Aksharathalukal

പ്രണയവർണ്ണങ്ങൾ - 38

"part _38
 
ഹായ്.ഇതിനു മുൻപ് കണ്ടിട്ടില്ലലോ. പുതിയ ആൾ ആണോ" ആ പെൺകുട്ടി എബിയുടെ അരികിൽ വന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു.
 
"അതെ ഇന്ന് ജോയിൻ ചെയ്യുന്നേ ഉള്ളൂ".
 
 
"അതെയോ.ok. എൻ്റെ പേര് ജീവന.ഇയാളുടെ നെയിം " അവൾ ചോദിച്ചു.
 
 
" അമർ. അമർനാഥ് എബ്രഹാം " എബി മറുപടി നൽകി. പിന്നീടുള്ള യാത്രയിലുടനീളം അവൾ എബിയോട് വാതോരാതെ സംസാരിക്കുകയാണ്.
 
 
ഇതെല്ലാം കണ്ട് കൃതിയുടെ മുഖം ആകെ ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു.
 
 
ബസ് നേരെ ഓഫീസ് കോമ്പോഡിൽ നിർത്തി. ബസിൽ ഉള്ളവർ എല്ലാം ഇറങ്ങി.ഒപ്പം കൃതിയും. പക്ഷേ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ജീവനയോട് സംസാരിച്ചു പോയ എബിയെ കണ്ട് കൃതിയുടെ കണ്ണുകൾ നിറഞ്ഞു.
 
 
"അവളെ കിട്ടിയപ്പോ എന്നേ ഒറ്റക്ക് ആക്കി. ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്നത് കണ്ടില്ലേ മരമാക്രി" കൃതി പിറുപിറുത്തു കൊണ്ട് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ചു.
 
 
മുന്നിൽ പോയ എബി ഒന്ന് തിരിഞ്ഞ് നോക്കി. കണ്ണ് നിറച്ച് നിൽക്കുന്ന കൃതിയെ കണ്ടതും എബിയുടെ മനസ് ഒന്ന് നീറി.
 
 
"താൻ നടന്നോളൂ'' ജീവനയോട് പറഞ്ഞ് എബി താഴേ ഇരുന്ന് ഷൂവിൻ്റെ ലൈസ് കെട്ടുന്നത് പോലെ കാണിച്ചു. അപ്പോഴേക്കും കൃതി നടന്ന് അവനരികിൽ എത്തി.
 
 
അവൾ എത്തിയതും എബി വേഗം എഴുന്നേറ്റ് അവൾക്ക് ഒപ്പം നടന്നു.
 
 
"എന്താ പറ്റിയേ " എബി പതിയെ ചോദിച്ചു.
 
 
''എനിക്ക് എന്ത് പറ്റാൻ. എനിക്ക് ഒന്നും ഇല്ല"
 
 
"വെറുതെ പറയണ്ട അമ്മു. എനിക്ക് അറിഞ്ഞോടെ നിന്നെ. ഞാൻ ആ കുട്ടിയുടെ ഒപ്പം നടന്നതാണ് നിൻ്റെ പ്രശ്നം എന്ന് എനിക്ക് അറിയാം. പക്ഷേ ഞാൻ പറഞ്ഞില്ലേ അമ്മു നമ്മുക്ക് ഒരു ലക്ഷ്യം ഉണ്ട്. അതിലേക്ക് എത്താൻ ആണ് ഇതൊക്കെ.വേഗം കണ്ണ് തുടച്ചിട്ട് വാ "
 
 
അത് പറഞ്ഞ് എബി മുന്നിൽ നടന്നു. പിന്നിലായി കൃതിയും. അവരെ കൂടാതെ മറ്റു മൂന്നു പേരും കൂടി പുതുതായി കമ്പനിയിൽ ജോയിൻ ചെയ്യ്തിരുന്നു.
 
 
റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടി അവരോട് അഞ്ചു പേരോടും എം.ഡിയുടെ റൂമി ലേക്ക്‌ പോകാനായി പറഞ്ഞു.
 
 
അവർ നേരെ എംഡിയുടെ ക്യാബിനിലേക്ക് നടന്നു.
 
 
" അശോക് രാജ് " എബി ടേബിളിലെ നെയിം ബോർഡ് വായിച്ചു.കാണാൻ തരകേടില്ലാത്ത ഒരു ചെറുപ്പക്കാരൻ. വെട്ടി ഒതുക്കിയ താടി. കയ്യിൽ ഒരു വാച്ച്.മൊത്തത്തിൽ ഒരു എക്സിക്യൂട്ടീവ് ലുക്ക്.
 
 
എബി മൊത്തത്തിൽ അയാളേയും ആ ക്യാബിനും മൊത്തത്തിൽ നിരീക്ഷിച്ചു.
 
 
"നിങ്ങൾ ഇരിക്കു" അശോക് അത് പറഞ്ഞതും അവർ എല്ലാവരും ചെയറിൽ ഇരുന്നു.
 
