Aksharathalukal

ഗാന്ധർവ്വം - 37

ഉദയ കിരണങ്ങൾ ഭൂമിയെ ചുംബിച്ചു തുടങ്ങിയിരുന്നു കാറിൽ ചെറിയ മയക്കത്തിലായിരുന്നു അനു ഇടയ്ക്കിടക്ക് ചാഞ്ഞു വീഴുന്ന മുടിയിഴകൾ കാറോടിക്കുമ്പോൾ കൂടെ ദേവൻ കൈകൊണ്ട് ഒതുക്കി കൊടുത്തിരുന്നു അനു വിന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ ദേവന് അവളെ കണ്ട നാൾ മുതലുള്ള കാര്യങ്ങൾ കടന്നുപോയി നിമിഷങ്ങൾ കടന്നു നീങ്ങി അനു കണ്ണുചിമ്മി കൊണ്ട് മയക്കം ഉണർന്നു.


 ദേവേട്ടാ എവിടെത്തി ☹️?

 താൻ ഉറങ്ങിക്കോ ഇനിയും കിടക്കുന്ന 150 കിലോമീറ്റർ.

 അപ്പൊ മുഴുവൻ എത്ര കിലോമീറ്റർ ആണ്.

200.

 ഇരുന്നൂറോ ഞാൻ ഒരുപാട് നേരം കിടന്നു ഉറങ്ങിയോ.

 കുറച്ച്.

 ദേവ ഏട്ടന് സ്ഥലം ഏതാണെന്ന് അറിയുമോ?

 ഞാൻ ടൗണിൽ വന്നപ്പോൾ ഒരാളോട് ചോദിച്ചായിരുന്നു അപ്പൊ അയാൾ പറഞ്ഞു ന പിന്നെ ഗൂഗിൾ മാപ്പ് ഓണാക്കി മൂവന്തി പുഴ ജംഗ്ഷൻ വരെയുള്ള വഴി കുഴപ്പമില്ല അതുകഴിഞ്ഞ് ആരോടെങ്കിലും ചോദിക്കണം.

 ദേവേട്ടൻ എന്നോട് ദേഷ്യം ഉണ്ടോ.


 എന്തിന്?

 ദേവേട്ടൻ നല്ലൊരു ജീവിതം ഞാനല്ലേ തകർത്തത്.


 തനിക്ക് എന്താടോ 😍.

☹️.


 നീ എന്താ അനു ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ ഇന്നു നമ്മൾ എല്ലാം കണ്ടു പിടിച്ചാൽ പിന്നെ കുഴപ്പമൊന്നുമില്ലല്ലോ.

മ്മ്.

 ദേ പിന്നെ പ്രശ്നങ്ങളൊക്കെ ഒതുങ്ങിയ ഒരുങ്ങി ഇരുന്നോ ?

 എങ്ങോട്ട് പോവാൻ.

 ഹണിമൂണിന്.

 ഹണിമൂൺ?

മ്മ് നമ്മളുടെ മുടങ്ങിപ്പോയ ഹണിമൂൺ നമ്മൾ രണ്ടുപേരും മാത്രം 😘.

 ഒന്ന് പോ ചേട്ടാ.


 എന്തെങ്കിലും കഴിക്കാൻ വേണോ ഏതെങ്കിലും കടയുടെ സൈഡിൽ നിർത്താം.

 സമയമില്ലല്ലോ.

 ഒരു കാര്യം ചെയ്യാം എന്തെങ്കിലും പാഴ്സൽ വാങ്ങാം കാറിലിരുന്ന് കഴിക്കാമല്ലോ.

 നമുക്ക് വരുമ്പോൾ കണ്ണനെ കൂടി വിളിച്ചാൽ മതിയായിരുന്നു.

 അതിന് അവൻ ഇവിടെ ഇല്ലല്ലോ.


 അവൻ എവിടെ പോയി.


 രണ്ടുദിവസം മുമ്പ് പോയതാ.


മ.

 ദേവൻ ഒരു കടയുടെ സൈഡിൽ കാർ നിർത്തി പാഴ്സൽ വാങ്ങി വന്നു കാർ മുന്നോട്ടെടുത്തു അനു കാറിലിരുന്ന് തന്നെ ഫുഡ് കഴിച്ചു കൂടെ ദേവന് വരി കൊടുത്തു ഏകദേശം ഉച്ചയോടെ അടുത്ത് അവർ മൂവന്തിപുഴ ജംഗ്ഷനിൽ എത്തി.

 ഇനി ആരോടെങ്കിലും വഴി ചോദിക്കാം.

മ്മ്.


 ചേട്ടാ.

മ്മ്.

 ഇവിടെ പുഴയുടെ അടുത്ത് ഒരു പഴയ കോവിൽ ഉണ്ടല്ലോ അത് എവിടെയാ.

