Aksharathalukal

ആദിദേവ് 💕Part-8

രാവിലെ അമ്മയുടെ വിളി കേട്ടുകൊണ്ടാണ് കണ്ണു തുറന്നത്. അല്ലെങ്കിലും ലോകത്തിൽ അമ്മയെക്കാൾ വലിയ അലാറം വേറെ ഇല്ല എന്നല്ലേ പറയാറ്. വേദന കാരണം ഇന്നലെ ഏറെ വൈകി ആണ് കിടന്നത്. ഇന്ന് വേദനക്ക് കുറച് ശമനം ഉള്ളത് പോലെ തോന്നുന്നുണ്ട്. 
 
എണീറ്റു ഫ്രഷ്‌ ആയി........  നനഞ്ഞ മുടി തോർത്ത്‌ കൊണ്ട് കെട്ടി വെച്ച് നേരെ താഴേക്ക് വെച്ച് പിടിച്ചു . ദിവസവും ഏഴ്  മണിക്ക് എണീറ്റു പോകുന്നത് കൊണ്ട് ഭക്ഷണം കഴിക്കാൻ മാത്രം താഴേക്ക് പോവൽ ഉള്ളു. ചെന്നപ്പോഴേ കണ്ടു ഭക്ഷണം കഴിക്കാൻ 
എനിക്ക് ആയി വെയിറ്റ് ചെയ്യുന്ന അച്ഛനെയും അമ്മയെയും. 
 
ഒരു ചിരിയും പാസ്സ് ആക്കി പുട്ടും കടലയും ആയിട്ട് ഉള്ള യുദ്ധം തുടങ്ങി. 
 
"രമേ...ഇവിടെ ചിലരൊക്കെ   വാല് മുറിഞ്ഞ അണ്ണാനെ പോലെ ഇരിക്കുന്നുണ്ട്."
 
"ഹ്മ്മ് അതെ അതെ....
 ഇന്നലെത്തെ ആ വീഡിയോ അതിലും സൂപ്പർ" (അമ്മയാണ് )
 
(ഡാഡി കൂൾ രാവിലെ തന്നെ ഇട്ടു വാരുവാണ്.ഇന്നലെ പൊന്ന് മോൻ എല്ലാം കാണിച്ചു കൊടുത്തു എന്ന് മനസിലായി. സ്വന്തം മോളുടെ മൂക്ക് കുത്തി പൊളിച്ചതും പോരാ കൂറ് ഇപ്പോഴും ആ ജന്തുനോട്‌ തന്നെ. )
 
 (ആദി....നീ  ഇപ്പൊ മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്.ആരുടെ വാല് ആണ് മുറിഞ്ഞത് എന്ന് കാണിച്ചു കൊടുക്കാം. ഡാഡി കൂൾ വെയിറ്റ് ആൻഡ് സീ....... )
 
 ചേ.....      !
 
ഈ ചേച്ചി പെണ്ണ് ഇത് എവിടെ പോയി. അച്ഛന്റെയും അമ്മയുടെയും അറ്റാക്കിൽ നിന്നും എപ്പോഴും രക്ഷിക്കാൻ വരുന്നത് ചേച്ചി പെണ്ണ് ആണ്. ഇന്ന് ആണെകിൽ ആ സാദനതിനെ കാണുന്നതും ഇല്ലല്ലോ.. 
 
രമ :നീ ആരെയാ പെണ്ണെ നോക്കുന്നെ?  കുറെ നേരം ആയല്ലോ. 
 
അല്ല ചേച്ചി എണീറ്റില്ലേ കാണുന്നില്ലല്ലോ അത് നോക്കിയതാ. 
 
"അവളു നിന്നെ പോലെ അല്ല രാവിലെ എണീറ്റു അമ്പലത്തിൽ പോയേക്കുവാ അല്ലാതെ നിന്നെ പോലെ മൂട്ടിൽ സൂര്യൻ ഉദിക്കുന്നത് വരെ കിടന്നു ഉറങ്ങില്ല. നീ അമ്പലത്തിൽ പോയിട്ട് തന്നെ എത്ര നാൾ ആയി . ഹ്മ്മ് പിന്നെ  പോവും പരീക്ഷ അടുക്കുമ്പോൾ രണ്ടു രൂപ കൈകൂലിയും  കൊണ്ട് "
 
ഹോ  എനിക്ക് എന്തിന്റെ കേടായിരുന്നു.... ഒരു അവശ്യവും ഇല്ലാതെ ചീത്ത ഇരന്നു വാങ്ങി സഭാഷ് ....... അമ്പലത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഇന്ന് വൈശാഖ് ചേട്ടന്റെ പിറന്നാൾ ആണ് എന്ന കാര്യം ഓർമ വന്നത്. അമ്പടി അമ്പലത്തിൽ പോയത് ചേട്ടനെ കാണാൻ ആയിരിക്കും. 
 
