Aksharathalukal

പ്രണയവർണ്ണങ്ങൾ - 39

Part -39
 
ആദ്യ ദിവസം ആയതിനാൽ വലിയ തിരക്കിട്ട പണികൾ ഒന്നും തന്നെ അവർക്ക് ഉണ്ടായിരുന്നില്ല.
 
ഉച്ചക്ക് ലഞ്ച് ബ്രേക്ക് ടൈമിലും വിഷ്ണു കൃതിയോട് നന്നായി സംസാരിച്ചിരുന്നു.അതു കൊണ്ട് തന്നെ എബിയുടെ മുഖം അന്നത്തെ ദിവസം മുഴുവൻ ദേഷ്യ ഭാവത്തിൽ തന്നെയായിരുന്നു.
 
വൈകുന്നേരം 5 മണിക്ക് അവർ ഓഫീസിൽ നിന്നും ഇറങ്ങി.ഓഫീസ് ബസിൻ്റെ റൈറ്റ് സൈഡിൽ 3 സീറ്റും ലെഫ്റ്റ് സൈഡിൽ 2 സീറ്റും ആണ്.
 
ക്യതിയും നേത്രയും 2 സീറ്റിൽ  ഇരുന്നു. അവർക്ക് ഓപ്പോസിറ്റ് ആയി തന്നെ മൂന്ന് സീറ്റുകളിൽ എബിയും, വിഷ്ണുവും, ആനന്ദും ഇരുന്നു.
 
 
" നിൻ്റെ തല ഒന്ന് മാറ്റിക്കെ ആനന്ദേ. എനിക്ക് എൻ്റെ കൃതുനേ കാണാൻ ഇല്ല " ആനന്ദിനെ തല നീക്കി കൊണ്ട് വിഷ്ണു പറഞ്ഞു.
 
 
"കൃതുവോ.അതാരാ "
 
 
"സംസ്കൃതിടെ ഷോട്ട് ഫോം കൃതു ''വിഷ്ണു നാണത്തോടെ പറഞ്ഞു.
 
 
" നീ എന്ത് കോഴിയാടാ. ജോയിൻ ചെയ്യ്ത് ഒരു ദിവസം പോലും ആയില്ല. അപ്പോഴേക്കും ....: ''
 
 
"അതെ മാഷേ ഈ ലവ് അറ്റ് ഫസയ്റ്റ് തോന്നാൻ അത്ര സമയം ഒന്നും വേണ്ട. ഇവിടെ ഇത്രം പെൺപിള്ളേർ ഉണ്ടായിട്ട് എനിക്ക് അവളോട് മാത്രമേ അത് തോന്നിയിട്ടുണ്ടു.കാരണം എന്താണെന്നോ. അവളുടെ സാരി. എനിക്കീ സാരിയുടുക്കുന്ന പെൺകുട്ടികളെ കാണാൻ നല്ല ഇഷ്ടമാ. ഇന്ന് അവളാ സാരി ഉടുത്ത് വന്നപ്പോ എൻ്റെ സാറെ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ കഴിയില്ല."
 
 
" നീ ഒന്ന് മിണ്ടാതെ ഇരിക്കുമോ വിഷ്ണു .മനുഷ്യൻ്റെ തലക്ക് പ്രാന്ത് ആവുന്നു."ആനന്ദ് ചെവി പൊത്തി കൊണ്ട് പറഞ്ഞു.
 
 
" അത് പറഞ്ഞപ്പോഴാ ഞാൻ ഒരു കാര്യം ഓർത്തേ.എടാ അമറെ നമ്മുടെ ഓഫീസിലെ ആ ജീവനാ പറഞ്ഞ കുട്ടി ഇല്ലേ.ഫിനാൻസ് സെക്ഷനിലെ അവൾ നിൻ്റെ നമ്പർ എൻ്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട് ട്ടോ. അവൾക്ക് നിന്നെ കാണുമ്പോ എന്താ ഒരു ഇളക്കം''
 
 
"അതിപ്പോ ഞങ്ങളെ പോലെ കാണാൻ ലുക്ക് ഉള്ള പയ്യൻമാരെ കണ്ടാൽ ചില പെൺകുട്ടികൾ ഇഷ്ടപ്പെട്ടു പോയെന്നിരിക്കും. അതിന് അവരെ കുറ്റം പറയാൻ പറ്റില്ലലോ " ആനന്ദ് മുടി ഒതുക്കി കൊണ്ട് പറഞ്ഞു.
 
