Aksharathalukal

എന്നെന്നും നിൻചാരെ - 28


     എന്നെന്നും നിൻചാരെ  


     ✍️ 🔥 അഗ്നി 🔥


     ഭാഗം : 28


         "ആദി ഒരുപാട് നേരമായില്ലേ ഫോൺ അടിക്കുന്നു അത് എടുത്തു സംസാരിക്കെടാ... " അരുൺ ആദിയോട് പറഞ്ഞു. 


    " പാറു ആണെടാ...  കഴിക്കാൻ വിളിക്കുന്നതാണ്... "  


    " ഓഹോ...  അപ്പൊ കഴിക്കാതെ ആണല്ലേ ഇറങ്ങിയത്...  നീ കാൾ എടുക്ക്.. ഇല്ലേൽ അവളും ഒന്നും കഴിക്കത്തില്ല...."


       ആദി ഫോൺ എടുത്തു തിരികെ പാറുവിന്റെ നമ്റിലേക്ക് വിളിച്ചു.  

    " ഹലോ...  എവിടെ...  ഇപ്പൊ വരാം പറഞ്ഞിട്ട്....."  ഫോൺ എടുത്തതും പാറു സംസാരിച്ചു തുടങ്ങി. 


    " ഹാ...  ഞാൻ അരുണിന്റെ അടുത്ത് ഉണ്ട്...  അവിടുന്ന് കഴിച്ചു....  നീ റെഡിയായി നിന്നോ...  ഞാൻ വന്നിട്ട്  നമുക്ക് വീട്ടിലേക്ക് പോകാം... " 


    " എപ്പോ വരുമെന്നാണാവോ...  " സ്വരത്തിൽ അല്പം കുസൃതി നിറച്ചവൾ ചോദിച്ചു. 


    " ഞാൻ വരാടി...  നീ വെച്ചോ... " 


    " ഹ്മ്മ്... "  അവൾ തന്നെ ഫോൺ കട്ടാക്കി. 

    " അല്ലാ...  ഇപ്പൊ ധൃതിയിൽ വീട്ടിൽ പോകേണ്ട ആവിശ്യം എന്താ... " അരുൺ ചോദിച്ചു.  


    " അത്...   അമ്മാവൻ ഇന്നലെ പോയിട്ട് ഒന്ന് വിളിച്ചിട്ട് കൂടി കിട്ടുന്നില്ല...  അതുകൊണ്ട് അവിടെ വരെ ഒന്ന് പോയി നോക്കാമെന്ന് വെച്ചു... "  


     " നിന്നെ സമ്മതിക്കണം ആദി...  ഇങ്ങനെ പഞ്ചപാവമാകല്ലേ നീ....   എത്ര ദ്രോഹിച്ചവരായാലും അവരെയും കരുതലോടെ ചേർത്ത് നിർത്തണം.... " 


      "  ആരെയും മനസ്സ് കൊണ്ട് ശപിക്കാനോ വെറുക്കാനോ എന്നെകൊണ്ട് കഴിയില്ലെടാ... "  ആദി ചെറുപുഞ്ചിരിയോടെ പറഞ്ഞു നിർത്തി. 


    " ഒരു ചോദ്യം....  നിന്റെ അച്ഛനോടും നിനക്ക് ഇതുപോലെ ക്ഷമിക്കാൻ കഴിയുമോ... " അരുൺ ചോദിച്ചു...  അന്നേരം അരുണിന്റെ മനസ്സിൽ അനന്തനിലൂടെ സത്യങ്ങൾ മനസ്സിലാക്കുന്ന മാധവന്റെ മുഖമായിരുന്നു.  


    " അത്.... ഞാൻ അങ്ങനൊന്ന് ചിന്തിച്ചിട്ട് കൂടി ഇല്ല...  കാരണം ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരുകാര്യമാണത്...  കഴിഞ്ഞ  ദിവസവും പരസ്പരം കണ്ടനിമിഷം   കൂടി ആ മുഖത്തെ വെറുപ്പും ദേഷ്യവും ഞാൻ തിരിച്ചറിഞ്ഞതാണ്.... "  ആദി പറഞ്ഞു നിർത്തി.  

