Aksharathalukal

ഇന്ദുലേഖ 15

കൈതണ്ടയിലെ വാചിലേക്ക് വീണ്ടും വീണ്ടും നോക്കികൊണ്ട് അക്ഷമനായി ഗാർഡനിൽ നടക്കുകയായിരുന്നു ആദിത്യൻ..അവന്റെ ചെയ്തികൾ വീക്ഷിച്ചുകൊണ്ട് പദ്മനാഭൻ ഡോക്ടർ ആദിത്യന്റെ അടുത്തേക്ക് വന്ന് അവിടെയുള്ള ഒരു ബെഞ്ചിൽ വന്നിരുന്നു.. 

"എടൊ ആദി..താൻ ഇങ്ങനെ വെപ്രാളപ്പെടല്ലെടോ.. വീട്ടിലേക്ക് തന്നെ അല്ലെ പോകുന്നത്..വേറെ എവിടേക്കുമല്ലല്ലോ..താനിവിടെ ഒന്ന് ഇരിക്ക്.."
അദ്ദേഹം അവനെ കളിയാക്കി..

"അത്..പിന്നെ.."തെല്ലൊരു ജാള്യതയോടെ ആദിത്യൻ അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് ബെഞ്ചിൽ വന്നിരുന്നു..

"എനിക്ക് മനസിലാകുമെടോ..തന്റെ മനസ്സിൽ വീട്ടിലെ ഓരോ അംഗങ്ങളോടും ഉള്ള തന്റെ സ്നേഹം..താൻ അവർക്ക്  കൊടുക്കുന്ന പരിഗണ..അതിന്റെയെല്ലാം ആഴം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടൊന്നും ഇല്ലെടോ..ആദി..നീ ഇന്ന് ഇവിടെ നിന്നും പോകും..നിന്റെ സ്വർഗത്തിലേക്ക്..ഇനി ഞാൻ പറയാൻ പോകുന്നന്ത്  നിന്നെ ചികിത്സിച്ചു ബേധമാക്കിയ ഡോക്ടർ എന്ന നിലയിൽ അല്ല..ഒരടുത്ത സുഹൃത്തെന്ന നിലയിലാണ്...നീ കേട്ടിട്ടില്ലേ..മഹാദേവന് വേണ്ടി മാത്രം ജനിച്ചവളാണ് സതി..ഒരിക്കൽ നഷ്ടപ്പെട്ടിട്ടും മഹാദേവന് വേണ്ടി പുനർജനിച്ചവൾ ആണ്..ഇതൊരു പുനർജന്മമാണ് ആദിത്യ..നിങ്ങളുടെ പ്രണയത്തിന്റെ പുനർജന്മം.."

അവൻ പതിയെ ഒന്ന് ചിരിച്ചു..നാളുകൾക്ക് ശേഷം താടി രോമങ്ങൾക്കിടയിൽ അവന്റെ നുണക്കുഴി തെളിഞ്ഞു വന്നു..അവന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വൈദ്യശാലയിലെ ഗേറ്റ് കടന്ന് ഒരു വെള്ള കാർ കടന്നുവന്നു..ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ അനന്തന്റെ മിഴികൾ ആദിത്യനെ തേടി നാലുപാടും അലഞ്ഞു..മുൻപിൽ ഒരു ചിരിയോടെ നടന്ന് വരുന്ന പദ്മനാഭന്റെ അടുത്തേക്ക് അവൻ നടന്നു..

"എ..ഏട്ടൻ എവിടെ..."വാക്കുകൾ കിട്ടാതെ എങ്ങനെയൊക്കെയോ അവൻ ചോദിച്ചു..

"അവിടെ ഉണ്ടെടോ..പോയി സംസാരിച്ചിട്ട് കൂട്ടി കൊണ്ട് പൊയ്ക്കോ.."നിറഞ്ഞ ചിരിയോടെ പറഞ്ഞുകൊണ്ട് അനന്തന്റെ തോളിൽ ഒന്ന് തട്ടിയതിനു ശേഷം അയാൾ തന്റെ ക്യാബിനിലേക്ക് പോയി..

