Aksharathalukal

MONJANDE MALAGA❤️ PART-17

❤️PART17❤️  

✍️FIDUZzz
××××××××××××××××××××××××××××××××××××××××××××××××××××××××××××××××××
ആദി നേരെ ബാൽകണിയിലോട്ട് വിട്ടു..അവിടെ ലാപ്പിലേക്ക് മുഖം പൂയ്ത്തി ഇരിക്കുന്നവനെ കണ്ടപ്പോൾ അവന്റെ ചൊടികൾ വിടർന്നു..

""""തന്റെ അതെ പ്രായം തന്നെയാണവനും.പണ്ട് അവൻ ഞാനും എമിയും ജീവനായിരുന്നു..
പിന്നെ എപ്പോയോ അവൻ ഞങ്ങളിൽ നിന്ന് അകന്നു""""
യാനിനെ നോക്കി കൊണ്ട് ആദി വേദനയോടെ ഓർത്തു.....
ആദി വന്നതറിഞ്ഞിട്ടും യാൻ അതേ ഇരുപ്പ് തുടർന്നു...

അടുക്കള തിണ്ണമേൽ കേറിയിരുന്ന് സ്ത്രീ കേസരികൾ ഭയങ്കര വർത്താനം ആണ്..അങ്ങോട്ടേക്ക് അഹമ്മദ് അലിയുടെ ഉറ്റകൂട്ടുകാരൻ കബീർ മുഹമ്മദിന്റെ ഭാര്യ സുഹറ വെളളം കുടിക്കാനായി കേറി വന്നു..
അവരുടെ ഇടയിലെ ഐഷുവിനെ കണ്ട് കൊണ്ട് അവർ പറയാൻ തുടങ്ങി..
"എത്രവന്മാർക്ക് പായവിരിച്ച് കൊടുത്തിട്ടുണ്ടെടി നീ..പണം കണ്ടുള്ള വരവാവും.."
അത് കേട്ട് ഐഷുവിൻ ദേഷ്യം വന്നെന്നാലും അവൾ തല താഴ്ത്തി നിന്നു..
"കണ്ട ഉത്തരം ഇല്ല..ഡീ കൊച്ചേ നിന്നെ ഇവിടത്തെ വേലക്കാരി ആക്കാൻ പോലും പറ്റില്ല..ഈ കല്യാണത്തിൻ മുമ്പ് നിന്നെ ഞാൻ ഇവിടുന്ന് പറഞ്ഞ് വിടാൻ ഹാജിയോടൊന്ന് പറയട്ടെ"
അവർ വീണ്ടും പറഞ്ഞു..
സ്ത്രീയിൽ നിന്നും ഒരക്ഷരം ഉയരരുതെന്ന ഒരു റൂൾ അവിടെ ഉണ്ട് എന്ന ഒറ്റകാരണാൽ അവരാരും മിണ്ടിയില്ല...
"അതൊക്കെ വല്യ ബുദ്ധിമുട്ടല്ലെ"
പിറകിൽ നിന്നുള്ള അർഷുവിന്ടെ സംസാരം കേട്ട് അവർ തിരിഞ്ഞ് നിന്ന് ചിരിച്ചെന്ന് വരുത്തി ഉള്ളിലേക്ക് പോയി..
"പണത്തിന്റെ അഹങ്കാരമാ..അടിച്ച് മോന്തന്റെ ഷേപ്പ് മാറ്റണം..അല്ല പിന്നെ"
പാത്തുന്റെ സംസാരം കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു..
"എന്നെയും കൂട്ടുമോ"
മുന്നിൽ നിന്നുള്ള ശബ്ദം കേട്ട് അവരൊന്ന് നോക്കി..അതാ നേരത്തെ പോയതിന്റെ മകൾ ഇളിച്ചൊണ്ട് നിക്കണ്...
"ഇങ്ങ് കേറി പോര്" 
(പാത്തു)
"ഞാൻ അജ്ഫ കബീർ..+2 കഴിഞ്ഞു"
എന്ന് പറഞ്ഞ് അവൾ എല്ലാവരെയും പർജയപ്പെട്ടു..അങ്ങനെ അവർക്കവൾ അഫ ആയി...
പണത്തിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ഒരു പാവം പെണ്ണ്✨
അതായിരുന്നു അവൾ..
അങ്ങനെ എല്ലാവരും പിരിഞ്ഞ് പോയി...
ഹിനയുടെ റൂമിലായി അവർ ഒരുമിച്ച് കൂടി..
ആദി, ഐഷു, ആയി,ഹിന,അഫ..
"എന്താണ് അജ്ഫ കബീറിൻ പറയാനുള്ളത്" (ആദി)
അത് കേട്ട് അവിടെയുള്ള തലയണ എടുത്ത് അവനെ എറിഞ്ഞ് കൊണ്ട് അഫ പറഞ്ഞു..
"വെറുതെ ഇന്നേ ദേഷ്യം പിടിപ്പിക്കല്ലെ"
"എന്താണ് നിന്റെ ആങ്ങളയുടെ ഇപ്പൊയത്തെ അവസ്ഥ" (ആയി)
"അവൻക്ക് നിന്നിലാണ് കണ്ണ് ഐഷു"
(അഫ)
"കൊറേ പേരെ അവനങ്ങനെ കണ്ണ് വെച്ച് പിന്നെ പിച്ചിചീന്തിയിട്ട് ഇണ്ട്..
അവനിനി ആരെയും കണ്ണ് വെക്കാത്ത വിധം ആ കണ്ണങ്ങ് മുറിച്ച് മാറ്റും" (ഐഷു)
"ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് ഒരേ ഒരു ശിക്ഷ ഉള്ളു മരണം" (അഫ)
അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ പക ആളി..ഇത് വരെ കണ്ട അഫയിൽ നിന്നും വെത്യാസമായ സ്വഭാവം......
ആ ചർച്ച അവിടെ നിർത്തി അവർ തായോട്ട് വിട്ടു....

