Aksharathalukal

*നിനക്കായ്‌..!!*🖤 - 7 (Last part)

"' നിനക്കായ്‌..!!'"🖤( അവസാനഭാഗം )


"' എന്റെ വിവാഹം ഉറപ്പിച്ചു അച്ചുവേട്ടാ..!! ഇനിയെങ്കിലും ആ  ഇഷ്ടം ഒന്ന് തുറന്ന് പറ..!! ഞാൻ വരാം ഏട്ടാ നമ്മക്ക് എങ്ങോട്ടെങ്കിലും പോകാം..!! '"


"' നീയെന്തൊക്കെയാ ശ്യാമേ ഈ പറയുന്നേ..!! രണ്ട് ജാതിയ നമ്മൾ നിന്റെ അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ..!!  '"

പൊട്ടിവരുന്ന വിതുമ്പലിനെ കടിമർത്തി ശ്യാമ അച്ചുവിനെ നോക്കിപ്പറയവേ അവൻ അവളെ നോക്കാതെ പിന്തിരിഞ്ഞു നിന്നുകൊണ്ട് കൈകൾ മാറിൽ കെട്ടി ചോദിച്ചു..!!..


"' നിങ്ങളിവിടെ എന്റെ അച്ഛന്റെ സമ്മതവും നോക്കിയിരുന്നോ..!! ഈ കല്യാണം നടന്ന മൂന്ന് ജീവിതങ്ങളാ ഇല്ലാണ്ടാവുന്നേ അറിയോ..!! സ്വന്തം പെങ്ങളെ ജീവിതം വെച്ചും നിങ്ങളീ മതങ്ങളെ പേരും പറഞ്ഞു തട്ടി മാറ്റുമോ...!! പറ അച്ചേട്ട..!! പറ..!! '"


ദേഷ്യത്താൽ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചവൾ പറയവേ അവൻ ഞെട്ടികൊണ്ട് അവളുടെ കൈകളെ വിടുവിപ്പിച്ചു..!!


"' ന്താ..!! ന്തുവാ ശ്യാമേ നി  പറഞ്ഞേ..!! '"


അവളുടെ കൈകളെ തട്ടിമാറ്റി അവൻ പറയവേ അവൾ നിറഞ്ഞു ഒഴുകുന്ന കണ്ണുനീരിനെ തുടച്ചു മാറ്റി അവൾ പറയുവാൻ തുടങ്ങി...!!


"' സ്വന്തം പെങ്ങളെ ജീവിതം കൂടെയ താൻ ഇല്ലാണ്ടാകുന്നെ അറിയോ..!! എന്നെ വിവഹം കഴിക്കുന്നത് ആരാണെന്ന് അറിയുമോ അഭി..!! അഭിറാം..!! ജീവനാ അവന് നിന്റെ പെങ്ങൾ..! അവൾക്കും..!! നിങ്ങളെ പോലെ ഒഴിഞ്ഞു കൊടുക്കുകയാ അവൾ അഭിയുടെ അമ്മയുടെ സന്തോഷത്തിനു വേണ്ടി അറിയുമോ..!!  എങ്ങനെയാ ഞാൻ എന്റെ ഏട്ടന്റെ സ്ഥാനത്തു കണ്ടയാളെ ഭർത്താവായി കാണുക..!!
എന്നെ എങ്ങോട്ടെങ്കിലും കൊണ്ട് പോ അച്ചേട്ട അവർ ഒന്നിച്ചോട്ടെ..!! '"


കരഞ്ഞു കൊണ്ടവൾ പറയവേ അവൻ ആകെ നിഛലമായ്..!!
വല്ലാത്തൊരു മരവിപ്പ്..!!
പാറു തന്നോട് ഒന്നും മറച്ചു വെക്കാർ ഇല്ല എന്നിട്ടിപ്പോ..!!


തന്നെ ചുറ്റിപിടിച്ചിരിക്കുന്ന ശ്യാമയുടെ കൈകൾ തട്ടിയെറിഞ്ഞവൻ മുന്നോട്ട് നടന്നു..!!!