മുന്നോടുള്ള അനന്തന്റെ ചുവടുകൾക് വേഗത ഏറിയിരുന്നു..ഹൃദയം പൊട്ടിപോകുമോ എന്ന് ഭയന്നുപോയി അവൻ..അത്രമേൽ ഉയർന്നതായിരുന്നു അവന്റെ ഹൃദയമിടിപ്പ്..ഒടുവിൽ അവൻ കണ്ടു..തന്റെ നേർക്ക് ഇരുകൈകളും വിരിച്ചു നിൽക്കുന്ന ആദിത്യനെ..കണ്ണുനീർ അവന്റെ കാഴ്‌ചയെ പോലും മറച്ചു തുടങ്ങിയിരുന്നു..അനന്തൻ ഒരു കൊച്ച് കുഞ്ഞിനെ പോലെ ഓടി ചെന്ന് ആദിത്യനെ പുണർന്നു..അവന്റെ നെഞ്ചോട് ചേർന്ന് ആ കരങ്ങളിൽ ഒതുങ്ങി നിൽകുമ്പോൾ വര്ഷങ്ങളായി താൻ അനുഭവിച്ച വേദനകളലെല്ലാം എങ്ങോ പാറി പറന്ന് പോകുന്നത് അവനറിഞ്ഞു..

"ഏയ്..എന്താടാ ഇത്..കരയാതെ..ഒരുമാതിരി കുഞ്ഞിപ്പിള്ളേരെ പോലെ.."

അനന്തന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റവേ ആദിത്യൻ പറഞ്ഞു..

"ഓ..അപ്പോ പിന്നെ ഏട്ടൻ ഈ കരയുന്നതോ..നമ്മൾ കരഞ്ഞാൽ ഓഹോ ഏട്ടൻ കരഞ്ഞാൽ ആഹാ.."കുറുമ്പൊടെ അവനൊന്ന് പറഞ്ഞതും ആദിത്യൻ കൈകൊണ്ട് അവന്റെ  തലയിൽ ഒന്ന് തോണ്ടി..

"നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോടാ..നീയൊന്ന് നന്നായിട്ട് വേണം എനിക്ക് കണ്ണടക്കാൻ.."ആദിത്യനൊന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു..

"ആ..ഇതും പറഞ്ഞുകൊണ്ട് വീട്ടിലേക് വാ.. രാവിലെ മുതൽ ക്ഷമായില്ലാതെ ഏട്ടനെ കാണാൻ അവിടെയൊരുത്തി ഇരിപ്പുണ്ട്..അവൾ ഏട്ടനെ ബാക്കി വെച്ചേക്കില്ല..പറഞ്ഞേക്കാം.."

നിമിഷ നേരം കൊണ്ട് ആദിത്യന്റെ മുഖം മങ്ങി..

"എടാ..അവൾക്കിപ്പോ..എങ്ങനെയുണ്ട്..ലെച്ചുവിന്..സുഖമാണോ.."

"മ്മ്..എല്ലാം ഞാൻ പോകുന്ന വഴി പറയാം ഏട്ടാ..ബാഗ് എല്ലാം എവിടെയാ..ഞാൻ കാറിലേക്ക് എടുത്ത് വെക്കാം.."

"വേണ്ടടാ ഇതൊക്കെ എനിക്ക് എടുത്ത് വെക്കാവുന്നതേ ഉള്ളൂ..നീയാ കീ ഇങ് താ.."

ഇരുവരും ചേർന്ന് ബാഗ് എല്ലാം കാറിലേക്ക് എടുത്ത് വെച്ചതിനു ശേഷം പദ്മനാഭൻ വൈദ്യരെ ചെന്ന് കണ്ട് യാത്ര പറഞ്ഞു  വൈദ്യശാലയിൽ നിന്നും ഇറങ്ങി..വരുന്ന വഴി കാറിൽ ഇരുന്നുകൊണ്ട് തന്നെ ഇന്ദുവിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒന്നുപോലും വിടാതെ അവൻ ആദിത്യനെ അറിയിച്ചു..പൃഥ്വിയുടെ ചെയ്തികൾ വിവരിച്ചപ്പോൾ അവന്റെ ഞെരമ്പുകൾ ദേഷ്യതാൽ വരിഞ്ഞു മുറുകി..ഓർമ്മ നഷ്ടപെട്ട ദിവസങ്ങളിൽ തനിക് കൂട്ടിരുന്നതും ഊട്ടിയതുമെല്ലാം ഇന്ദുവാണെന്ന് അറിഞ്ഞപ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി..അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെപ്പറ്റി അറിഞ്ഞപോൾ..ആ കുഞ്ഞിനെ താൻ നന്ദൂട്ടി എന്ന് പേരിട്ടുവെന്ന് അറിഞ്ഞപ്പോൾ..അവന് വല്ലാത്ത വാത്സല്യം തോന്നി..സ്നേഹം തോന്നി..ഈ ജന്മം മുഴുവൻ അവർക്കായി മാറ്റിവെക്കണമെന്ന് പോലും അവന് തോന്നി..എത്രയും പെട്ടെന്ന് വീടെത്തി കിട്ടാൻ അവൻ പ്രാർത്ഥിച്ചു...

