Aksharathalukal

പ്രിയസഖി 💓(1)

""എന്നെ നിർബന്ധിക്കരുത് അമ്മാമേ...
ഇത് നടക്കില്ല.....
എന്റെ സ്റ്റാറ്റസിന് ചേർന്നബദ്ധമല്ലിത്..""
 
ദേവൻ ചീറി കൊണ്ട് വിനോദിനോട് പറഞ്ഞു... കേട്ട് നിന്നവർ ഒന്നടങ്കം മൂക്കത്ത് വിരൽ വെച്ചു
""എന്തൊക്കെയാ ദേവാ... ഈ പറയണേ.. മുഹൂർത്തതിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആണോ... നിന്റെ ഈ പിടിവാശി.... വിളിച്ചു കൂട്ടിയ ആളുകൾ എല്ലാം എത്തി... അവരോട് ഒക്കെ ഞാൻ ഇനി എന്ത് പറയും....""
രണ്ട് കയ്യും അവനോട് തോഴുന്ന രീതിയിൽ കെണു കൊണ്ട് അയാൾ വിങ്ങി പൊട്ടി...
 
""ഞാൻ അറിയാതെ ഉറപ്പിച്ചത് അല്ലെ എല്ലാം... അതുകൊണ്ട് ആളുകളോട് എന്ത് പറയണമെന്ന് അമ്മാമ തന്നെ തീരുമാനിചോ... എനിക്ക് ഈ കല്യാണതിന് സമ്മതമല്ല......""
എന്ത് ചെയ്യണമെന്നറിയാതെ വിനോദ് തലയിൽ കയ്യും ഊന്നി നിർവികാര്യത്തോടെ ഇരുന്നു.
 
കല്യാണസധസ്സിലെ ശബ്ദകൊലാഹനങ്ങൾ കേട്ടു കൊണ്ട് മഹിള തന്റെ സഹോദരനായ വിനോദിന്റെ അടുത്തേക് വന്നു...
 
""എന്താ ഏട്ടാ.. ഒരു ബഹളം...""
നിറഞ്ഞു തുളുമ്പിയ കണ്ണുകളാൽ അയാൾ അവളെ നോക്കി...
""ഈ കല്യാണം നടക്കില്ല.. മഹീ...""
ഇടറി ശബ്ദത്തോടെ അയാൾ അത് പറഞ്ഞതും അവളിൽ ഒരു ഞെട്ടൽ ഉണ്ടായി...
""എന്താ ഏട്ടാ... ഈ പറയണേ... പെണ്ണ് അവിടെ ഒരുങ്ങി ഇറങ്ങാൻ നിൽക്കുബോഴാണോ... ഏട്ടൻ ഇങ്ങനെ ഒക്കെ പറയുന്നത്...""
 
""ഞാൻ പറഞ്ഞത് സത്യമാണ് മഹീ... എന്റെ കുട്ടീടെ മംഗല്യം ഇന്ന് ഇവിടെ നടക്കില്ല....ദേവൻ വൈതുന്റെ കഴുത്തിൽ താലി ചാർത്തില്ല....""
ഒരു പൊട്ടിക്കരച്ചിലോടെ അയാൾ പറഞ്ഞു തലയ്ക് അടിച്ചു കൊണ്ടിരുന്നു...
 
മഹിള ദേവന്റെ മുഖത്തേക് നോക്കി...
""എന്തൊക്കെയാ ദേവാ ഈ പറയുന്നത് നീ വൈതുനെ സ്വീക്കരിക്കില്ലേ......""
""ഇല്ല...... എനിക്ക് ഈ കല്യണതിന് താല്പര്യമില്ല...""
ഉറചതീരുമാനത്തോടെ ദേവൻ പറഞ്ഞതും പതിഞ്ഞ ശബ്ദത്തോടെ ഒരു തേങ്ങൽ അവിടെമാക്കെ നിറഞ്ഞു...
അവരെ പുറകിൽ വാ പൊത്തി കരയുന്ന വൈതികയേ കണ്ടപ്പോൾ മഹിള അവളെ അടുത്തേക് ഓടി ചെന്ന് ചേർത്തു നിർത്തി... അമ്മയില്ലാത്ത മകൾക്ക്‌ അതൊരു ആശ്വാസമായിരുന്നു....
 
