Aksharathalukal

*നിനക്കായ്‌..!!*🖤 - 6

നിനക്കായ്.!! '" 🖤 (6)

"' ഞാൻ അഭിയുടെ അമ്മയാണ്.!! പാർവതി അല്ലേ.!! എനിക്കൊന്നെ കുട്ടി നിന്നോട് പറയുവാൻ ഒള്ളു അർഹതയില്ലാത്തത് ആഗ്രഹിക്കരുത് ഒടുവിൽ അത് നമ്മുക്ക് വേദന മാത്രമേ തരുകയൊള്ളു..!! ജാതിക്കും മതത്തിനും പ്രാധാന്യം നൽകുന്ന തറവാട് ആണ് ഞങ്ങളുടേത് അതൊക്കെ മനസിലാക്കി മോൾ തന്നെ അഭിയെ മറക്കണം..!!! അവന് വേണ്ടി മാത്രം ജീവിക്കുന്ന ഒരമ്മയെ കുട്ടി മനസിലാകുമെന്ന് ഞാൻ കരുതുന്നു..!!! '"



അത്രെയും പറഞ്ഞവൾ കാൾ end ചെയ്ത് അടുത്ത് നിൽക്കുന്ന തന്റെ ഏട്ടനെ നോക്കി അയാളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..!!!



"' നിന്റെ മോന്റെ നന്മക്കാ ഞാനീ പറയുന്നേ എനിക്കറിയാം നിനക്ക് എന്റെ വക്കാണ് വലുതെന്ന്..!! '"



അത്രയും പറഞ്ഞയാൽ നടന്നകലുമ്പോൾ ആ അമ്മ മനസ്സ് ആകെ കലങ്ങി മറഞ്ഞിരുന്നു..!!


ഒരു വശത്ത് ഇനിയും തന്റെ ഏട്ടന്റെ വാക്കുകൾ തള്ളിക്കളയാൻ പറ്റില്ലായെന്ന തിരിച്ചറിവ് മറുവശത്ത് തന്റെ മകനും അവൻ സ്നേഹിച്ച പെൺകുട്ടിയും..!!!




°•°•°•°



കണ്ണിൽ നിന്ന്  ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളിയെ വാശിയോടെ തുടച്ചു മാറ്റിയവൾ..!!

ഇല്ല കരയില്ല പാർവതി..!!!!
എവിടെയും തോൽക്കില്ല പാറുവാണ്..!!




സ്വയം മനസിന് ധൈര്യം നൽകിയവൾ  ഫോൺ എടുത്ത് ശ്രീയുടെ നമ്പറിലേക്കായ് മെസ്സേജ് ഇട്ടു..!!.



"' കണ്ണേട്ടാ ഒന്ന് വീട്ടിലേക്ക് വരുവോ..!! '"



അത്രമാത്രം പറഞ്ഞവൾ പൊട്ടിവരുന്ന വിതുബലിനെ കടിച്ചമർത്തി..!!!



°•°•°•°•°



"'ഹാ ആരിത് അഭിയോ വാ കയറ്..!! '"


മുറ്റത്തായ് നിന്ന അഭിയെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് കുഞ്ഞേട്ടൻ പറയവേ പുഞ്ചിരിച്ചു കൊണ്ടവൻ അകത്തേക്കായ് കയറി..!!*



"' അമ്മേം അച്ചേട്ടനും ഇവിടെ ഇല്ല അവർ പുറത്തു പോയേക്ക..!! പാറു മുകളിൽ ഉണ്ട് നീ അവളെ കാണാൻ വന്നതല്ലേ..!! '"


ഇരിക്കാതെ നിൽക്കുന്ന അഭിയെ നോക്കി കുഞ്ഞേട്ടൻ ചോദിക്കവേ അവൻ തലയാട്ടി കൊണ്ട് മുകളിലേക്ക് കോണിപടികൾ കയറി..!!*




°•°•°•°




മുകളിലെ പാറുവിന്റെ മുറിയിലെത്തിയ അഭി ശബ്ദമുണ്ടാക്കാതെ തുറന്ന് നോക്കവേ ബെഡിലായ് കമന്നു കിടക്കുന്ന പാറുവിനെ കണ്ട് അകത്തേക്ക് കയറി ഡോർ ചാരി വെച്ച് മിണ്ടാതെ അവളുടെ അടുത്തേക്കായ് നടന്നു..!!*



ബെഡിലായ് കമഴ്ന്നു കിടന്ന് തന്റെ തേങ്ങലിനെ അടക്കി കൊണ്ടിരുന്ന പാറു തോളിലായ് പതിഞ്ഞ സ്പർശത്തിൽ അവന്റെ കൈകൾ തട്ടി മാറ്റി..!!



