Aksharathalukal

MONJANDE MALAGA❤️ PART-19

❤️PARAT19

✍️FIDUZzz
×××××××××××××××××××××××××××××××××
മുറ്റത്ത് പോലീസ് ജീപ്പ് വന്നത് കണ്ട് ഹാജി പുറത്തേക്ക് വന്നു..അതിൽ നിന്നും ഒരാൾ ഇറങ്ങി അവരെ നോക്കാതെ അകത്തേക്ക് കയറി പോയി..ഇത് ഇടക്ക് പതിവുള്ളതിനാൽ ഹാജി അത് ശ്രദ്ധിച്ചില്ല........
അകത്തേക്ക് കയറി പോയ അയാൾ യാനിന്റെ മുറിയിലേക്കായി ചെന്ന് വാതിലിൽ മുട്ടി.....അകത്തു നിന്നും ഉള്ളിലേക്ക് വരാനുള്ള അനുവാദം കിട്ടിയപ്പോൾ അയാൾ ഉള്ളിലേക്ക് കേറി.....
ബെഡിൽ ഒരറ്റത്ത് ചിരിയോടെ തന്നെ നോക്കിയിരിക്കുന്നവനെ കാണെ ആ കണ്ണുകൾ നിറഞ്ഞു🥺
"ഒരുപാട് നന്ദി ഉണ്ട് മോനെ"
യാനിന്റെ കാൽക്കലായി വീണ് കൊണ്ട് അദ്ദേഹം പറഞ്ഞു.....
"എന്താ മുസ്‌തഫകാക്ക ഇത്..ഇങ്ങൾ എണീച്ചെ"
എന്നും പറഞ്ഞ് കൊണ്ട് യാൻ അയാളെ പിടിച്ച് എഴുന്നേപ്പിച്ചു..
"എന്റെ മോൾക്ക് നീ തന്നു നീതി"
എന്ന് പറഞ്ഞ് മുസ്തഫ യാനിനെ കെട്ടിപിടിച്ചു..ഈ സന്ദർഭം തന്നെ ധാരാളമായിരുന്നു ആ പിതാവിൻ മകളോടുള്ള സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് മനസ്സിലാക്കാൻ..
"ആ പള്ളിക്കാട്ടിലെ മൈലാഞ്ചി ചോട്ടിലെ മണ്ണിൽ കിടന്ന് ഇന്റെ മോൾ സന്തോഷിക്കുന്നുണ്ടാവുലെ മോനെ🥀അന്ന് എന്റെ തെറ്റ..മിനിസ്റ്റർ ആണെന്ന് കരുതിയാ അവളെ അവിടെ നിർത്തി പോന്നത്..അവനും അവന്റെ മോനും കൂടി എന്റെ മോളെ കൊന്നില്ലേ..പാവമല്ലേനോ അവൾ💔
നാട് ഭരിക്കേണ്ടവൻ തന്നെയാണ് പെണ്ണെന്നതിനെ ലഹരി ആയി ഉപയോഗിക്കുന്നത്🥺"
ഒരു ഇടർച്ചയോടെ അയാൾ പറഞ്ഞു..
"എന്തുവാ കൊച്ച് കുട്ടിയാളെ പോലെ കരയാ..ഇങ്ങൾ കരഞ്ഞ ഓൾക്കും സങ്കടമാവുലെ..ചിരിച്ചെ.."
യാനിന്റെ കൊഞ്ചി കൊണ്ടുള്ള സംസാരം കേട്ടപ്പോൾ അവരൊന്ന് ചിരിച്ചു..
"ഇനി അടുത്തത് ഏതാ"(മുസ്തഫ)
" ഈ ചാപ്റ്റർ ക്ലോസ് ചെയ്യുന്നതിൻ മുമ്പ് 2 അധ്യായങ്ങൾ എന്നന്നെക്കുമായി തീർക്കണം..
എന്ന് വെച്ച അവളുടെ മരണത്തിൻ പിന്നിലുള്ളവരുടെ ലിസ്റ്റിൽ 2 പേര് ഇന്നും ജീവിച്ചിരിപ്പുണ്ട്.ആ നെറികെട്ടവന്മാരെ വേരോടെ പറിച്ചിട്ടെ ഈ യാൻ മറ്റൊന്നിലേക്ക് കടക്കു"
അവന്റെ സംസാരം കേട്ട് ഒരു ചെറുചിരിയാലെ യാത്ര പറഞ്ഞ് അയാൾ തായോട്ട് പോയി...
അയാൾ ചിന്തിക്കുകയായിരുന്നു,
എന്താണ് ഉസ്മാൻ ഹാജിയിൽ സംഭവിച്ചതെന്ന്..ഒറ്റരാത്രിയാൽ വന്ന മാറ്റം...
അതും ചിന്തിച്ച് ഇറങ്ങി വന്ന മുസ്‌തഫ അറിയാതെ ഐഷുവുമായി കൂട്ടി മുട്ടി..അവളെ കണ്ട ആ കണ്ണുകൾ തിളങ്ങി..തന്നോട് സോറി പറഞ്ഞ് തിരിഞ്ഞ് നടക്കുന്നവളെ കാണെ അയാളുടെ നെഞ്ചൊന്ന് നീറി..
"നിന്റെ പ്രാണൻ ആയിരുന്നു എന്റെ മോൾ..നിന്റെ ഹന്നൂസ്💔
ഒരിക്കലും കണ്ടില്ലേലും നീ എന്റെ മോളായിരുന്നു..നിനക്ക് ഞാൻ നിന്റെ ഉപ്പയും..അവളുടെ മരണത്തിൽ പിന്നെ എല്ലാം മറന്നോ മോളെ നീ"
അയാൾ വേദനയാലെ ഓർത്തു..
അയാളുടെ കയ്യിലെ ആ ലോക്കറ്റ് ഒന്ന് തിളങ്ങി..അത് കണ്ട അയാളുടെ കണ്ണുകൾ തിളങ്ങി..
"അതെ..ഞാൻ വർഷങ്ങളായി തിരയുന്നതിന്റെ ഉത്തരം..
മജ്നുവിന്റെ ലൈല💖
അത് നീയാണ് ഐഷ.."
അയാൾ ഞെട്ടലോടെ ഓർത്തു...
എന്നിട്ട് അവിടെ നിന്നും ഇറങ്ങി പോയി..