അച്ഛനും അമ്മയും പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരുന്നു. ഞാൻ എന്റെ പണിയിൽ മാത്രം ശ്രദ്ധ കൊടുത്തു. 
 
(ഫുഡിങ് കഴിഞ്ഞു റൂമിൽ പോയി കോളേജിൽ പോവാൻ ഉള്ള ഒരുക്കം തുടങ്ങി. ഒരു ചുരിദാർ എടുത്തു ഇട്ടു. കണ്ണ് എഴുതി പൊട്ടും തൊട്ടു. മുടി മെടഞ്ഞു ഇടാതെ കുളി പിന്ന് ഇട്ടു. )
 
കണ്ണാടി നോക്കിയപ്പോ ഞാൻ തന്നെ ഞെട്ടി പോയി. എനിക്ക് ഇത്രക്ക് ഭംഗി ഉണ്ടായിരുന്നോ. ശെരിക്കും ആ മൂക്കുത്തി എനിക്ക് നല്ല പോലെ ചേരുന്നുണ്ട് എന്ന് മനസിലായി. റെഡി ആയി പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു അമ്പലത്തിൽ നിന്നും വരുന്ന ചേച്ചി പെണ്ണിനെ. കൈയിലെ പ്രസാദത്തിൽ നിന്നും ഒരു നുള്ള് ചന്ദനം എന്റെ നെറ്റിയിൽ ചാർത്തി തന്നു.കൂടുതൽ വിശേഷം ചോദിക്കാൻ നിന്നാൽ സമയം പോവും എന്നുള്ളത് കൊണ്ട് ചേച്ചി കുട്ടിക്ക് ഒരു ഉമ്മയും കൊടുത്തു ഞാൻ അനന്ദുവിന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു. 
 
ചെന്നപ്പോഴെ കണ്ടു എനിക്ക് ആയിട്ട് വെയിറ്റ് ചെയ്യുന്ന അനന്ദുവിനെ. വേഗം അവന്റെ കൂടെ കോളേജിലേക്ക് വിട്ടു. വഴിയിൽ ഉള്ള യാത്രയിൽ വിശേഷം പറയുന്ന കൂട്ടത്തിൽ അസുരൻ അങ്കിളിന്റെ കൂടെ ഓഫീസിൽ പോയ കാര്യം അറിയാൻ കഴിഞ്ഞു. 
 
ക്ലാസ്സിൽ ചെന്നപ്പോഴേ എല്ലാർക്കും മൂക്കുത്തിയെ കുറിച് ആയിരുന്നു ചോദിക്കാൻ ഉണ്ടായിരുന്നത്.കൂട്ടത്തിൽ ടിക്ക്ടോക്ക്  വീഡിയോയെ പറ്റിയും. അതിൽ നിന്നു ഒരു കാര്യം മനസിലായി കോളേജിലെ ഒട്ടു മിക്കപേരും വീഡിയോ കണ്ടുവെന്ന്...  എല്ലാരും മൂക്കുത്തി  എനിക്ക് നല്ലപോലെ ചേരുന്നുണ്ട് എന്ന് പറഞ്ഞപ്പോ അറിയാതെ ആണെകിലും ആ കാലന്റെ മുഖം ആണ് ഓർമ വന്നത്.
 
(രാവിലെ ഫസ്റ്റ് പീരീഡ്   ജൂലി മിസ്സിന്റെ  ആയിരുന്നു. വാ തുറന്നാൽ ചറ പറ ഇംഗ്ലീഷ് മാത്രം പറയുന്ന സാദനം. ആള് പിന്നെ കുറച് ഗ്ലാമർ പാർട്ടി ആണ്. മുടി ഷോൾഡർ വരെ മുറിച്ചു ഇട്ടേക്കുന്നു.  മുഖത്തു ആണെകിൽ ഒരു കുന്ന് പുട്ടിയും.പിന്നെ സാരിയും അതിനു  മാച്ചിങ്ങിനു ഒത്ത മാലയും വളയും എന്തിനു ചെരുപ്പ് പോലും മാച്ചിങ്. അങ്ങനെ മൊത്തത്തിൽ വേറെ ലെവൽ. )
 
ക്ലാസിൽ വന്നിരുന്നു മിസ്സിന്റെ പുതിയ സാരിയും മാലയും ഒക്കെ നോക്കി ഇരുപ്പായി. പിന്നെ ഇംഗ്ലീഷ് ചറ പറ ആയതുകൊണ്ട് ഒന്നും മനസിലാവില്ല..... എന്തെങ്കിലും കിട്ടിയാൽ പറയാം കിട്ടി എന്ന് അല്ലെങ്കിൽ ഗോവിന്ദാ.
 
എന്നാലും മാച്ചിങ് ഒത്ത ഈ മാലയും വളയും ഒക്കെ എങ്ങനെ ഒപ്പിക്കുന്നു ആവോ.  അങ്ങനെ ഇരിക്കുമ്പോ ആണ് തലക്ക് ഇട്ടു എന്തോ കൊണ്ടത് പോലെ തോന്നിയത്.നോക്കുമ്പോ ഒരു പേപ്പർ ആണ് കണ്ടത്. 
 
