Aksharathalukal

പ്രണയവർണ്ണങ്ങൾ - 42

Part -42
 
'' വേണ്ടെങ്കിൽ വേണ്ട "അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞ് നടന്നതും എബി അവളുടെ കൈയ്യിൽ പിടിച്ച് തൻ്റെ മടിയിലേക്ക് ഇരുത്തി.
 
"ഇച്ചായന് എന്താ പറ്റിയെ മുഖത്ത് ആകെ ഒരു ഗൗരവും സ്റ്റേഷനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ "
 
 
അവൾ സ്പൂൺ കൊണ്ട് ഐസ്ക്രീം എടുത്ത് കഴിച്ചു കൊണ്ട് ചോദിച്ചു.
 
"ഡീ ശരിക്കും നിനക്ക് എൻ്റെ സ്നേഹം ഫീൽ ചെയ്യുന്നില്ലേ.അതാണോ നീ രാവിലെ എന്നോട് അങ്ങനെ ചോദിച്ചേ "
 
"ഈ ഇച്ചായൻ ഇത് എന്തൊക്കെയാ ഈ പറയുന്നേ.ഇച്ചായന് ആദ്യം എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ എന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോ. ...." അവൾ പറഞ്ഞ് നിർത്തി.
 
" പക്ഷേ ഇപ്പോ ഇച്ചായൻ്റെ കൺമുന്നിൽ ഞാൻ എപ്പോഴും വേണമെന്ന് അറിയാം" അവൾ അവൻ്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
 
" ഇതൊക്കെ നിന്നോട് ആരാ പറഞ്ഞേ. എനിക്ക് അങ്ങനെ ഒന്നും ഇല്ല. " എബി അത് പറഞ്ഞതും കൃതിയുടെ മുഖഭാവം മാറി.
 
 
" ഉം " അവൾ അത് പറഞ്ഞ് എബിയുടെ മടിയിൽ നിന്ന് എഴുന്നേൽക്കാൻ നിന്നതും അവൻ അവളേ ബലമായി പിടിച്ചിരുത്തി.
 
 
"നിന്നെ അല്ലാതെ മറ്റൊരാളേയും ഞാൻ ഇത്രമേൽ ഭ്രാന്തമായ് പ്രണയിച്ചിട്ടില്ല. ഒരു പക്ഷേ ആൻവി അല്ലാതെ മറ്റൊരു പെണ്ണും എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന ഉറപ്പിച്ചിരുന്ന ആൾ ആയിരുന്നു ഞാൻ പക്ഷേ ഇപ്പോ.... "
 
 
"ഇച്ചായാ ഐസ്ക്രീം വേണോ " എബി കാര്യമായി പറയുന്നതിനിടയിൽ കൃതി അത് പറഞ്ഞപ്പോൾ എബിക്ക് ദേഷ്യം വന്നു.
 
 
" വേണ്ട." അവൻ സ്വരം കടുപ്പിച്ച് പറഞ്ഞു.
 
 
'' എന്നാ ഞാനിത് കൊണ്ടുപോയി വക്കട്ടെ" അത് പറഞ്ഞ് കൃതി നേരെന്ന അകത്തേക്ക് നടന്നു.
 
"മനുഷ്യൻ ഇവിടെ സീരിയസ്സായി ഒരു കാര്യം പറയുമ്പോഴാണ് അവളുടെ ഒരു ഐസ്ക്രീം " എബി പിറുപിറുത്തു കൊണ്ട് പിന്നിലേക്ക് തല ചാരി വച്ച് ചെയറിൽ ഇരുന്നു.
 
 
"ഇച്ചായാ ഇച്ചായൻ ഉറങ്ങിയോ " അവൾ എബിയെ തട്ടി വിളിച്ച് കൊണ്ട് ചോദിച്ചു.
 
 
" ഉം.ഉറങ്ങി'' അവൻ കണ്ണടച്ചു കിടന്ന് കൊണ്ട് തന്നെ പറഞ്ഞു
 
 
"സോറി ഇച്ചായാ.ഇച്ചായൻ എന്നേ കളിപ്പിച്ചതുകൊണ്ട് അല്ലേ ഞാനും അങ്ങനെ പറഞ്ഞേ. സോറി " അവൾ നിഷ്കുവായി പറഞ്ഞു.
 
അവളുടെ മുഖഭാവം കണ്ടതും എബിയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.
 
