Aksharathalukal

നിന്നിലേക്ക്💞 - 12

 
Part 12
 
 
കുറച്ചു സമയം രണ്ടുപേരും അവരുടെ ലോകത്ത് നിന്നു...
തനുവിന്റെ പരിഭവവുമൊക്കെ കേട്ട് ഒരു ചിരിയോടെ ആദി അവളെ തലോടി കൊണ്ടിരുന്നു...
 
"താഴെ അന്വേഷിക്കില്ലേ"
 
തനു അവനെ നോക്കി ചോദിച്ചു...
 
"കുറച്ചു നേരം കൂടെ പെണ്ണെ "
 
അവളുടെ തലയിൽ താടി കുത്തികൊണ്ട് അവൻ പറഞ്ഞു...
 
"അയ്യടാ... ഇത്രയും കാലം എവിടെയായിരുന്നു മാറി നിൽക്കങ്ങോട്ട് "
 
അവനെ പതിയെ പുറകിലേക്ക് തള്ളികൊണ്ട്  തനു താഴേക്ക് ഓടി...
ഒരു ചിരിയോടെ ആദിയും...
 
 
താഴെ എത്തിയതും ആദി ആരവിന്റെ അടുത്തേക്ക് പോയി... തനു ആരുവിന്റെ അടുത്തേക്കും...
 
തനുവിന്റെ ചുവന്നു തുടുത്ത മുഖം കണ്ടതും ആരുവും കനിയും മിയയും അവളെ നോക്കി....
 
"എന്താ "
 
അവരുടെ നോട്ടം കണ്ടതും മുഖത്തെ ചിരി മറയ്ക്കാൻ നോക്കികൊണ്ട് തനു ചോദിച്ചു...
 
"അല്ല മുകളിലേക്ക് പോയപ്പോ നിന്റെ മുഖം ഇങ്ങനെ അല്ലായിരുന്നല്ലോ... എന്ത് പറ്റി"
 
കനി തനുവിനെ നോക്കി ചോദിച്ചു...
 
"എന്ത് ഒന്നുല്ല..."
 
അവൾ മുഖം തിരിച്ചു പറഞ്ഞു കൊണ്ട് അവരുടെ അടുത്ത് നിൽക്കുന്ന നീനുവിനെ നോക്കി.
 
"ഹായ്... തൻവി "
 
തനു ചിരിയോടെ നീനുവിന് കൈ കൊടുത്തു...നീനു തിരിച്ചും പരിജയപ്പെട്ടു...
 
"ആദിയേട്ടന്റെ ഫ്രണ്ടാലേ "
 
തനു ചോദിച്ചതും നീനു തലയാട്ടി...
 
ആരുവും കനിയും മിയയും മുഖത്തോട് മുഖം നോക്കി... പിന്നെ മൂന്നും ഒരുപോലെ തലയാട്ടി....
 
 
കുറച്ചു കഴിഞ്ഞതും ഫുഡ്‌ എല്ലാം കഴിച്ചു എല്ലാവരും സംസാരിച്ചിരുന്നു...
തനുവിലേക്ക് നീളുന്ന ആദിയുടെ കണ്ണുകളെ നേരിടാനാവാതെ അവൾ മിഴികൾ താഴ്ത്തി...
 
 
'ഇങ്ങേർക്ക് കുറച്ചങ്ങോട്ട് മാറി ഇരുന്നൂടെ ഹും '
 
ഗംഗയുടെ അടുത്തിരിക്കുന്ന ആരവിനെ നോക്കിയവൾ പതിയെ പറഞ്ഞു...ഗംഗ അവനോട് ഒട്ടി ഇരിക്കുന്നത് കണ്ടതും ആരുവിന് എന്തോ ദേഷ്യം വന്നു... അവൾ എണീറ്റ് വേഗം റൂമിലേക്ക് പോയി...
അവൾ പോവുന്നത് കണ്ടതും ആരവ് ഒന്ന് നോക്കി... പിന്നെ അവളോട് സംസാരിച്ചു ഇരുന്നു...
 
 
'അയ്യേ... ഈ ഗംഗേച്ചി എന്താ ഇങ്ങനെ...അല്ലേലും ചേച്ചിയെ പറഞ്ഞിട്ട് എന്താ അയാൾ ഒട്ടാൻ നിന്നുകൊടുത്തിട്ടല്ലേ ഹും'
 
ആരു ബാൽക്കണിയിൽ നിന്ന് പിറുപിറുത്തു..
 
'എന്താടി പിറുപിറുക്കുന്നെ "
 
അവളുടെ അടുത്ത് വന്നു നിന്നുകൊണ്ട് ആരവ് ചോദിച്ചു... അവന്റെ ശബ്ദം കേട്ടതും അവളുടെ മുഖം വീർത്തു... പിന്നെ അവനെ നോക്കിയൊന്ന് പുച്ഛിച്ചു...
 
