Aksharathalukal

എന്നെന്നും നിൻചാരെ - 29


   എന്നെന്നും നിൻചാരെ 

    
   ✍️  🔥  അഗ്നി  🔥


   ഭാഗം : 29


       ഏട്ടന്റെ ഭാവമാറ്റത്തിൽ മൈഥിലി വിറച്ചു പോയി....  


     " ഏട്ടാ...   ഏട്ടൻ എന്താ പറ്റിയത്...   നമ്മ.... നമ്മൾ തമ്മിൽ എന്ത് പ്രശ്നം....  "  സ്വരത്തിലെ പതർച്ച മറച്ചുവെച്ചുകൊണ്ട് ചോദിച്ചു. 


     അവരുടെ ഒന്നും അറിയില്ലെന്നുള്ള ഭാവം അയ്യളിലെ ദേഷ്യം വർധിപ്പിച്ചു...  മഹേഷിനോട് ചേർന്നു നിൽക്കുന്ന മൈഥിലിയെ മുന്നിലേക്ക് വലിച്ചു നിർത്തിക്കൊണ്ട് അയ്യാൾ കവിൾത്തടം നോക്കി ആഞ്ഞടിച്ചു...  പിന്നിലേക്ക് ആഞ്ഞു വീഴാൻ പോയതും വീണ്ടും വലിച്ചടുപ്പിച്ചു തല്ലിക്കൊണ്ടിരുന്നു... 

    
    " അമ്മാവാ...  മതിയാക്ക്....  എന്തിനാ അമ്മയെ തല്ലുന്നത്.... "  മാധവനെ പിന്നിൽ നിന്ന് വലിച്ചു മാറ്റികൊണ്ട് ചോദിച്ചു.  


     " നിന്റെ അമ്മയുടെ നെറികെട്ട കളികൾ ഒക്കെ ഞാൻ അറിഞ്ഞു....  അറിയേണ്ടവരിൽ നിന്ന് തന്നെ.... അനന്തനെ ഞാൻ കണ്ടു.... ഞങ്ങൾ സംസാരിച്ചു... "  


     മൈഥിലിക്ക് കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി...  


    " ഓഹോ....  അമ്മാവന്റെ എക്സ് വൈഫിന്റെ കാമുകൻ എന്തോ നുണയോതി തന്നതിന്റെ പേരിൽ ആണോ ഞങ്ങളുടെ അമ്മയെ ഇങ്ങനെ പട്ടിയെ പോലെ തല്ലുന്നേ.... " ഗർവോടെ മാധവനെ നോക്കി മഹിമ ആക്രോശിച്ചു...  


    മാധവന്റെ കൈ  ഒരുവട്ടം കൂടി ഉയർന്നു താഴ്ന്നു....  പക്ഷെ ഇത്തവണ അടിവീണത് മകളുടെ കവിളിൽ ആയിരുന്നു...  


   " ആരുടെ കാമുകൻ....  വായിൽ തോന്നിയതൊക്കെ തള്ളയെ പോലെ വിളിച്ചു കൂവാൻ തുടങ്ങിയാൽ നാവ് ഞാൻ അരിഞ്ഞെടുക്കും...."  ചൂണ്ടുവിരൽ മഹിമക്ക് നേരെ ആട്ടികൊണ്ട് താക്കിതോടെ അയ്യാൾ പറഞ്ഞു നിർത്തി.... തിരിഞ്ഞു  മൈഥിലിയെ നോക്കി... 


   " പറയടി.... *%*$#&* മോളെ....  ആര് ആരുടെ കാമുകൻ... "  


     ചോദ്യം കേട്ടതും മൈഥിലിക്ക് തൊണ്ടയിൽ നിന്ന് ഉമിനീര് പോലും ഇറങ്ങിയില്ല..... 

    
    " അതു...  ഏട്ടാ...  ഞാൻ... അല്ല... സാവിത്രി.... അവളാണ്... "  


      കയ്യിൽ തടഞ്ഞ കസേരകൊണ്ട് മാധവൻ മൈഥിലിയെ അടിച്ചു... പുറം പൊളിയുന്ന വേദനയിൽ മൈഥിലി അലറി...  