 
"ഓഹ് പിന്നെ  കാണാൻ കൊള്ളാവുന്ന 2 ചെറുപ്പക്കാർ പോലും" വിഷ്ണു പുഛത്തോടെ പറഞ്ഞു.
 
 
എബിയാണെങ്കിൽ ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.
 
 
''എടാ അടുത്ത സ്റ്റോപ്പിൽ നേത്ര ഇറങ്ങും അപ്പോ എൻ്റെ കൃതു അവിടെ ഒറ്റക്ക് ആവും." വിഷ്ണു കൃതിയുടെ ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
 
 
" അപ്പോ നേത്ര ഇറങ്ങിയാൽ നീ അവിടെ ചെന്ന് ഇരിക്കും. അതല്ലേ നീ പറയാൻ ഉദേശിച്ചത്."ആനന്ദ് ചോദിച്ചു.
 
 
" അത് തന്നെ " വിഷ്ണു ഒരു കള്ള ചിരിയോടെ പറഞ്ഞു.
 
 
"എടാ നീ ഹിന്ദു അല്ലേ. അവൾ ക്രിസ്ത്യാനിയാ " എബി അവനോടായി പറഞ്ഞു. വിഷ്ണുവിനെ കൃതിയിൽ നിന്നും മാറ്റാനായി ആണ് എബി അത് പറഞ്ഞത്.
 
 
"അതെ ടാ എബി പറഞ്ഞത് ശരിയാ. അവൾ ക്രിത്യാനി കൊച്ചാ. നീ അവളുടെ കഴുത്തിലെ കുരിശു മാല കണ്ടിട്ടില്ലേ "ആനന്ദ് പറഞ്ഞു.
 
 
" നീ എന്തിനാ അവളുടെ കഴുത്തിലേക്ക് ഒക്കെ നോക്കുന്നേ. ഇനി മേലാൽ... " എബി അവൻ പോലും അറിയാതെ ചോദിച്ചു. ചോദിച്ചതിന് ശേഷമാണ് അവൻ എന്താ പറഞ്ഞത് എന്ന് അവനും ഓർത്തത്.
 
 
" അത് ശരിയാണല്ലോ. നീ എന്തിനാ അതൊക്കെ നോക്കുന്നേ. ഇനി അതൊക്കെ നോക്കാൻ ഞാൻ ഉണ്ട്" വിഷ്ണു അത് പറഞ്ഞതും എബിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.
 
 
അടുത്ത സ്റ്റോപ് എത്തിയതും നേത്ര ഇറങ്ങി.
 
 
"എടാ എന്നാ ഞാൻ അങ്ങോട്ട് "വിഷ്ണു അത് പറയുമ്പോഴേക്കും എബി സീറ്റിൽ നിന്നും എഴുന്നേറ്റു.
 
 
"നീ എങ്ങോട്ടാ " സീറ്റിൽ നിന്നും എഴുന്നേറ്റ എബിയോടായി ആനന്ദ് ചോദിച്ചു.
 
 
" അടുത്ത സ്റ്റോപ്പിൽ എൻ്റെ ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട് .അതോണ്ട് ഞാൻ അവിടെ ഇറങ്ങും" എബി ഗൗരവത്തോടെ പറഞ്ഞു.
 
 
പുറത്തേ കാഴ്ച്ചകൾ നോക്കി കൊണ്ടിരിക്കുന്ന കൃതി അടുത്ത സ്റ്റോപ്പ് എത്തിയതും ഇറങ്ങാൻ നിൽക്കുന്ന എബിയെ ആണ് കണ്ടത്.
 
 
എബി ബസ്സിൽ നിന്നും ഇറങ്ങിയതും അവനു പിന്നാലെ ബാഗ് എടുത്ത് കൃതിയും ഓടിയിറങ്ങി.
 
 
എബി കൃതിയെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ വേഗത്തിൽ മുന്നോട്ട് നടക്കുകയാണ്. ബസ് അവരെ മറികടന്ന് പോയതും വിഷ്ണു ബസ്സിനുള്ളിൽ നിന്നും പുറത്തേക്ക് തലയിട്ട് കൃതിയെ നോക്കി കൈ വീശി.
 
