Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-43

റൂഹിന്റെ ഹൂറി_💖


Part-43

✍️🦋Hina_rinsha🦋

©️copyright work-
 This work (*റൂഹിന്റെ ഹൂറി_💖*) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋) prior permission

             °°°°°°°°°°°°°°°°°°

എന്താ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നെ....
മുന്നിൽ പരിഭ്രാമത്തോടെ നിൽക്കുന്നവനെ നോക്കി ഹാദി ചോദിച്ചു.....
അവൻ ഫോണിൽ കൈകൾ അമർത്തി അത് മുറുകെ പിന്നിലേക്ക് പിടിച്ചു....

ഏയ്.... Nothing...

ഉമ്മി ഫുഡ്‌ കഴിക്കാൻ വിളിക്കുന്നുണ്ട്... വാ....

ഹ്മ്മ്... നീ നടന്നോ.. ഞാൻ വരാം....

അവൾ ഒന്ന് മൂളി നടന്നു....

അമൻ മുഖത്ത് പൊടിഞ്ഞ വിയർപ്പ് കൈ കൊണ്ട് ഒപ്പി എടുത്ത് ഒന്ന് ബ്രീത് എടുത്ത് ഫോണിൽ വന്ന massage ഡിലീറ്റ് ആക്കി അവൾക്ക് പിന്നാലെ നടന്നു......

എന്താടാ നീ ഇങ്ങനെ ഇരിക്കുന്നെ.....

ഫുഡ്‌ കഴിക്കാതെ ഇരുന്ന് കളിക്കുന്ന അമന്റെ തോളിൽ ഒരു തട്ട് കൊടുത്ത് റിഫ ചോദിച്ചു....

ഏയ് ഒന്നുല്ലടീ...

ആഹ്... റയാൻ നമുക്കിന്ന് ഒരു സ്ഥലം വരെ പോണം....

എങ്ങോട്ടാടാ.... റിഫ 

അതൊക്കെ ഉണ്ട് ഉ.... ഞങൾ മാത്രം അല്ല... എല്ലാരും കൂടിയാണ്...

ആഹാ അതെങ്ങോട്ടാ.... അംന

നീ സ്ഥലം അറിഞ്ഞാലേ വരൂ.... അമൻ കടുപ്പിച്ചു ചോദിച്ചതും അവൾ ഇളിച്ചു...

ഏയ് അങ്ങനെ ഇല്ല.....

ഹ്മ്മ്മ്.......

                   🦋🦋🦋🦋


അതേ... നമ്മൾ എങ്ങോട്ടാ പോണേ......

ബാൽക്കണിയിൽ എങ്ങോട്ടോ നോക്കി ഇരുന്നിരുന്ന അമനെ പിന്നിലൂടെ വന്നു കെട്ടിപിടിച് ഹാദി ചോദിച്ചു....

നിന്നെ കൊല്ലാൻ കൊണ്ടുവാ... ന്താ നീ വരില്ലേ....

അവൻ അവളെ പിടിച്ചു അവന്റെ മുന്നിലായി നിർത്തി അവന്റെ മൂക്കിൽ തട്ടി കുസൃതിയോടെ ചോദിച്ചു.....

അവൾ ചുണ്ട് കൂർപ്പിച്ചു അവന്റെ കൈ തട്ടി മാറ്റി...

ഒരു വളിഞ്ഞ തമാശ....

അവൻ ചിരിയോടെ അവളെ മുഖത്തോട് മുഖം അടുപ്പിച്ചതും അവൾ മുഖം തട്ടി.....

കൊല്ലാൻ കൊണ്ട്പോവല്ലേ...

ഒരു തമാശ പറയാനും പാടില്ലേ പെണ്ണെ...... അവളെ തിരിച്ചു നിർത്തി അവൻ അവളെ ഷോൾഡർ ൽ മുഖം വെച്ച് നിന്നു.....

ഹേയ്... കപ്പിൾസ്‌.... ഇവിടെ ഞങ്ങൾ ബാച്ച്ലർസ്‌ ഉണ്ട്.... ബാൽക്കണി ൽ ഒന്നും റൊമാൻസ് പാടില്ല മിഷ്ട്ടർ....