"ഈ പീരീഡ് കഴിഞ്ഞിട്ടു മുട്ട പഫ്‌സ്   തട്ടാൻ പോയല്ലോ? 
                       എന്ന് അനന്ദു &ഹരി "
 
എന്ന് എഴുതി വെച്ചേക്കുന്നു. തിരിഞ്ഞു നോക്കുമ്പോ നോക്കി ചിരിച്ചോണ്ട് ഇരിക്കുന്നു രണ്ടെണ്ണം. കണ്ണു കൊണ്ട് ഗോഷ്ടിയും  കാണിക്കുന്നുണ്ട്. 
 
 വന്നില്ല അതിനു മുൻപേ ഇവനൊക്കെ വിശപ്പ് തുടങ്ങിയോ? 
 
(എന്തായാലും വിളിച്ചതല്ലേ പോവാം.)
 
 ഒക്കെ ഡൺ... 
 എന്ന് ഞാനും എഴുതി ആ റോക്കറ്റ് തിരിച്ചു  വിട്ടു. എന്റെ ഭാഗ്യം കൊണ്ട് ആണ് എന്ന് തോന്നുന്നു പാകിസ്ഥാൻ വിട്ട  റോക്കറ്റ് പോലെ  നേരെ പോയി അവന്മാരുടെ  മുൻപിൽ ഇരിക്കുന്ന ബുജിയുടെ ഡെസ്ക്കിൽ വന്നു വീണു. 
 
"ഡാ...  ഡാ... ഇത് നിനക്ക് അല്ല അവനു കൊടുക്ക് അനന്ദുവിന്‌ കൊടുക്ക് "
 
(അവനെ നോക്കി കൈയും കലാശവും കാണിച്ചു പറഞ്ഞിട്ട് ആ തെണ്ടി റോക്കറ്റ് കൈയിലും വെച്ച് വാ പൊളിച്ചു നിൽക്കുന്നു. )
 
വീണ്ടും ഞാൻ ഓരോന്നും  കാണിച്ചിട്ടും പന്തം കണ്ടപോലെ തന്നെ റോക്കറ്റും ഉയർത്തി പിടിച്ചു നിൽപ്പാണ്. 
 
"ആത്മിക....... സ്റ്റാൻഡ് അപ്പ്‌ "........ 
 
അങ്ങനെ എനിക്ക് ഉള്ള ബെൽ വന്നു. ഞാൻ എണീറ്റു ഒന്ന്  ചിരിച്ചു നിന്നു . എവിടെ പുള്ളികാരിക്ക് ഒരു അനക്കവും ഇല്ല ഫുൾ കലിപ്പ് മൂഡ് ഓൺ.. 
 
"താൻ എന്താ അവിടെ ഇരുന്നു കഥകളി കാണിക്കുവാണോ?? ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌. "
 
(നോക്കുമ്പോ എനിക്ക് പണി തന്ന രണ്ടെണ്ണവും  ചിരിച്ചോണ്ട് ഇരിക്കുന്നു. ബുജി ആണെകിൽ എന്നെ നോക്കി റോക്കറ്റ് എന്ത് ചെയ്യണം എന്ന് ചോദിച്ചോണ്ട് ഇരിക്കുന്നുണ്ട്. തെണ്ടികൾ......)
 
ബുജി റോക്കറ്റ് വെച്ച് കാണിക്കുന്നത് കണ്ടു മിസ്സ്‌ വേഗം വന്നു അത് പിടിച്ചു വലിച്ചു വായിച്ചു നോക്കി. അത് കണ്ടപ്പോ ചിരിച്ചോണ്ട് ഇരുന്ന രണ്ടെണ്ണത്തിന്റെ മുഖ ഭാവം മാറി..   അത് കണ്ടപ്പോ ഞാനും  ഹാപ്പി.
 
അവന്മാർ  പേര് വെച്ച് തന്ന ലെറ്റർ തന്നെ തിരിച്ചയച്ചത് നന്നായി. ഇനി പുറത്ത് പോയാലും കൂട്ട് ആയാലോ. ആലോചിച്ചു തീർന്നില്ല വീണ്ടും മിസ്സിന്റെ അലർച്ച. 
 
"അനന്ദു, ഹരി ആൻഡ് ആത്മിക ഗെറ്റ് ഔട്ട്‌ "
 
അങ്ങനെ ഞങ്ങൾ മൂന്നെണ്ണം  പുറത്ത് ആയി. 
 