 
ക്യതിയും തിരിച്ച് ഒരു ചിരിയോടെ റ്റാറ്റ കൊടുത്തു. അതുകൂടി കണ്ടപ്പോൾ എബിയുടെ ദേഷ്യം ഒന്നുകൂടി കൂടി.
 
 
" ഈ ഇച്ചായന് ഇത് എന്ത് പറ്റി. ഇതല്ലല്ലോഇറങ്ങേണ്ട സ്റ്റോപ്പ് .ഇനി മാറി പോയതാണോ.എയ് അങ്ങനെ വരാൻ വഴിയില്ലല്ലോ "കൃതി ഓരോന്ന് ആലോചിച്ച് എബിക്ക് പിന്നാലെ വേഗത്തിൽ നടന്നു.
 
 
''അവൻ്റെ വിചാരം അവൻ ആരാ എന്നാ.ഈ ഓഫീസിൽ പിടിച്ച് നിൽക്കേണ്ടത് എൻ്റെ ആവശ്യം ആയി പോയി. അല്ലെങ്കിൽ ഞാൻ അവനെ ...." എബി ദേഷ്യം അടക്കി പിടിച്ച് കൊണ്ട് മുന്നോട്ട് നടന്നു.
 
 
''ഇച്ചായാ... ഇച്ചായാ. ഒന്ന് പതുക്കെ നടക്ക് " കൃതി സാരി തലപ്പ് ഉയർത്തി പിടിച്ച് എബിക്ക് പിന്നാലെ ഓടുകയാണ്.
 
പെട്ടെന്നാണ് എബിയുടെ ഫോൺ റിങ്ങ് ചെയ്യ്തത്.
 
 
"ഹലോ''
 
"ഹലോ അമർ ഞാൻ ജീവന ആണ് "
 
" ആ പറയു ജീവന എന്താ കാര്യം" ആ പേര് കേട്ടതും കൃതിയുടെ മുഖം മങ്ങി.
 
''എന്താ അമർ പറ്റിയത്. താൻ എന്താ വേറെ സ്റ്റോപ്പിൽ ഇറങ്ങിയത് "
 
"അതെൻ്റെ ഒരു ഫ്രണ്ടിനെ കാണാൻ ആയിരുന്നു. ജീവനാ ഞാൻ കുറച്ച് തിരക്കിൽ ആണ്. ഞാൻ പിന്നീട് വിളിക്കാം" അത് പറഞ്ഞ് എബി ഫോൺ പോക്കറ്റിൽ ഇട്ടു.
 
 
''ആ പെണ്ണുംപിള്ള എന്തിനാ എൻ്റെ ഇച്ചായനെ വിളിക്കുന്നേ. അവൾക്ക് മിക്കവാറും ഒരു പണി കൊടുക്കേണ്ടി വരും "കൃതി മനസിൽ കരുതി.
 
 
 ***
 
ഫ്ളാറ്റിൽ എത്തി എബി ഡോർ തുറന്ന് അകത്ത് കയറി. പിന്നിലായി കൃതിയും വന്നു. ഇത്ര നേരം ആയിട്ടും എബി തന്നെ ഒന്ന് നോക്കുക പോലു ചെയ്യാതത്തിനാൽ അവൾക്കും ദേഷ്യം വന്നിരുന്നു.
 
 
"ഇച്ചായാ.... എന്താ ഇച്ചായൻ്റെ പ്രശ്നം. കുറച്ച് നേരം ആയി ഞാൻ ശ്രദ്ധിക്കുന്നു. എന്താ പറ്റിയത് " .റൂമിലേക്ക് പോവാൻ നിന്ന എബിയുടെ മുന്നിൽ കൃതി കയറി നിന്നു കൊണ്ട് ചോദിച്ചു.
 
 
''എനിക്ക് എന്ത് പ്രശ്നം ഉണ്ടായാലും നിനക്ക് എന്താ. എൻ്റെ കാര്യങ്ങളിൽ ഇടപെടാൻ നീ വരണ്ട ''കൃതിയെ മുന്നിൽ നിന്നും തള്ളി മാറ്റി കൊണ്ട് എബി പറഞ്ഞു.
 
 
ശേഷം അവൻ റൂമിൽ കയറി വാതിൽ അടച്ചു. ഒരു നിമിഷം കൃതി അങ്ങനെ തന്നെ നിന്നു.
 
