Aksharathalukal

നീയില്ലാ നേരം - 2

നീയില്ലാ നേരം🍂
                     
                     ---2


മോളെ...അത്........പിന്നെ ആലോചിക്കാതെ ഒരു തീരുമാനം പറയണ്ട.....

ഇനി നിക്ക് ആലോചിക്കാൻ ഒന്നും ഇല്ലെന്ന്..നിക്ക് സമ്മതം ആണ്.......!!


ഹമ്മ്...മോൾടെ അച്ഛനോടും അമ്മയോടും കൂടെ ആലോചിച്ചിട്ട് മോൾ തീരുമാനിക്ക്.....


അവർ ഇപ്പൊ ഈ കാര്യങ്ങൽ അറിയണ്ട....അറിഞ്ഞ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ.....ഇപ്പൊ ഉള്ള അമ്മേടെ മോൻ്റെ എയർ പിടുത്തം ഒക്കെ നമ്മുക്ക് മാറ്റി എടുക്കാം എന്ന്.....ഇപ്പൊ അവർ അറിയണ്ട.....


എന്നാലും മോളെ......,.

ഒരെന്നാലും ഇല്ല....അമ്മേടെ മോനെ വളച്ച് കുപ്പിയിൽ ആക്കുന്ന കാര്യം ഞാൻ ഏറ്റു....


ഇനി...ഞാൻ ഒന്നും പറയുന്നില്ല.....അവനെ നിനക്ക് മാറ്റി എടുക്കാൻ പറ്റും ആയിരിക്കും....😊
അവർ അവളുടെ തലയിൽ തഴുകി...


കല്യാണ കാര്യങ്ങൽ ഒക്കെ ഏകദേശം ഉറപ്പിച്ചാണ് അവർ അവടെന്നു മടങ്ങിയത്......

🍂🍂🍂


അമർ.....!

മുറിയിലേക്ക് പോകാൻ നോക്കുക ആയിരുന്ന അവനെ കാർത്തികേയൻ പുറകിൽ നിന്നും വിളിച്ചു....

ഹ.. അച്ഛാ...എന്താ.....!

നീ ഇങ്ങ് വാ....

അവൻ അയാളുടെ അരികിലേക്ക് ചെന്നു....

അച്ഛൻ കാര്യം പറഞ്ഞില്ല.....

നിൻ്റെ നിബന്ധനകൾ ഒക്കെ അംഗീകരിക്കുന്ന ഒരു കുട്ടിയെ കണ്ട് പിടിച്ചു...അവൾക് നിന്നെ കല്യാണം കഴിക്കാൻ സമ്മതം ആണ്......!നാളെ അവളെ കാണാൻ ചെല്ലണം....അവൾടെ ഒരു തറവാട് ഇവിടെ അടുത്ത് ആണ്...അവള് ഇവിടേക്ക് വരും.....
ഇനി നിനക്ക് മറ്റെന്തെങ്കിലും പറയാൻ ഉണ്ടോ......!


നിങൾ പറയുന്നത് അല്ലേ അവള് സമ്മതിച്ചു എന്ന്....ഞാൻ പറഞ്ഞ കാര്യങ്ങളിൽ പറയാതെ ആകും സമ്മതിച്ചത്.......😏അല്ലാതെ ആരേലും ഇതിന് തയ്യാർ ആകുമോ......!


നിനക്ക് വിശ്വാസം ആകില്ലെന്ന് അറിയാം...അതുകൊണ്ടാണ് പറഞ്ഞത്....നാളെ അവളെ നേരിട്ട് കാണാൻ പോകണം എന്ന് നീ തന്നെ ചോദിച്ചു മനസ്സിലാക്കിക്കോ.....

ഹമ്മ്...

🍂🍂🍂

(അമർ)

DAM IT.... ഇങ്ങനെ ഒക്കെ പറഞ്ഞാലും ഒരാള് കല്യാണത്തിന് സമ്മതിക്കുമോ....😡
ഇവർ വെറുതെ പറയണത് ആകും ...എന്തായാലും നാളെ അവളെ കാണാൻ പോകണം...ഞാൻ തന്നെ അവളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം ....ഇവർ ഒന്നും പറഞ്ഞു കാണില്ല......അല്ലാതെ ഒരു പെൺകുട്ടിയും ഇതിന് സമ്മതിക്കില്ല.....