      
    " എന്നും അങ്ങനെ തന്നെ ആയിരിക്കണം എന്നില്ലല്ലോ....  ഇന്നലെ വരെ നിന്റെ അമ്മാവനും സത്യങ്ങൾ അറിയുമായിരുന്നില്ല.... പക്ഷെ ഇന്നത് മാറി.... അതുകൊണ്ട് നാളെ എന്തെന്ന് നമുക്ക് മുൻകൂട്ടി തീരുമാനിക്കാൻ കഴിയില്ലല്ലോ... "  


   " അങ്ങനെ സംഭവിക്കുമ്പോഴല്ലേ.... അതെ കുറിച്ച് അപ്പൊ ചിന്തിക്കാം... " 

    " എങ്കിലും നിനക്ക് ക്ഷമിക്കാൻ കഴിയുമോ... "  


    " അങ്ങനെ ചോദിച്ചാൽ... അമ്മായിയെയും അപ്പച്ചിയെക്കാളും സ്ഥാനം കൂടുതൽ അച്ഛനെന്ന വ്യക്തിക്ക് തന്നെയാണ്....  അതുകൊണ്ട് മറ്റുള്ളവരുടെ തെറ്റുകൾ പെട്ടന്ന് മറക്കാൻ സാധിക്കുമ്പോലെ ആ വ്യക്തിയോട് ക്ഷമിക്കാൻ കഴിഞ്ഞുകൊള്ളണം എന്നില്ല... 
പക്ഷെ വെറുപ്പോ വിദ്വേഷവും ഒന്നും ഉണ്ടായിക്കൊള്ളാനണം എന്നില്ല...  പക്ഷെ പെട്ടന്ന് എല്ലാം മറന്നു അച്ഛനെന്നും അംഗീകരിച്ചകൊണ്ട് ഒരു ജീവിതം ഉണ്ടാകില്ല...." 
 ആദി മറുപടി നൽകി.  


    "  ഹ്മ്മ്.... നമുക്ക് വീട്ടിലേക്ക് മടങ്ങാം... " അത്രയും പറഞ്ഞു അരുൺ മുന്നേ നടന്നു.. ആദിയും അവനു പിന്നാലെ നടന്നു.  


    " നിനക്കെന്താ....  ഇന്ന് പതിവില്ലാത്ത പുതിയ ചോദ്യങ്ങൾ... " 


    " അത്....  ഇന്ന്....  അച്ഛൻ കാണാൻ പോയിരിക്കുന്നത്.... മാധവൻ അങ്കിളിനെയാണ്.." 


   " അത്....  അതെന്തിന്.... "  


    " ഇന്നലെ ഇങ്ങോട്ട് വിളിച്ചു...  അച്ഛനെ  കാണാമെന്നു ആവശ്യപ്പെട്ടു.... പറ്റില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു...  പിന്നെ...  യാചന സ്വരം ആയപ്പോൾ.... അച്ഛനും മറുത്തു പറയാൻ ആയില്ല...." 


       എല്ലാം കെട്ട് മുന്നോട്ടു നടന്നെന്നല്ലാതെ ആദി മറുപടിയൊന്നും നൽകിയില്ല....  പിന്നീട് കൂടുതലായി അരുണും ഒന്നും സംസാരിക്കാൻ മുതിർന്നില്ല... 


     വീട്ടിലേക്ക് നടന്നടുക്കുമ്പോഴേ കണ്ടു മുറ്റത്തു നിൽക്കുന്ന അനന്തനെയും മാധവനെയും...  അനന്തൻ ആരെയോ ഫോൺ ചെയ്യാൻ ശ്രമിക്കുകയാണ്...   ഉടനെ അരുണിന്റെ ഫോൺ ബെല്ലടിച്ചു... അച്ഛൻ എന്ന നമ്പർ കണ്ടതും അരുൺ ആദിയെ നോക്കി. പക്ഷെ അവനിൽ യാതൊരു ഭാവമാറ്റവും ഇല്ലായിരുന്നു. മനസ്സിൽ എന്തോ വ്യക്തമായ കണക്കുകൂട്ടൽ ഉള്ളതുപോലെ അവർക്കരികിലേക്ക് നടന്നു.  


      =============================

        അരുൺ ഫോൺ എടുക്കാത്തത് കൊണ്ട് വീണ്ടും വിളിക്കാൻ ഒരുങ്ങുന്ന അനന്തനെ മാധവൻ അവർ വരുന്നത് കാണിച്ചുകൊടുത്തു.  