 
റൂമിൽ കയറി വാതിൽ അടച്ച എബി ദേഷ്യത്തോടെ ബാഗ് ബെഡിലേക്ക് എറിഞ്ഞു.
 
 
"എന്തിനാ എബി നീ അവളോട് ദേഷ്യപ്പെടുന്നത്. അവൾ എന്ത് തെറ്റ് ചെയ്തിട്ടാ " എബിയുടെ മനസ് അവനോടായി ചോദിച്ചു.
 
 
'"അവൾ എൻ്റെ മാത്രം ആണ്. അവളെ കുറിച്ച് മറ്റാരെങ്കിലും ഇങ്ങനെ പറഞ്ഞാൽ എനിക്ക് അത് സഹിക്കാൻ കഴിയില്ല." എബി ദേഷ്യത്തോടെ ബെഡിലേക്ക് കിടന്നു.
 
 
കൃതി രാത്രിയിലേക്കായി ഫ്രിജിൽ ഇരിക്കുന്ന മാവ് കൊണ്ട് ദോശയും അതിലേക്കുള്ള കറിയും ഉണ്ടാക്കി. അത്ര നേരം ആയിട്ടും എബി മുറിയിൽ നിന്നും പുറത്ത് വന്നിരുന്നില്ല.
 
കൃതി നേരെ കുളിക്കാനായി പോയതും എബി' കുളിച്ച് ഫ്രഷായി ഹാളിലേക്ക് വന്നിരുന്നു. ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൾ ഫ്രഷ് ആവുകയാണ് എന്ന് എബിക്ക് മനസിലായി.
 
 
കൃതി ഫ്രഷായി വന്നതും അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു.ഇരുവരും ഒന്നും മിണ്ടാതെ തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി.
 
 
ക്യതി യുടെ മുഖം കണ്ട് എബിക്ക് എന്തോ സങ്കടം തോന്നി. 
 
 
''പാവം. സോറി പറയാം ലേ" അവൻ മനസിൽ ഓർത്തു.
 
എബി കൃതിയോടെ എന്തോ സംസാരിക്കാൻ വന്നതും ഡെയ്നിങ്ങ് ടേബിളിനു മുകളിൽ ഇരിക്കുന്ന ക്യതിയുടെ ഫോൺ റിങ്ങ് ചെയ്യ്തു.
 
 
അറിയാത്ത നമ്പർ ആയതിനാൽ അവൾ കോൾ കട്ട് ചെയ്യ്തു .വീണ്ടും അതെ നമ്പറിൽ തന്നെ കോൾ വന്നതും അവൾ കോൾ അറ്റൻറ് ചെയ്യ്ത് സ്പീക്കറിൽ ഇട്ടു.
 
"ഹലോ "
 
"ഹലോ ഇത് സംസ്ക്യതി അല്ലേ " മറുഭാഗത്ത് നിന്നും ചോദിച്ചു
 
"അതെ. ഇതാരാണ് സംസാരിക്കുന്നേ " കൃതി സംശയത്തോടെ ചോദിച്ചു. പക്ഷേ എബിക്ക് അത് ആരായിരുന്നു എന്ന് മനസിലായിരുന്നു.
 
 
" കൃതു ഇത് ഞാനാ വിഷ്ണു.'' അത് കേട്ടതും കൃതി എബിയുടെ മുഖത്തേക്ക് പാളി നോക്കി. അവൻ്റെ മുഖഭാവം കണ്ട് കൃതി ഒന്ന് പേടിച്ചു.
 
 
"ക്യതു എന്താ വേഗം ബസ്സിൽ നിന്നും ഇറങ്ങി പോയേ "വിഷ്ണു ചോദിച്ചു.
 
''അത് ... അത് പിന്നെ എനിക്ക് അത്ര്യവശ്യമായി അവിടെ ഇറങ്ങേണ്ട കാര്യം ഉണ്ടായിരുന്നു."ക്യതി എങ്ങനേയോ പറഞ്ഞൊപ്പിച്ചു.
 
"പിന്നെ കൃതു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു." വിഷ്ണു പറഞ്ഞവസാനിപ്പിക്കും മുൻപേ ക്യതി യുടെ ഫോൺ നിലം പതിച്ചിരുന്നു.
 
