""ഈ അമ്മായിയോട് ദേഷ്യോണ്ടോ.. ന്റെ കുട്ടിക്ക്..... ഒരു തലതെറിച്ചവനെ നിനക്ക് കൂട്ടായി തന്നതിന്...""
അമ്മായിയ്ക്ക് ഒരു വരണ്ട പുഞ്ചിരി നൽക്കാനേ അന്നേരം സാധിചോള്ളൂ...
""ന്റെ കുട്ടി ഒരു പാവാ... അവനെ... അവനെ ഒറ്റയ്ക്ക് ആക്കരുത്...""
ഇടറുന്ന മനാസ്സുമായി എന്റെ കയ്യിലേക്ക് പാല്ഗ്ലാസ് തന്ന് സാരി തലപ്പുകൊണ്ട് കണ്ണ് തുടച് അമ്മായി നടന്നു നീങ്ങിയപ്പോൾ ഇനി എന്ത്... എന്നചിന്ത ഉള്ളിലേക്ക് പാഞ്ഞു വന്നു.
ഉള്ള സമയം കൊണ്ട് അണിചൊരിക്കിയ റൂമിലേക്ക് കടക്കുബോൾ ജീവിതതിന്റെ ഏത് ദിക്കിലേക്കാണ് തുടരെണ്ടത് എന്ന് അറിവില്ലായിരുന്നു.... ഗ്ലാസ് മേശയിൽ വെച്ച് ബെഡിന്റെ ഒരറ്റത്തായി ഇരുന്ന് ചുറ്റും ഒന്ന് വീക്ഷിച്ചു അലസമായി കണ്ണുകൾ അടച് ഇരുന്ന് കഴിഞ്ഞു പോയനിമിഷങ്ങളെ പറ്റി ആലോചിച്ചു.
അതിനെക്കാൾ ഏറെ നോവ് തീർത്തത് ദേവേട്ടനിലാണ്...
ഇന്നാട്ടിലെ ഓരോ പുൽകൊടിയ്ക്കും അറിയാമായിരുന്നു ഞങ്ങളിലെ പ്രണയകഥ....
___________________________
_________________________
""ദേവേട്ടാ... ഒന്ന് പതുക്കെ പോ... നിക്ക് ഓടാൻ വയ്യട്ടൊ...""ദാവാണി തുമ്പ് ഉയർത്തി പിടിച്ചു കൊണ്ട് വൈതു അവനോട് കൊഞ്ചി...
""പതുക്കെ പോയാൽ നട അടയ്ക്കും ഈ പെണ്ണിന്റ ഒരു കാര്യം...""
.. ന്നും പറഞ്ഞു കൊണ്ടവൻ അവളെ കൈകളിൽ കോരി എടുത്തു.. ആദ്യമോന്ന് ഭയന്നേങ്കിലും നല്ല അനുസരണയുള്ള കുട്ടിയേ പോലെ അവന്റെ നെഞ്ചിലേക്ക് ചേർന്നവൾ കഴുത്തിന് ചുറ്റി പിടിച് കിടന്നു.
ആൽത്തറമുറ്റത്ത് എത്തിയതും അവളെ താഴെ ഇറക്കി അമ്പലത്തിലേക്ക് വലതുകാൽ വെച് കയറി...
************
""ഇവിടെന്ന് പോയാൽ ദേവേട്ടന് എന്നെ ഓർമ കാണോ...""
അമ്പലകുളപടവിൽ ഇരുന്ന് അവന്റെ കൈകളുമായി കോർത്ത് ഇരിക്കെ അവൾ ചോദിച്ചു.
ദേവൻ ഒരു കൂർപ്പിച്ചനോട്ടമായിരുന്നു മറുപടി...
""പറ... മറക്കോ... ഈ പൊട്ടി പെണ്ണിനെ..""
വീണ്ടും അവൾ ആ മുഖത്തേക് ഉറ്റു നോക്കി.
