Aksharathalukal

MONJANDE MALAGA❤️ PART-18

❤️PART18❤️

✍️FIDUZzz
××××××××××××××××××××××××××××××××××××××××××××××××××××××××××××××××××
അറക്കൽ തറവാട് മുഴുവൻ ആ മരണത്തിന്റെ ഷോക്കിലാണ്..
മുകളിലെ റൂമിലായി ഐഷുവും ആദിയും ഹിനയും ആയിയും അഫയും ഒരുമിച്ച് കൂടി .....
"എന്താ കാക്കു ഇതെല്ലാം" (അഫ)
"നമുക്ക് മുമ്പ് വേറാരൊ കളം നീക്കുന്നുണ്ട്" (ആയി)
"ഇങ്ങൾ ഹമിക്കാനോട്‌ ഈ സംഭവം പറഞ്ഞീനോ" (ഐഷു)
ആദി അതിന് തലയാട്ടി..
"എങ്കിൽ ഹമിക്കയായിരിക്കാം..ബട്ട്‌ കൊല്ലത്തില്ല..എന്തായാലും ഇങ്ങൾ ഒന്ന് വിളിച്ചോക്കി" (ഐഷു)
ആദി ഹമിയുടെ നമ്പർ ഡയൽ ചെയ്തു....
"എന്തുവാടാ"
ഫോൺ എടുത്ത് അപ്പുറത്ത് നിന്നും ഹമിക്കാന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിലായി ആൾ ജോലിയിലാണെന്ന്..
"ഡാ..MLAയുടെ മകന്റെ മരണത്തിൻ പിന്നിൽ നീയാണൊ" (ആദി)
"പൊക്കിയിരുന്നു...പക്ഷെ എനിക്ക് മാത്രം അറിയുന്ന ആ സ്ഥലത്ത് വന്ന് വേറാരൊ കൊണ്ട് പോയതാ അവനെ"(ഹമി)
" ആരാന്നറിയോ"(ആയി)
"അറിയുമെങ്കിൽ ഞാൻ ഇങ്ങനെ ഇങ്ങളോട് സംസാരിച്ച് നിക്കോ"
 (ഹമി)
"പിന്നെ സംസാരിക്കാതെ നിക്കാ"
(അഫ)
"ആരാടി അത്" (ഹമി)
"തന്റെ കെട്ട്യോൾ" (അഫ)
"തന്നെ" (ഹമി)
"ആന്നെ" (അഫ)
"ഡീ..ഡീ.." (ഹമി)
പെട്ടെന്നാണ് ഹമിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്..
"അപ്പൊ പിന്നെ വിളിക്കാം"
എന്നും പറഞ്ഞ് അവൻ കാൾ കട്ട് ചെയ്തു...
"എന്നാൽ പിന്നെ ആരായിരിക്കും..
ഈ മരണത്തിന് പിന്നിൽ"
ഐഷു ചോദിച്ചു.. എല്ലാവരും ആ സംശയത്തിൽ തങ്ങിനിന്നു..


..................................................................