"' ദേ കുഞ്ഞേട്ട ഞാനില്ല..!! '"



യെന്ന് തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു കൊണ്ട് വീണ്ടും തലയിണയിലായ് മുഖമമർത്തി..!!!
എന്നാൽ ഇത് കണ്ടു സംശയിച്ചു നിൽക്കാതെ അഭി അവളുടെ അടുത്തായ് കയറി കിടന്നു കൊണ്ട് ഒരു കൈ അവളുടെ അരയിലൂടെ ഇട്ട് അവന്റെ അടുക്കലേക്കായ് വലിച്ചിട്ടു..!!



ഞെട്ടികൊണ്ടവൾ എഴുനേൽക്കാൻ ശ്രെമിക്കവേ അതിനെ തടഞ്ഞു കൊണ്ട് അഭി അവളെ തന്റെ ദൃഢമായ നെഞ്ചിലേക്കായ് കയറ്റി കിടത്തി..!!!



"' വിടടാ കാല..!! പട്ടി..!! '"

"' ഹൗ ഡി പുല്ലേ..!! '"



അവന്റെ നെഞ്ചിലായ് അടിച്ചു കൊണ്ടവൾ വിളിക്കവേ അവളെയും കൊണ്ടവൻ മറിഞ്ഞു എരിവുവലിച്ചു ..!! അവളുടെ മുകളിലായ് കയറി കിടന്നു..!!*



"' ഹൗ കാല ഇറങ്ങി പോടാ എന്തൊരു weight അതിനെങ്ങനെയാ ഉരുട്ടി കയറ്റിയേക്കുവല്ലേ എന്നെ കൊല്ലാൻ..!! '"


ദേശിച്ച് പറഞ്ഞു കൊണ്ടവൾ മുഖം തിരിച്ചു..!! അവൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി..!! കരഞ്ഞ് കവിളും മൂക്കുമൊക്കെ ചുമന്നിരിക്കുന്നു..!! കണ്ണുകൾ കലങ്ങി മറിഞ്ഞു..!!



"' എന്നാടി കരയാൻ മാത്രം അത്രയ്ക്ക് weight ഉണ്ടോ ഞാൻ.!! '"


അവളുടെ മുകളിൽ നിന്നായി മാറി സൈഡിലേക്കായ് മറിഞ്ഞു കൊണ്ടവൻ പറയവേ നിറഞ്ഞു തൂവിയ കണ്ണുകളാൽ അവൾ അവനെ കെട്ടിപിടിച്ചു അവന്റെ കഴുത്തിടുക്കിലായ് മുഖം ചേർത്ത് കരഞ്ഞുകൊണ്ടിരുന്നു..!!!...*
അഭി ഒന്നും ചോദിച്ചില്ല കരച്ചിൽ അടങ്ങുവാൻ കാത്തവൻ അവളുടെ മുടികളിലൂടെ വിരലുകൾ പായിച്ചു...!!!*




°•°•°•°



"' ഇനി പറ പെണ്ണെ എന്തുവാ നിന്റെ പ്രശ്നം കുരിപ്പേ..!! '"



തേങ്ങൽ ഒന്ന് അടങ്ങിയതും അവളെ ഭലമായ് അടർത്തി മാറ്റിയവൻ ചോദിക്കവേ അവളുടെ ചുണ്ടുകൾ ഉന്തിവന്നു..!!*



"' ഉമ്മിക്കാനാ എന്നെ അവിടെന്ന് വിളിച്ചു വരുത്തിയെ ഇപ്പൊ ഒരു മൂഡില്ല..!! '"


ചുണ്ടുകൾ കൂർപ്പിച്ചു തന്റെ അടുത്തേക്കായ് വരുന്നവളെ നോക്കി നാണം മുഖത്തായി വരുത്തിയവൻ പറയവേ പാറു ചുണ്ടുകൾ നേരെയാക്കി പല്ലുകടിച്ചവനെ നോക്കി..!!