ഒരു ദീർഘശ്വാസമേടുത്തു ദേവൻ അവളെ നെഞ്ചോട് ചേർത്തു....
""എന്റെ ശരീരതിന് ജീവനുള്ളടുത്തോളം കാലം ഈ നെഞ്ചിൽ നീ കാണും... ആ സ്ഥാനം ആർക്കും ഞാൻ കൊടുക്കില്ല.... എന്ന് ഞാൻ നിന്നെ സ്നേഹിക്കാതെ ആക്കുന്നുവോ അന്ന് ഈ ദേവൻ കാണില്ല....""
""ഓ.... പൂർവ്വകാമുകനെ സ്വപ്നം കണ്ടോണ്ട് ഇരിക്കാവുല്ലേ...""
ചിന്തകളെ തള്ളി കൊണ്ട് ബെഡിൽ നിന്നും ഞെട്ടി പിടഞ്ഞ് എണ്ണീറ്റും. മൂക്കറ്റം കള്ളു കുടിച് ആടി ഉലഞ്ഞു വരുന്ന ഇദ്രനെ കണ്ടപ്പോൾ വൈതു മുഖം വെട്ടിച്ചു.
""എന്താഡീ നിനക്ക് എന്നോട് ഒരു പുച്ഛം.... ഹേ....
പതിരുപത്തു മണിക്കൂർ മുൻപ് ഇത് ആയിരുന്നില്ലല്ലോ... പൊന്ന് മോൾടെ മോന്താ.....""
അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി അവൻ പറഞ്ഞതും... ആ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് അവനെ മറികടന്നു പോവാൻ നിന്നതും അവളെ വലിച് ചുവരോട് ചേർത്തിരുന്നു...
ഇദ്രനിൽ നിന്ന് ഉയർന്നു പൊങ്ങുന്ന കള്ളിന്റെ ഗതം വൈതു വെറുപ്പോടെ അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു...
""അടങ്ങി നിക്കടീ.... പുല്ലേ... ഒരു കാര്യം ഞാൻ പറയാം... കെട്ടി, ഭാര്യ,ബദ്ധം എന്നങ്ങാനും പറഞ്ഞ് എന്റെ നേരെ വന്നാൽ... അറിയാലോ... നിന്റെ ദേവന്റെ പോലെ വല്യ പുണ്ണ്യാളനോന്നുമല്ല... ഞാൻ....
എന്നെ ഭരിക്കാൻ നിൽക്കണ്ട... നിന്നാൽ...."""
ഒരു താകീത് പോലെ പറഞ്ഞവൻ ബെഡിലേക്ക് വീണു... കുഴഞ്ഞനാവിൽ നിന്ന് എന്തൊക്കെ പുലബുന്നുണ്ട്... കുറച്ചു നേരതിന് ശേഷം ഉറക്കത്തിലേക്ക് വിട്ട് പോയന്ന് മനസ്സിലായി.
ഡോർ അടയ്ക്കാൻ ഉള്ള പേടി കാരണം ഒന്ന് ചാരി വെച്ച് നിലത്ത് ഒരു മൂലയിൽ പോയി ഒതുങ്ങി കൂടി. ഭയമാർന്ന നോട്ടം അവൾ ഇദ്രനിലേക്ക് വിട്ടു.
""ന്റെ കുട്ടി പാവാ... അവനെ ഒറ്റയ്ക്ക് ആക്കരുത്...""
അമ്മായിൽ നിന്ന് വന്ന വാക്കുകൾ അവൾ ഓർത്തു..... നിറഞ്ഞോഴികിയ കണ്ണുകൾ തുടച്ചു നീക്കി കൊണ്ടിരുന്നു..
അവളെ തന്നെ ഒരുപാട് ശാപവാക്കുകൾ അവൾ മൊഴിഞ്ഞു.
