Part 10
"ആഹ് കിരണേട്ടാ"
ആരു കിരണിനെ കണ്ടതും ചിരിയോടെ വിളിച്ചു.
"എന്താ ഇവിടെ... ആർക്കാ ഡ്രസ്സെടുക്കുന്നെ"
കിരൺ ആരുവിന്റെ കയ്യിലെ ഷർട്ട് നോക്കി കൊണ്ട് ചോദിച്ചു.
"എന്റെ ചേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത വീക്ക് അപ്പൊ ചെറിയൊരു ഗിഫ്റ്റ്...ചേട്ടൻ ഒറ്റകൊള്ളു "
"അല്ല ഫ്രണ്ട്സ് ഉണ്ട്...എന്നിട്ട് എടുത്തോ"
കിരൺ ചോദിച്ചു...
"നോക്കികൊണ്ടിരിക്കുവാ"
ആർദ്ര വീണ്ടും ഓരോ ഷർട്ട് നോക്കാൻ തുടങ്ങി...കിരൺ അവളുടെ അടുത്ത് തന്നെ നിന്നു... മിയയും തനുവും കനിയുമെല്ലാം ഗേൾസ് സെക്ഷനിൽ ആയിരുന്നു...
"ഡാ അത് കിരൺ അല്ലെ... കൂടെ ആർദ്രയും ഉണ്ടല്ലോ''
ജീവയുടെ കൂടെ ചെറിയൊരു ഷോപ്പിംഗിന് ഇറങ്ങിയതാണ് ആരവ്... കിരണിനോട് സംസാരിച്ചു കൊണ്ട് ഓരോ ഷർട്ട് നോക്കുന്ന ആർദ്രയെ നോക്കിയവൻ നിന്നു... എന്തൊകൊണ്ടോ അവന്റെ മുഖം വലിഞ്ഞു മുറുകി...
"ഞാൻ ഇപ്പൊ വരാം"
ആരവ് ജീവയോട് പറഞ്ഞു അവരുടെ അടുത്തേക്ക് പോയി... ആർദ്ര കിരണിനോട് സംസാരിച്ചുകൊണ്ട് തന്നെ ഓരോന്ന് നോക്കി കൊണ്ടിരിക്കുവാണ്... അവൾ ഒരു പർപ്പിൾ കളർ ഷർട്ട് എടുക്കാൻ നിന്നതും ആരവ് അവളിലേക്ക് ചാഞ്ഞുകൊണ്ട് അത് എടുത്തു... ആരു തല തിരിച്ചു നോക്കി....ആരവിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു... പിന്നെ അത് മറച്ചു വെച്ചുകൊണ്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി....
"താൻ എന്ത് പണിയ ചെയ്തേ അത് എന്റെയാ''
ആരു അവന്റെ കയ്യിൽ നിന്ന് ഷർട്ട് വാങ്ങാൻ നോക്കികൊണ്ട് പറഞ്ഞു...
"നിന്റേതാണെന്ന് എഴുതി വെച്ചിട്ടൊന്നും ഇല്ലല്ലോ... ഇത് ഞാനാ ആദ്യം എടുത്തേ"
ഷർട്ട് കുറച്ചു ഉയർത്തി കൊണ്ട് അവൻ പറഞ്ഞു....
"മര്യാദക്ക് തന്നോ"
അവൾ അവന്റെ കയ്യിൽ പിടിച്ചു... അവൻ ഷർട്ട് അവിടെ നിന്ന സെയിൽസ് മാൻ കൊടുത്തു പാക്ക് ചെയ്യാൻ പറഞ്ഞു...
"ഡാ കാല അത് എന്റെയാ എന്ന് പറഞ്ഞില്ലേ"
അവൾ ദേഷ്യത്തോടെ അവനെ നോക്കി.... കിരൺ ഇതെല്ലാം കണ്ട് വായ തുറന്നു... അതുപോലെ തന്നെ ജീവയും അവിടെ ഉണ്ടായിരുന്നവരും...
ബിൽ പേ ചെയ്തതും അവൻ അതും വാങ്ങി അവളെ പുച്ഛിച്ചു കൊണ്ട് നടന്നു...
'പട്ടി അവൻ പോവുന്നത് നോക്കി അവൾ പറഞ്ഞു... പിന്നെ ചുറ്റും ഒന്ന് നോക്കി എല്ലാവരും അവളെ നോക്കുന്നത് കണ്ടതും അവളൊരു വളിച്ച ചിരിയോടെ വേറെ ഷർട്ട് നോക്കാൻ തുടങ്ങി...
കിരൺ അവന്റെ ഫ്രണ്ട്സ് വന്നതും ആരുവിനോട് പറഞ്ഞു പോയി...
