Aksharathalukal

ഗാന്ധർവ്വം -36

ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു ആരോടും മിണ്ടാതെ അനു മുറിയിൽതന്നെ ഒതുങ്ങിക്കൂടി അവളുടെ ഈ അവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത് ദേവനെ ആയിരുന്നു ഒരു മുറിയിൽ ആയിരുന്നിട്ടു പോലും അവനോട് ഒന്ന് സംസാരിക്കുക പോലും ഇല്ലായിരുന്നു. അവൾ ഏതു സമയവും എന്തോ ചിന്തിച്ചിരിക്കുക മാത്രം ചെയ്യും ഊണില്ല ഉറക്കമില്ല ഏത് സമയവും എന്തോ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അവൾ.

 ഉമ്മറത്ത് ഇരിക്കുകയായിരുന്നു ദേവകിയും രാമനും സുഭദ്രയും മഹേഷും അന്നത്തെ ദിവസത്തിനുശേഷം ദേവന്റെ വീട്ടിലേക്ക് അവർ തിരിച്ചു പോയിരുന്നില്ല അപ്പോഴാണ് ദേവൻ ഉമ്മറത്തേക്ക് വന്നത്.


 അനു എന്തേ മോനേ ? ( രാമൻ).

 മുറിയിലുണ്ട് ഇപ്പോ ഒന്നും മങ്ങിയത് ഉള്ളൂ( ദേവൻ ).

 മോനെ നീ ഇങ്ങനെ വിഷമിക്കല്ലേ  ( മഹേഷ്).

 എനിക്കറിയില്ല ചെറിയച്ച എന്താണ് ചെയ്യേണ്ടതെന്ന് എന്നോടുള്ള ദേഷ്യം അവൾക്ക് മാറി വന്നതായിരുന്നു പക്ഷേ ഇപ്പോൾ എന്നോടൊന്നും മിണ്ടാറ് പോലുമില്ല ( ദേവൻ).

 ദേവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

 അന്നു അനു എന്തൊക്കെയാ പറഞ്ഞത് അമ്മയ്ക്ക് അതിനെ കുറിച്ച് എന്തെങ്കിലും അറിയോ( ദേവകി).

 എനിക്ക് അറിയില്ല മോളെ പക്ഷേ ഈ തറവാട്ടിൽ ഭാമ എന്നുപറഞ്ഞ് പെൺകുട്ടി ഉണ്ടായിരുന്നു എന്നെ ഇവിടെ വിവാഹം കഴിച്ചു കൊണ്ടു വരുന്നതിനു മുമ്പ് ആ കുട്ടി മരിച്ചിരുന്നു അനന്തേട്ടൻ്റെ അപ്പച്ചിയുടെ മകളായിരുന്നു ഭാമ എന്നോട് ഒരിക്കൽ അവൾ ഭാമയെ കുറിച്ച് ചോദിച്ചിരുന്നു ( സുഭദ്ര ).


 എന്നിട്ട് അമ്മ അവളോട് ചോദിച്ചില്ലേ ഭാമയെ എങ്ങനെ അനുവിന് അറിയാം എന്ന് ( രാമൻ).

 ചോദിച്ചു പക്ഷേ അവൾ അതിനെ അങ്ങനെ ഒരു മറുപടി തന്നില്ല ( സുഭദ്ര ).

 ഇനി എന്താ ചെയ്യാ ( ദേവകി ).


 ഗന്ധർവ്വ ശാപം വല്ലോം ആണോ എന്ന് എന്റെ പേടി അങ്ങനെ ആണെങ്കിൽ അതെങ്ങനെ ഒഴിപ്പിക്കണം എന്നാണ് നമ്മൾ നോക്കേണ്ടത്( സുഭദ്ര ).


 അമ്മ എന്തൊക്കെയാ ഈ പറയുന്നത് ( മഹേഷ്).

 നമുക്ക് ആദ്യം അനുവിനെ ഒരു psychiatrist നെ കാണിച്ചാലോ ( രാമൻ).

 രാമേട്ടൻ പറഞ്ഞതിലും കാര്യമുണ്ട് അങ്ങനെ വല്ല വഴിയും നോക്കാം( മഹേഷ് ).

 മതി എല്ലാവരും നിർത്ത് എല്ലാവരും എന്റെ അനുവിനെ ഒരു ഭ്രാന്തി ആക്കാൻ നോക്കണ്ട ആരും വേണ്ട അവൾക്ക് ഞാൻ മാത്രം മതി ഈ സംസാരം എല്ലാവരെയും ഇവിടെ വച്ച് നിർത്തിക്കോ എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന് ( ദേവൻ ).