ഒഴികി വന്ന കണ്ണുനീർ തുടച്ചു കൊണ്ടവൾ ദേവന്റെ അടുത്തേക് ചെന്നു..
"ദേവേട്ടന്  എന്നെ വേണ്ടേ..... ഹേ... അത്രയ്ക് വെറുക്കാൻ മാത്രം ഞാൻ എന്താ ചെയ്തേ... പറ.... ഈ മനസ്സിൽ എന്നോട് ഇത്ര ദേഷ്യം തോന്നാൻ എന്താ കാരണം..... ഹേ... പറയാൻ...""
ഒരു പൊട്ടിത്തെറിയോടെ അവൾ ദേവന്റെ ഷേർട്ട് പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു... ചുറ്റിലും കൂടി നിന്നവർ ഓരോ മുറുമുറുക്കുകൾ പറയാൻ തുടങ്ങിയിരുന്നു...
 
ദേവൻ അവളെ കൈ ബലപൂർവ്വം എടുത്തു മാറ്റി.. പുറകിലേക്ക് തള്ളി...
അവളെ ഒരു രോക്ഷത്തോടെ നോക്കി ആൾക്കൂട്ടത്തിൽ നിന്നുo ഒരു മോഡേൺ ആയ പെൺക്കുട്ടിയേ വിളിച്ചു കൊണ്ട് വന്ന് വൈതികയുടെ മുന്നിൽ നിർത്തി...
""ഇതാണ് ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്... എന്റെ അഭിമാനത്തിനും നിലയ്ക്കും വിലയ്ക്കും ഒത്ത പെണ്ണ്...
പിന്നെ പണ്ട് നിന്നോട് അറിവില്ലാത്ത പ്രായത്തിൽ വല്ല ഇഷ്ട്ടവും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആ കണക്കിന് എടുത്താൽ മതി...അല്ലാതെ മുറപ്പെണ്ണ് എന്ന സ്ഥാനം വെച് കേട്ടിലമ്മ ചമയാൻ... ഈ കോമാളി വേഷം കേട്ടണ്ടായിരുന്നു..... ഹും... അല്ലേലും മാനേഴ്സ് അടുത്ത് കൂടെ പോയിട്ടില്ലല്ലോ....😏""
പറഞ്ഞു തീരും മുൻപെ അവന്റെ കരണത്ത്‌ മഹിളയുടെ കൈ പതിഞ്ഞിരുന്നു...
വൈതിക ഒരു നിമിഷം ഭൂമി പിളർന്നുവേങ്കിൽ എന്ന് ആശിച്ചു പോയിരുന്നു....
 
എന്റെ... ദേവേട്ടൻ അല്ലിത്... നിക്ക് ഉറപ്പാ.... എന്റെ ദേവേട്ടന് ഇങ്ങനെ ഒന്നും എന്നോട് പറയില്യാ... ഇത് മറ്റാരോആണ്....
 
""എന്റെ കുട്ടിയ്ക് ഇനി നീ ചാർത്തുന്ന താലി വേണ്ട... നിന്റെ യോഗ്യതയ്ക്ക് ചേർന്നവളെ ചേർത്തോ... പക്ഷെ... ഇന്ന് ഇവിടെ വെച്ച് എന്റെ കുട്ടീടെ കഴുത്തിൽ താലി വീഴും... അത് നിന്നേ പോലെ ചതിക്കാനും നെറിക്കെട്ട വാക്കുപറയാനും കഴിയുന്നവനല്ല....
നല്ല നട്ടെല്ലുള്ള ആൺക്കുട്ടിയാ.....
എന്റെ **ഇദ്രൻ **... അവൻ കെട്ടും ഇവളെ കഴുത്തിൽ താലി...""
 
