Part 14
"എന്റെ പൊന്നാരു പിടി വിട് മോളെ "
ആദിയുടെ കഴുത്തിൽ പിടി മുറുക്കിയ ആരുവിനെ നോക്കി ദയനീയമായി ആദി പറഞ്ഞു...ആരു ഒന്ന് കൂടെ പിടി മുറുക്കി കൊണ്ട് അവനെ ദേഷ്യത്തോടെ നോക്കി... ആദി ശ്വാസം കിട്ടാതെ കണ്ണ് നിലയിൽ ആക്കിയതും അവൾ പതിയെ അവനിലെ പിടി അയച്ചു...
ആദി കഴുത്തിൽ പിടിച്ചു കൊണ്ട് ചുമച്ചു...
"പറ... എന്തെ എന്നോട് പറയാഞ്ഞേ "
അവൾ മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു...
"അത് മോളെ ഞാൻ"
അവൻ അവളെ നോക്കി...
"മര്യാദക്ക് പറഞ്ഞോ ഇല്ലെങ്കിൽ കൊല്ലും ഞാൻ"
അവനിലേക്ക് ഒന്ന് കൂടെ ചാഞ്ഞു കൊണ്ടവൾ പറഞ്ഞു...
"ഞാൻ പറയാം.... ആദ്യം നീ എന്റെ ദേഹത്ത് നിന്ന് എണീറ്റെ എന്താ വെയ്റ്റ് "
"ഹ്മ്മ്🤨"
"ഈ ചുമ്മാ😁അവൻ ഇളിയോടെ പറഞ്ഞു...
"എന്നാ പറ... അവളെ ഇഷ്ട്ടമാണെന്ന് എന്തെ എന്നോട് പറഞ്ഞില്ല"
"അത്.. മോളെ നിനക്ക് ഇഷ്ട്ടാവില്ലല്ലോ എന്ന് കരുതി..."
"അപ്പൊ ഞാൻ പറഞ്ഞ അവളെ ഉപേക്ഷിക്കോ "
അവൾ പുരികം ഉയർത്തി കൊണ്ട് അവനെ നോക്കി...
"അത്... പിന്നെ അവൾ പാവ ഡീ.. കുറെ കാലം ആയി എന്റെ പിറകെ നടക്കുന്നു... നീ എന്തെങ്കിലും കരുതിയാലോ എന്ന് കരുതിയിട്ട ഞാൻ എന്റെ ഇഷ്ട്ടം പോലും പറയാഞ്ഞേ... പക്ഷെ എനിക്ക് വേണ്ടി കരയുന്ന അവളെ കണ്ടില്ലെന്ന് വെക്കാൻ ആയില്ല ആരു "
അവൻ സങ്കടത്തോടെ പറഞ്ഞതും... അവൾ അവനെ നോക്കി കണ്ണുരുട്ടി...
"എന്റെ ബെസ്റ്റി അല്ലെ അവൾ... അവളെ അല്ലാതെ വേറെ ആരെയാ എനിക്ക് ഇഷ്ട്ടാവാ "
അവൾ പറഞ്ഞതും ആദി സന്തോഷത്തോടെ അവളെ നോക്കി...
"എന്നാലും രണ്ടുപേരും ഇത് ഞങ്ങളിൽ നിന്ന് ഒളിച്ചല്ലോ... ഇതിന് ഞങൾ പകരം വീട്ടും നോക്കിക്കോ "
"ഏഹ് "
ആദി അവളെ നോക്കി.
"നോക്കണ്ട ഇതിനുള്ള പണി ഞാൻ തന്നിരിക്കും ഹും "
അവൾ അത്രയും പറഞ്ഞ് അവന്റെ മുടിയൊന്ന് വലിച്ചു കൊണ്ട് പുറത്തേക്ക് ഓടി...
ആദി ഒരു ചിരിയോടെ അവൾ പോവുന്നതും നോക്കി നിന്നു.
_______________❤️❤️❤️
"ആരവ്...നീ അമ്പലത്തിൽ വരുന്നോ"
രാവിലെ വർക്ക് ഔട്ട് കഴിഞ്ഞു വന്ന ആരവിനോട് മാലിനി ചോദിച്ചു...