 ദേവൻ എല്ലാവരെയും നോക്കി പറഞ്ഞശേഷം വീടിനകത്തേക്ക് പോയി.

 അവൻ അങ്ങനെ പറയും അവന്റെ സങ്കടം കൊണ്ടാ അമ്മ പറഞ്ഞതുപോലെ നമ്മൾക്ക് എന്തെങ്കിലും ചെയ്താലോ ( ദേവകി ).

 മഹേഷ് നീ പോയി നമ്മുടെ കുടുംബ ജ്യോത്സ്യരെ ഒന്ന് കണ്ടിട്ട് വരണം ഇതിന്റെ പരിഹാരവും ചോദിക്കണം ( സുഭദ്ര ).


 പോവാ അമ്മേ ( മഹേഷ്).


മ്മ് ( സുഭദ്ര ).

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

 രാത്രിയുടെ മൂന്നാം യാമതൊട് അടുത്തെത്തിയിരുന്നു മുറിയിൽ ദേവൻ നല്ല ഉറക്കത്തിലായിരുന്നു അടുത്തുതന്നെ എന്തോ ചിന്തിച്ചു കൊണ്ട് അനു കിടപ്പുണ്ട് പെട്ടന്നാണ് ചെറിയരീതിയിൽ കാറ്റ് വീശാൻ തുടങ്ങിയത് ആ കാറ്റിന് ഇലഞ്ഞി പൂവിന്റെ മണമായിരുന്നു രുദ്രന് അടുത്ത വരുമ്പോഴുള്ള ഗന്ധം അനു കട്ടിലിൽ നിന്ന് എണീറ്റ് ബാൽക്കണിയിലേക്ക് നടന്നു ഇരിട്ടു നിറഞ്ഞ  അവിടെ ഒരാൾ തിരിഞ്ഞു നിൽപ്പുണ്ടായിരുന്നു വെള്ള മുണ്ടും ചുവന്ന ഷർട്ടും ധരിച്ച യുവാവ് തിരിഞ്ഞാണ് നിന്നിരുന്നത് അനു അടുത്തെത്തിയപ്പോൾ അയാൾ തിരിഞ്ഞു നോക്കി ചിരിക്കാൻ തുടങ്ങി കട്ടി താടിക്കിടയിലൂടെയും ചിരിക്കുമ്പോൾ നുണക്കുഴി തെളിഞ്ഞു നിന്നിരുന്നു.

 രുദ്രൻ അനു വിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

 എന്താ അനു നീ എന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നത് ഒരുപാട് ദിവസം ആയില്ലേ നേരിൽ കണ്ടിട്ട്.

 നിങ്ങളാരാ എനിക്കിപ്പോ അറിയണം.

🥰🥰.

 ചിരിക്കണ്ട നിങ്ങൾ എന്തിനാ ഇത്രയും കാലം എന്നെ പറ്റിച്ചത് എന്നാണ് എനിക്ക് അറിയേണ്ടത്.

 അനു, അതെ നിന്നെ ഞാൻ ഇത്രയും കാലം പറ്റിച്ചു അന്ന് നീ എന്നോട് ചോദിച്ചില്ലേ ഞാൻ ആരാണെന്ന് ഒരു സംഗീത അധ്യാപകൻ അതല്ലായിരുന്നു  പിന്നെ ഞാൻ രുദ്രൻ അല്ല.

പിന്നെ 🥺.

  ഞാൻ പറഞ്ഞു തന്ന കഥയിലെ ദേവലോകത്ത് നിന്ന് ശാപമേറ്റ ഭൂമിയിൽ വന്ന ഗന്ധർവ്വൻ അർജുൻ.


 ഇല്ല ഞാൻ വിശ്വസിക്കില്ല നിങ്ങൾ എന്നെ പറഞ്ഞു പറ്റിക്കുകയാണ് വീണ്ടും വീണ്ടും.

 ഇല്ലാ അനു ഞാൻ നിന്നെ പറ്റിച്ചിട്ടുണ്ട് പക്ഷേ അതെല്ലാം നിന്റെ ഒരു സഹായത്തിനു വേണ്ടി മാത്രമാണ് നിന്റെ സഹായം അതെനിക്ക് കൂടിയേതീരൂ.