വീറോടെ മഹിള പറഞ്ഞ് കൊണ്ട് കല്യാണപന്തലിലേക്ക് തിരിഞ്ഞു നടന്നു,..
വൈതു കേട്ടതരിപ്പിൽ ആകെ ഞെട്ടി...
എല്ലാതല്ലി കൊള്ളിതരത്തിനും ചട്ടബിതരത്തിനും മുൻപ്പന്തിയിൽ നിൽക്കുന്നവനാണ് ഇദ്രൻ... ആരോടും നല്ല മര്യാദക്ക് സംസാരിച്ച ചരിത്രം കേട്ടിട്ടില്ല... എന്തിന് ഏതിനും മെക്കിട്ട് കേറാറാണ് പതിവ്... പണ്ട് താനും ദേവേട്ടനും പഠിക്കാൻ പൊക്കുബോൾ അങ്ങാടി പിള്ളേരുമായി അടിയുണ്ടാകി നടക്കുന്നത് കണ്ടിട്ടുണ്ട്.... അന്ന് ഒരു പേടിയോടെ ആ മുഖത്തേക് നോക്കുബോഴും തന്നോടും ദേവേട്ടനോടും ഒരു തരം പുച്ഛഭാവമായിരുന്നു അയാൾക്.... എന്തിന് എന്ന് ചോദിച്ചാൽ അച്ഛനും അമ്മായിയും ദേവേട്ടനോട് കാണിക്കുന്ന കരുതലും സ്നേഹവും ഒന്നും ഇഷ്ട്ടമല്ലായിരുന്നു... പോരാത്തതിന് ആരെ വാക്കിനും ഒരു വില കല്പ്പിക്കാറില്ല... അതുകൊണ്ട് തന്നെ അച്ഛന്റെ അടുത്ത് നിന്ന് ഒരുപാട് വഴക്ക്‌ ഒക്കെ കേട്ടിട്ടുണ്ടെങ്കിലും അത് പാടെ അവഗണിക്കാറാണ് പതിവ്.
പക്ഷെ അമ്മായിയുടെ വാക്കിന് അൽപ്പമെങ്കിലും താഴ്ന്ന് നിൽക്കാറുണ്ട്.... അച്ഛൻ ഇല്ലാതെ വളർന്നത് കൊണ്ട് ആവും.
 
____________________________
                            _________________________
""ചിയേർസ്....""
കൂട്ടുക്കാരുമായി മദ്യ സേനയിൽ ഒത്തുകൂടി കല്യാണആഘോഷം തീർത്ത് ആടുകയാണ് ഇദ്രൻ.
""എന്നാലും ഇദ്രാ... നിന്റെ കൂടി മുറപ്പെണ്ണ് അല്ലെ വൈതു... നിനക്ക് അവളെ കെട്ടിക്കൂഡായിരുന്നോ...""
കൂട്ടുക്കാരിൽ ഒരുത്തൻ അവനെ ഒന്ന് ചൊറിഞ്ഞു കൊണ്ട് പറഞ്ഞതും ഇദ്രൻ കയ്യിൽ ഇരുന്ന മദ്യഗ്ലാസിൽ പിടി മുറുക്കി... ഒരു പുച്ഛത്തോടെ മുഖം തിരിച്ചു.
""അതിന് ഇവന് അവളെ കെട്ടാൻ വല്ല യോഗ്യതയും ഉണ്ടോ... ദേവൻ ആണെങ്കിൽ MBA ക്കാരനാ... നല്ല പൂത്തകാശു കാണും... ഇവനെ പോലെ തെമ്മാടി അല്ല...""
വേറെ ഒരു കൂട്ടുക്കാരൻ പറഞ്ഞു തീർന്നതും അവന്റെ നെഞ്ചിൽ ഇദ്രന്റെ കാൽ പതിഞ്ഞിരുന്നു...
 
ഇരുന്നിടത് നിന്ന് അവൻ തെറിച്ചു വീണു... കുറച്ചു പേർ അവനെ നേരെ നിർത്തി...
 
""എന്റെ കൂടെ നിന്ന് അവന്റെ വാല് പിടിക്കേണ്ട... പണ്ടേ കലിയാ... ആ #₹%#%₹#മോനോട്.... അവന്റെ ഒരു mba തൂഫ്......""
 