   " ആരാടി... പറയെടി....  എല്ലാം അറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ഇവിടെ നിൽക്കുന്നത്.  സാവിത്രിയാണ് പോലും....  നിന്നെ കുറിച്ച് വ്യക്തമായി മനസ്സിലായിട്ട് തന്നെയാണ് ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്നത്.... " കയ്യിലിരുന്ന കസേര അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞു. 


    " ഓഹോ...  അപ്പൊ അറിയേണ്ടതൊക്കെ അറിഞ്ഞു...  ഇനി ഈ അഭിനയത്തിന്റെ ആവിശ്യം ഒന്നും ഇല്ല....  അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഇനി ഭയക്കുന്നെ....  എല്ലാം... എല്ലാം ചെയ്തത് ഞാനാണ്...  ഈ വീട്ടിൽ എന്നേക്കാൾ കൂടുതൽ സ്ഥാനം വലിഞ്ഞു കയറി വന്നവൾക്ക് വേണ്ട...  അതുകൊണ്ട് മനഃപൂർവം ഞാൻ പ്ലാൻ ചെയ്തതാണ് ഒക്കെയും.... " കിട്ടിയ തല്ലിന്റെ വേദനയൊക്കെ മറന്നുകൊണ്ട്  മൈഥിലി മാധവന് നേർക്ക് ചീറി.  


     മൈഥിലി പറഞ്ഞു പൂർത്തീകരിക്കും മുന്നേ അയ്യാൾ അവളുടെ കൊങ്ങയ്ക്ക് പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി....  പ്രതീക്ഷിക്കാത്ത നീക്കം ആയതുകൊണ്ട് മൈഥിലിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല... അവരുടെ കണ്ണുകൾ മേലേക്ക് തുറിച്ചു വന്നു.... ശ്വാസമെടുക്കാൻ കഴിയാതെ കൈകാലുകൾ പിടച്ചു....   


     മഹേഷും മഹിമയും തടയാൻ ശ്രമിച്ചെങ്കിലും മാധവന്റെ കൈകരുത്തിന് മുന്നിൽ അവർക്ക് തോൽവിയായിരുന്നു.  


    " വലിഞ്ഞു കയറി വന്നതോ...  അത് നീയും നിന്റെ പുന്നാര മക്കളും കെട്ടിച്ചുവിട്ടിട്ടും നാണംകെട്ട് അവിടുന്ന് ഭർത്താവുമായി പിരിഞ്ഞു വന്ന നീയായിരുന്നു ഈ വീട്ടിലെ അധികപ്പറ്റ്.... കെട്ടിയോനെ ഉപേക്ഷിച്ചു വന്ന നിനക്ക് പാർവതിയും ഞാനും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ടുള്ളു അസൂയ...  ഇതൊക്കെ ആയിരുന്നില്ലേ....   " 
മൈഥിലിയുടെ കഴുത്തിൽ നിന്ന് കൈ മോചിപ്പിച്ചു കൊണ്ട് അയ്യാൾ പറഞ്ഞു നിർത്തി...  


    ആഞ്ഞു ശ്വാസം എടുക്കാൻ ശ്രമിച്ചുകൊണ്ട് മൈഥിലി ചുമ തുടങ്ങി...  മഹിമ  അവർക്ക് വെള്ളം എടുത്തു കൊടുത്തു.... അൽപനേരം കൂടി മാധവൻ ആ പിടി തുടർന്നിരുന്നു എങ്കിൽ മൈഥിലിയുടെ ശ്വാസം നിലച്ചേനെ.... 


     " അമ്മാവാ.... അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ....  "  മഹേഷ്‌ അയ്യാളെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.   


   " നിന്റമ്മയ്ക്ക് ഒന്നും ജീവിച്ചിരിക്കാൻ പോലും അർഹതയില്ല..... ഇനിയും എന്റെ കയ്യിൽ നിന്ന് അവൾക്ക് കൊള്ളുന്നത് കാണേണ്ടന്നുണ്ടെങ്കിൽ വിളിച്ചോണ്ട് പൊയ്ക്കോ...  ഈ നശൂലത്തിനെ.... " 


     പിന്നെ ഒരു സംസാരത്തിന് നിൽക്കാതെ അമ്മയും മക്കളും റൂമിലേക്ക് പോകാൻ ഒരുങ്ങി.  


