Part 4
അവരുടെ അടുത്തേക്ക് നടന്നു വരുന്ന ഗംഗയെ കണ്ടതും... എല്ലാവരും ഒന്ന് ചിരിച്ചു...തനുവിന്റെ മുഖം കടുന്നൽ കുത്തിയപ്പോലെ വീർത്തു...
ദാസ്സിന്റെ(ആരുവിന്റെ അച്ഛൻ)അനിയത്തിയുടെ മകളാണ് ഗംഗ...പടുത്തം ഓക്കേ കഴിഞ്ഞ് ഇപ്പൊ ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുവാണ് കക്ഷി...
ഗംഗ ആദിയോട് കൂടുതൽ അടുക്കുന്നത് ഒന്നും തനുവിന് കണ്ടു കൂടാ... കാരണം ആദി ഇതുവരെ തനുവിനോടൊന്ന് പുഞ്ചിരിച്ചിട്ട് പോലും ഇല്ല...
'"ഗംഗേച്ചി...
ഗംഗയെ കണ്ടതും ആരു ഓടിചെന്നു...
"സുഖല്ലേ...."
"മം ചേച്ചിക്കോ... കല്യാണം ഓക്കേ എവിടെ വരെ എത്തി "
ആരു ആവേശത്തോടെ ചോദിച്ചു...
"മ്മ്മ് നോക്കുന്നുണ്ട്... ഒന്നും അങ്ങ് ശെരിയാവുന്നില്ല "
ആദിയെ നോക്കികൊണ്ട് ഗംഗ പറഞ്ഞതും തനുവിന്റെ കണ്ണുകൾ കുറുകി....
അവർ പിന്നെയും കുറെ വിശേഷങ്ങൾ പറഞ്ഞിരുന്നു...
"ഡീ ഞാൻ പോകുവാ "
ആദി ഗംഗയോട് ചിരിയോടെ ഓരോന്ന് പറയുന്നത് കണ്ട് തനു പറഞ്ഞു...
"കുറച്ചു കഴിഞ്ഞു പോവാം ഡീ "
കനി പറഞ്ഞുവെങ്കിലും തനു ഇല്ലെന്ന് പറഞ്ഞു തിരിഞ്ഞു നടന്നു....
കുറച്ചു കഴിഞ്ഞതും അവർ വീട്ടിലേക്ക് പോയി....
"ഇന്ന് പോയില്ലേ അച്ഛൻ"
ഹാളിലേക്ക് കയറുന്നതിന്റെ ഇടയിൽ സെറ്റിയിലിരിക്കുന്ന ദാസ്സിനെ നോക്കി ആരു ചോദിച്ചു...
"ഇല്ല... ഇന്നെന്റെ മോളുടെ കൂടെ ഇരിക്കാം എന്ന് കരുതി "
അയാൾ അവളുടെ തലയിൽ തലോടി...
"അല്ലാണ്ട് കേസ് ഒന്നുമില്ലാത്തത് കൊണ്ടല്ല അല്ലെ..."
"പോടീ... പോയി അച്ചയ്ക്ക് ഒരു ഗ്ലാസ് ചായ കൊണ്ടുവാ "
അവൾ തലയാട്ടി കൊണ്ട് അടുക്കളയിലേക്ക് നടന്നു...
ആദി അവന്റെ റൂമിൽ എത്തിയതും ഫോൺ എടുത്തു... അമ്പലത്തിലേക്ക് പോയപ്പോൾ എടുത്തിട്ടില്ലായിരുന്നു... അവൻ നെറ്റ് ഓൺ ആക്കിയതും ചറ പറ മെസ്സേജുകൾ വന്നു...അത് ആരാണെന്നു അറിയാവുന്നത് കൊണ്ട് തന്നെ അവൻ നോക്കിയില്ല...
നീനു സ്ഥിരം രാവിലെയും രാത്രിയും മെസ്സേജ് അയക്കും വല്ല ഗുഡ് മോർണിംഗ് ഓക്കേ പറഞ്ഞു... ആദ്യമൊക്കെ ആദി തിരിച്ചു റിപ്ലൈ കൊടുക്കുമായിരുന്നുവെങ്കിലും പിന്നീട് എപ്പോയോ നീനുവിന് അവനോട് ഉള്ള പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തിക്കേട് തോന്നി... ഇതുവരെ അങ്ങനെ ഒന്നും ചിന്തിക്കാത്തത് കൊണ്ട് തന്നെ ആദിക്ക് ന്തോ പോലെ തോന്നി തുടങ്ങി... അതിന് ശേഷം അവൾക്ക് മെസ്സേജ് അയക്കാനോ ഒന്നിനും അവൻ പോയിട്ടില്ല... എങ്കിലും നീനു അവളുടെ സ്ഥിരം പരിപാടി തുടർന്ന് കൊണ്ടേ ഇരിക്കുന്നു....
