Aksharathalukal

പ്രതികാരം 😡💙 - 2

°• പ്രതികാരം..... 🧡•°{2}
 
 
 
✍️Aysha Fahla __
 
 
*Short Story ---*
---------------------
 
 
ന്റെ.... കാളിയങ്കാട്ടെ നീലിയെ ഇവനിതേത്... സ്വർഗത്തിൽ നിന്നും നേരിട്ടിറങ്ങിയ മാലാഖനോ......
 
 
 
ആ ഷംനാദ് എരപ്പാളിനെയും ഇവനെയും ഒന്നിച്ചു നിർത്തിയാൽ കാക്ക കൂട്ടിന് കാക്ക വന്ന പോലെ ണ്ടാവും  😝 ഓന്റെ വിചാരം ന്താ ഓനെന്നെ ആണ് മൊഞ്ചൻ ന്നോ... 😏 അന്നേ കാട്ടിം മൊഞ്ചുള്ള സെക്കനാ ഈ ഇശാ മെഹറിനെ കെട്ടിച്ചു താരോന്ന് ചോയ്ച്ച് വന്നത്... അന്റെ തുലഞ്ഞ മോന്തായം നിക്ക് കാണേ വാണ്ട...
 
സെക്കനെ കണ്ട പകപ്പിൽ ന്താ ചെയ്യേണ്ടി ന്ന് ഒരെത്തും പിടിയും കിട്ടാതെ ഓൾ ചുളുവിൽ ഓനെ നോക്കി വെള്ളമിറക്കി 
 
ഡീ.... ഇശാ തന്റെയാ കോഴി പരിപാടിയൊന്നു നിർത്തിയേക്ക്... കുറച്ചു സ്റ്റാൻഡേർഡിൽ നിൽക്കാൻ നോക്ക്.....
 
ഞൊടിയിടയിൽ ഉപദേശ ദാതാവ് അൽ വൽ മനസ്സ് ചേട്ടൻ അങ്ങനെയൊരു കാര്യം അവളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കേയവൾ പെട്ടന്ന് മുഖത്തു വിരിഞ്ഞ ഞെട്ടലും പൊട്ടലും സമർത്ഥമായി മറച്ചു പിടിച് ചെറു പുഞ്ചിരി തൂകി......
 
എത്ര പിടിച്ചു നിർത്തിയിട്ടും അനുസരണയില്ലാത്ത കുഞ്ഞിനെ പോലെ മിഴികൾ അവനിൽ ഒഴുകി നടന്നു.... നെറ്റിയിലേക്ക് തൂങ്ങിയാടുന്നയാ മുടിയിഴകൾ  നിറ പുഞ്ചിരിയാലെയവൻ ചെവിക്കു പുറകിലേക്ക് തിരുകി വെക്കുന്നു..... കടും കാപ്പി മിഴികൾ റൂമിലെ LED ബൾബിന്റെ സാന്നിധ്യത്തിൽ വശ്യമായ തിളക്കം പൊഴിക്കുന്നു.... ചുവപ്പ് പരന്നയാ അധര ദളങ്ങൾക്കു മീതെ അള്ളി പിടിച്ചു നിൽക്കുന്നയാ മന്ദഹാസം കാണേയവൾ പകപ്പോടെ തൻ മിഴികളെ പിൻവലിച്ചു.....
 
ഗോടെ... മിക്കവാറും ഞാനീ മാലാഖനെ പിടിച്ചിവിടെ കിടത്തി പീഡിപ്പിക്കുട്ടോ....ഇവനെന്താ പടച്ചോനെ ചിരിയുടെ കണ്ട്രോൾ ലോസ്റ്റ്‌ ആയിട്ടുണ്ടോ... 🙄 മനുഷ്യനാണേൽ ഓന്റെ മൊഞ്ച് കണ്ട് പുളകിതയായി നിൽക്കുമ്പോഴാ കോപ്പിലെ നറു പുഞ്ചിരി... 😬 തേങ്ങ കൊല.... ഇനി ഞാൻ ഓനെ നോക്കൂല... നോക്കൂല.... ഓനെ നോക്കി എന്റെ സ്റ്റാൻഡേഴർഡ് ഞാൻ നഷ്ടപ്പെടുത്തില്ല...😌
 
