Aksharathalukal

അക്ബറലീസ (8)

*അക്ബറലീസ...*
 
(8)
 
"ഡാ.... എന്റെ ബലമായ സംശയം ഗീത എന്തേലും പറഞ്ഞിട്ട് ഉണ്ടാവുമെന്ന..."
 
ബെഡിൽ മലർന്ന് കിടന്നു കൊണ്ട് അച്ചു പറഞ്ഞതും... അഫി ചുവരിൽ ചാരി സംശയത്തോടെ നോക്കി.
 
" അതിനവൻ പറഞ്ഞോ... അവളോട്‌ "
അഫി.. അച്ചുവിനെ നോക്കിയതും... അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീക്കുന്ന അലിയെ നോക്കി...
 
" അതറിയില്ല... പക്ഷെ എന്തോ... ഒന്ന് ഒളിക്കും പോലെ... " അച്ചു തടിയ്ക് കൈ കൊടുത്തു.
 
" നമ്മളിൽ നിന്ന് ഒഴിഞ്ഞു മാറേണ്ടേ കാര്യമെന്താ... അവന്.. അത് അറിഞ്ഞിട്ടേ ബാക്കി ഒള്ളൂ.... " അലി പുറത്തേക് ഇറങ്ങി. പിറകെ അവരും.
 
" ഹാ.... മാഷിന്റെ തലയ്ക്ക് അടിച്ചോവൻമ്മാര് ഇവിടെ ഇണ്ടായിരുന്നോ.... " കോണിപടികൾ ഇറങ്ങേ.. റാലിയുടെ തമാശയോടുള്ള ചോദ്യം കേട്ട് അഫിയും അച്ചുവും ഒന്ന് ഇളിച്ചു കൊടുത്തു.
 
" ഞങ്ങള് കരുതി കൂട്ടി ചെയ്തത് ഒന്നുമല്ല... ആള് മാറി തല്ലിയതാ... " അലി അവനെ കൂർപ്പിചോന്ന് നോക്കി. റാലി അവന്റെ വർത്താനം കേട്ടിട്ട് പൊട്ടിച്ചിരിച്ചു.
"ഉവ്വാ...."
 
അവനെ നോക്കി തലയാട്ടി റാലി ഭക്ഷണം കഴിക്കാൻ നിന്നു.
" ഉമ്മച്ചി... ഇക്കും.... " അച്ചു കസേര നീക്കി അടുക്കളയിലേക്ക് വിളിചാർത്തു.
 
" ഇത് വരെ മാറ്റാൻ ആയില്ലഡാ... നിന്റെ ഈ കുട്ടിക്കളി... " റാലി അവനെ നോക്കി.
 
"ഓ..... പിന്നെ നമ്മള് ഇങ്ങളെ പോലെ വല്യ ആളൊന്നും ആയിലെ...." അച്ചു ചുണ്ട് കൊട്ടി... അത് കണ്ട് റാലി ചിരിയോടെ അവന്റെ തലയിൽ ഒന്ന് കോട്ടി.
അഫിയും അലിയും അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചശേഷം അഭിയുടെ വീട്ടിലേക് നടന്നു...
സമയം ആറുമണിയോട് അടുത്തിരുന്നു.
 
" ഡാ.... അസ്സമയത് നമ്മള് കേറി ചെല്ലുന്നത് തെറ്റല്ലേ... " ആവശ്യമില്ലാത്ത ബിൽഡപ്പ് ഇട്ട് അച്ചു പറഞ്ഞതും
 
" ഒന്ന് പോടാപ്പാ.... " അഫി അവനെ പുച്ഛിച് തള്ളി മുറ്റതേക് കടന്നു.
അലിയും പിറകെ പോയതും അച്ചു.. വേണ്ടായിരുന്നു എന്ന ഭാവത്തിൽ മുന്നോട്ട് നടന്നു.
 
" ദേവമ്മോ....... " അഫി വിളിച്ചതും.. അകത്തു നിന്ന് പത്തൻപത്തുവയസായാ സ്ത്രീ പുറത്തേക് വന്നു.
 
" ഹാ.... നല്ല ആൾകാര... ഏതേലും കാലത്ത് ഇങ്ങോട്ട് ഒന്ന് കടന്നാൽ ആയി.. അത്ര തന്നെ... "
 
" അയ്യോ.... ദേവൂട്ടി... ഇങ്ങനെ സെന്റി ആവല്ലേ... ഞങ്ങൾക് time കിട്ടണ്ടേ... " അലി പരിഭവത്തോടെ പറയുന്ന ദേവകിയുടെ കവിള് പിടിച് വലിച്ചു.
 