"' മാറ് കെളവ അങ്ങോട്ട്..!!
ഉമ്മിക്കാൻ പറ്റിയൊരു മോന്ത.!!
ഇതെടുക്കാൻ വന്നതാ...!! '"


അവനെ ബെഡിലേക്കായ് മറിച്ചിട്ട് പുറകുവശത്തായ് വെച്ചിരിക്കുന്ന ടേബിളിന്റെ മുകളിൽ നിന്ന് ഫോൺ എടുത്തു കൊണ്ടവൾ പറയവേ അവൻ അവളെ നോക്കി ഇളിച്ചു കാണിച്ചു...!!!



"' ഓഹ് അല്ലേലും നിനക്കെന്നെ പറ്റില്ലെല്ലോ അതെന്താ എന്നെ ഉമ്മിച്ച എനിക്കൊന്ന് കാണാണെല്ലോ..!! '"



അവളെ വലിച്ച് തന്റെ നെഞ്ചിലേക്കിട്ട് അവൻ ചോദിക്കവേ അവൾ അവന്റെ വയറിനിട്ട് കുത്തികൊണ്ട് നീങ്ങിയിരുന്നു..!!!.


"' ഹൗ..!! ന്താടി..!! '"


എരിവു വലിച്ചവൻ ചോദിക്കവേ പല്ലുകടിച്ചവൾ അവനു നേരെ തന്റെ മൊബൈൽ നീട്ടി..!! അവൻ അവളെയും മൊബൈലിനെയും സംശയത്താൽ നോക്കി..!!!



"' ആദ്യം ഇതിന് പരിഹാരം എന്നിട്ട് മതി ഉമ്മികലും കെട്ടിപ്പിടുത്തോ ഒക്കെ..!! '"



അവൻ ഫോൺ വാങ്ങി അതിലെ റെക്കോർഡിങ്‌സ് വോയിസ്‌ കേൾകുവാൻ തുടങ്ങി..!! അവൾ അവന്റെ നെഞ്ചോട് ചേർന്നിരുന്നു..!!!..*




°•°•°•°



"' ആദ്യം തന്നെ നിന്നോട് ഞാൻ ഒരു കാര്യം പറയാം..!!
നിന്റെ ശരീരവോ പണമോ ജാതിയോ മതവോ നോക്കിയല്ല ഞാൻ നിന്നെ സ്നേഹിച്ചേ..!
നീ സ്പെഷ്യൽ ആണ് പാറു..!!
ഒരു വെറൈറ്റി ആറ്റം ബോംബ്..!! '"



അത്രെയും പറഞ്ഞവൻ അവളെ നോക്കി ഇളിക്കവേ അവൾ അവനെ നോക്കി പല്ലുകടിച്ചു..!!
അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്ത് അവളോടായ് ബാക്കി പറയുവാൻ തുടങ്ങി..!!*



"' ആദ്യം കണ്ടപ്പോ തന്നെ എനിക്ക് നിന്നോട് സ്പാർക് അടിച്ചതാ പിന്നെ അങ്ങ്  പ്രകടിപ്പിച്ചില്ലാന്നെ ഒള്ളു..!!
ലൈഫിൽ നീയെന്റെ കൂടെ ഉണ്ടെങ്കിൽ നന്നായിരിക്കുമെന്ന് തോന്നി അല്ല അങ്ങനെയാണ്..!!
ലൈഫിൽ ആവിശ്യങ്ങൾക്ക് മാത്രം സീരിയസ് ആവുന്ന..!!
Main ആയിട്ട് വേറൊന്ന്..!!
രണ്ട് ഏട്ടന്മാർക്ക് ആകെ ഉള്ള കുഞ്ഞിപ്പെങ്ങൾ..!!!...
അവന്മാർക്ക് ആണെകിൽ നീയെന്ന് വെച്ച ജീവൻ..!!
നിന്റെ കുഞ്ഞേട്ടനും നീയും കണ്ണിന് കണ്ട അടി ആണെങ്കിലും നിങ്ങൾ തമ്മിൽ എന്തൊരു സ്നേഹം ആണ്..!! വല്യേട്ടൻ ആണെങ്കിലോ നിന്റെ ഒന്നിനും കൂട്ട് നിൽക്കില്ലെങ്കിലും നിന്നെവെച്ചാ ജീവനാ അവന്..!!!