 
"നിങ്ങൾ ആണ് ഇവിടത്തെ ന്യൂ സ്റ്റാഫ്സ്. 3 പേർ സെയിൽസ് ടെലികോളിങ്ങ് സെക്ഷൻ .2 പേർ ഡിസൈൻ സെക്ഷൻ. ഈ കമ്പനിക്ക് ചില ചിട്ടകൾ ഉണ്ട്.അത് മറികടക്കുന്നവർ ശിക്ഷ നേരിടേണ്ടി വരും.
 
 
സെക്കൻറ് ഫ്ളോറിൽ ആണ് നിങ്ങളുടെ സെക്ഷൻ ." അത് പറഞ്ഞ് അയാൾ ഒരു ഓഫീസ് സ്റ്റാഫിനെ അകത്തേക്ക് വിളിച്ചു.
 
 
"നിങ്ങൾ ഇവർക്ക് ഡിസെൻ സെക്ഷൻ കാണിച്ച് കൊടുക്ക്." അയാൾ അവരെയും കൂട്ടി സെക്കൻ്റ് ഫ്ളോറിലേക്ക് നടന്നു.
 
 
"ശൂ ശൂ" ആരോ തോളിൽ തട്ടി വിളിച്ചതും കൃതി തിരിഞ്ഞ് നോക്കി.
 
 
"ഹായ് എൻ്റെ പേര് നേത്ര. നേത്ര ലക്ഷ്മി. ഇയാളുടെ പേര് എന്താ "
 
 
"സംസ്കൃതി '' അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
 
 
" അപ്പോ ഫ്രണ്ട്സ് " നേത്ര കൃതിക്ക് നേരെ കൈ നീട്ടി കൊണ്ട് ചോദിച്ചു.
 
 
" ഉം ഫ്രണ്ട്സ് " കൃതി നേത്രക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
 
 
ഇവരെ കൂടാതെ ബാക്കി മൂന്നു പേർ ബോയ്സ് ആയിരുന്നു.നേത്രയെ കൂട്ടുകിട്ടിയത് ഒരു പരിധി വരെ കൃതിക്ക് ആശ്വാസമായിരുന്നു.
 
 
അവരുടെ ക്യാബിനിലേക്ക് എത്തിയതും ഒരു സീനിയർ ഡിസൈനർ സ്റ്റാഫ് കൃതിയേയും, നേത്രയേയും അവരുടെ മുറിയിലേക്ക് കൊണ്ടുപോയി.
 
 
കൃതിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. നേത്ര ശരിക്കും ഫാഷൻഡിസൈനിങ് പഠിച്ചിട്ടുള്ളതിനാൽ അവൾക്ക് അധികം പേടി ഒന്നും ഉണ്ടായിരുന്നില്ല.
 
 
പതിനൊന്ന് മണിക്ക് ബെൽ റിങ്ങ് ചെയ്യ്തതും ബ്രേക്ക് ടൈം ആയി. അവർ എല്ലാവരും കാൻ്റീനിലേക്ക് നടന്നു.അപ്പോഴും അവളുടെ കണ്ണുകൾ എബിയെ തിരഞ്ഞു കൊണ്ടിരുന്നു.
 
 
കഴിക്കാനായി നേത്രയും, ക്യതിയും ഫുഡ് ഓഡർ ചെയ്യ്തു.
 
 
"ഹായ്. കുറച്ച് മുൻപ് പരിചയപ്പെടാൻ പറ്റിയില്ല." എബിയുടെ ഒപ്പം ഉള്ള രണ്ടു പയ്യൻമാരിൽ ഒരാൾ കൃതിയുടേയും നേത്രയുടേയും അരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.
 
 
അവർക്ക് പിന്നിൽ എബിയും മറ്റെ പയ്യനും വന്നിരുന്നു.
 
 
" ഞാൻ വിഷ്ണു " അയാൾ പറഞ്ഞു.
 
 
" ഞാൻ നേത്ര.ഇത് സംസ്ക്യതി " നേത്ര വിഷ്ണുവിനോടായി പറഞ്ഞു.
 
 
" നേത്ര, സംസ്കൃതി നല്ല പേര്.ഇത് അമർനാഥ്, അത് ആനന്ദ് " വിഷ്ണു അവരെ പരിചയപ്പെടുത്തി.
 
 
അവർ എല്ലാവരും ആ ടേബിളിനു ചുറ്റും ഇരുന്നു. വിഷ്ണുവും, ആനന്ദും, നേത്രയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എബിയും കൃതിയും മിണ്ടാതെ ഇരിക്കുകയാണ്.
 
 
" ഈ കുട്ടിയെന്താ ആരോടും അധികം സംസാരിക്കില്ലേ'' കൃതിയെ നോക്കി ചോദിച്ചു.
 
 
"സംസ്കൃതിക്ക് ഫസ്റ്റ് ഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ ആണ്. കുറച്ച് കഴിഞ്ഞാൽ ശരിയാവും. അല്ലേ സംസ്കൃതി " നേത്ര അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.
 