"താൻ എന്താടോ എന്റെ റൂമിൽ🤨"
 
അവൾ പുരികം ഉയർത്തി ചോദിച്ചു...
 
"ഞാൻ കോൾ ചെയ്യാൻ വന്നതാ അപ്പോഴല്ലേ നിന്റെ കണ കണ എന്നാ ശബ്ദം കേട്ടെ"
 
അവനും വിട്ടു കൊടുത്തില്ല...
 
"എന്നാ താനിവിടി കോളും ചെയ്തു നിന്നോ ഹും "
 
അവൾ അവന്റെ അടുത്ത് നിന്ന് നടന്നു...
 
"നീ എന്താടി എപ്പോഴും ഇങ്ങനെ'"
 
അവൻ അവളുടെ കയ്യിൽ പിടിച്ചു.
 
"ഞാൻ ഇങ്ങനെയാ തനിക്ക് എന്താ"
 
അവൾ അവനെ കണ്ണുരുട്ടി നോക്കി.
 
"എന്താ ശെരിക്കും നിന്റെ പ്രശ്നം"
 
"ഞാനാണോ പ്രശ്നം ഉണ്ടാക്കുന്നെ ഇയാളല്ലേ എപ്പോഴും എന്നെ കടിച്ചു കീറാൻ വരാറ് ഹേ "
 
"അത് പിന്നെ... ആരവ് എന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിങ് ചെയ്തു... അവൻ അവളുടെ കൈ വിട്ടുകൊണ്ട് ഫോൺ എടുത്തു...
 
"ആട ഞാൻ ആദിയുടെ വീട്ടിൽ ആണ്... നീ ഇങ്ങോട്ട് വാ "
 
അവൻ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി... അവന്റെ പിറകെ ആരുവും...
 
_____________❤️❤️❤️
 
 
"ഏയ് കനിക ഇവിടെയും ഇതാണോ പണി"
 
ഏതോ ഒരു ചെക്കനെ നോക്കി മിയയോട് എന്തോ പറയുന്ന കനിയേ നോക്കി ജീവ ചോദിച്ചു...
 
"ഏഹ് സർ എന്താ ഇവിടെ"
 
അവൾ അവനെ നോക്കിയൊന്ന് ഇളിച്ചു കൊണ്ട് ചോദിച്ചു...
 
"ആരവിനെ കാണാൻ വന്നതാ "
 
"ഓഹ്... സർ ഇരിക്ക് ഞാൻ ആരവ് സാറിനോട് പറഞ്ഞു വരാം ''
 
മിയ അവനോട് പറഞ്ഞു കൊണ്ട് ആരവിനെ വിളിക്കാൻ പോയി...അവളുടെ പുറകെ പോവാൻ നിന്ന കനിയെ ജീവ വിളിച്ചു.
 
"എന്താ സർ😁"
 
അവൾ ചിരിയോടെ ചോദിച്ചു...
 
'"ഇതൊരു ഹോബി ആണല്ലേ "
 
അവൻ കൈ കെട്ടികൊണ്ട് ചോദിച്ചു.
 
"ഏത്"
 
അവൾ മനസിലാവാതെ അവനെ നോക്കി...
 
"ഇതേയ്..."
 
അവൻ അപ്പുറത്ത് നിൽക്കുന്ന ഒരു ചെക്കനെ നോക്കി പറഞ്ഞു...
 
"ഈ അതുപിന്നെ.."
അവൾ ചുമൽ കൂച്ചികൊണ്ട് അകത്തേക്ക് ഓടി...
 
___________❤️❤️
 
"മോളെ നീ അവനെ എങ്ങനെയെങ്കിലും നിന്റെ വരുതിയിൽ ആക്കണം "
 
"എനിക്കറിയാം പപ്പ... ബട്ട്‌ അവൻ അങ്ങനെ വളയുന്ന ടൈപ് അല്ല"
 
''ഹ്മ്മ്... നീയൊന്ന് ശ്രമിക്ക്... "
 
അവൾ തലയാട്ടികൊണ്ട് പുറത്തേക്ക് പോയി...
 
_________________❤️❤️
 
ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു... തനുവും മിയയും കനിയും ആരവും ജീവയും മാത്രമുള്ളു ബാക്കി എല്ലാവരും പോയിരുന്നു...
 
പോവാൻ നേരത്ത് ഗംഗ ആരവിന്റെ കയ്യിൽ പിടിച്ചു കൊണ്ടൊക്കെ യാത്ര പറയുന്നത് കണ്ടതും ആരുവിന്റെ മുഖം വീർത്തു... അവൾ ഗംഗയെ ദേഷ്യത്തോടെ നോക്കി...
 
