Aksharathalukal

നിന്നിലേക്ക്💞 - 7

Part 7
 
 
"ഡോ എന്റെ ബുക്ക്‌ തന്നിട്ട് പോടാ "
 
ആരു ദേഷ്യത്തോടെ പറഞ്ഞതും അവൻ തിരിഞ്ഞു കൊണ്ട് അവളുടെ കൈ പിടിച്ചു തിരിച്ച് അവനിലേക്ക് ചേർത്തു അവളെ...
 
അവളൊന്ന് ഞെട്ടികൊണ്ട് അവനെ നോക്കി...
 
"നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ഡാന്ന് വിളിക്കരുത് എന്ന് "
 
ആരവ് ഗൗരവത്തോടെ ചോദിച്ചു.
 
"അത് പിന്നെ എന്റെ ബുക്ക് തരാത്തത് കൊണ്ടല്ലേ "
 
ആരുവും വിട്ട് കൊടുത്തില്ല.
 
"നീ ഏതായാലും എന്റെ ക്ലാസ്സിൽ ഇരിക്കേം ഇല്ല ക്ലാസ് ശെരിക്കും കേൾക്കേം ഇല്ല പിന്നെ എന്തിനാ നിനക്ക് ബുക്ക്‌ "
 
ആരവ് അവളിലേക്ക് ഒന്ന് കൂടെ അടുത്ത് കൊണ്ട് ചോദിച്ചു.
 
"ദേ എന്റെ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ ഹാ "
 
അവൾ കണ്ണുരുട്ടി പറഞ്ഞു.
 
"വന്നാൽ നീ എന്ത് ചെയ്യും ഹേ "
 
അവനൊന്നു കൂടെ അവളിലേക്ക് അടുത്ത് കൊണ്ട് ചോദിച്ചു.
പെട്ടന്നാണ് ആരു അവളുടെ മുട്ട് കൈ ഉപയോഗിച്ച് അവന്റെ വയറ്റിന്നിട്ട് കുത്തിയത്... പെട്ടന്ന് ആയത് കൊണ്ട് തന്നെ ആരവ് അവളിൽ ഉള്ള പിടിവിട്ടു...
 
"എന്താടി നീ ചെയ്തേ "
 
ആരവ് വയറു പിടിച്ചു കൊണ്ട് അവളെ നോക്കി...
 
''എന്റെ ബുക്ക് തന്നെ എനിക്ക് പോണം "
 
ഫോണിൽ  ആദിയുടെ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും ആരു പറഞ്ഞു.
 
''നീ എന്ന് എന്നെ ബഹുമാനത്തോടെ നോക്കുന്നോ അന്ന് കിട്ടും നിനക്ക് ബുക്ക്‌ '"
 
"എന്നാ എനിക്ക് വേണ്ട പോ "
 
അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു ആരു പുറത്തേക്ക് നടന്നു.
 
"നീ നന്നാവില്ല...കൊണ്ടുപോയ്ക്കോ ഇന്നാ "
 
ആരവ് ബുക്ക്‌ അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.ആരു തിരിയാതെ തന്നെ ബുക്കും വാങ്ങി പുറത്തേക്ക് ഓടി....
 
 
"എത്ര നേരമായി ഡീ കാത്തു നിൽക്കുന്നു."
 
ആദി ദേഷ്യത്തോടെ പറഞ്ഞു.
 
'"ഒരു കാലമാടൻ എന്നെ ഉറ്റി കൊടുത്തിട്ടില്ലേ അയാളെ എടുത്ത് ആയിരുന്നു"
 
ആരു ഡോർ തുറന്നു സീറ്റിൽ കയറി കൊണ്ട് പറഞ്ഞു.
 
"ആര് ആരവിന്റെയോ"
 
"ആഹ് കോരവിന്റെ തന്നെ ഹും "
 
ആരു മുഖം തിരിച്ചു കൊണ്ട് ഇരുന്നു... ആദി ഒരു ചിരിയോടെ കാർ എടുത്തു.
 
