ആ രാത്രിയിൽ
ഭാഗം : 2
✍️ 🔥 അഗ്നി 🔥
കൗസു.... കൗസല്യ ലക്ഷ്മി.... " അതും പറഞ്ഞു ചിരിയോടെ അവൻ അവരെ വകഞ്ഞുമാറ്റി കൗസുവിനെയും കൊണ്ട് വണ്ടിക്കരികിലേക്ക് നടന്നു.
വ്യക്തമായൊരു മറുപടി അവൻ അവർക്ക് നൽകിയില്ല. അവളുടെ പേര് മാത്രം പറഞ്ഞു അവിടെ നിന്നും നടന്നു....
മാധ്യമങ്ങൾ അവരുടെ ഊഹാപോഹങ്ങൾക്ക് അനുസരിച്ചു പുതിയ കഥകൾ സൃഷ്ട്ടിക്കുന്ന തിരക്കിലായിരുന്നു. ശിവശങ്കർ പ്രസാദ് അവർക്ക് ന്യൂസ് റേറ്റിംഗ് കൂട്ടാൻ കിട്ടിയ പുതിയൊരു ഇരയായിരുന്നു.
💞💞💞💞💞💞💞💞💞💞💞💞💞
കോ ഡ്രൈവർ സീറ്റിലേക്ക് കൗസിയെ ഇരുത്തികൊണ്ടു അവൻ ഡോർ അടച്ചു. കയ്യിൽ റിങ് ചെയ്യുന്ന ഫോണിലേക്ക് നോക്കി.
ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ മുഖം അവന്റെ ഫോൺ സ്ക്രീനിൽ തെളിഞ്ഞു... അഭി എന്ന പേരും....
ഫുൾ റിങ് കേട്ട് കാൾ കട്ടായതും ശിവ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു.... പിന്നീട് ഒന്നും ചിന്തിക്കാതെ അവൻ വണ്ടി മുന്നോട്ടു എടുത്തിരുന്നു....
മാധ്യമങ്ങൾ അവന്റെ കാർ കണ്ണിൽ നിന്നു മറയും വരെ ലൈവ് ന്യൂസ് കൊടുത്തുകൊണ്ടേയിരുന്നു...
💞💞💞💞💞💞💞💞💞💞💞
" അഭി.... ശിവയെ ഫോണിൽ കിട്ടിയോ.... " അല്പം ഗൗരവം നിറഞ്ഞ ശബ്ദത്തിൽ തന്റെ വട്ടകണ്ണട ഒന്നുകൂടി നേരെ ആക്കികൊണ്ട് ന്യൂസ് ചാനൽ നോക്കി ആ വൃദ്ധ അവനോടു ചോദിച്ചു.
" ഇല്ല.... റിങ് പോകുന്നുണ്ട്.... ഞാൻ ഒന്നുകൂടി നോക്കട്ടെ അച്ഛമ്മേ... "
" ഹ്മ്മ്.... " അവര് അമർത്തി ഒന്ന് മൂളി.
അഭി ഫോണുമായി പുറത്തേക്കിറങ്ങി... ശിവയുടെ നമ്പറിലേക്ക് കാൾ ആക്കിയെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടി ആയിരുന്നു അവൻ ലഭിച്ചത്.
ഫോൺ കൊണ്ട് തിരിഞ്ഞതും തൊട്ട് പിന്നിൽ അച്ഛമ്മയെ കണ്ടതും അവനൊന്നു ഞെട്ടി...
" അത്.... അച്ചമ്മേ.... "
" സ്വിച്ച് ഓഫ് അല്ലെ.... "
" ഹ്മ്മ്.... "
" എന്നെങ്കിലും ഇവിടേക്ക് വരുമല്ലോ... " അവർ അതും പറഞ്ഞു അകത്തേക്ക് തന്നെ കയറിപോയി....
അഭി മറുപടി ഒന്നും പറഞ്ഞില്ല.... അവന്റെ ഫോണും നിർത്താതെ അടിച്ചു കൊണ്ടിരുന്നു... വാർത്ത അറിഞ്ഞവർ വിളിക്കുന്നതാണെന്ന് അവനും ഉറപ്പുണ്ടായിരുന്നു... അതുകൊണ്ട് തന്നെ ഒരു കാളും അവൻ അറ്റൻഡ് ചെയ്തില്ല....
