Aksharathalukal

പ്രിയസഖി 💓(3)

തലയ്ക് വല്ലാത്ത  ഭാരo തോന്നി കൊണ്ടാണ് ഇദ്രൻ കണ്ണുകൾ വലിച്ചു തുറന്നത് ഇന്നലെ അടിച്ചത് അൽപ്പം കൂടിപോയി. മൊത്തത്തിൽ എന്തോ ഒരു വഷപിഷക്ക്‌... തോന്നി അവന്. കവിളുകൾ നീറി പുകയുന്നുണ്ട്...
മുണ്ട് ഒന്നുടെ മുറുക്കി ഉടുത്തു കൊണ്ട് അവൻ ബെഡിൽ നിന്ന് എണ്ണീറ്റ് പൂമുഖതേക്ക് നടന്നു.കയ്യുകൾ മൂരി നിവർത്തി കൊട്ടുവാ ഇട്ടു കൊണ്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു.
 
ചെടികളിലെ കരിയിലകളെ എടുത്തു മാറ്റി മുറ്റമടിച്ചു വാരുന്ന വൈതുവിനെ ഇദ്രൻ കണ്ടതും ഇന്നലെ അവൻ വീട്ടിൽ വന്ന് കേറിയത് മിന്നായം പോലെ മനസ്സിൽ കടന്നു പോയി....
 
"""ഡീീീ........😡😡😡........."""
വീട് മൊത്തത്തിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് അവന്റെ വിളി കേട്ടതും വൈതു ഞെട്ടി തരിച് പിറകിലേക്ക് നോക്കി.
അവളെ രൂക്ഷമായ നോട്ടമേറിഞ്ഞ് കത്തുന്ന കണ്ണുമായി നിൽക്കുന്ന ഇദ്രനെ കണ്ടതും അവളിൽ ഭയം ഉടലെടുത്തു എന്നാലും സമ്മർത്തമായി ഒളിപ്പിച് മുഖത് ഗൗരവം വരുത്തി.
 
""എന്താഡോ... വിളിച്ചു കാറുന്നത്.."'
 
ഒരു കൂസലും കൂടാതെ അവള് അതും പറഞ്ഞ് ചൂലിന്റ കുറ്റി കൈവെള്ളയിൽ രണ്ട് വട്ടം കുത്തി അവനെ മൈൻഡ് ആക്കാതെ അടിച്ചു വരാൻ തുടങ്ങി.
ഇദ്രൻ അവളെ ഭാവമാറ്റം കണ്ട് ആകെ അണ്ടി പോയ അണ്ണാനെ പോലെ നിൽക്കാ...
അടിച്ചു വാരുന്നതിന് ഇടയിൽ വൈതു ഒളി കണ്ണിട്ട് ഇദ്രനെ നോക്കി... എന്തോ ആലോചിച് വട്ടായമട്ടിൽ നിക്കുന്ന ഇദ്രനെ കണ്ടതും അവൾക് ചിരി പൊട്ടി എന്നാലും അവളത് പുറത്ത് എടുത്തില്ല.
 
ചവിട്ടി തുള്ളി കൊണ്ട് ഇദ്രൻ വൈതുവിന്റെ അടുത്തേക് പോയി.
""നീയേന്താഡീ.... പുല്ലേ... നേരത്തെ പറഞ്ഞത് 😬😬😡😡....""
അവളെ ദഹിപ്പിക്കുന്ന നോട്ടമേറിഞ്ഞ് അവൻ ചോദിച്ചതും അവനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി വൈതു അടിച്ചു വരാൻ തുടങ്ങി. അവളെ ചെയ്തികളെ എല്ലാം കണ്ട് ഇദ്രന് ആകെ കൂടി ദേഷ്യം ഇരച്ചു കേറി.
 
""നിന്നോഡാഡീ... കോപ്പേ.. ഞാൻ ചോദിച്ചത്... ഉത്തരം പറയടീ 😡😡...""
 
അവളെ കൈ പിടിച് പുറകിലേക്ക് തിരിച്ചു കൊണ്ട് അവൻ പല്ലുകൾ നേരിച്ചു 😬.
 