ഡി തെണ്ടി നീ കാരണം ആണ് ഞങ്ങളെ കൂടി പുറത്ത് ആക്കിയത് (ഹരി ആണ്. )
 
"അയ്യടാ ക്ലാസ്സിൽ ശ്രദ്ധിച്ചു ഇരുന്ന എനിക്ക് ലെറ്റർ വിട്ടതും പോരാ ഇപ്പോ കുറ്റകാരി ഞാൻ ആയോ കൊള്ളാല്ലോ "
 
"നിന്നോട് ആരാടി പറഞ്ഞേ  ലെറ്റർ  ആ ബുജിടെ കൈയിൽ കൊടുക്കാൻ "(അനന്ദു )
 
"അതിനു ഞാൻ കൊടുത്തത് അല്ലല്ലോ റോക്കറ്റ് വിട്ടപ്പോൾ ദിശ മാറി അവന്റെ അടുത്ത് വീണത് അല്ലെ. അതിനു ഞാൻ എന്ത് ചെയ്യാനാ. ISRO വിടുന്ന റോക്കറ്റ് പോലും ചീറ്റി പോവുന്നു പിന്നെയാ എന്റെ "
 
ഹരി :  എന്നാൽ നിനക്ക് അവനോട് ഞങ്ങൾക്ക് പാസ്സ് ചെയ്യാൻ പറയായിരുനില്ലേ? 
 
"എടാ ഞാൻ പറഞ്ഞതാ ആ ചെക്കൻ ആദ്യം ആയിട്ട് റോക്കറ്റ് കണ്ടപോലെ കൈയിൽ പിടിച്ചു വാ പൊളിച്ചു ഇരുന്നതിന് ഞാൻ എന്ത് ചെയ്യാനാ.എന്തായാലും പുറത്ത് ആയി നമ്മുക്ക് ഇവിടെ നിന്നു കഥ പറഞ്ഞു നിൽക്കാം. "
 
അനന്ദു :മോള് ഒറ്റക്ക് നിന്നു കഥ പറഞ്ഞോ ഞങ്ങൾ ഗ്രൗണ്ടിൽ പോവാണ്. (എന്ന് പറഞ്ഞു രണ്ടും കൂടി തോളത്തു കൈ ഇട്ടുകൊണ്ട് പോയി )
 
ചെ !!!!
 
അവൻമാർ  ഉള്ളതുകൊണ്ടാ ഞാനും ഇറങ്ങിയത്. ഇല്ലെങ്കിൽ ഒരു സോറി പറഞ്ഞിട്ട് ആയാലും ഞാൻ അവിടെ പിടിച്ചു നിന്നേന്നെ. പോയ ബുദ്ധി ആന കുത്തിയാലും വരില്ലല്ലോ. 
 
"ആഹാ  ഇന്നും തന്നെ ഗെറ്റ് ഔട്ട്‌ അടിച്ചോ??
 
 അല്ല ഇന്ന് എന്തായിരുന്നു റീസൺ. 
 
 (നോക്കുമ്പോ വിഷ്ണു സർ ആണ് ഞാൻ എവിടെ പോയാലും ഉണ്ടല്ലോ ദൈവമേ.... )
 
"ഒന്നുല്ല സാറേ ഒരു റോക്കറ്റ് വിട്ടു കളിച്ചതാ. റോക്കറ്റ് ചീഞ്ഞു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ "
 
(താടിക്ക് കൈ കൊടുത്തു അവളുടെ പറച്ചിൽ കേട്ടു വിഷ്ണുവിനു ചിരി വന്നു. അപ്പോഴാണ് അവളുടെ മൂക്കുത്തിയിൽ അവന്റെ കണ്ണു ഉടക്കിയത്. അതിൽ അവൾ ഒരുപാട് സുന്ദരി ആയപോലെ തോന്നി. )
 
"താൻ മൂക്ക് കുത്തിയല്ലേ ഇന്നലെ ഞാൻ ശ്രദ്ധിച്ചു അതിന്റെ ഇടക്ക് ആണ് അയാൾ കയറി വന്നത്. അതുകൊണ്ട് കൂടുതൽ ചോദിക്കാൻ പറ്റിയില്ല. ശെരിക്കും ആരാ അയാൾ..?  ഭയകര ചൂടൻ ആണ് എന്ന് തോന്നുന്നു. എന്നോട് എന്തോ ദേഷ്യം ഉള്ളപോലെ ആണ് ഇന്നലെ അയാളുടെ മറുപടി "
 
"അത് അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മോൻ ആണ്. ദേവൻ. ആള് കുറച്ചു ചൂടൻ ആണ്. ബട്ട്‌ അത് എന്നോട് മാത്രമാണ്.... ഞങ്ങൾ പണ്ട്  തൊട്ടേ നല്ല ശത്രുക്കൾ ആണ്. അല്ലാതെ സർനോട്‌ ദേഷ്യം ഉള്ളത് കൊണ്ട് ഒന്നും അല്ല "
 
"ഏയ്‌ എനിക്ക് അങ്ങനെ തോന്നിയില്ല എന്നോട് ദേഷ്യം ഉള്ളത് പോലെ തന്നെയാണ് ഫീൽ ചെയ്തത്. ചിലപ്പോ ഞാൻ തന്നോട് മിണ്ടിയത് അയാൾക്ക് ഇഷ്ടപെട്ടിട്ടുണ്ടാവില്ല എനി വേ അത് വിട്. തനിക്ക്  മൂക്കുത്തി നല്ലപോലെ ചേരുന്നുണ്ട് കേട്ടോ "
 
