Aksharathalukal

പ്രണയവർണ്ണങ്ങൾ - 41

Part -41
 
"ഇച്ചായാ.... " അവൾ നീട്ടി വിളിച്ചു.
 
" എടി കള്ളി നീ അപ്പോ ഉറക്കം അഭിനയിച്ച് കിടക്കുകയായിരുന്നല്ലേ " എബി അവളുടെ ചെവിക്ക് പിടിച്ച് കൊണ്ട് ചോദിച്ചു.
 
 
"നമ്മൾ ഐസ് ക്രീം കഴിച്ചില്ല ഇച്ചായാ ഞാൻ അത് മറന്ന് പോയി" ക്യതി ചെറിയ കുട്ടിയെ പോലെ പറഞ്ഞു.
 
" ഐസ്ക്രീം .അതും ഈ പാതിരാത്രിക്ക്. നീ ഉറങ്ങാൻ നോക്ക്. അതൊക്കെ നാളെ കഴിക്കാം" അത് പറഞ്ഞ് എബി പുതപ്പ് കൊണ്ട് പുതപ്പിച്ചു.
 
ശേഷം അവൻ്റെ റൂമിലേക്ക് പോയി.
 
 
***
 
"നീ എന്താ ആദി ഉറങ്ങുന്നില്ലേ. സമയം ഒരുപാടായല്ലോ."
 
"ഒന്നൂല്ല പപ്പേ. ഉറക്കം വന്നില്ല .അതാ "
 
"എന്താടാ ആദി .എന്തെങ്കിലും ടെൻഷൻ ഉണ്ടോ " പപ്പ അവൻ്റെ അരികിൽ വന്നിരുന്ന് തോളിൽ തട്ടി കൊണ്ട് ചോദിച്ചു.
 
" ഇല്ല പപ്പ .ഒന്നും ഇല്ല. എട്ടനെയും, എട്ടത്തിനേം കാണാതെ ഒരു സങ്കടം .അതാ "
 
 
" അതാണോ സങ്കടം. അവർ രണ്ടാഴ്ച്ച കഴിഞ്ഞാ മയുൻ്റെ എൻഗേജ്മെൻ്റിനും വരുമല്ലോ. ഇനി നിനക്ക് അത്രേം കാത്തിരിക്കാൻ വയ്യെങ്കിൽ നാളെ തന്നെ പോയി അവരെ ഒന്ന് കണ്ടിട്ട് വാ "
 
പപ്പ ഒരു പുഞ്ചിരിയോടെ പറഞ്ഞ് ആദിയുടെ റൂം വിട്ട് പുറത്തിറങ്ങി.
 
***
 
രാവിലെ എഴുന്നേറ്റ് വന്ന എബി ബാൽക്കണിയിൽ അകലേക്ക് നോക്കി നിൽക്കുന്ന കൃതിയേ ആണ് കണ്ടത്.
 
 
പുറത്ത് നല്ല തണുപ്പ് ഉണ്ടായിരുന്നു.ചെറുതായി മഞ്ഞും പെയ്യുന്നുണ്ട്. ആ ബാൽക്കണിയിൽ നിന്നും നോക്കിയാൽ ആ ബാഗ്ലൂർ നഗരം കാണാം.
 
രാത്രിയായാലും പകൽ ആയാലും വളരെ തിരക്കേറിയ റോഡുകൾ, വാഹനങ്ങൾ .ഫ്ളാറ്റിനു താഴേ ഗ്രവുണ്ടിൽ കുറച്ച് പേർ ഡാൻസ് പ്രക്റ്റിസ് ചെയ്യുന്നുണ്ട്.
 
കൃതി കൈ രണ്ടും കൂട്ടി തിരുമ്മി അതെല്ലാം കണ്ടും കൊണ്ട് നിൽക്കുകയാണ്. എബി ശബ്ദം ഉണ്ടാക്കാതെ പെട്ടെന്ന് അവളെ പിന്നിൽ നിന്നും കെട്ടി പിടിച്ചു.
 
 
കൃതി ഒരു ചിരിയോടെ അകലേക്ക് നോക്കി നിന്നു.
 
"ഇച്ചായാ...'' കൃതി നീട്ടി വിളിച്ചു.
 
