*നീഹാരം__💜*
*Part 3..*
*Ammu...*
*•••••••••••••••••••••••••••••••••••••••••••••••••💜*
പെട്ടെന്ന് അവന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു.അതും ഒരു പരിചയമില്ലാത്ത കോൾ ആയിരുന്നു.അവൻ അതെടുത്ത് ഹലോ പറഞ്ഞതും അപ്പുറത്ത് നിന്നും പറയുന്ന കാര്യം കേട്ട് അവന്റെ മുഖം വലിഞ്ഞ് മുറുകി....
“ഹലോ സാറേ...ഇത് ഞാനാ സക്കറിയ..."
“ഞാൻ നിങ്ങളോട് ഒരിക്കൽ പറഞ്ഞതല്ലേ അത് നടക്കില്ല എന്ന്...പിന്നെ എന്താ ഇപ്പൊൾ..."
“അതെന്ത് പറച്ചിലാ സാറേ...ഞാൻ പറഞ്ഞല്ലോ എത്ര കാശ് വേണമെങ്കിലും ഞാൻ തരാം..."
”ആ കാശ് താൻ പറയുന്നത് അനുസരിക്കുന്ന ചാവാലി പട്ടികൾക്ക് കൊണ്ട് കൊടുക്ക്..."
“സാറേ..ഒന്നും കൂടി ആലോചിച്ചിട്ട് പോരെ എന്നോട് ഇതൊക്കെ..."
“എനിക്കൊന്നും ആലോചിക്കാൻ ഇല്ല സക്കറിയ...താൻ ഫാക്ടറി നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വളരെ അടുത്താണ് സ്കൂൾ...കുട്ടികളുടെ ജീവൻ വച്ച് റിസ്ക് എടുക്കാൻ എനിക്ക് വയ്യാ...സോ ഇതും പറഞ്ഞ് താൻ ഇനി എന്നെ വിളിക്കരുത്..."
“സാറിന്റെ മനസ്സ് ഇപ്പൊ നേരെയില്ല ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം..."
“എനിക്ക് ഒരു പ്രോബ്ലേവും ഇല്ല..."
“സാറേ.. സാർ ഈ പറഞ്ഞതിന് ഒക്കെ വലിയ വില കൊടുക്കേണ്ടി വരും...ചിലപ്പോൾ സാറിന്റെ ജീവൻ തന്നെ... ഈ സക്കറിയയെ സാറിന് ശരിക്കും അറിയില്ല..."
“ഒന്ന് പോടോ..."അവൻ കോൾ വച്ച് സിഗരറ്റ് കത്തിച്ച് ചുണ്ടോടു ചേർത്ത്..
പെട്ടെന്ന് ആരോ അത് എടുത്ത് എറിഞ്ഞതും അവൻ ചിരിയോടെ പുറകിലേക്ക് നോക്കി...അപ്പൊൾ അവിടെ കലിപ്പില് നിൽക്കുന്ന വിച്ചുവിനേ കണ്ട് അവൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു...
“നിന്നോട് ഞാൻ പറഞ്ഞതല്ലേ ബ്രോ....പിന്നെ എന്തിനാ ഇത് വലിക്കുന്നത്...അതുമാത്രമല്ല കുറച്ച് ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് പുതിയ ഒരു അതിഥി വരില്ലേ...."അവൻ പറഞ്ഞതും ദിഹാൻ ആര് എന്ന മട്ടിൽ അവനെ നോക്കി...
“മനസ്സിലായില്ല....ഏട്ടത്തി.....നീ നാളെ കാണാൻ പോകില്ലേ...എന്തായാലും ഇത് ഉറപ്പിക്കും...അപ്പോ നിങ്ങളെ കല്യാണം കഴിഞ്ഞാൽ എട്ടത്തിക്ക് ഇത് ഇഷ്ടമല്ല എങ്കിൽ നിർത്തേണ്ടി വരില്ലേ...അതിനെക്കാൾ ഇപ്പൊ നിർത്തുന്നത് അല്ലേ നല്ലത്...."എന്നവൻ പിരീകം പൊക്കി കൊണ്ട് ചോദിച്ചതും ദിഹാൻ അവനെ തുറിച്ച് നോക്കി...