______________✨️✨️✨️✨️
"ചേച്ചി വേഗം വാ എനിക്ക് വിശക്കുന്നു "
കനി കണ്ണിൽ കണ്ട എല്ലാവരെയും വായിനോക്കി ആണ് നടക്കുന്നത്... അതുകൊണ്ട് തന്നെ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല...
"ഡാ നോക്കിയേ ആ ചേട്ടൻ കൊള്ളാം ലെ "
കനി അവളുടെ അനിയനോട് ചോദിച്ചു... അവൻ പല്ല് കടിച്ചു കൊണ്ട് വേഗം മുന്നിൽ നടന്നു.
പെട്ടന്നാണ് അവളുടെ മുന്നിൽ ഒരു ബൈക്ക് വന്നു നിന്നത്... കനി കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ കണ്ടു അവളെ തന്നെ നോക്കി വണ്ടിയിൽ ഇരിക്കുന്ന ജീവയെ...
"റോഡിൽ കൂടെ നടക്കുമ്പോയെങ്കിലും കണ്ണ് അവിടെ വെച്ചൂടെ ഡോ...വല്ല വണ്ടിയുടെ ഇടയിൽ പെട്ടാൽപോലും അറിയില്ല "
ജീവ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവളൊന്ന് അവനെ നോക്കി ഇളിച്ചു😁പിന്നെ വേഗം മുന്നിൽ നടക്കുന്ന അനിയന്റെ അടുത്തേക്ക് ഓടി....
✨️✨️✨️✨️✨️✨️✨️
"ഡാ നീ ഫ്രീയാണോ ഇപ്പൊ "
രാത്രി എന്തോ ബുക്ക് വായിച്ചു കൊണ്ടിരുന്ന ആരവിനോട് ജയ്റാം ചോദിച്ചു.
"ആഹ് എന്താ പപ്പാ "
അവൻ പുസ്തകം മടക്കിവെച്ചു കൊണ്ട് അയാളെ നോക്കി.
"നമ്മുടെ കമ്പനിയിലേക്ക് പാർട്ടനർ ഷിപ്പ് ചോദിച്ചു ഒരാൾ വന്നിട്ടുണ്ട്... One mr ഇന്ദ്രൻ... ഞാൻ അന്വേഷിചിടത്തോളം നല്ല ആളാണ്...."
അയാൾ പറഞ്ഞു... ആരവ് ഒന്ന് ആലോചിച്ചു.
"ഹ്മ്മ് എന്നാ ഒക്കെ പറഞ്ഞേര് പപ്പാ "
"നിന്റെ അഭിപ്രായം കൂടെ ചോദിക്കാം എന്ന് കരുതി... അതാ വന്നേ... ഞാൻ അയാൾക്ക് ഒന്ന് വിളിച്ചു നോക്കട്ടെ "
അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് അയാൾ പുറത്തേക്ക് പോയി.
_______❤️❤️
"ഡീ... അടുത്ത ക്ലാസ്സിൽ ടെസ്റ്റ് ഇടും എന്നല്ലേ ആരവ് സർ പറഞ്ഞെ "(തനു)
"നിങ്ങൾ വല്ലതും പഠിച്ചോ "(കനി)
നാലും കൂടെ ഫോണിൽ ആണ്...
"ഡീ ആരു..."
ആരുവിന്റെ ശബ്ദം ഒന്നും കേൾക്കാഞ്ഞതും മിയ വിളിച്ചു.
"മ്മ്മ്
"ഡീ നീ പഠിച്ചോ എന്ന് "
"ഇല്ല ആരു അത്രയും പറഞ്ഞു കൊണ്ട് ഫോൺ വെച്ചു... പിന്നെ ബുക്ക് എടുത്തു തുറന്നു....
'അല്ലേൽ പഠിക്കണ്ട... അങ്ങേരെ ഞാൻ അനുസരിച്ചു എന്ന് കരുതും ഹും '
ആരു പുച്ഛിച്ചു കൊണ്ട് ബുക്ക് മടക്കി വെച്ചു... ബെഡിലേക്ക് വീണു.
✨️✨️✨️✨️✨️✨️✨️
"നീ എവിടെ പോകുവാ"
ആരവിന്റെ അവറിനുള്ള ബെൽ അടിച്ചതും ആരു സീറ്റിൽ നിന്ന് എണീറ്റു.
"ടെസ്റ്റ് അല്ലെ ഇന്ന് ഞാൻ ഒന്നും പഠിച്ചില്ല "
"ഞങ്ങളും പഠിച്ചിട്ടില്ല ഡീ "
മിയ പറഞ്ഞു.
"എന്നാലും നിങ്ങൾ ഇവിടെ ഇരി... ഞാൻ ഒന്ന് ലൈബ്രറിയൊക്കെ ചുറ്റി കണ്ടു വരാം "
ആരു പുറത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.
