Aksharathalukal

നീയില്ലാ നേരം🍂 - 5

നീയില്ലാ നേരം🍂  ---5



രോഹൻ്റെ ഫോൺ കാൾ കട്ട് ആയതും അമർ പിന്നെയും ചിന്തയിൽ ആണ്ടു...
മനസ്സിലേക്ക് കോളജ് കാലഘട്ടം മിഴിവോടെ തിളങ്ങി.....തങ്ങളുടെ സൗഹൃദവും.........
കൂടെ അവൻ്റെ രോഹിടെയും നന്ദുവിൻ്റെയും പ്രണയവും.....!!!

🍂🍂🍂

ഡാ...പങ്കാളി......

താഴെ നിന്നും രോഹി വിളിച്ചു കൂകി.....

വരുന്നെട.....


എപ്പോഴാ ഇനി....നീ ഒരുത്തൻ കാരണം ആണ് pg എന്നും പറഞ്ഞ് പിന്നെയും കോളേജ് പോണെ....എന്നിട്ട് ഞാൻ എത്തിയിട്ടും നിൻ്റെ ഒരുക്കം കഴിഞ്ഞില്ലേ....


ഹി..ഹി...താ ഞാൻ എത്തി കുട്ട...നീ ഇങ്ങനെ കെടന്നു പെടക്കാതെ....നിൻ്റെ കളി കണ്ടാൽ തോന്നും അവിടെ ആരോ നിനക്ക് വേണ്ടി കാത്തിരിക്കുക ആണെന്ന്.....😏

പോടാ..പോടാ...നീ കളിയാക്കല്ലെ.... നിച്ചു വരും ഒരു ദിവസം....😌

രോഹിത്...,
അമർനാഥ്ൻ്റേ ഉറ്റ സുഹൃത്ത് എന്നതിന് അപ്പുറം അവൻ്റെ അച്ഛൻ്റെ ഉറ്റ സുഹൃത്ത് പ്രകാശൻ്റെ മകൻ.....!!!


നിങൾ രണ്ടും കഴിക്കുന്നില്ലെ....
അടുക്കളയിൽ നിന്നും വന്ന ഭദ്ര ചോദിച്ചു....


ലേറ്റ് ആയി.... ഇറങ്ങുവ അമ്മ....(അമർ)


അമ്പട പുളുസ്സു...അങ്ങനെ അങ്ങ് പോകൽ അല്ലേ...ഇത്രേം നേരം ഞാൻ നിന്നെ കാത്തു....ഇനി ഞാൻ കഴിക്കനെ വരെ നീ നിക്ക്....
നിച്ച് താ ഭാദ്രമ്മെ......വിശക്കുന്നു....
കുടലും തടവി ചുണ്ട് കൂർപ്പിച്ചു കൊണ്ട് 
രോഹി പറഞ്ഞു....

അത് കണ്ട് ഭദ്ര ചിരിയോടെ അവനു വിളമ്പി കൊടുത്തു......

അയ്യ...പിന്നെ ഞാൻ മാത്രം എന്തിനാ നിക്കുന്നത്...എനിക്കും വേണം അമ്മ...താ....ചുണ്ട് പിളർത്തി അമറും പറഞ്ഞു....

നീ...അവിടെ ഇരുന്നോ...നിനക്ക് പോയിട്ട് തിരക്ക് അല്ലേ....ഭക്ഷണം വേണ്ടെന്ന് അല്ലേ പറഞ്ഞെ.....കഴിക്കണ്ട.....😏

അമ്മാ.....☹️

ഇനി...അമ്മാ കുമ്മ എന്നൊന്നും വിളികണ്ട....ഞാൻ തരില്ല...നിനക്ക്....

ഡാ....പങ്കാളി ....താട...നിക്കും വിശക്കുന്നു....☹️
അമർ നിഷ്കൂ ആയി രോഹിയോട് ചോദിച്ചു.....

അതിന് അവൻ കൊഞ്ഞനം കുത്തി കാട്ടി......


അമ്മയെയും രോഹിയെയും നോക്കി പേടിപ്പിച്ച് എഴുനേൽക്കാൻ മുന്നേ അവൻ്റെ വായുടെ നേരെ ഉരുള നീട്ടിയിരുന്നു....അത് ആരാണ് എന്ന് അറിയനത് കൊണ്ട് അവൻ ആവേശത്തോടെ അത് വാങ്ങി കഴിക്കുകയും ചെയ്തു......!!