🍂🍂🍂

(അധിത്രി - അധു)


ഇവിടെ എത്തിയ കാര്യം ഭദ്ര അമ്മയെ ഫോൺ വിളിച്ചു പറയാം...
അങ്ങേർ വന്ന് കാണണം എന്നാങ്ങാൻ പറഞ്ഞാലോ....😌

ഹലോ....അമ്മാ.....


ഹ... അധൂ മോൾ ആണോ.....മോളെ ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നു.....


ആഹാ...ഞാൻ അപ്പോ ആൾ ഒരു സംഭവം ആണെല്ലോ അമ്മെ....അമ്മ മനസ്സിൽ കണ്ടത് ഞാനേ മാനത് കണ്ടല്ലോ...😌
എല്ലാ എന്തിനാ വിളിക്കാൻ വിചാരിച്ചത്....

അതെ അമറിന് ഞങൾ പറഞ്ഞിട്ട് ഒന്നും വിശ്വാസം ആയില്ല...ഞങൾ മോളോട് അവൻ പറഞ്ഞത് ഒന്നും പറയാതെ കൊണ്ടായിരിക്കും മോൾ കല്യാണത്തിന് സമ്മതിച്ചത് എന്ന അവൻ പറയണേ......അത് കൊണ്ട് തന്നെ അവന് നിന്നെ എത്രെം പെട്ടന്ന് കാണേണ്ടി വരും.....എല്ലാ മോൾ പാലക്കാട് എത്തിയോ......!


ഹ...അമ്മെ ദാ എത്തിയത് ഉള്ളൂ....ഇപ്പൊ തറവാട്ടിൽ ആ....ഇനി പോയി ഉച്ച ഭക്ഷണം കഴിക്കട്ടെ....


ഹ...മോൾ പോയി റെസ്റ്റ് ഒക്കെ എടുത്തോ...ട്രെയിൻ വഴി ആണോ വന്നെ ....

അതെ അമ്മാ ...ഹ പിന്നെ....ഞാൻ ബീച്ചിൽ നിൽക്കാം ...അമ്മേടെ മോനോട് അവിടേക്ക് വരാൻ പറഞാതി....

ശെരി...മോളെ.....ഇത് മുടക്കാൻ വേണ്ടി ആണേലും അവൻ നിന്നെ കാണാൻ വരും..... ൻ്റ മോൾക്ക് അവൻ്റെ സംസാരും ഒന്നും ഇഷ്ടായില്ല എങ്കിൽ കല്യാണത്തിന് പിന്മാറണം കേട്ടോ....


അതൊന്നും അമ്മക്കുട്ടി ഓർകണ്ട .....ഞാൻ ഏറ്റു എന്നെ.....


എല്ലാരും ഒന്നിച്ച് ആണോ മോളെ വന്നെ......

അല്ലമ്മെ...അമ്മയും അച്ഛനും അനിയത്തിയും വൈകീട്ട് എത്തും...അവൾക് ഇന്ന് ഒരു എക്സാം കൂടെ ഉണ്ട്...അത് കഴിഞ്ഞാൽ ഇങ്ങ് പൊരും.....

ഹ...അപ്പോ അവിടെ ആരുണ്ട്....മോൾക്ക്....


ഇവിടിപ്പം വല്യമ്മാമ ഉണ്ട് പിന്നെ അമ്മായിയും.....

ആ...എന്നാ മോൾ പോയി ഭക്ഷണം കഴിച്ച് കുറചേരം കിടന്നോ....ഞാൻ അമറിനോട് പറയാം....


ആ...അമ്മെ ഒരു 4:30 പറഞ്ഞ മതിയേ....


ശെരി....മോളെ .....ന്ന പിന്നെ വിളിക്കാം. ....


🍂🍂🍂

അമർ.....

എന്താ അമ്മേ......

അധു മോൾ നിന്നെ കാണാൻ ബീച്ചിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട്...നിനക്ക് വേറെ തിരക്ക് ഇല്ലേൽ വൈകീട്ട് അവള് അവിടെ കാത്ത് നിൽക്കും.....

Uff... അമ്മ ഒരു മിനിറ്റ്...അമ്മ ഇത് ആരെ കുറിച്ച് ആണ് പറയണത്...and who is this adhu.....?

അവൻ നെറ്റി ചുളിച്ചു ചോദിച്ചു....