"നീ ഷർട്ട് വാങ്ങിയതാണല്ലോ നേരത്തെ "
ഷർട്ടും കൊണ്ട് വരുന്ന ആരവിനെ നോക്കി ജീവ ചോദിച്ചു...
"എന്തോ കണ്ടപ്പോ ഇഷ്ട്ടായി"
ആരവ് താല്പര്യം ഇല്ലാതെ പറഞ്ഞു...
"എന്ത്??"
ജീവ നെറ്റി ചുളിച്ചു എന്തൊക്കയോ പിറുപിറുത്തു ഡ്രസ്സ് എടുക്കുന്ന ആരുവിനെ നോക്കി ചോദിച്ചു...
"ഷർട്ട് "
ആരവ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് നടന്നു....
_______________❤️❤️❤️
ലീവ് ആയത് കൊണ്ട് തന്നെ രാവിലെ എണീറ്റ് പഴേ ഫ്രണ്ട്സിനെ ഓക്കേ കാണാൻ പോയതായിരുന്നു ആദി...തിരിച്ചു വന്നപ്പോൾ ആണ് ആരുവൊക്കെ പുറത്തു പോയെന്ന് അറിഞ്ഞത്... അവൻ വെറുതെ ഫോണിൽ നോക്കിയിരിക്കുമ്പോൾ ആണ് അഭിയുടെ കാൾ വന്നേ...നീനുവിനെയും കൊണ്ട് ഒരു ഷോപ്പിംഗിന് ഇറങ്ങുവാണെന്നും അവൻ കൂടെ വരണമെന്നും പറഞ്ഞു കൊണ്ട്...
"ഡാ ഞാൻ എന്തിനാ നിങ്ങൾ പോയി വാ നിനക്ക് അവളോട് മനസറിഞ്ഞു സംസാരിക്കാലോ"
ആദി പറഞ്ഞു...
"അങ്ങനെ അല്ലേടാ... അവൾക്ക് നീ കൂടെ ഉണ്ടെങ്കിൽ കംഫേർട്ടബിൾ ആയിരിക്കും...വരാം എന്ന് തന്നെ അവൾ സമ്മതിച്ചത് എന്തോ ഭാഗ്യം..."
അഭി പറഞ്ഞു...
"ഹ്മ്മ് അങ്ങനെ ആണേൽ ഓക്കേ ഞാൻ വരാം "
ആദി ഫോൺ വെച്ച് ഫ്രഷ് ആയിവന്നു പുറത്തേക്ക് പോയി....
__________❤️❤️❤️❤️
"കഴിഞ്ഞില്ലേ ഇതുവരെ"
ആരുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് തനു ചോദിച്ചു.
"ഇല്ല... നീ ഒന്ന് നോക്കിയേ "
ആരു അവളോട് പറഞ്ഞു... തനു സന്തോഷത്തോടെ അവൻ ചേരുന്ന ഓരോ കളർ ഷർട്ട് എടുത്ത് നോക്കാൻ തുടങ്ങി... അവസാനം ഒരു ഗ്രേ കളറിലുള്ള ഷർട്ട് എടുത്തു പുഞ്ചിരിയോടെ ആരുവിന് നേരെ നീട്ടി...
"ഇത് എങ്ങനെ ഉണ്ട് ആദിയേട്ടൻ കൊള്ളില്ലേ"
"ഹ്മ്മ് കൊള്ളാം.."
ആരുവിനും അത് ഇഷ്ട്ടമായി... അങ്ങനെ അതും അതിലേക്ക് ചേരുന്ന ഒരു പാന്റ്സും പാക്ക് ചെയ്തു...
"അയ്യോ എനിക്ക് വിശക്കുന്നെ"
കനി വയറിൽ പിടിച്ചു കൊണ്ട് പറഞ്ഞതും എല്ലാവരും കൂടെ ഒരു റെസ്റ്റോറന്റിലേക്ക് കയറി... ഫുഡ് ഓർഡർ ചെയ്ത് ഇരിക്കുമ്പോൾ ആണ് തനുവിന്റെ കണ്ണുകൾ മുൻപിൽ ഇരിക്കുന്ന രണ്ടുപേരിലേക്ക് നീണ്ടത്...
ഒരു പെണ്ണിനോട് എന്തൊക്കെയോ ചിരിയോടെ സംസാരിക്കുന്ന ആദിയെ കണ്ടതും അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു... നെഞ്ച് പതിവിലും വേഗത്തിൽ ഇടിച്ചു...അവൾ ആ പെണ്ണിനെ കാണാനായ് ഒരു പായ്ശ്രമം നടത്തി... പക്ഷെ അവൾ തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് മുഖം കാണാൻ കഴിഞ്ഞില്ല...