'' ഉം... " എബി ഒന്ന് മൂളി.
 
"എടാ ഇച്ചായാ നിനക്ക് എന്താ വായിൽ നാക്ക് ഇല്ലേ .വാ തുറന്ന് സംസാരിക്കാൻ "
 
 
''ഡീ... ഞാൻ ഒന്ന് താഴ്ന്നു തന്നു എന്ന് കരുതി നീ എൻ്റെ തലയിൽ കയറി ഡാൻസ് കളിക്കാല്ലേ' "
 
 
മറുപടിയായി കൃതി ഒന്നു ഇളിച്ചു കാണിച്ചു.
 
 
എബി അവളെ ഇടുപ്പിലൂടെ കൈ ചേർത്ത് കെട്ടി പിടിച്ചു. തനിക്ക് പിന്നിൽ നിൽക്കുന്ന എബിയുടെ ചുടു ശ്വാസം അവളുടെ പിൻ കഴുത്ത് തട്ടുന്നുണ്ടായിരുന്നു.
 
:ഇച്ചായാ''... അവൾ വീണ്ടും നീട്ടി വിളിച്ചു.
 
"എന്താടാ കാര്യം പറ" എബി അവളുടെ തോളിൽ താടി വച്ചു കൊണ്ട് ചോദിച്ചു.
 
 
''ഇച്ചായന് ശരിക്കും എന്നേ ഇഷ്ട്ടമാണോ. അതോ ഇനി അന്ന് പറഞ്ഞപ്പോലെ വെറും ഫ്രണ്ട്ഷിപ്പ് ആണോ"
 
എബി അതിനു മറുപടി പറയാതെ തന്നെ നിന്നു.
 
 
"ഇച്ചായാ പറയ്"
 
 
" പറയണോ" എബി ചിരിയോടെ ചോദിച്ചു.
 
 
" ഉം പറ"
 
അത് പറഞ്ഞതും എബി അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി.
 
 
" ഈ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പറഞ്ഞ് തരേണ്ടത് അല്ല. നിനക്ക് ഫീൽ ചെയ്യ്ത് അറിയേണ്ടതാണ്.'' എബി അവളുടെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു.
 
 
അത് കേട്ടതും കൃതി അവൻ്റെ കാലിൽ കയറി നിന്ന് ഉയർന്ന് അവൻ്റെ നെറ്റിയിൽ ഉമ്മ വച്ചു. എബി കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു.
 
 
"ഇങ്ങനെ നിന്നാൽ മതിയോ. പോയി റെഡിയാവ്. ഓഫീസിൽ പോവണ്ടേ " എബി തിരക്കിട്ട് പറഞ്ഞു.
 
"എനിക്ക് വയ്യ. ഞാൻ ഇന്ന് വരുന്നില്ല" കൃതി മടിയോടെ അവൻ്റെ തോളിലേക്ക് ചാരി കൊണ്ട് പറഞ്ഞു.
 
" പറ്റില്ല അമ്മു. നീ ഓഫീസിലേക്ക് വന്നില്ലെങ്കിലും കുഴപ്പം ഇല്ലായിരുന്നു. പക്ഷേ നിന്നെ ഇവിടെ ഒറ്റക്ക് ഇരുത്തി പോവാൻ എനിക്ക് പറ്റില്ല. അതു കൊണ്ട് എൻ്റെ പൊന്നുമോൾ വേഗം പോയി കുളിച്ച് റെഡിയാവാൻ പോ"
 
 
" പ്ലീസ് ഇച്ചായാ "
 
 
" പറ്റില്ല " എബി സ്വരം കടുപ്പിച്ചതും അവൾ റെഡിയാവാനായി പോയി .
 
 
***
 
''അമ്മു ദാ ഡിസൈൻ.ഓഫീസിലെ മാഡം നിനക്ക് അറിയാത്ത വർക്ക് ആണ് തരുന്നതെങ്കിൽ വീട്ടിൽ വന്ന് ചെയ്യാം എന്ന് പറയണം കേട്ടല്ലോ " ദോശ അവളുടെ വായിലേക്ക് വച്ചു കൊടുത്ത് കൊണ്ട് എബി പറഞ്ഞു.
 