ഇത് അവിടെ പതിവ് ആയത് കൊണ്ട് അമ്മ മനഃപൂർവം തന്നെ ആണ് എന്നും ഇങ്ങനെ പെരുമാറുന്നത് എന്ന് ഒരക്കെ അവരുടെ രണ്ടു പേരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു............


വാരി കൊടുപ്പ് ഒക്കെ കഴിഞ്ഞ ശേഷം രണ്ടും കൂടെ അമ്മയുടെ കവിളിൽ ഓരോ മുത്തവും നൽകി നേരെ കോളജിൽ വിട്ടു......

Pg സ്റ്റുഡൻ്റ്സ് ആയത് കൊണ്ടും ഡിഗ്രീ അവിടെ തന്നെ പഠിച്ചത് കൊണ്ടും അവർക്ക് റാഗിംഗ് ഒന്നും നേരിടേണ്ടി വന്നില്ല.........

 രണ്ടും നേരെ ചെന്നത് ക്യാൻ്റീനിൽ ആണ് ....
അവിടെ ഇരുന്നു കുറെ സൊറ പറഞ്ഞ ശേഷം ക്ലാസ്സിലേക്ക് പോയി...

രണ്ട്,, മൂന്ന് ദിവസങ്ങൾ അങ്ങനെ കടന്നു പോയി........

ഒരു ദിവസം ബ്രേക്ക് ടൈം ആയിട്ടും ഒരാള് മാത്രം ആരോടും മിണ്ടാതെ ഒരിടത്ത് തന്നെ ചടഞ്ഞു കൂടി ഇരിക്കുന്ന കണ്ട് ആണ് അമർ അവൾക് അടുത്തേക്ക് ചെന്നത്......

ഹലോ..!

അവളിൽ നിന്നും വല്യ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല...

അവൻ പിന്നെയും അവൾക് നേരെ വിരലുകൾ ഞൊടിച്ചു....

ഹെ... അ..ആരാ....?!

ഞാൻ അമർനാഥ്...ഈ ക്ലാസിലെ ഒരു സ്റ്റുഡൻ്റ്....താൻ എന്താ ആരോടും ഒന്നും മിണ്ടാതെ ഇങ്ങനെ തനിച്ച് ഇരിക്കുന്നത്.....!!

ഹെ...ഒന്നുമില്ല....നേർമായായി ഒന്ന് ചിരിച്ചു കൊണ്ട് അവള് പറഞ്ഞ്....

ഹ....തൻ്റെ പേര് എന്തുവാ....

നന്ദു....എല്ലാ.... അളകനന്ദ

മതി...മതി നന്ദു മതി.....!
ഡാ... പങ്കാളി.....ഇങ്ങ് ഭാ....
പുറത്ത് നിന്ന് ആരോടോ സംസാരിക്കുന്ന രോഹിതിനേ അമർ വിളിച്ചു...

രോഹിത് അപ്പോ തന്നെ അവൻ്റെ അരികിലേക്ക് വന്നു....

എന്താ ഡാ....

ഇത്...നന്ദു....എന്നും പറഞ്ഞ് അവൻ അവളെ കാട്ടി കൊടുത്തു....

രോഹി...അവളെ നോക്കി ചിരിച്ചു ...

താൻ ഇന്ന് വരെ ആരോടും മിണ്ടുന്ന ഒന്നും കണ്ടില്ലല്ലോ...എന്തെ....?റോഹി അവളോട് ചോദിച്ചു....

ഹെ...ഒന്നുമില്ല ....😊

ഇനി എന്തായാലും ഞങ്ങളുടെ കൂട്ട് ആണ് നീ....അപ്പോ ഫ്രണ്ട്സ്....എന്നും പറഞ്ഞ് അമർ അവൾക് നേരെ കൈ നീട്ടി.....

അവള് ഒന്ന് ശങ്കിച്ചു കൊണ്ട് അവൻ്റെ കൈകളിൽ കൈ ചേർത്തു.....അത് പോലെ രോഹിയുടെയും.....