"ഞാൻ കൊണ്ടു വിടാം "
 
തനുവിന്റെ കൈ പിടിച്ചു കൊണ്ട് ആദി ചോദിച്ചു.
 
"വേണ്ട... ഞാൻ കനിയുടെ കൂടെ പൊക്കോളാം "
 
തനു ചുണ്ടിലെ ചിരി ഒളുപ്പിച്ചു കൊണ്ട് പറഞ്ഞു.
 
"അതിന് അവളുടെ കൂടെ മിയ ഉണ്ടാവില്ലേ "
 
"അത് സാര്യല്ല.."
 
"അയ്യടാ നിനക്ക് സാരമില്ലായിരിക്കും എനിക്കുണ്ട്... എന്റെ പെണ്ണിന് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ "
 
അവൻ അവളുടെ കയ്യിൽ അമർത്തി കൊണ്ട് പറഞ്ഞു... അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു.
 
 
കുറച്ചു കഴിഞ്ഞതും ആരവും ജീവയും ഇറങ്ങി....
 
ആരവ് ആരുവിനെ ഒന്ന് നോക്കിയതും അവൾ മുഖം തിരിച്ചു...അവൻ അവളെ ഒന്ന് കൂടെ നോക്കികൊണ്ട്‌ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി...
 
 
"തനു നിന്നെ ആദിയേട്ടൻ കൊണ്ടുവിടും കേട്ടോ "
 
ആരു പറഞ്ഞതും തനു തലയാട്ടികൊണ്ട് ആദിയെ നോക്കി... അവന്റെ മുഖത്തെ കള്ള ചിരി അവനിലേക്കും പടർന്നു...
 
അത് കണ്ട് മൂന്നു പേരുടെ കണ്ണുകൾ ചുരുങ്ങി...
 
"അല്ലെങ്കിൽ വേണ്ട... അച്ഛാ ആ വഴിക്ക് പോവുന്നില്ലേ അപ്പൊ ഡ്രോപ്പ് ചെയ്തോളും "
 
ആരു തന്നെ വീണ്ടും പറഞ്ഞതും രണ്ടുപേരുടെയും മുഖം മങ്ങി...
 
"അത് വേണ്ട... ഞാൻ ഡ്രോപ്പ് ചെയ്തോളാം... അച്ചയ്ക്ക് ബുദ്ധി മുട്ടാവും"
 
ആദി ആരുവിനെ നോക്കി പറഞ്ഞു.
 
"ആണോ അച്ചേ "
 
ആരു ചായ കുടിക്കുന്ന ദാസ്സിനെ നോക്കി.
 
"ഏയ്‌ എനിക്കെന്ത് ബുദ്ധിമുട്ട് "
 
അയാൾ മറുപടി പറഞ്ഞതും ആരു ആദിയെ നോക്കി...
 
"ഞാൻ ഏതായാലും തൻവിയുടെ വീടിന്റെ മുന്നിലൂടെ ആണ് കടയിലേക്ക് പോവുന്നെ... അതോണ്ടാ "
 
അവൻ മുഖത്തെ പതർച്ച മറച്ചു കൊണ്ട് പറഞ്ഞതും ആരു ഒന്ന് അമർത്തി മോളി...
 
"എന്നാ നീ വിട്ടോ മോളെ... ഞാൻ ഇനിയിപ്പോ കടയിലേക്കൊന്നും പോവുന്നില്ല "
 
ദാസ് പറഞ്ഞതും ആദി സന്തോഷത്തോടെ തലയാട്ടി...
 
______________❤️❤️❤️❤️
 
"പോട്ടെ..."
 
ആദിയുടെ കയ്യിൽ ചുംബിച്ചു കൊണ്ട് അവൾ ചോദിച്ചു...
 
"പോണോ "
 
അവൻ അവളെ നോക്കി...
 
"പിന്നെ പോവണ്ടേ "
 
"കുറച്ചു കഴിഞ്ഞു പോവാം "
 
അവൻ അവളുടെ സീറ്റ് ബെൽറ്റ്‌ ഊരി അവളെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു... തനുവൊന്ന് കുറുകി കൊണ്ട് അവനെ പുണർന്നു...
 
"ഏട്ടാ ആരുവിനും കനിക്കുമൊക്കെ എന്തോ സംശയം ഉണ്ടെന്ന് തോനുന്നു "
 
അവൾ പറഞ്ഞു...
 
"മ്മ് എനിക്കും തോന്നി... എന്തായാലും നമുക്ക് എത്രയും പെട്ടന്ന് അവരോട് എല്ലാം പറയണം... ഇതൊഴികെ "
 
അവളുടെ ചുണ്ടിൽ അമർത്തി മുത്തികൊണ്ടവൻ പറഞ്ഞു...
 
 
___________❤️❤️❤️
 
"മിസ്രി..."
 
