Aksharathalukal

എന്നെന്നും നിൻചാരെ - 26 (ii)

എന്നെന്നും നിൻചാരെ 

✍️ 🔥 അഗ്നി 🔥 

ഭാഗം : 26 (ii)

     
         ആ ഇരുളിലൂടെ നടക്കുമ്പോൾ പ്രകാശന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. ചെറിയ പൊട്ടുവെളിച്ചം കാണുന്ന പെങ്ങളുടെ അസ്ഥിത്തറ കാണുന്നേരം നെഞ്ചകം വല്ലാതെ വിങ്ങി...  


       ലക്ഷ്യത്തിൽ എത്തിയപ്പോഴേക്കും തളർച്ച അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. അയ്യാൾ അസ്ഥിത്തറയ്ക്ക് മുന്നിലേക്ക് തളർന്നിരുന്നു....  കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു...  കൈപ്പത്തിയെടുത്തു അസ്ഥിത്തറയെ തലോടി...   തന്റെ മടിയിൽ കിടക്കാറുള്ള പെങ്ങളുടെ മുടിയിഴകളിൽ തലോടും പോലെ....  


    " മോളേ.... "  ശരീരത്തിൽ ബാധിച്ച തളർച്ചയിൽ ആ ശബ്ദവും നേർത്തിരുന്നു...  


   " ഏട്ടൻ....  ഒന്നും അറിഞ്ഞില്ല...  കുട്ടി...  ഒന്നും....  ഒ....  ഒന്നും...  അറിയാൻ ശ്രമിച്ചല്ലല്ലോ...  തനിച്ച്....  ഒക്കെയും ന്റെ...  കുട്ടി...  അനുഭവിച്ചപ്പോൾ....  ഒരു താങ്ങായി പോലും ഏട്ടൻ....  നിൽക്കാൻ കഴിഞ്ഞില്ല...  ഒരുവട്ടം പോലും നിന്നെ....  കേൾക്കാൻ ഏട്ടൻ കഴിഞ്ഞില്ല....  ഏട്ടൻ...  അന്ന് നിന്നെ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ....  കഴിയാതെ പോയി മോളെ...  കൂടെ കൂടിയവരുടെ മനസ്സിലെ...  വിഷം തിരിച്ചറിയാതെ.... തിരിച്ചറിയാതെ പോ....  യി....  എന്റെ...  കുട്ടിന്റെ സങ്കടങ്ങൾ ഒന്നും ഏട്ടൻ അറിഞ്ഞില്ലല്ലോ....  "  


       വാക്കുകൾ മുറിഞ്ഞു ഏങ്ങലടികൾ ഉയർന്നു....  കണ്ണുകൾ ഇടതടവില്ലാതെ പെയ്തു...  കൂട്ടിനായി മഴയും....  തീയാളി പടരുന്ന മനസ്സിനെ തണുപ്പിക്കാൻ മഴ വർഷിച്ചു...  പക്ഷെ അതൊക്കെയും ഉള്ളിലെ കനൽ കെടുത്താൻ സാധിച്ചില്ല...  


    " കൂടെ നിന്ന് ചതിച്ചവർക്കുള്ള ശിക്ഷകൾ കൊടുക്കുക തന്നെ വേണം...  എന്റെ പെങ്ങളുടെ ജീവിതത്തിൽ കരിനിഴൽ ആയവർക്ക് ഞാൻ ശിക്ഷ നൽകും... " തളർന്നശബ്ദത്തിന് വല്ലാത്തൊരു കരുത്താർജ്ജിച്ചിരുന്നു. 


     " അമ്മാവാ... " തോളിൽ ഒരു കരസ്പര്ശവും ആ വിളിയും കെട്ട് പ്രകാശൻ തിരിഞ്ഞു നോക്കി.  


    പിന്നിൽ നിൽക്കുന്ന ആദിയെ കണ്ടതും തളർച്ചയൊക്കെ മറന്നയാൾ ചാടിയെഴുന്നേറ്റു...   


    " ആദി...  മോനെ...   " വിളിയോടൊപ്പം അവനെ ഇറുകെ കെട്ടിപിടിച്ചു.  


      " അമ്മാവൻ ഒന്നും അറിയില്ലായിരുന്നു...   കൂടെ കൊണ്ട് നടക്കുന്നത് വിഷജന്തുവിനെയാണെന്ന് അറിയാൻ വൈകി...  അറിഞ്ഞപ്പോഴേക്കും ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ട്ടങ്ങൾ അവൾ വരുത്തിയിരിക്കുന്നു...  മാപ്പ്...  അത് മാത്രമേ ഇനി മോനോട് അമ്മാവൻ പറയാൻ കഴിയൂ... ക്ഷമിക്കണേടാ ഈ പാപിയോട്... " ആദിയെ പുണർന്ന കൈകൾ അയച്ചു കാൽക്കലേക്ക് ഊർന്നിരിക്കാൻ അയ്യാൾ ശ്രമിച്ചു.  