ജനിച്ചഅന്ന് തന്നെ അമ്മ പോയി... പിന്നീട് അച്ഛന്റെ തണലിൽ വളർന്നു. അമ്മയുടെ എല്ലാ.... സ്നേഹവും അമ്മായിയാണ് തന്നത്.. കൂടെ എന്തിനും ഏതിനും ദേവേട്ടനും.
അന്നും ഇദ്രൻ തനിക് അന്യമായിരുന്നു തമ്മിൽ കണ്ടാൽ പോലും ഒന്ന് ചിരിക്കാൻ പോലും മുതിരാറില്ല...
ദേവേട്ടൻ നാലാം ക്ലാസ്സിൽ പഠിക്കുബോൾ ഒരു ആക്‌സിഡന്റിൽ അച്ഛനും അമ്മയും പോയി അതിൽ പിന്നെ അച്ഛനാണ് ദേവേട്ടനെ വളർത്തിയത് കൂടെ അമ്മായിയും.
പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ് ദേവേട്ടന് ഞാനും എനിക്ക് ദേവേട്ടനെന്നും... ആ ചെറുപ്രായം മുതൽ തുടങ്ങിയ സ്നേഹമായിരുന്നു ഞങ്ങൾ തമ്മിൽ... എന്നിലെ ഒരു മുറിവ് പോലും ദേവേട്ടനിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു...
ഒന്ന് പനിച്ചാൽ ഒന്ന് വീണാൽ ആ കണ്ണ് നിറയുന്നത് ഞാൻ കാണാറുണ്ട്...
അങ്ങനെ ഇരിക്കെയാണ് രാജ്യതിന് പുറത്ത് പോയി പഠിക്കാൻ ദേവേട്ടന് അവസരം കിട്ടുന്നത്... ആരും എതിര് നിന്നില്ല... പോയി പഠിക്കട്ടെ എന്ന് പറഞ്ഞു ദേവേട്ടനിലും അത് ഒരുപാട് ആഗ്രഹിച്ചതായി എനിക്കും തോന്നിയിരുന്നു...
ആ വേദനകൾക്കിടയിലും ഞാനും ചിരിച്ചു കൊണ്ട് യാത്രയാക്കി എന്നാൽ അതൊരു എന്നെന്നേക്കുമായ അകൽച്ചയാണെന്ന് അറിഞ്ഞില്ല....
കാൽമുട്ടിലേക്ക് മുഖം ചേർത്ത് വെച്ചവൾ പൊട്ടികരഞ്ഞു.. പിന്നീട് എപ്പോഴെ ഉറക്കത്തെ കൂട്ട് വിളിച്ചു.
സൂര്യകിരണങ്ങൾ കണ്ണിലേക് തുളച്ചു കേറിയപ്പോൾ ആണ് വൈതു ഉറക്കമുണർന്നത്.ഇന്നലെ ഇരുന്ന ഇരുപ്പിൽ നിന്നും നിലത്തേക് ചാഞ്ഞിട്ടുണ്ടായിരുന്നു. നിരങ്ങി നീണ്ട് അവൾ എണ്ണീറ്റു... ബെഡിലേക്ക് കണ്ണ് പായ്പ്പിച്ചപ്പോൾ ഇദ്രൻ ഇത് വരെ നീറ്റിട്ടില്ല...
അലസതയോടെ അവൾ ഡ്രെസ്സ് എടുത്തു കുളിക്കാൻ കയറി. കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴും ഇദ്രൻ അതെ സ്ഥാനത്തു തന്നെ...
അടുക്കളയിലേക്ക് എത്തിയപ്പോൾ അമ്മായി എല്ലതും പാകമാക്കുന്ന തിരക്കിലാണ്.
""അമ്മായി ഞാൻ സഹായിക്കാം...""
""ഹാ മോള് എണ്ണീറ്റൊ...""