     അവരെ കണ്ടതും അനന്തൻ ഫോൺ തിരികെ പോക്കറ്റിലേക്ക് വെച്ചുകൊണ്ട് അവർക്കായി കാത്തുനിന്നു.  


         " നിങ്ങൾ എവിടെ പോയതായിരുന്നു...  വീട്ടിൽ പോലും പറയാതെ.... " അവർ അടുത്തെത്തിയതും അനന്തൻ ചോദിച്ചു.  


     " ഞങ്ങൾ വെറുതെ ഒന്ന് നടക്കാനിറങ്ങിയതാണ് അച്ഛാ.... " അരുണിനെക്കാൾ മുന്നേ ആദി മറുപടി നൽകി.  


     മാധവൻ കേൾക്കാൻ വേണ്ടിയാണ് ആ മറുപടി എന്നവർക്ക് മനസ്സിലായി....  സ്വന്തം മോനെ തള്ളിപ്പറഞ്ഞതിനുള്ള ചെറിയ ഒരു ശിക്ഷ..... 


   " ഹ്മ്മ്.... " എന്തോ... പിന്നീടൊന്നും അനന്തൻ ചോദിച്ചില്ല. കാരണം ആദിയാണ് മറുപടി പറയുന്നതെങ്കിൽ അവനുള്ളിലെ അമർഷം വാക്കുകളിൽ പ്രകടമാക്കുമെന്ന് അയാൾക്ക് വ്യക്തമായി.  


   " എന്നാൽ ഞാൻ ഇറങ്ങുവാ....  പാറു കാത്തിരിക്കുന്നുണ്ട്...  പിന്നീട് വരാം... " അങ്ങനെ പറഞ്ഞു പോരാൻ തുടങ്ങുമ്പോഴും ഉള്ളിൽ അവനും അറിയാമായിരുന്നു ഒരു പിൻവിളി ഉണ്ടാകുമെന്ന്.... അതുമല്ലെങ്കിൽ ഒരു പിൻവിളി പ്രതീക്ഷിച്ചുകൊണ്ടായിരിക്കും അവൻ അങ്ങനെ പറഞ്ഞത്.  


   " മോനെ.... " ശബ്ദം ഇടറിയ ആ വിളി  അവന്റെ ചെവിയിൽ പ്രതിധ്വനിച്ചു.... ഹൃദയം എന്തിനോ തേങ്ങി.... ഉള്ളിലെ വിഷമം പുറത്തു അറിയുമെന്നവൻ ഭയന്നു....  സ്വന്തം കണ്ണുകൾ കണ്ണുനീർ പൊഴിച്ചുകൊണ്ട് ചതിക്കുമെന്ന് തോന്നിയ നിമിഷത്തിൽ....  കണ്ണുകൾ ഇറുക്കിയടച്ചു നിന്നു...  പതിയെ 
 ശ്രദ്ധ മാറ്റിക്കൊണ്ട് ബൈക്കിലേക്ക് കയറാൻ തുടങ്ങി. 


    ആദിയെ പോകുന്നതിൽ നിന്നും തടഞ്ഞു നിർത്താൻ തുടങ്ങിയ അരുണിനെ കണ്ണുകൾ കൊണ്ട് അനന്തൻ ശാസിച്ചു.... കാരണം അവിടെ ആദിയെ തടഞ്ഞു നിർത്തുക എന്നത് മാധവൻ തന്നെ ചെയ്യേണ്ടുന്നതാണെന്ന് അയാൾക്ക് തോന്നി.  


     അച്ഛൻ ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലായത് കൊണ്ട് അരുണും പിന്നീട് ഒരു കാഴ്ചക്കാരനായി നിന്നു.  


    " ഈ... അച്ഛനെ ഒന്ന് നോക്കിക്കൂടെ നിനക്ക്....."  വിങ്ങുന്ന ഹൃദയത്തെ ആ ശബ്ദത്തിൽ നിന്നും വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുമായിരുന്നു...  

     " അച്ഛാ....  അച്ഛെടെ ആദിയെ ഒന്ന് നോക്ക് അച്ഛേ...." അച്ഛന്റെ പിന്നാലെ വിളിച്ചു കൊണ്ട് ഓടുന്ന സ്വന്തം മുഖം അവന്റെ ഓർമകളിൽ തെളിഞ്ഞു....  


