Aksharathalukal

എന്നെന്നും നിൻചാരെ - 25

     എന്നെന്നും നിൻചാരെ 


     ✍️  🔥 അഗ്നി 🔥


     ഭാഗം : 25

    "  ആരാണ് അച്ഛാ വിളിച്ചത്.... "   ഫോണും പിടിച്ചു ഉമ്മറത്ത് നിൽക്കുന്ന അനന്തന്റെ അരികിലേക്ക് വന്നുകൊണ്ട് അരുൺ ചോദിച്ചു. 

    
     മാധവന്റെ ഫോൺ കാളിന് ശേഷം ഉടലെടുത്ത ചിന്തയിൽ ആയിരുന്നത് കൊണ്ട് അരുൺ വന്നതോ തന്നോട് സാംസാരിച്ചതോ ഒന്നും തന്നെ അനന്തൻ  അറിഞ്ഞില്ല...  


      അരുൺ പതിയെ അച്ഛന്റെ തോളിൽ കൈവെച്ചു...

       തോളിൽ ആരുടെയോ സ്പർശനം അറിഞ്ഞതും  അനന്തൻ തലചെരിച്ചു നോക്കി അരികിൽ നില്ക്കുന്നത് അരുൺ ആണെന്ന് മനസ്സിലായതും വീണ്ടും ആ ഇരുട്ടിലേക്ക് നോക്കി നിന്നു.   


   " ആരായിരുന്നു ഫോണിൽ... " അരുൺ ഒരുവട്ടം കൂടി ചോദ്യം ആവർത്തിച്ചു.  


    " മാധവൻ.... " 


   " ആദിയുടെ..... " അരുൺ എന്തുകൊണ്ടോ ചോദ്യം മനഃപൂർവം പൂർത്തിയാക്കാതെ നിർത്തി.  


   " ഹ്മ്മ്.... "  


   " എന്തിനാ...  അച്ഛനെ വിളിക്കുന്നെ.... "  


   " നേരിൽ കാണണം എന്ന്... "  


   " അതിന്റെ ആവിശ്യം എന്ത്‌...  അച്ഛൻ ആരെയും കാണണ്ട... " മാധവനോടുള്ള വെറുപ്പിൻമേൽ അരുൺ പറഞ്ഞു.  


   " പോണം...  നാളെ.. ഒഴിയാൻ ശ്രമിച്ചു...  പക്ഷെ യാചനഭാവം ആയിരുന്നു... എന്തുതന്നെയാണെങ്കിലും ഒരു കൂടിക്കാഴ്ച ഞാനും ആഗ്രഹിച്ചിരുന്നു... " 


   " ഞാനും വരട്ടെ കൂടെ... "  


    " വേണ്ടെടാ...  പറയേണ്ടതും അറിയേണ്ടതും ഞങ്ങൾ തമ്മിലാണ്...  അതുകൊണ്ട്...  തനിച്ചു മതി... "  


    " അച്ഛന്റെ തീരുമാനം പോലെ... ആദിയോട് പറയണ്ടേ...  ഈ കൂടിക്കാഴ്ചയെ കുറിച്ച്... " 


     " കണ്ടു വന്നശേഷം പോരെ... "  


    " എങ്കിൽ അങ്ങനെ മതി... " 


            ഇരുവരും ഒന്നിച്ചു അകത്തേക്ക് കയറി.  


         ==========================


          " ഏട്ടാ....  ഭക്ഷണം എടുത്തുവെച്ചിരിക്കുന്നു...  കഴിക്കാൻ വായോ ." 
മൈഥിലി ഹാളിൽ ഇരുന്നു മാധവൻ കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു.  