മുറ്റത്തേക് ആഞ്ഞു തുപ്പി കൊണ്ട് കയ്യിലെ മദ്യം അവൻ ആവേശത്തോടെ വായിലേക്ക് കമ്ഴ്ത്തി.. മുണ്ടിന്റെ ഒരറ്റം പിടിച്ചു കൊണ്ട് ഒന്ന് കുടഞ്ഞശേഷം മേലെക്ക്‌ ഉടുത്തു മുന്നോട്ട് നടന്നു. കല്യാണപന്തലിലേക്ക് കയറിയതും..
 
""ഇന്ദ്രാ......""
 
മഹിള വന്നവന്റെ കയ്യിൽ പിടുത്തമിട്ടു..
എന്തന്നഭാവത്തിൽ അവൻ നോക്കി.
""നീ എന്റെ വാക്കിന് വില കല്പ്പിക്കുന്നുണ്ടോ....""
ഒന്നും മനസിലാവാതെ ഇദ്രൻ അവരെ നോക്കി... മറ്റൊന്നും ചിന്തിക്കാതെ മഹിള അവന്റെ കയ്യിൽ പിടിച് മണ്ടബത്തിലേക്ക് കൊണ്ട് പോയി.....
 
കസേരയിൽ തലയ്ക്ക് താങ്ങുo കൊടുത്ത് ഇരിക്കുന്ന അമ്മാവനും ഒരു യത്രം കണക്കെ തല താഴ്ത്തി നിക്കുന്ന വൈതുവിനെ കണ്ടപ്പോഴും അവന് ഒന്നും മനസ്സിലായില്ല..
മറ്റോരിടത് വേറെ ഒരു പെണ്ണുമായി കൈ പിടിച് ഇറങ്ങാൻ നിൽക്കുന്ന ദേവനെ കണ്ടപ്പോൾ അവൻ ഞെട്ടലോടെ എല്ലാരേം നോക്കി...
 
""നീ വൈതുവിന്റെ കഴുത്തിൽ താലി കെട്ടണം....""
അമ്മയുടെ വാക്കുകൾ തീന്നാളം പോലെയാണ് ചെവിയിൽ പതിച്ചത്...
""അമ്മേ.....""
""നിനക്ക് എന്റെ വാക്ക് ധിക്കരിക്കാൻ കഴിയോ...""
അമ്മയിൽ വന്ന ചോദ്യതിന് മറുപടി ഒന്നും ഇദ്രന്റെ ഭാഗത് നിന്ന് ഉണ്ടായില്ല..
 
""ഇനി നിന്റെ കയ്യിലാണ് എന്റെ മോള്ടെ ജീവിതം... ഒഴുവാക്കരുത്... ഞാൻ ഈ കാലുപിടിക്കാം...""
 
ദേവനെ കണ്ട് പടിക്ക്... അവനോളം മര്യാദ നിനക്ക് ഇല്ല... എന്ന് പറഞ്ഞ് ആട്ടി അകറ്റിയ അമ്മാവൻ തന്നെയാണോ ഇത് എന്ന് ഇദ്രൻ ഒരു നിമിഷം ശങ്ങിചു പോയി...
 
വൈതുവിലേക്ക് കണ്ണുകൾ പോയതും എന്താ പറയേണ്ടത് എന്ന് മനസ്സിലായില്ല...
അവളെ ഞാൻ... എന്റെ...
വേണ്ട... അത് ശരിയാവില്ല... എന്നെ പോലെ ഒരു തെമ്മാടിയ്ക്ക് ചേർന്നത് അല്ല വൈതു...
 
""എന്നെ പോലെത്തെ ഒരു തെമ്മാടിയ്ക്ക് ചേർന്നത് അല്ല അമ്മാമ്മേ വൈതു അവൾക് നല്ലൊരുതൻ വരും..... ഈ കല്യാണം നടന്നില്ലന്ന് വെച്ച് ഒന്നും സംഭവിക്കില്ല...""
 