" അത് ഞാൻ എറ്റു ഇച്ചായാ. ഇന്നലെ ഇച്ചായൻ പറഞ്ഞതിൻ്റെ ഒപ്പം എൻ്റെ കുറച്ച് അഭിനയം കൂടി ആയപ്പോൾ ആ മാഡം ഞാൻ നല്ല ആത്മാർത്ഥത ഉള്ള ആളാണ് എന്ന് കരുതിയിട്ടുണ്ട് "
 
ഭക്ഷണം കഴിച്ച് കഴിഞ്ഞതും അവർ ഓഫീസിലേക്ക് ഇറങ്ങി.
 
 
ഓഫീസിൽ കൃതി വർക്ക് ചെയ്യ്തു കൊണ്ടിരിക്കുമ്പോഴാണ് എംഡി അവളെ വിളിക്കുന്നുണ്ട് എന്ന് ജീവന വന്ന് പറഞ്ഞത്.
 
അത് കേട്ടതും കൃതി ഒന്ന് പതറി. എൻ്റെ ഭഗവാനെ കള്ളി വെളിച്ചത്തായോ. അവൾ ടെൻഷനോടെ പുറത്തേക്ക് നടന്നു. പോകാൻ നേരം എബിയെ ഒന്ന് നോക്കി.
 
ധൈര്യമായി പോവാൻ എബി കണ്ണു കൊണ്ട് ആക്ഷൻ കാണിച്ചു
 
"ജീവന " എബി ജീവനയെ ഒന്ന് വിളിച്ചു
 
"എന്താ അമർ " അവൾ ചോദിച്ചു
 
"എന്തിനാ ആ കുട്ടിയെ വിളിച്ചേ. എന്തെങ്കിലും പ്രശ്നം ഉണ്ടോ."
 
 
" എയ് പ്രശ്നം ഒന്നും അല്ല .ഇന്നലെ എതോ ഒരു ഡ്രസ്സ് ഡിസൈൻ ആ കുട്ടി ഡിസൈൻ ചെയ്യ്തു. അത് എംഡിക്ക് ഇഷ്ടമായി. പിന്നെ ആ ഡിസൈനിങ്ങ് സെക്ഷനിലെ മാഡവും ആ കുട്ടിയെ കുറിച്ച് നല്ല കമൻ്റ്സ് ആണ് കൊടുത്തത്.
 
അതു കൊണ്ട് അശോക് സാർ നേരിട്ട് അഭിനന്ദിക്കാൻ വിളിക്കുന്നതാണ്. ആ കുട്ടിയുടെ കഷ്ടക്കാലം''
 
 
"അതെന്താ ജീവനാ അങ്ങനെ പറഞ്ഞേ. അഭിനന്ദിക്കുന്നത് നല്ല കാര്യം അല്ലേ."
 
 
"അഭിനന്ദിക്കുന്നത് നല്ല കാര്യം ആണ് പക്ഷേ അത് അശോക് സാർ ആയ കാരണം ആണ് ഒരു പേടി. കാര്യം നല്ല ബിസിനസ് മാൻ ആണെങ്കിലും സ്വഭാവം അത്ര ശരിയല്ല "
 
 
"ജീവന എന്താ ഉദേശിക്കുന്നേ എനിക്ക് മനസിലായില്ല." എബി സംശയത്തോടെ ചോദിച്ചു.
 
 
" അത് പിന്നെ... സാർ എത്ര പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട് എന്ന് കണക്കില്ല. സാറിന് ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ സ്വന്തം ആക്കണം എന്ന് ആഗ്രഹിച്ചാൽ സാർ അത് നേടിയിരിക്കും. ആ കുട്ടിക്ക് അങ്ങനെ ഒന്നും ഉണ്ടാവാതിരിക്കട്ടെ "
 
 
ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞ് അവൾ അവളുടെ ക്യാബിനിലേക്ക് പോയി. അവൾ പറയുന്നത് കേട്ട് എ ബിയുടെ മനസമാധാനവും.
 
എത്രയും പെട്ടെന്ന് ഇവിടത്തെ ജോലി തീർത്ത് തിരിച്ച് പോവണം. കൃതിയുടെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ എന്നേ കൊണ്ട് കഴിയില്ല.
 