അവധി ദിവസം ആയതുകൊണ്ട് തന്നെ അവൻ സമ്മതം മൂളി...
"പുതിയ പ്രൊജക്റ്റ് എത്രയിനാ എടുത്തേ പപ്പാ "
ഫ്രഷായി താഴേക്ക് വന്ന ആരവ് ചോദിച്ചു... റാം ന്യൂ പേപ്പറിൽ നിന്ന് കണ്ണെടുത്തു കൊണ്ട് പറഞ്ഞു.
"15 ലക്ഷം "
ആരവ് ഒന്ന് മൂളി കൊണ്ട് അയാളുടെ അടുത്തിരുന്നു....
"അടുത്ത വീക്ക് ഞാൻ ബാംഗ്ലൂർ വരെ ഒന്ന് പോവും... ഒരു മീറ്റിംഗ് ഉണ്ടവിടെ "
റാം പറഞ്ഞു.
"ഓഹ്... ഞാൻ വരണോ പപ്പാ"
അവൻ അയാളെ നോക്കി...
"ഏയ് വേണ്ട, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം '"
"ഹ്മ്മ് ഒക്കെ "
___________________❤️❤️❤️❤️
"ആരു എണീക്ക് അമ്പലത്തിൽ പോണ്ടേ"
ആദി പുതച്ചു മൂടി കിടക്കുന്ന ആരുവിനെ തട്ടി വിളിച്ചു.
"പോ ഏട്ടാ... ഞാൻ എങ്ങും ഇല്ല "
അവൾ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് ഒന്ന് കൂടെ നീണ്ടു കിടന്നു.
''നീയല്ലേ ഇന്നലെ വരാം എന്ന് പറഞ്ഞെ... അമ്മ താഴെ വെയിറ്റ് ചെയ്യുവാ... നട അടക്കും പെണ്ണെ "
"ഓഹ് തേങ്ങ... എന്താ ഇത്ര ശുഷ്‌കാന്തി... തനുവിനെ കാണാൻ അല്ലെ ഹും "
അവൾ ദേഷ്യത്തോടെ എണീറ്റ് കൊണ്ട് പറഞ്ഞു... അവനൊന്നു ഇളിച്ചു കൊടുത്തു.
"വേഗം വാ ട്ടോ ചേട്ടൻ താഴെ വെയിറ്റ് ചെയ്യാം..."
അവളുടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അവൻ താഴേക്ക് പോയി... ആരു തലയൊന്ന് ചൊറിഞ്ഞു കൊണ്ട് ഫ്രഷാവാൻ കയറി.
_______________❤️❤️❤️
"നോക്കണ്ട അവൾ വരില്ല"
അമ്പലത്തിൽ എത്തിയതും ആരെയോ തിരഞ്ഞു കൊണ്ടിരുന്ന ആദിയെ നോക്കി ആരു പറഞ്ഞു... അവൻ ചമ്മിയ മുഖത്തോടെ അവളെ നോക്കി... അവളൊന്ന് ഇളിച്ചു കൊടുത്തു കൊണ്ട് അമ്പലത്തിലേക്ക് കയറി...
കള്ള കണ്ണന്റെ മുന്നിൽ കണ്ണുകൾ അടച്ചു കൈ കൂപ്പി നിൽക്കുമ്പോൾ ആണ് പരിജയമുള്ളൊരു മണം അവളെ പൊതിഞ്ഞത്... അവൾ കണ്ണുകൾ പതിയെ തുറന്ന് അവളുടെ അടുത്ത് നിൽക്കുന്നവനെ നോക്കി...
ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും ഉടുത്തു നിൽക്കുന്ന ആരവിനെ ഒരു മാത്ര അവൾ നോക്കി നിന്നു പോയി...
പെട്ടന്നാണ് അവൻ കണ്ണു തുറന്നു അവളെ നോക്കിയത്... അവൾ വേഗം കണ്ണടച്ചു.