     മാധവൻ താമസിയാതെ വന്നിരുന്നു ഭക്ഷണം കഴിക്കുവാൻ തുടങ്ങി. അയ്യാൾ തനിക്കു ചുറ്റുമിരിക്കുന്നവരിലേക്ക് അറിയാതെ പോലും ശ്രദ്ധതിരിയാതിരിക്കാൻ കഠിനമായി പരിശ്രമിച്ചു...  ആ ശ്രമം ഭലം കണ്ടു...  കഴിച്ചെഴുന്നേൽക്കുന്നത് വരെ സ്വന്തം പ്ലെയ്റ്റിൽ മാത്രം നോക്കിയിരുന്നു...  തന്റെ ഈ മാറ്റം ചുറ്റിനും ഉള്ളവർ വീക്ഷിക്കുന്നുണ്ടാകും എന്ന് അയാൾക്ക് വ്യക്തമായിരുന്നു...  അതോർക്കേ അയ്യാൾക്കുള്ളിൽ ഗൂഢമായൊരു ചിരി നിറഞ്ഞു. 


     കഴിച്ചു കഴിഞ്ഞു അയ്യാൾ മുറിയിലേക്ക് മടങ്ങി.  

   
    " അമ്മാവൻ എന്താണ് ഒന്നും സംസാരിക്കാതിരുന്നേ... " മഹേഷ് ആണ് ചോദിച്ചതെങ്കിലും ആ ചോദ്യം എല്ലാവരുടെ ഉള്ളിലും ഉണ്ടായിരുന്നു.  


    " അറിയില്ല..  ഒരുപക്ഷെ മഹിമയുടെ കല്യാണകാര്യത്തെ കുറിച്ച് നടന്ന ചർച്ചയിലെ വിയോജിപ്പ് ആയിരിക്കും ഈ മുഖം തിരിക്കൽ." 
മൈഥിലി മറുപടി നൽകി.  

    " അമ്മാവൻ പറഞ്ഞതിൽ എന്താ തെറ്റുള്ളത് ന്യായമായകാര്യം അല്ലെ.. " മഹേഷിന്റെ ഭാര്യ അവളുടെ അഭിപ്രായം വെളിപ്പെടുത്തി.  


   " ഇതെന്റെ കല്യാണകാര്യം ആണ്..  അത് പറഞ്ഞ സമയത്തു തന്നെ നടക്കണം...  അതാണ്‌ എന്റെ ആഗ്രഹം...  കല്യാണപെണ്ണിന്റെ ഇഷ്ടത്തിനും ആഗ്രഹങ്ങൾക്കുമല്ലേ പ്രാധാന്യം നൽകേണ്ടത്... " അതും പറഞ്ഞു മഹിമ കഴിപ്പ് നിർത്തി എഴുന്നേറ്റു പോയി.  


     അവൾക്ക് പിന്നാലെ മൈഥിലിയും എഴുന്നേറ്റു അവളുടെ റൂമിലേക്ക് കയറി.  മഹേഷും  അവർക്കൊപ്പം പോകാനായി എഴുന്നേറ്റു.  


    " പെങ്ങളെ സ്നേഹിക്കുന്നതിൽ തെറ്റില്ല...  മഹിമയ്ക്ക് നിങ്ങളുടെ അമ്മയുടെ അതെ സ്വഭാവഗുണം ആണ്.... അമ്മ അമ്മാവനെ ഊറ്റി ജീവിക്കുന്നത് കണ്ടു വളരുന്ന മോളാണ്...  അവളും അതെ സ്വഭാവം കാണിച്ചാൽ.... എല്ലാം പെങ്ങൾക്ക്  വാരികോരി കൊടുക്കാം എന്നുള്ള പൂതി വല്ലതും ഉണ്ടേൽ എന്നെയും മക്കളെയും എന്റെ സ്വത്തുക്കളും അങ്ങ് മറന്നേക്ക്... "  മഹേഷിന്റെ ഭാര്യ ഒരു താക്കിതെന്നപോലെ പറഞ്ഞു മുറിയിലേക്ക് കയറിപോയി.  


     മഹേഷും ഭാര്യ പറഞ്ഞതിനെക്കുറിച്ചു ആലോചിച്ചു...  ഇപ്പോൾ തന്നെ പല ആവശ്യങ്ങൾക്കും അവൾ തന്നോട് പണം വാങ്ങാറുണ്ട്...  ഇനിയും അത് തുടർന്നാൽ താനും അമ്മാവനെ പോലെ ചതിക്കപ്പെട്ടേക്കാം...  അമ്മയോടും പെങ്ങളോടും സ്നേഹം ആകാം അത് പണം കൊണ്ട് പ്രകടിപ്പിക്കാൻ നിൽക്കേണ്ടതില്ല...  അവനും കഴിച്ചു കഴിഞ്ഞു സ്വന്തം റൂമിലേക്ക് നടന്നു... 