       ✨️✨️✨️✨️✨️✨️
 
 
ജീവ വീട്ടിലേക്ക് പോവുന്ന വഴിയിൽ പെട്ടന്ന് അവന്റെ ബൈക്ക് നിന്നു...അവൻ ബൈക്ക് ഒന്ന് കുലുക്കി നോക്കി... പെട്രോൾ തീർന്നത് കണ്ടതും അവൻ നെറ്റിയിൽ കൈ വെച്ചു....പിന്നെ ആരവിനെ വിളിക്കാനായി ഫോൺ എടുത്തു...
 
 
"ഹോയ് എന്ത് പറ്റി സർ "
 
അപ്പോഴാണ് അങ്ങോട്ട്‌ കനി അവളുടെ ഡിയോയിൽ വന്നത്...അവളെ കണ്ടതും അവൻ ഫോൺ കട്ട് ചെയ്തു പിന്നെ അവളെ നോക്കി പറഞ്ഞു...
 
"ആഹ് കനിക വണ്ടിയിൽ പെട്രോൾ തീർന്നു"
 
"ആണോ... എന്നാ പോര് ഞാൻ ഡ്രോപ്പ് ചെയ്യാം "
 
കനി ജീവയുടെ മുഖത്തു നോക്കി കൊണ്ട് പറഞ്ഞു.
 
"ഏയ് വേണ്ടെടോ ഞാൻ ആരവിനെ വിളിക്കുന്നുണ്ട് "
 
ജീവ ചിരിയോടെ നിരസിച്ചു.
 
"അങ്ങനെ പറഞ്ഞ പറ്റില്ല വെന്നേ കയറിക്കെ"
 
കനി കുറച്ചു മുന്പിലോട്ട് ഇരുന്നു കൊണ്ട് പറഞ്ഞു... അവൻ ഒരു ചിരിയോടെ അവളുടെ ബാക്കിൽ കയറി...
 
"പിടിച്ചു ഇരുന്നോട്ടോ സർ "
 
കനി ചിരിയോടെ പറഞ്ഞതും അവൻ ഡിയോയുടെ ബാക്കിൽ പിടിച്ചു...കനി അത് കണ്ട് ഒന്ന് പുച്ഛിച്ചു കൊണ്ട് വണ്ടി എടുത്തു....
 
കനിയുടെ പാറി പറക്കുന്ന മുടിഴിയകൾ അവന്റെ മുഖത്തു തട്ടി... അവൻ കുറച്ചു ബാക്കിലേക്ക് ഇരുന്നു അവളുടെ മുടി അവന്റെ മുഖത്ത് നിന്ന് വകഞ്ഞു മാറ്റി...
കനി ആണേൽ ഇതൊന്നും അറിയാതെ ബൈക്കിൽ പോവുന്ന ചെക്കന്മാരെ ഒക്കെ നോക്കി വണ്ടി ഓടിക്കുവാണ്...
 
"അതെ... എനിക്ക് കുറച്ചു കാലം കൂടെ ജീവിക്കണം "
 
ഇത് കണ്ട് ജീവ ഗൗരവത്തോടെ പറഞ്ഞു... കനി ഒന്ന് ഇളിച്ചു കൊണ്ട് അവനെ മിററിലൂടെ നോക്കി...
 
"ഇതൊക്കെ ഒരു കഴിവാണ് സർ "
 
കനി വല്ല്യ കാര്യം പോലെ പറഞ്ഞതും ജീവ ഒന്ന് ചിരിച്ചു...
 
 
     ✨️✨️✨️✨️✨️✨️
 
 
"മിസ്രി...'"
 
വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ ആണ് പുറകിൽ നിന്നൊരു ശബ്ദം കേട്ടത്... മിയ ഒന്ന് തിരിഞ്ഞു നോക്കി.അവളുടെ അടുത്തേക്ക് വരുന്ന ആഷികിനെ കണ്ടതും അവൾ അത്ഭുതത്തോടെ നോക്കി.
 
"എന്താടോ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ലേ "
 
ആഷിക് പുഞ്ചിരിയോടെ ചോദിച്ചു.
 
"അത്.. ഞാൻ "
 
മിയ എന്ത് പറയണം എന്നറിയാതെ ചുറ്റും ഒന്ന് നോക്കി... അറിയുന്ന ആരെങ്കിലും കണ്ടാൽ പെട്ടത് തന്നെ... വീട്ടിൽ കഴറേണ്ടി വരില്ല പിന്നെ.
 
