Aksharathalukal

ഗാന്ധർവ്വം - 38

പ്രതീക്ഷ നഷ്ടപ്പെട്ട ദേവനും അനുവും അവിടെനിന്നും തങ്ങളെ ആരോ വിളിക്കുന്നതായി തോന്നി ആണ് അവർ എതിർദിശയിലേക്ക് നോക്കിയത് അവിടുത്തെ കാഴ്ച അവരുടെ മനസ്സിൽ പുതിയൊരു പ്രതീക്ഷ നാമ്പിട്ടു.


ഓഇഇഇഇഇഇഇഇഇഇ....

 ദേവേട്ടാ അത് കണ്ണനല്ലേ?

 അവനാ.

 ഇവൻ എങ്ങനെ ഇവിടെ വന്നു.

 ഞാൻ നേരത്തെ ഇവൻ എവിടെയാണെന്ന് അറിയാൻ ഒരു മെസ്സേജ് അയച്ചആയിരുന്നു ഇവൻ നമ്മൾ എവിടെയാണെന്ന് ചോദിച്ചു ഞാൻ തറവാട്ടിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ ഉള്ള സ്ഥലത്തിന്റെ ലൊക്കേഷൻ അയക്കാൻ പറഞ്ഞു ഞാൻ അയച്ചു കൊടുത്തു പക്ഷേ അവൻ തേടിപ്പിടിച്ച് ഇവിടെ വരുമെന്ന് ഞാനറിഞ്ഞില്ല.

 എന്തായാലും നന്നായി എവിടുന്നു രക്ഷപ്പെട്ടല്ലോ.


 എടാ കണ്ണാ........

 ദേവൻ ഉറക്കെ എതിർദിശ നോക്കി വിളിച്ചു.

പറ അളിയാ....

 എടാ ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് അപ്പുറത്ത് എത്തിക്കു.

 എങ്ങനെ അളിയാ?

 ഡാ പൊട്ടാ ഇറങ്ങി കേറാൻ പറ്റില്ല വെള്ളം കൂടുവാ നീ അവിടെ ചങ്ങാടം വല്ലോം ഉണ്ടോ എന്ന് നോക്ക്.

മ്മ്മ്.


 കണ്ണൻ കയ്യിലിരുന്ന ബാഗ് താഴെ വെച്ച് അവിടെയെല്ലാം നോക്കി അപ്പോഴാണ് കടലിനോട് ചേർന്ന് ഒരു ചങ്ങാടം ഇരിക്കുന്നത് കണ്ടത്.


 അളിയാ കിട്ടിപ്പോയി ഇവിടെ ഒരു ചങ്ങാടം ഉണ്ട്.


 എടാ എന്നാ എടുത്തോണ്ട് വാ സമയമില്ല.


ഓ.

 കണ്ണൻ
ചങ്ങാടം തുഴയാൻ തുടങ്ങി എതിർദിശയിൽ അവരുടെ അടുത്തെത്തി വളരെ പ്രയാസം ആയിരുന്നു അത് തുഴയാൻ.

 അളിയാ നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത് ഇതെന്തുവാ പൊതിഞ്ഞു വെച്ചിരിക്കുന്നത്.

 കണ്ണൻ ദേവൻ ൻ്റെ കയ്യിലിരുന്ന ദേവീ വിഗ്രഹത്തിൽ പൊതിഞ്ഞിരുന്ന പട്ട് എടുത്ത് മാറ്റി.

 ദൈവമേ നിങ്ങൾ ഈ വിഗ്രഹം അടിച്ചു കൊണ്ട് പോവാൻ വന്നതാണോ.

 എടാ അല്ല എല്ലാം ഞങ്ങൾ പറയാം ആദ്യം വാ.

 ദേവൻ കൈയിലിരുന്ന വിഗ്രഹം അനുവിനെ ഏൽപ്പിച്ച ചങ്ങാടം തുഴഞ്ഞു അവർ എതിർദിശയിൽ എത്തി.

 അവർ കാറിനടുത്തേക്ക് നടന്നപ്പോഴാണ് അതിനോട് ചേർന്ന് ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടത്.


 ദൈവമേ ഇത് മിക്കി അല്ലേ നീ എന്ത
 ഇവിടെ ( അനു ).