"താങ്ക്യൂ സർ "(അവളുടെ നുണക്കുഴി തെളിഞ്ഞു കാണാൻ പാകത്തിന് അവൾ ഒന്നു ചിരിച്ചു കാണിച്ചു )
 
"തനിക്ക് കൂടുതൽ ചേർച്ച  നീല കല്ലിന്റെ മൂക്കുത്തി ആയിരിക്കും ........ .പിന്നെ ഇന്നലെത്തെ ടിക്ക്ടോക് വീഡിയോ ഞാനും കണ്ടു കേട്ടോ.... (എന്നും പറഞ്ഞു  ഒരു ചിരിയും പാസ്സ് ആക്കി സർ പോയി )
 
ഹാ നന്നായി  ഇയാൾക്കും ഉണ്ടോ ടിക്ക്ടോക്ക് .
 
 എന്നാലും സർ പറഞ്ഞത് മാത്രം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല സർ എന്നോട് മിണ്ടുന്നതിനു  അസുരൻ എന്തിനാ ചൂടാവുന്നെ. ഈ കാര്യം അറിഞ്ഞിട്ടു തന്നെ.
 
ബ്രേക്ക് ടൈമിൽ സർ പറഞ്ഞ കാര്യം എല്ലാരോടും പറഞ്ഞപ്പോൾ തന്നെ എല്ലാരും കൂടി വീണ്ടും അന്ന് പറഞ്ഞത് പോലെ വരാൻ തുടങ്ങി സാറിനു എന്നോട് പ്രേമം ആണുപോലും. കീർത്തി മാത്രം മൗനം പാലിച്ചു. അസുരന്റെ കാര്യം പറഞ്ഞപ്പോ സാറിന്റെ തോന്നൽ ആവും എന്ന് പറഞ്ഞു എല്ലാരും.എന്നോട് ഉള്ള ദേഷ്യം സർ നോടും തീർത്തത് ആവും എന്ന്. പക്ഷേ എന്റെ മനസ്സ് മാത്രം അത് ഉൾകൊള്ളാൻ തയാറായില്ല. എന്തായാലും വൈകിട്ട് കൈയോടെ  പിടിക്കാല്ലോ. 
 
ക്ലാസ്സ്‌ കഴിഞ്ഞു അനന്ദുവിന്റെ കൂടെ പോകുമ്പോഴും എന്റെ മനസിൽ സർ അസുരനെ കുറിച്ചു പറഞ്ഞത് ആയിരുന്നു......
 
ബൈക്ക് വീടിന്റെ മുൻപിൽ ചെന്നപ്പോഴേ കണ്ടു മുകളിലെ നിലയിൽ നിന്നും നോക്കുന്ന അസുരനെ.. ഞാൻ കണ്ടു എന്ന് മനസിലായതും വേഗം തന്നെ മുഖം തിരിച്ചു. ഞാൻ കണ്ടു പിടിച്ചോളം  അസുരാ........ തന്റെ കള്ളകളി എല്ലാം.... എന്ന് മനസിൽ വിചാരിച്ചു കൊണ്ട് തന്നെ ഞാൻ വീട്ടിൽ ചെന്നു ഫ്രഷ്‌ ആവാൻ പോയി.
 
 ഫ്രഷായി നേരെ വിട്ടു അസുരന്റെ വീട്ടിലേക്ക്.... 
 
ആന്റി ആന്റി..... രാധമോയ് ദേ ഞാൻ  വന്നു....
 
ആഹാ മോൾ വന്നോ.. ഇന്നെന്താ കാണാത്തതെന്ന് ആലോജിച്ചതെ ഉള്ളൂ..... 
 
 
(പൂച്ച കുട്ടി മണം പിടിച്ചു വരുന്നത് പോലെ എവിടെ നിന്നാണെന്നറിയില്ല ആദിയുടെ ഒച്ച കേട്ടതും നമ്മുടെ നായകൻ അവിടെ ലാൻഡ് ആയിട്ടുണ്ട് )
 
(ആദിയെ കാണാത്ത മട്ടിൽ അവൻ അമ്മയോടായി സംസാരം തുടങ്ങി )
 
അമ്മേയ് ചായ താ... 
 
എടാ നീ കുറച്ചു മുന്നേ അല്ലേ ചായ കുടിച്ചത്...  രണ്ടെണ്ണം പതിവില്ലല്ലോ.... 
 
ആഹ് എനിക്കിപ്പോ ഒന്നുകൂടി വേണമെന്ന് തോന്നി... 
 
ആഹ് ഞാൻ കൊണ്ട് വരാം... 
 
മോളെ നിനക്ക് വേണോ ചായ? 
 