✨️✨️✨️✨️✨️✨️✨️
🎶ആർദ്രനിമിഷം.... മന്ദാരം... കാറ്റിനെ പ്രണയിച്ചതോ... കാറ്റേ നീ...പൂവിനെ പ്രണയിച്ചതോ.... 🎶🎶
ആരു ലൈബ്രറിയിൽ ഇരുന്ന് ഒരു ബുക്കിൽ എന്തോ വരച്ചു കൊണ്ടിരിക്കുന്ന സമയത്ത് മൂളി...
"കൊള്ളാലോ "
ആരുടെയോ ശബ്ദം കേട്ടതും ആരു തിരിഞ്ഞു നോക്കി... അവളെ നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്ന കിരണിനെ കണ്ടതും അവൾ ചിരിച്ചു... കോളേജ് ചെയർമാൻ ആണ് കക്ഷി...എല്ലാവരോടും നല്ല ഫ്രണ്ട്ലി ആയിട്ടുള്ള ക്യാറക്ടർ ആണ് കിരണിന്റെ.
"എന്തെ നിർത്തി കളഞ്ഞേ... നല്ല രസമായിരുന്നു..."
"കളിയാക്കല്ലേ "
കിരൺ പറഞ്ഞതും അവൾ പറഞ്ഞു.
"ആഹ് സത്യാ ഡോ "
അവളുടെ അടുത്ത് ഇരുന്നു കൊണ്ട് അവൻ പറഞ്ഞു...
"തനിക്ക് ക്ലാസ്സ് ഇല്ലേ ഇപ്പൊ "
അവൻ ചോദിച്ചതും അവളൊന്ന് ചിരിച്ചു കൊടുത്തു.
"എല്ലാരും ടെസ്റ്റിന് റെഡി ആണല്ലോ അല്ലെ "
ആരവ് ക്ലാസ്സ് ഒന്നാകെ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു...ആരുവിന്റെ ബെഞ്ചിൽ അവളെ കാണാഞ്ഞതും അവൻ നെറ്റി ചുളിച്ചു...
പിന്നെ ആരവ് question share ചെയ്ത് ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി...
ആരവ് വരാന്തയിൽ നിന്ന് ക്യാമ്പസ് ഒന്നാകെ നോക്കി... അവിടെ ഇവിടെയൊക്കെ കുറച്ചു പിള്ളേർ ഉണ്ട്... ആരവ് ഒന്ന് നിശ്വസിച്ച ശേഷം ലൈബ്രറിയിലേക്ക് നടന്നു...
വിചാരിച്ച ആളെ കിട്ടിയപ്പോൽ അവൻ അവിടെ നിന്നു...കിരണിനോട് ചിരിയോടെ എന്തൊക്കെയോ പറയുന്ന അവളെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി....
"കിരണിന് ഈ ഹവർ ക്ലാസ്സ് ഇല്ലേ "
ആരവിന്റെ ശബ്ദം കേട്ടതും കിരണും ആരുവും തിരിഞ്ഞു നോക്കി.
"ഉണ്ട് സർ... ഞാൻ ഈ പോസ്റ്ററിന്റെ കാര്യം "
കിരൺ എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു.
"ഹ്മ്മ്... എന്നാ പൊ... ബാക്കിയൊക്കെ പിന്നെ ചെയ്യാം ''
ആരവ് ഗൗരവത്തോടെ പറഞ്ഞു.
"ആരു ബായ് "
കിരൺ അവൾക്ക് നേരെ തലയാട്ടി കൊണ്ട് പുറത്തേക്ക് പോയി.
"വാ... കിരൺ പോവുന്നതും നോക്കി ചിരിയോടെ നിന്ന ആർദ്രയോട് പറഞ്ഞു.
"എങ്ങോട്ട്,
അവൾ അവനെ നോക്കി...
"ഈ ഹവർ എന്റെ ക്ലാസ്സ് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ നീ ക്ലാസ്സിൽ നിന്ന് പൊന്നേ ''
ആരവ് ചോദിച്ചു.
"ഏയ് അല്ല... എനിക്ക് അറിയില്ലായിരുന്നു "
അവൾ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.
"ആണോ... എന്നാ വാ ഇപ്പൊ ഞാനാ "
"ആരെ ക്ലാസ്സ് കേൾക്കണം... ആരെ ക്ലാസ്സിൽ ഇരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ ഹും '"
"ഇങ്ങോട്ട് വാടി "
അവൾ പറഞ്ഞതും അവൻ ദേഷ്യത്തോടെ അവളുടെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു.
തുടരും...
ആർദ്രയും ആരവും തമ്മിൽ എന്തിനാ ദേഷ്യം എന്നതായിരിക്കും അല്ലെ മെയിൻ ഡൌട്ട്😁എല്ലാം വഴിയേ തീർക്കാം കേട്ടോ🤗
പിന്നെ അഭിപ്രായം പറഞ്ഞില്ലെങ്കിൽ നിങ്ങളെ ഒക്കെ കോത്താമ്പി പിടിക്കും😬😬