    അവൻ മാധവൻ നേരെ തിരിഞ്ഞു... നിറഞ്ഞ കണ്ണുകൾ ആണ് ആദ്യം കണ്ടത്.... അവന്റെ ഹൃദയം വിങ്ങി.... അവഗണിക്കണോ... അതോ ചേർത്ത് നിർത്തണോ....  അതിനുത്തരം അവൻ അറിയില്ലായിരുന്നു.  


    " എനിക്ക് സംസാരിക്കണം....  ഒന്ന് കേട്ടൂടെ.."  


    ""ഒരുവട്ടം....  എന്റമ്മേയെ കേട്ടുകൂടായിരുന്നോ.."" നാവിൻ തുമ്പിൽ വരെ ആ ചോദ്യം വന്നു....  പക്ഷെ പുറത്തേക്ക് ശബ്ദം കേട്ടില്ല... 


   " ഹ്മ്മ്... " മൂളുക മാത്രം ചെയ്തു.  


           എന്തുകൊണ്ടോ കണ്ടുനിന്നിരുന്ന അനന്തന്റെയും അരുണിന്റേയും കണ്ണുകൾ നിറഞ്ഞു. ഇനിയും കാഴ്ചക്കാരായി തങ്ങൾ വേണ്ടെന്നുള്ള ചിന്തയിൽ മൗനമായി അവർ അവിടെ നിന്നും പിൻവാങ്ങി.  


     സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ടും മാധവൻ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് നിശ്ചയമില്ലായിരുന്നു. അയ്യാൾ പതിയെ മുന്നോട്ടു നടന്നു. ആദി ഒന്ന് തിരിഞ്ഞു നോക്കി... അനന്തനും അരുണും അകത്തേക്ക് പോയെന്ന് അവനു മനസ്സിലായി...  


     മനസ്സിൽ അമ്മയുടെ മുഖം തെളിഞ്ഞു.... എന്തോ ഉൾപ്രേരണയിൽ മാധവന് പിന്നാലെ നടന്നു.  


     അല്പം മുന്നോട്ടു നടന്നു പോയ മാധവൻ തിരിഞ്ഞു നോക്കി.... പിന്നാലെ വരുന്ന ആദിയെ കണ്ടു അവനായി കാത്തുനിന്നു. അവനൊപ്പം എത്തിയതും പിന്നെയും നടത്തം തുടർന്നു.  


    " ഒരു മാപ്പപേക്ഷയിൽ തീരുന്ന തെറ്റുകളെല്ലെനിക്ക് സംഭവിച്ചത്.... എനിക്ക് പറ്റിയ തെറ്റുകൾ ഒക്കെയും എന്റെ കഴിവ് കേടുകൊണ്ട് ഉണ്ടായതാണ്.... ഒരുവട്ടം എങ്കിലും നിന്റെ അമ്മയെ കേട്ടിരുന്നെങ്കിൽ.... " 

     
    " എന്റമ്മ.... നിങ്ങൾക്ക് ആരുമില്ലായിരുന്നോ.... എന്തോ...  നിന്റമ്മ എന്ന വിശേഷണം അമ്മ അയാൾക്ക് ആറുമായിരുന്നില്ലേ എന്ന ചിന്തയിൽ ആദി ചോദിച്ചു. അല്പം ദേഷ്യത്തോടെ തന്നെയായിരുന്നു ആ ചോദ്യം... 


   " നിന്റമ്മ....  നിന്റമ്മ.... ആകുന്നതിനു മുന്നേ അവൾ എന്റെ പമ്മിയായിരുന്നു....  എന്റെ എല്ലാം അവളായിരുന്നു... പക്ഷെ അവളെ എന്നോട് ചേർത്തു പറയാനുള്ള അവകാശം ഞാൻ തന്നെ... എന്റെ പ്രവർത്തികളിലൂടെ ഇല്ലാതാക്കി... അല്ലാതെ അവൾ ഒരിക്കലും എനിക്ക് ആരുമല്ലാതാകുന്നില്ല...." പറയുമ്പോൾ അയ്യാൾ കരയുകയായിരുന്നു.  


    ഉള്ളിന്റെ ഉള്ളിൽ ആശ്വസിപ്പിക്കണം എന്ന് തോന്നിയെങ്കിലും ആദി മൗനം തുടർന്നു.   