1....2....3...... പടച്ചോനെ ഓനെ നോക്കാതിരുന്നിട്ട് ഉള്ളിലെവിടെയോ ഒരു വിങ്ങൽ...... എന്നാലും എനിക്കിപ്പോ മനസ്സിലാവാത്തെ എന്താന്ന് വെച്ചാൽ ഇത്രയും സുമുഖനായ ഇവൻ എന്തു കണ്ടിട്ടാ എന്നെ കേറി പ്രേമിച്ചേ... ഹെ , അതൊരു അർത്ഥവത്തായ ചോദ്യം തന്നെയാണല്ലോ....?! ന്നാലും... ഓൻ... ന്നെ....
 
ന്റെ സരസ്വതിയമ്മച്ചി.... ചിലപ്പോ ഓൻ അന്ധനാണെങ്കിലോ...!! പസ്സേ ഓന്റെ ചൊർക്ക് ഒരു രക്ഷയും ഇല്ലാട്ടോ...!! എന്തായാലും ഇന്ക് ഓനെ തന്നെ മതി... ഹ്മ്മ് മതി.... ആ കാട്ടുപോത്ത് എരപ്പാളി ഷംനാദ്ന്റെ ഇടയിലൊന്ന് ആളാവണം..😏
 
--------------
 
 
മിസ്റ്റർ ഷംനാദ്.... താങ്കളൊന്നാ റെസ്റ്റോറന്റ്ൽ വന്നാൽ വളരെ ഉപകാരമായിരുന്നു.... ""
 
ഇഷാ.... മര്യാദക്കാ കാൾ കട്ടാക്കി പോവുന്നതാ തനിക്കു നല്ലത്.... "
 
ഹെ... ഇപ്പൊ അങ്ങനെഒക്കെ ആയില്ലേ....പണ്ടൊക്കെ ഉറക്കം വന്ന് കണ്ണ് ചിമ്മിയാലും ഓന്റെ ഒലിപ്പിക്കൽ തീരുമായിരുന്നില്ല...... ഇപ്പൊ ഒരഞ്ചു മിനിറ്റ് പോലും എനിക്കു വേണ്ടി മാറ്റി വെക്കുന്നില്ല....!! അത്രക്ക് ആഴത്തിൽ നീയെന്നെ തേച്ചുവല്ലേ....!! ഒരു പ്രാങ്ക് ആയി കണ്ട് സമാധാനിച്ചിരിക്കുവായിരുന്നു.... അപ്പോ യാഥാർഥ്യത്തിൽ നീയെന്നെ വേണ്ടെന്ന് വെച്ചുല്ലേ..... ""
 
ഒന്ന് വെച്ചിട്ട് പോടീ.... പുല്ലേ.... ഓൾടെ കോപ്പിലെ ഡയലോഗ്.... പ്ഫ.... ""
 
ഐ... മാഷേ ചൂടാവല്ലി.... ലവ് യൂ.... അപ്പൊ റെസ്റ്റോറന്റ്ൽ വരണേ... പ്ലീസ്... കാലു പിടിക്കാം.... ""
 
എന്നാ പിടിക്കെടി.... ""
 
തമാശ.... 🤣 "'
 
വെച്ചിട്ട് പോടീ.... കോപ്പേ.....""
 
----------------
 
ഇഷുട്ടി.... ഞങ്ങൾ ഇറങ്ങുവാട്ടോ...!! പേടിയാവോ ഇല്ലല്ലോ...??! ഇനി അധികം ദിവസമില്ല.... കല്യാണത്തിന് ആളെ വിളിക്കാൻ ഇന്ന് തന്നെ ഇറങ്ങേണ്ടി വരും...... ""
 
എനിച് പേടി ഒന്നും ഇല്ലുപ്പച്ചി.... ഇങ്ങളെയ് വരുമ്പോ പഞ്ഞി മുട്ടായി കൊണ്ടരോ 😌...""
 