°•°•°•°



"' നിനക്ക് പോവണമെന്ന് നിർബന്ധം ആണോ പാറു..!! '"



ബാഗിലെക്കായ് തന്റെ ഡ്രെസ്സുകൾ മടക്കി അടുക്കി വെക്കുന്ന പാറുവിനെ നോക്കി ബെഡിലായ് ഇരുന്ന് കുഞ്ഞേട്ടൻ ചോദിക്കവേ അവൾ അവനെ നോക്കി...!!!



"' ഓഹ് എന്റെ കുഞ്ഞേട്ടാ ഞാൻ കെട്ടി പോവുന്നതല്ലാ പഠിക്കാൻ പോകുവാ..!! '"



ഉള്ളിലെ വേദനയടക്കിയവൾ അവന്റെ മുന്നിൽ നിന്ന് താടിയിലായ് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടികൊണ്ട് പറയവേ അവൻ അവളുടെ കൈകൾ തട്ടിമാറ്റി..!!..*



"' എന്നാലും പോണോ പാറു ഞാൻ എങ്ങനെയാടി നീയില്ലാതെ മാഷാ ആൻഡ് തെ ബിയർ കാണാ..!! എനിക്ക് നിന്റെ കൈയിന്ന് രണ്ട് ചവിട്ട് കിട്ടാതെ എങ്ങനെയാ ഞാൻ ഉറങ്ങാ..!! പോവേണ്ടടാ..!!* '"



കൺ കോണിൽ നിറഞ്ഞ കണ്ണുനീർ അവളിൽ നിന്ന് മറച്ചു കൊണ്ട് അവൻ പറയവേ അവൾ അവന്റെ അടുത്തായ് മുട്ട് കുത്തിയിരുന്നു കൊണ്ട് താഴ്ന്നിരിക്കുന്ന അവന്റെ തടിയിൽ പിടിച്ചുയർത്തി..!!*



"' അയ്യേ എന്റെ കുഞ്ഞേട്ടൻ കരയ..!!നാണക്കേട് അയ്യേ..!! ഞാൻ പെട്ടന്ന് വരത്തില്ലേ നിക്ക് കണ്ണേട്ടനെ മറക്കാൻ സമയം വേണം ഇവിടെ നിന്ന ഓരോ ഓർമ്മകൾ എന്നെ കൊല്ലത്തെ ഒള്ളൂ കുഞ്ഞേട്ടാ അതാ ഞാൻ..!! '"



"' സാരല്ലട..!! എനിക്കറിയാം എന്റെ പാറുവിനെ നീ സമയം എടുത്തോ..!! '"


അവളുടെ കവിളിലായ് തട്ടി അവൻ പറയവേ നിറഞ്ഞ കണ്ണാൾ അവൾ തലയാട്ടി..!!.*



"' കല്യാണത്തിന് നീയില്ലെ പാറു..!! '"


"' പോണം കുഞ്ഞേട്ടാ..!! കാണണം നിക്ക്..!! മനസിനെ പറഞ്ഞ് പഠിപ്പിക്കണം നിക്ക്..!! ന്റേതല്ലായെന്ന്..!!! '"


അടുക്കി വെച്ചുകൊണ്ടിരുന്ന ബാഗ് അടച്ച് സിബ് ഇട്ടുകൊണ്ടവൾ പറഞ്ഞു തലയുയർത്തി നോക്കവേ വാതിൽ പടിയിൽ ചാരി കൈകൾ കെട്ടി നിൽക്കുന്ന വല്യേട്ടനെ കണ്ടവളുടെ ഉള്ളൊന്ന് കാളി..!!



ഠപ്പേ..!!*💥



കാറ്റുപോലെ പാഞ്ഞു വന്നവൻ അവളുടെ കവിളിലായ് ആഞ്ഞു വീശി..!!
അടിയുടെ ശക്തിയിൽ അവളൊന്ന് പുറകിലേക്കാഞ്ഞു..!!



