ആ രാത്രിയിൽ....
ഭാഗം : 1
✍️ 🔥 അഗ്നി 🔥
"" പ്രശസ്ത മോഡലും.... %%%% ബ്രാൻഡ് അംബാസിഡറുമായ ശിവശങ്കർ പ്രസാദ് വിവാഹിതനായി....
വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം... ചുരുങ്ങിയ നാളുകൾ കൊണ്ട് മോഡലിംഗ് ഇൻഡസ്ട്രിയൽ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ച വ്യക്തിയാണ്.... ശിവശങ്കർ...
നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മിലുള്ള വിവാഹം എന്നാണ് പുറത്തു വരുന്ന വാർത്തകൾ... ശിവശങ്കറിന്റെ പ്രതികരണത്തിനായി നിങ്ങൾ കാണികളെ പോലെ കാത്തിരിക്കുകയാണ് ഞങ്ങളും....
അതാ നമുക്ക് നവദമ്പതികളുടെ ദൃശ്യത്തിലേക്ക് പോകാം.... ""
ക്ഷേത്രപരിസരത്ത് ചുറ്റും കൂടി നിന്നിരുന്ന മാധ്യമ കണ്ണുകൾ എല്ലാം പടവിറങ്ങി വരുന്ന ശിവയിലും അവനൊപ്പം നടന്നിറങ്ങുന്ന നാടൻ പെൺകൊടിയിലേക്കും പതിഞ്ഞു....
💞💞💞💞💞💞💞💞💞💞💞💞
ക്രീം കളർ കുർത്തയും ഗോൾഡൻ കര മുണ്ടും ഉടുത്തു കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന മുടികൾ ഇടം കൈകൊണ്ടു പിന്നിലേക്ക് ഒതുക്കികൊണ്ടാവൻ പടിക്കെട്ടുകൾ ഓരോന്നായി ഇറങ്ങി...
അവനൊപ്പം ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി സെറ്റ് ധാവണിയിൽ നടന്നുവരുന്ന ശിവയുടെ പാതിയെ ക്യാമെറകണ്ണുകൾ പകർത്തി എടുക്കുന്ന തിരക്കിലായിരുന്നു....
" സർ.... ആരെയും അറിയിക്കാതെ പെട്ടന്ന് ഒരു വിവാഹം... ഇതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടോ.... "
" ഇതൊരു പ്രണയവിവാഹം ആയിരുന്നോ... എത്ര നാളായുള്ള പരിചയമായിരുന്നു... "
" ബെറ്റർ ഹാഫിനെ കുറിച്ച് ഇന്ന് വരെ ആരോടും ഒന്നും പറഞ്ഞിട്ടില്ല... ഭാര്യയെ കുറിച്ച് പറയാമോ സർ... "
മാധ്യമങ്ങൾ ചുറ്റും കൂടി ചോദ്യങ്ങൾക്ക് മേൽ ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു...
അവരുടെ ചോദ്യങ്ങൾ ഒക്കേയും അവൾക്ക് അരോചകമായി തോന്നി.... അവൾക്കുള്ളിൽ ഭയം നിറഞ്ഞു.... താനെത്തപെട്ട അന്തരീക്ഷം അത്രമേൽ ഭയാനകം എന്നവൾ തിരിച്ചറിഞ്ഞു... അവൾ ഒന്നുകൂടി ശിവയ്ക്ക് പിന്നിലേക്ക് മറഞ്ഞു നിൽക്കാൻ ശ്രമിച്ചു.... ഒരാശ്രയത്തിനെന്നപോലെ അവന്റെ കൈകളിൽ പിടിമുറുക്കി.
മാധ്യമങ്ങളുടെ ചോദ്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന ശിവ തന്റെ കൈകളിൽ തണുപ്പ് അനുഭവപെട്ടതറിഞ്ഞു അവരിൽ നിന്നും ശ്രദ്ധമാറ്റി അവളെ നോക്കി...
പിടയ്ക്കുന്ന കണ്ണുകളും... വിയർപ്പ് പൊടിഞ്ഞ മേൽ ചുണ്ടും... കൈകളിലെ തണുപ്പും അവൾ അനുഭവിക്കുന്ന മാനസിക സംഘർഷം അവൻ മനസ്സിലാക്കി കൊടുത്തു.
അവളുടെ കൈകളെ അവൻ തന്റെ കൈകളിൽ നിന്നും മോചിപ്പിച്ചു... അവൾ അവനെ മിഴികൾ ഉയർത്തി നോക്കി.... ആ നോട്ടം പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ അവൻ ഇരുകണ്ണുകൾ ചിമ്മി ഒന്നുമില്ലെന്നുള്ള ഭാവത്തിൽ ആശ്വസിപ്പിക്കുകയും... തോളിലൂടെ കൈചേർത്ത് അവളെ അവനിലേക്ക് അടക്കി പിടിക്കുകയും ചെയ്തു...
വീണ്ടും മാധ്യമങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞു... അവന്റെ വാക്കുകൾക്കായി അക്ഷമയോടെ അവരും കാത്തിരുന്നു...
" വിവാഹം... അത് എന്നെ സംബന്ധിച്ചു എന്റെ വ്യക്തിപരമായ കാര്യമാണ്..... അത് വലിയ ആർഭാടമായി കൊട്ടിഘോഷിച്ചു നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... എനിക്ക് ഇഷ്ടം ലളിതമാണ്... അതുകൊണ്ട് ഇതുപോലെ ഒരു അമ്പലത്തിൽ നിന്നും താലികെട്ട് അത്രമാത്രം... പിന്നെ പ്രണയവിവാഹം ആണോ എന്ന ചോദ്യം.... പ്രണയം അത് ആർക്ക് ആരോട് എപ്പോ വേണമെങ്കിലും തോന്നാവുന്ന ഒന്നാണ്.... അതുകൊണ്ട് തന്നെ ഞാൻ പറയുന്നു... ഞാൻ എന്റെ ഭാര്യയെ പ്രണയിക്കുന്നു.... നിങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ഉള്ള ഉത്തരം കിട്ടിയോ എന്നറിയില്ല.... " അവൻ മറുപടി നൽകി.
" സർ.... വൈഫ് നെ കുറിച്ച് ഒന്നും പറഞ്ഞില്ല..."
" കൗസു.... കൗസല്യ ലക്ഷ്മി.... " അതും പറഞ്ഞു ചിരിയോടെ അവൻ അവരെ വകഞ്ഞുമാറ്റി കൗസുവിനെയും കൊണ്ട് വണ്ടിക്കരികിലേക്ക് നടന്നു.
തുടരും....
ഒരു പുതിയ കഥയുമായി വീണ്ടും വന്നിട്ടുണ്ടെ...
അടുത്ത part രാത്രി 9.30 ക്ക്...
സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ തുടങ്ങിവെക്കുന്നു... 💞💞💞