വൈതു വേദന കൊണ്ട് പുളഞ്ഞു...
""ഹാ... വിട്... വേദനിക്കുണു... ഹാ..""
ആ കാപ്പി കണ്ണുകൾ ചുരുങ്ങി വെള്ളനിറഞ്ഞു വരുന്നത് അവൻ കൗതുകത്തോടെ നോക്കി.. കണ്ണിലെ കൃഷ്ണമണികൾ അവനെ കൊത്തിവലിക്കും പോലെ തോന്നി...
ഉണ്ടകവിളുകൾ വല്ലാതെ ചുവന്നു തുടുത്തിരുന്നു... ചുണ്ടുകൾ വിതുബിയിരുന്നു...
എല്ലാം മറ്റൊരു ലോകം പോലെ അവനെ കൊണ്ടേത്തിച്ചു... അവന്റെ കൈകൾ താനെ പിടി അഴിഞ്ഞു... അപ്പോഴും അവന്റെ കണ്ണുകൾ അവളെ കണ്ണുകളിൽ തന്നെ ആയിരുന്നു...
കയ്യിലെ പിടി വിട്ടതും വൈതു അവനെ കൂർപ്പിചോന്നു നോക്കി... പിടിച് അമർത്തിയഭാഗം മറ്റേ കൈ കൊണ്ട് ഉഴിഞ്ഞു കൊണ്ടിരുന്നു...
ഇദ്രൻ അവളെ മുഖത്തെ ഭാവങ്ങൾ എല്ലാം ഒപ്പി എടുക്കുകയായിരുന്നു.
 
""കള്ളതെമ്മാടി...😬😬 ന്റെ കൈ...😭..""
 
അവനെ നോക്കി പിറുപിറുത്തു കൊണ്ട് അവൾ കണ്ണ് കൂർപ്പിച്ചു.
 
""എന്താഡീ... വിളിചെ...😡😡..""
അവളിൽ നിന്ന് നോട്ടം മാറ്റി അവൻ ചോറഞ്ഞോന്ന് പറഞ്ഞതും പെട്ടെന്ന് ആയതു കൊണ്ട് വൈതു ഒന്ന് പേടിച് പിന്നോട്ട് നീങ്ങി തൊള് പൊക്കി ഒന്നുംഇല്ലന്ന് കാണിച് ഉമ്മറതേക്ക് ഓടി.അവളെ ഓട്ടം കണ്ട് അവൻ മുണ്ട് ഒന്ന് കുടഞ്ഞു കൊണ്ട് മടക്കി ഉടുത്തു മീശ പിരിച്ചതും വൈതു ഉമ്മറപടിയിൽ എത്തി തിരിഞ്ഞ് നോക്കി...
""പോടാ... തെമ്മാടി...""
ഉറക്കനെ വിളിച്ചു പറഞ്ഞ് ചിരിച്ചു അകത്തേക്കോടി.... അത് കേട്ടകലിപ്പിൽ 😬😬അവളെ പിന്നാലെ ഇദ്രനും ഓടി.
 
രണ്ടും കൂടെ അടുക്കളയിൽ എത്തി. വൈതു അമ്മായിടെ പുറകെ പോയി വട്ടം പിടിച്ചു... അമ്മായി ഇത് എന്താ സംഭവം എന്നരീതിയിൽ നിൽക്കാ...
 
""അമ്മായി എന്റെ മുത്തല്ലേ.... ഒന്ന് രക്ഷിചെക്കണേ...😍"""
വാതിലിന്റെ ഭാഗതേക്ക് തല നീട്ടി നോക്കി കൊണ്ട് അമ്മായിയുടെ താടി പിടിച് വലിച്ചു കൊണ്ടവൾ കൊഞ്ചി...
അമ്മായി അവളെ നോക്കി ചിരിച്ചു...
""ഇന്ന് എന്തോ... പന്തികേടുണ്ടല്ലോ... മ്മ്.. എന്താ കാര്യം...'"
""അത് ഇപ്പോ... എത്തും 😁😁...""
പറഞ്ഞ് തീരും മുൻപ്പെ...
""ഡീീീ.....😡😡😡...""
ഇദ്രന്റെ അലർച അടുക്കളയേ കുലുക്കി... അമ്മേടെ കയ്യിൽ നിന്നും പാത്രo നിലത്തേക് വീണു...
അത് കുനിഞ് കയ്യിൽ എടുത്തു കൊണ്ട്... അവനെ ഒന്ന് ദേഷിച് നോക്കി.
""എന്തിനാഡാ... നീ ഇങ്ങനെ അലറുന്നത്... പതുക്കെ വിളിചാലും ഇവിടെ ഉള്ളോർക്ക്‌ കേൾക്കാ..""
അവനോട് പറഞ്ഞ് കൊണ്ട് അമ്മ പണിയിലേക്ക് തിരിഞ്ഞു.. അമ്മേടെ തോളിലെ പൊടി തട്ടി മാറ്റി കൊണ്ട് ചിരി പിടിച്ചു നിർത്താൻ പാടുപെടുകയാണ് വൈതു..
അവളെ കാട്ടികൂട്ടലുകൾ കണ്ട് രോക്ഷo കേറി തുറിചോന്ന് അവളെ നോക്കിയപ്പോൾ... വൈതു പെട്ടെന്ന് മേൽക്കൂര നോക്കുന്ന തിരക്കിലായി...
 