കുഞ്ഞു കുഞ്ഞു വീടുകൾ തിങ്ങി നിറഞ്ഞ കുട്ടികളുടെ കളിചിരികൾ ഉയർന്ന് കേക്കുന്ന ചെറിയ ഇടവഴികളാൽ ഇടുങ്ങിയ ഒരു ചെറിയ കോളനി..അവിടെയുള്ള ഒരു വീട്ടിലെ ഒരു മൂലക്കലായി കരഞ്ഞ് കൊണ്ട് മുഖം കാലുകളിൽ അമർത്തി വെച്ച് മുടി ഒന്നാകെ അയിചിട്ട് ചുരുണ്ട് കൂടി ഇരിക്കുന്നവളെ കാണെ ആ മാതൃഹൃദയം നൊന്ത്കൊണ്ടേ ഇരുന്നു..
"വസുദേ.."
പുറത്ത് നിന്ന് ഒരു മദ്യവയസ്കൻ ഉള്ളിലേക്ക് നോക്കി വിളിച്ചു...
സാരിതലപ്പ് കൊണ്ട് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് തന്റെ മകളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി..
"എന്ത്പറ്റി ഗോപിയെട്ട"
വസുദ ചോദിച്ചു.....
"നീ ഈ പത്രമൊന്ന് നോക്കിയേ..
കടയിൽ കണ്ടപ്പൊ ഇങ്ങ് എടുത്ത് കൊണ്ട് വന്നതാ" (ഗോപി)
അയാളുടെ സംസാരം കേട്ട് ഒരു സംശയത്താൽ വസുദ ആ പത്രം മറിച്ചു..ആ പത്രത്തിലെ അടുത്ത പേജിലുള്ള ആ എഴുത്ത് അവരുടെ കണ്ണുകളിൽ തറഞ്ഞ് നിന്നു....
പ്രേം മിനിസ്റ്ററിന്റെ മകൻ ആഷിഖ് അലി ദുരൂഹ സാഹജര്യത്തിൽ കൊല്ലപ്പെട്ടു...
അത് കണ്ട അവരുടെ കണ്ണുകളിൽ നിന്ന് സന്തോഷത്താലുള്ള ഒരു തുള്ളി കണ്ണുനീർ നിലമ്പതിച്ചു......
വസുദ പെട്ടെന്ന് തന്നെ ആ പത്രം കൊണ്ട് അകത്തേക്ക് ചെന്ന് തന്റെ മകൾക്കരികിൽ ഇരുന്നു..
"ദേവു..ഇത് നോക്ക്"
അത് പറയുമ്പോൾ വസുദയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...
മുഖമുയർത്തി പത്രത്തിലേക്ക് നോക്കിയ ദേവുവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു..
"എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനോട്‌ അതാണ് നിന്റെ അച്ഛൻ എന്ന് പറയാൻ എനിക്ക് വെറുപ്പായിരുന്നു അമ്മേ...എന്നെ പോലെ ഓരോ ദിവസങ്ങൾ കിടപ്പറയിൽ കിടത്തുന്ന എല്ലാവർക്കും വെറുപ്പായിരിക്കും..
എന്റെ മുമ്പിൽ ഇട്ടല്ലെ ചേച്ചിയെ അയാൾ പിച്ചിചീന്തി കൊന്നുകളഞ്ഞത്🥺പിന്നെ അയാളുടെ മകൻ എന്നെയും..
അയാളും മരണപ്പെട്ടാലെ ചേച്ചിന്റെ ആത്മാവിൻ ശാന്തി കിട്ടു"
എന്നും പറഞ്ഞ് ഒരു ഏങ്ങി കരച്ചിലോടെ അവൾ വസുതയെ കെട്ടിപ്പിടിച്ചു...
"കൊന്നിരിക്കും...അർബുദങ്ങൾ വെട്ടി മാറ്റുവാൻ കേരള മണ്ണിലെ പ്രകാശമായ ജന്നത്തുൽ ഫിർദൗസിലെ മജ്നുവിനെയും ലൈലയെയുമാണ് നിയോഗിച്ചത്...
ഒരു രാത്രിയാൽ ഓരോരുത്തവന്മാരുടെ കൈകരുത്തിൻ മുമ്പിൽ തോറ്റ് പോയ അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ പെണ്ണെന്നതിനെ കടിച്ച് തുപ്പുന്നവന്മാർ ഇല്ലാതെയാക്കിയ തന്റെ സ്ത്രീ എന്ന പതവിയെ ഓർത്ത് കരയുന്ന എല്ലാവർക്കും കിട്ടിയിരിക്കും നീതി.."
വസുത ഒരു ചിരിയാലെ ഓർത്തു...


..................................................................

