Aksharathalukal

എന്നെന്നും നിൻചാരെ - 27


    എന്നെന്നും നിൻചാരെ  


      ✍️ 🔥 അഗ്നി 🔥

      
       ഭാഗം : 27

      ചി...  മറുപടി പറയെടി.....  " അതും പറഞ്ഞു പ്രകാശൻ സാവിത്രിയുടെ കരണത്തിന് ഒന്ന് കൊടുത്തു.  


     പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ സാവിത്രി പുറകിലേക്ക് വേച്ചുപോയി. വീണിടത്തു നിന്നും ആയ്യാൾ അവളുടെ മുടിയിൽ കുത്തിപിടിച്ചുകൊണ്ട് ഉയർത്തി... 


     " പറയടി...    എന്തെ നിനക്ക് മറുപടി ഇല്ലേ..  " വർധിച്ച ദേഷ്യത്തിൽ പ്രകാശൻ അവരുടെ മുടിയിലെ പിടി  മുറുക്കി... 


    " ആ.....  വിട്....  വേ.....  ദനിക്കുന്നു...  " 


     " വേദനിക്കാൻ വേണ്ടി...  തന്നെയടി... നിന്നെ ഇങ്ങനെ നോവിക്കുന്നെ....  എന്റെ കുട്ടിടെ മനസ്സും ജീവിതവും ജീവനും തകർത്ത  നിന്നെ ഞാൻ നോവിക്കാതെ വിടുമോ... " 


    " ആ.... ആരുടെ...   ജീവിതം...  ആര് തകർത്തു...  എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..."


   "  നിന്റെ അഭിനയം നല്ലതായിരുന്നു...  പക്ഷെ ആ പൊയ്മുഖം ഒക്കെ ഇന്ന് എനിക്ക് മുന്നിൽ അഴിഞ്ഞു വീണു...  കണ്ണടച്ച് നിന്നെ ഞാൻ വിശ്വസിച്ചു...   എനിക്ക് നിന്നിൽ ഉള്ള വിശ്വാസത്തെ നീ മുതലെടുത്തു...  എന്റെ പെങ്ങളുടെ ജീവിതം തകർത്തു... " പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അയ്യാൾ കിതച്ചിരുന്നു. 


    "  ഏട്ടനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്...  അല്ലാതെ ഞാൻ... ഞാനെന്തിന് പമ്മിയുടെ ജീവിതം തകർക്കണം... "
  

    " നീ ഈ ചോദ്യം എന്നോടല്ലാ ചോദിക്കേണ്ടത്... ഇതേ ചോദ്യത്തിനുള്ള ഉത്തരമാണ് നീ എനിക്ക് തരേണ്ടുന്നത്....  പറ എന്റെ കുട്ടിന്റെ ജീവിതം തകർത്തിട്ട് നീ എന്ത് നേടി... "  


   " ഏട്ടാ എനിക്ക് ഒന്നും അറിയില്ല... ഞാൻ ഒന്നും ചെയ്തിട്ടില്ല... മൈഥിലി ആയിരിക്കും ചിലപ്പോൾ ഇതിനൊക്കെ പിന്നിൽ...  എന്നിട്ട് എന്റെ തലയിൽ ചാർത്തി തന്നത് ആകും... "  


    " മൈഥിലി....  ഏതിനൊക്കെ പിന്നിൽ... "  


     " അത് അനന്തനും പമ്മിയും തമ്മിൽ അവിഹിതം ആണെന്ന് മാധവനെ ധരിപ്പിച്ചു അവരുടെ ജീവിതം തകർത്തത്... പമ്മി മാധവന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ അവരുടെ സ്ഥാനം ആ വീട്ടിൽ കുറഞ്ഞതൊക്കെ പമ്മിയോടുള്ള ദേഷ്യത്തിന് കാരണം ആയിരിക്കും. " 


    " ഇന്ന് സത്യങ്ങൾ അറിഞ്ഞ എന്നിലും കൂടുതൽ കാര്യങ്ങൾ ഒന്നും അറിയാത്ത നിനക്ക് അറിയാലോ... കൂട്ടുപ്രതിയുടെ പേരുപോലും ഞാൻ ചോദിക്കാതെ നിന്റെ വായിൽ നിന്ന് വീണു...  ഇനിയും കള്ളം പറഞ്ഞു പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രമിക്കേണ്ട..  " 


     " അത്...  ഞാൻ....  എനിക്ക് .... " വാക്കുകൾക്കായി അവർ പരതി...