കൃതി എബിയുടെ മടിയിൽ അവന് അഭിമുഖമായി ഇരുന്നു.
 
 
"ഇച്ചായാ.ഇച്ചായന് ഞാൻ  ഒരു ഉമ്മ തരട്ടേ "
 
" ഉം " എബി പുഞ്ചിരിയോടെ മൂളി.
 
കൃതി അവൻ്റെ മുഖം കൈകളിൽ എടുത്തു. ശേഷം നെറ്റിയിൽ ഒരു ഉമ്മ വച്ചു.
 
 
"അയ്യേ... ഇതാണോ നിൻ്റെ ഒരു ഉമ്മ. നിൻ്റെ ചോദ്യം കേട്ടപ്പോ ഞാൻ ഒരു ഫ്രഞ്ച് 'പ്രതീക്ഷിച്ചു. "
 
 
"ഒന്നു പോ ഇച്ചായാ.എ തു സമയവും ഇങ്ങനെയുള്ള വർത്താനമേ വായിൽ വരുള്ളൂ. നാണക്കേട് "
 
 
" എന്നിക്ക് എന്തിന് നാണക്കേട്  .ഞാൻ എൻ്റെ സ്വന്തം ഭാര്യയോടല്ലേ ചോദിച്ചേ. അല്ലാതെ വല്ലവരോടും അല്ലല്ലോ "
 
 
കൃതി ഒന്നു മിണ്ടാതെ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ് കിടന്നു.എബി തൻ്റെ ഇരു കൈകൾ കൊണ്ടും അവളെ ഇറുക്കെ കെട്ടിപിടിച്ചു.
 
''നിൻ്റെ എറ്റവും വലിയ ആഗ്രഹം എന്താ.ഐ മീൻ ഡ്രീം"ക്യതിയെ നോക്കി കൊണ്ട് ചോദിച്ചു.
 
 
''എൻ്റെ സ്വപ്നമോ .എൻ്റെ സ്വപ്നം.... " അവൾ കുറച്ച് നേരം ആലോചിച്ച് ഇരുന്നു.
 
 
''ആ .. പറയട്ടേ ഇച്ചായാ "
 
 
" ഉം. പറയ്.ഞാൻ കേൾക്കട്ടെ " അവൻ ആകാംഷയോടെ പറഞ്ഞു.
 
 
"വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ല. ഞാനും ഇച്ചായനും പിന്നെ നമ്മുടെ മക്കളും, പിന്നെ അമ്മയും, പപ്പയും, ആദിയും മുത്തശ്ശിയും ഒക്കെ ഉള്ള ഒരു കുഞ്ഞു കുടുംബം.
 
 
"നമ്മുടെ കുട്ടികൾ എന്ന് പറഞ്ഞാ എത്ര പേർ "
 
 
" അത് പിന്നെ.... ഒരു 5 കുട്ടികൾ.അത്ര മതി"
 
 
" അഞ്ചോ " എബി അത്ഭുതത്തോടെ ചോദിച്ചു.
 
 
" ആ .അതെ നമ്മളെ പോലെ 5 കുട്ടികൾ. നല്ല രസം ഉണ്ടാവുംല്ലേ ഇച്ചായാ "
 
 
" രസം ഒക്കെ ഉണ്ടാവും. പക്ഷേ പോലീസുക്കാരനായ ഞാൻ തന്നെ ജനസംഖ്യ കൂട്ടുക എന്ന് പറഞ്ഞാൽ.ഉം സാരില്ലാ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാം. ഇനി ബാക്കി പറ നീ"
 
 
"പിന്നെ നമ്മുടെ ആദിക്ക് നല്ല ഒരു പെൺകുട്ടിയെ കണ്ടു പിടിച്ച് കൊടുക്കണം. പിന്നെ ഞാൻ ഇച്ചായൻ്റെയും നമ്മുടെ കുട്ടികളുടെ ഒക്കെ കാര്യം നോക്കി ഇങ്ങനെ സന്തോഷത്തോടെ ജീവിക്കും. ഇനി നമ്മുക്ക് കുട്ടികൾ ഉണ്ടാവുമ്പോൾ ഇച്ചായന് ഇപ്പോ എന്നോടുള്ള സ്നേഹം കുറയുമോ "
 
 
" അതെങ്ങനെ കുറയാനാ. നമ്മുക്ക് എത്ര കുട്ടികൾ ഉണ്ടായാലും എൻ്റെ ആദ്യത്തെ കുഞ്ഞ് നീ മാത്രം ആയിരക്കും" അവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് എബി പറഞ്ഞു.
 