..................................................................


"കായലോരത്ത് നിന്നും ലഭിച്ച ബോഡി പ്രേം മിനിസ്റ്റർ സുലൈമാന്റെ ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ...മിനിസ്റ്ററിന്റെയും മകന്റെയും ദാരുണ മരണം..ഒരു സൈക്കോയെ കൊണ്ട് ചെയ്യാവുന്നതിലും അപ്പുറം ചെയ്തിട്ടുണ്ട് ആ രണ്ട് ബോഡിയിലും..ജീവൻ ഉള്ളപ്പോൾ തന്നെയാണ് ആ പച്ച മാംസത്തെ വെട്ടി നുറുക്കിയത്... ഓരോ അവയവങ്ങളിലായി ചില്ല് കഷണങ്ങൾ കുത്തി ഇറക്കിയതിൻ ശേഷം അവയവങ്ങൾ പറിച്ചെടുക്കുകയായിരുന്നു....ഒരു ഫിംഗർപ്രിണ്ട് പോലും ഇല്ലാതെയാണ് ഈ കൊല"
ടിവിയിലെ ന്യൂസ്‌ ആ റൂമിലായി നിറഞ്ഞ് നിന്നു..
ആ മേശമേലായി DGP അമീർ എന്ന പേരിനാലുള്ള ബോർഡ് നോക്കി കൊണ്ട് അയാൾ ഇരുന്നു...