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉമ്മറപടിയിൽ തന്റെ വലിയ വയറിൽ കൈ ചേർത്ത് ആദിത്യനെ കാത്ത്  ഇരിക്കുവായിരുന്നു ഇന്ദു..കൈപ്പത്തിയുടെ സ്ഥാനം മാറുന്നതിനു അനുസരിച്ചു വയറിൽ അങ്ങിങ്ങായി മുഴച്ചു വന്നു..അമ്മേടെ നന്ദുട്ടീ എന്നുള്ള അവളുടെ നീട്ടിയ  വിളികൾക്ക് പലപ്പോഴും ചവിട്ടും തൊഴിയുമായിരിക്കും മറുപടി..ഇന്ദു അതെല്ലാം ആവോളം ആസ്വദിച്ചിരുന്നു..രാവിലെ എഴുന്നേറ്റത്തിൽ പിന്നെ പച്ച വെള്ളം കുടിക്കാതെയാണ് ഇപ്പോ ഈ ഇരിക്കുന്നത്..ശാരദേച്ചിയും അമൃതയും മാറി മാറി കഴിപ്പിക്കാൻ നോക്കിയെങ്കിലും  അപ്പുവേട്ടനെ കാണാതെ തൊണ്ടയിൽ നിന്നും ഒന്നും ഇറങ്ങില്ല എന്നായിരുന്നു അവളുടെ വാദം..

"മോളെ..ഈ സമയത്ത് ഇങ്ങനെ കഴിക്കാതെ ഇരിക്കാൻ പാടില്ലാട്ടോ..കുഞ്ഞിന് ദോശ ഇഷ്ടല്ല എന്ന് കരുതി ഞാൻ ഇഡലി ഉണ്ടാക്കി വെച്ചിട്ടുണ്ട്..രണ്ടെണ്ണം എങ്കിലും എടുത്ത് കഴിക്ക് മോളെ..അവര് വരാൻ വൈകിയാലോ..അത്രേം നേരം വിശന്ന് ഇരിക്കണോ.."

ആദിത്യന്റെ അമ്മയെ വീൽചെയറിൽ ഇരുത്തി ഉമ്മറത്തേക് കൊണ്ടുവന്നതായിരുന്നു ശാരദ..ഇന്ദുവിന്റെ ഇരുപ്പ് കണ്ടിട്ട് അവർക്കും സഹിക്കാനായില്ല..

"ശാരദേച്ചി പറഞ്ഞതിലും കാര്യമുണ്ട് ഇന്ദുവേച്ചി..എട്ടാം മാസം കഴിയാറായി..ഇങ്ങനെ വിശന്ന് ഇരിക്കക്കല്ലേ.."

സുഭദ്രയ്ക്കുള്ള കഞ്ഞിയുമായി അവിടേക്ക് വന്ന അമൃതയും ഇന്ദുവിനെ കഴിക്കാൻ നിർബന്ധിച്ചു..കുഞ്ഞിന് വേണ്ടി കുറച്ച് കഴിക്കാമെന്ന് കരുതി ഇന്ദു പതിയെ അവിടെ നിന്നും എഴുന്നേറ്റ്   ഡയനിങ് ഹാളിലേക്ക് പോകാൻ തുടങ്ങി..എന്നാൽ അകത്തേക്ക് കാലെടുത്തു വെച്ചതും പുറകിൽ നിന്നും കാറിന്റെ ഹോൺ ശബ്ദം കേട്ട് അവൾ അവിടെ തന്നെ നിന്നു..ഒരു മാറ്റവുമില്ലാത്ത അപ്പുവേട്ടനെ കാണുമ്പോൾ തനിക് താങ്ങാനാവാത്ത സങ്കടം തോന്നുമെന്ന്  അവൾക്ക് ഉറപ്പായിരുന്നു..നിയന്ത്രണമില്ലാതെ കരഞ്ഞുപോകുമെന്ന് ഉറപ്പായിരുന്നു..അതിനാൽ അവൾ ഭിത്തിയിൽ ചാരി അതേ നിൽപ് തുടർന്നു..