“ഓ ഞാനൊന്നും പറയാൻ വരുന്നില്ലേ....അല്ല ഞാൻ ഒരു സംശയം ചോദിച്ചോട്ടെ...."
“ചോദിക്ക്..."
“നിനക്ക് എന്ത് കൊണ്ടാ കല്യാണത്തിന് ഇഷ്ടം അല്ലാത്തത്..."
“അത് എന്താണ് എന്ന് എനിക്കും അറിയില്ല...."
“എഹ്...."വിച്ചു തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു...
“സത്യാ...എനിക്ക് അറിയില്ല അത് എന്ത് കൊണ്ടാണെന്ന്..."
“ഒന്നൂല...കുട്ടിക്ക് ഒന്നുമില്ല..."അവൻ റൂമിൽ നിന്നും ചിരിച്ച് കൊണ്ട് ഓടി പോയി...പതിയെ അത് ദിഹാന്റെ ചുണ്ടിലും പടർന്നു..
*••••••••••••••••••••••••••••••••••••••••••••••••••💜*
“നീ എവിടെ പോവുകയാ...?"പിറ്റെ ദിവസം രാവിലെ പുറത്തേക്ക് പോകുന്ന നിഹയെ നോക്കി മായ ചോദിച്ചു...
“ഞാൻ എവിടെ പോകാൻ.....ജോലിക്ക് അല്ലാതെ എവിടെ....."
“നിന്നോട് ഇന്നലെ രാത്രി പറഞ്ഞത് മറന്ന് പോയോ...."
“അവനെ കാണാൻ പോകാൻ അല്ലേ....."
“അപ്പോ മറന്നിട്ടില്ല......"
“ഇല്ലാ...."
“എന്നാല് പിന്നെ നീ അവനെ കാണാൻ ചെന്നോ....."
“ചെന്നാൽ ഈ കല്യാണം മുടങ്ങുമോ..."
“ഇത് മുടങ്ങണം എങ്കിൽ അവർക്ക് സമ്മതമല്ല എന്ന് പറയണം...അല്ലാതെ ഇവിടെ നിന്നും സമ്മതമല്ല എന്ന് പറയില്ല..."
“ഇതെന്താ ഇടയ്ക്കിടയ്ക്ക് മാറ്റി മാറ്റി പറയുന്നത്..."അവള് ദേഷ്യത്തോടെ ചോദിച്ചു..
“അത് നിന്റെ പപ്പ പറഞ്ഞതാണ് ഇത് ഞാനും...."മായ അവളെ ഒന്ന് നോക്കിയ ശേഷം അകത്തോട്ടു പോയി... നിഹ ഒന്ന് തലയും കുടഞ്ഞ് പുറത്തേക്കും...
*••••••••••••••••••••••••••••••••••••••••••••••••••••💜*
“പിന്നെ മാധവ്...നീ പോകേണ്ടത് സ്റ്റാർസ് കോഫീ ഷോപ്പിൽ ആണ്..."
“മമ്മ ഞാൻ ഒരിക്കൽ പറഞ്ഞില്ലേ ഞാൻ പോകില്ല എന്ന്...."എന്ന് അവൻ പറഞ്ഞതും വിച്ചു വന്ന് അവനെ ഒരു സൈഡിലേക്ക് മാറ്റി.
“എന്താടാ..."
“ നീ ഇതിന് പോകുന്നത് തന്നെയാണ് നല്ലത്..."
“ഞാൻ പോകില്ല..."
“നീ പോയില്ലെങ്കിൽ ഈ കല്യാണം മുടങ്ങും എന്നൊന്നും പ്രതീക്ഷിക്കണ്ട...ആ വാശിക്ക് പപ്പയും മമ്മിയും ഉറപ്പായും നടത്തും..പക്ഷേ നീ പോയാൽ അവളോട് എന്തെങ്കിലും പറഞ്ഞ് ഇത് മുടക്കാൻ പറ്റും...നീ ശരിക്ക് ആലോചിച്ചു നോക്കൂ.."വിച്ച് അവന്റെ തോളിൽ ഒന്ന് തട്ടി ഒരു ചിരിയും ചിരിച്ച് കൊണ്ട് പോയി...