 ചേച്ചി  ഞാൻ പറയാം ഞങ്ങളെ കൂടെ വണ്ടിയിൽ കയറ്റണം( കണ്ണൻ ).

 എന്തെങ്കിലും ഉടായിപ്പ് ആണോടാ ( ദേവൻ ).


 പറയാം അളിയാ  ആദ്യം പ്ലീസ് ( കണ്ണൻ ).

 കയറ്( ദേവൻ ).

 മുൻപിലത്തെ സീറ്റിൽ ദേവനും കണ്ണനും ഇരുന്നു പുറകിലത്തെ സീറ്റിൽ അനൂ മിക്കിയും ഇരുന്നു.


 നിങ്ങൾ എന്തിനാ ഇവിടെ വന്നത്?

 പറയാടാ.


 ദേവൻ ഉണ്ടായ കാര്യങ്ങളൊക്കെ കണ്ണനോട് പറഞ്ഞു.

 അപ്പൊ മുത്തശ്ശി പറഞ്ഞതൊക്കെ സത്യമാണ് അല്ലേ.

 പിന്നല്ലാതെ അന്ന് നീ എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞില്ലേ കണ്ണാ.


 ഞാൻ അറിഞ്ഞോ ചേച്ചി .

 നീ തറവാട്ടിൽ ചെന്ന് ആരോടും പറയരുത്.


 ഇല്ല ഞാൻ ആരോടും പറയില്ല ചേച്ചി.


 അതൊക്കെ അവിടെ നിൽക്കട്ടെ ഇവളെ എവിടുന്ന് കിട്ടി എന്ന് പറ.


 അത്.

 സത്യം പറയടാ നീ പൊക്കി കൊണ്ട് വന്നത് അല്ലേ.


 ആണ് അളിയാ.

 എടാ ചെറുക്കാ നീ ആള് കൊള്ളാമല്ലോ ചെറിയഅച്ഛന്റെ കയ്യിൽ നിന്നും വാങ്ങി തരാം.


 അനുചേച്ചി പ്ലീസ് എന്താ ഉണ്ടായത് എന്ന് ഞാൻ പറയാം ഇവളുടെ പപ്പാ അയാൾ ഉണ്ടല്ലോ അയാളുടെ നാട്ടിൽ പോയില്ലേ പിന്നെ ആക്സിഡന്റ് ആയി എന്നൊക്കെ അറിഞ്ഞു അത് ചുമ്മാതെ ആയിരുന്നു അയാൾ തിരിച്ചുവന്നു കൂടെ ഒരു പെണ്ണുംപിള്ളയും രണ്ടു വലിയ മക്കളും ആയിട്ട് അയാളുടെ രണ്ടാം ഭാര്യയും മക്കളും അവർ വന്ന് വീട്ടിൽ താമസം തുടങ്ങി തള്ളക്ക് കണ്ടുടാ ഇവളെ അങ്ങനെ ഞാൻ പോയി കൊണ്ടുവന്നു.


 എടാ അവർ വല്ലോം തിരക്കി വരില്ലേ.


 തിരക്കൊന്നുമില്ല അവർക്ക് ഇവളെ വേണ്ട.


 എന്തായാലും കൊള്ളാം അവിടെ ചെന്ന് നീ അടിച്ചു കൊണ്ട് വന്ന കൊച്ച് ആണെന്ന് പറയണ്ട ഞങ്ങളുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ മതി.


 ശരി അത് മതി.

മ്മ്.


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

 അവർ ഏഴുമണിയോടെ അടുപ്പിച്ച് തിരിച്ച് തറവാട്ടിൽ എത്തിയപ്പോൾ തറവാടിനെ മുന്നിൽ തന്നെ ഒരു പന്തൽ ഉയർന്നിരുന്നു പന്തലിന് ഉള്ളില് ഹോമകുണ്ഡത്തിൽ ഒരുക്കങ്ങൾ നടക്കുകയാണ് അവരുടെ കാർ വന്നതും എല്ലാവരും പുറത്തേക്ക് വന്നു.


 എവിടെ പോയതാ മക്കളെ നിങ്ങള് എവിടെയൊക്കെ തിരക്കി എന്ന് അറിയോ ( രേവതി).


 അത് ഞങ്ങൾ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ ( ദേവ ).


 ഫ്രണ്ടോ ഇപ്പോഴാണോ കാണാൻ പോകുന്നത് ( ദേവകി ).


