Aksharathalukal

നീയില്ലാ നേരം - 4

നീയില്ലാ നേരം🍂

                ---4


അമർ എവിടെ ആയിരുന്നു ഇത്ര നേരം.....?


രാത്രി വൈകി വന്ന അവനോട് അച്ഛൻ ചൂടായി....


ഞാൻ ...ഞാൻ കുന്നിൻ മുകളിൽ പോയതാ.....

ഹമ്മ്...എന്തായി നീ ആ കുട്ടിയെ കണ്ടോ...ഇപ്പൊൾ മനസിലായി കാണും അല്ലോ ഞങൾ ഒക്കെ പറഞ്ഞിരുന്നു എന്ന്.....


അതിന് അവൻ താൽപര്യം ഇല്ലാതെ ഒന്ന് മൂളി....

അപ്പോ കല്യാണം വേം ഉറപ്പിക്കട്ടെ....

എനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ....😬

ഇനി എങ്ങന നിൻ്റെ ഡിമാൻഡ് അംഗീകരിക്കുന്ന ഒരാളെ നീ കല്യാണം കഴിക്കും എന്ന് വാക്ക് പറഞ്ഞത് അല്ലേ... അതും നിൻ്റെ സന്ധ്യ അമ്മയോട്.....

അങ്ങോട്ടേക്ക് വന്ന ബദ്ര പറഞ്ഞു.....

OH....😡എന്താണ് എന്ന് വച്ച കാണിക്ക്....എനിക്ക് അവളെ അഗീകരിക്കൻ പറ്റില്ല....അത് ഞാൻ ആദ്യമേ പറഞ്ഞേക്കാം.... അവളോടു ഞാൻ പറഞ്ഞത് ആണ്....,!

എന്നും പറഞ്ഞ് ദേഷ്യത്തോടെ അവൻ മുകളിലേക്ക് കയറി പോയി.......



കർത്തിയെട്ട ഈ ...ഈ കല്യാണം വേണോ... ആ കുട്ടിയെ അവനു അംഗീകരിക്കാൻ പറ്റില്ല എന്ന് പറയുമ്പോ....ഇനി അതിൻ്റെ ജീവിതം നശിപ്പിക്കാനോ......

അവൻ പോയ വഴിയെ നോക്കി ഭദ്ര അയാളോട് പറഞ്ഞു....


ഹമ്മ്...ശെരി ആണ്....നീ ആ കുട്ടിയോട് ഒന്നും കൂടെ ചോദിച്ചു നോക്ക്....അവൾക് അവനെ മാറ്റാൻ പറ്റും എന്ന് അത്രേം ഉറപ്പ് ആണേൽ ...പിന്നെ എന്താ.... !!


ഹമ്മ്...ശെരി....ഞാൻ നാളെ കാലത്ത് തന്നെ മോളെ വിളിച്ചു നോക്കാം.....

🍂🍂🍂


നാഥ് ഏട്ടൻ എന്ന് ആണോ വിളിക്കുവ അമർ ഏട്ടൻ എന്നോ.....!

ഗഹനം ആയ ചിന്തയിൽ ആണ് അധുവും ചിക്കുവും...

എടി...ചിക്കു ഒന്ന് പറഞ്ഞു താ .....പൈങ്കിളി ഫീൽ വരുന്നേട.....എന്താ ചെയ്യാ.....


അമറെട്ടൻ കുഴപ്പമില്ല...പക്ഷേ എല്ലാരും അമർ എന്നല്ലേ വിളിക്കനെ....അപ്പോ നാദേട്ടൻ മതി ആവും.....


ആവോ....എന്നാലും ഒരു സുഖം ഇല്ല .....
നാഥ് എന്ന് മാത്രം വിളിക്കാം അല്ലേ....


ആവോ...നീ എന്ത് തേങ്ങ എങ്കിലും കാണിക്ക്....മനുഷ്യനെ ഉറങ്ങാൻ വിടാതെ ഓൾടെ ഓലക്കേമലെ ചോദ്യ....😤

എന്നും പറഞ്ഞ് തലവഴി പുതപ്പ് മൂടി ചിക്കു കിടന്നു.....


അധുന് ആണേൽ അവളെ ചവിട്ടി കൂട്ടാൻ തോന്നി......

തോന്നൽ മാത്രം അല്ല ...വച്ച് കൊടുത്തു അവൾടെ ബാക്കിന് നോക്കി ഒരു ചവിട്ട് ....


അമ്മേ.......💥

ദെ...മൂടും താങ്ങി ഒരു ചിക്കു നിലത്ത്.....


ഹാ... ഹാ...ഹ... കിടക്കെടി നാറി...നീ കിടക്ക് .....