എല്ലാവരേം ചുറ്റും നോക്കി കൊണ്ട് തന്നെ മുണ്ട് മടക്കി ഉടുത്തു ഗൗരവത്തോടെ ഇദ്രൻ പറഞ്ഞു നടന്നു
 
""എനിക്ക് ഈ കല്യാണതിന് സമ്മതമാണ്....""
 
ഉറച്ച വാക്കുകൾ ആയിരുന്നു... നടന്നു നീങ്ങിയ ഇദ്രൻ ഒരു നിമിഷം അവിടെ സ്ഥാനമുറപ്പിചു..
അവളെ ഒന്ന് തിരിഞ്ഞ് നോക്കി...
ദേവനോടുള്ള പക മാത്രമേ ഇദ്രനവിടെ കാണാൻ കഴിഞ്ഞോള്ളൂ....
 
___________________
                        ____________________________
 
നിമിഷങ്ങൾക്ക്‌ അകം ആ താലി എന്റെ കഴുത്തിൽ വീണു.... സിദൂരം ചാർത്തിയപ്പോൾ ഉള്ളിലൂടെ ഒരു തരിപ്പ് കേറിയത് സത്യമാണ്..... പക്ഷേ എന്തിന് വേണ്ടി...
ചെറുപ്പം മുതൽ ഞാനും നീയുമല്ല നമ്മൾ എന്ന് കൈ ചേർത്ത് നടന്ന ദേവേട്ടൻ തന്നെ കൈ ഒഴിഞപ്പോൾ പിന്നെ ആർക്കും വേണ്ടിയാണ്....
 
ഒഴുകി വന്ന കണ്ണുനീര് തുടച്ചു കളഞ്ഞു....
ഒരു ശിലകണക്കെ ആ വിരലിൽ എന്റെ വിരൽ ചേർത്ത് അഗ്നിയേ വലം വെയ്ക്കുബോൾ ഒന്ന് മാത്രമേ മനസ്സിൽ കുറിച്ചോള്ളൂ.... ദേവേട്ടൻ എന്ന അധ്യായം ഇവിടെ തീർന്നു...
പക്ഷെ... ഇദ്രെട്ടനെ ആ സ്ഥാനത് 
കാണാൻ കഴിയുമോ....
 
ചിന്തകൾ കാടുകേറി അലയുബോൾ.. ചുറ്റിലും ഓരോ കർമ്മങ്ങൾ അവസാനിച്ചിരുന്നു...
 
തുടരും.......
 

പ്രിയസഖി💓(2)

പ്രിയസഖി💓(2)

4.4
29719

""ഈ അമ്മായിയോട് ദേഷ്യോണ്ടോ.. ന്റെ കുട്ടിക്ക്..... ഒരു തലതെറിച്ചവനെ നിനക്ക് കൂട്ടായി തന്നതിന്..."" അമ്മായിയ്ക്ക് ഒരു വരണ്ട പുഞ്ചിരി നൽക്കാനേ അന്നേരം സാധിചോള്ളൂ... ""ന്റെ കുട്ടി ഒരു പാവാ... അവനെ... അവനെ ഒറ്റയ്ക്ക് ആക്കരുത്..."" ഇടറുന്ന മനാസ്സുമായി എന്റെ കയ്യിലേക്ക് പാല്ഗ്ലാസ്‌ തന്ന് സാരി തലപ്പുകൊണ്ട് കണ്ണ് തുടച് അമ്മായി നടന്നു നീങ്ങിയപ്പോൾ ഇനി എന്ത്... എന്നചിന്ത ഉള്ളിലേക്ക് പാഞ്ഞു വന്നു.   ഉള്ള സമയം കൊണ്ട് അണിചൊരിക്കിയ റൂമിലേക്ക് കടക്കുബോൾ ജീവിതതിന്റെ ഏത് ദിക്കിലേക്കാണ് തുടരെണ്ടത് എന്ന് അറിവില്ലായിരുന്നു.... ഗ്ലാസ്‌ മേശയിൽ വെച്ച് ബെഡിന്റെ ഒ