താഴെ നിന്ന് ആച്ചി വിളിച്ചു പറഞ്ഞതും ഹാദി അമൻ നെ തട്ടി മാറ്റി ആച്ചിയെ നോക്കി ചമ്മിയ ചിരി ചിരിച് അകത്തേക്ക് പോയി......

അമൻ അവനെ തുറിച്ചു നോക്കി..... എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നോ ഫട്ടി....... 😬

അങ്ങനെ ഇപ്പൊ നീ ഇങ്ങനെ പബ്ലിക് ആയി കഞ്ഞി കുടിക്കണ്ട.....

ആച്ചീന്റെ അടുത്തിരുന്ന റയാൻ വിളിച്ചു പറഞ്ഞതും അമൻ രണ്ടിനെയും തുറിച്ചു നോക്കി.... ഊഞ്ഞാലിൽ വന്നിരുന്നു.....

പെട്ടന്ന് ഫോണിലേക്ക് നോട്ടിഫിക്കേഷൻ വന്നതും അവന്റെ നെഞ്ചോന്ന് കാളി.... നേരിയ വിറയലോടെ ഫോൺ എടുത്ത് നോക്കി.... ഉദ്ദേശിച്ച പോലെ ഒന്നും അല്ല എന്ന് കണ്ടതും അവൻ ആശ്വാസത്തോടെ നെഞ്ചിൽ തടവി.....

ഫോൺ ഓഫ് ചെയ്ത് കണ്ണടച്ചു ഊഞ്ഞാലിൽ ചാരി ഇരുന്നു.....

അവന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു...... ശ്വാസഗതി വല്ലാത ഉയർച്ചയലും ........

രാവിലെ വന്ന massage ഓർമ വന്നതും ഞെട്ടലോടെ കണ്ണ് വലിച്ചു തുറന്നു......

അവൾ ഉറപ്പായും വരും... എനിക്ക് സ്വീകരിക്കാൻ കഴിയുവോ.... ഇല്ല ഒരിക്കലും ഇല്ല... പക്ഷെ എന്ത് പറയും.... ഞാനും കൂടി അല്ലെ എല്ലാത്തിനും കാരണം.....

അവന്റെ മനസ്സ് എങ്ങോട്ടെന്നില്ലത സഞ്ചരിച്ചു...... അമൻ മുടിയിൽ കോരുത് പിടിച്ചു.... കണ്ണ് നിറഞ്ഞു വന്നായിരുന്നു... നെഞ്ച് മുറിഞ്ഞു ചോര പൊടിയും പോലെ തോന്നി അവൻ...


               🦋🦋🦋🦋

നീ വരുന്നില്ലേ....

എല്ലാരും റെഡി ആയി ഇറങ്ങിയി ട്ടും ഫോൺ പിടിച് നിൽക്കുന്ന ആച്ചിയെ നോക്കി അമൻ ചോദിച്ചു.....

ഞാനില്ല... എനിക്കൊരാളെ കാണാൻ പോകാൻ ഉണ്ട്..... നിങ്ങൾ വിട്ടോ.....

ഹ്മ്മ്മ്.... Aman


എല്ലാരും കാറിൽ കയറിയതും അമൻ കാർ മുന്നോട്ടെടുത്തു...... എങ്ങോട്ടാ പോകുന്നെ എന്ന് പലതവണ ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല......

ചെറുതല്ലാത്ത ഒരു ഇരുന്നില്ല വീടിന്റെ മുന്നിൽ കാർ നിർത്തി അമൻ ഇറങ്ങാൻ പറഞ്ഞു..... 

എന്താ.. ഇവിടെ....
റയാൻ സംശയത്തോടെ ചോദിച്ചു....

അതൊക്കെ ഉണ്ട്......

വീട് കണ്ട് ഹാദി ഞെട്ടലോടെ അമന്റെ മുഖത്തേക്ക്‌ നോക്കി.... അവൻ ഇടം കണ്ണിട്ട് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.... മുന്നിൽ നടന്നു..... ഹാദി ഒന്നും മനസ്സിലാവാതെ സംശയത്തോടെ അവനെ നോക്കി.....