എന്താണ്?

 ഞാൻ നിന്നോട് പറഞ്ഞു തന്ന കഥയിൽ എല്ലാം നടന്നതാണ് ഞാൻ പറഞ്ഞില്ലേ ഭാമ മരിച്ചത് ഗന്ധർവ്വ ശാപത്തോടെ ആണെന്ന് ഇവിടെയുള്ള എല്ലാവരെയും അമീറിനെ കൊന്നവർ പറഞ്ഞു പറ്റിച്ചു പക്ഷേ അതിനെല്ലാം ദൃക്സാക്ഷി ഞാൻ ആയേനെ  എനിക്ക് നിൻ്റെ സഹായം ആവശ്യമാണ്.


 എന്താണ് പറയൂ.

 എനിക്ക് ശാപമോക്ഷം നൽകാൻ ഈ ഭൂമിയിൽ ഒരു പെൺകുട്ടി പിറവി എടുക്കേണ്ടതായി ഇരിക്കുന്നു അവളുടെ ജനനം ഈ ഭൂമിയിൽ ഉണ്ടാകണമെങ്കിൽ ആദ്യം എന്റെ ബന്ധനം നഷ്ടപ്പെടണം.


 ബന്ധനമോ.


 അതെ അന്ന് മന്ത്രവാദി എന്നെ ആ പ്രതിമയിൽ ആവാഹിച്ച് പാല മരച്ചുവട്ടിൽ ആ ആവാഹിച്ച് പോൾ എനിക്ക് നഷ്ടമായത് ഒരാളുടെയും മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇരിക്കാതെ യുള്ള ശക്തികളാണ്.


 പക്ഷേ അപ്പൊ എനിക്കോ?

 ഞാൻ ദേവാംശം ആണ് അനു എന്നെ ആവാഹനം നടന്ന തറവാട്ടിൽ ഉള്ള മകം നക്ഷത്രത്തിൽ പിറന്ന പെൺകുട്ടിക്ക് എന്നെ ദർശിക്കാൻ കഴിയും അവളെ കൊണ്ടു മാത്രമേ എനിക്ക് ശാപമോക്ഷം നേടി എന്റെ ഇണയെ കണ്ടെത്താൻ പറ്റൂ അതിനു നീ എന്നെ സഹായിച്ചേ പറ്റൂ ബന്ധനസ്ഥനായ എനിക്ക് ഈ തറവാടിനെ അധീനതയിൽ വിട്ടു പോവാൻ കഴിയില്ല.


 ഞാൻ എന്താണ് ചെയ്യേണ്ടത്?


 അമീറിനെ മറവ് ചെയ്തത് പാല മരച്ചോട്ടിൽ ആണ് ആ ശരീരത്തോട് ചേർന്ന് അവൻ അവൾക്കായി കാത്തുവെച്ച ഒരു സമ്മാനമുണ്ട് അതു എടുത്തശേഷം നീ ഇവിടെനിന്ന് അകലെയുള്ള മൂവന്തി പുഴ എന്നുള്ള സ്ഥലത്ത് പോണം അവിടെയാ പുഴയോട് ചേർന്നുള്ള കാട്ടിൽ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേ്ത്രം കാണാം അവിടെ ശ്രീകോവിലിനകത്ത് ഒരു സിന്ദൂരച്ചെപ്പ് ഉണ്ട് അത് നീ കണ്ടെത്തണം.


മ്മ്.

 എന്നെ ബന്ധനസ്ഥനാക്കി യ മന്ത്രവാദി എന്റെ ഒരു അംശം കാവിലെ പ്രതിമയിൽ ഉം മറ്റൊരു അംശം ആ സിന്ദൂരച്ചെപ്പ്ലും ആണ് സൂക്ഷിച്ചിരിക്കുന്നത്.


 അപ്പോൾ അമീറിന്റെ മറവ് നിന്ന് എന്താ എടുക്കണം എന്ന് പറഞ്ഞത് അതും ഇതും ആയിട്ട് എന്താണ് ബന്ധം.