അവളും ആയി ആണ് നിൻ്റെ കല്യാണം ഫിക്സ് ചെയ്തേക്കുന്നത്.... പേര് അധിത്രി....

ഹൊ....ഹാ...ഓകെ....പോകാം ....
കാരണം അവളെ എനിക്ക് അംഗീകരിക്കാൻ പറ്റില്ല എന്ന് പറയേണ്ടത് ആണല്ലോ....നിങ്ങളോട് പറയാൻ ഏൽപ്പിച്ച് നിങൾ പറയാതെ നിന്ന കാര്യം.....😏

നീ..എന്താ എന്ന് വച്ച ചെയ്യ്...ഞങൾ പറഞ്ഞത് ആണ്....വിശ്വസിക്കാൻ കഴിയുന്നില്ല എങ്കിൽ നേരിട്ട് അറിഞ്ഞോ....

ഹ...അതൊക്കെ നേരിട്ട് തന്നെ അറിഞ്ഞോലാം ....but ഞാൻ അയാളെ എങ്ങനെ മനസ്സിലാക്കും....അവൾടെ പിക് വല്ലതും ഉണ്ടെങ്കിൽ കാട്ടി താ....

ഒരു നിമിഷം എന്നും പറഞ്ഞ് അമ്മ അവളുടെ ഫോട്ടോ അവന് കാണിച്ച് കൊടുത്തു.....


അവളെ കണ്ടതും അവൻ ഒന്ന് നെറ്റി ചുളിച്ചു..... എവിടെയോ കണ്ട പോലെ.....പിന്നെ തോന്നൽ ആവും എന്ന് വച്ച് അത് മറച്ചു .....

🍂🍂🍂

4:30ക്ക് വരാൻ പറഞ്ഞ് ഇയാള് ഇത് എവിടെ പോയി കിടക്കുവ.... മനുഷ്യൻ അരമണിക്കൂർ ആയി കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്....😬😬

അവള് പുറകിലേക്ക് നോക്കി പറഞ്ഞു.....

അപ്പോഴാണ് അവിടെ ഒരു കാർ വന്നു നിർത്തിയത്........


അതിൽ നിന്നും ഇറങ്ങിയ ആളെ കാണെ അവളുടെ കണ്ണുകൾ വിടർന്നു.........!
അധരങ്ങൾ ചിരി തൂകി......

അവൻ അടുത്തേക്ക് വന്നതും മുഖത്തെ ചിരി അവള് മറച്ചു പിടിച്ചു.....


അവൻ അവൾക് നേരെ കൈ നീട്ടി.....

ഹൈ... I'm അമർനാഥ്...

അധിത്രി....കൈകൾ ചേർത്ത് അവളും പറഞ്ഞു........!


(തുടരും)

✍️ പ്രണയമഴ



അഭിപ്രായം പറയണേ...🚶🏻‍♀️
 


നീയില്ലാ നേരം - 3

നീയില്ലാ നേരം - 3

4.6
5886

നീയില്ലാ നേരം🍂                      ---3 അവൻ അവൾക് നേരെ കൈ നീട്ടി..... ഹൈ... I'm അമർനാഥ്... അധിത്രി....കൈകൾ ചേർത്ത് അവളും പറഞ്ഞു........! And Mr. അമർനാഥ് താൻ ഒരു ബിസിനെസ്സ് മാൻ അല്ലേ.....തനിക്ക് ടൈം കീപ്പിങ് ഒന്നും അറിയില്ലേ.......ഞാൻ ഇവിടെ എത്ര നേരം ആയി എന്നോ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്......!! അവളുടെ വർത്തമാനം കേട്ട് അവനു ദേഷ്യം വരുന്നുണ്ട് എങ്കിലും അവൻ അടങ്ങി നിന്നു.... ഓ 😬സോറി മിസ്സ്.... അധിത്രി..... അവൻ പേര് കിട്ടാതെ കുഴങ്ങുന്ന കണ്ട് അവള് പറഞ്ഞു... ഹ... അധിത്രി.....നിക്ക് ഒരു അർജെൻ്റ് മീറ്റിംഗ് ഉണ്ടായിരുന്നു കഴിയാൻ വൈകി അതാണ്......! ഹ.... it's ok....😌 Do you like to have some coffe......,?! ബീച്ചിൻ്റെ എ