എന്നാൽ അവളെ പോലും ഞെട്ടിച്ചുകൊണ്ട് കാറിൽ നിന്നും നിറഞ്ഞ ചിരിയോടെ ആദിത്യൻ ഇറങ്ങിവന്നു..ഒരു കറുത്ത ഷർട്ടും കറുത്ത കരയുള്ള വെള്ളമുണ്ടുമാണ് വേഷം..പണ്ടെങ്ങോ അപ്പുവേട്ടന് കൊടുക്കാനായി ആരുമറിയാതെ താൻ മുറിയിൽ ഒളിപ്പിച്ച് വച്ചിരുന്ന അതേ മുണ്ടും ഷർട്ടും..ഇതെങ്ങനെ..അവൾ ആശ്ചര്യത്തോടെ ഓർത്തു.. ഒരുപാട് നാളുകൾക്ക് ശേഷം അവനെ ആ രൂപത്തിൽ കണ്ടപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം തോന്നി..ഓടി ചെന്ന് കെട്ടിപ്പിടിക്കാൻ..സങ്കടങ്ങൾ പറഞ്ഞ് തീർക്കാൻ..അങ്ങനെ അങ്ങനെ..എന്തൊക്കെയോ ചെയ്യണമെന്ന് അവൾക്ക് തോന്നി..

ആദിത്യൻ വന്നപാടെ കണ്ടത് ഉമ്മറത്തെ വീൽചെയറിൽ ഇരിക്കുന്ന സുഭദ്രയെ ആണ്..തന്റെ അമ്മയിൽ വന്ന മാറ്റം അവനെ വല്ലാതെ സന്തോഷിപ്പിച്ചു..എപ്പോഴോ അവന്റെ കണ്ണുകൾ പുറകിലായി പമ്മി പമ്മി നിൽക്കുന്ന ഇന്ദുവിനെ തേടിയെത്തി..അവന്റെ നോട്ടത്തിൽ അവൾ പകപ്പോടെ നോട്ടം മാറ്റി  പുറകിലേക്ക് നീങ്ങി നിന്നു..ഓഹോ..ന്നെ നോക്കില്ലല്ലേ..ശെരിയാക്കി തരാട്ടോ...അവൻ കുറുമ്പൊടെ മനസ്സിൽ പറഞ്ഞു..പിന്നീട് അവളെ പാടെ അവഗണിച്ചുകൊണ്ട് മറ്റുള്ളവരുമായി അവൻ ഇടപഴകി..ഒരു നോട്ടം കൊണ്ടുപോലും അവൻ ഇന്ദുവിനെ പരിഗണിച്ചില്ല..

അവൾക്ക് വല്ലാത്ത വേദന തോന്നി..ബാക്കി എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നുണ്ടല്ലോ..ഹും...ന്നോട് ഒന്ന് മിണ്ടിയാൽ എന്താ..ഇനി അപ്പുവേട്ടന് തന്നോട് ദേഷ്യം ആയിരിക്കുമോ..അവൾ ചിന്തിക്കാതിരുന്നില്ല..മിണ്ടാതെ അകത്തേക്ക് കയറി പോകുമ്പോൾ അവളുടെ കൺകോണിൽ നനവ് സ്ഥാനം പിടിച്ച് തുടങ്ങിയിരുന്നു..

"വല്ല ആവിശ്യവും ഉണ്ടായിരുന്നോ..?" അനന്തൻ ആദിത്യനെ നോക്കി ചോദിച്ചു..

"ഒന്നുല്ലടാ..ഇപ്പോ ശെരിയാക്കി തരാം.."അവനെ കണ്ണിറുക്കി കാണിച്ചുകൊണ്ട് ആദിത്യൻ അവളെ പിന്തുടർന്നു...

തുടരും...

റിവ്യൂ പ്ലീച്ച് 😁
തിരുത്തിയിട്ടില്ല ട്ടോ..തെറ്റുകൾ ഉണ്ടാകും..