    " അച്ഛനോട് ദേഷ്യമാണോ..... അതോ വെറുപ്പോ.... "  


     "..... "  


      " എന്തെങ്കിലും ഒന്ന് മിണ്ടിക്കൂടെ...  തെറ്റ് എന്റെ ഭാഗത്താണ്...  ന്യായം നിന്റെ പക്ഷത്തും... എങ്കിലും ഒരുവട്ടം.... ഒരവസരം തന്നൂടെ....  തെറ്റുകൾ തിരുത്താൻ ഇനി കഴിയില്ലല്ലോ.... പക്ഷെ പ്രായശ്ചിതം ചെയ്യാനെങ്കിലും.. " 


    " തെറ്റ് മനസ്സിലാക്കിയില്ലേ.... അതുമതി... അല്ലാതെ കൂടുതൽ ആയി  ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.... വെറുപ്പ് അതീ നിമിഷം വരെ തോന്നിയിട്ടില്ല... " 

    
     " നിനക്ക് ആവശ്യമായിരുന്ന സമയത്തൊന്നും ഒരച്ഛന്റെ സ്നേഹമോ കരുതലോ ഒന്നും ഞാൻ നൽകിയിട്ടില്ല... അതുകൊണ്ട് ഇനി ഒരു അച്ഛന്റെ സംരക്ഷണം നീ ആഗ്രഹിക്കുന്നുണ്ടാവില്ല... എങ്കിലും നിന്റെ ഒരു വിളിക്കായി  കാത്തിരിപ്പുണ്ടാകും ഈ അച്ഛൻ.... "  അതും പറഞ്ഞു മാധവൻ നടന്നകന്നു... 


    " പ്രകാശനെ കാണാൻ ഒരിക്കൽ വരുന്നുണ്ട്." പിന്തിരിഞ്ഞു നോക്കാതെ അതും പറഞ്ഞു നടന്നകന്നു.... "  


    അയ്യാൾ പോകുന്നതും നോക്കി അവനും നിന്നു...  തന്റെ നിലപാട് ശരിയോ തെറ്റോ എന്നവൻ ചിന്തിച്ചില്ല....  അൽപനേരം ആ നിൽപ് തുടർന്നു....  അച്ഛൻ കണ്ണിൽ നിന്ന് മറഞ്ഞതും ഹൃദയവേദനയെ സ്വതന്ത്രമായി പെയ്യാൻ അനുവദിച്ചു.   കവിളിലൂടെ ഒലിച്ചിറങ്ങുന്ന നീർതുള്ളികൾ അവൻ കൈകൊണ്ടു തടഞ്ഞില്ല... 


     തോളിൽ ആരോ തൊടുന്നത് അവനു മനസ്സിലായി... തിരിഞ്ഞു നോക്കാതെ തന്നെ അത് അരുൺ ആണെന്ന് അവനു  മനസ്സിലായിരുന്നു....  


     " ചെയ്തതും പറഞ്ഞതും തെറ്റായി തോന്നിയോ... "  അരുൺ ചോദിച്ചു.  


     " പറഞ്ഞതിലും ചെയ്തതിലും ഇനി ഒരു പുനർചിന്തനം ഇല്ല..... പക്ഷെ.... എന്തോ.... കാരണമറിയാത്തൊരു വേദന....  ഒരുവട്ടം പോലും ഞാൻ അച്ഛാ എന്ന് വിളിച്ചില്ല... പലവട്ടം നാവ് ചലിച്ചിട്ടും എന്തോ...  നാവിനെ ഞാൻ തന്നെ ബന്ധിച്ചു നിർത്തി....  അറിയില്ല....  "


    " അതൊക്കെ വിട്ടേക്ക്...  ചെല്ല് പാറു കാത്തിരിപ്പുണ്ടാവും...  പോകാൻ നോക്കു... "  


        എന്തോ...  പാറുവിനരികിലെത്തിയാൽ മാത്രമേ തന്റെ മനസ്സൊന്നു ശാന്തമാകു എന്ന ചിന്തയിൽ ആദി പിന്നീട് ഒന്നും പറയാതെ അവിടുന്ന് മടങ്ങി.  


       അവന്റെ മാനസികാവസ്ഥ മനസ്സിലാക്കിയത് കൊണ്ട് അരുൺ അവനെ വീട്ടിൽ കയറാൻ നിർബന്ധിച്ചില്ല....  


       ആദി പോകുന്നത് നോക്കിയ ശേഷം അരുൺ അകത്തേക്ക് കയറി...  


