ടാ എന്നെ കൊണ്ട്‌ ആവുന്നത്‌ പോലെ ഞാൻ സഹായിക്കം ഈ ആളിന്റെ ഫോട്ടോ വല്ലതും ഉണ്ടോ?
 
വരുൺ :- ഉണ്ട്‌ ദാ ഇതാണു ആളു
 
നാരായണൻ :- (ഫോട്ടോയിലേക്ക്‌ നോക്കി സംശയത്തോടെ)  ഇത്‌..... ഈ ആൾ.....
 
എല്ലാവരും പ്രതീക്ഷയോടെ നാരായണനെ നോക്കി
 
നാരായണൻ :- ഇയാളുടെ കുറച്ചെങ്കിലും താടിയും മുടിയും ഉള്ള ഫോട്ടോ ഉണ്ടോ?
 
അഭീഷ്‌ അൽപ്പം ഒന്നാലോചിച്ച ശേഷം ഫേസ്ബുക്കിൽ നിന്നും അൽപ്പം താടി വളർത്തിയ ഒരു ഫോട്ടോ എടുത്ത്‌ കാണിച്ചു
 
പെട്ടന്ന് നാരായണന്റെ മുഖം വിടർന്നു
 
നാരായണൻ :- ഇത്‌ ഞാൻ ഉദ്ധേശിച്ച ആളു തന്നെ... ഇദ്ധേഹത്തെ തേടിയാണോ നിങ്ങൾ വന്നത്‌
 
പെട്ടന്ന് എല്ലാവരുടെയും മുഖം തെളിഞ്ഞു
 
അഭി :- ചേട്ടനു അറിയോ അവനെ?
 
നാരായണൻ :- കഴിഞ്ഞാലോ 2 വർഷമായി അറിയാം, പക്ഷെ ആളു കാശിയിൽ അല്ല ഉള്ളത്‌ ഇടക്ക്‌ വരുമെന്നെ ഒള്ളു വരുമ്പോഴൊക്കെ ഇവിടെ വരാറുണ്ട്‌ 
നിങ്ങൾക്ക്‌ ഭാഗ്യം ഉണ്ട്‌ ഇന്നലെ അവൻ ഇവിടെ വന്നിരുന്നു ഭക്ഷണം കഴിക്കാൻ അപ്പൊ ആളു ഇപ്പൊ കാശിയിൽ തന്നെ ഉണ്ട്‌
 
അഭി :- അവൻ ഇവിടെ എവിടെയാ ഉള്ളതെന്ന് ചേട്ടനു അറിയില്ലേ നമുക്ക്‌ പോയാലോ 
 
നാരായണൻ :- കാശിയിൽ വന്നാൽ എവിടെയാണു താമസം എന്ന് എനിക്ക്‌ അറിയില്ല , വന്നാൽ കുറച്ച്‌ ദിവസം കഴിഞ്ഞേ തിരിച്ച്‌ പോകു ഗംഗാ ആരതി നടക്കുമ്പോൾ കണ്ടു എന്നല്ലെ പറഞ്ഞത്‌ ഇവിടെ ഉള്ളപ്പോൾ ഗംഗാ ആരതി ആളു മുടക്കാറില്ല ഒരു കാര്യം ചെയ്യ്‌ നിങ്ങൾ വൈകിട്ട്‌ ഗംഗാ ആരതി നടക്കുമ്പോൾ അവിടേക്ക്‌ വാ ഞാനും അങ്ങ്‌ എത്താം..
 
അങ്ങനെ പ്രതീക്ഷയുടെ കൊടുമുടി ഏറി എല്ലാവരും വൈകിട്ട്‌ ഗംഗാ ആരതി നടക്കുന്നിടത്ത്‌ എത്തി 
 
നാരായണൻ :- നമുക്ക്‌ ദാ അവിടെ നോക്കാം അവിടെ കാണാണു സാധ്യത
 
കുറച്ച്‌ സ്ഥലങ്ങളിൽ തിരയുന്നു
 
നാരായണൻ :- നിങ്ങൾ ഞാൻ ഉദ്ധേശിച്ച ആളിനെ ആണു അന്വേഷിക്കുന്നതെങ്കിൽ ദാ ആ നിൽക്കുന്ന ആളാണു 
 
അങ്ങോട്ട്‌ നോക്കിയ എല്ലാവരും ഒരു നിമിഷം ഞെട്ടി എന്ത്‌ ചെയ്യണം എന്നറിയാതെ പകച്ച്‌ നിന്നു......
 
തുടരും...