കറുപ്പ് നെറ്റ് കൊണ്ടുള്ള ദാവണി ആയിരുന്നു അവളുടെ വേഷം... ദാവണിക്കുള്ളിലൂടെ കാണുന്ന അവളുടെ വെളുത്ത അണി വയറിൽ അവന്റെ കണ്ണുകൾ ഉടക്കി... അവൻ വേഗം കണ്ണുകൾ അവളിൽ നിന്നെടുത്തു...
അവന്റെ പ്രതികരണം ഒന്നുമില്ലാഞ്ഞതും അവൾ പതിയെ കണ്ണുകൾ തുറന്നു.
അവിടെ ആരവിനെ കാണാഞ്ഞതും അവൾ ചുണ്ട് ചുളുക്കി കൊണ്ട് ചുറ്റും നോക്കി...പിന്നെ ഭദ്രയുടെ അടുത്തേക്ക് പോയി...
മാലിനിയുടെ നിർബന്ധം കാരണം അവർ പിന്നീട് ആരവിന്റെ വീട്ടിലേക്കാണ് പോയത്.... ദാസും ആദിയും എല്ലാവരും ഉണ്ടായിരുന്നു...
ആരവ് ഇടയ്ക്ക് ആരുവിനെ നോക്കും എന്നല്ലാതെ ഒന്നും പറഞ്ഞില്ല.... ആരു തിരിച്ചും.
ഉച്ചയ്ക്കുള്ള ഭക്ഷണം മാലിനിയും ഭദ്രയും അച്ഛമ്മയും കൂടെ ഉണ്ടാക്കി...
"മോൾ വീടൊക്കെ കണ്ടു വാ... ഇതൊക്കെ ഞങൾ ചെയ്തോളാം.."
അടുക്കളയിലേക്ക് വന്ന ആരുവിനോട് മാലിനി പറഞ്ഞു.. അവൾ തലയാട്ടി കൊണ്ട് പുറത്തേക്ക് പോയി.
സെറ്റിയിൽ ഇരുന്ന് എന്തൊക്കെയോ സംസാരിക്കുന്ന റാമിനേയും ദാസ്സിനെയും നോക്കി ചിരിച്ചു കൊണ്ട് അവൾ മുകളിലേക്ക് കയറി...ആദി പുറത്ത് ഫോണിൽ ആരോടോ സംസാരിച്ചിരിക്കുവായിരുന്നു...
ആരു നേരെ ചെന്നത് ബാൽക്കണിയിലേക്ക് ആണ്... അവൾ അവിടെ കുറച്ചു നേരം നിന്നു... പിന്നെ മുഖത്തേക്ക് വെയിൽ അടിച്ചതും അവിടെ നിന്ന് പോന്നു.തുറന്നു കിടക്കുന്ന ഒരു മുറി കണ്ടതും അവൾ അവിടേക്ക് കയറി...
വാളിൽ ആരവിന്റെ ഫോട്ടോസ് കണ്ടതും അത് അവന്റെ റൂം ആണെന്ന് മനസിലായി... അവൾ അവിടെ ഒന്ന് കണ്ണോടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നിന്നതും ബാത്‌റൂമിന്റെ ഡോർ തുറന്ന ശബ്ദം കേട്ട് അവൾ നിന്നു...
"മം? എന്താ "
ആരവ് ഗൗരവത്തോടെ ചോദിച്ചു... അവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി...
"നാണമില്ലല്ലോ അന്യന്റെ റൂമിൽ കയറാൻ "
ആരുവിന്റെ അതെ ഡയലോഗ് ആരവ് ചോദിച്ചു...
"ഞാൻ റൂം മാറി കയറിയത ഹും "
അവൾ പുച്ഛിച്ചു കൊണ്ട് പറഞ്ഞ് തിരിഞ്ഞു നടന്നു...
പെട്ടന്നാണ് ആരവ് അവളുടെ കൈ കളിൽ പിടിച്ചു കൊണ്ട് അവനിലേക്ക് ചേർത്തത്... അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി...
"എന്താ... ഇത് വിട്ടേ "
അവൾ അവനിൽ നിന്ന് മാറാൻ നോക്കി.