" പോടാ... റുക്കാ... ഫോണിൽ തോണ്ടി ഇരിക്കലല്ലേ... നിങ്ങളെ പ്രധാന പണി " അവന്റെ കൈ തട്ടി കൊണ്ട്.. പറഞ്ഞവർ മുഖം കോറുപ്പിച്ചു...
 
" അങ്ങനെ... പറയരുത്... "" അച്ചു രംഗപ്രവേശനം നടത്തി...
 
"വെറും ഫോണിൽ അങ്ങനെ നോക്കി ഇരുന്നാ.. പോരാ... ദേവൂമ്മേ... ഇടയ്ക്ക് ഇടയ്ക്ക് അത് ഇങ്ങനെ നീക്കി കൊടുക്കേണ്ടേ... മാത്രവുമല്ല...Net കണക്ഷൻ എങ്ങാനും പോയാൽ... ന്റെ അഞനയസ്വാമി.... പിന്നെ പറയണ്ട.. ഫുൾ ശോകായി... 🤧" അച്ചു മൂക്ക് ചീറ്റിയതും ദേവകി അവന്റെ ചെവി പിടിച്ചു....
 
" Degree എത്തിയ ചെറുക്കനാ... കണ്ടില്ലേ അവന്റെ ഓരോ ന്യായപരാതികള്... "
 
"വിട്.... ദേവുമ്മ... പ്ലീസ്.... ഞാൻ ഇനി വാ തുറക്കൂല.... 😭"""
അച്ചു കിടന്ന് തുള്ളല് തുടങ്ങിയതും അവർ പിടി വിട്ടു.
" കിണിചൂടഡാ... കോപ്പാളെ 😬" പല്ലും മുറുക്കിയവൻ ചെവി ഉഴിഞ്ഞ് അകത്തേക്ക് പോയി... അവൻ പോയതും അലിയും അഫിയും ചിരി നിർത്തി...
" അഭി... ഇവിടെ ഇല്ലേ.. ദേവൂമ്മ... " അഫി അവരോട് ചോദിച്ചു.
 
" പിന്നെ... അകത്തുണ്ട്.. വന്നപ്പോ മുതൽ അവിടെ കേറി അട ഇരിപ്പാ... ചോദിചിട്ട് ഒന്നും പറയുന്നുല്ലാ... നിങ്ങളൊന്ന് തിരക്കി നോക്ക്... " ദേവകി നേരെ തലയാട്ടി അവർ അകത്തേക്ക് കടന്നു.
 
ഹെഡ്സെറ്റിൽ ചാരി കണ്ണുകൾക്ക് കുറുകെ കൈ വെച്ച് കിടക്കുന്ന അഭി കണ്ട് അവർ പരസ്പരം നോക്കി... റൂമിലേക്ക്‌ കേറി.
 
" നീ ഇവിടെ ഇരിക്കായിരുന്നോ... " അഫി അവന്റെ അടുത്ത് ഇരുന്നു. അലി അപ്പോഴും വാതികലിൽ നിന്ന് അഭിയെ വീക്ഷിക്കുകയായിരുന്നു.
 
" ഹാ... നിങ്ങളോ.... " കൈ മാറ്റിയവൻ ബെഡിൽ നിന്ന് കാലുകൾ നിലത്തേക് വെച്ച് നിവർന്നിരുന്നു...
 
" എന്തെ... ഞങ്ങള് വന്നത് മോന് പുടിച്ചില്ലേ.... " കയ്യിൽ ബിസ്കറ്റ് പാക്കറ്റിൽ നിന്ന് ബിസ്കറ്റ് കഴിച്ചു കൊണ്ട് റൂമിലെക്ക് വന്ന് അച്ചു പറഞ്ഞതും അഫി അവനെ തറപ്പിച്ചോന്ന് നോക്കി.
 
" നീയല്ലേഡാ... കുട്ടാ... സുബൈദുമ്മാ... ഉണ്ടാക്കിയ അപ്പോംമുട്ടകറിയും വെട്ടി വീഴുങ്ങിയത്... എന്നിട്ട് ഇതും കൂടെ... നീ എങ്ങനെ.... " ദയനീയമായിരുന്നു ആ ചോദ്യത്തിൽ... അഭി അത് കേട്ട് ചിരി പൊട്ടി.
 
" പൊട്ടഡാ... നമ്മളെ അച്ചുവല്ലേ.... " അഭി അഫിയുടെ തോളിൽ ഒന്ന് തട്ടി.
 