ഒരു പുഞ്ചിരി നൽകി അമ്മായിടെ ഒപ്പം കൂടി.സമയം നീണ്ടു പോകുന്നതിന് ഇടയിൽ മനസ്സിലെ ഭാരം ഓരോന്ന് ഇറക്കി വെച്ചു.
""അമ്മേ... ചായ...""
ഇദ്രൻ പത്രമെടുത് നിവർത്തി കൊണ്ട് വിളിചാർത്തു.അവന്റെ മുന്നിലേക്ക് ചായ നീണ്ടതും അവനൊന്ന് നോക്കി ചായ വാങ്ങി ചുണ്ടോട് ചേർത്തതും ഒന്നുകൂടെ അവൻ ആ മുഖതേക്ക് നോക്കി വൈതു ആണെന്ന് കണ്ടതും കയ്യിലെ ചായ മുറ്റത്തേക് ഹൂക്കോടെ ഒഴിച്ച് പത്രം തിണയിലേക്ക് എറിഞ്ഞു കൊണ്ട് ദേഷ്യത്തോടെ എണ്ണീറ്റുപോയി.
വൈതു ഇത് ഒക്കെ പ്രതീക്ഷിച്ചത് ആയതുകൊണ്ട് ഒന്നും തോന്നിയില്ല...
എന്നാലും ഉള്ളിന്റെ ഉള്ളിൽ എന്തോ ഒരു നീറ്റല് പോലെ...
പ്രത്താൽ കഴിക്കുബോഴും ഇദ്രനിൽ നിന്ന് അവൾക് ഒരു നോട്ടം പോലും കിട്ടിയില്ല... അമ്മായി ഒന്ന് കണ്ണ് ചിമ്പി കാണിച്ചു.. അവൾ അതിനൊരു വരണ്ടചിരിയും നൽകി.
ഓട്ടോ എടുത്ത് ആരോടോ തീർക്കുന്ന ദേഷ്യത്തിൽ അവൻ പോയപ്പോൾ വൈതു ഒരു ഞാൻ നെടുവീർപ്പോടെ അടുക്കളയിലേക്ക് പോയി.
______________________
__________________________
ഓട്ടോസ്റ്റാൻഡിൽ ഇദ്രൻ ഓട്ടോ നിർത്തിയതും അവന്റെ കൂട്ടാളികൾ എല്ലാം ഒത്തുകൂടി..
""എന്നാലും നിന്റെ ഒരു യോഗം നോക്കണേ.... ആ ദേവൻ വെച്ചോണ്ടിരുന്നതിനെ അല്ലെ കൂടെ കേറ്റി പൊറുപ്പിക്കുന്നത്...""
ഇർശ്യത്തോടെ ഇദ്രൻ മുഖം വെട്ടിച്ചു...
അവനെ ഒന്ന് ചോദിപ്പിച് കേറ്റാനാണ് അവൻമ്മാര് പറഞ്ഞത്... അതെല്ലാം ഇദ്രൻ അടുത്ത സുഹൃത്ത് രമേശിന് മനസ്സിലായി...
ഇനിയും അവിടെ നിന്നാൽ ഇദ്രൻ വല്ലതും ചെയ്ത് പോവും എന്നത് കൊണ്ട് രമേശ് അവനെ കൊണ്ട് ചായപീടിയിലേക്ക് കയറി.
""ചേട്ടാ.... രണ്ട് ചായ.. സ്ട്രോങ്ങ് ആയ്ക്കോട്ടെ....""
രമേശ് അതും പറഞ്ഞ് അവന്റെ അടുത്ത് ഇരുന്നു.
""ഡാ... നീ ഇങ്ങനെ മുഖം വീർപ്പിച് ഇരിക്കാൻ എന്ത് ഉണ്ടായി... ഒരു കല്യാണം കഴിച്ചതാണോ പ്രശ്നം...""
ഒരു ഇറക്ക് ചായ കുടിച്ചു കൊണ്ട് അവൻ ചോദിച്ചു.