ഓൾടെ പഞ്ഞി മുട്ടായി...!! നാളെയോ മറ്റന്നാളോ ആരാന്റെ കുടിയിൽ ചെന്ന് കേറാനുള്ളവളാ... ന്നട്ടും പഴയയാ കുട്ടിക്കളി മാറിയിട്ടില്ല......""
 
ഹ്മ്മ്.... ഹ്മ്മ്... ഒറ്റ മോളല്ലെന്ന് വെച്ചിട്ട് കൊഞ്ചിച്ചു വഷളാക്കിയിട്ടല്ലേ...!! """
 
ആഹാ..... മാതാവ് ലാൻഡഡ് വിത്ത്‌ ലോഡ് പുച്ഛം.... 😏
 
ങ്ങൾക്ക് അസൂയല്ലേ മ്മച്ചിയെ...!!😌  കൊറേ മക്കൾ ഉണ്ടായോണ്ട് ഉപ്പാപ്പ വല്ലാതെ കൊഞ്ചിക്കാൻ വന്നിണ്ടാവൂല... 😝 """
 
ങ്ങൾ വരുന്നുണ്ടെങ്കിൽ വരി....😡"" ഉമ്മച്ചി കലിപ്പ് ആയിട്ടോ..
 
അവര് ഇറങ്ങിയതും ഇഷു കുതന്ത്ര ചിരിയാലെ ഉള്ളിലേക്ക് കടന്ന് ഡോർ ലോക് ചെയ്ത് റൂമിലേക്ക് പാഞ്ഞു കയറി...
 
കാണാൻ തരക്കേടില്ലാത്ത പിങ്ക് ടോപ്പും വൈറ്റ് പാന്റും അതിനനുസരിച്ചുള്ള ഷാൾ സ്ക്രാഫ് ചെയ്തിച്ചിരി മൊഞ്ചോടെ ഇൻവിറ്റേഷൻ കാർഡ് ഹാൻഡ് ബാഗിൽ തിരുകി വേഗത്തിൽ  sitout ലേക്ക് നടന്നിരുന്നു....
 
ഒരുമാതിരി പെട്ട മറ്റേ ചിരിയോടെ ചുറ്റിലും കണ്ണുഴിഞ്ഞ ശേഷം മെല്ലെ കുനിഞ്ഞു നിന്നു കൊണ്ടാ പേപ്പർ തുണ്ട് മെല്ലെയവിടം നിക്ഷേപിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്ന രൂപേണേ പൊടിയും തട്ടി ഷോർട് കട്ടിലൂടെ മൂളി പാട്ടും പാടി നടന്നു തുടങ്ങി
 
മിസ്റ്റർ ഷംനാദ്... താങ്കൾ ഞെട്ടി പൊട്ടി  കടുക് പോലെ ചിന്നി ചിതറുന്നേ എനിക്കൊന്ന് കൺ കുളിർക്കേ കാണണം....!! *
 
രോഷത്തോടെ അത്രയും ഇറുമ്പലോടെ മൊഴിഞ്ഞു കൊണ്ടവൾ ഹാൻഡ് ബാഗിൽ പിടി മുറുക്കി....
 
എനിക്കെന്തോ...!! നിന്റെ അടുത്തെത്തായിട്ട് എന്തോ ഒരു ദേഷ്യം പോൽ...!! ""
 
ഷോർട് കഴിഞ്ഞുള്ളയാ മെയിൻ റോഡിൽ അവൾ ഒരു നിമിഷം കിതപ്പോടെ ശ്വാസം ആഞ്ഞു വലിച്ചു നിന്നു... അവനിലെ ഭാവത്തെ കാണാൻ തിടുക്കം കൂട്ടുന്നയാ മിഴികൾ പരവേഷത്തോടെ ചുറ്റിലും മിഴിഞ്ഞു.....
 