"ഈ കൊലക്ക് പിന്നിൽ ആരാണെന്ന് 24 മണിക്കൂറിനുള്ളിൽ കണ്ട്പിടിച്ചിരിക്കണം"
അമീർ തന്റെ മുമ്പിലായി ഇരിക്കുന്നവനിലേക്ക് തിരിഞ്ഞ് കൊണ്ട് പറഞ്ഞു..
"എന്റെ കയ്യിൽ ഇതിന് പിറകിലായുള്ളവനെ കിട്ടിയാൽ ഞാൻ പൊന്നാട അണിയിക്കും സാർ"
ഒരു ചിരിയാലെ തന്റെ മുമ്പിലുള്ളവൻ പറയുന്നത് കേട്ട് അമീർ നെറ്റിചുളിച്ചു..
"ഡിജിപി അമീർ എന്താണാവൊ എന്നെ കുറിച്ച് വിജാരിച്ചത്..പണം വാരികൂട്ടാൻ അല്ല ഞാനീ ഫീൽഡിലേക്ക് കാൽ കുത്തിയത്..
പണക്കാരൻ മുമ്പിൽ പട്ടിയായിരിക്കാനും സാധജനങ്ങൾക്ക് മുമ്പിൽ രാക്ഷസനുമാവനല്ല..ആ ചത്ത്പോയവന്മാർ എന്ത് ഉപകാരമാണ് ചെയ്തത്..അവന്മാർ വലിച്ച് കീറിയ ഒരു പെണ്ണിന് നീതി നൽകിയൊ ഈ ഭരണകൂടം..ഇല്ല..
അന്ന് എവിടെ പോയതായിരുന്നു ഈ ഉഷിർ..അറസ്റ്റ് ചെയ്താലും പണബലത്തിൽ ഒരു രാത്രി മതി അവൻ പുറത്ത് കടക്കാൻ....
എന്റെ കയ്യിനാൽ ഇതിന്റെ പിറകിലുള്ളവന്റെ കയ്യിൽ വിലങ്ങ് വീയില്ല"
അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി..
അവനെ നോക്കി നിന്ന ഹാസിമിന്റെ കണ്ണുകൾ തിളങ്ങി..
അതെ ഇവനാണ് ഉപ്പുപ്പ പറഞ്ഞവൻ..
ജന്നത്തുൽ ഫിർദൗസിലെ ചോരയാണ് ഇവന്റെ സിരയിലൂടെ ഒഴുകുന്നത്.. അതെ സിംഹത്തിന്റെ രക്തം..ഇവനായിരിക്കും 
ജന്നത്തുൽ ഫിർദൗസിലെ സൈന്യത്തിന്റെ പടതലവൻ..
🔥സഹൽ മാലിക്🔥
ഹാസിം ചെറുചിരിയാലെ ഓർത്തു..

.................................................................

DGPയുടെ ഓഫീസിൽ നിന്നും അടുത്തു തന്നെയുള്ള കോളനിയിലേക്കായി സഹൽ പോയി..
തന്റെ കയ്യിലുള്ള മിട്ടായി കുട്ടികൾക്ക് വിതരണം ചെയ്ത് അവിടെ മരതണലിലായി ഇരുന്നപ്പോളാണ് തന്റെ അരികിലെക്കായി നടന്ന് വരുന്നവളെ അവൻ കണ്ടത്...
അവൾ തനിക്ക് നീട്ടിയ കത്ത് ഒരു സംശയത്താൽ വാങ്ങി നോക്കിയ സഹലിൻ നെഞ്ച്മുറിയുന്നതായി തോന്നിപോയി.....
വരണം എന്ന് മാത്രം പറഞ്ഞ് അവൾ അവനിൽ നിന്നും നടന്നകന്നു..
അവൻ ആ കത്തിലേക്ക് തന്നെ നോക്കിയിരുന്നു..
അതൊരു കല്യാണകത്തായിരുന്നു..
താൻ 
പ്രാണനായി സ്നേഹിച്ചവളുടെ💔
തന്റെ സ്നേഹം ഇത് വരെ തുറന്ന് പറഞ്ഞിട്ടില്ല..എന്നാലും ആരൊ അവൾ തനിക്കുള്ളത് തന്നെയെന്ന് പറയുന്ന ഫീൽ ആയിരുന്നു അവൻ..
എന്നാൽ🥺
24നാണ് കല്യാണം..ഇന്ന് 19..
5 ദിവസം കഴിഞ്ഞാൽ അവളുടെ കഴുത്തിലായി മറ്റൊരുത്തന്റെ മഹർ വീയുമെന്ന് ഓർക്കുമ്പോൾ നെഞ്ച് വേദനിക്കുന്നു..അവന്റെ കണ്ണുനീർ ഭൂമിയിൽ പതിച്ച് കൊണ്ടേ ഇരുന്നു..