 ബന്ധമുണ്ട് അനു എന്റെ ഇണയെ തേടി ആണ് ഞാൻ ഭൂമിയിൽ വന്നത് എന്റെ മുന്നിൽ വെച്ച് തന്നെയാണ് അമീറിനെയും ഭാമയുടെയും പ്രണയം പൂവിട്ടത് അവർ രണ്ടുപേരും മരിച്ചു പക്ഷേ അവർ രണ്ടുപേരുടെയും ആത്മാക്കൾ ഈ ഭൂമി വിട്ടു പോയിട്ടില്ല ഒരാൾ ഒരാൾക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണ് അവർക്കിനി അടുത്ത ജന്മം കിട്ടി ഒന്നാവണം എങ്കിൽ നിന്റെ സഹായം കൂടിയേതീരൂ.

 എങ്ങനെ?

 അമിറിന്റെ ശരീരത്തോട് ചേർന്ന് ഒരു സുറുമ ചെപ്പ് ഉണ്ട് അതും ശ്രീകോവിൽ നിന്നുള്ള സിന്ദൂര ചെപ്പു നീ വൈകുന്നേരം നടക്കുന്ന പൂജാ വേളയിൽ തീയിൽ ഹോമിക്കണം.


 വൈകുന്നേരം പൂജയോ?


 അതെ ഇന്ന് വൈകുന്നേരം എന്നെ എന്നന്നേക്കുമായി കാവിൽ കുടിയിരുത്താൻ ഉള്ള പൂജ നടക്കുകയാണ് നിയാ സമയത്തിനുള്ളിൽ അത് കണ്ടെത്തി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ.


 ഞാൻ ചെയ്യും.


 എന്നാൽ ഞാൻ പോകുന്നു നിന്നോട് ഞാൻ ചെയ്തത് തെറ്റാണെന്ന് അറിയാം പക്ഷേ നിന്റെ ഈ അവസ്ഥയ്ക്ക് ഞാനാണ് കാരണം.


 അത് സാരമില്ല പക്ഷേ ഇന്ന് വൈകിട്ട് നേരത്തിനുള്ളിൽ എല്ലാ ഞാൻ കണ്ടെത്തിയിരിക്കും.


 അവളെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അർജുൻ അപ്രത്യക്ഷമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ പുറകിൽ ദേവൻ നിൽപ്പുണ്ടായിരുന്നു അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.


 ദേവേട്ടാ....... അനുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു ദേവൻ അടുത്ത നിമിഷം തന്നെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

 ദേവേട്ടാ നിങ്ങൾ എന്നോട് ക്ഷമിക്കില്ലേ ഞാൻ ഒരു ഭ്രാന്തി അല്ലെന്നും ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ നിങ്ങൾ കണ്ടില്ലേ അർജുനെ.


 ഇല്ല അനു ഞാൻ ആരെയും കണ്ടില്ല ഉറക്കം ഉണർന്നു നോക്കിയപ്പോൾ നിന്നെ കണ്ടില്ല ഇങ്ങോട്ട് വന്നപ്പോൾ നീ തന്നെ നിന്ന് വർത്തമാനം പറയുന്നതാണ് ഞാൻ കണ്ടത്.


☹️.


 പക്ഷേ ഇതൊന്നും നീ ന്റെ തോന്നൽ അല്ല എന്ന് എനിക്ക് മനസ്സിലായി കാരണം നീ അവിടെ നിൽക്കുമ്പോൾ നിന്റെ അടുത്തുനിന്ന ആളെ ഞാൻ കണ്ടില്ല പക്ഷേ അതിനുപകരം പ്രകാശം പരത്തുന്ന ഒരു പൂമ്പാറ്റയെ ഞാൻ കണ്ടു.


 എല്ലാം ഞാൻ ഏട്ടനോട് പറയാം എല്ലാം.


 അനു അർജുൻ പറഞ്ഞ കാര്യങ്ങളൊക്കെ ദേവനോട് പറഞ്ഞു.


 അനു നീ പറഞ്ഞ കാര്യങ്ങൾ ഒന്നും സത്യം അല്ലെങ്കിൽ കാവിൽ അങ്ങനെ ഒരു ബോഡി ഇല്ലെങ്കിൽ.


 പ്ലീസ് ചേട്ടാ എന്നെ സഹായിക്കണം എനിക്ക് ആരുമില്ല.


 ഞാൻ കാണും എന്നും നിന്റെ കൂടെ വാ.


 ദേവൻ അനുവിനെ കൂട്ടി കാവിലേക്ക് നടന്നു കയ്യിൽ ഒരു മൺവെട്ടിയും ആയി.


 ഇവിടെ aano അനു.


 ഇവിടെ ആണെന്ന് ആണ് ചേട്ടാ പറഞ്ഞത്.