തിരികെ അകത്തേക്ക് കയറി അവൻ ന്യൂസ് കേട്ടുകൊണ്ടിരുന്നു... ഒരു രാത്രി... താൻ കൂടെ ഇല്ലാതിരുന്ന 💞 ആ രാത്രിയിൽ 💞 എന്ത് സംഭവിച്ചതായിരിക്കും... ഉത്തരം അറിയാത്ത ആ ചോദ്യം അവനുള്ളിൽ അവശേഷിച്ചു.
💞💞💞💞💞💞💞💞💞💞💞💞💞
മൗനമായി നിമിഷങ്ങൾ കടന്നുപോയി... ശിവ ഡ്രൈവിങിനിടയിലും തനിക്ക് അരികിൽ ഇരിക്കുന്ന കൗസിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...
ആ കണ്ണുകൾ പെയ്യുന്നുണ്ട്... പുറത്തേക്കു നോക്കിയിരിക്കുന്നതല്ലാതെ തന്നെ നോക്കുന്നുകൂടെ ഇല്ല... എവിടേക്ക് പോകുന്നുവെന്ന ആശങ്ക പോലും അവളിൽ ഇല്ല....
" കൗസല്യ.... " ശിവ അവളെ വിളിച്ചു.
" മ്മ്.... " പുറമേക്ക് നോക്കി അവൾ മറുപടിയായി മൂളി.
" താൻ ഒക്കെ അല്ലെ... " എന്ത് ചോദിക്കണം എന്ന് അവനും നിശ്ചയമില്ലായിരുന്നു.
അവൾ മറുപടി ഒന്നും പറഞ്ഞില്ല....
" കുടിക്കാൻ എന്തെങ്കിലും വേണോ.... " അവൻ വീണ്ടും ചോദിച്ചു.
വേണ്ടെന്നുള്ള രീതിയിൽ അവൾ തല ചലിപ്പിച്ചു.
അവൾ വേണ്ടെന്ന് പറഞ്ഞുവെങ്കിലും ശിവ അടുത്ത് കണ്ട കടയിൽ നിന്നും കുടിക്കാൻ വെള്ളം വാങ്ങി അവൾക്ക് നൽകി...
ആദ്യം വാങ്ങാൻ മടിച്ചെങ്കിലും അവൻ നിർബന്ധിച്ചു അത് അവൾക്ക് നൽകി...
വീണ്ടും വണ്ടി മുന്നോട്ടു നീങ്ങി... മണിക്കൂറുകൾ പിന്നിട്ടു...
ശിവ വണ്ടി ഒരു റിവർ സൈഡ് വില്ലയിലേക്ക് കയറ്റി. ഒന്നു രണ്ടു വട്ടം കീ അടിച്ചപ്പോഴേക്കും വാച്ച്മാൻ അവർക്കായി ഗേറ്റ് തുറന്നു കൊടുത്തു.
അവൾ വണ്ടിയിൽ ഇരുന്നുകൊണ്ട് തന്നെ ആ വില്ലയും ചുറ്റുപാടും വീക്ഷിച്ചു.... വല്ലാത്തൊരു ശാന്തത അവളിൽ നിറഞ്ഞു...
" ഇറങ്ങു.... " ശിവയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നും ഉണർത്തി.
അവൾക്കായി ഡോർ തുറന്നുകൊടുത്തു അവൻ... അവനെ ഒന്ന് നോക്കിയ ശേഷം അവൾ പുറത്തേക്ക് ഇറങ്ങി... കായലോരത്ത് നിന്ന് വീശുന്ന കാറ്റ് അവൾക്കുള്ളിൽ ആശ്വാസം പകർന്നു...
" ഗോപിച്ചേട്ടാ.... ആര് തിരക്കിയാലും ഞങ്ങൾ ഇവിടുണ്ടെന്ന് പറയേണ്ട... " ശിവ വാച്ച്മാനോട് പറഞ്ഞു.
" അഭിമോൻ... വിളിച്ചാലോ.... " അയ്യാൾ ചോദ്യം പാതിയിൽ നിർത്തി.