"ഹാ.... അങ്ങനെ അങ്ങട്ട് പറഞ്ഞ് കൊടുക്ക്... ഇവൻമ്മാർക് ഒന്നും എന്നെ ഇപ്പോഴും അറീല..." അച്ചു ബിസ്കറ്റ് ഈറ്റിങ്ങിൽ കോൺസ്ഡ്രഷൻ കൊടുത്തു. അഫി ഇത് ഒര് കാലത്തും നന്നാവൂലാ... എന്നമട്ടിൽ അവനെ ഒന്ന് നോക്കി.
 
" നീയെന്താ... അവിടെ തന്നെ കുന്തം വീഴുങ്ങിയപോലെ നിക്കുന്നത്... " അഭി അലിയെ നോക്കി... അവനൊന്ന് കണ്ണ് ചിമ്മി പുഞ്ചിരിച്ചു അത്രമാത്രം.
 
പിന്നീടുള്ള നിമിഷങ്ങളിൽ അഭി കഴിഞ്ഞതൊക്കെ മറക്കുകയായിരുന്നു..
പണ്ടത്തെ അഭിയായി തന്നെ അവൻ പെരുമാറി.
അതുകൊണ്ട് തന്നെ ചോദിക്കാൻ വന്ന കാര്യവും അവർ മറന്നു.
ആവിശ്യമില്ലാത്ത പഠിപ്പും ചളിയടിയും തല്ലുമായി... അന്നത്തെ ദിവസം അവർ തള്ളി നീക്കി.
 
ഇനി വെറും രണ്ട് മാസം മാത്രമാണ് അവരെ പബ്ലിക് എക്സാമിന് ഉള്ളത്.അത് കഴിഞ്ഞാൽ അവരെ ഡിഗ്രി കാലഘട്ടo അവിടെ അവസാനിച്ചു.
ദിവസങ്ങൾ ഒക്കെ ഓടി മറഞ്ഞു പോയി.
 
റാലി സ്നേഹിച്ചപെണ്ണിനെ തന്നെ അങ്ങ് കെട്ടി.... ചെറിയ ഒരു ചടങ്ങ് മാത്രമായി...
 
അഫി ഷാഹിയെ പിൻതുടരുന്നത് ഇത് വരെ നിർത്തിയില്ല... പെണ്ണാണെങ്കിൽ അവനോട്ട് പിടി കൊടുക്കുന്നുമില്ല.
ഇടയ്ക്ക് എപ്പോഴോ... അവളും അത് ആസ്വദിച്ചിരുന്നു എന്ന് വേണം പറയാൻ.
 
ഇനി അങ്ങോട്ടുള്ള ഭാവിജീവിതതെ പറ്റി വാ തോരാതെ അവൻ സംസാരിക്കുബോൾ കണ്ണുരുട്ടലിലും തുറിച്ചു നോട്ടത്തിലും അവൾ നിൽക്കും പക്ഷെ... അതെല്ലാം അവൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.
 
അഭി പിന്നീട് ഒരിക്കലും ഗീതയെ അത്ര കണ്ട് അങ്ങ് മിണ്ടാറില്ല... കാണുബോൾ ഉള്ള ഒരു ചിരി മാത്രം അതിൽ ഒതുക്കും എല്ലാം.പക്ഷെ അവന്റെ ഉള്ളിലെ നെഞ്ചുനീറലിൽ ഒരയുവും ഉണ്ടായിരുന്നില്ല...
 
തങ്ങളെല്ലാരും അവളെ ഒരുമിച് കാണുന്ന സാഹചര്യത്തിൽ ഏറുകണ്ണിട്ട് അലിയെ നോക്കുന്ന ഗീതുവിനെ കാൺകെ അവന്റെ ഉള്ളിൽ വേദന നിറയും... പക്ഷെ സമർദമായി മറച്ചു പിടിക്കാൻ അവന് കഴിഞ്ഞിരുന്നു.
 
അലി ഇതൊരിക്കൽ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും...? അവന് കഴിയുമോ... ജീവനായി കണ്ടവന്റെ പ്രാണനെ സ്നേഹിക്കാൻ...
ഇല്ല.... ഒരിക്കലും അലി അത് ചെയ്യില്ല...
പക്ഷെ ഗീതു... അവൾക് കഴിയുമോ... അവനെ മറക്കാൻ....?
 
ഉത്തരങ്ങളില്ലാത്ത ഒരുപാട് ചോദ്യവുമായി അവൻ മുന്നോട്ട് പോയി..
 