ശ്രദ്ധാ പൂർവ്വം മറുവശത്തേക്ക് കടന്ന ശേഷം തലയെടുപ്പോടെ നിൽക്കുന്നയാ റെസ്റ്റോറന്റ് നെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു...
 
-----------------
 
സിയു.... ഇക്കാന്റെ മുത്തേ എത്ര നേരമായി കാൾ ചെയ്തു നിൽക്കുന്നെ ഇപ്പോഴാ നിനക്കതൊന്ന് അറ്റണ്ട് ചെയ്യാൻ പറ്റിയെ.... ""
 
ഇന്നലെ മുതൽ ഇന്നീ നിമിഷം വരേയ്ക്കും ഷംനാദ് വേവലാതിയോടെ സിയാടെ ഫോണിലേക്ക് കാൾ ചെയ്യുവായിരുന്നു...!! മറുപ്പുറത്തു നിന്നും കാൾ ഡിസ്‌ക്കണക്ട് ആയി പോവുന്നയാ രംഗം അവനിൽ അമർഷം നിറച്ചു....!! ഇഷയുടെ മുന്നിൽ തോറ്റു പോകുവോ എന്നൊരു ഭയവും അവനിൽ നിറഞ്ഞാടിയിരുന്നു...!!
 
എല്ലാം കൂടെ പെരുത്ത് വന്നിട്ടിന്നലകളിൽ അവന് ഉറക്കമില്ലാത്ത രാവുകളായിരുന്നു...!! എത്ര തിരക്ക് ഉണ്ടേലും സ്നേഹ പൂർവ്വം തന്റെ കാതുകളെ തലോടുന്നയാ നാമത്തെയവൻ നിരാശയോടെ ഓർത്തു നോക്കി....!! ഇനിയാ നിമിഷം മുതൽ ആ നാദമെന്നിൽ അലയടിക്കില്ലല്ലോ എന്നോർക്കേ അവൻ കോപത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചാഞ്ഞു കുത്തി...!!
 
വശത്തോട്ട് തെന്നി നീങ്ങിയ ടേബിളിൽ സ്ഥാനം പിടിച്ച ലെമൺ ജ്യൂസ്‌ ഗ്ലാസിൽ നിന്നും ചിന്നി....
 
സിയു.... സിയു.... ഞാൻ പറയുന്നേ വല്ലോം കേൾക്കുന്നുണ്ടോ...??!  ""
 
എത്ര നേരമായി മനുഷ്യനിവിടെ വായിലിട്ടലക്കാൻ തുടങ്ങിയിട്ട്.. അവിടെ ഏത് മറ്റവളെ വായി നോക്കി ഇരിക്കുവാ...""
 
സിയ രോഷത്തോടെ കുരച്ചു ചാടി....
 
തനിക്കൊക്കെ എന്ത് മുടികളഞ്ഞ പണിയാടി പുന്നാര മോളെ....!?? ഒന്നു കാൾ ചെയ്താൽ പോലും അറ്റൻഡ് ചെയ്യാൻ വരേ അവൾക്കൊഴിവില്ല...!! """
 
പിന്നെ 24 മണിക്കൂറും തന്റെ കൂടെ ഒലിപ്പിച്ചു നിന്നാ പോരെപ്പോ...!! വീട്ടിലെ പണി ചെയ്യാൻ വല്ല സെർവെൻറ് നെയും വെച്ചു താ എന്നാ പിന്നെ തന്റെ കൂടെ രാവും പകലുമില്ലാതെ ഒലിപ്പിച്ചു നടക്കാലോ.... ""    അവൾ അമർഷത്തോടെ അത്രയും മൊഴിഞ്ഞു കൊണ്ട് പല്ല് ഞെരിച്ചു
 
പ്ഫ... മോളെ... ""     അവന്റ ആക്രോഷതിനോടൊപ്പം എന്തോ തട്ടി മറിയുന്ന നാദവും അവളുടെ കാതുകളിൽ തഴുകി... അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി പിടിച്ചവന്റെ മറുപടിക്കു പോലും വെയിറ്റ് ചെയ്യാതെ കാൾ എൻഡ് ചെയ്ത് ഹെഡ് ബോർഡറിലേക്ക് ചാരി ഇരുന്നു
 
-------------
 
ഹ്മ്മ്..... ഹ്മ്മ്മ്..... സത്യം പറഞ്ഞോ മോളെ.... ഏതവനാടി വിളിച്ചേ.....""
 