അവരെ കാറിന്റെ സൗണ്ട് കേട്ട വീട്ടിൽ നിന്ന് ഒരു മദ്യ വയസ്കൻ ഇറങ്ങി വന്നു....

നിങ്ങൾ വന്നോ... കേറി ഇരിക്ക്‌....

അയാൾ അവരെ അകത്തേക്ക് ക്ഷിണിച്ചു .....

അമൻ അകത്തേക്ക് കയറി... അവൻ പിന്നാലെ ബാക്കി ഉള്ളവരും.....
അമൻ അകത്തേക്ക് കയറി... അവൻ പിന്നാലെ ബാക്കി ഉള്ളവരും.....

അയാൾ അവരെ അകത്തുള്ള സോഫയിലേക്ക് ഇരുത്തി.... ഒരു സ്ത്രീയും അവർക്ക് അടുത്തേക്ക് vannu

നിന്റെ ഉപ്പ വിളിച്ചു പറഞ്ഞിരുന്നു... ഇന്ന് വരും എന്ന്.....

അയാൾ റയാനെ നോക്കി പറഞ്ഞതും.... അവൻ ദയനീയമായി അമനെ നോക്കി.... അമൻ ചിരി കടിച് പിടിച്ചു ഇരുന്നു...

ഹയ ഇല്ലേ ഇവിടെ... ഹാദി ചോദിച്ചതും എല്ലാരും അവളെ നോക്കി...

ആഹ്... ഞാൻ മോളെ വിളിക്കാം....

ആ സ്ത്രീ അതും പറഞ്ഞു അകത്തേക്ക് പോയി....

കയ്യിൽ ഒരു ട്രെയും പിടിച്ചു നടന്നു വരുന്ന ഹയ നെ കണ്ട് ഹാദി സംശയത്തോടെ അമനെ നോക്കി.....

സത്യം പറഞ്ഞോ ഇവിടെ എന്താ നടക്കുന്നെ.... അവൾ അമന്റെ ചെവിയിൽ ചോദിച്ചു....

നിങ്ങടെ നാട്ടിൽ പെണ്ണ് കാണൽ എന്ന് പറയും... നിങ്ങടെ നാട്ടിൽ എന്താ പറയാ....

കൂൾ അമൻ പറഞ്ഞത് കേട്ട് അവൾ കണ്ണും വിടർത്തി അവന്റെ മുഖത്തേക്ക് നോക്കി....

ആർക്ക്......

എനിക്ക്....

കൊല്ലും ഞാൻ... അവൾ അവനെ തുറിച്ചു നോക്കി....

ഹാദിയെ കണ്ട് ഹയ അവളെ തുറിച്ചു നോക്കി.... ഹാദി അൽ നിഷ്കു ആയി ഇരുന്നു....


ഇതാണ് മോൾ....

അവൾ എല്ലാർക്കും ചായ കൊടുത്തു.....


അതിപ്പോ പ്രേത്യേകിച്ചു പരിചയപ്പെടുത്തണ്ട ആവിശ്യം ഇല്ലല്ലോ.... നിങ്ങൾ അറിയാവുന്ന ആൾക്കാർ അല്ലെ...... റിഫ ടെ കൂടി നോക്കി രണ്ട് പേരുടെയും ഒരുമിച്ച് നടത്തണം എന്നാണ് ഇവന്റെ ഉപ്പാടെ ആഗ്രഹം....

ഹാജറ റയാൻ ന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞതും റയാൻ കണ്ണും മിഴിച്ചു ഹാജറ യെ നോക്കി ശേഷം അമനെ നോക്കി പല്ല് കടിച്ചു... അമൻ അവനെ മൈൻഡ് ആക്കാതെ സീലിംഗ് ലേക്ക് നോക്കി ഇരുന്നു....

മക്കൾക്ക് എന്തെങ്കിലും ചോദിക്കനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോട്ടെ ലെ...

ആ...

ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല... അല്ലേടാ റയാനെ... നിങ്ങൾ നേരത്തെ അറിയുന്നൊറല്ലേ... മാമൻറെ ഫ്രണ്ട് അല്ലെ... അപ്പൊ ഇനി ഇപ്പൊ എന്ത് ചോദിക്കാനും പറയാനും.....