"' ഏട്ടാ വിട്ടേ വേണ്ട..!! '"


വീണ്ടും അടിക്കാനായ് അവളുടെ നേർക്ക് കൈയൊങ്ങി പോയ അച്ചുവിനെ പിടിച്ചു നിർത്തി കുഞ്ഞേട്ടൻ പറയവേ അവൻ കുതറി മാറി കൊണ്ട് അവളുടെ മുന്നിലായ് ചെന്നു നിന്നു..!!.*


"' അടിക്കല്ലേ വല്യേട്ടാ..!! പേടിച്ചിട്ടാ പറയാഞ്ഞേ..!! '"


അവനെ വട്ടം ചുട്ടിപിടിച്ച് ആ നെഞ്ചിലായ് ചേർന്ന് നിന്നവൾ പറയവേ അവന്റെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതെയായ്..!!..*


"' ഒരുവാക്ക് പറഞ്ഞു കൂടാർന്നോ ഞാ.. ഞാൻ നേടി തന്നെല്ലെല്ലോ..!! ന്തിനാ പാറു മറച്ചു വെച്ചേ..!! '"


കലങ്ങി ചുമന്ന മിഴികളാൽ അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ചോദിക്കവേ അവനെ തന്നെ ഉറ്റു നോക്കിയവൾ...!!!..*



"' പേടിച്ചിട്ടാ..!! പേടിച്ചിട്ടാ ഞാൻ..!! ഞാൻ മറക്കും വല്യേട്ട..!! നിക്ക് സമയം വേണം മറക്കാൻ ശ്രമിക്കാൻ...!! '"



"' ഹ്മ്മ്..!! സാരല്ല ഏട്ടന്റെ കുട്ടി സന്തോഷായ് ഇരുന്ന മതി..!! എന്നാ പോണേ..!! '"



"' കണ്ണേട്ടന്റെ കല്യാണം കഴിഞ്ഞ് നേരെ ബാംഗ്ലൂർ..!! '"



"' ഹമ്..!!.* '"


ഒരു പുഞ്ചിരിയാൽ അവളുടെ തലയിൽ തലോടി നെറുകയിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചവൻ മുറിവിട്ടിറങ്ങി..!!
പലതും തീരുമാനിച്ച് ഫോൺ കൈയിലെടുത്ത് അഭിയുടെ നമ്പർ എന്റർ ചെയ്തവൻ ചെവിയോടടുപ്പിച്ചു..!!!..*




°•°•°•°

ഇന്നാണ് കല്യാണം..!!..*❤️



ശിവപാർവതി ക്ഷേത്രത്തിൽ വെച്ച് മിതമായ രീതിയിൽ ആണ് വിവാഹം..!!..*❤️

അഭി നടയിൽ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നു..!!*

സ്വർണക്കരയുള്ള മുണ്ടും ചന്ദന കളർ ജുബ്ബായുമാണ് വേഷം..!!
വളർന്നിറങ്ങിയ മുടിയിഴകൾ കാറ്റിൽ പാറിപറക്കുന്നുണ്ട്..!!
വലതു കൈയിലായ് ഒരു സ്വർണ ചെയിനും ഇടതുകൈയിലായ് ഒരു വച്ചും..!!
കഴുത്തിലായ് സച്ചിൻ ചെയ്നും അതിനോടൊപ്പം രോമാവൃതമായ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന രുദ്രാക്ഷവും..!!
നെറ്റിയിലായ് ചന്ദന കുറിയും..!!
എന്നത്തേതിനേക്കാൾ ഭംഗി തോന്നിയവന്..!!


റെഡ് ചില്ലി കളർ പട്ടു സാരിയും ട്രെഡിഷണൽ ഓർണമന്റ്സും അണിഞ്ഞ് ശ്യാമയും ഉണ്ടായിരുന്നു അവന്റെ അടുത്ത്..!!!..!*


തന്റെ രണ്ട് ഏട്ടന്മാർക്ക് നടുവിൽ പാറുവും ഉണ്ടായിരുന്നു..!!.*

മറൂൺ ആൻഡ് ഗോൾഡൻ കളർ ട്രെഡിഷണൽ ഹാഫ് സാരിയായിരുന്നു പാറുവിന്റെ വേഷം..!!.
അതിനു ചേർന്ന ഗോൾഡ് പ്ലേറ്റഡ് desingned ചോക്കറും അതിനു ചേർന്ന കമ്മലും..!!..*