അവൾ ഒന്നുകൂടി അവൻ്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് കിടന്നു.
 
 
''ഇപ്പോ നീ ഈ പറഞ്ഞത് ഞാൻ നിൻ്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമുള്ള സ്വപ്നങ്ങൾ അല്ലേ. ഇതൊക്കെ ഇവിടെ നിൽക്കട്ടെ. ഇനി ഞാൻ വരുന്നതിനു മുൻപുള്ള സ്വപ്നങ്ങളെ കുറിച്ച് പറയ്".
 
 
"അങ്ങനെ ചോദിച്ചാൽ എനിക്ക് കുറേ വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആദ്യം പഠിച്ച് ഒരു ജോലി വാങ്ങി ഫിനാൻഷ്യലി ഇൻ്റിപെൻ്റൻ്റ് ആവണം. പിന്നെ ഞാൻ അനാഥയായതുകൊണ്ട് ആണോ എന്നറിയില്ല എൻ്റെ സ്വപ്നങ്ങളും അത്തരത്തിൽ ഉള്ള വയായിരുന്നു.
 
നൊന്തു പ്രസവിച്ച് ഒരായുഷ്ക്കാലം മുഴുവൻ നോക്കി വളർത്തിയ മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു പാട് അച്ഛനമ്മമ്മാർ ഈ ലോകത്തുണ്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.
 
 
തൻ്റെതല്ലാത്ത കാരണങ്ങളാൽ അനാഥനായി ജീവിക്കേണ്ടി വരുന്ന ഒരുപാട് കുരുന്നുകൾ ഉണ്ട്. അവർക്ക് വേണ്ടി ജീവിക്കണം.
 
 
സമൂഹം ഒറ്റപ്പെടുത്തിയ, ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഭാഗം മനുഷ്യരുണ്ട്. ട്രാൻസ്ജൻ്റെഴ്സ് അവർക്ക് വേണ്ടി അവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം.
 
 
പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്ന ഒരുപാട് പെൺകുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തിലുള്ള കുട്ടികളെ സമൂഹം ഒരു ഇരയായി മാത്രമേ നോക്കിക്കാണം.
 
ഇവർക്കെല്ലാവർക്കും ഈ സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്.ഇവർക്കെല്ലാവർക്കും ഒരു താങ്ങായി, തണലായി കൂടെ നിൽക്കണം എന്നാണ് എൻ്റെ സ്വപ്നം.
 
 
(ഇത് ക്യതിയുടെ മാത്രം സ്വപ്നം അല്ല. എൻ്റെ കൂടി സ്വപ്നം ആണ്. നമ്മുടെ പലരുടേയും സ്വപ്നം ആയിരിക്കാം. ഇവ സ്വപ്നങ്ങൾ മാത്രമ്മാക്കാതെ പ്രവൃത്തിയിലേക്ക് കൂടി കൊണ്ടുവരാൻ ശ്രമിക്കുക)
 
 
നമ്മളിലൂടെ ഒരാൾ എങ്കിൽ ഒരാൾ സന്തോഷിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ വിജയം അല്ലേ ഇച്ചായാ." കൃതി പറയുന്നത് കേട്ട് ഒരു നിമിഷം എബി അവളെ തന്നെ നോക്കി നിൽക്കുകയാണ്.
 
അത് പറയുമ്പോൾ കൃതിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
 
'' ഇത് ഇനി മുതൽ നമ്മുടെ സ്വപ്നം ആണെടി " എബി അവളുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു.
 
"സമയം ഒരു പാടായി പോയി കിടക്കാൻ നോക്ക് "ക്യതി എബിയുടെ മടിയിൽ നിന്നും എഴുന്നേൽക്കാൻ നിന്ന് കൊണ്ട് പറഞ്ഞു .
 
 
"ഒരു മിനിറ്റ് " എബി വീണ്ടും അവളെ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു. "
 
 
"എന്താ ഇച്ചായാ എന്താ കാര്യം"
 
" ഞാനും ഒന്ന് തരട്ടെ " എബി കള്ള ചിരിയോടെ ചോദിച്ചു.
 