എന്തോ പറഞ്ഞു റയാൻ എണീക്കാൻ നിന്നതും അതിന് മുന്നേ തന്നെ അമൻ പറഞ്ഞു....

റയാൻ അവനെ നോക്കി പല്ല് കടിച്ചു....

പെട്ടന്ന് ഹയ വന്നു ഹാദി ന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചതും എല്ലാരും അവരെ നോക്കി.....

ഞങ്ങൾ ഇപ്പൊ വരാമേ.....

അതും പറഞ്ഞു ഹയ അവളെയും വലിച്ചു കൊണ്ട് പോയി..... ഹാദി ദയനീയമായി അമനെ നോക്കി......


എന്താടി തെണ്ടി ഇത്......
ഹയ അവളെ ഒരു റൂമിലേക്ക് തള്ളി ഇട്ട് ഡോർ അടച്ചു കലിപ്പോടെ ചോദിച്ചു......

ഇത് നിന്റെ വീടല്ലേ....

കുന്തം.... നിനക്ക് എന്താ എന്നെ കെട്ടിക്കാഞ്ഞിട്ട് സൂക്കേട്...

സത്യായിട്ടും എനിക്ക് ഒന്നും അറിയില്ല മോളെ.... ഇവിടെ എത്തിയപ്പോ ആണ് ങ്ങോട്ട് ആണ് എന്ന് പോലും മനസ്സിലായത്... ഇപ്പൊ പറഞ്ഞപ്പഴാ പെണ്ണ് കാണാനാ വന്നേ എന്ന് മനസ്സിലായെ.....
ഉമ്മിക്കും അമീക്കക്കും മാത്രേ അറിയണ്ടർന്നോളൂ...

നിന്റെ അമീക്കാക്ക് എന്തിന്റെ കേടാ.....

നിനക്ക് എന്താ.... റയാൻക്ക മൊഞ്ചൻ അല്ലെ.... ഒന്ന് കെട്ടി പോയി അല്ലേൽ ഞൻ നോക്കുവാരുന്ന്....

😬😬 എന്നാ നീ കേട്ട്....

ഏഹ്.... എന്റെ അമീക്ക പാവല്ലേ.....

ഒലക്ക... ഓളും ഓളെ കൊക്കയും....

ഹയ ദേഷ്യത്തോടെ പറഞ്ഞതും ഹാദി ചിരി കടിച് പിടിച്ചു ഇരുന്നു....

കഴ്ഞ്ഞില്ലേ സംസാരം.... അവരതാ ഇറങ്ങാൻ നിൽക്കുന്നു.... ഹാദിയെ കാത്ത് നിൽക്ക....

ഹയ ന്റെ ഉമ്മ ഡോറിൽ തട്ടിയതും ഹയ അവളെ ഒന്ന് തുറിച്ചു നോക്കി ഡോർ തുറന്നു.....

എന്നാ ഞങ്ങൾ ഇറങ്ങി.....

എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി....

നിനക്ക് എന്നോടെങ്കിലും പറയാർന്നു.... എന്റെ ഫസ്റ്റ് ഇമ്പ്രെഷൻ തന്നെ പോയി.... റിഫ


അതിന് നിന്നെ അല്ലല്ലോ.. ഇവൻ പെണ്ണ് നോക്കാൻ അല്ലെ പോയി.... അമൻ 

അയിന്... എന്റെ നാത്തൂൻ അല്ലെ.... 🥴....

നീയെന്താടാ ഒന്നും മിണ്ടാതെ....

റയാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ഹാജറ ചോദിച്ചു....

അത് കെട്ടതും അവൻ അമനെ തുറിച്ചു നോക്കി....

നീയെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ.... നിന്റെ ഉപ്പ പറഞ്ഞിട്ട് തന്നെയാ..... എന്റെ ആക്‌സിഡന്റ് ഒക്കെ കാരണ.. ഇത് ഇത്രയും ലേറ്റ് ആയെ.....