കനി മിയയുടെ വീടിന്റെ വളവിൽ അവളെ ഇറക്കിയതും പുറകിൽ നിന്ന് ആഷിക്കിന്റെ ശബ്ദം കേട്ട് അവൾ അവനെ നോക്കി...
 
"ഇന്നെങ്കിലും എനിക്ക് പറയാനുള്ളത് താൻ കേൾക്കണം "
 
അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ആഷി പറഞ്ഞു...
 
"എന്താ "
 
അവൾ അവൻ പറയുന്നതിനായി കാതോർത്തു...
 
"എനിക്ക്... എനിക്ക് തന്നെ ഇഷ്ട്ടാടോ...കോളേജിൽ വെച്ച് ആദ്യം കണ്ടമുതലേ..."
 
"ഞാൻ... "
 
അവൾ എന്തോ പറയാൻ വന്നതും അവൻ പറഞ്ഞു.
 
"ആലോചിച്ചു തീരുമാനിച്ചാൽ മതി ഡോ... ഇനി തനിക്ക് ഇഷ്ട്ടമല്ലെങ്കിലും പറയാം... എങ്കിലും ഒരു പോസറ്റീവ് റിപ്ലൈ ഞാൻ പ്രതീക്ഷിക്കുന്നു... എന്നാ ശെരി നാളെ കാണാം '"
 
അവൻ അത്രയും പറഞ്ഞു ഒരു പുഞ്ചിരിയോടെ നടന്നു നീങ്ങി... അവൾ അവൻ പോവുന്നത് നോക്കി നിന്നു... പിന്നൊരു ചിരിയോടെ നടന്നു...
 
___________✨️✨️✨️✨️
 
 
"Howw he is so hot..."
 
വരാന്തയിലൂടെ നടന്നു പോവുന്ന ആരവിനെ നോക്കിയവൾ വശ്യമായി പറഞ്ഞു...
 
'"ഹ്മ്മ്... നീ hot ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല... അയാൾക്കൊക്കെ വേറെ ആളുണ്ട് "
 
അവളുടെ ഫ്രണ്ട് പറഞ്ഞതും അവൾ ദേഷ്യത്തോടെ അവളെ നോക്കി...
 
"ആര് "
 
"ആർദ്ര... അവർ ഈ പൊട്ടൻ കളിക്കുന്നത് കണ്ടാൽ ആർക്കും അറിയില്ലെന്ന വിചാരം... ഉറപ്പല്ലേ ഡീ അവർ തമ്മിൽ ഇഷ്ടത്തിൽ ആണ്."
 
അവളുടെ വാക്കുകൾ തീച്ചൂളം പോലെ അവളുടെ ഹൃദയത്തിൽ തട്ടി...
 
 
"നിന്നോടാരാ പറഞ്ഞെ "
 
"അതൊക്കെ കണ്ടാൽ അറിഞ്ഞൂടെ...ആരവ് സാറിന് അവളോട് ഒരു ചാഴ് വ് ഉണ്ട്..."
 
അത്രയും പറഞ്ഞു കൊണ്ട് അവൾ ബുക്കിലേക്ക് നോക്കി...
 
അവൾ കത്തുന്ന കണ്ണോടെ ബാക്ക് സീറ്റിൽ ഇരിക്കുന്ന ആരുവിനെ നോക്കി...മിയയോടൊക്കെ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന അവളെ നോക്കി അവൾ പല്ല് കടിച്ചു...!!!
 
 
തുടരും....
 

നിന്നിലേക്ക്💞 - 13

നിന്നിലേക്ക്💞 - 13

4.7
6735

Part 13     "ഡീ സത്യം പറഞ്ഞോ നിന്റെ മുഖത്ത് ഇന്നലെ മുതൽ എന്താ ഒരു തെളിച്ചം "   ക്യാന്റീനിൽ ഇരുന്നു കൊണ്ട് കനി ചോദിച്ചു... തനു എന്തെന്ന മട്ടിൽ അവളുടെ മുഖം തലോടി...   "മര്യാദക്ക് പറഞ്ഞോ ഇല്ലെങ്കിൽ ഉണ്ടല്ലോ "   മിയയും ഭീക്ഷണി മുഴക്കി... തനു മൂന്നിനെയും നോക്കിയൊന്ന് ചിരിച്ചു... പിന്നെ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി...   "അത് കള്ളം... ഇന്നലെ ഇവളുടെ വീട്ടിലേക്ക് വന്നപ്പോ ഉള്ള നീയല്ല പിന്നെ തിരിച്ചു പോയപ്പോ "   കനി കണ്ണുരുട്ടി പറഞ്ഞു...   "അത്...വന്നപ്പോ എനിക്ക് തല വേദന ആയിരുന്നു... പിന്നെ മാറി അതാ "   തനു തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു...   "ശെ