വലതു കൈയിലായ് കറുത്ത ചരടും ഇടത്തെ കൈയിലായ് ഒരു ഗോൾഡ് ബ്രാസെലെറ്റും..!!.*

അരയോളം ഉള്ള നീണ്ട മുടിയിഴകൾ അഴിച്ചിട്ട് സൈഡ് രണ്ടു വശം വഴി മുല്ലപ്പൂ വെച്ചിട്ടുണ്ട്..!!.**


ഇരു പിരികകൊടികൾക്കിടയിൽ ചുമന്ന കുഞ്ഞി വട്ടപ്പൊട്ടും..!!..*
കണ്ണുകളിൽ കാട്ടിയായ് കണ്മഷി എഴുതിയിട്ടുണ്ട്....!!
പൊട്ടിനു മുകളിലായ് ചന്ദനവും സിന്ദൂരവും..!!..*
ഇളം ചുമ്മപ്പ് തുടുത്ത അധരങ്ങളും..!!.

വല്ലാത്തൊരു ഐശ്വര്യം തോന്നുമായിരുന്നു അവൾക്ക്...!!..*

അഭിയുടെ അമ്മയുടെ കണ്ണുകൾ അവളിലായിരുന്നു..!!
തന്റെ മകന് എന്തു കൊണ്ടും ചേരുക അവളെന്ന് ഓർക്കവേ അവരുടെയുള്ളിൽ വല്ലാത്തൊരു നഷ്ടബോധം തോന്നി..!!..*

എന്നാൽ പാറുവിന്റെ മിഴികൾ അഭിയിൽ തങ്ങി നിന്നുകൊണ്ടിരുന്നു..!!
സന്തോഷത്തിലാണ് ഒത്തിരി..!!
അപ്പോൾ തന്നോട് കാണിച്ചതൊക്കെ വെറും അഭിനയമായിരുന്നുവോ..!!?

ചോദ്യമുയർന്നു..!!?💜



"' മൂഹൂർത്തമായ്..!! '"


വല്യച്ഛൻ പറയവേ എല്ലാവരും നടയിലേക്കായ് നടന്നു..!!
പാറുവിന്റെ കാലുകൾ ഇടറി..!!
എങ്ങനെയാ തന്റേതാണെന്ന് വിശ്വസിച്ചതിനെ മറ്റൊരാൾക്ക്‌ നൽകുക..!!
കഴിയുനില്ല..!!
ഉള്ളിൽ വല്ലാത്തൊരു നോവ്..!!
വല്യേട്ടന്റെയും കുഞ്ഞേട്ടന്റെയും കരങ്ങളിൽ മുറുകെ പിടിച്ചവൾ..!!





"' മോൾക്ക് അമ്മയോട് ദേഷ്യമുണ്ടോ..!! '"


അഭിയെ നോക്കി മാറി നിൽക്കുന്ന അവളുടെ അടുത്തേക്കായ് വന്നുകൊണ്ട് അവർ പറയവേ അവൾ നിഷേഥാർത്ഥത്തിൽ തലയാട്ടി...!!.*


"' എങ്കിൽ വാ..!! നമ്മുക്ക് അങ്ങോട്ട് പോവാം..!!..* '"

അവളുടെ കൈകളിൽ പിടിച്ചു നടക്കു മുമ്പിലേക്കായ് നടന്നവർ..!!..
കൈകളിൽ വിടുവിക്കാൻ ശ്രമിക്കുമ്പോളും അതിനു സമ്മതിക്കാതെയവർ നടക്കു മുന്നില്ലായ് തൊഴുതു നിൽക്കുന്ന അഭിയുടെയും ശ്യാമയുടെയും പുറകിലായ് നിർത്തി..!!..*


"'നീയെങ്ങോട്ടാ ഈ ഓടുന്നെ..!! '"

പുറകെ വന്നുനിന്നുകൊണ്ട് കുഞ്ഞേട്ടൻ ചോദിക്കവേ അവളുടെ കരങ്ങളിലായ് പിടിച്ചിരിക്കുന്ന  അഭിയുടെ അമ്മയുടെ കൈകൾ കണ്ണുകൊണ്ട് കാണിച്ചവൾ..!!

