Aksharathalukal

പ്രിയസഖി 💓(6)

മറുതൊന്നും ആലോചിക്കാതെ വൈതു ഇദ്രന്റെ അടുത്തേക് ഓടി.
കുളിക്കാൻ ബാത്‌റൂമിലേക്ക് കയറാൻ നിൽക്കെ തോർത്ത്‌ തോളിൽ ഇട്ടവൻ വൈതു വരവ് കണ്ട് തിരിഞ്ഞു ... സംശയഭാവത്തിൽ നോക്കി..
 
""ഇത്... ഇത് എനിക്ക് ആണോ...""
നിറഞ്ഞു വരുന്ന കണ്ണീര് തുടചവൾ അവനോട് ചോദിച്ചു.
 
""നിന്റെ കയ്യിൽ അല്ലെ തന്നത് പിന്നെന്താ... ഒരു ചോദ്യം...""
ഗൗരവത്തോടെ അവനിൽ നിന്ന് മറുപടി കേട്ടതും അവൾ ഒന്ന് നിശ്വസിച്ചു.
""ഞാൻ പറഞ്ഞോ... എനിക്ക് തുടർന്നു പഠിക്കണമെന്ന്...""
കുറുമ്പോടെ ഉള്ള അവളെ ചോദ്യതിന് അവന് അരിശം കേറി.
 
""നിനക്ക് പഠിക്കാൻ പോകണ്ടങ്കിൽ പോണ്ടാ..... അത് ഇങ്ങ് തന്നെക്ക്‌ ""
ദേഷ്യത്തോടെ അവൻ അത് വാങ്ങാൻ കൈ നീട്ടിയതും വൈതു അത് പിറകിലേക്ക് മാറ്റി ഒന്ന് ചിരിച്ചു കാട്ടി.
""അത് വേണ്ട... ഞാൻ പോവും... എനിക്ക് പഠിക്കണം... അമ്മായിയോട് പോയി പറയട്ടെ....""
 
സന്തോഷത്തോടെ തുള്ളിചാടി പോകുന്ന വൈതുനെ കണ്ടപ്പോൾ അത്ര നേരം ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യം എങ്ങോ.. മാഞ്ഞു പോയി.
കുളി കഴിഞ്ഞ് വൈതു നിറഞ്ഞ മനസ്സോടെ വിളമ്പി കൊടുത്ത ഭക്ഷണവും കഴിച് പടിഞ്ഞാറുസൂര്യനെ നോക്കി ഇരിക്കുകയായിരുന്നു ഇദ്രൻ.
ഇന്ന് ഓട്ടോസ്റ്റാൻഡിൽ നിന്ന് വെറുതെ ഓരോന്ന് ആലോചിച് കൂട്ടുബോൾ ഉള്ളിലേക്ക് ഓടി എത്തിയതാണ് അന്ന് താൻ വൈതുനെ കെട്ടാൻ ഉണ്ടായ കാരണത്തെ പറ്റി.... ദേവനിൽ നിന്നും അവൾക് നേരെ വന്ന വാക്കുകൾ ഇദ്രൻ ഓർത്തു....
'അവള് ഇപ്പോ... പ്ലസ്‌ടു കഴിഞ്ഞ് നിൽക്കല്ലേ... അതുകൊണ്ട് ഡിഗ്രിക്ക്‌ വിടാം ' ഇദ്രന്റെ മനസ്സിൽ അങ്ങനെ ഒരു കാര്യം കൂടിയത്തോടെ അവന്റെ ഫ്രണ്ട്സ് വഴി കോളേജിൽ അഡ്മിഷൻ ശരിയാക്കി... വൈതുവിന്റെ വീട്ടിൽ പോയി അമ്മാവനോട് (വൈതുവിന്റെ അച്ഛൻ )കാര്യബോധിപ്പിച്ചപ്പോൾ ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും പതിയെ ഒരു പുഞ്ചിരിയായി മാറി.
വീട്ടിൽ വന്നപാടെ അഡ്മിഷൻ പേപ്പർ അവൾക് കൊടുത്ത് അകത്തേക് പോയി പിന്നെ ആളെ വർത്താനവും മട്ടും കണ്ടപ്പോൾ തോന്നി പഠിക്കാൻ ഇച്ചിരി മടിച്ചി ആണെന്ന് എന്നാൽ അതൊക്കെ പഠിക്കാൻ പോകുന്നതിന്റ സന്തോഷമാണെന്ന് പിന്നെയാണ് ഇദ്രന് മനസ്സിലായത്...
 