" അഭിയെ ഞാൻ വിളിച്ചോളാം.... "
" എങ്കിൽ ശരി കുഞ്ഞേ... എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചോളൂട്ടോ... "
" ഗോപിയേട്ടാ... ഞങ്ങൾക്ക് കഴിക്കാൻ ഫുഡ്... "
" ഞാൻ വീട്ടിൽ നിന്നും കൊണ്ടു വരാം കുഞ്ഞേ... "
" എങ്കിൽ ശരി.... "
" ശരി കുഞ്ഞേ.... " അതും പറഞ്ഞു അയ്യാൾ നടന്നു...
ശിവ കൗസിയെയും കൂട്ടി വില്ലയ്ക്ക് അകത്തേക്ക് കയറി...
. " ആ മുറിയിൽ പോയി ഒന്ന് ഫ്രഷ് ആയി വാ... ആമിയുടെ ഡ്രസ്സ് ഉണ്ടാകും മാറ്റിയുടുക്കാൻ... "
താഴെ നിലയിൽ ഉള്ള ഒരു റൂം അവൾക്ക് കാട്ടികൊടുത്തുകൊണ്ടവൻ പറഞ്ഞു.
അല്പം ഒന്ന് ആലോചിച്ച ശേഷം കൗസി ആ റൂമിലേക്ക് കയറി. അവൾ പോകുന്നതും നോക്കി നിന്നശേഷം ശിവ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി.
💞💞💞💞💞💞💞💞💞💞💞💞💞
കൗസി റൂമിൽ കയറി വാതിലിൽ ചാരിനിന്നു... ശരീരത്തിന്റെ ഭാരം നഷ്ട്ടപെട്ടതുപോലെ അവൾ ഊർന്ന് നിലത്തേക്ക് ഇരുന്നു... മുഖം മുട്ടുകാലിൽ പൂഴ്ത്തി.... കഴിഞ്ഞ രാത്രി മുതൽ അവളുടെ ജീവിതം അവളുടെ ചിന്തകൾക്ക് പോലും എത്തപെടാൻ കഴിയാത്തത്രയും മാറി മറിഞ്ഞിരിക്കുന്നു....
അവളുടെ ചിന്തകളിൽ ഭയം നിറഞ്ഞു....
" അച്ഛൻ.... " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. കണ്ണുകൾ നിറഞ്ഞു.
കത്തിയെരിയുന്ന ചിത അവളുടെ ഓർമകളിൽ നിറഞ്ഞു. അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു.
💞💞💞💞💞💞💞💞💞💞💞💞
ഷവറിനടിയിൽ നിൽക്കുമ്പോൾ ശിവയുടെ ഓർമ്മകൾ കഴിഞ്ഞ രാത്രിയെ കുറിച്ചായിരുന്നു.
പേടിച്ചരണ്ട ആ കണ്ണുകൾ.... വല്ലാത്ത വിറയലോടെയും ഭയത്തോടെയും തന്റെ നെഞ്ചിലേക്ക് ഒതുങ്ങി കൂടിയവൾ...
ആരെന്നോ... എന്തെന്നോ... അറിയില്ല.... കാലിൽ ചുറ്റിപിടിച്ചു തന്നെ രക്ഷിക്കാൻ അപേക്ഷിക്കുന്ന ഇടറിയ സ്വരം... ഇതൊക്കെ മാത്രമാണ് താൻ അറിഞ്ഞ കൗസല്യ ലക്ഷ്മി... തന്റെ ഭാര്യയാണിന്നവൾ...
എടുപിടി എന്നെടുത്ത തീരുമാനം... അന്നേരം കണ്ണുകളിൽ നിസ്സഹായ ആയ പെണ്ണൊരുത്തി... അല്ല... അതുമാത്രമല്ല... താൻ തോറ്റുപോയില്ല... ആർക്കുമുന്നിലും തോൽക്കാൻ മനസ്സ് കൊണ്ട് തയ്യാറാകാത്ത തന്നിലെ വാശി... ഇതൊക്കെയല്ലേ അവളുടെ കഴുത്തിൽ താൻ അണിയിച്ച താലിക്ക് പിന്നിലുള്ള കാരണങ്ങൾ....
ശരിയോ.... തെറ്റോ.... അവൻ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു...
തുടരും....
അഭിപ്രായം പറയണേ.... 💞💞💞
അടുത്ത പാർട്ട് നാളെ