          പ്രകാശൻ അയ്യാളുടെ ദേഷ്യം മുഴുവൻ അവരുടെ ശരീരത്തിൽ വേദന നൽകികൊണ്ടിരുന്നു...   


       സാവിത്രിയുടെ ഫോൺ റിങ് കേട്ടതും അയ്യാളുടെ നോട്ടം ഒരുനിമിഷം അവിടെക്കായി...  സ്‌ക്രീനിൽ തെളിഞ്ഞ മൈഥിലി എന്നപേര് അയാളിലെ ദേഷ്യം വർധിച്ചു...  സാവിത്രിയിൽ ഭയവും ഇരട്ടിച്ചു.   


     " എടുക്കുന്നില്ലേ....  നിന്റെ കുഞ്ഞമ്മേടെ മോളല്ലേ വിളിക്കുന്നെ... എടുക്കെടി...  എടുത്തു സംസാരിക്ക്... " സാവിത്രിക്ക് നേരെ ആക്രോശിച്ചുകൊണ്ട് അയ്യാൾ ഫോൺ അവർക്ക് നേരെ നീട്ടി... 


     അയാളുടെ അന്നേരത്തെ ഭാവം സാവിത്രിയിൽ ഭീതി നിറച്ചു...  അവൾ ഫോൺ വാങ്ങുന്നില്ലെന്ന് കണ്ടതും....  ഭിത്തിയിലേക്ക് ഊക്കോടെ എറിഞ്ഞുടച്ചു...  അയ്യാളുടെ പ്രവർത്തിയിൽ സാവിത്രി ഭയന്നു പിന്നിലേക്ക് നീങ്ങി. 


     " എന്തെടി..  പേടിച്ചു പോയോ...  ഇപ്പോഴേ പേടിച്ചാലോ...  എന്റെ പമ്മിന്റെ ജീവിതം തകർത്തിട്ട് നീ സുഖിച്ചു ജീവിച്ചില്ലേ..  ഇനി നിന്റെ ജീവിതം എങ്ങനെ ഒക്കെ നരകതുല്യം ആകാമെന്ന് ഞാൻ നിനക്ക് മനസ്സിലാക്കിത്തരാം...  " അയ്യാൾ വീറോടെ അവളോട്‌ പറഞ്ഞു. 


     " എനിക്ക്....  എനിക്ക് ഒരു തെറ്റ്.... പറ്റി... എന്നോട് ക്ഷമിക്കണം...  ഞാൻ.... ഞാൻ ഇനി ഇതുപോലെ ഒന്നും ചെയ്യില്ല... "  


    " ഇതാണോടി തെറ്റ്...  അതും ചെറിയ ഒരു തെറ്റ്.... അല്ലെ....  പമ്മിയോട്‌ ചെയ്തു കൂട്ടിയത് പോരാതെ ആദിയെ  നീ എന്തൊക്കെ രീതിയിൽ ദ്രോഹിച്ചു....  ഇപ്പോഴും അവനെ നീ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നു... ഇല്ല... സാവിത്രി നിന്നോട് ഞാൻ ക്ഷമിക്കില്ല...  പക്ഷെ അതിന്റെ പേരിൽ നിന്നെ ഈ വീട്ടിൽ നിന്ന് ഇറക്കിവിടുകയോ...  ജീവിതത്തിൽ നിന്ന് ഒഴിവാക്കുകയോ ഇല്ല..   അതൊക്കെ നിനക്കുള്ള രക്ഷപെടൽ ആണ്....  നീ ഈ വീട്ടിൽ എന്റെ കണ്മുന്നിൽ ഞാൻ നരകിപ്പിക്കും...  " അതും പറഞ്ഞു അവരെ ഒന്ന്കൂടി ചവിട്ടികൊണ്ട് അയ്യാൾ മുറിയിലേക്കു നടന്നു. 