അവളെ കുറിച്ചുള്ള ഓർമ്മകൾ എല്ലാം അവനിൽ പുഞ്ചിരിയുടെ എണ്ണം കൂട്ടി.
തലയിൽ ഒരു തലോടൽ വന്നപ്പോൾ ഇദ്രൻ മുഖം ചെരിച് നോക്കി അമ്മയാണ്.
""മ്മ്... എന്താ എന്റെ മോനോരു ആലോചന... ഹേ...""
അരതിണ്ടിലേക്ക് നീട്ടി വെച്ചകാല് പുറത്തേക് ചാടിച് കൊണ്ടവൻ തിരിഞ്ഞു ഇരുന്നു അവന്റെ തൊട്ടടുതായി അമ്മയും.
 
""മ്മ്ഹ്... ഒന്നുല്ല... ഞാൻ വെറുതെ ഇങ്ങനെ...""
 
""എങ്ങനെ...""
 
അമ്മ വിടാൻ ഉദ്ദേശമില്ലന്ന് അവന് തോന്നി... അമ്മയ്ക്ക് ഒരു ചിരി നൽകി അവൻ മടിയിലേക്ക് തല വെച്ചുകിടന്നു.അവന്റെ മുഖതേ ഓരോ ഭാവങ്ങൾ ഒപ്പിഎടുത്തു കൊണ്ട് അമ്മ അവന്റെ മുടിയിഴകളെ തലോടി കൊണ്ട് ഇരുന്നു.
 
""അമ്മയ്ക്ക് ഇപ്പോ.. എന്നെ പറ്റി എന്താ അഭിപ്രായം...""
ദീർഘനേരത്തിന് ശേഷം ഇദ്രൻ ചോദ്യതിന് തുക്കമിട്ടു.
 
""നിന്നെ പറ്റി എന്താ.. നല്ലത് മാത്രം ""
""പണ്ടും എന്നെ പറ്റി ഇപ്പോ...പറഞ്ഞ..
ആ നല്ലത് ഉണ്ടായിരുന്നോ...""
അമ്മയുടെ മുഖത്തേക് നോക്കി അവൻ കൗതുകത്തോടെ ചോദിച്ചു അതിന് അവർ ഒരു പുഞ്ചിരി നൽകി.
 
""അത് നീ പറഞ്ഞത് ശരിയാ... ആദ്യം നീ നിന്റെ തെമ്മാടി സ്വഭാവം വെച് നടക്കല്ലായിരുന്നോ... അന്ന് ഒന്നും ദേ ഇപ്പോ... നീ എന്റെ മടിയിൽ കിടക്കുന്ന പോലെ ഒന്നും ഇല്ലായിരുന്നല്ലോ... എല്ലാറ്റിനും... ആ കൂട്ടുക്കാര് മാത്രം മതി.....
പക്ഷേ ഇപ്പോ..അങ്ങനെ ഒന്നും അല്ലട്ടോ..... എന്റെ കുട്ടി കുടി നിർത്തി നേരത്തിനും കാലത്തിനും വീട്ടില് കേറാൻ തുടങ്ങി... പിന്നെ വീട്ടിലെ കാര്യം നല്ല രീതിയിൽ ചെയ്യാൻ ആയി... പിന്നെ എന്താ........
ശരിക്കും പറഞ്ഞാൽ അമ്മ വിചാരിച്ചപോലെ എന്റെ കുട്ടീടെ ജീവിതം ആയിന്ന് അർത്ഥം..."""
 
എല്ലാം ഒരു ചിരിയോടെ അവൻ കേട്ടിരുന്നു...
 
""വൈതുന്റെ കാര്യത്തിൽ നീ ചെയ്തത് വളരെ ശരിയായി മോനെ...
ഇന്നത്തെ കാലത്ത് സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികൾ പഠിക്കണം എന്നാലേ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുബോൾ അവർക്ക് പിടിച് നിൽക്കാൻ കഴിയൂ....""
 
അതിന് അവൻ ഒന്നും മിണ്ടിയില്ല... ആകാശഇരുട്ടിലേക്ക് കണ്ണുകൾ നട്ടിരുന്നു.
 
അതെ ആകാശതേക്ക് നോക്കി കൊണ്ട് താൻ വലിചെറിഞ്ഞ തീരാ.. നഷ്ട്ടത്തെ ഓർത്ത് വിങ്ങുകയാണ് ദേവൻ.
 