 
" അമർ ... " ജീവന കയ്യിൽ ഒരു പ്ലറ്റിൽ ഫുഡുമായി വന്ന് എബിയുടെ അരികിൽ ഇരുന്നു.
 
 
ഇപ്പോ എബിയുടെ റൈറ്റ് സൈഡിൽ കൃതിയും ലെഫ്റ്റ് സൈഡിൽ ജീവനയും ആണ്.
 
 
"എന്താ അമർ കഴിക്കുന്നേ.ഇത് ഒന്ന് കഴിച്ച് നോക്കിയേ "അവർ പ്ലേറ്റിലെ സാൻവിച്ചിലെ ഒരു പീസ് എടുത്ത് എബിക്ക് നേരെ നീട്ടി.
 
 
എബി കൃതിയെ ഇടം കണ്ണിട്ട് നോക്കി ചെറിയ ഒരു പേടിയോടെ തന്നെ ജീവന നീട്ടിയ സാൻവിച്ച് പീസ് വാങ്ങി കഴിച്ചു.
 
 
അത് കണ്ടപ്പോൾ കൃതിക്ക് ദേഷ്യം കൂടി .
 
 
"ഓഹോ അത്രക്ക് ആയോ. ഞാൻ കാണിച്ച് തരാം" മനസിൽ കരുതി കൊണ്ട് കൃതി വിഷ്ണുവിനെ നോക്കി.
 
 
"വിഷ്ണുവിൻ്റെ വീട് എവിടേയാ, വീട്ടിൽ ആരൊക്കെ ഉണ്ട്"കൃതി അവനെ നോക്കി ചോദിച്ചു.
 
 
പിന്നീട് കൃതി എബിയെ മൈൻ്റ് ചെയ്യാതെ ആനന്ദിനോടും ,വിഷ്ണുവിനോടും വാ തോരാതെ സംസാരിക്കാൻ തുടങ്ങി. അത് കണ്ട് എബിക്കും ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു.
 
 
ബ്രെക്ക് ടൈം കഴിഞ്ഞതും അവർ ക്യാമ്പിനിലേക്ക് നടന്നു. നേത്രയും, സംസ്ക്യതിയും കൺമുന്നിൽ നിന്നും മറയുന്ന വരെ വിഷ്ണു അവരെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.
 
 
"എന്താ മോനേ ഒരു ഇളക്കം " വിഷ്ണുവിൻ്റെ നോട്ടം കണ്ട് ആനന്ദ് ചോദിച്ചു.
 
 
" ആ സാരി ഉടുത്തു വന്ന കുട്ടി ഇല്ലേ. വന്നത് ഈ ഓഫീസിലേക്ക് അല്ല എൻ്റെ ഹൃദയത്തിലേക്കാണ് "
 
 
''ആര് സംസ്കൃതിയോ "
 
 
" ഉം .അതെ : "ഒരു കള്ള ചിരിയോടെ വിഷ്ണു പറഞ്ഞു.
 
 
"അയ്യേ നീ എന്ത് കോഴിയാടാ" ആനന്ദ് ചിരിയോടെ പറഞ്ഞു. പക്ഷേ അത് എബിയുടെ മനസിൽ ആണ് കൊണ്ടത്
 
 
 
(തുടരും)
 
 
🖤ഇച്ചായന്റെ പ്രണയിനി 🖤

പ്രണയവർണ്ണങ്ങൾ - 39

പ്രണയവർണ്ണങ്ങൾ - 39

4.7
8733

Part -39   ആദ്യ ദിവസം ആയതിനാൽ വലിയ തിരക്കിട്ട പണികൾ ഒന്നും തന്നെ അവർക്ക് ഉണ്ടായിരുന്നില്ല.   ഉച്ചക്ക് ലഞ്ച് ബ്രേക്ക് ടൈമിലും വിഷ്ണു കൃതിയോട് നന്നായി സംസാരിച്ചിരുന്നു.അതു കൊണ്ട് തന്നെ എബിയുടെ മുഖം അന്നത്തെ ദിവസം മുഴുവൻ ദേഷ്യ ഭാവത്തിൽ തന്നെയായിരുന്നു.   വൈകുന്നേരം 5 മണിക്ക് അവർ ഓഫീസിൽ നിന്നും ഇറങ്ങി.ഓഫീസ് ബസിൻ്റെ റൈറ്റ് സൈഡിൽ 3 സീറ്റും ലെഫ്റ്റ് സൈഡിൽ 2 സീറ്റും ആണ്.   ക്യതിയും നേത്രയും 2 സീറ്റിൽ  ഇരുന്നു. അവർക്ക് ഓപ്പോസിറ്റ് ആയി തന്നെ മൂന്ന് സീറ്റുകളിൽ എബിയും, വിഷ്ണുവും, ആനന്ദും ഇരുന്നു.     " നിൻ്റെ തല ഒന്ന് മാറ്റിക്കെ ആനന്ദേ. എനിക്ക് എൻ്റെ