        കിട്ടിയ തല്ലിന്റെയും ചവിട്ടിന്റെയും വേദനയിൽ സാവിത്രിക്ക് അനങ്ങാൻ ആയില്ല.... 
ഇത്രയും നാളും താൻ ഭയന്ന ആ ദിനം ഇത്രപെട്ടന്ന് എത്തുമെന്ന് അവരും കരുതിയില്ല... സ്വന്തം സന്തോഷത്തിന് വേണ്ടി പലരെയും വേദനിപ്പിച്ചു... പമ്മിയെയും ഒരുപാട് ദ്രോഹിച്ചു... പക്ഷെ ചെയ്തതൊക്കെയും തന്നെ തന്നെ കാർന്നു തിന്നുതുടങ്ങിയത് അവരിൽ ഭയം നിറച്ചിരുന്നു.... നിശബ്ദം കരയാൻ മാത്രമേ തനിക്ക് അർഹതയുള്ളൂ എന്ന സത്യം അവർ തിരിച്ചറിഞ്ഞു.  


       =============================

       പുലർച്ചെ യാതൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സാധാരണ ജീവിതശൈലിയിലേക്ക് സാവിത്രി തിരിഞ്ഞു...  ഇന്നലെത്തെ പ്രഹരങ്ങളുടെ വേദനയും... ഹാളിലെ തറയിൽ ചുരുണ്ടു കൂടിയുള്ള കിടപ്പും ശരീരവേദന കൂട്ടിയെങ്കിലും  അതൊന്നും കാര്യമാക്കാതെ സാവിത്രി പ്രകാശമുള്ള ചായയുമായി റൂമിലേക്ക് ചെന്നു.


      അലങ്കോലമായി കിടക്കുന്ന മുറിക്കണ്ടതും... ഇന്നലത്തെ അയ്യാളുടെ ദേഷ്യവും വേദനയും എത്രമാത്രമാണെന്ന് അവർക്ക് മനസ്സിലായി...  അല്പം ഒന്ന് മടിച്ചെങ്കിലും അവർ അയ്യാളെ വിളിച്ചുണർത്താൻ തന്നെ തീരുമാനിച്ചു  


     " ഏട്ടാ... " പതിഞ്ഞ സ്വരത്തിൽ അയ്യാളുടെ തോൾ അനക്കികൊണ്ട് അവർ വിളിച്ചു.  


      ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണുതുറന്ന പ്രകാശൻ സാവിത്രിയെ കണ്ടതും കഴിഞ്ഞ രാതിയിലെ ഓർമ്മകൾ അയ്യാൾക്കുള്ളിൽ നിറഞ്ഞു...  ചാടി എഴുന്നേറ്റു സാവിത്രിയുടെ കഴുത്തിനു പിടിച്ചു വെളിയിലേക്ക് തള്ളി.   


       " അടുക്കളയിൽ... അവിടെ മാത്രമേ നിനക്കിനി സ്ഥാനം ഉള്ളു... " അതും പറഞ്ഞു വാതിൽ അവർക്ക് നേരെ കൊട്ടിയടച്ചു. 


     അയ്യാളുടെ അവഗണന സാവിത്രിയിൽ വേദനയുടെയും കുറ്റബോധത്തിനെയും ആക്കാം കൂട്ടി.  


     അവളെ വേദനപ്പിക്കുന്നത് അയ്യാളിലും വേദന നിറക്കുമെങ്കിലും സഹോദരിയുടെയും അനന്തരവന്റെയും മുഖം ഓർമ വരുമ്പോൾ ആ സഹതാപം ക്രോധമായി മാറും.  


       ============================


      " അമ്മാവനെ  വിളിച്ചില്ലേ പാറു... " അടുക്കളയിലേക്ക് വന്നുകൊണ്ട് ആദി അവളോട്‌ തിരക്കി. 

     " ഇല്ലാ.... "  


    " ഒന്ന് വിളിച്ചു നോക്കു... " 


    "അങ്ങ് വിളിച്ചൂടെ..." 


     " ഞാൻ വിളിച്ചു... പക്ഷെ അമ്മാവൻ എടുത്തില്ല... " 


    " ഹ്മ്മ്....  അമ്മയുടെ ഫോൺ ഓഫാണ്... " 


    " ഞാൻ അവിടെ വരെ പോയി നോക്കാം... "  


     " ഉച്ച കഴിയട്ടെ ഒരുമിച്ചു പോകാം... " 

    
      " ഹ്മ്മ്... അരുൺ കാണണമെന്ന് പറഞ്ഞു ഞാൻ ഒന്ന് പോയി നോക്കട്ടെ... ഇന്നലെ ഒന്ന് വിളിക്കാൻ കൂടി കഴിഞ്ഞില്ല.. " 


     " കഴിച്ചിട്ട് പോകാം... "  


     " ഇല്ല.. പെട്ടന്ന് തിരികെ വരും...   " ആദി പുറത്തേക്ക് പോകാൻ ഇറങ്ങി. അവൻ പോയതും അവൾ ഒന്ന് നിശ്വസിച്ചു...  അവനോടു പ്രണയവും വാത്സല്യവും ദിനേനെ കൂടുകയാണെന്നവൾ മനസ്സിലാക്കി. പിന്നെ തന്റെ ജോലികളിലേക്ക് തിരിഞ്ഞു.  