"ഞാൻ കുറച്ചായി തന്നോട് ഒരു കാര്യം പറയണം എന്ന് കരുതുന്നു... എപ്പോഴും തന്റെ വാലുകൾ കൂടെ ഉണ്ടാവുന്നത് കൊണ്ട് പറയാൻ പറ്റില്ല."
 
ആഷിക് പറഞ്ഞു... അവൾ എന്തെന്ന് നെറ്റി ചുളിച്ചു കൊണ്ട് നോക്കി.
 
"അത്... എനിക്ക് തന്നെ..."
 
"അള്ളോഹ് ഇക്ക "
 
ആഷിക് പറഞ്ഞു പൂർത്തിയാക്കും മുന്നേ മിയ അവന്റെ ബാക്കിലേക്ക് നോക്കി കൊണ്ട് വേഗം നടന്നു... ആഷിക് എന്തെന്ന് അറിയാതെ തിരിഞ്ഞു നോക്കി...വണ്ടിയിൽ വരുന്ന മിയയുടെ ഏട്ടനെ കണ്ടതും അവൻ വേഗം അവിടുന്ന് മാറി നിന്നു...
 
 
___________❤️❤️
 
''ഒന്നും രണ്ടുംമല്ല പത്തു കോടിയുടെ ആസ്തിയുടെ ഒരേഒരു അവകാശി ആണ് ആ ജയ്റാമും അയാളുടെ മകൻ ആരവും... "
 
അയാളുടെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു...
 
"പത്ത് കോടിയോ"
 
അവൾ ആക്ഷര്യത്തോടെ ചോദിച്ചു... അയാളോന്ന് മൂളി.
 
"ഇതൊക്കെ നമ്മുടെ കൈപിടിയിലാവാൻ എന്തെങ്കിലും വഴി ഉണ്ടോ ഡാഡ് "
 
അവൾ അയാളെ നോക്കി.
 
"നമുക്ക് നോക്കാം... എന്തെങ്കിലുമൊരു വഴി കാണാതെ ഇരിക്കില്ല "
 
അയാൾ എന്തൊക്കെയോ കണക്കു കൂട്ടികൊണ്ട് പറഞ്ഞു.
 
______________❤️❤️❤️❤️
 
 
"മോളെ മാലിനിയുടെ മോനെ കണ്ടിരുന്നോ നീ "
 
രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഭദ്ര ചോദിച്ചു... ആരു ചോറിൽ വിരലിട്ട് കളിച്ചു കൊണ്ട് ഭദ്രയെ കൂർപ്പിച്ചു നോക്കി.
 
"അവൾക്ക് ഇന്നും അവന്റെ കയ്യിൽ നിന്ന് നല്ലോണം കിട്ടിയമ്മേ "
 
ആദി കറി ഒഴിച്ച് കൊണ്ട് ചിരിയോടെ പറഞ്ഞു.
 
"ആണോ... എന്താ പെണ്ണെ നീ ഇങ്ങനെ "
 
ഭദ്ര ആരുവിനെ നോക്കി... ആരു ചുണ്ട് ചുളുക്കി കൊണ്ട് ദാസ്സിനെ നോക്കി... അയാളോന്ന് കണ്ണ് ചിമ്പി ചിരിച്ചു.
 
________✨️✨️✨️
 
"നാളെ ഏട്ടൻ ഫ്രീയല്ലേ നമുക്ക് ഭദ്രയുടെ അടുത്ത് പോയാലോ "
 
മാലിനി റാമിനെ നോക്കി...
 
"ഹ്മ്മ് പോവാം "
 
അയാൾ ചിരിയോടെ പറഞ്ഞു.
 
"ഡാ നീ നാളെ കോളേജ് വിട്ട് വേഗം വരണം കേട്ടോ "
 
മാലിനി ആരവിനോട് പറഞ്ഞു.
 
'ഓഹ് പിന്നെ കോളേജിലും സഹിക്കാൻ വയ്യാഞ്ഞിട്ട് ആണോ ഇനി അവളുടെ വീട്ടിൽ കൂടെ... ഞാൻ ഇല്ലേ"
 
ആരവ് പറഞ്ഞു.
 