മാധവ് അവൻ പറഞ്ഞത് ഓർക്കുകയായിരുന്നു...അവൻ പറഞ്ഞത് ശരിയാണെന്ന് മാധവിനും തോന്നി..
അവൻ പുറത്തേക്ക് ചെന്ന് കാറിൽ ഇരുന്നു.... ആ കാർ സ്റ്റാർസ് കോഫീ ഷോപ്പിന് മുമ്പിൽ ചെന്ന് നിന്നു...
അവൻ അകത്തോട്ടു ചെന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു...കുറച്ച് പേര് ഉണ്ടായിരുന്നു അവിടെ...അവൻ ആരുമില്ലാത്ത ഒരു സീറ്റിൽ ചെന്നിരുന്ന് താഴോട്ട് നോക്കി കൊണ്ടിരുന്നു...പെട്ടെന്ന് മുമ്പിൽ ആരോ ഇരിക്കുന്നത് കണ്ട് അവൻ തല ഉയർത്തി നോക്കി...
“ദിഹാൻ...."എന്ന് അവള് ചോദിച്ചതും അവൻ ഒന്ന് തലയാട്ടി കാണിച്ചു...
“*നിഹാരിക*...."നിഹ അവന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു..
“*ദിഹാൻ മാധവ്*അവനും അവളുടെ കയ്യിൽ കൈ ചേർത്ത് കൊണ്ട് പറഞ്ഞു..
“Anyway...ഓപ്പൺ ആയിട്ട് പറയാലോ...എനിക്ക് ഈ വിവാഹത്തിന് ഒട്ടും സമ്മതമല്ല..."
“അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്...എനിക്ക് ഈ വിവാഹത്തിന് ഒട്ടും ഇഷ്ടമല്ല.... എനിക്ക് അത് പറയാൻ പറ്റില്ല.... സോ....താൻ ഇതിൽ നിന്നും ഒഴിഞ്ഞ് പോകണം..."
“എനിക്ക് ഒഴിയാൻ പറ്റില്ല...സോ നീ തന്നെ ഒഴിയണം..."
“നിന്നോട് അല്ലേടി ഒരു പ്രാവിശ്യം പറഞ്ഞത് എനിക്ക് പറയാൻ പറ്റില്ല എന്ന്..." എന്ന് അവൻ കുറച്ച് ഒച്ചയെടുത്ത് പറഞ്ഞതും എല്ലാവരും അവരെ ശ്രദ്ധിക്കാൻ തുടങ്ങി...അതുകണ്ട് അവൻ അവളെയും വലിച്ച് പുറത്തേക്ക് വന്ന് അവളെ പിടിച്ച് കാറിൽ കയറ്റി വണ്ടി എടുത്തു...
“Are you mad...എന്നെ ഇത് എങ്ങോട്ടാ കൊണ്ടുപോകുന്നത്...."നിഹ ദേഷ്യത്തോടെ അവനോട് ചോദിക്കാൻ തുടങ്ങി..
“എന്തായാലും കൊല്ലാൻ അല്ല...."അവൻ അധികം ആളുകൾ ഒന്നും ഇല്ലാത്ത ഒരു സ്ഥലത്ത് കാർ നിർത്തിയിട്ട് പറഞ്ഞു.അവള് വേഗം പുറത്തിറങ്ങി ദേഷ്യത്തോടെ കാറിൽ നിന്നിറങ്ങിയ അവനോട് എന്തോ പറയാൻ നിന്നതും പെട്ടെന്ന് ഒരു രണ്ട് കാർ നിഹയുടെ നേരെ വന്നു...ഇത് കണ്ട മാധവ് അവളെ പെട്ടെന്ന് സൈഡിലേക്ക് വലിച്ചു...അത് അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പോയി...