അച്ചുവും അലിയും തല്ലും ഭീഷണിയും കളിയും ചിരിയുമായി നടന്നു...
ഇടയ്ക്ക് അവന്റെ കണ്ണുകൾ ഇസയിൽ വന്നേതുന്നത് അവൻ അറിഞ്ഞിരുന്നു.
 
അറിയില്ല... പ്രണയമാണോ... എന്ന്... എന്തോ ഒരു തരം... ആകർഷണം..
പക്ഷെ പറയാൻ പറ്റുന്നില്ല.
 
ആസിയും ഇസയും ചങ്കും കരളുമായി മുന്നോട്ട് പോകുന്നു....
 
**************
**************
 
"നാളെ നമ്മുക്ക് ഒരു ഇടം വരെ പോകാനുണ്ട്... രാവിലെ തന്നെ അങ്ങ് ഇറങ്ങാ..." ഹാജി മക്കളെ ഒന്ന് നോക്കി.. അവര് അതിന് സമ്മതമാറിയിച്ചു...
 
ജെപി പള്ളിയിൽ നിന്നും... ബാങ്ക് വിളി ഉയർന്നു കേട്ടു...
തണുപ്പേറിയ ശീതകാറ്റ് അവിടെയാകെ വീശി...
മലജ്ജെരുവിൽ നിന്നും സൂര്യൻ പ്രകാശം പരത്തി ഉദിച്ചുയർന്നു...
 
അലി കാറേടുത്ത് വന്നതും വീട്ടിലെ എല്ലാ.. അംഗങ്ങളും അതിൽ കേറി യാത്ര തുടങ്ങി...
 
*താലോലം * എന്ന name ബോർടുള്ള കെട്ടിടതിന്റെ മുറ്റതേക് കാറ് കയറ്റി നിർത്തി.
 
പുറത്ത് ഇറങ്ങിയവർ ചുറ്റും നോക്കി...
ശ്വാസ്തനിറഞ്ഞ അന്തരീക്ഷം....
വള്ളികളാൽ തീർത്ത ചെറുപന്തൽ...
അതിന് താഴെ പല നിറങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൂക്കൾ... നേർഭാഗത്ത് കൂട്ടിലടച്ച കുഞ്ഞി കിളികൾ...
അവ ചിലച്ചും ഒച്ച വെച്ചു അവരുടെ സ്വീകരണം നൽകി...
 
" വരണം... അകത്തേക്ക് ഇരിക്കാം... " മദ്യവയസ്സ് തോന്നിക്കുന്ന പള്ളിൽ അച്ഛന്റെ വേഷത്തിൽ ഒരാൾ മുറ്റതേക് ഇറങ്ങി അവാരെ ക്ഷണിച്ചു.
 
 
അയാൾക് നേരെ പുഞ്ചിരി നൽകി.. അവരും അകത്തേക്ക് കയറി.
ഹാജിയും ഫാദറും ഒരുമിച്ചാണ് അകത്തേക്ക് കടന്നത്....
 
തുടരും........
 
 

അക്ബറലീസ (9)

അക്ബറലീസ (9)

4.8
1903

*അക്ബറലീസ...*   (9)   ഒരു വയസ്സ് മുതൽ തുടങ്ങിയ ഓരോ കുരുന്നിനെയും കാണുബോൾ അവരുടെ ഉള്ളിൽ നീറ്റലുണ്ടായി... അച്ഛനമ്മമാരിൽ ഒതുങ്ങി വളരെണ്ട മക്കൾ.   കുഞ്ഞുങ്ങളുമായ് ഒരുപാട് നേരം അവർ സംസാരിച്ചിരുന്നു... റാലിയും ഫിദയും (ഭാര്യ ) കുഞ്ഞു മക്കളെ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു കൂടെ സുബൈദയും അലിയും.   ഫാദറും ഹാജിയും നീണ്ടുകിടക്കുന്ന വരാന്തയിലൂടെ മുന്നോട്ട് നടന്നു.   " വരുമെന്ന് പറഞ്ഞപ്പോ.. ഇന്ന് തന്നെ എത്തുമെന്ന് കരുതിയില്ല... " ഫാദർ മുന്നോട്ട് നോക്കി പറഞ്ഞു..   " രണ്ട് ദിവസം കഴിഞ്ഞാൽ മൂത്തവൻ പോവും... അതിന് മുന്നേ കുടുംബത്തോടെ വരാമെന്ന് കരുതി... " ഹ