       =============================


.     " ഞാൻ കൂടി വരാമായിരുന്നു... "  


      " വേണ്ടെടാ...  ഞാൻ പോയി വരാം.. " അനന്തൻ മാധവനെ കാണാനായി പോവുകയാണ്... അയ്യാൾ ഇറങ്ങാൻ നിൽക്കുമ്പോഴാണ് ആദി അവിടേക്ക് വരുന്നത്.  


     " അച്ഛൻ ഇത്...  എവിടെക്കാ രാവിലെ തന്നെ... " ആദി അയാളോട് ചോദിച്ചു.  


    " ഒരു സുഹൃത്തിനെ കാണാൻ...  വന്നിട്ട് വിശദമായി സംസാരിക്കാം... "  


     " ഹ്മ്മ്.... " അവൻ മറുപടിയായി മൂളി.  


         അയ്യാൾ പോകുന്നത് നോക്കി നിന്നു ഇരുവരും.  


    " വാടാ...  അകത്തേക്ക് കയറിവാ... "   


    " കയറുന്നില്ല....  നമുക്ക് ഒന്ന് പുറത്തു പോകാം... "  ആദി ചോദിച്ചു. 

      
      " എവിടേക്ക്.... "  


      " മനസ്സ് ഒന്ന് ശാന്തമാകാൻ... "  


      " പാറു രാവിലെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു...  നിനക്ക് എങ്ങനെ അവരോടു ക്ഷമിക്കാൻ കഴിഞ്ഞു. " 


     " അത് നീ വിട്... ആരോടും ഒരു വാശിയും വിദ്വേഷവും കാണിക്കാൻ ഞാനില്ല.... ഇനി അവരെ ശിക്ഷിച്ചത് കൊണ്ട് എനിക്ക് എന്ത് നേട്ടം... പിന്നെ ഇന്ന് ഞാൻ ഒറ്റക്കല്ല... എന്റെ പാറു കൂടെ ഉണ്ട്... ഈ ജീവിതത്തിൽ ഞാൻ ഹാപ്പി ആണ്... "  


      " ഹ്മ്മ്...  വാ നമുക്ക്... നടക്കാം... വണ്ടി ഇവിടെ ഇരിക്കട്ടെ... വന്നിട്ട് കുറച്ചു എനിക്കും സംസാരിക്കാൻ ഉണ്ട്... "  

  
     " ഇനിയും ഉണ്ടോ ഞാൻ അറിയാത്ത കഥകൾ... "  


     " അതൊന്നുമല്ല.... "  


      " ഹ്മ്മ്....  " ഇരുവരും പിന്നീട് ഒന്നും സംസാരിക്കാതെ മുന്നോട്ടു നടന്നു...   


      ================================


      അനന്തൻ തൊഴുതു ഇറങ്ങുന്നതും കാത്ത്  മാധവൻ അക്ഷമയോടെ ആൽത്തറയിൽ ഇരുന്നു.


      അനന്തൻ വരുന്നത് കണ്ടതും അയ്യാൾ എഴുന്നേറ്റു അനന്തനടുത്തേക്ക് നടന്നു. 

     
     " പുഴക്കരയിലേക്ക് ഇരിക്കാം... " അതും പറഞ്ഞു അനന്തൻ മുന്നേ നടന്നു. മാധവൻ പിന്നാലെയും.  


     രണ്ടുപേരും ഒഴുകുന്ന പുഴയിലേക്ക് നോക്കിനിന്നു...  എന്ത്‌ സംസാരിച്ചു തുടങ്ങണം എന്ന് ഇരുവർക്കും അറിയില്ലായിരുന്നു.  

    " എന്താണ്...  കാണണം എന്ന് പറഞ്ഞത്... " അനന്തൻ തന്നെ സംസാരിച്ചു തുടങ്ങി. 