കുറച്ചു ഷോപ്പിങ്ങിനായി ആദിയും അർഷുവും ഐഷുവും അഫയും ആയിയും ഹിനയും പാത്തുവും നിച്ചുവും ഫിനുവും അറക്കൽ തറവാടിന്റെ തന്നെ മാളായ 
ഐ ക്ലാസ്സിലോട്ട് വിട്ടു....
യാൻ ഒരു മീറ്റിങ്ങിനായി കമ്പനിയിലേക്കും.....

മാളിൽ നിന്ന് കുറച്ച് ഷോപ്പിങ് ഒക്കെ കഴിഞ്ഞ് അവർ ഫുഡ്‌ കഴിക്കാനായി ഫുഡ്‌കോട്ടിലേക്ക് കടന്നു..അവിടെ മറ്റൊരു ടേബിളിലായി ഇരിക്കുന്നവനെ കണ്ട് ഐഷു വെറുപ്പാലെ മുഖം തിരിച്ചു...
എന്നാൽ അവന്മാർ ഐഷുവിനെ നോക്കി കമെന്റ് പറഞ്ഞ് കൊണ്ടേ ഇരുന്നു..ഭക്ഷണം കയിച്ച് കഴിഞ്ഞ് അർഷുവും ആദിയും ഒഴികെയുള്ളവർ കൈകഴുകാനായി വാഷിംഗ്‌ റൂമിലേക്ക് പോയി..
അതിലേക്ക് കടക്കുന്നതിൻ മുമ്പിലായി നേരത്തെ കണ്ട ടീം തടസ്സമായി നിന്നു..

കമ്പനിയിൽ ഇരുന്ന് കൊണ്ട് ക്യാമറ ചെക്ക് ചെയ്തതിനിടയിൽ യാൻ ഈ വിഡീയോ കാണാൻ ഇടയായി..
അവൻ അതിലേക്കായി ഫോക്കസ്
ചെയ്തിരുന്നു..

"നിന്നോട് എത്ര ആയെടി ഞാൻ പറയണു എന്റെ കൂടെ വരാൻ..ഇന്ന് നീ വന്നിരിക്കും"
എന്ന് പറഞ്ഞ് ഒരുത്തൻ ഐഷുവിന്റെ കയ്യിലായി പിടിച്ചു..
"ഡോ വഴിയിൽ നിന്ന് മാറി നിക്ക്"
എന്ന് പറഞ്ഞ പാത്തുവിനെ അവൻ പിറകോട്ട് തള്ളി..ബാലൻസ് കിട്ടാതെ അവൾ നിലത്തെക്ക് വീണു..

ഇതെല്ലാം കണ്ടിരുന്ന യാനിൻ ദേഷ്യം ഇരച്ച് കേറി..

"നിന്നോടാടി ഞാൻ പറയുന്നേ ഇന്ന് രാത്രി നീയെന്റെ കൂടെ എന്റെ കിടപ്പറയിൽ ഉണ്ടായിരിക്കും.."
അവൻ പറഞ്ഞു..

ഇത് കേട്ട യാനിന്റെ നരമ്പുകളിലെക്ക് ദേഷ്യം ഇരച്ച് കേറി...