 
"എന്ത് " അവൾ മനസിലാവാതെ ചോദിച്ചു.
 
 
" കിസ്സ് "
 
 
"അതിനെന്താ തന്നോ " അവൾ കവിൾ കാണിച്ചു കൊണ്ട് പറഞ്ഞു.
 
 
"അവിടെ അല്ല കൊച്ചേ. ദാ ഇവിടെ " അവളുടെ ചുണ്ടിൽ കൈവച്ച് കൊണ്ട് അവൻ പറഞ്ഞു.
 
 
അത് കേട്ടതും കൃതി നാണത്തോടെ തല താഴ്ത്തി. അവൻ അവളുടെ മുഖം കൈകളിൽ എടുത്ത് തൻ്റെ മുഖത്തോട് ചേർക്കാൻ നിന്നതും അവൻ പെട്ടെന്ന് കൈ അവളുടെ മുഖത്ത് നിന്നും എടുത്തു.
 
 
"അമ്മു നീ പോയി കിടന്നോ "
 
 
"എന്താ ഇച്ചായാ എന്താ പറ്റിയെ.മുഖം ഒക്കെ വല്ലാതെ "
 
 
" എയ് ഒന്നൂല്ല."
 
 
" പറ ഇച്ചായ. അല്ലാതെ ഞാൻ പോവില്ല"
 
 
" അത്... അത് പിന്നെ നീ ഇപ്പോ ചെറിയ ഒരു കുട്ടിയല്ലേ. Now ഫിസിക്കൽ റിലേഷൻഷിപ്പ് ഈസ് നോട്ട് ഗുഡ്. നിനക്ക് കുറച്ച് മെച്ചൂരിറ്റി വരട്ടെ" എബി ചിരിയോടെ പറഞ്ഞു.
 
 
" അതിന് മെച്ചുരിറ്റിയും ഉമ്മയും തമ്മിൽ എന്താ ബന്ധം "
 
 
''അത് പിന്നെ കൺഡ്രോളിഫിക്കേഷൻ പോയാൽ പിന്നെ പറഞ്ഞിട്ട് ക്കാര്യം ഇല്ല.''
 
 
"ഇച്ചായൻ ഇത് എന്തൊക്കെയാ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല"
 
 
" നീ ഒന്ന് പോയി കിടന്ന് ഉറങ്ങിയേ അമ്മു. വെറുതെ മനുഷ്യൻ്റെ മനസ് മാറ്റാൻ " എബി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
 
 
" ഉം " അത് പറഞ്ഞ് കൃതി അവളുടെ മുറിയിലേക്ക് പോയി.
 
 
(തുടരും)
 
🖤ഇച്ചായന്റെ പ്രണയിനി 🖤
 
 

പ്രണയവർണ്ണങ്ങൾ - 43

പ്രണയവർണ്ണങ്ങൾ - 43

4.7
8173

Part -43   ''ഈ ഇച്ചായന് ഇത് എന്താ പറ്റിയെ ആവോ " അവൾ പിറുപിറുത്തു കൊണ്ട് മുറിയിലേക്ക് പോയി.   കൃതി പോയതും എബി ഫോൺ എടുത്ത് ജീവനയുടെ നമ്പറിലേക്ക് ഡയൽ ചെയ്യ്തു.     ''ഹലോ. അമർ എന്താ ഈ സമയത്ത് "     " എയ് ഞാൻ വെറുതെ വിളിച്ചതാ. രണ്ട് ദിവസമായി താൻ ബിസി ആയിരുന്നല്ലോ. അത് കൊണ്ട് വിളിച്ചതാ''   "അതെ അമർ.ഇന്നലേയും ഇന്നുമായി കുറച്ച് തിരക്കിൽ ആയിരുന്നു. നമ്മുടെ അശോക് സാറിൻ്റെ ഫാദർ ഓഡിറ്റിങ്ങിനു വരും മറ്റന്നാൾ. അതു കൊണ്ട് ഫിനാൻഷ്യൽ സെക്ഷൻ ഒന്നു ക്ലിയർ ചെയ്യാൻ ഉണ്ട്"     '' അപ്പോ ഫയൽ ഒക്കെ വീട്ടിൽ കൊണ്ടുവന്നു കൂടേ തനിക്ക്" എബി ചോദിച്ചു.