   " ഒരുപാട് വൈകിയ ചോദ്യം ആണെന്ന് അറിയാം... എങ്കിലും ചോദിക്കണം എന്ന് തോന്നി... അന്നത്തെ ആ ദിവസത്തെ സത്യാവസ്ഥ....  അത്... "

      
     " ഇനിയും അത് അറിഞ്ഞിട്ട് ഒന്നും നേടാൻ ഇല്ലല്ലോ...  നഷ്ട്ടപെടുത്തിയതെന്നും നഷ്ടമായി തന്നെ തുടരും. "  


    " അത് സത്യമാണ്... ഒരിക്കലും നഷ്ടപ്പെടുത്തിയത് ഒന്നും തിരികെ എന്നിലേക്ക് വരില്ലെന്ന് അറിയാം...  പക്ഷെ ഇനിയും മറ്റാരെല്ലാമൊ കൂടി കെട്ടിയേല്പിച്ച ഈ വിഡ്ഢിവേഷം അഴിച്ചുവെക്കണം എന്നൊരു മോഹം.... "  


    " ഹ്മ്മ്....  ഒന്നും നഷ്ടമാകില്ലായിരുന്നു... അന്ന് ഒരുവട്ടം എങ്കിലും പമ്മിയെ ഒന്ന് കേൾക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ...  അവൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു...  സ്വന്തം ചോരയെ പോലും തള്ളിപറഞ്ഞില്ലേ.... നീ അന്ന് പറഞ്ഞുണ്ടാക്കിയത് പോലെ തന്നെയാണ്...  ഇന്നവൻ ആദി എനിക്ക് എന്റെ സ്വന്തം മോനാണ്...  എന്റെ മൂത്തപുത്രൻ... " 


    " ആദി....  എന്താണ് സത്യം... എന്താണ് കളവ്... ഇന്നും അറിയില്ല.... ഇന്നുവരെ അറിയാൻ ശ്രമിച്ചില്ല.... "  


    " പെങ്ങളെ അമിതമായി വിശ്വസിച്ചപ്പോൾ ഒരു തരിമ്പ് വിശ്വാസം ഭാര്യയ്ക്ക് നൽകിക്കൂടായിരുന്നോ... " 


    " തോറ്റുപോയി ഞാൻ...  എവിടെയൊക്കെയോ ചുവടുകൾ പിഴച്ചു...  വ്യക്തമാകുന്നില്ല ഒന്നും... എന്നെ ആ ഇരുട്ടിൽ നിന്നും ഇനിയെങ്കിലും ഒന്ന് കയറാൻ അനുവദിക്കൂ.. " 


     " ഹ്മ്മ്...  പറയാം...  ഒരുപാട് ഉണ്ട്...  തുടക്കം മുതൽ ക്ഷമയോടെ കേൾക്കു.... " 

       താളപ്പിഴകളുടെ തുടക്കം മുതൽ ഒടുക്കം വരെ അനന്തൻ പറഞ്ഞു നിർത്തി.  


      മറുപടി ഒന്നും പറയാതെ മാധവൻ ഇരുന്നു...  അയ്യാൾക്കുള്ളിൽ നടക്കുന്ന വിസ്ഫോടനം എത്രമാത്രം ആണെന്ന് അനന്തൻ ഊഹിക്കാമായിരുന്നു...  പതിയെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.  


    " തെറ്റ് പറ്റി എന്ന് ചിന്തിച്ചു തുടങ്ങിയ നിമിഷം മുതൽ മനസ്സ് പറഞ്ഞു തന്ന കഥകളാണ് ഇത്... നിന്നെ കാണാൻ വരുമ്പോഴും സ്വയം പറഞ്ഞുകൊണ്ടിരുന്നു മനസ്സിന്റെ തോന്നൽ മാത്രം ആണതെന്ന്... പക്ഷെ ഇനി അങ്ങനെ പോലും ഒരാശ്വാസം ലഭിക്കില്ലല്ലോ.. " അയ്യാൾ പുറമേക്ക് പറയുന്നില്ലെങ്കിലും തകർന്ന മനസ്സിന്റെ പ്രതിഭലനം ആ ശബ്ദത്തിൽ തെളിഞ്ഞു കാണാമായിരുന്നു.  