     മൈഥിലിയും മഹിമയും മഹേഷിനെ പ്രതീക്ഷിച്ചിരുന്നു...  അവൻ വരുന്നില്ലെന്ന് മനസ്സിലായതും ഇരുവരും കൂടി ചർച്ചകൾ മുന്നോട്ടു കൊണ്ടുപോയി.  

          =========================


        പ്രകാശൻ വന്നതും പാറു വാതിൽ തുറന്നു. കയ്യിൽ ഉണ്ടായിരുന്ന പലഹാരപൊതി അവളുടെ കയ്യിലേക്ക്  കൊടുത്തുകൊണ്ട് അവൾക്കൊപ്പം അകത്തേക്ക് കയറി. 


    "  സുഖല്ലേ മോളെ...  " അയ്യാൾ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.   


    " സുഖമായിരിക്കുന്നഛാ... "  


     " ആദി പോയിട്ട് ഒരുപാട് നേരമായോ... "  


     " ഇല്ല.... കുറച്ചു മുന്നേ ഇറങ്ങിയതേ ഉള്ളു... " 


      " വൈകുമല്ലേ വരാൻ...  മോൾക്ക് എങ്കിൽ വീട്ടിലേക്ക് വരായിരുന്നല്ലോ...  അല്ലെങ്കിൽ എല്ലാ തവണത്തേയും പോലെ അനന്തന്റെ വീട്ടിൽ പോകാമായിന്നല്ലോ... " 


    " അത്...  ഒന്നുമില്ല...   എന്തോ അച്ഛന്റെ അടുത്ത് ഇരിക്കണമെന്ന് തോന്നി... "  


     " ഹ്മ്മ്... മോളെ നീയും അമ്മയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ... നീ ഇപ്പോൾ അവളെ വിളിക്കുന്നില്ലെന്നവൾ പരാതി പറയാറുണ്ട്...  ഇന്ന് സാവിത്രിയേയും കൂട്ടി വരണമെന്നായിരുന്നു...  പിന്നെ മോൾ അച്ഛനെ തനിച്ചു കാണണം എന്ന് പറഞ്ഞത് കൊണ്ടാ തനിയെ വന്നത്...  കുറച്ചു കുശുമ്പും വാശിയും ഉണ്ടെന്നേ ഉള്ളു...  അമ്മ പാവം അല്ലേടാ...  നീ... വിളിച്ചു സംസാരിക്കണം... കേട്ടോ... "  പ്രകാശൻ പാറുവിനോടായി പറഞ്ഞു. 

     
     " ആരെയും പൂർണമായി നമുക്ക് മനസ്സിലാക്കാൻ കഴിയില്ല അച്ഛാ...  ഒരു നിമിഷം മതി...  പലരും തകർത്തഭിനയിച്ച പൊയ്മുഖങ്ങൾ നമുക്ക് മുന്നിൽ അഴിഞ്ഞു വീഴാൻ... "  


     " മോളെന്താ... അങ്ങനെ പറഞ്ഞത്... "  അവൾ എന്ത്‌ പറയുവാനാണ് ഉദ്ദേശിച്ചതെന്ന് അയാൾക്ക് മനസ്സിലായില്ല...  


    " അത്...  അതൊക്കെ പിന്നെ സംസാരിക്കാം അച്ഛന് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. "  അവൾ അതും പറഞ്ഞു ദൃതിയിൽ അടുക്കളയിലേക്ക് നടന്നു..  അടുക്കളയിൽ എത്തി ദീർഘമായൊന്ന് നിശ്വാസച്ചു.   അച്ഛനോട് എല്ലാം പറയണമെന്നുണ്ട്...  പക്ഷെ എങ്ങനെ തുടങ്ങും എന്നത് അവൾക്കും അറിയുമായിരുന്നില്ല...  