     " അവിടൊന്ന് നിന്നെ.... " പോകാൻ ഒരുങ്ങിയ അവരെ മാധവൻ പിന്നിൽ നിന്നും വിളിച്ചു.  


   എന്താണെന്നുള്ള ഭാവത്തിൽ അവർ അയാൾക്ക് നേരെ തിരിഞ്ഞു നോക്കി.  


    " പോകുക എന്ന് ഞാൻ ഉദ്ദേശിച്ചത് റൂമിലേക്കല്ല... "  


    " പിന്നെ.... " മഹേഷിന്റെ ഭാര്യയായിരുന്നു മറുചോദ്യം ഉന്നയിച്ചത്.  


    " ഈ...  വീട്ടിൽ നിന്നും.... "  


    " ഏട്ടാ....  " അവിശ്വസിനിയതോടെ  മൈഥിലി വിളിച്ചു. 


   " അപ്പൊ...  പറഞ്ഞത് കേട്ടല്ലോ...  എന്താണ് എടുക്കാൻ ഉള്ളതെന്ന് വെച്ചാൽ എടുത്ത് ഇറങ്ങാൻ നോക്ക്....  ഇനിയും താമസിക്കേണ്ട..." 
 അതും പറഞ്ഞു അയ്യാൾ അച്ഛന്റെ റൂമിലേക്ക് കയറി പോയി.  


    അയ്യാൾ പോകുന്നതും നോക്കി അവർ നിന്നു.  


   " നിങ്ങൾ എന്ത്‌ നോക്കി നിൽക്കുവാ....  വാ എല്ലാം എടുത്തു ഇറങ്ങാം... "  മഹേഷിന്റെ ഭാര്യ അതും പറഞ്ഞു നടന്നു. 

   
    " അമ്മേ....  ഇനി എന്താ...  ചെയ്യുക... " മഹേഷ്‌  അമ്മാവനും ഭാര്യയും പോയത് നോക്കി അമ്മയോട് ചോദിച്ചു. 


    " നമ്മൾ എന്തിനാ ഇറങ്ങുന്നേ....  അമ്മാവൻ പറയുന്നത് അനുസരിക്കേണ്ട ആവിശ്യമില്ല... " മഹിമ വലിയ കാര്യം പോലെ പറഞ്ഞു നിർത്തി.  


    " അമ്മാവന്റെ വീടാണിത്... അദ്ദേഹം ഇറങ്ങാൻ പറഞ്ഞാൽ ഇവിടെ നിന്നും പടിയിറങ്ങിയെ തീരു... അമ്മ എന്താ ഒന്നും മിണ്ടാത്തത്...."  

.     
    " ഞാൻ....  ഞാൻ എന്ത് പറയാനാ....  ഏട്ടൻ... സത്യങ്ങൾ ഒക്കെ അറിയുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല...  ഇപ്പൊ അത് യാഥാർഥ്യം ആയിരിക്കുന്നു....  ഇനി ഞാൻ പറയുന്നത് ഏട്ടൻ കേൾക്കില്ല....  " 


    " അപ്പൊ അമ്മയും പറയുന്നത് ഇവിടെ നിന്ന് ഇറങ്ങണം എന്നാണോ....  " മഹേഷ്‌ പറഞ്ഞു.   


    " ഇപ്പോൾ ഇറങ്ങിയാൽ പിന്നെ തിരിച്ചു ഇവിടേക്ക് കയറാൻ കഴിയുമോ.... "  മഹിമ ചോദിച്ചു. 