 
'' നിന്നോട് ആരാടി പുല്ലേ വല്ലവൻമാർക്ക് ഓക്കെ നമ്പർ കൊടുക്കാൻ പറഞ്ഞേ " എബി കൃതിയുടെ ഫോൺ താഴേക്ക് എറിഞ്ഞ് കൊണ്ട് ഒരു അലർച്ചയായിരുന്നു.എബി പറയുന്നത് കേട്ട് കൃതിയും ശരിക്ക് പേടിച്ചിരുന്നു.
 
 
"എനിക്ക് അറിയില്ല ഇച്ചായാ എങ്ങനേ യാ നമ്പർ കിട്ടിയത് എന്ന്. ഞാൻ കൊടുത്തത് അല്ല '. കൃതി വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു.
 
 
" ഇനി നീ എങ്ങാനും അവനോട് കളിച്ച് ചിരിച്ച് സംസാരിക്കാൻ നിന്നാൽ എൻ്റെ തനി സ്വഭാവം നീ അറിയും''
 
 
"അങ്ങനെയാണെങ്കിൽ ആ ജീവനയോട് ഇച്ചായൻ എന്തിനാ സംസാരിക്കുന്നേ. അവൾക്ക് എന്തിനാ ഇച്ചായൻ നമ്പർ കൊടുത്തേ "
 
 
" എന്ന് വച്ച് ഞാൻ ചെയ്യുന്നത് എല്ലാം നീ ചെയ്യുമോ. "
 
 
'' ഇച്ചായന് അവളോട് സംസാരിക്കാം എങ്കിൽ എനിക്ക് വിഷ്ണുവിനോടും സംസാരിക്കാം" കൃതിയും വിട്ടു കൊടുത്തില്ല.
 
 
അത് കേട്ടതും എബിയുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി. അവൻ മേശപ്പുറത്തിരിക്കുന്ന അവൻ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് തട്ടി തെറിപ്പിച്ചു
 
 
"അവളാണ് കമ്പനിയിലെ ഫിനാൻഷ്യൽ ട്രാൻസാക്ഷൻ ഒക്കെ മാനേജ് ചെയ്യുന്നേ.ആ ഡീറ്റെയിൽസ് കിട്ടാൻ ആണ് ഞാൻ അവളോട് സംസാരിക്കുന്നത്. അല്ലാതെ ഞാൻ ,*%-₹## ഒന്നും സംസാരിക്കാനല്ല ". 
 
 
എബി അത് പറഞ്ഞ് എബി കൈ കഴുകി നേരെ മുറിയിൽ കയറി വാതിൽ അടച്ചു.
 
കൃതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ താഴേ ചിന്നി ചിതറി കിടക്കുന്ന പ്ലേറ്റുകൾ പെറുക്കി എടുത്തു.കുപ്പിച്ചിൽ അവളുടെ കൈയ്യിൽ കൊണ്ട് രക്തം ഒഴുകാൻ തുടങ്ങി.
 
 
എന്നാൽ ആ വേദനയേക്കാൾ എത്രയോ ഇരട്ടി ആയിരുന്നു അവളുടെ മനസിനേറ്റ മുറിവ് .അവൾ അവിടേയെല്ലാം ക്ലീൻ ചെയ്യ്ത് റൂമിലേക്ക് പോയി.
 
 
***
 
എബി ബെഡിൽ കിടക്കുമ്പോൾ ആണ് ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടത്. ഡിസ്പ്ലേ നോക്കിയപ്പോൾ വിഷ്ണുവാണ്. അവൻ മടിയോടെ കോൾ അറ്റൻ്റ് ചെയ്യ്തു.
 
കോൺഫറൻസ് കോൾ ആയിരുന്നു അത്. ആനന്ദും ഉണ്ടായിരുന്നു.
 
 
"അമറേ, ആനന്ദേ ഞാൻ അവളുടെ നമ്പറിൽ വിളിച്ചു ടാ. ഞാൻ അവളോട് സംസാരിച്ചു. "വിഷ്ണു സന്തോഷത്തോടെ പറഞ്ഞു.
 
" എന്നിട്ട് " ആനന്ദ് ആകാംഷയോടെ ചോദിച്ചു
 
" അവൾക്ക്  അത്യവശ്യമായി അവിടെ ഇറങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നു അതാ വേറെ സ്റ്റോപ്പിൽ ഇറങ്ങിയത് എന്ന് പറഞ്ഞു. "
 
 
" വേറെ എന്താ പറഞ്ഞേ "ആനന്ദ് ചോദിച്ചു.
 