 ഇവനെ എവിടുന്ന് കിട്ടി ( മഹേഷ്).


 ടൗണിൽ നിന്ന് ( അനു ).


 മോളേ നിനക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ ( രേവതി).


 ഇല്ല ചെറിയ അമ്മേ ( അനു ).


 അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് കാറിനടുത്ത് ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടത്.


 ഇതാരാ ( ദേവകി ).


 അതോ  മിക്കി ഞങ്ങൾ പറഞ്ഞില്ലേ ഒരു ഫ്രണ്ടിനെ കാണാൻ പോയതാണെന്ന് അവള് ( ദേവൻ ).


 രേവതി മിക്കിയുടെ അടുത്തേക്ക് ചെന്നു.


 നല്ല സുന്ദരി മോള് ( രേവതി).


 കണ്ണൻ മിക്കി യോട് ചേർന്നുന്നിട്ട് അമ്മയുടെ കാലിലേക്ക് വീഴാൻ മിക്കി യേ ആക്ഷൻ കാണിച്ചു. ഇത് കണ്ടമാത്രയിൽ മിക്കി.


 അമ്മ എന്നെ അനുഗ്രഹിക്കണം ( മിക്കി ).


 എന്താ മോളെ ഇത് ( രേവതി ).


 ആ കുട്ടി അങ്ങനെയാ ചെറിയമ്മ ( ദേവൻ ).


 എല്ലാവരും അകത്തേക്ക് പോയി ഡ്രസ്സ് മാറ്റി കുളിച്ചിട്ടു വാ പൂജ തുടങ്ങാറായി ( മഹേഷ് ).


 എല്ലാവരും സ്വന്തം റൂമിലേക്ക് പോയി അത് അനുവിനെ ഫ്രണ്ട് അല്ല മറിച്ച് കണ്ണൻ കൊണ്ടുവന്നതാണെന്ന് ചാരു വിനും ദേവനും മാളു വിനും മനസ്സിലായി മാളു കണ്ണനെ കൊന്നില്ല എന്നേയുള്ളൂ ഈ സമയം ദേവന്റെ റൂമിൽ.


എന്താ അനു നീ താഴേക്ക് വരുന്നില്ലേ.

 ദേവേട്ടാ അർജുൻ വന്നില്ലല്ലോ.

 നിനക്ക് ഓർമ്മയില്ല അനു പൂജ നടക്കുകയാണ് അവിടേക്ക് വരാൻ കഴിയില്ലായിരിക്കും എന്തായാലും അർജുൻ പറഞ്ഞപോലെ നീ എല്ലാം ചെയ്തല്ലോ താഴേക്ക് വാ.


✨️✨️✨️✨️✨️🌼🌼✨️🌼🌼✨️✨️✨️✨️✨️✨️✨️✨️✨️✨️

 എല്ലാവരും പൂജ നടക്കുന്ന അടുത്തേക്ക് വന്നു. അനു മന്ത്രവാദ കളത്തിൽ പ്രാർത്ഥനയോടെ ഇരുന്നു എങ്ങും മന്ത്രങ്ങൾ ഉയർന്നു പൂജയുടെ അവസാനഘട്ടത്തിൽ ആകാൻ തുടങ്ങിയപ്പോഴും ആരും കാണാതെ അനു കയ്യിലിരുന്ന സുറുമ കുപ്പിയും സിന്ദൂരച്ചെപ്പ് ഹോമകുണ്ഡത്തിൽ എറിഞ്ഞു ഹോമകുണ്ഡം പെട്ടെന്ന് ആളിക്കത്തി അവിടെ എങ്ങും കാറ്റുവീശി അവിടെ പറക്കുന്ന കളം വരച്ചു എന്ന് പൊടി കളിൽ കാറ്റിൽ പറന്നു പെട്ടെന്ന് അനു ദേവനെയും കൊണ്ട് കാവിലെ ഓടി അവിടെ പാല മരചുവട്ടിൽ ഒരു നീല പ്രകാശം തെളിഞ്ഞിരുന്നു അവർ രണ്ടുപേരും കണ്ടു രണ്ടു പച്ച ഗോളങ്ങൾ വലയം വെക്കുന്നത് ആ ഗോള ങ്ങൾ പതിയെ ഒരു മനുഷ്യരൂപം ആവാൻ തുടങ്ങി ദേവന് അവരെ മനസ്സിലായില്ലെങ്കിലും അത് ഭാമയും അമീറും ആണെന്ന് അനുവിന് മനസ്സിലായി ആ ഗോളങ്ങൾ പെട്ടെന്ന് ആകാശത്തേക്ക് ഉയർന്ന് രണ്ടു നക്ഷത്രങ്ങളായി മിന്നി. പെട്ടെന്ന് പാല മരത്തിനുള്ളിൽ നിന്ന് ഒരു യുവാവ് കടന്നു വന്നു.