    " ഏട്ടന്റെ സ്വഭാവം മറ്റാരേക്കാളും നന്നായി എനിക്ക് അറിയാം....  ഇനി ഇവിടെ തുടരാൻ ഏട്ടൻ അനുവദിക്കില്ല.... ആ തീരുമാനം അന്തിമം ആയിരിക്കും.... " 


     " എവിടേക്ക് പോകുമെന്ന് വെച്ചിട്ട.... കയറി കിടക്കാൻ ഒരു കൂരയുണ്ടോ....  കുറെ സ്വർണവും ഡ്രെസ്സും മേക്കപ്പ് സാധനങ്ങളും വാങ്ങി കൂട്ടി എന്നല്ലാതെ പറയത്തക്ക സമ്പാദ്യം ഒന്നും തന്നെ ഇല്ലല്ലോ....  അച്ഛാച്ചൻ എഴുതി വെച്ചത് മാത്രം മിച്ചം....  അതും അമ്മാവന്റെ സമ്മതം ഉണ്ടെങ്കിൽ അല്ലെ അനുഭവിക്കാൻ വിധിയുള്ളു... " മഹേഷ്‌ ദേഷ്യത്തിൽ പറഞ്ഞു. 


   " നമുക്ക് ഏടത്തിയുടെ വീട്ടിലേക്ക് പൊയ്ക്കൂടേ... " മഹിമ പറഞ്ഞു. അവൾ പറഞ്ഞതിനോട് മൈഥിലിയും യോജിച്ചു.  


    " ഞങ്ങൾ പോയി റെഡി ആയി വരാം...  അവിടെ എത്തിയിട്ട് അവരോടു പറയാം മറ്റൊരു വീട് ശരിയാക്കി തരാൻ....  മകൾക്ക് കഴിയാൻ വേണ്ടിയല്ലേ... " മൈഥിലി വലിയ എന്തോ കാര്യം പോലെ പറഞ്ഞു നിർത്തി.  


   " പിന്നെ പുതിയ വീട് വാങ്ങുമ്പോൾ അമ്മയുടെ പേരിലെ വാങ്ങാവൂ... " അമ്മ പറഞ്ഞു നിർത്തിയതിന് പിന്നാലെ മഹിമ കൂട്ടിചേർത്തു പറഞ്ഞു അകത്തേക്ക് കയറി പോയി.  


      വാങ്ങാൻ തീരുമാനം പോലും എടുക്കാത്ത വീടിനെ കുറിച്ച് അവർ പറഞ്ഞു പോകുന്നതിനെ കുറിച്ച് ഓർത്തു മഹേഷ്‌ എത്തുംപിടിത്തവും കിട്ടാതെ നിന്നു.

     ഇവരെ കൊണ്ട് എങ്ങനെ ഭാര്യവീട്ടിൽ പോകും എന്ന്  ചിന്തച്ചു.  

     ബാഗിലേക്ക് തുണികൾ എല്ലാം പറക്കി വെക്കുകയായിരുന്നു മഹിമ....   


    " പുതിയ വീട് എന്റെ പേരിൽ എഴുതണം എന്ന് നീ പറഞ്ഞത് നന്നായി....  അങ്ങനെ ഞാൻ എഴുതിക്കു... " മൈഥിലി മകളെ പ്രശംസിച്ചു.  


    ഒരിക്കലും സ്വന്തമാകാൻ സാധ്യതയില്ലാത്ത വീടിനെ കുറിച്ച് ഇരുവരും മനക്കോട്ട മെനഞ്ഞു... ആ വീട്ടിൽ നിന്ന് പടിയിറങ്ങുന്നതോ...   മാധവൻ അങ്ങനെ പ്രവർത്തിച്ചത് ഒന്നും അവർക്ക് യാതൊരു വിഷയമായി തോന്നിയില്ല.. ( വല്ലാത്ത തൊലിക്കട്ടിയാണ് രണ്ടിനും 🙄🙄🙄)  

     " പ്രിയേ..." ( മഹേഷിന്റെ ഭാര്യയുടെ പേര്. )മഹേഷ്‌ അവളെ വിളിച്ചു.  


     " ഹ്മ്മ്... " മൂളികൊണ്ടവൾ അവളുടെ പണി തുടർന്നു.  