ഇദ്രൻ അവനെ ദേഷ്യത്തിൽ നോക്കി.
""അങ്ങനെ ഒരു സാധാരണ കല്യാണമല്ല... ആ...%₹#%%#മോന്റെ പെണ്ണിനെ എന്റെ തലയിൽ കെട്ടി വെച്ചതാ...""
പല്ല് ഇടിച്ചു കൊണ്ട് അവൻ പറഞ്ഞു നിർത്തി.
""അവന്റെ മാത്രം മുറപ്പെണ്ണ് ഒന്നും അല്ലല്ലോ വൈതിക... നിന്റെയും കൂടെ അല്ലെ...""
""അതിന് ഇത്ര കാലം ആ തെണ്ടിടെ കൂടെ അല്ലെ അവൾ മണപ്പിച് നടന്നത് എന്നെ കണ്ടാൽ ഒന്ന് ചിരിക്കുക പോലും ചെയ്തിട്ടുണ്ടോ...""
""ഹോ... അപ്പൊ അതാണ്... അവള് നിന്നോട് ഇത് വരെ നല്ല മര്യാദക്ക് മിണ്ടിട്ടില്ല..... നീയും അങ്ങനെ തന്നെ അല്ലാരുന്നോ അവളോടും...""
""പിന്നെ എനിക്ക് അതല്ലേ പണി... ന്റെ പട്ടി മിണ്ടും അവളോട്.... അവള് അവളെ ദേവനെയോ... കൃഷ്ണനെയോ കെട്ടിപിടിച് ഇരുന്നോട്ടെ... എനിക്ക് ഒരു ചുക്കും ഇല്ല...""
""നീ ഇങ്ങനെ ചൂടാവല്ലേഡാ... അവള് ഇപ്പോ നിന്റെ ഭാര്യയാ... അത് നീ മറക്കരുത്... ഇനി മുതൽ അതിന് വേണ്ടത് എല്ലാം നീയാ ചെയ്ത് കൊടുക്കേണ്ടത്.....""
""പിന്നെ എനിക്ക് അത് അല്ലെ പണി ഒന്ന് പോയെഡാ... അവള് ആയി അവളെ പാട് ആയി... ""
ദേഷ്യത്തോടെ ഇദ്രൻ പറഞ്ഞ് എണ്ണീറ്റു പോയി..
ഇവനെ ഞാൻ എങ്ങനെ നന്നാക്കും എന്ന് ചിന്തിച് പിറകിൽ രമേഷും നടന്നു.
വൈകുന്നേരം അവൻ വീട്ടിൽ എത്തുബോൾ ഉമ്മറത് വൈതു ഉണ്ടായിരുന്നു.... അവളെ മൈൻഡ് ആക്കാതെ അവൻ അകത്തേക് കയറി പോയി. അവളിൽ ഒരു നിരാശ പടർന്നു ഒരു നീക്കം നോക്കുകയാണെങ്കിൽ ആ താലി കഴുത്തിൽ വീണതിന് ശേഷം താൻ ഒരു ഭാര്യയായേന്ന് അവൾ മനസ്സിലാക്കി അല്ലെങ്കിൽ താൻ അവനെ സ്നേഹിക്കുന്നേണ്ടന്നും.
റൂമിലേക്ക് ചെന്നപ്പോൾ ഇദ്രൻ ഉറങ്ങിയിരുന്നു. അവൻ വന്നാൽ കഴിക്കാമെന്ന് കരുതി താനും ഒന്ന് കഴിചില്ല എന്ന് അവൾ ഓർത്തു. വിശപ്പില്ല എന്ന് കണ്ടതും പായവിരിച്ച് അവൾ കിടന്നു.