ഇനി അവിടെ പോയാൽ അമ്മ എനിക്കിട്ട് കോട്ടും എന്ന് തിങ്കി കൊണ്ട് ഇദ്രൻ വൈതുനെ നോക്കി പല്ല് കടിച് നിനക്ക് ഞാൻ വെച്ചുട്ടുണ്ടഡീ... എന്ന ആക്ഷനും ഇട്ട് ചവിട്ടി തുള്ളി റൂമിലേക്ക് പോയി.. അവൻ പോയവഴിയേ നോക്കി അവർ രണ്ട് പേരും പൊട്ടിചിരിച്ചു.
 
~~~~~~~~~~~~~~~~~~~~~~~
                               ~~~~~~~~~~~~~~~~~
ഏതോ ലോകത്തെന്ന പോലെ ഓട്ടോയിലെ പുറകിലെ സീറ്റിൽ ചാരി കിടക്കുകയാണ് ഇദ്രൻ. രമേശ്‌ അവന്റെ ഓട്ടോ സ്റ്റാൻഡിൽ നിർത്തി ഇദ്രന്റെ അടുത്തേക് വന്നു. പുറത്തേക് കാലു ഇട്ട് കൊണ്ട് ഇദ്രന്റെ ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിൽ അവൻ വന്നിരുന്നു.
""താടി വടിപ്പിക്കാനായി... മൊത്തത്തിൽ കാട് പിടിച്ചപോലെ... അവള് വരുബോഴും കൂടി പറഞ്ഞതാ... ഇനി വടിച്ചില്ലങ്കിൽ വീട്ടിൽ കേറ്റതില്ല എന്ന്... ആ ഒരു വാശി പിന്നെ ചെയ്താ... പോരെ...""
ഓട്ടോ കണ്ണാടിയിലേക്ക് നോക്കി കൊണ്ട് താടി ഉഴിഞ്ഞു രമേശ്‌ പറഞ്ഞു കൊണ്ട് ഇദ്രനെ നോക്കി.....
ഇത്ര നേരം പറഞ്ഞതോന്നും അവന്റെ ചെവിയിൽ കൊണ്ടില്ലന്ന് രമേശിന് ബോധ്യമായി...
ശബ്ദമുണ്ടാക്കാതെ അവൻ മെല്ലെ ഇദ്രന്റെ അടുത്തേക് ചെന്ന്..
""പാ.... പുല്ലേ.... ഓർമയുണ്ടോ... ഈ മോഗോ..."""
നല്ല സുരേഷ്ഗോപി സ്റ്റൈലിൽ അവന്റെ ചെവിയിൽ പറഞ്ഞതും ഇദ്രൻ ഞെട്ടി ഉണർന്നു...
മുന്നിൽ ഇളിചോണ്ട് 😁നിൽക്കുന്ന രമേശിനെ കണ്ടതും അവനെ ഒന്ന് ചോറഞ്ഞു നോക്കി 😬.
 
""എന്താഡാ... തെണ്ടി....😬😬മനുഷ്യനെ വെറുതെ ശല്യം ചെയ്യാൻ...""
 
""ഹാ... ഹാ... ഇപ്പോ.. ഞാൻ ആണോ കുറ്റക്കാരൻ... ഇവിടെ കിടന്ന് ദിവാസ്വപ്നം കണ്ടതും പോരാ... അവൻ നിന്ന് തുള്ളുന്നു...😒...""
 
""ഞ... ഞാൻ എന്ത്... സ്വപ്നം കണ്ടുന്നാ... നീ വെറുതെ ഓരോന്ന് ഉണ്ടാക്കല്ലേ...""
 
മൊത്തത്തിൽ ഒന്ന് പരുങ്ങി കളിച്ചു കൊണ്ട് ഇദ്രൻ പറഞ്ഞു നിർത്തിയതും രമേശ്‌ അവനെ നോക്കി ഒന്ന് അമർത്തി മൂളി.
 
""എന്നാ... മോൻ ഞാൻ ഇത്ര നേരം പറഞ്ഞ കാര്യം പറ...🤨""
""അത്... അത് ഇപ്പോ... ഞാ... ഞാൻ ശ്രെദ്ധിച്ചില്ല...""
തല ചൊറിഞ്ഞു കൊണ്ട് ഇദ്രൻ പറഞ്ഞതും രമേശ്ൻ എന്തോ അർത്ഥം വെച്ചപോലെ തലയാട്ടി ചിരിച്ചു.
 
വീട്ടിലെ പണികൾ എല്ലാം കഴിഞ്ഞപ്പോൾ വൈതു ആകെ ബോറടിച് റൂമിൽ പോയി തെക്കും വടക്കും നടന്ന് കളിച്ചു. അമ്മായി ആണേങ്കിൽ ഉച്ചമയക്കത്തിലാ...
എന്തെങ്കിലും പുസ്തകം വായിക്കാം എന്ന് കരുതി അവൾ ഷെൽഫ് ഫുൾ അടിച്ചു പെറുക്കി.. ഒന്നും തന്നെ കിട്ടിയില്ല..ആകെ കൂടി മൂഡ്ഓഫ് ആയി അവൾ പലപാട് കണ്ണ് പായിപ്പിച്ചു...
 