അത് കേട്ടതും റയാൻ ഒന്ന് മിണ്ടാതെ ഗ്ലാസ്‌ വഴി പുറത്തേക്ക് നോക്കി ഇരുന്നു....

ഇനി ദേ.... റിഫ ന്റെ കാര്യം കൂടി ശരിയായ മതി.... ഇവൾക്ക് ഒരു നല്ല ചെക്കനെ കിട്ടിയ അവർ നാട്ടിൽ വരും എന്നാ പറഞ്ഞെ... വേണങ്കിൽ നാട്ടിൽ വന്ന പിറ്റേ ദിവസം കല്യാണം നടത്താന്ന്..... ഹാജറ ചിരിയോടെ റിഫ ടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു 

ഇവൾക്കല്ലേ.... ഇവളെ റേഞ്ചിൻ ഒന്നിനെ കിട്ടാൻ നമുക്ക് ബസ് സ്റ്റാന്റിൽ പോയ്‌ നോക്ക....

അമൻ പറഞ്ഞത് കേട്ട് റിഫ അവനെ തുറിച്ചു.....

എല്ലാവരും ചിരിച്ചിരുന്നു... ആ ചിരി അവളിലും പടർന്നു... പുറത്തേക്ക് നോക്കി ഇരുന്ന റയാൻറെ ചുണ്ടിലും ഒരു ചെറു ചിരി മോട്ടിട്ടു....


                     🦋🦋🦋🦋


നിന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല.. ഒന്നും അറിയാത്ത ഒരു പെണ്ണിന്റെ കൂടെ ജീവിതം കൂടിയാണ്..വേണമെങ്കിൽ ഒന്ന് കൂടെ ആലോചിക്ക....

കാറിൽ നിന്ന് ഇറങ്ങാൻ നിൽക്കുന്നവളെ നോക്കി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവൾ ഒന്ന് കൂടെ പറഞ്ഞു...

പോവണം... പോയെ പറ്റു.... ഞനും ഒരു പെണ്ണാണ്... എനിക്കുമുണ്ട് ജീവിതം..... എന്റെ ജീവിതം തകർത്ത് അവൻ സന്തോഷത്തോടെ ജീവിക്കണ്ട..... എന്റെ വയറ്റിൽ ഒരു കുഞ്ഞു ഉണ്ടെങ്കിൽ എന്ത് വില കൊടുത്തു അതിന്റെ അവകാശിയെ നേടി എടുക്കു.......ഉറച്ച വാക്കുകളോടെ അത്രയും പറഞ്ഞു അവൾ കയ്യിലെ ബാഗ് മുറുകെ പിടിച്ചു കാറിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്നു....


                  🦋🦋🦋🦋

എന്താണ് പെണ്ണെ.... മോന്ത ഒരു കൊട്ട ണ്ടല്ലോ....

വീട്ടിൽ എത്തിയിട്ടും ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു ഇരിക്കുന്നവളെ കവിളിൽ തട്ടി അവൻ കുസൃതിയോടെ ചോദിച്ചു..

അവൾ അവന്റെ കൈ തട്ടി മാറ്റി.....

എന്നോട് എങ്കിലും പറയാർന്നു....

അത് നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി അല്ലെ.....

സർപ്രൈസ് അല്ലെ കോർപ്രൈസ്... ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്....

എന്നാ നീ പറയണ്ട..... സോറി...... നിന്നോട് പറഞ്ഞ നീ അംനനോട് പറയും.. ആ ബുദ്ദു അത് നടന്നു പാട്ടാക്കും.... അതോണ്ടല്ലേ.... സോറി....

Compromise...

ഹ്മ്മ്...

എന്നാ ദേ ഇവിടെ ചൂടോടെ ഒരു കിസ്സ് തന്നെ...

അവൻ ചുണ്ടിൽ തട്ടി കാണിച്ചു പറഞ്ഞു 

അയ്യടാ... അവൾ അവന്റെ മുഖം തട്ടി..

അത്രക്ക് ജാട ആണെങ്കിൽ വേണ്ട... ഞാൻ തന്നോളം....

അവൻ കുസൃതിയിടെ പറഞ്ഞു അവളെ മുഖം കൈകുമ്പിളിൽ എടുത്ത് അവന്റെ മുഖത്തോട് അടുപ്പിച്ചു....