"പിന്നെ ഒന്നും പറയാൻ പറ്റിയില്ല. അപ്പോഴേക്കും കോൾ കട്ട് ആയി. പിന്നെ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു."
 
 
" അത് നിൻ്റെ കോഴിത്തരം സഹിക്കാൻ വയ്യാതെ അവൾ  സ്വിച്ച് ഓഫ് ആക്കിയത് ആയിരിക്കും.." ആനന്ദ് കളിയാക്കി കൊണ്ട് പറഞ്ഞു.
 
 
"അതിന് നിനക്ക് എങ്ങനേയാ അമ്മു.. അല്ല സംസ്ക്യതിയുടെ നമ്പർ കിട്ടിയത് '' എബി പെട്ടെന്ന് വിളി തിരുത്തി കൊണ്ട് ചോദിച്ചു.
 
 
''അത് ഞാൻ നേത്രയേ സോപ്പിട്ട് വാങ്ങിച്ചെടുത്തതാ" വിഷ്ണു കള്ള ചിരിയോടെ പറഞ്ഞു.
 
 
"എടാ ബാക്കി നാളെ ഓഫീസിൽ വന്നിട്ട് പറയാം." അത് പറഞ്ഞ് വിഷ്ണു കോൾ കട്ട് ചെയ്തു
 
 
ഫോൺ കട്ട് ചെയ്തതും ഫോണിലേക്ക് അമ്മ വിളിച്ചതും ഒരുമിച്ച് ആയിരുന്നു. കൃതിയുടെ ഫോണിലേക്ക് വിളിച്ചിട്ടും കിട്ടാതെ ആയപ്പോൾ അമ്മ എബിയെ വിളിച്ചതാണ്.
 
 
എബി അമ്മയോട് കുറച്ച് നേരം സംസാരിച്ച ശേഷം ഫോണുമായി കൃതിയുടെ അരികിലേക്ക് നടന്നു.
 
 
അവൾ ഡെയ്നിങ്ങ് ടേബിളിൽ തല വച്ച് കിടക്കുകയായിരുന്നു.മുഖം കണ്ടാൽ അറിയാം കുറേ കരഞ്ഞിട്ടുണ്ട് എന്ന്.
 
 
എബി നേരെ അവളുടെ അരികിലേക്ക് വന്ന് ഫോൺ അവൾക്ക് നേരെ നീട്ടി. കൃതി ഫോൺ വാങ്ങിയതും എബി മുറിയിലേക്ക് തന്നെ പോയി.
 
അമ്മയോടും മുത്തശ്ശിയോടും സംസാരിച്ചു. മയൂരിയുടെ എൻഗേജ്മെൻ്റ് ആണ് രണ്ട് ആഴ്ച്ച കഴിഞ്ഞ്. അതിൻ്റെ സന്തോഷത്തിൽ ആണ് അവിടെ ഉള്ളവർ .
 
 
മുറിയിലേക്ക് വന്ന എബി നേരെ ബെഡിൽ വന്ന് കിടന്നു. അവളോട് അങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് എബിക്ക് തോന്നി.
 
'' അവളോട് ദേഷ്യപ്പെടേണ്ട എന്ന് കരുതിയതാണ്. പക്ഷേ എന്നേ കൊണ്ട് ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല." അവൻ മനസിൽ ഓരോന്ന് കരുതി കൊണ്ട് കണ്ണടച്ച് കിടന്നു.
 
 
അമ്മയോടൊക്കെ സംസാരിച്ച് കഴിഞ്ഞ് കൃതി ഫോണുമായി എബിയുടെ മുറിയിലേക്ക് നടന്നു.അവൾ ചെല്ലുമ്പോൾ എബി കണ്ണടച്ച് കിടക്കുകയാണ്.
 
കൃതി നേരെ ഫോൺ മേശ പുറത്ത് വച്ച് എബിയെ ഒന്ന് നോക്കിയ ശേഷം തിരിഞ്ഞ് നടന്നതും എബി അവളുടെ കൈയ്യിൽ പിടിച്ചു.
 
 
" ശ്ശ് "കൃതി വേദനയോടെ ശബ്ദം ഉണ്ടാക്കി. അപ്പോഴാണ് എബി അവളുടെ കൈയ്യിലെ മുറി കണ്ടത്.
 