     " അല്ല....  നമ്മൾ ഇവിടുന്ന് ഇറങ്ങിയാൽ നമ്മൾ എവിടേക്ക് പോകും... " 


    " അത് എന്ത് ചോദ്യമാണ്... എന്റെ വീട്ടിലേക്ക്... അല്ലാതെ പോകാൻ മറ്റൊരിടം ഇല്ലല്ലോ...  " 


   " ഹോ...  ഇപ്പോഴാ ആശ്വാസം ആയതു...  നിന്നോട് എല്ലാരും കൂടി നിന്റെ വീട്ടിലേക്ക് പോകാം എന്ന് എങ്ങനെ പറയുമെന്ന് വിചാരിച്ചു ഇരിക്കയായിരുന്നു... അപ്പൊ നീ തന്നെ ഇങ്ങോട്ട് പറഞ്ഞു...  ഒരു വലിയ തലവേദന ഒഴിഞ്ഞു... "  


   "  അല്ല...  ആരെല്ലാരും പോകുന്ന കാര്യമാണ് പറയുന്നത്....  " 


    " നമ്മൾ എല്ലാരും...  നീ,  ഞാൻ, അമ്മ മഹിമ... പിന്നെ മക്കൾ അവിടെ ആണല്ലോ... "   


    " ഓഹോ....  അപ്പൊ അതാണ്‌ ഉദ്ദേശം...  പക്ഷെ അത് നടക്കില്ല...  എന്റെ വീട്ടിലേക്ക് ഞാൻ മാത്രമേ പോകുന്നുള്ളൂ... വേണേൽ നിങ്ങൾക്കും വരാം.... അമ്മയോ അനിയത്തിയോ ഇല്ലാതെ.... " 


    " എടി...  അവർ എവിടെ പോകും.... നമ്മുടെ കൂടെ കൂട്ടാം... " 


   " നടക്കില്ല മഹേഷേട്ടാ...  അതൊന്നും ശരിയാവില്ല...  അല്ലേൽ തന്നെ വലിയ അഭിമാനിയായ അമ്മ എന്റെ വീട്ടിൽ വന്നു നിൽക്കുമോ... "  


   " അത്....  അമ്മ വരും...  നീ ഒന്ന് വിളിച്ചാൽ മതി... " 


    " ഹോ...  ഞാൻ വിളിച്ചാലേ വരൂ പോലും... തള്ളയും മക്കളും പറയുന്നത് ഞാൻ കേട്ടു... എന്റെ അച്ഛനെ ഊറ്റി ഇനിയുള്ള കാലം ജീവിക്കാൻ ആണ് ഉദ്ദേശം...  നാണം ഇല്ലല്ലോ തള്ളക്കും മോൾക്കും... പിന്നെ അമ്മയും പെങ്ങളും ഒക്കെ തന്നെ ഒരുപാട് ഒട്ടാൻ  പോകണ്ട... അവളുടെ കല്യാണം ആണ് വരുന്നത്... ഇനി കല്യാണകാര്യം ഒന്നും അമ്മാവൻ നോക്കില്ല....  നിങ്ങളെ പിഴിയാൻ ആകും ഉദ്ദേശം... എന്റെ അച്ഛന്റെ പണം കണ്ടു തള്ളയും മോളും തുള്ളേണ്ടെന്ന് പറഞ്ഞേക്ക്..."  


    മഹേഷ്‌ എന്ത്‌ ചെയ്യണമെന്ന് അറിയാതെ കുഴങ്ങി. പുറത്തു ബഹളം കേട്ടാണ് മഹേഷും പ്രിയയും മുറിക്ക് വെളിയിലേക്ക് ഇറങ്ങിയത്.  


     " ഏട്ടൻ ഇറക്കിവിട്ടാലും എനിക്ക് ഒരു ചുക്കും ഇല്ല... മൈഥിലി അങ്ങനെ തോൽക്കുന്നവൾ അല്ലാ... " മാധവനോട് കയർത്തു സംസാരിക്കുവാണ് മൈഥിലി.... അയ്യാൾ ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.  


    എന്നാൽ അവരുടെ പ്ലാനുകൾ എല്ലാം തകർത്തു കൊണ്ട് പ്രിയ അവളുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങി. അവരും കൂടെ പോകാൻ ഇറങ്ങി എങ്കിലും വെട്ടിത്തുറന്നു അവരെ കൂടെ കൂട്ടുന്നില്ലെന്ന് പറഞ്ഞു.  