"നിനക്ക് ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ "
അവളെ ഒന്നും ആകെ നോക്കികൊണ്ട് ആരവ് ചോദിച്ചു... ഇതിനെന്താ കുഴപ്പം എന്ന മട്ടിൽ ആരു അവളെ തന്നെ നോക്കി...
"എന്താ ഡീ ഇത് "
അവളുടെ വയറ്റിൽ കൈ വെച്ചുകൊണ്ട് അവൻ ചോദിച്ചു...
അവൾ അവനിൽ നിന്ന് മാറി കൊണ്ട് ദാവണി ശെരിയാക്കി...
"മേലാൽ ഇങ്ങനത്തെ ഡ്രസ്സ് ഇട്ടാൽ..."
അവനൊരു താക്കീതോടെ അവളെ നോക്കി... അവൾ എന്ത് പറയണം എന്നറിയാതെ തല താഴ്ത്തി കൊണ്ട് അവിടെ നിന്ന് തിരിഞ്ഞു നടന്നു....
ആരവ് അവൾ പോവുന്നത് നോക്കികൊണ്ട് അവളുടെ വയറിലെ ചൂട് പകർന്ന കയ്യിലേക്കൊന്ന് നോക്കി...
തിരിച്ചു വീട്ടിലേക്ക് പോവുന്ന വരെയും ആരവിനിൽ പെടാതെ അവൾ നോക്കി... അവൻ വയർ കണ്ട സങ്കടം ആയിരുന്നു അവളിൽ...അവൻ എന്ത് കരുതി കാണും എന്ന് ആലോചിച്ച് അവളുടെ നെഞ്ച് പിടഞ്ഞു...
ആരവ് പക്ഷെ ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഇടയ്ക്ക് അവളെ നോക്കി കൊണ്ടേ ഇരുന്നു.... അവൾ മുഖം ഉയർത്താതെ വേഗം കഴിച്ചെഴുണീറ്റു...
വൈകുന്നേരത്തോട് അടുത്താണ് അവർ തിരിച്ചത്... ആരു റാമിനോടും മാലിനിയോരും യാത്ര പറഞ്ഞു കാറിൽ കയറി... അപ്പോഴും ആരവിനെ ഒന്നും നോക്കിയില്ല അവൾ....
✨️✨️✨️✨️✨️
രാത്രി എന്തോ കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു ആരവിന്... അവളുടെ പൊന്നരഞ്ഞാണം പിണഞ്ഞു കിടക്കുന്ന വയർ മാത്രമായിരുന്നു അവന്റെ ഉള്ളിൽ....
"ഓഹ് പുല്ല് ' അവൻ പിറു പിറുത്ത് കൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തി...
ആരുവിനും മറിച്ചല്ലായിരുന്നു.. വയറിലുള്ള അവന്റെ നോട്ടം ഓർക്കും തോറും അവളിൽ ഒരു തരിപ്പ് പടർന്നു....
✨️✨️✨✨️✨️
"ഏട്ടൻ ആരവ് മോനെ കുറിച്ച് എന്താ അഭിപ്രായം "
ബെഡിൽ കിടക്കുന്ന ദാസ്സിനെ നോക്കി ഭദ്ര ചോദിച്ചു....
"എന്താടോ അങ്ങനെ ചോദിച്ചേ... അവൻ നല്ല പയ്യൻ ആണ്... എനിക്ക് നമ്മുടെ ആദിയുടെപ്പോലെ തന്നെയാ "
ദാസ് ഭദ്രയെ നോക്കി...
"അത്... നമ്മുടെ ആരുമോൾക്ക് മോനെ ആലോചിച്ചാലോ എന്നൊരു ആഗ്രഹം... മാലിനി പറഞ്ഞപ്പോ എന്തോ എനിക്കും തോന്നി അവർ രണ്ടുപ്പേരും നല്ല ചേർച്ച ആണെന്ന്...."
തുടരും😁
അഭിപ്രായം പറയാൻ എന്തിനാ ഇത്ര മടി😒😒