Aksharathalukal

*ഭ്രൂണം*

ⓒprotected 

 

 

"""❤︎ഭ്രൂണം❤︎


"പ്ലീസ് സഞ്ചന.. നമുക്കിപ്പൊ ഈ കുഞ്ഞിനെ വേണ്ട.. ഇതൊരു Accidental pregnancy ആണെന്ന് നമ്മുക്കറിയൊ... ഞാനൊ നീയൊ ഇപ്പൊ കുഞ്ഞിനെ കുറച്ച് ചിന്തിക്കുന്നും ഇല്ലല്ലോ.. "

" അജയ് എന്താ ഈ പറഞ്ഞു വരുന്നത്.. "

" നമുക്ക് ഈ കുഞ്ഞിനെ അബോർഷൻ ചെയ്യാം.. ഏന്റ്.. "

അവളവനെ ഉറ്റ് നോക്കി..

" നമ്മുടെ ജോലി ഒക്കെ ഒന്ന് സ്ഥിരപെടുത്തി.. നമ്മൾ ഒന്ന് സെറ്റിൽട് ആയിട്ട് മതിയില്ലെ കുട്ടികൾ ഒക്കെ.. 5 വർഷം.. ആ ഒരു ഗ്യാപ്പ് മതി.. സോ അത് വരെ ഒരു കുഞ്ഞെന്നുള്ള ചിന്ത നമ്മുടെ ഇടയിൽ വേണ്ട... അത് വരെ നമുക്ക് പ്രണയിക്കാം.. എനിക്ക് നീയും നിനക്ക് ഞാനും..
നാളെ തന്നെ ചെന്ന് ഇതിനെ ഇല്ലിതാക്കാം.. പിന്നീട് അങ്ങോട്ട് Contraception മെത്തേഡ്സ് നോക്കാം.. ഓക്കേ.. "

" അജയ്.. ഒന്നൂടെ ആലോജിച്ച് മതിയില്ലെ.., ഒന്നുല്ലേലും നമ്മുടെ തുടിപ്പല്ലെ.. "

" ഇങ്ങനെ ഇമൊഷൻ ആകേണ്ട... എന്തായാലും ഇതിനെ ഇല്ലാതാക്കാൻ ഞാൻ തീരുമാനിച്ചു.. ഏന്റ് ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ.. "

"ഹ്മ്.. *

"മ്... ഇപ്പോ കിടന്നൊ.. ബാക്കി ഒക്കെ നാളെ തീരുമാനിക്കാം.. "

തിരിഞ്ഞു കിടക്കുന്നവനെ അവളൊന്ന് നോക്കി..


🥀🥀🥀🥀🥀


ഡോക്ടർടെ കാബിനിൽ ഇരുവരും ഇരിക്കുമ്പൊ മനസ് വീണ്ടും ഒരു വാദപ്രതിവാദം നടത്തും പൊലെ.. വീണ്ടും വീണ്ടും പറഞ്ഞു.. ഈ കുഞ്ഞ് വേണ്ടന്ന്..

എങ്കിലും തന്റെ ഉദരത്തിലുള്ള കുഞ്ഞ് തന്നെ "അമ്മ" എന്ന് കൊഞ്ചലോടെ വിളിക്കും പോലെ..!! തന്റെ കുഞ്ഞ്..

അതിനേക്കാൾ ഉപരി അവൾക്ക് തോന്നി ഇപ്പൊ ലൈഫ് എഞ്ചൊയ് ചെയ്യുക ആണ് വലുതെന്ന്..


" ഇരുവരും ആലോചിച്ചു എടുത്ത തീരുമാനം തന്നെ അല്ലെ.. "

ആണെന്ന് ഇരുവരും തലയാട്ടി.. ഡോക്ടർ അവരുടെ കടമ നിർവഹിക്കും മുന്നേ ഇരുവരേം ഒന്നൂടെ കൗൺസിൽ ചെയ്തു.. എടുത്ത തീരുമാനത്തിന് മാറ്റമില്ലെന്നത് കൊണ്ട് തന്നെ ആ തുടിപ്പിനെ അവളുടെ ഉദരത്തിൽ നിന്ന് നീക്കം ചെയ്തു..


തന്നെ ഇല്ലാതാക്കുമ്പൊൾ ആ ചോരകുഞ്ഞായി വളരുന്ന ആ *ഭ്രൂണം* വാദനയോടെ കരഞ്ഞ് കാണില്ലെ..!!