അവൻ തലയാട്ടി കൊണ്ട് അവളുടെ സൈഡിലായ് നിന്നു..!!..*


"' താലി കെട്ടിക്കോളൂ..!! '"

പൂജാരിയുടെ വാക്കുകൾ കേൾക്കേ തന്റെ മുന്നിലായ് നിൽക്കുന്ന അഭിയെ നോക്കിയവൾ..!!
വല്ലാത്തൊരു വീർപ്പുമുട്ടൽ..!!
കഴിയില്ല തന്റെ പ്രണയത്തെ വേറെ ഒരാൾക്ക് നൽകാൻ..!!
കണ്ണുകൾ നിറഞ്ഞു അതിലും കൂടുതൽ അവളെ നോവിച്ചത് അഭിയുടെ മുഖത്തെ തെളിച്ചമായിരുന്നു..!!


"' അയ്യോ..!! '"

പെട്ടനൊരു അലർച്ച കേൾക്കേ എല്ലാവരും അവിടെക്കായ് ഓടി..!!
എന്നാൽ കുഞ്ഞേട്ടനെ നോക്കിയ പാറു കാണാതെ ചുറ്റും കണ്ണുകൾ പായിച്ചു..!!
അഭിയുടെ വല്യച്ഛൻ ശബ്‌ദം കേട്ട സ്ഥലത്തേക്ക് പോയിട്ടുണ്ട് കൂടെ കുറച്ചു പേരും എന്നാൽ അഭിയുടെ അമ്മ തന്റെ കൈകളിൽ പിടിച്ച് അഭിയുടെ അടുത്തേക്കായ് നടക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു..!!


"' കെട്ടട മോനെ താലി..!! '"

അഭിയുടെയും ശ്യാമയുടെയും നടുക്കായ് പാറുവിനെ നിർത്തി പറയവേ പറയാൻ കാത്തു നിന്നതുപോൽ അഭി തന്റെ കൈയിലായ് അഭിറാം എന്ന് പേര് കൊത്തിയ ആലിലതാലി പാറുവിന്റെ കഴുത്തിലായ് ചാർത്തി..!!!..*

ഒപ്പം അച്ചു തന്റെ പോക്കറ്റിൽ നിന്നും ഒരു താലിയെടുത്ത് ശ്യാമയുടെ കഴുത്തിലും ചാർത്തി..!!
ഇരുവരുടെയും സിന്ദൂരരേഖയിലായ് നീട്ടി സിന്ദൂര ചുമപ്പു പടർന്നു..!!
ശ്യാമയിൽ സന്തോഷമായിരുന്നെങ്കിൽ പാറുവിൽ ഒരു തരം നിർവികാരതയായിരുന്നു..!!


എന്നാൽ എല്ലാരേം ഞെട്ടുച്ചത് അഭിയുടെ അമ്മയുടെ വാക്കുകൾ ആയിരുന്നു..!!
ദേഷ്യത്താൽ കുഞ്ഞേട്ടനേയും പൊക്കി വന്ന വല്യച്ഛൻ കാണുന്നത് ശ്യാമയുടെ കൈകളിൽ കൈച്ചേർത്ത് നിൽക്കുന്ന അച്ചുവിനെയും മുഖം വീർപ്പിച്ചിരിക്കുന്ന പാറുവിനെയും അടുത്തായ് അവളെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന അഭിയേയുമാണ്...!!


"' എന്തൊക്കെയാടാ ഇതൊക്കെ..!! ഹേ..!! '"


കുഞ്ഞേട്ടനെ മുന്നിലേക്കായ് തള്ളി അയാൾ അലറവേ മുഷ്ടി ചുരുട്ടി അയാൾക്ക് നേരെ പോകുവാൻ നിന്ന അഭിയെ തടഞ്ഞു കൊണ്ട് അവിടം അച്ചുവിന്റെ വാക്കുകൾ പ്രതിധ്വനിച്ചു..!!