ആഹാ....എന്ത് സുഖം എന്ത് രസം ....


പല്ലും കടിച്ച് പൊട്ടിച്ച് ചിക്കു അധുൻ്റെ മെത്തേക്ക് ഒരു ചാട്ടം ആയിരുന്നു.....

പിന്നെ മുടി പറച്ച് വലി ആയിരുന്നു.......


രണ്ടാളും നിർത്താത്ത പോരാട്ടം ആയിരുന്നു....അവരടെ ഒച്ചപാട് കേട്ടിട്ട് ആണ് സുമിത്ര (അധിൻ്റെ അമ്മ) അങ്ങോട്ടേക്ക് വന്നത്....

എൻ്റെ ദൈവമേ.....🙆

ഡീ.... നിർത്തുന്നുണ്ടോ രണ്ടും....ഞാൻ ചൂല് എടുക്കുവെ.....

എന്ന അവരുടെ ശബ്ദത്തിൽ രണ്ടും നല്ല കുട്ടി ആയി.....


ഇതൊക്കെ...ഞങ്ങളുടെ സ്നേഗ പ്രകടനം അല്ലേ അമ്മൂട്ടി.....

അല്ലടാ ചിക്കു....

അതെ അതെ....എന്നും പറഞ്ഞ് കെട്ടിപിടിച്ച് രണ്ടും ഒരു വീഴിച്ച ആയിരുന്നു കട്ടിലിലേക്ക്......


അവരടെ രണ്ടിൻ്റെയും കിടപ്പ് കണ്ട് സുമിത്ര ഒരു ചിരിയോടെ താഴേക്ക് ചെന്ന്.........


🍂🍂🍂

തലയണയിൽ മുഖം അമർത്തി അവള് കരഞ്ഞു......വർഷങ്ങൾ ആയി അവള് ഇങ്ങനെ തന്നെ....സങ്കടങ്ങൾ ഒത്തിരി ഒത്തിരി ഉണ്ട്....ആരോടും പറയാൻ ആവുന്നില്ല....


പ്രിയപ്പെട്ടവൾ എന്നും പറഞ്ഞ് ചേർത്ത് പിടിച്ച കൈകൾ തന്നെ തനിക്ക് വേദന നൽകിയത് അവള് ഓർത്തു.........


മനസ്സ് മടുക്കുന്നു....അത്രേം....ഒക്കെ നഷ്ടപ്പെട്ടവൾ ആണ് ഇന്ന് താൻ....എങ്കിലും ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നില്ല....അതിന് പോലും ധൈര്യം അവൾക് ഇല്ലായിരുന്നു..........!!!

കരഞ്ഞ് കരഞ്ഞ് അവള് എങ്ങനെയോ ഉറങ്ങി പോയിരുന്നു......


മനസ്സിൽ എപ്പോഴും പഴയ തൻ്റെ സന്തോഷം നിറഞ്ഞ ജീവിതം ഒരു സ്വപ്നം പോല് ഓടി എത്തിയിരുന്നു.....


🍂🍂🍂

ഗുഡ് മോണിംഗ് അധുട്ട.......

ഗുഡ് മോണിംഗ് ഭാധ്രമ്മെ....എല്ലാ
രാവിലെ തന്നെ എന്തെ അമ്മ വിളിച്ചത്....


അത് പറയാം...മോൾ ചായ കുടിചോ....


ഹ...ഞാൻ കുടിച്ചു... അമ്മയോ.....?


ആ.. കുടിച്ചു മോളെ....
ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....


ചോദിക്കൂ അമ്മെ എന്തിനാ ഒരു മുഖവര...

അത് ...അത് പിന്നെ...അവനു മോളെ അംഗീകരിക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ച് പറയുന്നു....മോൾ...മോൾക്ക് ഉറപ്പുണ്ടോ അവനെ മാറ്റാൻ പറ്റും എന്ന്.........


എൻ്റെ അമ്മ... ഇങ്ങനെ വിശമിക്കാതെ....ഞാൻ അല്ലേ പറയണേ... നിക്കേ ആ മോഷടനെ മതി എന്നെ....ഇപ്പൊ അങ്ങനെ ഒക്കെ പറയും എന്നെ ഉള്ളൂ....അതൊക്കെ കുറച്ച് കഴിയുമ്പോൾ മാറും......അമ്മ പേടിക്കാതെ......


മ്മ്....

എൻ്റെമ്മെ ...നിങ്ങടെ മോനേം കൊണ്ടെ ഈ ഞാൻ പോവുള്ളു....😌..എന്ന ശെരി വേക്കുവാണെ.......