" ഇല്ലാതാക്കിയത് പെൺകുഞ്ഞായിരുന്നുട്ടൊ.. "

ഡോക്ടറുടെ വാക്കുകൾ ഒരു പുഞ്ചിരി മാത്രം നൽകി..



🥀🥀🥀🥀🥀



" നോക്കിയൊ.. എന്താ പോസിറ്റീവ് ആണൊ.. "

വാഷ്റൂമിൽ നിന്ന് ഇറങ്ങി വരുന്നവളുടെ അടുക്കലേക്ക് ധൃതി യോടെ ചെന്നവൻ ചോദിച്ചു..

കണ്ണുനീരിൽ കുതിർന്നൊരു ചിരിയാലെ ഇല്ലെന്ന് തലയാട്ടി..

" നമ്മുടെ മോൾ കരുതി കാണും ഇനിയും ഒരു കുഞ്ഞ് വന്നാൽ നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടി നമ്മൾ അവരേം ഇല്ലാതാക്കും എന്ന്.. "

കണ്ണീരോടെ പറഞ്ഞവന്റെ ശബ്ദം ഇടറിയിരുന്നു... അവൾ അവന്റെ നെഞ്ചിലായി ചേർന്നു.. അവനും അവളെ ചേർത്തണച്ചു...


ഇനിയും പ്രണയിച്ചു ജീവിക്കാൻ തങ്ങളുടെ പ്രണയത്തിന്റെ തുടിപ്പിനെ ഇല്ലാതാക്കി.. ഇന്ന് വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഒരു കുഞ്ഞെന്ന മോഹത്തിനായി..








ദൈവം (മതഭേതം ഇല്ലാതെ) തരുമ്പോൾ നമ്മുക്ക് വേണ്ടേൽ നമ്മുക്ക് വേണ്ടുമ്പൊ ദൈവം തന്നെന്നിരിക്കില്ല...

കുഞ്ഞെന്നത് ഒരു മോഹമായി ജീവിക്കുന്ന ഒരുപാട് പേരുണ്ട്..


ആ നശിപ്പിക്കുന്ന കുഞ്ഞിനും വേദനിപ്പിക്കും.. അതിനെ ഇല്ലാതാക്കുമ്പൊൾ നമ്മുടെ ശരീരം വേദനിക്കും പോലെ.. അതിനെക്കാൾ ഉപരി ആ കുഞ്ഞ് മനസും..🤗

വേദന എന്നത് ദൈവ ശ്രഷ്ടിയിൽ എല്ലാവർക്കും ഉള്ളതാ...

അതിനി മരങ്ങൾക്കാണെ പൊലും.. അപ്പോ ഒരു ഭ്രൂണത്തിനും വേദനിക്കില്ലെ..!?

ഈ കണ്ടൻപൂച്ച പൂച്ചകുഞ്ഞുകളെ കഴിക്കുന്നതിനെ കുറിച്ച് അറിയുവൊ..!! അങ്ങനെ ഒന്നുണ്ട് അതിനെ കണ്ട അവർ ഒന്നേൽ കൊന്നിടും അല്ലേൽ തിന്നും.. അമ്മ പൂച്ചകൾ അവരിൽ നിന്ന് അവയെ സംരക്ഷിക്കാറ പതിവ്

അതും മനുഷ്യൻ തന്റെ കുഞ്ഞിനെ ഇല്ലാതാക്കുന്നതും തമ്മിലെന്ത് വിത്യാസം..!! അതിന് ബുദ്ധി ദൈവം കൊടുത്തില്ലെന്ന് പറയാം.. പക്ഷേ മനുഷ്യനോ...

പേറ്റ് നോവനുഭവിച്ച് പ്രസവിച്ച സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അമ്മമാരുള്ള നാടല്ലെ..!!

*അമ്മ* എന്ന വാക്കിന്റെ പവിത്രത കളയാനായി ജനിച്ച ചിലർ..

ദൈവം തന്ന ജീവനാണെ അതിനെ തിരിച്ചെടുക്കാനും അവനറിയാം..

"എന്ന് വെച്ച് ഞാനാല്ലെ അതിനെ നോവേറ്റ് പ്രസിവിക്കേണ്ടത്.. "

എന്ന ചോദ്യത്തിന്.. ആ കുഞ്ഞ് ഉണ്ടാകാൻ കാരണവും നിങ്ങൾ തന്നെ അല്ലെ...!! അല്ലാതെ ആകാശത്ത് നിന്ന് കുഞ്ഞ് മൊട്ടി മുളച്ചതാണൊ..!!