വേണ്ട ആന്റി  ഞാൻ കുടിച്ചിട്ടാണ് വന്നത്... 
 
ആഹ് എന്നാ മോൾ ഇരിക്ക് ഞാൻ ഇപ്പൊ വരാം.... 
 
ആഹ് ശരി ആന്റി... 
 
(ഈ ചെക്കനിത് എന്ത് പറ്റിയെന്ന മട്ടിൽ രാധ അടുക്കളയിലേക്ക് പോയി )
 
(ഇവിടെ ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഇവിടെ ഒരുത്തൻ വായനയിലാണ്.... ഇങ്ങേരു പത്രം ഒക്കെ വായിക്കോ.... ഒന്നൂടെ കണ്ണ് തിരുമ്മി ശ്രദ്ധിച്ചു നോക്കിയപ്പോഴല്ലേ ആള് പത്രം തിരിച്ചു പിടിച്ചാണ് വായന..... അമ്പട കള്ളാ ഇവിടെ എന്താ നടക്കുന്നതെന്ന് അറിയാനുള്ള ഇരിപ്പാണ്... ഇപ്പൊ ശരിയാക്കി താരാട്ടാ..... )
 
(ദേവ് നെ കേൾപ്പിക്കാൻ വേണ്ടി ആദി രാധയോടായി ഓരോന്ന് ഇവിടെ നിന്നു വിളിച്ചു പറയാൻ തുടങ്ങി )
 
അതില്ലേ ആന്റി ഇന്ന് കോളേജിൽ ചെന്നപ്പോ മുതലേ എല്ലാവർക്കും എന്റെ മൂക്കുത്തിയെ കുറിച്ചേ പറയാൻ ഉണ്ടായിരുന്നുള്ളു.... 
 
(ഇതും പറഞ്ഞു ആദി ദേവ് നെ ഒന്ന് ഇടംകണ്ണിട്ട് നോക്കി... എവിടെ ആശാൻ പത്രം തലതിരിച്ചു വായിക്കാൻ ഉള്ള ശ്രമത്തിൽ ആണ് )
 
(ദേവ് അവൾ പറയുന്നതൊക്കെ കാതോർത്തു ഇരിക്കുവാണ് പത്രം തിരിഞ്ഞതൊന്നും അറിഞ്ഞിട്ടില്ല )
 
ക്ലാസ്സിൽ എല്ലാവർക്കും വല്യ ഇഷ്ടം ആയെന്നെ.... 
 
പിന്നെ ഞങ്ങളുടെ ഒരു സർ ഉണ്ട് വിഷ്ണു... പുള്ളി ഞാൻ ആയിട്ട് വല്യ കൂട്ടാണ്.... സർ പറയുവാണേ എനിക്ക് ചുവന്ന മൂക്കുത്തിയേക്കാൾ നല്ലത് നീല കല്ല് ഉള്ളതാണെന്ന്.... 
 
ഈ മുറിവ് മാറിയിട്ട് വേണം എനിക്ക് ഇത് മാറ്റി നീല കല്ലുള്ളത് ഇടാൻ... അതായിരിക്കും കുറച്ചൂടെ നല്ലതല്ലേ ആന്റി... 
 
(വീണ്ടും ഒളികണ്ണിട്ട് നോക്കിയ ആദി കണ്ടു പത്രം ഞെരിച്ചു ഒരു പരുവം ആകുന്ന ദേവ് നെ )
 
(ഹ്മ്മ് ആ കുട്ടിപ്പിശാശ് പറയുന്നത് കേട്ടില്ലേ അവൾക്കു ഇത് മാറ്റണം പോലും... ഇവളുടെ സാറിന്റെ അന്ത്യം എന്റെ കൈ കൊണ്ടാവാനാണ് ചാൻസ് )
 
(ഹഹ സംഗതി ഏറ്റിട്ടുണ്ട് ആശാൻ പേപ്പറിനെ കൊന്നിട്ട് ദേ പോവ്വുന്നു ചാടി തുള്ളി മുകളിലേക്ക് )
 
(ചായയുമായി വന്ന രാധ കാണുന്നത് ചവുട്ടി തുള്ളി മുകളിലേക്ക് പോവുന്നു ദേവ് നെയാണ് )
 
എടാ ദേവൂട്ടാ ഇന്നാ ചായ... 
 
ഹ്മ്മ് എനിക്കൊന്നും വേണ്ട ഒരു ചായ കൊണ്ട് പോയി സൽപുത്രിക്ക് കൊടുക്കു.... 
 
ഇത് നല്ല കഥ ഇവൻ പറഞ്ഞിട്ടല്ലേ ഞാൻ ചായ ഉണ്ടാക്കിയത്.... മനുഷ്യൻ ഇല്ലാത്ത നേരത്ത് ഓരോന്നും ചെയ്തു കൊടുക്കുന്നതിന്റെ ആണ് ചെക്കന് ... 
(ഇവിടെ നടന്നതൊന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ലല്ലോ ഹിഹി... )
 
ഇങ്ങു താ ആന്റി ഞാൻ കുടിച്ചോള്ളാം... 
 