അവൻ വേഗം ബെഡിൽ എഴുന്നേറ്റിരുന്നു.
 
" ഇത് എന്താ. എന്താ കൈയ്യിനു പറ്റിയത് " എബി കൃതിയുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
" എയ് ഒന്നൂല്ല" അവൾ കൈ വലിച്ച് കൊണ്ട് പറഞ്ഞ് ബെഡിൽ നിന്നും എണീറ്റ് പോവാൻ നിന്നു.
 
 
"ഇരിക്കടി അവിടെ " എബി അവളെ ബെഡിൽ ഇരുത്തി.ശേഷം കബോഡിൽ നിന്നും ഫസ്റ്റേഡ് എടുത്ത് അവളുടെ കൈയ്യിലെ മുറിവ് തുടച്ച് കെട്ടി.
 
 
കൃതിയുടെ മുഖത്ത് അപ്പോഴും ഒരു സങ്കട ഭാവം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
 
 
"Sorry dii. I am really sorry .ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോൾ. ... " എബി അവളുടെ മുഖം കൈകളിൽ എടുത്ത് അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
 
 
" ദേഷ്യം വരുമ്പോൾ പറയുന്ന കാര്യങ്ങൾ...." കൃതിക്ക് വാക്കുകൾ മുഴുവനാക്കാൻ പോലും കഴിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.
 
 
"സോറി. ഞാൻ അറിയാതെ പറഞ്ഞതാടി. എനിക്ക് ദേഷ്യം വരുമ്പോൾ ദേഷ്യപ്പെടാനും സന്തോഷം വരുമ്പോൾ സനേഹിക്കാനും നീ മാത്രമല്ലേ ടീ പെണ്ണേ എനിക്കുള്ളു. "
 
എബി അവളേ തൻ്റെ നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു.ആ വാക്കിൽ അലിഞ്ഞ് തീരാവുന്നതെ ഉണ്ടായിരുന്നുള്ളു അവളുടെ സങ്കടം.
 
 
"സോറി ഇച്ചായാ ഞാൻ ഇച്ചായനെ വെറുതെ ദേഷ്യം പിടിപ്പിക്കാനായി ആണ് ഓഫിസിൽ വച്ച് വിഷ്ണുവിനോട് സംസാരിച്ചേ. പക്ഷേ അത് ഇച്ചായന് ഇത്രയും സങ്കടം ആവും എന്ന് ഞാൻ അറിഞ്ഞില്ല "
 
''അമ്മു എൻ്റെ ഭാഗ..." എബി എന്തോ പറയാൻ നിന്നതും എബിയുടെ ഫോൺ വീണ്ടും റിങ്ങ് ചെയ്യ്തു.
 
 
sp ആയിരുന്നു അത്. എബി കോൾ അറ്റൻ്റ് ചെയ്യ്തു.കേസ് സംബന്ധമായി ഉള്ള കാര്യങ്ങൾ ആണ് അവർ സംസാരിച്ചിരുന്നത്. കുറച്ച് നേരം കൃതി വെയ്റ്റ് ചെയ്യ്തു എങ്കിലും സംസാരം കഴിയുന്നില്ല. കൃതി എഴുന്നേറ്റ് പോവാൻ നിന്നതും എബി വീണ്ടും അവളുടെ കൈപ്പിടിച്ച് തൻ്റെ മടിയിലേക്ക് ഇരുത്തി.
 
അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. എബി പതിയെ അവളുടെ പിൻ കഴുത്തിൽ മുഖം ചേർത്ത് ഇക്കിളി കൂട്ടി.ഒപ്പം അവൻ ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്.
 
എബി കൈകൾ കൊണ്ട് അവളുടെ തോളിലൂടെ കൈ ചേർത്ത് അവളുടെ കവിളിൽ ഉമ്മ വച്ചു.
 
 
കൃതി ഒരു കള്ള ചിരിയോടെ തൻ്റെ തോളിലൂടെ വച്ചിരിക്കുന്ന എബിയുടെ കൈയ്യിൽ ഒറ്റക്കടി. പ്രതീക്ഷിക്കാതെ കിട്ടിയ വേദനയിൽ എബി അലറി.
 