ദിവസങ്ങൾ അകന്നു പോകുബോഴും ഇദ്രന്റെ അവഗണന വൈതുവിനെ ഒരുപാട് വേദനിപ്പിച്ചു.. അതിനെക്കാൾ ഏറെ ദേവന്റെ പേരും ചൊല്ലി താൻ ഇപ്പോഴും ഓർത്ത് ഇരിക്കാണെന്ന് പറഞ്ഞു എന്നും കുത്തുവാക്കുകൾ കൂടി... തിരിചെന്നും അവൾ പറയില്ല.. എല്ലാം കേട്ടോണ്ട് നിൽക്കും... ഒപ്പം ആ കണ്ണ്ന്നീരും....
കൂട്ടുക്കാരിൽ നിന്ന് വരുന്ന കളിയാക്കലുകൾ അവനെ വല്ലാതെ വീർപ്പു മുട്ടിച്ചിരുന്നു... അതിന്റെ ദേഷ്യമെല്ലാം അവളടുത് വന്നവൻ തീർക്കും...
""എന്റെ മോളേ നീ ഇങ്ങനെ മിണ്ടാപൂച്ച ആയാൽ അവൻ നിന്റെ തലയിൽ കേറി നിരങ്ങുന്നത് നിക്കില്ല... അത് മാറണമെങ്കിൽ ഒന്ന് ബോൾഡ് ആയി നിൽക്കണം.. അമ്മായി പറയുന്നത് മോൾക്ക് മനസ്സിലാവ്ണ്ടോ...""
ഉണ്ടന്ന് തലയാക്കി...
എന്നെ ജീവിതക്കാലം പോറ്റണമെന്നില്ല.. എന്നാൽ ആ ജീവിതം ഒന്ന് മികച്ച രീതിയിൽ ആക്കണം... ഞാൻ വിചാരിച്ചാൽ നടക്കും ഞാൻ വിചാരിചാലെ നടക്കൂ...
ഇന്ന് നാലു കാലിലാണ് വരവ്... എന്തൊക്കെ പുലബി വിടുന്നുണ്ട്... വാതിൽ തുറന്ന് എന്നെ കണ്ടപ്പോൾ തന്നെ ഒന്ന് പുച്ഛിച്ചു...
""എന്നോന്നാഡീ നോക്കുന്നത്.... നിന്റെ തന്ത ചത്തോ...""
പറഞ്ഞു തീരുo മുന്നേ അവന്റെ കരണത് അവളെ കൈ വീണു...
കള്ളും കുടിച് ലക്ക് കേട്ട് വന്നത് കാരണം ഒറ്റ കറക്കം കൊണ്ട് ആള് നിലത്ത് ഫ്ലാറ്റ്...
പിന്നെ വല്യ വർത്താനം ഒന്നും കേട്ടില്ല.. എന്നാലും ഈ മഞ്ഞത്ത് ഇവിടെ കിടത്ത്ണ്ടഎന്ന് കരുതി എങ്ങനെഒക്കെയോ തൂകി പിടിച് ബെഡിൽ കൊണ്ടുപോയി ഇട്ടു...
അമ്മായി ഉറങ്ങിയത് കൊണ്ട് വല്യ കുഴപ്പമില്ല...
മുന്നിലെ വാതിൽ പൂട്ടി അവൾ റൂമിലേക്ക് വന്നു.
""നീ... നിന്റെ നിന്റെവന്റെ അടുത്തേക് പോവും... എനിക്ക് അറിയാ.... അല്ലേലും ഞാ.. ഞാൻ ആരാ.. നിന്റെ..
തൂഫ്... എനിക്ക് ആരും... വേണ്ട... ഞാൻ പണ്ടേ ഒറ്റയ്ക്കാ...""
കുഞ്ഞന്നാവുമായി ബോധമില്ലാതെ അവൻ പറയുന്നത് പായ വിരിക്കുബോൾ അവൾ ചെവി ഓർത്തു....
ചിലതീരുമാനങ്ങൾ എടുത്തശേഷം അവൾ നിദ്രയേ പുൽകി...
തുടരും........🍁