     അച്ഛനായി കുടുക്കാൻ വെള്ളം എടുത്തു തിരിച്ചു വരും വഴി അവളുടെ ചിന്ത എങ്ങനെ പറഞ്ഞു തുടങ്ങും എന്നതായിരുന്നു. അച്ഛന്റെ അരികിലായിരുന്നു....  


   " അച്ഛാ.... "  


    " ഹ്മ്മ്....  മോൾക്ക് എന്തോ ഒരു കാര്യം അച്ഛനോട് സംസാരിക്കണം എന്നുണ്ട്...  പക്ഷെ എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയില്ല... എന്താട....  അച്ഛനോട് മോൾക്ക് എന്തും പറഞ്ഞൂടെ..  പറ എന്താ എന്റെ മോൾക്ക് പറയാനുള്ളത്... " 


    " പറയാൻ ഒരുപാട് ഉണ്ട്...  കുറെ അറിയാനും...   അപ്പച്ചിയും അമ്മയും ആദിയേട്ടനും ഇവരൊക്കെയാണ് അത്.... ആദിയേട്ടനും അമ്മയും തമ്മിൽ എന്താണ് പ്രശ്നം... "  


    " അങ്ങനേ ചോദിച്ചാൽ.... നിനക്ക് അവൾക്കും കിട്ടേണ്ടുന്ന പരിഗണന കുറഞ്ഞു പോകുന്നു...  ഞാൻ ആദിയോട് കാണിക്കുന്ന അടുപ്പവും അമിത സ്നേഹവുമാണതിന് കാരണം...  മോൾക്കും ആദിയെ അടുത്തറിയും വരെ ആ വെറുപ്പ് ഉണ്ടായിരുന്നല്ലോ....  മോളുടെ ദേഷ്യം ഒക്കെ മാറിയില്ലേ...  അതുപോലെ അമ്മയുടെയും ഒരുദിവസം മാറുമായിരിക്കും...  അതൊക്കെ ഓർത്തു എന്റെ കുട്ടി ടെൻഷൻ കയറ്റണ്ട.... " 


    " അപ്പച്ചിയും അമ്മയും തമ്മിൽ എന്തെങ്കിലും പ്രശ്നം...  "   പ്രകാശൻ പറഞ്ഞു നിർത്തിയതും പാറു അടുത്ത ചോദ്യം ചോദിച്ചു. 


    " നിന്റെ അമ്മയ്ക്ക് പമ്മിയോട്‌ ചെറിയ കുശുമ്പ് ഉണ്ടായിരുന്നു...  എന്തുകൊണ്ടും സാവിത്രിയേക്കാൾ മികച്ചത് എന്റെ കുട്ടിയായിരുന്നു... അത് കൊണ്ട്...  അല്ലാതെ വെറുപ്പോ ശത്രുതയോ ഇല്ല... ദേഷ്യം വരുമ്പോൾ അവൾക്ക് സ്വത്ത്‌ കൊടുത്തെന്നു വിളിച്ചു പറയുമെന്നല്ലാതെ... മനസ്സിൽ പകയോ വിദ്വേഷം ഒന്നും ഇല്ല...  ഉണ്ടെങ്കിൽ പമ്മി മാധവനുമായി പിണങ്ങി വന്നപ്പോൾ അവളെ ചേർത്ത് നിർത്തിയ കരങ്ങൾ സാവിത്രിയുടേത് ആയിരുന്നു. " 


   " പലപ്പോഴും സ്വന്തം കണ്ണും ചെവിയും നമ്മളെ ചതിക്കും അച്ഛാ...  അല്ലെങ്കിൽ മറ്റുള്ളവർ വിദഗ്ധമായി നമ്മെ കബളിപ്പിക്കും...  അച്ഛൻ അപ്പച്ചിയുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എന്തൊക്കെ ആണെന്ന് അന്വേഷിച്ചില്ലേ... " 