      "  അമ്മാവാ...  എന്താ പറയണേ...  എന്നോട് മാപ്പ് പറയുകയോ....  " പ്രകാശൻ തന്റെ കാൽക്കലെക്കിരിക്കുന്നത് തടഞ്ഞു കൊണ്ടവൻ പറഞ്ഞു.  


     " പാപിയാണ് ഞാൻ... ഒന്നും അറിയാൻ ശ്രമിച്ചില്ല.. ഒരു പാപിയെ ഇത്രകാലം സംരക്ഷിച്ചു നിർത്തിയതും ഞാനല്ലേ... "  


    " സംഭവിച്ചതിൽ യാതൊന്നും അമ്മാവന്റെ തെറ്റല്ല...  പിന്നെ അറിയാൻ ശ്രമിക്കില്ലെന്ന് പറയുന്നത് എന്തിനാ...  അമ്മാവൻ ഒന്നും അറിയാതിരിക്കാൻ അവർ കൂടുതൽ ശ്രദ്ധിച്ചതിന്റെ പ്രതിഭലനമാണത്....  സ്വയം നീറികൊണ്ട് ഇങ്ങനെ ശിക്ഷിക്കല്ലേ... എനിക്ക് ആരോടും ദേഷ്യമില്ല പകയും... പിന്നെന്തിനാ... വരൂ...  ഈ മഴയിൽ ഇങ്ങനെ നിൽക്കേണ്ട... " അതും പറഞ്ഞു ആദി അമ്മാവനെയും കൂട്ടി അകത്തേക്ക് നടന്നു.  

    
    " ഉള്ളിൽ നീറുമ്പോഴും ഇങ്ങനെ സൗമ്യനായി നിൽക്കാനും സംസാരിക്കാനും എങ്ങനെ കഴിയുന്നു മോനെ നിനക്ക്...  അല്ല... അങ്ങനെ നിൽക്കാൻ നിനക്കെ കഴിയൂ...  നീ എന്റെ പമ്മിയുടെ മോനാണ്...  നിന്നെ വളർത്തിയത് അവളല്ലേ.... " 

.   
     മറുപടി ഒന്നും പറയാതെ...  ആ മഴയിലും ആദി പിന്നിലെ അസ്ഥിത്തറയിലേക്ക് നോക്കി പുഞ്ചിരി തൂകി.  

      
           ======================== 


      മഴ നനഞ്ഞു വരുന്ന അച്ഛനും ആദിക്കും പാറു തോർത്ത്‌ എടുത്തു കൊടുത്തു..  


     സത്യങ്ങൾ തിരിച്ചറിഞ്ഞാൽ ആദിയെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ചിരുന്ന അച്ഛനും മോൾക്കും അവനൊരു അത്ഭുതം ആയിരുന്നു...  തങ്ങളെ ചേർത്ത് നിർത്തി അവൻ ആശ്വസിപ്പിക്കുന്നു.  


    " സമയം വൈകി...  ഞാൻ ഇറങ്ങുകയാണ്...  ചില കടങ്ങൾ വീട്ടണം... " പ്രകാശൻ പറഞ്ഞു.  

     " തനിയെ പോകേണ്ട...  ഞാൻ കൊണ്ടുചെന്നാക്കാം... " ആദി അയാൾക്ക് ഒപ്പം എഴുന്നേറ്റു കൊണ്ട് പറഞ്ഞു.  


    " ഇന്നിനി പോകണോ അച്ഛാ... "  


    " വേണം....  പോകണം.... "  വാക്കുകളിൽ ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. 


    " കഴിഞ്ഞതൊക്കെയും മറന്നേക്ക് അമ്മാവാ...  ആരോടും ഒന്നിനും പോകേണ്ട... "   


   " നിനക്ക് ക്ഷമിക്കാൻ കഴിഞ്ഞേക്കും... പക്ഷെ ഞാൻ നിന്നെ പോലെ ചിന്തിക്കുന്നില്ല... അവളുടെ ഈ ക്രൂരതകൾക്കൊണ്ട് എന്ത് നേടി എന്നെനിക്കറിയണം...  ഉത്തരങ്ങൾ അവളിൽ നിന്നും അറിയണം... "  


     ഇനിയും അമ്മാവനെ തടയാൻ കഴിയില്ലെന്ന് ആദിക്ക് മനസ്സിലായി...  അയ്യാൾ പോകുന്നത് നോക്കി നിന്നു....  വണ്ടി കണ്മുന്നിൽ നിന്ന് മറഞ്ഞതും ആദി പാറുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.  