ഞാൻ കേട്ട ഒന്നുണ്ട് ഈ ലോകത്ത് ഏറ്റവും വലിയ വേദന പേറ്റ് നോവെന്ന... അതിനെ നിഷ്കരുണം മാറ്റി പറയിക്കുന്ന ചില അമ്മമാര.. കുഞ്ഞിനെ കാമുകന് വേണ്ടി വലിച്ചെറിഞ്ഞ് കൊന്നു,, കൺമുന്നിൽ വെച്ച് കാമുകൻ മകനെ വെട്ടിക്കൊന്നു,,, കുറച്ച് മുന്നെ ഒന്ന് കുഞ്ഞിന്റെ കരച്ചിൽ അസഹനിയമായതിനാൽ ശ്വാസം മുട്ടിച്ച് കൊന്നു..

നാഥാ... ഞങ്ങളെ തുണയ്ക്കണെ... ഇത് പോലുള്ള പാപങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് ദുർമനസ്സ് നൽകല്ലെ...


കുഞ്ഞെന്ന മോഹത്തിൽ ജീവിക്കുന്ന ഒരുപാട് പേരുണ്ട്...


അവരുടെ കാര്യം പറഞ്ഞാൽ..

കഴിവ്കെട്ടവൻ,, മച്ചി..

😏 പുച്ഛം മാത്രമെ തോന്നുന്നുള്ളു ഈ സമൂഹത്തോട്...


ഒരു വ്യക്തിക്ക് കുട്ടി ഉണ്ടായില്ല.. വർഷം കഴിഞ്ഞും അവൾ പ്രസവിച്ചില്ല...

അവിടെ തുടങ്ങി മുറുമുറുപ്പ്...

അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ...

ഈ കൂട്ടർക്ക് പ്രസവിച്ചാലെന്ത് പ്രസവിച്ചില്ലേലെന്ത്...

അവൾക്ക് എന്തേലും കുഴപ്പം ഉണ്ടൊ.. ഇവനെന്തേലും കുഴപ്പം ഉണ്ടൊ... എന്നാണ് ചോദ്യങ്ങൾ ഉയരുക..


അവർ ഇപ്പോഴെ കുഞ്ഞെന്ന ചിന്ത ചിന്തിക്കുന്നില്ലെലൊ,,, അവർ അത്ര രസത്തിൽ അല്ല പോകുന്നെലൊ..

ഇതൊന്നും നിങ്ങൾ ചിന്തിക്കുന്നില്ല..!!


പിന്നെ കണ്ട് വരുന്ന ഒന്നാണ്..


"അവൾടെ കല്യാണം ഇപ്പൊ അല്ലെ കഴിഞ്ഞെ.. അപ്പോഴേക്കും വിശേഷായൊ..!"


വിശേശം ആയാലും കുഴപ്പം ഇല്ലേലും കുഴപ്പം...


നാട്ടാരെ ഓരോര് കാര്യങ്ങളെ...

നമ്മൾ എവിടെ ആയിരുന്നു പറഞ്ഞു നിർത്തിയത്..  """"""




അവൾ പുഞ്ചിരിയോടെ ആ ഹാൾ മുഴുവൻ കണ്ണോടിച്ച്..


""""""" എവിടെ എന്ന് പറയാൻ ചോദിച്ച അവസാനം എവിടെ ആണോ നിർത്തിയത് അവിടെ തന്നെ അല്ലെ..



നിങ്ങൾ വളർന്ന് വരുന്നൊരു ജനറേഷന... അത് കൊണ്ട് തന്നെയാണ് ഞാനീ കഥ ഇവിടെ പറഞ്ഞതും.. കൂടാതെ ഇത്രയും കാര്യങ്ങളും...

ടീവി ഷോസിൽ നമ്മൾ കാണാറുണ്ട്.. ഈ കിസ്സ് സീൻസ് ഒക്കെ... എത്ര പേർ അത് കാണുമ്പൊ മുഖം തിരിക്കും..

തിരിക്കും.. അടുത്ത് അച്ഛനൊ അമ്മയൊ അങ്ങനെ ആരേലും ഉണ്ടേൽ.. അല്ലെ... പരസ്പരം നോക്കേണ്ടട്ടൊ.. ഞാൻ ഇവിടെയാണ് പറയുന്നത് എന്നെ ഫോക്കസ് ചെയ്യുക...