     " അവന്റെ പ്രതികരണം ഇങ്ങനെ ആകു എന്നെനിക്ക് അറിയാമായിരുന്നു. " അരുൺ അനന്തനോടായി പറഞ്ഞു.  


    " ഹ്മ്മ്....  അവൻ ഒന്ന് ദേഷ്യത്തോടെ സംസാരിച്ചിരുന്നെങ്കിൽ....  മാധവൻ ഇത്രയേറെ ദുഃഖിതൻ  ആകുമായിരുന്നില്ല.... ആദിയുടെ നിർവികാരത മാധവനെ പാടെ തളർത്തി... " 


    " ആദിയെ കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ.... ന്യായം പൂർണമായും അവന്റെ ഭാഗത്തല്ലേ... "  


    " അതുകൊണ്ട് മാത്രമാണ് ഞാൻ അവനോടു മാധവനുവേണ്ടി ഞാൻ സംസാരിക്കാൻ മുതിരാതിരുന്നത്... " 


    " ഹ്മ്മ്.... ഒരു കൂടിച്ചേരൽ സംഭവിക്കുമെങ്കിൽ കാലം അത് തെളിയിക്കട്ടെ... " 

      
      അനന്തനും മൗനമായി അത് ശരിവെച്ചു.  


        
         ===========================


         ആദിയിൽ നിന്ന് താൻ പ്രതീക്ഷിക്കാതിരുന്ന തണുപ്പൻ പ്രതികരണം മാധവനെ വല്ലാതെ തളർത്തി....  


    തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ നിന്ന് പടിയിറക്കി വിട്ടതുപോലെ വീട്ടിൽ ഒരു ശുദ്ധികലശം അയ്യാൾ മനസ്സിൽ കണ്ടിരുന്നു.  


     വീട്ടിലേക്ക് കയറും മുന്നേ അയ്യാൾ പുറത്തു നിന്ന് തന്നെ കേട്ടു....  അകത്തുള്ള അട്ടഹാസങ്ങളും പൊട്ടിച്ചിരികളും...   അത് കേൾക്കെ അയാളിലെ കോപം വർധിച്ചു കൊണ്ടിരുന്നു.... 


     അകത്തേക്കു കയറി ചെന്നു... അവരുടെ ചർച്ചകൾക്കിടയിൽ  അയ്യാൾ വന്നതൊന്നും ആരും അറിഞ്ഞില്ല... 


       അവരുടെ ചിരികൾക്കിടയിൽ കാതിൽ ഒരു കരച്ചിൽ കേട്ടു...  മനസ്സിലേക്ക് ആ ദൃശ്യവും കടന്നുവന്നു...   തന്റെ കാലിൽ ചുറ്റിപിടിച്ചു കരയുന്ന പമ്മി...  കാലുകൾ കുടഞ്ഞെറിഞ്ഞു അവളെ തട്ടിയെറിയുമ്പോൾ.... അമ്മയെ ഒന്നും ചെയ്യല്ലേ അച്ഛാ... എന്നാർത്തു വിളിക്കുന്ന ഒരു കുഞ്ഞു ശബ്ദവും...  കണ്ണുകൾ ഇറുക്കെയടച്ചു... ചെവിയിൽ അലറി കരച്ചലുകൾ തേങ്ങലായി മാറി...  ഇറുക്കിയടച്ച കണ്ണുകളിൽ  നിന്നും കണ്ണുനീർ ഒഴുകി...  മിഴികൾ തുറന്നു..   രക്തവർണം പ്രാപിച്ച മിഴികൾക്ക് അവരെ ചുട്ടെരിക്കാൻ ശേഷിയുണ്ടായിരുന്നു..   


     പിന്നീട് ഒരു ആലോചനയ്ക്ക്  തുനിയാതെ മൈഥിലി ഇരുന്ന കസേരയടക്കം അയ്യാൾ ചവിട്ടി മറിച്ചു....  


    അപ്രതീക്ഷിതമായി പറ്റിയ വീഴ്ചയിൽ അവർ ഭയന്നു....  കോപം കൊണ്ട് ജ്വലിക്കുന്ന മാധവന്റെ മുഖം കണ്ടതും മൈഥിലിയും ഭയന്നു...  