രാവിലെ നേരത്തെ എണ്ണീറ്റ് കുളിയൊക്കെ കഴിഞ്ഞ് ഇദ്രനുമായി കോളേജിലേക്ക് അഡ്മിഷൻ ക്ലിയർ ചെയ്യാൻ നിൽക്കുകയാണ് വൈതു.
 
ഇദ്രൻ ബുള്ളറ്റ് എടുത്ത് വൈതുവിനോട് കയറാൻ ആംഗ്യം കാണിച്ചു കണ്ടപാടെ അവൾ ചാടി കേറി അവന്റെ തോളിൽ കൈ വെച്ചു അതിന് ഇദ്രൻ അവളെ ഒന്ന് നോക്കിയതും കൈ എടുക്കാതെ അവൾ മാനത്തെക്ക്‌ നോട്ടം മിട്ട് അറിയാത്ത പോലെ ഭാവിച്ചു. അത് കണ്ട ഇദ്രനിൽ ചിരി വിരിഞ്ഞു പക്ഷേ അത് വൈതു കണ്ടില്ല... അവൾ പൂമുഖത്ത്‌ നിൽക്കുന്ന അമ്മായി റ്റാറ്റയും കൊടുത്ത് നേരെ കോളേജിലേക്ക് പോയി.
 
ഓഫീസിൽ നിന്ന് ഇദ്രൻ എല്ലതും പറഞ്ഞ് ശരിയാക്കുന്നത് വൈതു കൗതുകത്തോടെ നോക്കി കണ്ടു... അവിടെ ഉള്ള മിക്ക സർ /ടീച്ചർമ്മാർക്കും ഇദ്രനെ പരിജയമായിരുന്നു... അത് തന്നെയാണ് അവളിൽ സംശയം സൃഷ്ടിച്ചതും....
 
""ഇയാക്... ഇവിടെ നേരത്തെ അറിയോ...""
ഓഫീസിൽ നിന്നും തിരിച് ഇറങ്ങി വരുബോൾ വൈതുവിൽ നിന്നും വന്ന ചോദ്യതിന് ഇദ്രൻ അവളെ ഒന്ന് നോക്കി...
""അല്ലാ... തന്നോട് എല്ലാരും നല്ല പരിജയത്തോടെയാ... പെരുമാറുന്നത്.. അതുകൊണ്ട് ചോദിച്ചതാ...."""
 
അവന്റെ നോട്ടതിന്റെ അർത്ഥം കണ്ടവൾ പറഞ്ഞു.
 
""ഞാൻ ഇവിടെ ഒരു മൂന്ന് വർഷം ഉണ്ടായിരുന്നു... അതിന്റെ പരിജയാ..""
 
ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു.
 
""മൂന്ന് വർഷോ... അത് എന്തിനാ..🤔..""
ബുള്ളറ്റ് എടുത്ത് സ്റ്റാർട്ട്‌ ആക്കുന്ന നേരത്ത് അവളിൽ നിന്ന് വന്നചോദ്യതിന് അവൻ പല്ല് കടിച്ചു 😬.
 
""ചോറും കറിയും വെയ്ക്കാൻ...😬😬..
മാനം നോക്കിനിക്കാതെ വണ്ടിയിൽ കേറഡീ...😡😡..""
ഇദ്രനിൽ നിന്നും അലർച വന്നതും അവൾ ഞെടിയിടയിൽ പിറകിൽ കേറി  ചുണ്ട് പിളർത്തി..
 
""ഞാ... ഞാൻ അറിയാൻ വേണ്ടി ചോദിച്ചതാ... താൻ എന്തിനാ ഇങ്ങനെ ചൂടാവണെ...""
 
ഇപ്പോ... കരയും എന്നമട്ടിലുള്ള വൈതുന്റെ സംസാരം കേട്ടതും ഇദ്രന്റെ ദേഷ്യം അമേരിക്കയിലേക്ക് പറന്നു.
 
""ഇവിടെ എല്ലാരും എന്തിനാ മൂന്ന് വർഷം വരുന്നത്....??""
 
""പഠിക്കാൻ....""
വിതുമ്പലോടെ അവൾ മറുപടി നൽകി.
 