ആ..മോളെ......!!!

🍂🍂🍂

കാർത്തിയേട്ട അവൾക് ഇപ്പോഴും തീരുമാനത്തിൽ മാറ്റം ഇല്ല.......!!


അതയോ....എന്ന അ കൊച്ച് ഇങ്ങ് വന്നോട്ടെ അവനെ അവള് ശെരിയാക്കിക്കൊള്ളും.....


എന്നാലും ഇത്രേം പറഞ്ഞിട്ടും മോൾക്ക് അവനെ തന്നെ മതി എന്ന് എന്ത് കൊണ്ടാവോ പറയണേ........


എനിക്കും തോന്നി....എന്താവോ എന്തോ.......🙄


🍂🍂🍂


(അമർ)

നീ എന്താ ഒന്നും പറയാത്തത്....എനിക്ക് ആണേ ദേഷ്യം വരുവ....എന്താ ചെയ്യാ.... ആ പെണ്ണ് എന്തും വിചാരിച്ച് ആണോ ആവോ....അവള് ഇങ്ങോട്ട് കെട്ടി എടുക്കട്ടെ....കാണിച്ച് കൊടുക്കാം അവൾക്....😡


നീ ഇങ്ങനെ ഹൈപ്പർ ആകണ്ട...അവൾക് നിന്നെ ഇഷ്ടായി സോ കല്യാണം വേണം എന്ന് പറഞ്ഞു...നിൻ്റെ നിബന്ധനകൾ അംഗീകരിച്ചില്ലേ...പിന്നെ ഇനി എന്താ....

മറുപുറത്ത് നിന്ന ആൾ പറഞ്ഞു........

But....I can't believe രോഹി..... ഒരാൾക്ക് ഇത്രേം പറഞ്ഞിട്ടും ....ഇതിൽ എന്തോ ഒരു വശപേശക് ഉണ്ട്....may be for money.... ആണേൽ....?


ഒന്ന് പോടാ.....!നീ ഇങ്ങനെ നെഗറ്റീവ് ആവാതെ.......!

രോഹൻ സർ ക്ലാസ് ഇല്ലെ..........
അവൻ്റെ അടുത്ത് വന്ന് മറ്റൊരു ആൾ ചോദിക്കുന്നത് അമർ ഫോണിലൂടെ കേട്ടു......

ആ..ഉണ്ട്....എന്നും പറഞ്ഞ് അവൻ അമരിനോട് എന്തോ പറയാൻ വരുമ്പോഴേക്കും. എന്ന ക്ലാസ് കഴിഞ്ഞു വിളിക്ക് എന്നും പറഞ്ഞ് അമർ ഫോൺ കട്ട് ചെയ്തിരുന്നു.........!


ഫോണിലേക്ക് തന്നെ നോട്ടം എറിഞ്ഞ് അവൻ ഇരുന്നു........

ഇപ്പൊ അമറിൻ്റെ ആകെ ഉള്ള കൂട്ട്....രോഹൻ......!!!

(തുടരും)

✍️ പ്രണയമഴ
 


നീയില്ലാ നേരം🍂 - 5

നീയില്ലാ നേരം🍂 - 5

4.6
5181

നീയില്ലാ നേരം🍂  ---5 രോഹൻ്റെ ഫോൺ കാൾ കട്ട് ആയതും അമർ പിന്നെയും ചിന്തയിൽ ആണ്ടു... മനസ്സിലേക്ക് കോളജ് കാലഘട്ടം മിഴിവോടെ തിളങ്ങി.....തങ്ങളുടെ സൗഹൃദവും......... കൂടെ അവൻ്റെ രോഹിടെയും നന്ദുവിൻ്റെയും പ്രണയവും.....!!! 🍂🍂🍂 ഡാ...പങ്കാളി...... താഴെ നിന്നും രോഹി വിളിച്ചു കൂകി..... വരുന്നെട..... എപ്പോഴാ ഇനി....നീ ഒരുത്തൻ കാരണം ആണ് pg എന്നും പറഞ്ഞ് പിന്നെയും കോളേജ് പോണെ....എന്നിട്ട് ഞാൻ എത്തിയിട്ടും നിൻ്റെ ഒരുക്കം കഴിഞ്ഞില്ലേ.... ഹി..ഹി...താ ഞാൻ എത്തി കുട്ട...നീ ഇങ്ങനെ കെടന്നു പെടക്കാതെ....നിൻ്റെ കളി കണ്ടാൽ തോന്നും അവിടെ ആരോ നിനക്ക് വേണ്ടി കാത്തിരിക്കുക ആണെന്ന്.....😏 പോടാ..പോടാ...നീ കളിയാക