മറുഭാഗത്ത് സംസാരിക്കുന്ന എസ്.പി എന്താണ് കാര്യം എന്ന് അന്വോഷിച്ചു. അവൻ എന്തൊക്കെയോ കള്ളത്തരങ്ങൾ പറഞ്ഞൊപ്പിച്ച് ഫോൺ കട്ട് ചെയ്യ്ത് ബെഡിലേക്കിട്ടു
 
 
"എടീ നീ എന്നേ കിടക്കും അല്ലേ " എബി അവളെ തനിക്ക് നേരെ തിരിച്ചിരുത്തി കൊണ്ട് ചോദിച്ചു.
 
" ആ ഞാൻ കടിക്കും. ഇനിയും കടിക്കും" അത് പറഞ്ഞ് കൃതി വീണ്ടും എബിയുടെ കൈയ്യിൽ കടിച്ചു.
 
കൃതി വീണ്ടും കടിക്കാൻ നിന്നതും എബി അവളെ തന്നോട് ചേർത്തിരുത്തിയതും ഒരുമിച്ചായിരുന്നു. അതിൽ കൃതി ഒന്ന് ഞെട്ടി.
 
എബി അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. ശേഷം ഇരു കവിളിലും ഉമ്മ വച്ചു.പതിയെ അവൻ്റെ നോട്ടം ചെന്നെത്തിയത് അവളുടെ ചുണ്ടുകളിൽ ആണ്. അവൻ പതിയെ അവളുടെ മുഖത്തേക്ക് തൻ്റെ മുഖം അടുപ്പിച്ചു.
 
 
" നീ എൻ്റെ മാത്രം ആണ്. വേറെ ഒരാളും നിന്നെ വെറുതെ നോക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല. അതിന് ഞാൻ സമ്മതിക്കില്ല." എബി പതിയെ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി.
 
അതിനൊപ്പം അവൻ്റെ കൈകൾ അവളുടെ ശരീരത്തിൽ മുറുകി. ചുണ്ടുകളിൽ നിന്നും സ്ഥാനം മാറി അവൻ്റെ ചുണ്ടുകൾ കഴുത്തിലേക്ക് ഇറങ്ങിയതും കൃതി അവനെ പുറകിലേക്ക് തള്ളി.
 
എബി നേരെ ബെഡിലേക്ക് വീണു.
 
"ടീ" എബി എഴുന്നേറ്റതും കൃതി നേരെ വാതിലിനരികിലേക്ക് ഓടി.
 
 
"സമയം ആയിട്ടില്ല മാഷേ. കുറച്ചു കൂടി വെയിറ്റ് ചെയ്യ് ''അത് പറഞ്ഞ് കൃതി നേരെ തൻ്റെ മുറിയിലേക്ക് ഓടി.എ ബി ഒരു ചിരിയോടെ ബെഡിലേക്ക് കിടന്നു.
 
 
(തുടരും)
 
🖤 ഇച്ചായന്റെ പ്രണയിനി 🖤

പ്രണയവർണ്ണങ്ങൾ - 40

പ്രണയവർണ്ണങ്ങൾ - 40

4.7
9409

Part -40   "സമയം ആയിട്ടില്ല മാഷേ. കുറച്ചു കൂടി വെയിറ്റ് ചെയ്യ് ''അത് പറഞ്ഞ് കൃതി നേരെ തൻ്റെ മുറിയിലേക്ക് ഓടി.എബി ഒരു ചിരിയോടെ ബെഡിലേക്ക് കിടന്നു.   ***   രാവിലെ കൃതി നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കി.ശേഷം റെഡിയാവാനായി മുറിയിലേക്ക് പോയി.   അപ്പോഴേക്കും എബി റെഡിയായി വന്നിരുന്നു. അവൻ രണ്ടു പേർക്കും ഉള്ള ഭക്ഷണം ഡെയ്നിങ്ങ് ടേബിളിൽ കൊണ്ടു വന്നു വച്ചു.   "അമ്മൂ... അമ്മൂ.'' എബി ചെയറിൽ ഇരുന്ന് ഉറക്കെ ഭക്ഷണം കഴിക്കാനായി കൃതിയെ വിളിച്ചു.   "ദാ വരുന്നു ഇച്ചായാ " കൃതി ബാഗും എടുത്ത് ഹാളിലേക്ക് വന്നു. കൃതിയെ കണ്ടതും എബി ചെയറിൽ നിന