ഹമി തന്റെ ഓഫീസിലായി ഇരുന്ന് ഐഷുവും ആദിയും ഹിനയും ആയിയും ചിരിച്ചോണ്ട് എടുത്ത ആ സെൽഫിയിലേക്കായി നോക്കി കൊണ്ട് പറഞ്ഞു..
"ചെയ്തത് ശെരി ആണോന്ന് അറിയൂല..നമ്മുടെ രഹസ്യങ്ങൾ എന്റെ നാവിൽ നിന്നും ഒരാളെ ഞാൻ അറിയിച്ചു..ചതിച്ചതല്ല..എന്നോട് ആരോ പറയുന്ന പോലെ..
ഐഷുവിൽ അവനെക്കാളും അധികാരം മറ്റാർക്കും ഇല്ലെന്ന്..
മറഞ്ഞ് കിടക്കുന്ന കാര്യങ്ങൾ തെളിയിക്കാൻ അവനും വേണമെന്ന്..
അതാ നിങ്ങളോട് പോലും ഒരു വാക്ക് ഞാൻ പറയാഞ്ഞത്..
എനിക്കൊന്നും മനസ്സിലാവുന്നില്ല..
അവന്ക്ക് നിന്നിലെന്താണ് അധികാരമെന്ന്..നിന്നെ തൊട്ടാൽ പൊള്ളാൻ മാത്രം നീ അവന്റെ ആരാണെന്ന്..എന്തായാലും എനിക്ക് ഒരു കാര്യം ഉറപ്പാ, അവന്റെ ഹൃദയം നിനക്ക് വേണ്ടിയാണ് മിടിക്കുന്നത് പോലും ഐഷു.."
അതും പറഞ്ഞ് അവൻ ആ കസേരയിലായി കണ്ണുകളടച്ച് ചാരി ഇരുന്നു.........
"ഒന്നിനും നിനക്ക് ഇപ്പോൾ ഉത്തരം കിട്ടില്ല,വൈകാതെ എല്ലാ സത്യവും ലോകം അറിഞ്ഞിരിക്കും...
മജ്നുവായ ആയാൻ എന്ന സിംഹത്തിന്റെ വലംകൈയ്യായി പടക്കപ്പെട്ട അജവദാണ് നീ🔥
നിന്റെ വാരിയെല്ലിനാൽ പടച്ച കമർ അടുത്ത് തന്നെ നിന്നിലായി എത്തിയിരിക്കും..ഇനിയും ചേരണം കുറച്ച് ബന്ധങ്ങൾ🖇️എന്നാലെ നിങ്ങൾ പൂർണമാവു"
ഒരു ചെറുചിരിയാലെ പറഞ്ഞ് ആ ജോലിക്കാരൻ തന്റെ ജോലി തുടർന്നു..


..................................................................

അറക്കൽ തറവാടിൽ തന്റെ മുറിയിലായി ഫോണും ചെവിയോടായി അമർത്തി പിടിച്ച് കൊണ്ട് ഹാജി അങ്ങനെ നിന്നു..
അപ്പുറത്ത് നിന്നുമുള്ള ചുമ കേട്ടപ്പോൾ തന്നെ ഹാജിയാർ പറയാൻ തുടങ്ങി..
"ഈ വിവാഹം...." 
"നടക്കണം..പലതും ചെയ്ത് വീട്ടാൻ ഉണ്ട്...ഞാനൊന്നും പറഞ്ഞ് തരേണ്ടല്ലൊ"
ഹാജി മുഴുവനാക്കുന്നതിൻ മുമ്പേ അവിടെന്ന് പറഞ്ഞു..പെട്ടെന്നു കാൾ കട്ടായി...എന്തോ തീരുമാനം എടുത്ത് ഹാജി പുറത്തേക്ക് പോയി...


..................................................................