അപ്പോൾ കട്ടിലിന്റെ അടിയിൽ ഒരു പെട്ടി അവളെ ശ്രെദ്ധയിൽ പെട്ടത്  ഒന്ന് തിങ്കി നിന്നു കൊണ്ടവൾ കട്ടിലിന്റെ അടുത്ത് പോയി നിലത്തിരുന്നു. പതുകെ അത് പുറത്തേക് വലിച്ചെടുത് അടിപ്പിച്ചു. ഒരുപാട് പൊടിപടലങ്ങൾ മൂടി കെട്ടിയ ഒരു പെട്ടി ആയിരുന്നു...
വൈതു അതൊക്കെ പൊടി തട്ടി കുറച്ചു ബലത്തോടെ അത് തുറന്നു.
ഡ്രോയിങ്ങിന്റെ ബ്രഷും ഒരുപാട് കളറുകൾ ഉള്ള ഒഴിഞ്ഞ ചെറിയ ബോട്ടിൽസും ഒക്കെ അതിന്റെ അകത്ത് ഉണ്ടായിരുന്നു...
അപ്പോ.. തെമ്മാടിയ്ക്ക് വരയ്ക്കാൻ ഒക്കെ അറിയോ 🤔.....
 
എല്ലതും പഴയ വസ്തുകളാണ്.. അത് കണ്ടാൽ തന്നെ അറിയാം... പിന്നെ ഒരുപാട് പെയിന്റ് ചെയ്ത് ചിത്രങ്ങളും.
ഓരോ കാൻവാസും അവൾ തുറന്നു നോക്കി... ജീവനുള്ള പടങ്ങൾ പോലെയായിരുന്നു എല്ലതും... അതെല്ലാം അവളിൽ അതിശയം സൃഷ്ടിച്ചു ആ കണ്ണുകൾ വിടർന്നു...
തെമ്മാടി ആള് കൊള്ളാല്ലോ...
 
അവളെ ചുണ്ടുകളിൽ പുഞ്ചിരി മിന്നി മറഞ്ഞു. അതൊക്കെ പുറത്ത് എടുത്ത് വെച് പെട്ടി ഒന്നുടെ പരിശോധിച്ചു... അതിന്റെ നന്നേ അടിതട്ടിൽ നിന്നും ഒരു ചാർട്ട് പേപ്പർ കൊണ്ട് പൊതിഞ്ഞ പുസ്തകം കിട്ടി.
അവളത് മെല്ലെ എടുത്ത് ആ പൊതിഞ്ഞത് ഒക്കെ മാറ്റി... അത് വെളിയിൽ കൊണ്ട് വന്നു.
ഒരു പച്ച നിറത്തിലുള്ള കട്ടിയായ ചട്ടപതിച്ച ഒരു ഡയറി.
അതിലെ പൊടി ഒക്കെ ഊതി കളഞ്ഞു കൊണ്ടവൾ അത് മെല്ലെ മറിച്ചു.
ആദ്യപേജിലെ  അകമഴിഞ്ഞ ഗന്ധവും കാറ്റും അവളെ മുടിയിഴകളെ തലോടി അകന്നു.
കണ്ണുകൾ ഒന്ന് ചിമ്മി അടച്ചു കൊണ്ടവൾ അതിലേക് നോക്കിയതും ഉള്ളിൽ ഒരു കോടീയ ഞെട്ടൽ വന്നു കേറി.
 
'ഞാ... ഞാ.. ഞാനല്ലേ... ഇത്....'
കറുത്ത മഷി കൊണ്ട് തന്റെ മുഖത്തെ ഓരോ ചായങ്ങളും വളരെ കൃത്യമായി ചിത്രിക്കരിച്ച ചിത്രം കണ്ടപ്പോൾ അറിയാതെ ആ കണ്ണുകളിൽ നിന്നു ഒരു തുള്ളി ആ പടത്തിലേക്ക് പതിച്ചു.
ആ പേജിൽ വൈതുവിന്റെ ചിത്രം തന്നെ നിറഞ്ഞു നിന്നിരുന്നു.
അതിലുടെ അവൾ വിരലുകൾ ഓടിച്ചു കണ്ണീര് ഒലിച്ചിറങ്ങുന്ന കവിളുകൾ പുഞ്ചിരിയാലേ ഒന്ന് തുടുത്തു...
അടുത്ത താളിലേക്ക് അവൾ മറക്കവേ...
പണ്ട് കാവിലെ ഉത്സവതിന് താൻ ആദ്യമായി അണിഞ്ഞ പട്ടുപാവാടയും ഉടുത്തു ദേവിയ്ക്ക് മുന്നിൽ കൈ കൂപ്പി നിൽക്കുന്ന ചിത്രം... അതൊക്കെ അവളിൽ അതിശയം ഉണ്ടാക്കി എല്ലാം നേരിട്ട് കാണും പോലെ....
അടുത്ത താളിലേക്ക് അവൾ മറിച്ചു...
 
**പ്രിയസഖി.....**
 
 
~~~~~~~~~~~~~~~~~
                              ~~~~~~~~~~~~~~~~~
വൈകുന്നേരം നല്ല കുട്ടിയായാണ് ഇദ്രൻ വീട്ടിലേക്ക് എത്തിയത്. ഉമ്മറത് തന്നെ വൈതു ഉണ്ടായിരുന്നു... എന്നത്തെയും പോലെ അവളെ മൈൻഡ് ആക്കാതെ അവൻ കേറി പോയി.ഇതിനൊക്കെ ഞാൻ പലിശയും ചേർത്ത് തരുന്നുണ്ട് 😬😬
കള്ള തെമ്മാടി.....
 