 അർജുൻ... അനുവിൻ്റെ ചുണ്ടുകൾ മന്ത്രിച്ചു. 

 ദേവൻ എന്നെ അറിയില്ലായിരിക്കും അല്ലേ ഞാൻ അർജുൻ അനു പറഞ് കാണുമല്ലോ നിങ്ങൾ രണ്ടുപേരോടും എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.


 പെട്ടെന്ന് അവിടേക്ക് ആരോ വരുന്നതായി തോന്നി അവർ തിരിഞ്ഞു നോക്കിയപ്പോൾ അത് പൂജ ചെയ്തു കൊണ്ടിരുന്ന മന്ത്രവാദി ആയിരുന്നു പെട്ടെന്ന് പാല് മരച്ചുവട്ടിലെ നീലവെളിച്ചം നിന്നു അർജുൻ അപ്രത്യക്ഷമായി.


 എല്ലാം ചെയ്തു കഴിഞ്ഞു അല്ലേ.

 എന്ത്?

 ദേവനും അനൂ കള്ളം പറയേണ്ട.
 എല്ലാം എനിക്കറിയാം ഞാൻ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇപ്പോൾ പൂജ നടത്തിയതും ഇതും ദൈവം നിമിത്തം ആയിരിക്കും.

മ്മ്.

 നിങ്ങൾ പേടിക്കണ്ട ഇപ്പം ദോഷങ്ങളെല്ലാം മാറി എന്ന് ഞാൻ എല്ലാവരോടുംപറഞ്ഞിട്ടുണ്ട് നിങ്ങൾ ചെയ്ത നല്ലൊരു കാര്യമാണ് കുട്ടികളെ.


മ്മ്.


 മന്ത്രവാദി തിരിച്ചു തറവാട്ടിലേക്ക് നടന്നു അനു ദേവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു പതിയെ ദേവൻ അനുവിന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ഈ സമയംഒക്കെയും അവരെ തന്നെ നോക്കി അർജുൻ പാല മരക്കൊമ്പിൽ ഉണ്ടായിരുന്നു.


 തുടരും.

 തീരാറായി കേട്ടോ ഇനി ഒരു പാർട്ട് കൂടി. 🙏🙏🙏🙏🙏 


ഗാന്ധർവ്വം - 39 Last part

ഗാന്ധർവ്വം - 39 Last part

4.6
3094

അഞ്ചു വർഷങ്ങൾക്ക് ശേഷം.  ഒരു കാർ നാലപ്പാട്ട് തറവാടിന്റെ ഗേറ്റ് കടന്ന് അകത്തേക്കു വന്നു. അതിൽ നിന്നും ദേവനും അനുവും അനുവിന്റെ കയ്യും പിടിച്ച് നാലുവയസ്സുകാരി ദക്ഷ   അമ്മുക്കുട്ടിയും പുറത്തേക്കിറങ്ങി.  അമ്മയെ അവർ എത്തി....  കണ്ണൻ ഉമ്മറത്ത് നിന്ന് അകത്തേക്ക് വിളിച്ചു പറഞ്ഞു ഓടി കാറിനു അടുത്തേക്ക് ചെന്നു അമ്മുക്കുട്ടിയേ എടുത്തു.  അന്നത്തെ പൂജാക് ശേഷം അനുവും ദേവനും വരുണും ദുബായിലേക്ക് കമ്പനി ആവശ്യങ്ങൾക്കായി പോയിരുന്നു വരുൺന്റെയും ചാരു വിനെയും കാര്യം തറവാട്ടിൽ പറഞ്ഞു ശെരി ആക്കി 3 വർഷം ആയി ചാരു ഇപ്പോൾ 5 മാസം pregnant ആണ് അവളും ഇപ്പോൾ അവരുടെ കൂടെ ദുബാ