 നീ കുറച്ച് പുറകോട്ട് നിൽക്ക്.


 ദേവൻ അവളെക്കുറിച്ച് മാറ്റിനിർത്തിയ ശേഷം അവിടം കുഴിക്കാൻ തുടങ്ങി നിമിഷങ്ങൾക്കകം മണ്ണിൻ ഇടയിൽനിന്ന് ഒരു അസ്ഥികൂടം അവർ കണ്ടു ദേവൻ തന്നെ കുഴിയിൽ ഇറങ്ങി അസ്ഥികൂടം പരിശോധിക്കാൻ തുടങ്ങി അതിന്റെ കയ്യിൽ പിച്ചള യിൽ തീർത്ത ഒരു സുറുമ കുപ്പി ഉണ്ടായിരുന്നു ദേവനത് എടുത്തശേഷം തിരിച്ച് കുഴിയിൽ നിന്ന് കയറി.


 വാ അനു നമ്മൾക്ക് പോവാം ഇനി സമയമില്ല നമുക്ക് ആ ക്ഷേത്രത്തിൽ എത്തണം.


 ദേവേട്ടാ പക്ഷേ.

 എന്താ.


 ഈ കുഴി ഇങ്ങനെ ഇട്ടിട്ട് പോയാൽ നാളെ കാവിൽ ഉള്ളവർ ഇത് കാണും.


 നീ പിടിക്ക് ഞാൻ തിരികെ മണ്ണെടുത്ത് ഇടാം.


 ദേവൻ മണ്ണെടുക്കാൻ തുടങ്ങിയതും പെട്ടെന്ന് അവിടമാകെ കാറ്റ് വീശാൻ തുടങ്ങി പാലയിൽ ആകെ ഒരു ചുവന്ന വെളിച്ചം തിളങ്ങാൻ തുടങ്ങി നൊടിയിടയിൽ മണ്ണ് യഥാസ്ഥാനത്ത് തിരിച്ചുവന്നു അവിടെ അങ്ങനെ ഒരു കുഴി എടുത്തതായി ഇപ്പോൾ തോന്നുകയില്ല തന്റെ കണ്മുന്നിൽ കണ്ടത് സത്യമാണോ എന്ന് വിശ്വസിക്കാൻ പറ്റാത്ത നിൽക്കുകയായിരുന്നു ദേവൻ അവൻ അവളുമായി തിരിച്ച് തറവാട്ടിലേക്ക് നടക്കാൻ തുടങ്ങി തിരിഞ്ഞു നോക്കി അനു കണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന അർജുനെ.


 രാവിലെ തന്നെ എല്ലാവരും ഉണർന്നു അതിനുമുമ്പ് ദേവനും അനുവും കാറിൽ മൂവന്തി പുഴ എന്ന സ്ഥലത്തേക്ക് തിരിച്ചിരുന്നു.


 തുടരും....


ഗാന്ധർവ്വം - 37

ഗാന്ധർവ്വം - 37

4.7
3320

ഉദയ കിരണങ്ങൾ ഭൂമിയെ ചുംബിച്ചു തുടങ്ങിയിരുന്നു കാറിൽ ചെറിയ മയക്കത്തിലായിരുന്നു അനു ഇടയ്ക്കിടക്ക് ചാഞ്ഞു വീഴുന്ന മുടിയിഴകൾ കാറോടിക്കുമ്പോൾ കൂടെ ദേവൻ കൈകൊണ്ട് ഒതുക്കി കൊടുത്തിരുന്നു അനു വിന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ ദേവന് അവളെ കണ്ട നാൾ മുതലുള്ള കാര്യങ്ങൾ കടന്നുപോയി നിമിഷങ്ങൾ കടന്നു നീങ്ങി അനു കണ്ണുചിമ്മി കൊണ്ട് മയക്കം ഉണർന്നു.  ദേവേട്ടാ എവിടെത്തി ☹️?  താൻ ഉറങ്ങിക്കോ ഇനിയും കിടക്കുന്ന 150 കിലോമീറ്റർ.  അപ്പൊ മുഴുവൻ എത്ര കിലോമീറ്റർ ആണ്. 200.  ഇരുന്നൂറോ ഞാൻ ഒരുപാട് നേരം കിടന്നു ഉറങ്ങിയോ.  കുറച്ച്.  ദേവ ഏട്ടന് സ്ഥലം ഏതാണെന്ന് അറിയുമോ? &n