തനുവിന്റെ ചുണ്ടുകൾ വിതുമ്പി... അവൾ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് തേങ്ങൽ അടക്കി...പിന്നെ എണീറ്റു വേഗം ആരുവിനൊന്നും മുഖം കൊടുക്കാതെ വാഷ്റൂമിലേക്ക് പോയി...
വിങ്ങി പൊട്ടുന്ന മുഖത്തോട് കൂടി തനു മിററിൽ നോക്കി... അവൾ കണ്ണുകളെ ഒഴുക്കാൻ വിട്ടു... മുഖം പൊത്തികൊണ്ട് അവൾ തേങ്ങി...
"എന്നെ എന്നെ അപ്പൊ ശെരിക്കും ഇഷ്ട്ടമല്ല അല്ലെ'
അവൾ വിതുമ്പലോടെ മുഖത്ത് വെള്ളം തെളിച്ചു കൊണ്ടിരുന്നു...
അഭി വാഷ് റൂമിൽ പോയപ്പോ നീനുവിനോട് ഓരോ വിശേഷങ്ങൾ പറഞ്ഞു ആദി ഇരുന്നു... അവൾക്ക് ആദ്യം അവനെ നോക്കാൻ മടി ഉണ്ടായിരുന്നുവെങ്കിലും പിന്നെ അവൻ അവളോട് സംസാരിക്കുന്നത് കണ്ട് അവളും സംസാരിക്കാൻ തുടങ്ങി... ആദി അഭിയെ കുറിച്ചുള്ള ഓരോ കാര്യവും അവളോട് പറഞ്ഞു... പതിയെ പതിയെ നീനുവിന്റെ മനസ്സ് അഭിയെ ഉൾക്കൊള്ളാൻ പാകപ്പെട്ടു...
ഈ സമയത്താണ് തനു ആദിയെ കണ്ടത്... അവൾ ഹൃദയം പൊട്ടിയ വേദനയോടെ മുഖം കഴുകി പുറത്തേക്ക് വന്നു...
"എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നെ"
കലങ്ങിയ കണ്ണുകളുമായി വന്ന തനുവിനോട് ആരു ചോദിച്ചു...
"പോവാം നമുക്ക്"'
അവൾ മറുപടി പറയാതെ മറ്റുള്ളവരെ നോക്കി...
മ്മ് അവരൊന്നു മൂളിക്കൊണ്ട് എണീറ്റു...
തിരിച്ചുള്ള യാത്രയിൽ മുഴുവനും തനു മൗനയായിരുന്നു...ആരുവും കനിയും മിയയും മാറി മാറി ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല... എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു അവൾക്ക്...
"നീ ഇറങ്ങുന്നില്ലേ"
ആരുവിനെ വീടിന് മുന്നിൽ ഇറക്കിയതും അവൾ ചോദിച്ചു... തനു ഇല്ലെന്ന് തലയാട്ടി വണ്ടിയും എടുത്ത് പോയി...
വീട്ടിലെത്തി വണ്ടി സ്റ്റാൻഡിൽ പോലും ഇടാതെ അവൾ അകത്തേക്ക് ഓടി... ബെഡിലേക്ക് ഒരു പൊട്ടികരച്ചിലോടെ വീണു....
__________________❤️❤️❤️❤️
"Woww"
പിറ്റേന്ന് ക്ലാസ്സിൽ ഇരുന്ന് ബുക്കിൽ എന്തൊക്കെയോ എഴുതുമ്പോൾ ആണ് ഗേൾസ് എല്ലാവരുടെയും ശബ്ദം കേട്ടത്...ആരു എല്ലാവരുടെയും കണ്ണ് പോയ ഇടത്തേക്ക് നോക്കി...ഒരു മാത്ര അവളുടെ കണ്ണുകൾ വിടർന്നു... കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കി ആരവ് അവളുടെ കയ്യിൽ നിന്ന് വാങ്ങിയ പർപ്പിൾ കളർ ഷർട്ട് ആയിരുന്നു അവന്റെ വേഷം... അവൾ കണ്ണിമവെട്ടാതെ അവനെ നോക്കി... എന്തുകൊണ്ടോ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...
ആ സമയം തന്നെ ആണ് ആരവ് അവളെ നോക്കിയത്... അവളുടെ പുഞ്ചിരിയോടെ ഉള്ള മുഖം കണ്ടതും അവൻ അവളെ തന്നെ നോക്കി... അവൻ നോക്കുന്നുണ്ടെന്ന് കണ്ടതും അവൾ മുഖത്തു പുച്ഛം വിതറി തിരിഞ്ഞിരുന്നു....