ഐഷുവിൻ ദേഷ്യം വരുന്നുണ്ടായിരുന്നു..അവൾ കത്തുന്ന കണ്ണാലെ അവനെ നോക്കി..
"അള്ളോഹ്..ഞാൻ പേടിച്ച് പോയി"
എന്നവൻ പറയുന്നതോടൊപ്പം അവളുടെ കൈ അവന്ടെ കവിളിൽ പതിഞ്ഞിരുന്നു....
"നീ എന്നെ തല്ലി അല്ലെ..ഞാൻ ആര എന്നറിയോടി നിനക്ക് പ്രേം മിനിസ്റ്ററിന്റെ മോനാ ഞാൻ..
ഞാൻ ഒന്ന് കൊതിച്ചാൽ എന്ത് വില കൊടുത്തും അത് നേടിയിരിക്കും..
നിന്റെ ഈ കൈകയമ്പൊക്കെ ഞാനൊന്ന് അറിഞ്ഞ് പെരുമാറിയാൽ
തീരുമെടി..."
എന്ന് പറഞ്ഞതും അവൾ അവനെ തല്ലാനായി കൈഓങ്ങിയതും അവൻ ആ കയ്യിൽ പിടിത്തം ഇട്ട് കൊണ്ട് അവളുടെ കവിൾ നോക്കി ഒരു അടി കൊടുത്തു..അടിയുടെ അഗാതത്തിൽ അവളുടെ ചുണ്ട് പൊട്ടി..

ഇതെല്ലാം കണ്ട യാനിന്റെ കണ്ണുകൾ ചുമന്നു...

"നിന്നെ എനിക്ക് വേണം..ആദ്യമായാണ് ഞാൻ ഒരു പെണ്ണിൽ വീണത്..നീയാണത്..
നിന്നെ സ്വന്തമാക്കൻ എനിക്ക് നിന്റെ സമ്മദം പോലും വേണ്ട"  
ഐഷുവിന്റെ കവിളിലായി കുത്തി പിടിച്ച് കൊണ്ട് അവൻ പറഞ്ഞു...
അവന്റെ പിടിയുടെ മുറുക്കം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞു..
ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ച് നിലത്തെക്ക് പതിച്ചു...

ഇത് കണ്ട യാനിന്റെ മുഖം വലിഞ്ഞ് മുറുകി..കയ്യിൽ ഉണ്ടായിരുന്ന കോഫി കപ്പ് നെരിഞ്ഞമർന്നു..കയ്യിൽ നിന്നും രക്തം ഉറ്റിവീണു..എന്നാൽ അവൻ അത് ഒരു പ്രശ്നം അല്ലായിരുന്നു..

വാഷിംഗ്‌റൂമിലേക്കെന്ന് പറഞ്ഞ് പോയവർ ഇത് വരെ തിരിച്ചെത്താത്തത് കണ്ട് ചെന്ന് നോക്കിയ ആദിയും അർഷുവും ഈ കാഴ്ച്ച കണ്ട് ദേഷ്യത്താൽ ചെന്ന് അവന്മാരെ തള്ളി മാറ്റി..
"ഇപ്പം തനിക്കൊക്കെ ഇവളെ കൊണ്ട് പോവാം..എന്നാൽ ഒരു നാൾ അവളെ ഞാൻ സ്വന്തമാക്കിയിരിക്കും"
അതും പറഞ്ഞ് അവർ നടന്ന് നീങ്ങി..
പെട്ടെന്ന് തന്നെ വാടിയ പൂവ് പോലെ ഐശു അർഷുവിന്ടെ മേലേക്ക് കുയഞ്ഞ് വീണു..

അത് കണ്ട യാൻ വെപ്രാളത്താൽ കമ്പനിയിൽ നിന്നും വണ്ടി എടുത്ത് മാളിലെക്ക് പറപ്പിച്ചു വിട്ടു..
മാളിലെത്തിയ യാൻ കണ്ടു ചിരിച്ചും കളിച്ചും ഇരിക്കുന്ന ഐഷുവിനെ..
അപ്പോഴാണ് അവൻ ശ്വാസം നേരെ വീണത് തന്നെ..കലിപ്പിലായി ചെന്ന് ആദിയുടെ കോളറിലും പിടിച്ച് കൊണ്ട് യാൻ ചോദിച്ചു...
"ഇവൾമാരെ അവന്മാർ ഇട്ട് തടന്നപ്പൊ നിങ്ങൾ ഏത് ഉകാണ്ടേൽ ആയിരുന്നെടാ"
അതിന് അവൻ നന്നായൊന്ന് ഇളിച്ചു..