    പ്രതീക്ഷയോടെ മഹേഷിനെ നോക്കിയെങ്കിലും അവനും അവരെ നോക്കാതെ നടന്നകന്നു...  


     മൈഥിലിക്കും മകൾക്കും നേരെ പുച്ഛച്ചിരി ചിരിച്ചു മാധവൻ അകത്തു കയറി വാതിൽ അവർക്ക് മുന്നിൽ കൊട്ടിയടച്ചു...  


      ഇരുവരും പെരുവഴിയിൽ ആയി... അവസാനം അമ്മയുടെ പ്രവർത്തി ദോഷത്തെ മകൾ മഹിമയും പഴിച്ചു.  പോം വഴിയില്ലാതെ ആ നിൽപ് നിന്നു. 

     ================================


     ഉള്ളിലുള്ള വേദന മറച്ചു പിടിക്കാൻ ഒരു പാഴ്ശ്രമം പോലെ ആദി പാറുവിനെ നോക്കി ചിരിച്ചു.  


    " എന്താ...  പോയ ഉഷാർ ഇല്ലല്ലോ മുഖത്ത്... "  


    " ഒന്നുല്ല.... " അതും പറഞ്ഞു അവനെ മറികടന്നു പോകാൻ ശ്രമിച്ച അവനെ അവൾ തടഞ്ഞു...  


    " എന്താ....  എന്നോടും പറയാൻ കഴിയാത്ത സങ്കടങ്ങൾ ആയോ മനസ്സിൽ... "  


    " അത്...  വാ അകത്തിരുന്നു പറയാം... "  


           ആദി കാര്യങ്ങൾ ഓരോന്നും അവൾക്ക് വിശദീകരിച്ചു കൊടുത്തു.   


     " എന്താ കേട്ടിട്ട് ഒന്നും പറയാനില്ലേ... " എല്ലാം കേട്ടിരിക്കുന്ന പാറുവിനോട് ചോദിച്ചു. 


      " ആദിയേട്ടന്റെ ഭാഗത്തു ഞാൻ തെറ്റായി ഒന്നും കാണുന്നില്ല... പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്...  അമ്മയോടും മൈഥിലി അപ്പച്ചിയോടും ക്ഷമിച്ച ഈ മനസ്സിന് അച്ഛനോടും ക്ഷമിക്കാൻ കഴിയണം...  എത്രയും വേഗം അതിനായി മനസ്സിനെ പാകപെടുത്തിയെടുക്കണം... "  


    " ഹ്മ്മ്...  വീട്ടിലേക്ക് പോകണ്ടേ... "  


   " വേണ്ട..  അച്ഛൻ വിളിച്ചിരുന്നു.... അവിടെ കുഴപ്പം ഒന്നുമില്ല...   ആദിയേട്ടൻ സ്വന്തം അച്ഛനോട് മൗനമായ് തന്റെ വാശി തീർക്കാമെങ്കിൽ അച്ഛനും അച്ഛന്റെ രീതിയിൽ അമ്മയെ ശിക്ഷിക്കാം... അത് അവർക്കിടയിൽ ഉള്ള കാര്യമാണ് നമ്മൾ ഇടപെടേണ്ട... "   


    " ഹ്മ്മ്....  എങ്കിൽ കഴിക്കാൻ എടുക്ക്... "  


    " ഒന്നും കഴിച്ചില്ലേ... വേഷം മാറ്റി വാ ഞാൻ എടുത്തു വെക്കാം.... " 

.      
         ആദിയും പാറുവും പഴയത് പോലെ അവരുടെ  സന്തോഷങ്ങളുടെ ലോകത്തിലേക്ക് ചേക്കേറി.... 


         ==============================


     ദിവസങ്ങൾ കൊഴിഞ്ഞു വീണു... ആദിയും പാറുവും അവരുടെ കുഞ്ഞെന്ന ചിന്തകളിൽ മാത്രം ഒതുങ്ങി. 