     " അമ്മാവനെ നിനക്ക് തടയാമായിരുന്നു..."  


     " അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നിയില്ല...  വരൂ വന്നു കിടക്കാം..  "  


     ആദിക്ക് കിടന്നെങ്കിലും ഉറക്കം വന്നില്ലാ... പാറുവിന്റെയും അവസ്ഥ മറിച്ചല്ലായിരുന്നു...  


    " അമ്മാവനെ വിളിച്ചു നോക്കിയാലോ... ഒരു വഴക്ക് വേണ്ടെന്ന് പറയാം... "  


     " അച്ഛൻ തീരുമാനിക്കട്ടെ...  എല്ലാരും മാപ്പ് നൽകിയാൽ അമ്മ ഇനിയും ഇതല്ലെങ്കിൽ  മറ്റൊരു തെറ്റ് ചെയ്യും.... കണ്ണടച്ചു കിടക്കൂ... " 


     =============================

      മുറ്റത്തു വണ്ടി വന്നു നിന്നതും സാവിത്രി ദേഷ്യത്തിൽ ചാടിതുള്ളി പുറത്തേക്കിറങ്ങി. എന്നാൽ അങ്ങനെ ഒരാൾ ഉമ്മറത്തു നില്ക്കുന്നത് പോലും കൂട്ടാക്കാതെ പ്രകാശൻ അകത്തേക്ക് കയറി...  അതുകൂടി കണ്ടതും അയാൾക് പിന്നാലെ വർധിച്ച ദേഷ്യത്തിൽ സാവിത്രിയും അകത്തു കടന്നു.  


    " ഇക്കണ്ട നേരമത്രയും എവിടെ പോയി കിടക്കുവായിരുന്നു...  വീട്ടിൽ ഞാൻ തനിച്ചാണെന്ന് അറിയില്ലേ...  "  


    " എനിക്ക് പലയിടത്തും പോകാൻ ഉണ്ടാകും.." 


    പ്രകാശന്റെ മറുപടി അവരെ കൂടുതൽ ചൊടിപ്പിച്ചു...  


    " ഭാര്യ തനിച്ചാണ് വീട്ടിൽ എന്നുള്ള ബോധം ഭർത്താക്കന്മാർക്ക് വേണം... അവരെ സംരക്ഷിക്കേണ്ടത് ഭർത്താവാണ്... ഭർത്താവിന് അതിന് കഴിയാതെ വന്നാൽ... മറ്റുപലതും സംഭവിക്കും... "  

    
    " എന്ത് സംഭവിക്കും...  ഓ... ഭാര്യയുടെ കാമുകന്മാർ സംരക്ഷണത്തിന് എത്തുമായിരിക്കും... പണ്ട് അനന്തൻ എന്റെ പെങ്ങളുടെ അടുത്ത് പോയത് പോലെ... "  


     പ്രകാശൻ പറഞ്ഞത് കേട്ടതും സാവിത്രി വിളറിവെളുത്തു...  ഭയം നിറഞ്ഞു.  


    " ചി...  മറുപടി പറയെടി.....  " അതും പറഞ്ഞു പ്രകാശൻ സാവിത്രിയുടെ കരണത്തിന് ഒന്ന് കൊടുത്തു.  

                             തുടരും...  


   അപ്പൊ വെടിക്കെട്ട്‌ തുടങ്ങി വെച്ചിട്ടുണ്ട്... പൂരം നമുക്ക് രാത്രി ആഘോഷിക്കാം...  


        അടുത്ത പാർട്ട്‌ രാത്രി.. ❤️❤️❤️ 


എന്നെന്നും നിൻചാരെ  - 27

എന്നെന്നും നിൻചാരെ - 27

4.8
4257

    എന്നെന്നും നിൻചാരെ         ✍️ 🔥 അഗ്നി 🔥               ഭാഗം : 27       ചി...  മറുപടി പറയെടി.....  " അതും പറഞ്ഞു പ്രകാശൻ സാവിത്രിയുടെ കരണത്തിന് ഒന്ന് കൊടുത്തു.        പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ സാവിത്രി പുറകിലേക്ക് വേച്ചുപോയി. വീണിടത്തു നിന്നും ആയ്യാൾ അവളുടെ മുടിയിൽ കുത്തിപിടിച്ചുകൊണ്ട് ഉയർത്തി...       " പറയടി...    എന്തെ നിനക്ക് മറുപടി ഇല്ലേ..  " വർധിച്ച ദേഷ്യത്തിൽ പ്രകാശൻ അവരുടെ മുടിയിലെ പിടി  മുറുക്കി...      " ആ.....  വിട്....  വേ.....  ദനിക്കുന്നു...  "