എന്നാ  മോൾ കുടിക്ക്... അത് അങ്ങനെ ഒരു സാധനം നിന്ന നിൽപ്പിലാണ് സ്വഭാവം മാറുന്നത്.... 
 
"അല്ല നിന്റെ വേദന ഒക്കെ മാറിയോ? എല്ലാരും എന്ത് പറഞ്ഞു കണ്ടിട്ട്?? " 
 
ഇല്ല ആന്റി ഇപ്പോഴും ചെറുതായിട്ട് ഉണ്ട്... 
എല്ലാവർക്കും വല്യ ഇഷ്ടമായി... 
 
എങ്ങനെ ഇഷ്ട്ട പെടാതെ ഇരിക്കും... എന്റെ മോൾ ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്......  ദേവൂട്ടൻ ഒരു പണി തന്നത്താണെങ്കിലും  ഇതെനിക്ക് ഇഷ്ടായി... 
 
(ആഹ് ഇതിനുള്ളത് ഞാൻ കൊടുത്തോളം )
 
എന്താ മോൾ വല്ലതും പറഞ്ഞോ... 
 
അതോ ദേവേട്ടൻ ഇത്രേം നല്ല സമ്മാനം തന്നിട്ട് ഞാൻ ഒരു താങ്ക്സ് പോലും പറഞ്ഞില്ലെന്നേ.. ഞാൻ ഒന്ന് പറഞ്ഞിട്ട് വരാമേ... 
 
അതാണോ മോൾ ചെല്ല്... പിന്നെ രണ്ടും കൂടെ അടി ഉണ്ടാക്കരുത്... 
 
ഹിഹി... ഇല്ലാട്ടോ... 
 
(രാധയോട് അങ്ങനെ പറഞ്ഞിട്ട് ആദി ദേവ് ന്റെ അടുത്തേക്ക് ചെന്നു )
 
(ഹ്മ്മ് ആളിപ്പോ നല്ല ചൂടിലാണ് ഒന്നൂടെ ചൊറിഞ്ഞിട്ട് മനസിൽ ഉള്ളത് കണ്ടുപിടിക്കണം....  i am coming ബേബി.... )
 
(ഡോർ തുറന്നപ്പോഴേ കണ്ടു ആശാൻ പഞ്ചിങ് ബാഗിനെ ഇട്ട് കൊല്ലുന്നത്.... പാവം എന്നോടുള്ള ദേഷ്യം അതിന്നിട്ടാണ് കിട്ടുന്നത് )
 
(ഞാൻ വന്നുവെന്ന് അറിയിക്കാൻ ഒന്ന് ചുമച്ചു കൊടുത്തു...  എവിടെ കേൾക്കാത്ത പോലെ നിൽപ്പാണ് )
 
എടാ അസുരാ ഇങ്ങോട്ട് നോക്കടാ... 
 
(ഹ്മ്മ് നൊ മൈൻഡ് )
 
(അവസാനത്തെ അടവെന്ന പോലെ ഞാൻ എന്നിലെ ഗായികയെ ഉണർത്തി കൂടെ അതിനൊത്ത സ്റ്റെപ്സും  )
 
"ഉള്ളിൽ കൊതിവിടരും എന്താണ്... 
ഒളി കണ്ണുള്ള പ്രിയ വരനെ... 
 
മിണ്ടാൻ മടി മനസ്സിൽ എന്താണ്... 
ഇട നെഞ്ചിന്റെ പ്രിയതമനെ.... 
 
ട്ടുക്കുരു.... ട്ടുക്കുരു..  ട്ടൂ..... 
ട്ടുക്കുരു.... ട്ടുക്കുരു...  ട്ടൂ..... "
 
(ആഹാ വെൽ ഡൺ ആദി നീയൊരു സംഭവം ആണ് ദേ ഒരു ചിരിയൊക്കെ വരുന്നുണ്ടല്ലലോ കലിപ്പന്  )
 
(പെണ്ണിന്റെ പാട്ടും അതിനൊത്ത  ഡാൻസും കണ്ടിട്ട്  ചിരിയടക്കാൻ വയ്യ അവളുടെ ഒരു ട്ടുക്കുരു...  ട്ടുക്കുരു..  ഒരുവിധം ചിരി കടിച്ചു പിടിച്ചു അവളെ നോക്കി...  അവളുടെ മുഖത്തേക്ക് നോക്കിയിട്ട് വീണ്ടും ആ വരികൾ ആണ് മനസ്സിൽ വരുന്നത്... ചിരി അടക്കാൻ വയ്യാതെ ഞാൻ അവളെ നോക്കി ചിരിച്ചു.... അവളും ചിരിച്ചു..   പിന്നെ  അതൊരു പൊട്ടിച്ചിരിയായി മാറി...  )
 
(ചിരിച്ചു ചിരിച്ചു ഞങ്ങൾ അവിടെ ഇരിപ്പായി )
 
എന്താടാ അസുരാ നിന്റെ കലിപ്പൊക്കെ മാറിയോ... 
 