അന്ന് മുതൽ അവർ മൂന്നും കൂട്ടാണ്....ആദ്യം ഒക്കെ അവള് വല്യ അടുപ്പം കാണിക്കാറില്ല എങ്കിലും പയ്യെ പയ്യെ അത് മാറി.....
പക്ഷേ രോഹിക്ക് അവളോട് സൗഹൃദത്തിന് അപ്പുറം മറ്റൊരു വികാരം ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അമർ തന്നെ ആയിരുന്നു....

നന്ദുവിനോട് അത് പറഞ്ഞപ്പോൾ ആദ്യം അവൾക് ഇഷ്ടം അല്ലെന്ന് പറഞ്ഞു എങ്കിലും പയ്യെ പയ്യെ അവളും അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..........

അന്ന് തുടങ്ങിയത് ആണ് അവുടെ പ്രണയകാലം......കോളജിലെ ഓരോ പുൽ കൊടിക്ക് പോലും അറിയുന്നത് ആയിരുന്നു ആ പ്രണയം...ആർക്കും കുശുമ്പ് തോന്നിപ്പിക്കും വിധം.......ഒരിക്കലും പിരിക്കാൻ ആകാത്ത അത്രേ ആഴത്തിൽ രണ്ട് പേരും പ്രണയിച്ചു.........!!!


പക്ഷേ ഇന്ന് ...ഇപ്പൊ ....ഒന്നും ഇല്ല .... രോഹി ചതിക്ക പെടുക ആയിരുന്നു അവളുടെ കപട പ്രണയത്തിൽ.........

ഓർമകളിൽ നിന്നും ഞെട്ടി എഴുനേറ്റ അമറിനു തന്നോട് തന്നെ ദേഷ്യം തോന്നി.... അന്ന് താൻ കാരണം ഉടലെടുത്ത സൗഹൃദം ആണ്.....അവൻ്റെ പ്രണയത്തിൽ കലാശിച്ചത് .....അവൻ്റെ വേദനകൾക്ക് കാരണം ആയത് ........!!!


ഓർക്കും തോറും ദേഷ്യം ഏറി....ടേബിളിൽ ആഞ്ഞ് അടിച്ച് അവൻ വണ്ടിയുടെ ചാവിയും ആയി പുറത്തേക്ക് പോയി ...

🍂🍂🍂


മനസ്സിലെ വേദനകൾക്ക് അവൾക് ഉള്ള ഏക ആശ്വാസം ആയിരുന്നു ആ ഓർഫനേജ്...അവിടത്തെ കൊച്ചു കുഞ്ഞുങ്ങൾ .....

അവള് അവരോട് ഒത്ത് കുറച്ച് നേരം ചിലവഴിച്ചു....അവർക്ക് ഭക്ഷണം ഒക്കെ കൊടുത്ത് റൂമിലേക്ക് കയറി......അത് വരെ അത് വരെ മാത്രമേ അവൾക് ഇത്തിരി എങ്കിലും സന്തോഷം ഉണ്ടായിരുന്നുള്ളൂ ........

റൂമിൽ എത്തിയതും കൈയ്യിൽ കരുതിയ പ്രിയപ്പെട്ടവൻ്റെ ഫോട്ടോ കയ്യിൽ എടുത്തു....കണ്ണുനീർ കവിളിനേ തഴുകി.........,!!

കൂടെ ഉള്ള ഉറ്റ സുഹൃത്തിനെയും അവള് നോക്കി....ഒത്തിരി വേദനിക്കുന്നു..... ഒരാള് ഇനി അരികിൽ വരില്ല എന്ന അറിവ് അവളെ പൊള്ളിച്ചു.... മറ്റയാൾക് അവളെ കാണുന്നത് പോലും വെറുപ്പാകും എന്ന് ഒർക്കെ പിന്നെയും നീറുന്ന മനസ്സ്............

നന്ദു...."""ഡോര് തുറക്ക്...നീ ഒന്നും കഴിച്ചില്ലല്ലോ.......

പുറത്ത് നിന്നൊരു സ്ത്രീ ശബ്ദം അവളെ പോലെ അവിടെ ഉള്ള കുട്ടികളെ നോക്കുന്നവൾ ആയിരുന്നു അതും..

വേണ്ടട....ഞാൻ കിടക്കട്ടെ...തല വേദനിക്കുന്നു......