അവൻ പോയവഴിയേ നോക്കി അവൾ പറഞ്ഞു.
 
രാത്രി കിടക്കാൻ വേണ്ടി റൂമിലേക്ക് ചെല്ലുമ്പോഴും വൈതുവിന്റെ മനസ്സിൽ ആ ഡയറി ആയിരുന്നു... വാതിൽ ചാരി വെള്ളം അവൾ ടേബിൾ വെച്ചു തിരിഞതും അവളെ കയ്യിൽ പിടി വീണിരുന്നു...
പെട്ടെന്നുള്ള വലിയിൽ അവൾ കണ്ണുകൾ ഇറുകി അടച്ചു നിന്നു. ഇദ്രന്റെ കൈകൾ അവളെ അരയിൽ പിടിമുറുക്കി...
ചുവരോട് ചേർത്ത് അവളെ ചേർന്നു നിന്നവൻ... ശ്വാസം എടുക്കാൻ പോലും മറന്നവൾ പതിയെ കണ്ണുകൾ തുറന്നു.
 
(തുടരും )
 

പ്രിയസഖി 💓(4)

പ്രിയസഖി 💓(4)

4.6
22565

ആ കണ്ണിലെ തീക്ഷണത എന്നെ കൊത്തി വലിക്കും പോലെ.. ഉയർന്നു പൊങ്ങുന്ന ശ്വാസം പിടിച്ചു നിർത്താൻ വൈതു നന്നേ പാടുപെട്ടു.രണ്ട് പേരിലും ഹൃദയമിടിപ്പ് വല്ലാതെ വേഗത കൂടിയിരുന്നു. ഇദ്രൻ അവളെ തോളിൽ തല വെച്ച് ഒന്നുടെ ചേർന്നു നിന്നു ഒരു പൊള്ളി പിടച്ചിലൂടെ വൈതു അവന്റെ ഷേർട്ടിൽ കൈകൾ മുറുക്കി.. ഉൾവലിഞ്ഞു നിന്നു... മറുതൊന്നും ആലോചിക്കാതെ ഇദ്രൻ അവളെ നക്നമായ തോളിൽ പല്ലുകൾ ആഴ്ന്നിറക്കി.... കടിച്ചമർത്തി. അവളെ കൈകൾ അവന്റെ മേലിൽ വേദനകൊണ്ട് മുറുകിയിരുന്നു.. വിതുമ്പലോടെ ആ കണ്ണുകൾ നിറഞ്ഞു തൂമ്പി ഒഴികി മറഞ്ഞു.   അവന്റെ ദേഷ്യം തീരുന്നത് ആ അവസ്ഥ തുടർന്നു അൽപ്പസമയതിന് ശേഷം അവളിൽ ന