   " ഹ്മ്മ്....  അതൊക്കെ ഇനിയും പറഞ്ഞിട്ട് എന്തിനാ...  എന്റെ കുട്ടിക്ക് ഇല്ലാത്ത ഒരു അവിഹിതകഥ  ഉണ്ടാക്കി... സ്വന്തം ചോരയെ പോലും അവൻ തള്ളി പറഞ്ഞു... "


    " അച്ഛൻ അതിന്റെ സത്യാവസ്ഥ തിരക്കിയില്ലേ... " 


    " മോളെന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ...  എന്താടാ... "  


     " ചിലതൊക്കെയും നമ്മൾ അറിയാതെ പോയി അച്ഛാ.... അതൊക്കെ അച്ഛനും അറിയേണ്ട സമയം ആയി... അല്ല അറിയേണ്ടുന്ന സമയം വൈകി പോയി... "  


    " എന്താ...  എന്തൊക്കെ ഞാൻ അറിയേണ്ടത്... " 

    
     " അച്ഛൻ ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല... "  


   " ഹ്മ്മ്...  അന്വേഷിച്ചു... പക്ഷെ അറിഞ്ഞത് അവന്റെ തെറ്റുകൾ ഒക്കേയും പമ്മിയിൽ ആരോപിച്ചത് ആയിരുന്നുവെന്ന്...  നിന്റെ അമ്മയാണ് എന്നെ ബോധ്യപ്പെടുത്തിയത്... അവന്റെ അരുതാത്ത ബന്ധം പമ്മി അറിഞ്ഞെന്നും അതേക്കുറിച്ചുള്ള വാക് തർക്കങ്ങൾ അവരുടെ ജീവിതം തകർത്തു എന്നും..."  


   " ഇതൊന്നും അപ്പച്ചിയോട് ചോദിച്ചു വിഷമിപ്പിക്കേണ്ടെന്നും അമ്മ പറഞ്ഞു കാണുമായിരിക്കും അല്ലെ...." പാറു അച്ഛനോട് ചോദിച്ചു..  

  
   
      " ഹ്മ്മ്.... അത് ശരിയായ കാര്യം ആയതുകൊണ്ട് ഞാനും അതേക്കുറിച്ചു ചോദിച്ചില്ല... "  


     " അപ്പച്ചിയോട് ചോദിച്ചില്ലെങ്കിലും അച്ഛൻ അങ്ങനേ അവർക്കിടയിൽ ഒരു കാമുകനോ കാമുകിയോ കടന്നു ചെന്നിട്ടുണ്ടോ എന്ന് തിരക്കാമായിരുന്നു...  അങ്ങനെ എങ്കിൽ ആദിയേട്ടൻ ഇത്രയും വേദനകൾ അനുഭവിക്കേണ്ടി വരുമായിരുന്നില്ല.... "  


     " നിന്റെ മനസ്സിൽ എന്തെല്ലാമോ കിടന്നു പുകയുന്നുണ്ട്....  എന്താണെങ്കിലും അത് വ്യക്തമാക്കു... "  


    " അച്ഛൻ...  അറിയുമോ...  അപ്പച്ചിയുടെ കാമുകൻ ആയി ചിറ്റേടത്തുകാർ വിശേഷിപ്പിച്ചത് അനന്തൻ അങ്കിളിനീയാണ്... "  

    " മോളെ....  അനന്തൻ...  നീ... എന്തൊക്കെ ഈ പറയുന്നേ... ഈ അസംബന്ധം നിന്നോട് ആര് പറഞ്ഞു... "  


   " ഇത് പലരും കെട്ടിച്ചമച്ച നാടകത്തിലെ ഭാഗങ്ങൾ ആണ്... " അതും പറഞ്ഞു അവൾ അനന്തനിൽ നിന്നറിഞ്ഞ സത്യങ്ങൾ ഒക്കെയും അച്ഛനുമുന്നിൽ വിശദമാക്കി...  


.     കേട്ടതത്രയും അയാളിൽ നടുക്കം സൃഷ്ടിച്ചു...  സ്വന്തം ഭാര്യകൂടി അറിഞ്ഞുള്ള ചതിയാണ് പെങ്ങളുടെ ജീവിതം തകർത്തതെന്ന് അറിവിൽ അയ്യാൾ തളർന്നു പോയി...   