"ഇയാൾക്ക് ഈ ചൂടാവാനെ അറിയുള്ളു" (ഐഷു ആത്മ)
"നീ എന്ത് തേങ്ങ നോക്കി നിക്കാടി.."
യാനിന്റെ അലർച്ച കേട്ടാണ് ഐഷു ചിന്തകൾക്ക് വിരാമമിട്ടത്..
അങ്ങനെ അവരെല്ലാവരും വീട്ടിലേക്ക് തിരിച്ചു..
2 ദിവസം പെട്ടെന്ന് കഴിഞ്ഞ് പോയി..
ഇനി ഒരാഴ്ച ഉള്ളു കല്യാണത്തിൻ..
പേരകുട്ടികളിലെ ആദ്യത്തെ കല്യാണം..ഗംബീരമാർന്ന പന്തൽ ഇപ്പോൾ തന്നെ ഉയർന്ന് കഴിഞ്ഞിരുന്നു..2 ദിവസം കഴിഞ്ഞാണ് ഡ്രസ്സ്‌ ഷോപ്പിങ്...

×××××××××××××××××××××××××××××××××××××××××××××××××××××××××××××××××× 
പ്രൗഡിയാലെ ഉയർന്ന് നിക്കുന്ന ഒരു തറവാട്....
അതിന്ടെ ഉമ്മറത്തിരുന്ന അയാൾ മറ്റുള്ളവരോട് പറഞ്ഞു..
"ഈ വിവാഹം കഴിഞ്ഞിട്ട് വേണം അറക്കൽ തറവാടിനെ വേരോടെ പിയുതെറിയാൻ"
"അല്ല ഞമ്മടെ അൽത്താഫ് മോനും ആഷി മോനും ഒരു പെണ്ണിനെ തന്നെയല്ലേ വേണമെന്ന് പറഞ്ഞെ"
(അതിലൊരാൾ)
"അവളുടെ നേരെ ഒരു നോട്ടം പോലും വരാൻ ഞാൻ സമ്മതിക്കില്ല..
കാരണം അവൾ എന്റെ പെണ്ണാ..
ഐഷ മെഹറിൻ എന്ന അവളുടെ പേരിന്റെ കൂടെ എന്റെ പേരെ ചേരു..
അവളെ സ്വന്തമാക്കാനായി വരുന്നതാരായാലും കൊന്ന് തള്ളും ഞാൻ"
അത് ഒരു അലർച്ച ആയിരുന്നു..
"പ്രേം മിനിസ്റ്ററിന്റെ മകൻ ആഷിഖ് അലി ദുരൂഹ സാഹജര്യത്തിൽ കൊല്ലപ്പെട്ടു"
ടിവിയിലെ ന്യൂസ്‌ കേട്ട് എല്ലാവരും ഞെട്ടി...
"w......h........a......t.......t........"
അകത്ത് നിന്നും കേട്ടു..ഒരു ഗർജനം..


അറക്കൽ തറവാട്ടിലും ആ വാർത്ത പരന്നു..എല്ലാവരിലും അത് ഒരു ഞെട്ടലായിരുന്നു....
ഒരാളൊയികെ..അവന്റെ ചുണ്ടുകളിൽ ഒരു ചിരി തങ്ങി നിന്നു...
ക്രൂരത കലർന്ന ചിരി🍁





                തുടരും .....
ലങ്ത് ഇണ്ട്..അഭിപ്രായം പോരട്ടെട്ട...
അപ്പോ ബൈ


MONJANDE MALAGA❤️ PART-18

MONJANDE MALAGA❤️ PART-18

4.8
2392

❤️PART18❤️ ✍️FIDUZzz ×××××××××××××××××××××××××××××××××××××××××××××××××××××××××××××××××× അറക്കൽ തറവാട് മുഴുവൻ ആ മരണത്തിന്റെ ഷോക്കിലാണ്.. മുകളിലെ റൂമിലായി ഐഷുവും ആദിയും ഹിനയും ആയിയും അഫയും ഒരുമിച്ച് കൂടി ..... "എന്താ കാക്കു ഇതെല്ലാം" (അഫ) "നമുക്ക് മുമ്പ് വേറാരൊ കളം നീക്കുന്നുണ്ട്" (ആയി) "ഇങ്ങൾ ഹമിക്കാനോട്‌ ഈ സംഭവം പറഞ്ഞീനോ" (ഐഷു) ആദി അതിന് തലയാട്ടി.. "എങ്കിൽ ഹമിക്കയായിരിക്കാം..ബട്ട്‌ കൊല്ലത്തില്ല..എന്തായാലും ഇങ്ങൾ ഒന്ന് വിളിച്ചോക്കി" (ഐഷു) ആദി ഹമിയു