"നീ ഇതുവരെ അവരുടെ വീടൊന്നും കണ്ടില്ലല്ലോ.. പിന്നെ നീ എന്തെങ്കിലും ആ കുഞ്ഞിനോട് ചെയ്ത് കാണും അല്ലാണ്ട് ആ കുഞ്ഞ് വെറുതെ വഴക്കിനൊന്നും വരില്ല "
 
മാലിനി ആരവിനെ നോക്കി കൊണ്ട് പറഞ്ഞു... ആരവ് ഒന്നും പറയാതെ എണീറ്റു പോയി...
 
___________❤️❤️❤️❤️
 
'എന്നാ ഇതുപ്പോലെ ഈ നെഞ്ചിലൊന്ന് കിടക്കാൻ കഴിയ എനിക്ക്... എന്നോടൊന്ന് ഇഷ്ട്ടം പറഞ്ഞൂടെ ഏട്ടാ'
 
തനു ആദിയുടെ ഫോട്ടോയിൽ തലോടി കൊണ്ട് പറഞ്ഞു.
പിന്നെ നിറഞ്ഞു വന്ന കണ്ണ് തുടച്ചുകൊണ്ട് അവന്റെ ഫോട്ടോയിൽ ചുണ്ടുകൾ ചേർത്തു...
 
___________❤️❤️❤️
 
എന്നത്തേയുംപ്പോലെ കോളേജിൽ അടിയും വഴക്കുമൊക്കെ ആയി കടന്നുപ്പോയി....
 
ആദി വന്നതും ആരു അവന്റെ കൂടെ പോയി...
 
വീട്ടിലേക്ക് കയറുമ്പോൾ പരിജയമില്ലാത്ത ഒരു കാർ കണ്ട് ആരു നെറ്റി ചുളിച്ചു... പിന്നെ ആദിയെ നോക്കി.. അവനും ആരെന്ന് അറിയാതെ അകത്തേക്ക് കയറി...
 
'ഇതിനാണോ ഓടി കിതച്ചു നേരത്തെ കോളേജിൽ നിന്ന് പോന്നത് '
 
ആരു സെറ്റിയിൽ ഇരിക്കുന്നവനെ നോക്കി പല്ല് കടിച്ചു.
 
 
 
തുടരും...
 
 
ഇനി കഴിവതും എന്നും പോസ്റ്റും... വേറെ ഒന്നുമല്ല ക്ലാസ്സൊക്കെ തുടങ്ങുന്നതിനു മുൻപ് സ്റ്റോറി തീർക്കാൻ ആണ്😁ലെങ്ത് കുറവായിരിക്കും കേട്ടോ അഡ്ജസ്റ്റ് ചെയ്യണം🥰
 

നിന്നിലേക്ക്💞 - 8

നിന്നിലേക്ക്💞 - 8

4.7
7167

Part 8     എന്നത്തേയുംപ്പോലെ കോളേജിൽ അടിയും വഴക്കുമൊക്കെ ആയി കടന്നുപ്പോയി....   ആദി വന്നതും ആരു അവന്റെ കൂടെ പോയി...   വീട്ടിലേക്ക് കയറുമ്പോൾ പരിജയമില്ലാത്ത ഒരു കാർ കണ്ട് ആരു നെറ്റി ചുളിച്ചു... പിന്നെ ആദിയെ നോക്കി.. അവനും ആരെന്ന് അറിയാതെ അകത്തേക്ക് കയറി...   'ഇതിനാണോ ഓടി കിതച്ചു നേരത്തെ കോളേജിൽ നിന്ന് പോന്നത് '   ആരു സെറ്റിയിൽ ഇരിക്കുന്നവനെ നോക്കി പല്ല് കടിച്ചു.   "എന്തിന്നാണാവോ ഇങ്ങോട്ട് കെട്ടി എടുത്തേ "   ആരു കുറച്ചു ഉറക്കെ ചോദിച്ചതും ആദി അവളുടെ തലയിൽ ഒന്ന് മേടി...   "ആഹ്   അവളുടെ ശബ്ദം കേട്ടതും ഫോണിൽ എന്തോ നോക്കി സെറ്റിയിൽ ഇരു