"' ഹാ..!! ഒന്നടങ്ങേന്റെ അമ്മായി അച്ഛാ..!!
തന്നോട് മര്യാദക്ക് ഞാൻ പറഞ്ഞെപ്പോ പറ്റത്തില്ല..! എടൊ സ്നേഹിക്കുന്നവരാ ഒന്നിച്ചു ജീവിക്കണ്ടേ അല്ലാണ്ട് മതവും ജാതിയും അല്ല..!! താൻ തന്റെ മകളുടെ സന്തോഷം നോക്കതെ തന്റെ ജാതിയും മതവും നോക്കിയിരിക്കുന്നു..!! ഇവളിപ്പോ എന്റെ ഭാര്യയാണ് എന്റെ പെങ്ങൾ അഭിയുടെയും..!! അവരുടെ ജീവിതത്തിൽ ഇനി താൻ നായർ നീയർ പറഞ്ഞു വന്ന..!! '"


അത്രയും പറഞ്ഞു കൊണ്ടവൻ അവളുടെ കൈകളിൽ തന്റെ കൈകൾ കോർത്ത്  പ്രതക്ഷണം ചെയ്യുവാൻ തുടങ്ങി ഒപ്പം പാറുവിനെ പിടിച്ചു വലിച്ചു അഭിയും എന്നാൽ ഇതൊക്കെ കണ്ട കുഞ്ഞേട്ടൻ കിളികൾ കൂടും കുടുക്കയുമൊക്കെയെടുത്ത് അങ്ങ് പറ പറന്നു പോയി കാരണം എന്താ മുന്പേ അച്ചു അവനോട് പറഞ്ഞിരുന്നു മാറി നിന്ന് ഒന്ന് അലറമെന്ന് ഒപ്പം എല്ലാരും പേടിക്കണമെന്നും പ്യാവം ചെക്കൻ കല്യാണം മുടക്കാൻ അല്ല കെട്ടാൻ ആണെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ലാ..!!


°•°•°•°

"' സത്യവായിട്ടും പാറു ഞാനും അമ്മേ ദേ നിന്റെ വല്യേട്ടനും കൂടെ ഈ ഒരു വഴിയേ കണ്ടോള്ളൂ..!! അമ്മയോട് ശ്യാമയെല്ലാം പറഞ്ഞു അപ്പൊ അമ്മക്ക് നീ തന്നെ മതിയെന്ന് അപ്പൊ ആരും അറിയാതെ നിന്റെ അപ്പയോടും അമ്മായോടും പറഞ്ഞു കാര്യങ്ങൾ സെറ്റ് ആക്കി എവിടെവരെയെത്തി..!! പിണങ്ങല്ലേ plzz..!! '"


പിണങ്ങി മാറിയിരിക്കുന്ന പാറുവിനോടായ് അവൻ പറയവേ അവൾ അവളുടെ അമ്മയുടെ തോളിലേക്കായ് ചാഞ്ഞു.!!

അവനറിയാമായിരുന്നു ഈ പിണക്കം എങ്ങനെ മാറ്റമെന്ന്..!! അവന്റെ ചുണ്ടിൽ കുസൃതി വിരിഞ്ഞു....!!!..*💜



°•°•°•°


( രണ്ട് ദിവസത്തിനു ശേഷം..!!❤️)


"' ഹച്ചി..!!ഹച്ചി..!! '" (No 1 പാറു )

"' ഹാ.. ഹച്ചി..!! ഹച്ചി..!! '" (No 2 അഭി )

"' ഹാ..!! '"

"' മിണ്ട..രുത് നിങ്ങ..ൾ  ഹാ..!! ഹച്ചി..!! '"


ബെഡ് ഷീറ്റ് തലയിലൂടെയിട്ട് കേറ്റിലിൽ ഉള്ള ചൂടുവെള്ളത്തിൽ ആവി പിടിക്കുകയാണ് ഇരുവരും..!!

ബെഡ് ഷീറ്റിന് ഉള്ളിലൂടെ തന്നെ അഭിയെ നോക്കി കണ്ണുരുട്ടി അവൾ പറയവേ പുറത്തേക്ക് വന്ന തുമ്മലിനെ കടിച്ചമർത്തിയവൻ..!!

"' ഹാ..!! ഹച്ചി..!! '"

പിന്നെയും പിന്നെയും നിർത്താതെ തുമ്മിക്കൊണ്ടവൾ ബെഡ് ഷീറ്റ് തലവഴി മാറ്റി അടുത്തായ് കള്ള നോട്ടത്തോടെ ഇരിക്കുന്ന അഭിയെ നോക്കി പല്ലുകടിച്ചു..!!
എന്നാൽ അവൻ നിഷ്കു ഭാവത്തിൽ ഇരിക്കുക തന്നെ.!!