“സക്കറിയ..."കാറിൽ നിന്നിറങ്ങി വന്ന ആളെ കണ്ട് മാധവിൻെറ ചുണ്ടുകൾ മൊഴിഞ്ഞു...
“ഇന്നലെ പറഞ്ഞതിൽ വല്ല മാറ്റവും ഉണ്ടോ സാറേ..."
“എനിക്ക് ഒരൊറ്റ തീരുമാനം മാത്രമേ ഉള്ളൂ സക്കറിയ....അത് ഞാൻ പറഞ്ഞ് കഴിഞ്ഞതുമാണ്..."
“അപ്പോ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലാ എന്ന് അർത്ഥം.... അല്ല ഇതാരാ കാമുകിയാ...."
“അതെന്തിനാ താൻ അറിയുന്നത്...."
“കാമുകി ആണെങ്കിൽ അവളുടെ മുന്നിൽ വച്ച് മരിക്കാൻ ആണല്ലോ സാറിന്റെ വിധി..."
“താൻ എന്താ ഉദ്ദേശിച്ചത്...."
“ഡാ മക്കളെ...ഇങ്ങോട്ട് ഇറങ്ങ്..."എന്ന് അയാൽ പറഞ്ഞതും കുറച്ച് ആളുകൾ പുറത്തിറങ്ങി..
“ഒഹ് അപ്പോ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചാണ് വന്നിരിക്കുന്നത് അല്ലേ...അതുകൊണ്ട് ഇനി ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നത്..."അവൻ വാച്ച് ഊരി കാറിന്റെ മുകളിൽ വച്ചു..
നിഹ ആണെങ്കിൽ ഇവന് ഇത് എന്തിനുള്ള പുറപ്പാട് എന്നറിയാതെ അവനെ നോക്കി...
“നിന്നോട് ഇനി മാറി നിൽക്കാൻ പ്രത്യേകിച്ച് പറയണോ...ഡീ ഫൈറ്റ് ആകുമ്പോൾ ചിലപ്പോ മാറി അങ്ങോട്ടും ഇങ്ങോട്ടും കൊള്ളും...അതുകൊണ്ട് അടി കൊള്ളേണ്ടെങ്കിൽ അങ്ങോട്ട് സൈഡ് നിൽക്ക്..."എന്ന് അവൻ പറഞ്ഞതും അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവള് സൈഡിലേക്ക് മാറിനിന്നു...
പിന്നെ അവള് ഒന്നും കണ്ടില്ല അവരെല്ലാം പറക്കുന്നതും ചോര ഒലിപ്പിച്ച് നിലത്ത് കിടന്നു പുളയുന്നതും കണ്ടു.അത് കഴിഞ്ഞ് അവൻ വന്ന് വാച്ചും കെട്ടി കാറിൽ കയറിയിരുന്നു.എന്നിട്ട് അവളെ ഒന്ന് നോക്കി.നോട്ടത്തിന്റെ അർത്ഥം മനസ്സിലായി അവള് വേഗം അതിൽ കയറി ഇരുന്നു....
അവളെ കോഫീ ഷോപ്പ് മുന്നിൽ ഇറക്കി അവൻ പോകുമ്പോഴായിരുന്നു ശരത്തിന്റെ കോൾ വന്നത്..
“ഹലോ...എന്താടാ...??"
“ഡാ നിനക്ക് ഞാനൊരു ലോക്കേഷൻ അയച്ചിട്ടുണ്ട്...വേഗം അങ്ങോട്ട് വാ..."
“നീ ആദ്യം കാര്യം എന്താണ് എന്ന് പറ..."
*“രണ്ടാമത്തെ കൊലപാതകം നടന്നിരിക്കുന്നു...."* എന്നവൻ പറഞ്ഞ് തീർന്നതും മാധവ് ഞെട്ടിക്കൊണ്ടു കാർ നിർത്തി...
തുടരും......
Rand vari ezhuthikkoode pls ......