*..അമൻ....*

താഴെ നിന്ന് ഹാജറയുടെ ഗംഭീര്യമുള്ള ശബ്ദം കേട്ട് രണ്ടാളും നിമിഷം ഞെട്ടി.... അവർ പരസ്പരം മുഖത്തോഡ് മുഖം നോക്കി ശേഷം താഴേക്കു ഓടി പോയി.....

ബാഗുമായി നിൽക്കുന്നവളെ കണ്ട് അമൻ സ്റ്റയറിൽ തന്നെ സ്റ്റക്ക് ആയി നിന്നു......
അവന്റെ ഹൃദയം ഒരു നിമിഷം നിലച്ചു എന്ന് തോന്നി പോയി അവൻ... ശ്വാസം പോലും വിലങ്ങി നിന്നു.....

ഇനി അങ്ങോട്ട് ചോദിച്ച നോക്ക് എന്റെ വയറ്റിൽ വളരുന്ന ജീവന്റെ അവകാശി ഈ നിൽക്കുന്ന *അമൻ അഹ്‌മദ്‌* തന്നെ അല്ലെ എന്ന്

അവൾ പറഞ്ഞത് ഹാദി ന്റെ ചെവിയിൽ മുഴങ്ങി കേട്ടു.... അവൾ ഞെട്ടലോടെ അമന്റെ മുഖത്തേക്ക് നോക്ക്..... അപ്പോഴും വന്നവളെ മാത്രം നോക്കി നിൽക്കുന്നവനെ കാണെ അവൾ തളർന്നു പോകും പോലെ തോന്നി......

ഒരു താങ്ങിന എന്ന പോലെ അവൾ സ്റ്റായറിന്റെ കമ്പിയിൽ മുറുകെ പിടിച്ചു.....

കണ്ണിൽ നിന്ന് കണ്ണീർ ഒലിച്ചു ഇറങ്ങി..... അപ്പോഴും അമന്റെ നോട്ടം വന്നവളിൽ തറച്ച് നിന്നു....... അവൻ തല ചുറ്റും പോലെ തോന്നി.......



....തുടരും🦋

ഹിഹി 😌....
Anagane പുതിയ നായിക ലാൻഡ് ആയി... ഇനി നമ്മക്ക് ഇവളെ അമനെ കൊണ്ട് കെട്ടിച് മരിച്ചു പോയ റൂഹിനെ തിരിച്ചു കൊണ്ട് വന്ന് ഹാദി യെ കൊടുക്കാ.... എപ്പിടി.. കളർ ആവുലെ.....😌😌😌😌

വായിച്ചു നോക്കീട്ട് കൂടി ഇല്ല തെറ്റുകൾ ഉണ്ടാവും തിരുത്തി വായിക്കണേ....ന്നാ സെച്ചി അങ്ങട്ട്...🚶🏻‍♀️🚶🏻‍♀️🏃🏻‍♀️


റൂഹിന്റെ ഹൂറി_💖 Part-44

റൂഹിന്റെ ഹൂറി_💖 Part-44

4.7
3677

റൂഹിന്റെ ഹൂറി_💖      Part-44   ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                    °°°°°°°°°°°°°°°°°°°°°°°       അമൻ ഈ കുട്ടി പറയുന്നത് സത്യമാണോ...   ഹാജറയുടെ ഇത് വരെ കേൾക്കാത്ത ദേഷ്യത്തോടെ ഉള്ള ചോദ്യം അവിടമാകെ മുഴുങ്ങി കേട്ടു...   ഹാദി പ്രദീക്ഷയോടെ അമന്റെ മുഖത്തേക്ക് പാളി നോക്കി..... കണ്ണിൽ നിന്ന് ക്ഷമായില്ലാതെ ഒഴുകി ഇറങ്ങുന്ന കണ്ണീറിനെ വാശിയോട് പുറം കൈ കൊണ്ട് തുടച്ചു...   അമൻ വന്നവളിൽ നിന്ന് നോട്ടം മാറ്റി പകപോടെ ഹാജറയുടെ മുഖത്തേ