ശരിക്കും നീ ഭാഗ്യവതി അല്ലേ പാറു..!!
എന്നോട് അടിയുണ്ടാക്കി ഞാൻ കലിപ്പാവുമ്പോ മിണ്ടാണ്ടിരുന്ന് കുറച്ച് കഴിയുമ്പോ എന്നെ ഇട്ട് വട്ടം കറക്കുന്ന..!! പുറത്തുപോയ couples ആണെന്നു കൂടെ ഓർക്കാതെ വായിനോക്കുന്ന..!!

എന്തുകൊണ്ടും നമ്മളൊരു വെറൈറ്റി couple അല്ലേ പാറു..!! നിന്നെ പോലെ ഒരാളെയാ ഞാൻ ആഗ്രഹിച്ചത്..,!! നീ എന്റെ ജീവനല്ലേ ആ നിന്നെ മറന്ന് വേറെ കേട്ടുവോ ഞാൻ പോത്തേ..!! '"



അവളുടെ തലയിലായ് കൊട്ടി അവൻ അവളെ നോക്കവേ കണ്ണുരുട്ടി നോക്കുന്ന അവളെ നോക്കിയവൻ കണ്ണിറുക്കി..!!*



"' പോത്ത് തന്റെ കെട്ടിയോൾ കിളവ..!! '"


ദേഷ്യത്തിൽ അവളെ വിളിച്ചു കൊണ്ടവൾ അവന്റെ മീശ തുമ്പിലായ് ആഞ്ഞു വലിച്ചു..!!


"' അഹ് ഡി പുല്ലേ..!! '"


വേദനിച്ച ദേഷ്യത്തിൽ അവൻ അലറവേ അവന്റെ മീശത്തുമ്പിലായ് അമർത്തി മുത്തിയവൾ..!!!


•••


"'മോതിരം അണിയിക്ക് മോനെ '"



അവനെ തട്ടി വിളിച്ചു കൊണ്ട് വല്യേച്ഛൻ പറയവേ ഞെട്ടി കൊണ്ടവൻ കൈയിലായ് തന്റെ പേര് കൊത്തിയ മോതിരം ശ്യാമയുടെ മോതിരവിരലിലായ് അണിയിച്ചു..!!

അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി..!!!*



തുടരും...!*🖤


*നിനക്കായ്‌..!!*🖤 - 7 (Last part)

*നിനക്കായ്‌..!!*🖤 - 7 (Last part)

4.7
8265

"' നിനക്കായ്‌..!!'"🖤( അവസാനഭാഗം ) "' എന്റെ വിവാഹം ഉറപ്പിച്ചു അച്ചുവേട്ടാ..!! ഇനിയെങ്കിലും ആ  ഇഷ്ടം ഒന്ന് തുറന്ന് പറ..!! ഞാൻ വരാം ഏട്ടാ നമ്മക്ക് എങ്ങോട്ടെങ്കിലും പോകാം..!! '" "' നീയെന്തൊക്കെയാ ശ്യാമേ ഈ പറയുന്നേ..!! രണ്ട് ജാതിയ നമ്മൾ നിന്റെ അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ..!!  '" പൊട്ടിവരുന്ന വിതുമ്പലിനെ കടിമർത്തി ശ്യാമ അച്ചുവിനെ നോക്കിപ്പറയവേ അവൻ അവളെ നോക്കാതെ പിന്തിരിഞ്ഞു നിന്നുകൊണ്ട് കൈകൾ മാറിൽ കെട്ടി ചോദിച്ചു..!!.. "' നിങ്ങളിവിടെ എന്റെ അച്ഛന്റെ സമ്മതവും നോക്കിയിരുന്നോ..!! ഈ കല്യാണം നടന്ന മൂന്ന് ജീവിതങ്ങളാ ഇല്ലാണ്ടാവുന്നേ അറിയോ..!! സ്