ആ പള്ളിയിലായി കണ്ണുകൾ അടച്ചിരുന്ന ഉപ്പുപ്പാന്റെ അരികിലേക്കായി വന്ന് ഹാസിം അവിടെ ഇരുന്നു..
"ഉപ്പുപ്പാ" 
എന്നിട്ട് വിളിച്ചു....
അവന്റെ വിളിയിൽ അദ്ദേഹം കണ്ണ് തുറന്നു..
"എന്താ ഹാസിമെ" (ഉപ്പുപ്പാ)
"അല്ല..ഈ വിവാഹം കഴിഞ്ഞാൽ അറക്കൽ തറവാട് നശിക്കുമോ"
(ഹാസിം)
"ഈ വിവാഹത്താൽ തറവാടൊന്നു കൂടി ശക്തിയേറും"
ഉപ്പുപ്പാ ചിരിച്ച് മറുപടി നൽകി..
എന്നിട്ട് തുടർന്നു...
" ഒന്നും അറിയാൻ നേരമായിട്ടില്ല "
(ഉപ്പുപ്പാ)
"അല്ല ഉപ്പുപ്പാ ഇങ്ങക്ക് എന്തേലും പക ഉണ്ട ആ തറവാടിനോട്‌" (ഹാസിം)
"ദേഷ്യം ഉണ്ട്..പക്ഷെ അത് മുഖമൂടികൾ കെട്ടി ആടുന്നവരോട് മാത്രം."
അത് പറയുമ്പോൾ ഉപ്പുപ്പാന്റെ കണ്ണുകളിൽ പക ആളികത്തുന്നത് ഹാസിമും കണ്ടു..
പിന്നെ ആ മൈലാഞ്ചി ചെടിക്കാട്ടിലേക്ക് നോക്കി..തന്റെ പ്രിയപ്പെട്ടവരേ തിരഞ്ഞെന്ന പോലെ..
ആ കണ്ണുകളിൽ നനവ് പടർന്നു..
ആ മിഴിനീരോടെ തന്നെ ഉപ്പുപ്പ ബാക്കി പറഞ്ഞു..
"എന്റെ പ്രാണനെയാ എന്റെ മുമ്പിൽ ഇട്ട് വെട്ടി കൊന്നത്..എന്റെ മകളെയാ കൊന്ന് തള്ളിയത്..എല്ലാത്തിനും പകരം വീട്ടാൻ മാത്രമാണ് ഞാൻ ഇന്നിവിടെ ജീവിച്ചിരിക്കുന്നത് തന്നെ"
അത് പറയുമ്പോൾ ഉപ്പുപ്പാന്റെ കണ്ണുകളിലെ ഭാവമെന്തെന്ന് ഹാസിമിൻ മനസ്സിലായില്ല...


..................................................................

"കായലോരത്ത് നിന്ന് ഒരു ബോഡി കൂടെ ലഭിച്ചിരിക്കുന്നു..ആരുടെതെന്ന് മനസ്സിലാക്കാനായി പോസ്റ്റ്മോർട്ടത്തിനായി അയച്ചു"
ടിവിയിൽ നിന്നും ആ ന്യൂസ്‌ അറക്കൽ തറവാട് മുഴുവൻ പടർന്നു..
മുറ്റത്തായി ഒരു പോലീസ് ജീപ്പ് വന്നു നിന്നു...



                         തുടരും...

അഭിപ്രായം പോരട്ടെ..ഞാൻ ഇന്നേ കൊണ്ട് പറ്റണ പോൽ എഴുതീണ്..
അപ്പൊ ഇന്ക് വേണ്ടി 2 വരി കുറിക്കണെ..അപ്പൊ പിന്നെ കാണെ..
ടാറ്റാ..ബൈ..സീയു..


MONJANDE MALAGA❤️ PART-19

MONJANDE MALAGA❤️ PART-19

4.9
2175

❤️PARAT19 ✍️FIDUZzz ××××××××××××××××××××××××××××××××× മുറ്റത്ത് പോലീസ് ജീപ്പ് വന്നത് കണ്ട് ഹാജി പുറത്തേക്ക് വന്നു..അതിൽ നിന്നും ഒരാൾ ഇറങ്ങി അവരെ നോക്കാതെ അകത്തേക്ക് കയറി പോയി..ഇത് ഇടക്ക് പതിവുള്ളതിനാൽ ഹാജി അത് ശ്രദ്ധിച്ചില്ല........ അകത്തേക്ക് കയറി പോയ അയാൾ യാനിന്റെ മുറിയിലേക്കായി ചെന്ന് വാതിലിൽ മുട്ടി.....അകത്തു നിന്നും ഉള്ളിലേക്ക് വരാനുള്ള അനുവാദം കിട്ടിയപ്പോൾ അയാൾ ഉള്ളിലേക്ക് കേറി..... ബെഡിൽ ഒരറ്റത്ത് ചിരിയോടെ തന്നെ നോക്കിയിരിക്കുന്നവനെ കാണെ ആ കണ്ണുകൾ നിറഞ്ഞു🥺 "ഒരുപാട് നന്ദി ഉണ്ട് മോനെ" യാനിന്റെ കാൽക്ക