ഷംനാദ് നോട്‌ വഴക്കിട്ട് കാൾ കട്ട്‌  ചെയ്ത് കുതന്ത്രചിരിയാലെ മുന്നോട്ടാഞ്ഞു നോക്കെ വാതിൽ കട്ടിലിൽ ചാരി നിന്നോണ്ട് പുരികം ചുളിക്കുന്നവനെ കാണേ സിയ ഉമിനീർ ഇറക്കി വിട്ട് പകപ്പോടെ അവനെ നോക്കി ആരുമില്ലെന്ന് തോൾ കുലുക്കി കാണിച്ചു...
 
മര്യാദക്ക് പറഞ്ഞോ കൊയ... 😡അല്ലേൽ ഞാനിപ്പോ ഉപ്പാനെ വിളിക്കും... "
 
അതോ.... 🙈അതേയ്... ഞാനെയ്...!! ന്റെയ് കാമുകൂനോട്‌ കൊഞ്ചുവായിരുന്നു... 😌""
 
ഡീ..!! കുരിപ്പേ അന്നോട് പ്പച്ചി പറഞ്ഞിട്ടില്ലേ... നിക്കാഹ് കഴിയാതെ ഓനുമായി കാൾ ചെയ്യരുത് ന്ന്... ഞാൻ പറഞ്ഞു കൊടുക്കും.... ഉപ്പാ...!! ഉമ്മാ...!!! ഈ സിയ.... ""        അവന്റെ കോപ്പിലെ അലർച്ച കേട്ടതും സിയ ബെഡിൽ നിന്നും പിടഞ്ഞെണീറ്റവന്റെ നേരെ കുതിച്ചു ചെന്നാ വാ പൊത്തി പിടിച്ചു...
 
ഡാ... മരങ്ങോടാ... 😤ഇപ്പൊ കാൾ ചെയ്തേ ഷഹീ അല്ല... ""
 
ഏ.... ഷഹീ അല്ലാന്നോ... 🙄 പിന്നെപ്പോ ആരാ...!! അനക് എത്രെണ്ണം ആടി... കോപ്പേ.... ""
 
അണ്ടി പോയ അണ്ണാനെ പോലെയുള്ളയാ നിൽപ്പ് കണ്ട് അവളൊന്ന് കോട്ടി ചിരിച്ചോണ്ട് അവനെ നോക്കി ഒറ്റ പുരികം പൊക്കി
 
അനക് അറിയുവോ...!! തേപ്പ് വാസു ഷംനാദ് നെ... ""
 
പിന്നെ അറിയാതെ... ഗിന്നസ് ബുക്കിൽ കയറണോ ന്ന് ചോദിച്ചു നോട്ടീസ് ഒക്കെ വന്നീന്.... ടെക്സ്റ്റ്‌ ബുക്കിൽ തന്നെ കയറലില്ല ന്നട്ടല്ലേ ഗിന്നസ് ബുക്ക് ന്നും പറഞ് ഓനാ നോട്ടീസ് കീറി കളഞ്ഞു ന്നൊക്കെണ് അറിയാൻ കഴിഞ്ഞേ...😝 ""
 
ഓഹോ.... ന്നട്ട്.... 😌 "
 
ന്നട്ട്.... നാളെ ഒമ്പത്... 😡😡 അല്ലാ. പിന്നെ... അനക്കെന്താടി ഓനെയ്റ്റ് ഒരു കുശു കുശു.... ""
 
ഓൻ ന്റെ ക്യാമുകു അല്ലേ😌 ""
 