"തെണ്ടി ഇപ്പോൾ ഇരുന്ന് മോങ്ങണത് കണ്ട..ഈ പൊട്ടൻ എന്നെ തന്നെ കെട്ടും..ഡാ ipsക്കാരാ.കൊറച്ച് കരഞ്ഞൊട്ട"
എന്നും മനസ്സിലായി ഓർത്ത് ഒരു ചിരിയാലെ അവൾ അവിടെ നിന്നും നടന്ന് നീങ്ങി....


..................................................................

2 ദിവസം കല്യാണത്തിന്റെ ഷോപ്പിങ്ങുകളായി പെട്ടെന്ന് കടന്ന് പോയി..

..................................................................

എങ്ങോട്ടൊ പോവാനായി ഒരുങ്ങി നിൽക്കുന്ന ഉപ്പുപ്പാനെ കണ്ട് ഹാസിം നെറ്റി ചുളിച്ചു..
"ഞാൻ പോവാണ് " (ഉപ്പുപ്പാ)
"എങ്ങോട്ട്" (ഹാസിം)
" അറക്കൽ തറവാടിലേക്ക്...."
(ഉപ്പുപ്പാ)
"ഇന്ന് തന്നെ" (ഹാസിം)
"ഞാൻ ഇല്ലാതെ ആ കല്യാണം നടക്കില്ല" (ഉപ്പുപ്പാ)
"അതെന്താ" (ഹാസിം)
"ഞാൻ അറക്കൽ തറവാടിന്റെ കാർന്നോരായ ഉസ്മാൻ ഹാജി ആയത് കൊണ്ട്" (ഉപ്പുപ്പാ)


..................................................................


മുഹബത്തുൽ ഖിസ താനെ മറിഞ്ഞു..
"മുഖമൂടികൾ അയിക്കപ്പെടാൻ നേരമായിരിക്കുന്നു"
ആ വാജകം തിളങ്ങി നിന്നു.


    


                തുടരും..

ഖൽബൂസെ❤️ലങ്ത് ഇണ്ട്...ഇങ്ങൾ അഭിപ്രായം പറഞ്ഞ് പോയാൽ മതി..
പിന്നെ ഈ prt ബോർ ആയെന്നാണ് എന്റെ ഒരിത്..
അപ്പൊ പിന്നെ കാണെ ..ബൈ


MONJANDE MALAGA❤️ PART-20

MONJANDE MALAGA❤️ PART-20

4.9
2309

❤️PART20❤️ ✍️FIDUZzz ××××××××××××××××××××××××××××××××× അറക്കൽ തറവാട്ടിൽ ഇന്ന് ഹൽദിയാണ്....അതിന്റെ ഓട്ടത്തിലാണ് യാനും ആദിയും അർഷുവുമൊക്കെ... ഹമിയും അവന്റെ അനിയൻ  ഇഷാൻ മാലിക് എന്ന ഷാനും ഇന്ന് എത്തും.. അൽത്താഫിന്റെ ഉപ്പ കബീറും അയാളുടെ ഭാര്യ സുഹറയും ഉസ്മാൻ ഹാജിയായി തകർത്തഭിനയിക്കുന്നവനും ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ്.. "അല്ല അൽത്താഫ് മോൻ എവിടെ" (ഹാജി) "ഓൻക്ക് എന്തോ മീറ്റിങ്ങ് ഉണ്ടല്ലോ.. അതോണ്ട് ഓൻ കമ്പനീക്ക് വിട്ട്.. കല്യാണത്തിൻ വരാൻ പറ്റൂലാന്ന പറഞ്ഞെ..ഇങ്ങളോട് പറയാനും പറ്റീലത്ര" (കബീർ) "എന്ത് പറയുന