______________❤️❤️❤️
"മിസ്രി..."
കാന്റീനിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ആണ് ആഷിക് വിളിച്ചത്... അവൾ തിരിഞ്ഞു നോക്കി...
"എന്താ "
അവൾ പുഞ്ചിരിയോടെ ചോദിച്ചു...
"അത്... എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു "
ആഷിക് അവളെ നോക്കി...
"എന്തുണ്ടെങ്കിലും പിന്നെ പറയാംട്ടോ ഇക്കാ... ഇപ്പൊ ഞങൾ കുറച്ചു ബിസിയാ"
കനി ചിരിച്ചു കൊണ്ട് പറഞ്ഞ് മിയയെയും വലിച്ചു പോയി... മിയ ഒന്ന് തിരിഞ്ഞു അവനെ നോക്കി പുഞ്ചിരിച്ചു പോയി...
"എന്താ പറയാനുള്ളതെന്ന് കേൾക്കായിരുന്നു ഹും "
മിയ പരിഭവത്തോടെ പറഞ്ഞു...
"അയ്യടാ... അങ്ങനെ ഇപ്പൊ നീ കേൾക്കേണ്ട... വാ ആരു അവിടെ ഉണ്ട് "
ആരു ഇരിക്കുന്ന ഇടത്തേക്ക് ചൂണ്ടി കൊണ്ട് കനി പറഞ്ഞു.
"നിന്റെ തല വേദന മാറിയോ ഡീ "
തനു ഇന്ന് കോളേജിൽ വരാത്തത് കൊണ്ട് അവളെ വിളിക്കുവാണ് മൂന്നും...
"ഹ്മ്മ് തനു ഒന്ന് മൂളി...
"നിനക്ക് എന്താടി പറ്റിയെ... ഇന്നലെ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് ഞങ്ങൾ..."
കനി ചോദിച്ചതും തനു വിതുമ്പൽ അടക്കി വെച്ചുകൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു...
"ഇവൾക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട് നമുക്ക് കണ്ടുപിടിക്കാം..."
ആരു പറഞ്ഞു...
_______________❤️❤️❤️
അങ്ങനെ ആദിയുടെ പിറന്നാൾ ആയി....
അധികം ആളുകൾ ഒന്നുമില്ലായിരുന്നു അടുത്ത രണ്ടുമൂന്നു ബന്ധുക്കളും ഫ്രണ്ട്സും മാത്രമൊള്ളായിരുന്നു....
"ദേ നീ വന്നില്ലെങ്കിൽ നിന്നെ അവിടെ വന്നു പൊക്കും ഞാൻ ഹ "
ആദിയുടെ അടുത്ത് സോഫയിൽ ഇരുന്ന് കൊണ്ട് ആരു ഫോണിലൂടെ പറഞ്ഞു..
"എടി...ഞാൻ പറഞ്ഞില്ലേ എനിക്ക് തല വേദനയാ "
തനു ദയനീയമായി പറഞ്ഞു...
"അതൊക്കെ നമുക്ക് മാറ്റാം... നീ ഇവിടെ വന്നു കിടന്നോ എന്നാലും വേണ്ടില്ല പ്ലീസ്..."
"എന്നാലും..."
"നിന്നെ ഏട്ടൻ കൊണ്ടുപോവാൻ വരും നീ വെറുതെ വണ്ടിയൊന്നും എടുക്കണ്ട "
ആദിയെ നോക്കി ആരു പറഞ്ഞു...
"വെ... വേണ്ട ഞാൻ വരാം "
തനു അത്രയും പറഞ്ഞു കൊണ്ട് ഫോൺ വച്ചു...
"ആരാ മോളെ "
ദാസ് ചോദിച്ചു.
"തനുവാ അച്ഛാ...."
ആദി ആരുവിനെ ഒന്ന് നോക്കി മുകളിലേക്ക് പോവാൻ നിന്നു...
"ഏട്ടാ...തനുവിനെ കൊണ്ട് വരുവോ "
"അവൾ വരാം എന്ന് പറഞ്ഞില്ലേ "
"ഹ്മ്മ് പറഞ്ഞു പക്ഷെ... അവളുടെ ശബ്ദം ഓക്കേ വല്ലാണ്ട് ആയിട്ടുണ്ട്... ഏട്ടൻ ഒന്ന് പോ"
അവൾ അവന്റെ കയ്യിൽ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു... അവനൊന്നു മൂളിക്കൊണ്ട് ഫ്രഷാവാൻ പോയി...
തുടരും...
ക്ലാസ്സ് ഉണ്ട് അതാ ലെഗ്ത് ഇല്ലാത്തെ... അഭിപ്രായം പറയണം...