""ആണല്ലോ... പിന്നെ എന്തിനാ വേറെ ഒരു ചോദ്യം...😡""
അവൻ അതും പറഞ്ഞ് ബുള്ളറ്റ് ഓൺ ആക്കി വണ്ടി എടുത്തു.
അത്ര നേരം വിതുമ്പി നിന്ന വൈതു പെട്ടെന്ന് കണ്ണുകൾ വിടർത്തി അവനെ ഞെട്ടലോടെ നോക്കി.
 
ഇദ്രേട്ടൻ ഡിഗ്രി ഒക്കെ കഴിഞ്ഞ ആളാണോ...പിന്നെ.. പിന്നെ എന്തിനാ ഈ ഓട്ടോ ഓടിച് നടക്കുന്നത്, അതുമല്ല... ഇത് ഒന്നും ഞാൻ അറിഞ്ഞില്ലല്ലോ...
ഹും അതിന് ഇദ്രേട്ടന്റെ കാര്യങ്ങൾ ഒന്നും ഞാൻ അറിയാൻ ശ്രെമിച്ചിട്ടില്ലലോ..
 
ഒരു തരം പുച്ഛം അവളിൽ അവൾക് തന്നെ വന്നു പൊതിഞ്ഞു.
 
കവലയിലുടെ കാറിൽ പൊക്കുബോൾ ദേവൻ കണ്ടു ഇദ്രനുമായി ചേർന്നിരുന്നു പോകുന്ന വൈതുവിനെ..
 
ഒരു മനസ്സികമായ നിരാശ അവനിൽ കുടി കൊണ്ടു അത് മാത്രമല്ല... ഇദ്രനോട് അവൾ ചേർന്നിരുന്നത് അവനിൽ ദേഷ്യം ഉളവാക്കി.
സ്പീഡിൽ കാർ ഓടിച് അവൻ വീടിന്റെ മുറ്റത്ത്‌ നിർത്തി അകത്തേക് പാഞ്ഞു കേറി മുന്നിൽ കണ്ടത് എല്ലാം എടുത്തേറിഞ്ഞു....
ഒരു ഭ്രാന്തനെ പോലെ അവൻ മുടികൾ  കോർത്ത്‌ വലിച്ചു അലറി....
 
**വൈതൂ.........................***
 
""""ഇല്ല... വിട്ട് കൊടുക്കില്ല... ഞാൻ അവളെ ഒന്നിനും... എന്റെതാ... എന്റെ മാത്രം... എനിക്ക്... എനിക്ക് അറിയാ...
അവൾ... അവളിപ്പോഴും എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും.... ഉറപ്പാ..... ഞാ... ഞാൻ വിളിച്ചാൽ അവള് വരും... എന്റെതായി... എന്റെ മാത്രമായി... """"
 
സമനില തെറ്റിയ രീതിയിൽ അവൻ ഓരോന്ന് പുലമ്പി കൊണ്ടിരുന്നു.
അവന്റെ ഉള്ളിൽ വൈതുവിനെ സ്വന്തമാക്കണമെന്ന ചിന്ത മാത്രം അലഞ്ഞു കൊണ്ടിരുന്നു.
 
തുടരും...........
 

പ്രിയസഖി 💓(7)

പ്രിയസഖി 💓(7)

4.6
22095

പിറ്റേന്ന് മുതൽ വൈതു കോളേജിൽ പോകാൻ തുടങ്ങി.അതികം സമയം എടുക്കാതെ തന്നെ അവൾക് കൂട്ടുക്കാരികളെ കിട്ടി ശരിക്കും നല്ല സന്തോഷത്തോടെ അവൾ ആ ദിവസം കഴിച്ചു കൂട്ടി. വീട്ടിലേക്ക് വേഗം എത്തി എന്നത്തെയും പോലെ ഇദ്രനു വേണ്ട ഭക്ഷണം അവൾ വിളമ്പി കൊടുത്തു...   '"എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്‌ ഒക്കെ ""   ചോറിൽ വിരൽ ഒന്ന് വരച്ചു കൊണ്ടവൻ മടിയോടെ ചോദിച്ചു.. അവന്റെ ചോദ്യം കേൾക്കാൻ കാത്തു നിന്നപോലെ അവിടെ എത്തിയത് മുതൽ തിരിച് വീട്ടിൽ വന്നത് വരെ ഓരോന്നും അണു വിടാതെ അവൾ പറഞ്ഞു തുടങ്ങി...   അവളിൽ നിന്ന് ആദ്യമായിരുന്നു അവന് അങ്ങനെ ഒരു അനുഭവം.. എന്നും  മൂളലും മൗനമായും