പിന്നെ അവർ ഒന്നും പറഞ്ഞില്ല....ശെരി എന്നും പറഞ്ഞു പോയി.....കാരണം പിന്നെ വിളിച്ചാലും അവള് പോക്കില്ലെന്ന് അവർക്ക് അറിയായിരുന്ന്..........!!!

🍂🍂🍂


നേരം ഇത്രേ ആയിട്ടും നീ എന്താടാ വീട്ടിലേക്ക് പോകാതെ...അമ്മ ഒക്കെ കാത്തിരിക്കുന്നുണ്ട് ആകില്ലെ.......?!

രോഹൻ അമാരിനോട് ചോദിച്ചു.....

എന്തോ... പറ്റുന്നില്ലെട ...ഒന്നും മറക്കാൻ...അതിനാ ഇവിടെ വന്നിരിക്കുന്നത്....ഞാൻ ...ഞാൻ കാരണം ആണ് ഇത്രേം സംഭവിച്ചത് എന്ന് വരെ തോന്നുന്നു... അന്ന് അവളോട് ഒരു സൗഹൃദം സ്ഥപ്പികരുത് എന്ന് തോന്നുന്നു........
അമർ ഫോൺ ഒന്നും കൂടെ ചെവിയിൽ ചേർത്ത് പിടിച്ചു പറഞ്ഞു....

ഏയ്...ഇനി...അതൊന്നും ഓർക്കല്ലെട...ഒക്കെ കഴിഞ്ഞത് അല്ലേ......മറക്ക്...മറക്കണം ഒക്കെ......!!!
ചിലപ്പോൾ നന്ധുവിൻ്റെ അവസ്ഥ അതായത് കൊണ്ടാവാം അന്ന് അങ്ങനെ പറഞ്ഞത്........

നീ...നീ....എന്തിനാ അവളെ ഞായികരിക്കുനത്........

ഡാ...നീ എന്താ ഇങ്ങനെ...ഇനി പോട്ടെ അവള് മനഃപൂർവം ആയിരിക്കും അന്ന് അങ്ങനെ ചെയ്തത് എന്നന്നെ വച്ചോ...പക്ഷേ ഇനിയും അതൊക്കെ ഓർത്തിരിക്കല്ലെ.... മറക്കേട....ജീവിതം അല്ലേ.......എല്ലാവരും ഒരു പോലെ എല്ലാ.........!!!

ഹമ്മ്...നീ...വച്ചോ ഞാൻ വീട്ടിലോട്ടു പോകട്ടെ.....

ഹ....ബൈ........!!

🍂🍂🍂

നന്ദു...**
രോഹി ആദ്രമായി അവളെ വിളിച്ചു....

എന്താണ് മോനെ രോഹി...വിളിയിൽ ഒക്കെ ഒരു അവലക്ഷണം....

അതോ.....അത്......
എന്നും പറഞ്ഞ് അവൻ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി......

പെട്ടന്ന് ആയത് കൊണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞ്....

എ...എന്താ രോഹി......

നീ ..എന്തിനാ നന്ദു വിക്കുന്നത്......

അത് പിന്നെ ഇങ്ങനെ പെട്ടന്ന് കേറി പിടിച്ച പേടിക്കില്ലെ....

ഓ...അങ്ങനെ ആണോ......

ഹ...അങ്ങനെ തന്നെ.....

അപ്പോഴേക്കും അവൻ ഒന്നും കൂടെ അവളെ തൊന്നോട് ചേർത്തു നിർത്തിയിരുന്നു...

എന്താ...മോനെ ദുരുദ്ദേശ്ശം ആണോ....🙄

ആണെങ്കിൽ....🤨

ആണെങ്കിൽ...എന്ത്...ഒന്നും ഇല്ല...
ഒരു കൂസലും ഇല്ലാതെ അവള് പറഞ്ഞതും അവൻ്റെ ചുണ്ടുകൾ അവളുടേത് ആയി കൊരുത്തിരുന്നു....
ധീർഗമായ ചുംബനം.....ആദ്യ ചുംബനത്തിൻ്റെ ആലസ്യത്തിൽ അവളുടെ മിഴികൾ കൂമ്പി അടഞ്ഞു....കണ്ണുകളിൽ നിന്നും ഒരു നീർ തുള്ളി പൊഴിഞ്ഞു...........