കൃതി തിരിച്ചെത്തുന്നവരെ എബിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. തിരച്ച് വന്നതിനു ശേഷവും വിഷ്ണുവും ആനന്ദും കൂടെ ഉള്ളതിനാൽ അവന് ഒന്നും ചോദിക്കാനായില്ല.
 
***
 
 
" അയാൾ ക്യാബിനിലേക്ക് വിളിപ്പിച്ച് നിന്നോട് എന്താ പറഞ്ഞേ " ബസ് ഇറങ്ങി നടക്കുന്ന കൃതിയോട് അവൻ ചോദിച്ചു.
 
 
" പ്രത്യേകിച്ച് ഒന്നും ഇല്ല ഇച്ചായാ.നന്നായി വരച്ചിട്ടുണ്ട്.ഇതേ രീതിയിൽ ഇനിയും പെർഫോം ചെയ്യാൻ പറഞ്ഞു .പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. "
 
 
"എന്ത് "
 
 
"I like you എന്ന് "
 
" ഉം.. "എബി ഒന്ന് അമർത്തി മൂളി.
 
 
"എന്താ ഇച്ചായാ ഒരു സന്തോഷം ഇല്ലാത്തെ.ഇച്ചായൻ വരച്ച് തന്നത് അല്ലെ ഞാൻ അവിടെ കൊടു കൊടുത്തേ. അപ്പോ ഇച്ചായന് അല്ലേ ക്രെഡിറ്റ് "അവർ ചിരിയോടെ പറഞ്ഞു.
 
 
" ഉം.. "
 
 
"എന്താ ഇച്ചായാ പറ്റിയെ എന്താ ഒരു ഗൗരവം"
 
 
" എയ് ഒന്നൂല്ല"
 
***"
 
 
"ഇച്ചായാ ഇച്ചായന് ഐസ്ക്രീം എടുക്കട്ടെ" രാത്രി ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അടുക്കള ക്ലീൻ ചെയ്യ്തു കൊണ്ടിരിക്കേ ബാൽക്കണിയിൽ ഇരിക്കുന്ന എബിയോടായി ചോദിച്ചു.
 
 
" എയ്. എനിക്ക് വേണ്ട'' എബി പറഞ്ഞു.
 
അവൾ ഐസ് ക്രീം എടുത്ത് എബിയുടെ അരികിലേക്ക് വന്നു.
 
 
"ശരിക്കും വേണ്ടേ ഇച്ചായാ''
 
 
" വേണ്ട" എബി ഗൗരവത്തിൽ പറഞ്ഞു.
 
'' വേണ്ടെങ്കിൽ വേണ്ട "അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞ് നടന്നതും എബി അവളുടെ കൈയ്യിൽ പിടിച്ച് തൻ്റെ മടിയിലേക്ക് ഇരുത്തി.
 
 
' (തുടരും)
 
🖤ഇച്ചായന്റെ പ്രണയിനി 🖤
 
 

പ്രണയവർണ്ണങ്ങൾ - 42

പ്രണയവർണ്ണങ്ങൾ - 42

4.7
8298

Part -42   '' വേണ്ടെങ്കിൽ വേണ്ട "അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞ് നടന്നതും എബി അവളുടെ കൈയ്യിൽ പിടിച്ച് തൻ്റെ മടിയിലേക്ക് ഇരുത്തി.   "ഇച്ചായന് എന്താ പറ്റിയെ മുഖത്ത് ആകെ ഒരു ഗൗരവും സ്റ്റേഷനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ "     അവൾ സ്പൂൺ കൊണ്ട് ഐസ്ക്രീം എടുത്ത് കഴിച്ചു കൊണ്ട് ചോദിച്ചു.   "ഡീ ശരിക്കും നിനക്ക് എൻ്റെ സ്നേഹം ഫീൽ ചെയ്യുന്നില്ലേ.അതാണോ നീ രാവിലെ എന്നോട് അങ്ങനെ ചോദിച്ചേ "   "ഈ ഇച്ചായൻ ഇത് എന്തൊക്കെയാ ഈ പറയുന്നേ.ഇച്ചായന് ആദ്യം എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ എന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോ. ...." അവൾ പറഞ്ഞ് നിർത്തി.   " പക്ഷേ ഇപ്