ഇതൊരു കൗതുകത്തിന്റെ പ്രായമാണ്.. ടീനേജ്..


നമ്മുക്ക് എല്ലാവർക്കും അറിയാം... ഒരു സ്ത്രീ പ്രഗ്നന്റ് ആകുന്നത് എങ്ങനെ,, അവൾ അത്യതികം വേദന അനുഭവിച്ച മറ്റൊരു ജീവനെ ഈ ഭൂമിയിലേക്ക് കൊണ്ട് വരുന്നത് എന്നൊക്കെ..!!


വേദന... വേദനയുടെ കാര്യം പറഞ്ഞപ്പഴ ഞാനൊന്ന് ഓർത്തെ..

എല്ലാവർക്കും അറിയാവുന്ന ഒന്നാണ് പ്രസവ വേദന എന്നത് മരണതുല്യ വേദനയാണ് എന്ന്,,, അല്ലെ,,,

അങ്ങനെ മരണ തുല്യ വേദന അനുഭവിച്ച് നമ്മളെ പ്രസവിക്കുന്ന അമ്മ,, ഉമ്മ,, ഇവർക്ക് നമ്മൾ നൽകുന്നത് എന്താ..!!?


കുറച്ച് കഴിയുമ്പൊ അവർ നമ്മുക്ക് ബാധ്യത ആകുന്നു... അവരെ അങ്ങ് വൃദ്ധ സാധനങ്ങളിലും..!

എല്ലാവരും അല്ലാ.. എന്നലും ഇന്ന് ഭൂരിഭാഗവും...!!

നമ്മൾ ജനിക്കുന്ന സമയത്ത് അവർക്ക് നമ്മൾ ബാധ്യതയായി തോന്നിയെങ്കിൽ ഇന്ന് നമ്മൾ ഈ ഭൂമി കാണില്ലായിരുന്നു.. അല്ലേൽ ഇത്രേം സൗകര്യത്തോടെ മാതാപിതാക്കളുടെ ചൂട് പറ്റി ജീവിക്കാൻ പറ്റില്ലായിരുന്നു..!!

നമ്മൾ ഓരോരുത്തരും ഒന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതെ ഉള്ളു...😊 """"""



ചെറു പുഞ്ചിരിയോടെ അവൾ നിർത്തി.. കണ്ണുകൾ ചുറ്റും പരതി... പിന്നിലായി തന്റെ സഹോദരിയുടെ കയ്യിലിയി നിൽക്കുന്ന ആ 1½ വയസ് കാരിയെ നോക്കി...



""""""""ഞാനെരു തെറ്റ് ചെയ്തിട്ടുണ്ട്.. ചെയ്തു എന്നല്ല.. ചെയ്യാൻ പോയിട്ടുണ്ട്... അന്ന് അവിടെ വെച്ചാണ് ഞാൻ രണ്ട് വ്യക്തികളെ പരിജയപെട്ടത്.. ഞാനെന്തിന് അവിടെ എത്തി എന്നറിഞ്ഞപ്പൊ അവരെനിക്ക് പറഞ്ഞു തന്ന കഥയാണ് ഞാൻ നിങ്ങളോട് ആദ്യം പറഞ്ഞത്..!! പിന്നീട് എനിക്ക് മനസ്സിലായി അതൊരു കഥയല്ല.. അവരുടെ ജീവിതം ആണെന്ന്..

ഇപ്പോ 10 വർഷങ്ങളിൽ കൂടുതൽ ആയി.. ഒരു കുഞ്ഞെന്ന മോഹത്തോടെ അവർ അലയുന്നു... അന്നെന്റെ കൈകൾ ഞാൻ പോലും അറിയാതെ എന്റെ വയറിനെ പൊതിഞ്ഞു... എന്റെ കുഞ്ഞ്.. ജീവൻ ഉതിക്കും മുഞ്ഞെ ഭൂമിയിലേക്ക് വരേണം എന്ന ആശയോടെ തുടിപ്പായി മാറിയ കുഞ്ഞിനെ ഞാൻ... ഒരു ജീവൻ അവിടെ ഇല്ലാതാക്കിൻ ശ്രമിച്ച ഒരു പാപ്പി അല്ലെ ഞാൻ...