    " എനിക്ക്...  ആദിയെ ഒന്ന് കാണണം...  എന്നോട് വെറുപ്പായിരിക്കും...  എങ്കിലും ആ കാൽക്കൽ വീണൊന്ന് മാപ്പ് ചോദിക്കണം...  എന്റെ മകൻ...  അവനെ....  ഞാൻ തന്നെ...  തള്ളിപ്പറഞ്ഞു....  കുഞ്ഞിലേ എന്നെ നോക്കി കണ്ണുനിറക്കുമ്പോഴും ആട്ടിയകറ്റിയിട്ടേ ഉള്ളു... സ്വന്തം ചോരയെ പോലും തിരിച്ചറിയാൻ കഴിയാത്ത മഹാപാപി ആയി പോയി...  അവനെ കണ്ടശേഷം മറ്റുപലരെയും കാണാൻ...  എന്റെ ജീവിതം തകർത്തു സന്തോഷിക്കുന്നവർക്കുള്ള ശിക്ഷ വിധിക്കണം....  ഇനിയും എന്റെ മനസ്സിലോ വീട്ടിലോ അവർക്ക് യാതൊരു സ്ഥാനവും ഇല്ല.... " അയ്യാളുടെ കണ്ണുകൾ കോപംകൊണ്ട് ജ്വലിച്ചു.  


     അനന്തൻ അയാളോട് പറയാൻ മറുപടിയൊന്നും ഇല്ലായിരുന്നു..  സ്വയം ക്ഷണിച്ചു വരുത്തിയ വിധിയിൽ അയ്യാളെ ആശ്വസിപ്പിക്കേണ്ടതായും തോന്നിയില്ല...  


    " ഒരുവട്ടം...  ഒരുവട്ടം എന്റെ മകനോട് സംസാരിക്കാൻ ഒരു അവസരം ഒരുക്കുമോ... ഞാൻ തനിയെ ചെന്നാൽ അവൻ ഒഴിഞ്ഞുമാറും...  ഈ ഒരു ഉപകാരം കൂടി...  "  


    " ഹ്മ്മ്...  ഞാൻ പോരുമ്പോൾ അവൻ വീട്ടിലുണ്ടായിരുന്നു...  നമുക്ക് പോയി നോക്കാം.."  

       അവരിരുവരും കൂടി ആദിയെ കാണുവാനായി പുറപ്പെട്ടു.  


                         തുടരും...  


  സാവിത്രിക്ക് അത്യാവശ്യം കൊടുത്തിട്ടുണ്ട്...  ബാക്കി പിന്നാലെ കൊടുക്കാം എല്ലാം ഒറ്റയടിക്ക് തള്ള താങ്ങിയില്ലെങ്കിലോ.  


      ഇനി മൈഥിലിക്ക്... അത് മാധവൻ കൊടുത്തോളും എന്ന് വിശ്വസിക്കാം...  

       ആദി എല്ലാരോടും ക്ഷമിച്ചപോലെ മാധവനോട് ക്ഷമിക്കുമോ...  അപ്പൊ അഭിപ്രായം അറിയിക്കണേ...  

    ഇവിടെ മൊബൈൽ range ശോകമാണ്...  post ചെയ്യാൻ ഒരുപാട് ശ്രമിച്ചു...  ഇന്നാണ് ഒന്ന് ശരിയായത്.. 


എന്നെന്നും നിൻചാരെ - 28

എന്നെന്നും നിൻചാരെ - 28

4.8
4393

     എന്നെന്നും നിൻചാരെ        ✍️ 🔥 അഗ്നി 🔥      ഭാഗം : 28          "ആദി ഒരുപാട് നേരമായില്ലേ ഫോൺ അടിക്കുന്നു അത് എടുത്തു സംസാരിക്കെടാ... " അരുൺ ആദിയോട് പറഞ്ഞു.      " പാറു ആണെടാ...  കഴിക്കാൻ വിളിക്കുന്നതാണ്... "       " ഓഹോ...  അപ്പൊ കഴിക്കാതെ ആണല്ലേ ഇറങ്ങിയത്...  നീ കാൾ എടുക്ക്.. ഇല്ലേൽ അവളും ഒന്നും കഴിക്കത്തില്ല...."        ആദി ഫോൺ എടുത്തു തിരികെ പാറുവിന്റെ നമ്റിലേക്ക് വിളിച്ചു.       " ഹലോ...  എവിടെ...  ഇപ്പൊ വരാം പറഞ്ഞിട്ട്....."  ഫോൺ എടുത്തതും പാറു സംസാരിച്ചു തുടങ്ങി.