 കോവിൽ ഓ അങ്ങനെയൊന്നുമില്ല.

 ഉണ്ട് ചേട്ടാ ഇപ്പൊ പൂജ ഒന്നും ഇല്ലാത്ത.


ഓ  ഇടിഞ്ഞുപൊളിഞ്ഞ അമ്പലം മോനെ കുറച്ച് അങ്ങോട്ട് പോയ ഏകദേശം ഒരു കിലോമീറ്റർ പോണം ചെന്നവസാനിക്കുന്നത് മൂവന്തി പുഴ അടുത്താണ് അതിന്റെ എതിർവശം കാടാണ് അവിടെയാണ് ഈ അമ്പലം.

 ശരി ചേട്ടാ അങ്ങോട്ട് കടത്തും ഉണ്ടോ.

 ഇല്ല മോനേ അമ്പലം അടച്ചതിൽ പിന്നെ അങ്ങോട്ട് ആരും പോകാറുമില്ല പക്ഷേ പുഴയുടെ ഒരു സൈഡിൽ ചങ്ങാടം കാണും. പിന്നെ ഇപ്പൊ കുറച്ചു വെള്ളമേ ഉള്ളൂ ഇറങ്ങി കയറാം.


 ശരി ഏട്ടാ.

 ദേവൻ മുന്നോട്ടു കാറെടുത്തു ഏകദേശം ഒരു കിലോമീറ്റർ എത്താറായപ്പോൾ ഈ വഴി തീരുന്നിടത്ത് ഒരു പുഴ കണ്ടു അതിനെ എതിർവശം ഒരു കാടും.


 ദേവേട്ടാ ഇവിടെ ആണെന്ന് തോന്നുന്നു.

 ഇതുതന്നെ പക്ഷേ എങ്ങനെ അപ്പുറത്ത് പോകും.


 അയാൾ ഇവിടെ ഇവിടെ ഏതാണ്ട് ചങ്ങാടം ഉണ്ട് എന്നല്ലേ പറഞ്ഞത്.


 കുറച്ചു വെള്ളം അല്ലേ ഉള്ളൂ ഇറങ്ങി കയറാം.


മ്മ്.

 കാർ അവിടെ പാർക്ക് ചെയ്തു ദേവൻ അനുവിനെ കയ്യിൽ മുറുക്കിപ്പിടിച്ച് പുഴ കടക്കാൻ തുടങ്ങി പക്ഷേ അരക്കൊപ്പം വരെ വെള്ളം പുഴയിൽ ഉണ്ടായിരുന്നു അവർ എതിർവശത്ത് എത്തിയതും വർഷങ്ങളായി ആരും പോകാത്ത ഒരു വഴി അവിടെ ഉണ്ടായിരുന്നു കണ്ടാലേ അറിയാം ആരും ഈ വഴി വരില്ല എന്ന് അവർ മുന്നോട്ടു നടന്നു ഉച്ചസമയം ആയിരുന്നിട്ടു പോലും അവിടെ നല്ല രീതിയിൽ ഇരുട്ടായിരുന്നു കൂടെ പക്ഷികളുടെ ശബ്ദവും ദേവൻ അനുവിനെ ചേർത്തു പിടിച്ചിരുന്നു കുറച്ച് അങ്ങോട്ട് നടന്നതും അവർ ഇടിഞ്ഞുപൊളിഞ്ഞ ഒരു അമ്പലം കണ്ടു.

 ദേവേട്ടാ നോക്ക്.

 ഇതാണെന്ന് തോന്നുന്നു നീ ഇവിടെ നിക്ക് ഞാൻ നോക്കിയിട്ട് വരാം.

മ്മ്.

 അനുവിനെ പുറത്തുനിർത്തി ദേവൻ അകത്തേക്ക് കയറി ഒരു ചെറിയ ശ്രീകോവിലിൽ ആയിരുന്നു അത് മുഴുവൻ ഇടിഞ്ഞുപൊളിഞ്ഞു കിടന്നിരുന്നു പക്ഷേ ശ്രീകോവിലിനകത്ത് ഒരു കേടുപാടും കൂടാതെ ഒരു ചെറിയ ദേവി വിഗ്രഹം ഉണ്ടായിരുന്നു ദേവൻ അത് തന്നെ നോക്കി നിൽക്കുന്നു അത്ര ഭംഗിയായിരുന്നു ആ വിഗ്രഹം പെട്ടെന്നു ദേവൻ വന്ന കാര്യം ഓർത്ത് അവിടത്തെ പരതാൻ തുടങ്ങി പെട്ടെന്ന് അനു പറഞ്ഞത് പോലെ ദേവി വിഗ്രഹം ശക്തിയായി ഒരു സൈഡിലേക്ക് മാറ്റിയപ്പോൾ അതിനകത്ത് ഒരു അറയിൽ ഒരു ചെറിയ പട്ടു കണ്ടു അതിനകത്ത് കുങ്കുമച്ചെപ്പ് ദേവനനത് എടുത്ത് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവന്റെ മനസ്സ് ഒന്നു മടിച്ചു മനസ്സിൽ എന്തോ ഉറപ്പിച്ച പോലെ തിരിച്ചു വന്നു കയ്യിൽ ആ ദേവീവിഗ്രഹം കൂടി എടുത്തു ദേവൻ പുറത്തേക്ക് വന്നു പുറത്ത് അനു അവനെ കാത്തുനിൽപ്പുണ്ടായിരുന്നു.