"' ദേ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് ട്ടോ കണ്ണേട്ടാ..!! അങ്ങേരെ ഒരു കുളി..!! എന്നെ കൊണ്ട് പറയിപ്പിക്കണ്ട ഇപ്പൊ ന്തായി ഒന്നിച്ചു പനിയും പിടിച്ചു..!! '"

ഒന്നടങ്ങിയതുമവൾ അവനു നേരെ രണ്ട് ചാട്ടം ചാടിയിരിക്കവേ ഡോറും തുറന്ന് കുഞ്ഞേട്ടം അകത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു..!!


"'നിങ്ങൾക്ക് രണ്ടാൾക്കും പനിയാണെന്ന് അറിഞ്ഞു അല്ല അളിയാ എങ്ങനെ ഒരേ സമയം രണ്ടാൾക്കും പനി വന്നേ.!! '"


കുഞ്ഞേട്ടൻ തന്റെ സംശയം അളിയനോട് തുറന്നു പറഞ്ഞു..!! പാവം അളിയൻ എന്ത് പറയണമെന്നറിയാതെ കുഴങ്ങിയിരിക്കെ പെട്ടന്ന് പാറു ചാടി കയറി പറഞ്ഞ കാര്യം കേൾക്കെയവൻ  തലയിൽ കൈവെച്ചു പോയി..!!


"' അത് വെള്ളം മാറിയത്തിന്റെയാ..!! '"



"' അത് നിനക്കല്ലേ ഇവനോ..! ഇവനെന്താ മുൻപ് മിനറൽ വാട്ടറിൽ ആയിരുന്നോ കുളിച്ചോണ്ടിരുന്നർ..!! '"



ഗുഡ് question അഭി ഉന്ദേശിച്ച തന്നെ..!!
അഭി പാറുവിനെ നോക്കി പല്ലുകടിച്ചു ശേഷം കുഞ്ഞേട്ടനെ ഒന്ന് രൂക്ഷമായ് നോക്കി..!!
എട്ടും പൊട്ടും അറിയാതെ ചെക്കൻ അവന് എന്തൊക്കെ അറിയണം.!! ഒന്ന് ഇളിച്ചു കാണിച്ചു കുഞ്ഞേട്ടൻ പതിയെ ഡോറും അടച്ചു അവിടെന്ന് വലിഞ്ഞു...!!*



പിറുപിറുത്തു കൊണ്ടവൻ പാറുവിനെ നോക്കി അവൾ പൊട്ടിവരുന്ന ചിരിയെ കടിച്ചു പിടിച്ചിരിക്കുന്നു..!!



"' ഏതായാലും പനിച്ചു..!! നീയിങ്ങ് വന്നേ..! '"



അവളെ ബെഡിലെക്കായ് വലിച്ചു അവളുടെ മുകളിലായ് അമർന്നവൻ പറയവേ അവളുടെ കാവിളുകൾ നാണം കൊണ്ട് ചെമ്പരത്തി പൂവുപോൽ ചുമന്നു തുടുത്തു..!!!🖤




അവസാനിച്ചെന്ന് പറയുന്നില്ല..!!

ഇണക്കവും പിണക്കങ്ങളുമായ് അവർ ഇനിയും ജീവിക്കട്ടെ..!!


ഇതെന്റെ മനസ്സിൽ തോന്നിയൊരു തീം ഒന്നും അല്ല ഒരു real life love story ആണ്..!!
പാറുവും അവളുടെ അഭിയും..!!
ചെറിയ ചെറിയ തിരുത്തലുകൾ ഞാൻ നടത്തിയിട്ടുണ്ട് but അവരുടെ character ഒക്കെ അതെ പടി ഞാൻ എഴുതി വെച്ചിട്ടുണ്ട്..!!
ഈ സ്റ്റോറിയിലെ ending പോലെ ഭംഗിയുള്ളതാവുമോ real ലൈഫിൽ എന്ന് അറിയില്ല എന്തായാലും പ്രാർത്ഥിക്കുക പാറുവിന് തന്റെ അഭിയെ ജീവിതത്തിലും ലഭിക്കാൻ..!!



അഭിപ്രായം പറയണേ ഞാൻ പാവം അല്ലെ.....