      സാവിത്രിയേ പ്രകാശന്റെയും പാറുവിന്റെയും അവഗണന പാടെ തളർത്തി... അവരിൽ പഴയ അഹങ്കാരം ഒന്നുമില്ലാതായി...  തന്നെ തള്ളിപ്പറയുന്ന ഭർത്താവിനോടും മകളോടും തനിക്കായി തനിക്കൊരു അവസരം കൂടി നൽകുവാൻ പറയുന്ന ആദി ഒരു വേദനയായി... അവൻ അവർക്ക് സ്വന്തം മകന് തുല്യനായി...  


     മൗനം കൊണ്ട് ആദി മാധവനെ തോൽപ്പിച്ചുകൊണ്ടിരുന്നു.... മാധവൻ അയ്യളിലെ ഒരച്ഛന്റെ കരുതലും സ്നേഹവും ആദിക്ക് പകുത്തു നൽകാൻ കാത്തിരിക്കുന്നു.. മകന്റെ മനസ്സിലെ ആ മാറ്റത്തിനായി. 


       ആരുടെ സഹായവും സ്വീകരിക്കാതെ സ്വയംജീവിക്കും എന്ന വാശിയിൽ ഇറങ്ങി തിരിച്ച മൈഥിലിക്കും മകൾക്കും പിന്നീട് തകർച്ചയുടെ കാലമായിരുന്നു...  


       മഹിമയുടെ വിവാഹം മുടങ്ങിയതും അവളും അമ്മയെ കുറ്റപ്പെടുത്തി... അവരെ തനിച്ചാക്കി സ്വന്തം കാര്യം തേടി പോയി....  


      കർമ്മഫലം ഭൂമിയിൽ അനുഭവിച്ചു തീർക്കാതെ മടക്കമില്ലെന്ന സത്യം മൈഥിലിയും ഉൾക്കൊണ്ട്‌ കഴിഞ്ഞു....  

                                തുടരും... 


  കഥയുടെ 99% ഭാഗവും പൂർത്തിയായി... ഇനി  അവസാനം മാത്രം...  അത് കൂടിച്ചേരലുകൾ ആണോ... എന്നെന്നേക്കുമായി ഉള്ള വേർപാട് ആണോ എന്ന് മാത്രം ബാക്കി...  


     നിങ്ങളുടെ പ്രതീക്ഷക്കോത്ത്  ഈ പാർട്ട് നന്നായോ എന്നറിയില്ല... കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒരുപാട് സ്നേഹം... ❤️❤️

    
      അപ്പൊ വായിച്ചു നോക്കി ഇമ്മിണി ബല്യ കമന്റ്‌ തന്നെ ഇടണേ....  ഇന്നെങ്കിലും സൂപ്പർ, പൊളി,  സ്റ്റിക്കർ ഒക്കെ ഒഴിവാക്കി എനിക്കായ് ഒരു വരിയെങ്കിലും എഴുതണേ....   


എന്നെന്നും നിൻചാരെ  - 30 ( അവസാനഭാഗം )

എന്നെന്നും നിൻചാരെ - 30 ( അവസാനഭാഗം )

4.7
4008

   എന്നെന്നും നിൻചാരെ       ✍️ 🔥 അഗ്നി 🔥     ഭാഗം : 30 ( അവസാനഭാഗം )         നിലാവെളിച്ചം മങ്ങി തുടങ്ങി....  മഴയുടെ വരവറിയിച്ചു കൊണ്ട് തണുത്ത കാറ്റ് വീശുന്നുണ്ട്....  ചാരുപാടിയിൽ കിടന്നുകൊണ്ട് ആദി ആ ഇരുളിലേക്ക് നോക്കി കിടന്നു...       തണുത്ത കാറ്റ് അവനിൽ ഓർമകളുടെ തിരയിളക്കം സൃഷ്ട്ടിച്ചു. മഴ വാർഷിക്കാൻ വാനം ഇരുണ്ടു മൂടി....  നിലാവിനെ മറച്ചു.... കാറ്റിന്റെ വേഗതകൂടി....  ശക്തിയിൽ വീശിയടിച്ച കാറ്റ് മഴയുടെ വരവറിയിച്ചു...  ആദ്യതുള്ളി ഭൂമിയെ ചുംബിച്ചു...         ആ തണുപ്പ് അവനിൽ ഓർമകളുടെ വേലിയേറ്റം സൃഷ്ട്