 കിട്ടിയോ ദേവേട്ടാ.

മ്മ്.


 ഇതേതാ വിഗ്രഹം.


 ഇത് അവിടെ ഉണ്ടായിരുന്നത് ഈ വിഗ്രഹത്തിന് അടുത്തുള്ള അറയില്ലാരുന്നു കുങ്കുമച്ചെപ്പ്  എടുത്തശേഷം ഇത് അവിടെ വിട്ടുപോയ എനിക്ക് മനസ്സ് വന്നില്ല.


 വാ നമുക്ക് സമയമില്ല.


 ദേവൻ അനുവിന് ഒത്ത് കാടിനു പുറത്തേക്ക് നടന്നു പുഴ അടുത്തെത്തിയപ്പോൾ അവർക്ക് എന്ത് ചെയ്യണമെന്നറിയാതെ അവിടെ ഇരുന്നു പോയി.


 അയ്യോ ദേവേട്ട നമ്മൾ ഇനി എന്ത് ചെയ്യും.

 പുഴയിൽ ഒക്കെ വെള്ളം കയറിയിരുന്നു ഒരു വിധത്തിലും അവർക്ക് അപ്പുറത്ത് കടക്കാൻ പറ്റാത്ത സ്ഥിതിയായി.

 അനു ഫോണെടുത്ത് ആരെങ്കിലും ഒന്ന് വിളിക്ക്.

 റേഞ്ചില്ല.

 ഇനി എന്ത് ചെയ്യും.

 അവർ ഒരുപാട് നേരം എന്തുചെയ്യണമെന്നറിയാതെ അവിടെ നിന്നു മണിക്കൂറുകൾ കടന്നുപോയി പക്ഷികൾ തിരിച്ചു കൂട്ടിലേക്ക് ചേക്കാറാൻ തുടങ്ങിയിരുന്നു എല്ലാ വഴിയും നഷ്ടപ്പെട്ട പോലെ അവർ അവിടെ ഇരുന്നപ്പോഴാണ് അവരെ ആരോ വിളിക്കുന്നതായി തോന്നിയത് അപ്പുറത്തെ വശത്തേക്ക് നോക്കിയ അവരുടെ കണ്ണിൽ പ്രതീക്ഷയുടെ വെളിച്ചം തിളങ്ങി ദേവൻ അനുവിനെ നോക്കി ചിരിച്ചു.


 തുടരും
 


ഗാന്ധർവ്വം - 38

ഗാന്ധർവ്വം - 38

4.6
4264

പ്രതീക്ഷ നഷ്ടപ്പെട്ട ദേവനും അനുവും അവിടെനിന്നും തങ്ങളെ ആരോ വിളിക്കുന്നതായി തോന്നി ആണ് അവർ എതിർദിശയിലേക്ക് നോക്കിയത് അവിടുത്തെ കാഴ്ച അവരുടെ മനസ്സിൽ പുതിയൊരു പ്രതീക്ഷ നാമ്പിട്ടു. ഓഇഇഇഇഇഇഇഇഇഇ....  ദേവേട്ടാ അത് കണ്ണനല്ലേ?  അവനാ.  ഇവൻ എങ്ങനെ ഇവിടെ വന്നു.  ഞാൻ നേരത്തെ ഇവൻ എവിടെയാണെന്ന് അറിയാൻ ഒരു മെസ്സേജ് അയച്ചആയിരുന്നു ഇവൻ നമ്മൾ എവിടെയാണെന്ന് ചോദിച്ചു ഞാൻ തറവാട്ടിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ ഉള്ള സ്ഥലത്തിന്റെ ലൊക്കേഷൻ അയക്കാൻ പറഞ്ഞു ഞാൻ അയച്ചു കൊടുത്തു പക്ഷേ അവൻ തേടിപ്പിടിച്ച് ഇവിടെ വരുമെന്ന് ഞാനറിഞ്ഞില്ല.  എന്തായാലും നന്നായി എവിടുന്നു രക