    " ആദി.... ആദിക്ക് അറിയുമോ...  " വിറയാർന്ന ശബ്ദത്തിൽ അയ്യാൾ പാറുവിനോട് ചോദിച്ചു.  


    " ഈ നിമിഷം വരെ അറിഞ്ഞിട്ടില്ല...  പക്ഷെ എത്ര നാൾ... " സോഫയിൽ നിന്ന് എഴുന്നേറ്റു അച്ഛൻ മുഖം കൊടുക്കാതെ പറഞ്ഞുകൊണ്ടവൾ കണ്ണിലൂടെ ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചു കൊണ്ട് നോക്കിയത്...  വാതിൽക്കൽ നില്കുന്ന ആദിയിലേക്കാണ്... അച്ഛൻ ഉള്ളത് കൊണ്ട് മുൻവാതിൽ അടക്കാതെയാണ്  അവർ ആകാതിരുന്നത്....  


      അവന്റെ കവിളിലൂടെ  ചാലിട്ടൊഴുകുന്ന കണ്ണുനീർ തുള്ളികൾ അവൾക്ക് വ്യക്തമാക്കി കൊടുത്തു.... താൻ പറഞ്ഞ സത്യങ്ങളിൽ പലതും അവൻ കേട്ടെന്ന്... പക്ഷെ എവിടെ മുതൽ കേട്ടെന്ന് അറിയില്ലെന്ന് മാത്രം...  


     മകളിൽ നിന്ന് അനക്കം ഒന്നും കേൾക്കാതെ അവളെ നോക്കിയതും എന്തോ കണ്ടു ഞെട്ടി നിൽക്കുന്ന മകളെയാണ്...  പാറുവിന്റെ കണ്ണുകൾ പതിഞ്ഞിടത്തേക്ക്  നോക്കിയതും അയാൾക് നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു....  തളർന്നു വീണുപോകുമോ എന്ന് ഭയന്നു... 

                                      തുടരും...  

       ഈ പാർട്ടിൽ സ്റ്റോറി തീരുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു... പക്ഷെ തീർന്നില്ല...  ഏതായാലും ഇനിയും വലിച്ചു നീട്ടി എഴുതാൻ ഒന്നും തന്നെ ഈ കഥയിൽ ഇല്ല...  അതുകൊണ്ട് ചുരുങ്ങിയ പാർട്ടിനുള്ളിൽ തന്നെ സ്റ്റോറി തീരും കേട്ടോ... 


    അപ്പോ വായിച്ചുനോക്കി നല്ല എസ്സേ  വലുപ്പത്തിൽ കമെന്റുകൾ എഴുതിക്കോട്ടോ...  
അടുത്ത part നാളെ രാത്രി... ❤️❤️❤️ 


എന്നെന്നും നിൻചാരെ  - 26

എന്നെന്നും നിൻചാരെ - 26

4.8
4326

എന്നെന്നും നിൻചാരെ ✍️   🔥  അഗ്നി 🔥 ഭാഗം : 26             അവന്റെ കവിളിലൂടെ  ചാലിട്ടൊഴുകുന്ന കണ്ണുനീർ തുള്ളികൾ അവൾക്ക് വ്യക്തമാക്കി കൊടുത്തു.... താൻ പറഞ്ഞ സത്യങ്ങളിൽ പലതും അവൻ കേട്ടെന്ന്... പക്ഷെ എവിടെ മുതൽ കേട്ടെന്ന് അറിയില്ലെന്ന് മാത്രം...        മകളിൽ നിന്ന് അനക്കം ഒന്നും കേൾക്കാതെ അവളെ നോക്കിയതും എന്തോ കണ്ടു ഞെട്ടി നിൽക്കുന്ന മകളെയാണ്...  പാറുവിന്റെ കണ്ണുകൾ പതിഞ്ഞിടത്തേക്ക്  നോക്കിയതും അയാൾക് നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു....  തളർന്നു വീണുപോകുമോ എന്ന് ഭയന്നു...      " മോനെ.... "  തളർന്ന ശ