നിസ്‌ക്കു ഭാവത്തോടെ അവന്റെ തോളിൽ കയ്യിട്ടവളെ അവൻ പകപ്പോടെ നോക്കി
 
അപ്പോ ഷഹീ.... 🥴 ഇയ്യ് ഞങ്ങളെ വഷളാക്കല്ലേ സിയോ 😪"
 
ആയ്യീീ.... 😝ഇതൊരു പ്രാങ്ക് ആണ് കാക്കോ...!! ആ ഷംനാദ് തേപ്പിസ്റ്റ് ന് കൊടുക്കാനുള്ള നല്ലൊരു അസ്സൽ പ്രാങ്ക് 🤣 ഓന്റെ വിചാരിച്ചു വെച്ചേക്കുന്നേ... ഓന്റെ അത്ര തേക്കാൻ കഴിവുള്ള ആരും ഈ ദുനിയാവിൽ ഇല്ലാന്നൊക്കെണ്... 😏 ആഹാ... ഓൻ അത്രക്കായോ...!!എനിക്കും തേക്കാൻ അറിയുന്ന് ഓനൊന്ന് അറിഞ്ഞിരിക്കുന്നെ നല്ലതാ... പുല്ല്... 😬 ""
 
സിയ പല്ല് ഞെരിച് ടേബിളിൽ ആഞ്ഞു കുത്തുന്നെ നോക്കി ഷാമി ദീർഘ ശ്വാസം വലിച്ചു വിട്ടു
 
ഹ്മ്മ്... സംഭവം ഒക്കെ കൊള്ളാം...!! ഇതിന്റെ പേരിൽ ഒരു പ്രശ്നം ണ്ടായിന്ന് പറഞ് ഈ വീടിന്റെ പടി ചവിട്ടാൻ പറ്റത്തില്ല... ഓളും ഓൾടെ കോപ്പിലെ പ്രാങ്കും.... 😡ഒരു ആണുമായിട്ടാ ഓളെ കളി... വല്ല പെട്രോളോ മറ്റോ ഒഴിച് തീ കൊളുത്തി തന്നാ അന്റെ കല്യാണം നടത്താൻ ഉപ്പച്ചി ലോക്കറിൽ ഇട്ട ക്യാഷ് ഏഴും പതിനാലും... ആണ്ടും ഒക്കെ വമ്പൻ പരിപാടി ആയി മാറ്റാൻ എടുക്കാം... 😏 """
 
ഓൻ പുച്ഛിച്ചു തള്ളി പോകുന്നെ നോക്കി സിയ അലറി
 
കാക്കോ..... ഇയ്യ് ന്ന് പെണ്ണ് കാണാൻ പോയില്ലേ ഓൾടെ എക്സ്സ് ആണ് ഇപ്പറഞ്ഞ ഷംനാദ്... 😁 ഞാൻ വരുന്ന വരേയ്ക്കും ന്നേ കണ്ടപ്പോ ഓൻ ഓളെ നൈസായിട്ട് തേച്ച്.... 😌 ""
 
ഹേ....😵 ""
 
ഞെട്ടാൻ ഇനിയും നീ ബാക്കി മിസ്റ്റർ ഷാമിൽ... 😌 ""
 
 
തുടരും...
 
---------
 
തുടരണോ അതോ ഇവിടെ വെച്ച് നിർത്തണോ... 😝😝 രണ്ടും കല്പിച്ച് എഴുതിയതാ ബോർ ആണെന്ന് പറഞ് ന്റെ അടുത്ത് വരണ്ട... 😌😌 ഇന്ക് അറിയാം... 😝😝 ബോർ ആണേൽ നിർത്തണം ന്ന് പറഞ്ഞാ മതി 😌😌 ഇന്ക് എന്തോ മടുപ്പ് പോലെ.... എഴുതുന്ന എനിക്ക് മടുപ്പ് വന്നാ ങ്ങളെ കാര്യം പറയണ്ടല്ലോ.. 😁 ബേം പറി...
 
 
റിവ്യൂ തരാൻ മറക്കല്ലേ 🥰