     " അമ്മാവാ....   എന്താണ് ഈ ചെയ്തത്... " മഹേഷ്‌ അതും ചോദിച്ചു മൈഥിലിയെ പിടിച്ചു എഴുന്നേൽപ്പിച്ചു....  മഹിമയും അയ്യാളുടെ പ്രവർത്തിയിൽ വിറങ്ങലിച്ചു പോയിരുന്നു.  

      ശബ്ദം കെട്ട് റൂമിൽ നിന്നിറങ്ങിവന്ന മഹേഷിന്റെ ഭാര്യ കാര്യമറിയാതെ ചുറ്റും നോക്കി.  


    " അമ്മാവൻ എന്തിനാ അമ്മയിരുന്ന കസേര ചവിട്ടിയത്... " ഞെട്ടലിൽ നിന്ന് മുക്തയായ മഹിമ മാധവന് നേരെ പാഞ്ഞടുത്തു കൊണ്ട് ചോദിച്ചു...  


    അവളുടെ തോളിൽ പിടിച്ചു പിന്നിലേക്ക് തള്ളിക്കൊണ്ട് അയ്യാൾ ചുണ്ടിന് കുറുകെ വിരൽ വെച്ച് മിണ്ടരുത് എന്ന് ആജ്ഞാ കൊടുത്തു...  


   " അമ്മാവൻ  എന്താ ഈ കാട്ടികൂട്ടുന്നത്... " മഹേഷ്‌ അല്പം മയത്തിൽ ചോദിച്ചു. 


   " ഒരെണ്ണം....  ഒറ്റ ഒന്ന്....  ശബ്ദിച്ചു പോകരുത്...  ഇത്  ഞാനും ദാ കിടക്കുന്ന നിന്റെ അമ്മയും തമ്മിലാണ്...  അതിനിടയിൽ ആരും വേണ്ട.... കേട്ടല്ലോ... " അതും പറഞ്ഞു മാധവൻ മൈഥിലിക്ക് അടുത്ത് നടന്നു... 


     ഏട്ടന്റെ ഭാവമാറ്റത്തിൽ മൈഥിലി വിറച്ചു പോയി....  

                                തുടരും....  


     എഴുതി തുടങ്ങിയപ്പോൾ ഇത് ലാസ്റ്റ് പാർട്ട്‌ ആക്കി പോസ്റ്റ്‌ ചെയ്യാം എന്ന് വിചാരിച്ചു...  പക്ഷെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല...  അപ്പൊ അടുത്ത പാർട്ടിൽ മൈഥിലിക്ക് ഉള്ള സ്പെഷ്യൽ വെടികെട്ട് ആണ്... എല്ലാർക്കും  വേണേലും തല്ലാൻ അവസരം തന്നിട്ടുണ്ട്... 


    അപ്പൊ വായിച്ചു വല്യ കമന്റ്‌ ഇട്ടോ...  

     അടുത്ത പാർട്ട്‌ പറ്റിയാൽ രാവിലെ.... ടൈപ്പ് ചെയ്യുമ്പോൾ ഉറങ്ങി പോയില്ലെങ്കിൽ... ❤️❤️❤️ 


എന്നെന്നും നിൻചാരെ  - 29

എന്നെന്നും നിൻചാരെ - 29

4.7
5849

   എന്നെന്നും നിൻചാരെ          ✍️  🔥  അഗ്നി  🔥    ഭാഗം : 29        ഏട്ടന്റെ ഭാവമാറ്റത്തിൽ മൈഥിലി വിറച്ചു പോയി....        " ഏട്ടാ...   ഏട്ടൻ എന്താ പറ്റിയത്...   നമ്മ.... നമ്മൾ തമ്മിൽ എന്ത് പ്രശ്നം....  "  സ്വരത്തിലെ പതർച്ച മറച്ചുവെച്ചുകൊണ്ട് ചോദിച്ചു.       അവരുടെ ഒന്നും അറിയില്ലെന്നുള്ള ഭാവം അയ്യളിലെ ദേഷ്യം വർധിപ്പിച്ചു...  മഹേഷിനോട് ചേർന്നു നിൽക്കുന്ന മൈഥിലിയെ മുന്നിലേക്ക് വലിച്ചു നിർത്തിക്കൊണ്ട് അയ്യാൾ കവിൾത്തടം നോക്കി ആഞ്ഞടിച്ചു...  പിന്നിലേക്ക് ആഞ്ഞു വീഴാൻ പോയതും വീണ്ടും വല