നമ്മുടെ കുഞ്ഞുങ്ങൾ ഒന്ന് വീഴുമ്പൊ നമ്മളോടി ചെന്ന് അതിനെ കോരി എടുക്കില്ലെ.. വേദന പറ്റിയോ എന്ന ആശങ്കയിൽ അതിനെ നെഞ്ചോട് ചേർക്കില്ലെ... പ്രസവിച്ചില്ല എങ്കിലും അതും നമ്മുടെ തുടപ്പല്ലെ... അതിനെ നമ്മൾ ഇല്ലാതാക്കുമ്പൊ എന്തെ നമ്മുടെ ഉള്ളം നീറാത്തെ..🙂



പറഞ്ഞ് പറഞ്ഞ് ഒരുപാട് ആയല്ലെ..🙂

പറയാൻ വന്നത് ചില കാരണങ്ങൾ.. അത് പറഞ്ഞ് പറഞ്ഞ് പറഞ്ഞ് കാട് കേറി...


ഒന്നേ ഉള്ളൂ..

ഓരോ ഭ്രൂണത്തിനും വേദനിക്കും.. നമ്മൾക്ക് വേദനിക്കും പോലെ...


എനിക്ക് ഇപ്പോഴെ കുട്ടികൾ വേണ്ട എന്ന് പറയുമ്പൊ നമ്മുടെ ഉള്ളിൽ നിന്ന് ആ കുഞ്ഞും കേൾക്കില്ലെ.. അതിനും വേദനിക്കില്ലെ..!!?


ഞാൻ ഇവിടെ നിർത്തുകയാണ്... പറയാണെ ഇനിയും ഉണ്ട് ഒരുപാട്.. എന്റെ വാക്കുകൾ ഇവിടെ ചുരുക്കുന്നു...  """"""



ആ സ്റ്റേജിൽ നിന്നിറങ്ങി നടക്കുന്നവളെ ഒരു വേള അവർ നോക്കി നിന്നു.....


( ഒരു കഥാപാത്രം ഉണ്ട്,, എന്ന കഥാപാത്രം ഇല്ലാതെ അവളുടെ വരികളെ കഥയാക്കി,,, അവളുടെ കാതോർത്ത് നിൽക്കുന്ന ചുറ്റുപാട്,, അതാണ് ഈ കഥ )



_____________________________________________________

© shafana
(വട്ട് പെണ്ണിന്റെ കൂട്ടുകാരി)




ഒരുപാട് ആയി എഴുതാൻ കരുതുന്നു.. പക്ഷേ എന്തൊ ഒരു പേടി.. ഇപ്പൊ അങ്ങനെ എഴുതി കഴിഞ്ഞിരിക്കാണ്...😁

വായിക്കുന്നവരോട്,,, വായിക്കുന്നവർ എന്തായാലും നെഗറ്റീവ് ഏന്റ് പൊസറ്റീവ് ആയ അഭിപ്രായം അറീക്കണം..😊

കാരണം ഇതിലുള്ള തെറ്റുകളെ കുറിച്ച് എനിക്ക് ഒര ബോധവും ഇല്ല... എപ്പോഴെം പോലെ മണ്ടത്തരം ആണെന്ന് ഞാൻ പറയില്ല..😊 കാരണം ഇത്തിരി ഒക്കെ എഫേർട്ട് എടുത്ത് തന്നെ ആണ് എഴുതിയത്... ഞാൻ എഴുതുന്നതിൽ പലപ്പോഴും തമാശ കൊണ്ട് വരാൻ ശ്രമിക്കാറുണ്ട്.. പക്ഷേ ഇതൊരിക്കലും തമാശ അല്ല🤗 ഒരുപാട് ആയി മനസിൽ ഉള്ളതാ... പക്ഷേ എങ്ങനെ വരികൾ ആക്കും എന്നതിൽ,, ഞാൻ എഴുതിയ ഒരിക്കലും ശെരിയാകില്ല എന്നും കൊണ്ട് വിട്ട് നിന്നെ..


ഓരു ബേസിക് കഥാപാത്രം,, അവളെ കഥയിലേക്ക് കൊണ്ട് വരാതെ അവളിലുടെ ഒരു കഥ...



അഭിപ്രായം എന്ത് തന്നെയായാലും അറിയീക്കുകാ...🤗🤗




ഒരു ഭയത്തോടെയാ ഞാനീവിടെ പോസ്റ്റുന്നത്.. ആ ഭയം നിങ്ങൾ ഇല്ലാതെ ആക്കേണം..😊