സ്വപ്നത്തില് നിന്നും ഞെട്ടി ഉണരുമ്പോൾ നന്ദു നന്നേ കിതച്ചിരുന്നു....ജീവിതത്തിൽ സുന്ദര നിമിഷങ്ങൾ കണ്ണ് മുന്നിലൂടെ മിന്നി മാഞ്ഞു കൊണ്ടിരുന്നു.....ഒന്നും മറക്കാൻ പറ്റുന്നില്ല.....ഇന്നവൻ ഈ ലോകത്ത് ഇല്ലാതെ പോയ കാരണം താൻ മാത്രം ആണെന്ന് ഒർക്കേ നീറുന്നു....ഒരുപാട് ...ഒരുപാട്.....മരിക്കാൻ ആവുന്നില്ല....തന്നെ കാൾ വേദനകളും കഷ്ടതകളും അനുഭവിക്കുന്നവർ വരെ ജീവിതത്തിൽ പൊരുതി ജീവിക്കുന്ന കാണുമ്പോൾ ജീവൻ ഇല്ലാതെ ആക്കാൻ തോന്നുന്നില്ല..............!,

കണ്ണുകൾ അവള് പിന്നെയും ഇറുകി അടച്ചു കിടന്നു.......ഇല്ല....ഉറങ്ങാൻ കഴിയുന്നില്ല....ഒട്ടും.......വെറുതെ...വെറുതെ അവള് അങ്ങനെ കിടന്നു......

🍂🍂🍂

(അധു)

ചിക്കുവും അദുവും കൂടെ അല്ലുവിനെ കുറിച്ച് പറയുക ആയിരുന്നു.....

പോയിട്ട് ആദ്യം ഒക്കെ വിളിച്ചിരുന്നു എങ്കിലും...ഇപ്പൊൾ വിളിക്കാറ് ഇല്ല...അതിലേക്ക് വിളിച്ചപ്പോൾ എടുത്തതും ഇല്ല.....

ചേച്ചിയെ കുറിച്ച് ഓർത്ത് നോവുന്നുണ്ടായിരുന്നു അവൾക്.....വാക്ക് കൊടുത്ത് പോയി...അവൾക് പാലിച്ചേ പറ്റുള്ളൂ....എന്ന് അവള് ഓർത്തു.....

പയ്യെ എഴുനേറ്റു ബാൽക്കണി യില് പോയി നിന്നു....കുറച്ച് നേരം കഴിഞ്ഞ് മുറിയിലേക്ക് അവള് മടങ്ങി ചെന്നു......

ചിക്കുവിനെയും ചേർന്ന് കിടക്കുമ്പോൾ മനസ്സിൽ അവൻ്റെ മുഖം ആയിരുന്നു....
അമർനാധിൻ്റെ........!!!അവളുടെ മാത്രം പ്രണയം ആയിരുന്നവൻ്റെ...............!!!




തുടരും........

✍️ പ്രണയമഴ
 


നീയില്ലാ നേരം - 6

നീയില്ലാ നേരം - 6

4.7
5624

നീയില്ലാ നേരം🍂                ---6 ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു.... കല്യാണത്തിന് വെറും 4 ദിവസം കൂടെ ബാക്കി നിൽക്കുന്നു.... രണ്ട് വീടും കല്യാണ തിരക്കിൽ ആയി.... അധു തറവാട് വീട്ടിൽ തന്നെ ആണ്.... പുടവ എടുക്കാൻ പോകൽ ആണ് ഇന്ന്....... അമറിൻ്റെ അച്ഛനും അമ്മയും പിന്നെ സന്ധ്യമ്മയു ഉണ്ടായിരുന്നു.... പെണ്ണിൻ്റെ വീട്ടിന് ആധുവും അവൾക് കൂട്ടിന് ച്ചിക്കുവും ആയിരുന്നു പോയത്.... 🍂🍂🍂 (അമർ) ഡാ...നീ ഇന്ന് പോകുന്നില്ലേ അവരുടെ കൂടെ.......?!(രോഹൻ) ഇല്ലാ...... അതെന്താ ഡാ...പോയിട്ട് വാ എന്നെ...... എനിക്ക് അലെല്ലോ അവൾക് ഡ്രസ്സ് വാങ്ങാൻ ഞാൻ എന്തിന് പോകണം.....?! എന്നാലും.....?!അവള് ആഗ്രഹിക്കുന്നു