നീ പോടീ ബസന്തി എനിക്ക് ആരോടും ഒരു കലിപ്പുമില്ല... 
 
ഉവ്വോ പിന്നെ എന്തിനാണ് അവിടുന്ന് ദേഷ്യപ്പെട്ടു ഇങ്ങോട്ട് പോന്നത്.... 
 
(അവൾക്കുള്ള മറുപടി എന്നോണം അവളുടെ കൈ പിടിച്ചു തന്നിലേക്ക് ചേർത്തു പിടിച്ചിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ നിന്നു )
 
(എന്താ എന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ടവൾ ആംഗ്യം കാണിച്ചപ്പോൾ അവൻ അവളിലേക്ക് ഒരു പുഞ്ചിരി വിതറി അവളുടെ മൂക്കുത്തിയിലേക്ക് അവന്റെ വിരലുകൾ കൊണ്ട് ഒന്ന് തഴുകി... )
 
അതേയ് ഈ മൂക്കിന് ചുവന്ന മൂക്കുത്തി മതി.... ഏതവൻ എന്തെങ്കിലും പറഞ്ഞുന്നു വെച്ച് ഇത് മാറ്റാൻ നിന്നാൽ നീ എന്റെ അടുത്തുന്നു മേടിക്കും... പറഞ്ഞേക്കാം.... 
 
(ദേഷ്യം നടിച്ചു അത്രയും പറഞ്ഞു അവൻ അവളുടെ കുഞ്ഞു മൂക്കുത്തിയിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു. അവന്റെ താടി രോമങ്ങൾ അവളുടെ കവിളിൽ ഉരസ്സി )
 
ആഹ് വിട് ദേവേട്ടാ...... വേണ്ടാട്ടോ..   എനിക്ക് ഇക്കിളി ആവുന്നു... 
 
ആഹാ അതാണോ മോളുടെ പ്രശ്നം...   അപ്പോൾ ഇപ്പൊ തന്ന സമ്മാനം നിനക്ക് ഇഷ്ടം ആയി അല്ലേ.. (അതും പറഞ്ഞു ദേവ് വീണ്ടും അവളിലേക്ക് ഒരു കള്ള ചിരിയോടെ അടുത്തു.. )
 
(അപ്പോഴാണ് തനിക്കു പറ്റിയ അമളി ആദിക്ക് മനസ്സിലായത്..  )
 
ഏഹ് എടാ അസുരാ എന്നെ വിടടോ....  
 
ഇങ്ങനെ അല്ലല്ലോ മോൾ നേരത്തെ പറഞ്ഞത്...
 
"അത്... അത്... ഞാൻ.. വേറെ... എന്തോ.... ഓർത്തു പറഞ്ഞതാ...... "
 
(അവളുടെ ഓരോ
 ഭാവവും നോക്കി കാണുവായിരുന്നു ദേവൻ. ചുവന്നു തുടുത്ത കവിളുകളും. വിറയ്ക്കുന്ന അധരവും  എല്ലാം അവൻ നോക്കി നിന്നുപോയി )
 
എന്നിട്ട് വീണ്ടും ഒരു ചിരിയോടെ അവളിലേക്ക് അടുത്തു..... 
 
തുടരും...... 
 
©ശ്രീലക്ഷ്മി ©ശ്രുതി
 
 

ആദിദേവ് 💕Part-9

ആദിദേവ് 💕Part-9

4.6
4531

  എന്നിട്ട് വീണ്ടും ഒരു ചിരിയോടെ  അവളിലേക്ക് അടുത്തു.    പെട്ടന്നു എന്തോ ഓർത്തു എന്നപോലെ ആദി അവനെ പിടിച്ചു തള്ളി. അവൻ നേരെ ചെന്നു  കട്ടിലിലേക്ക് വീണു .    "നിനക്ക് എന്താ പെണ്ണെ വട്ടായോ. എന്ത് തള്ളാ തള്ളിയത് "   "താൻ എന്തിനാ എന്നെ ഉമ്മ വെച്ചേ? "   "ഉമ്മയോ ആര് ഉമ്മ വെച്ച് "   ഓ !!!! തന്റെ ബോധം ഒക്കെ പോയോ.? എന്നാൽ കേട്ടോ ഇപ്പൊ കുറച്ചു മുൻപ് എന്റെ മൂക്കിൽ എന്തിനാ ഉമ്മ വെച്ചേ എന്നു??    അതിനു നിന്നെ ഉമ്മ വെച്ചത് ആണെന്ന്  ആരാ പറഞ്ഞെ. ഞാൻ മേടിച്ചു തന്ന  മൂക്കുത്തിയിൽ ഉമ്മ വെച്ചതല്ലേ. അല്ലാതെ നിന്നെ അല്ല....    "എടോ മനുഷ്യ ആ മൂക്കു