Aksharathalukal

പ്രണയവർണ്ണങ്ങൾ - 43

Part -43
 
''ഈ ഇച്ചായന് ഇത് എന്താ പറ്റിയെ ആവോ " അവൾ പിറുപിറുത്തു കൊണ്ട് മുറിയിലേക്ക് പോയി.
 
കൃതി പോയതും എബി ഫോൺ എടുത്ത് ജീവനയുടെ നമ്പറിലേക്ക് ഡയൽ ചെയ്യ്തു.
 
 
''ഹലോ. അമർ എന്താ ഈ സമയത്ത് "
 
 
" എയ് ഞാൻ വെറുതെ വിളിച്ചതാ. രണ്ട് ദിവസമായി താൻ ബിസി ആയിരുന്നല്ലോ. അത് കൊണ്ട് വിളിച്ചതാ''
 
"അതെ അമർ.ഇന്നലേയും ഇന്നുമായി കുറച്ച് തിരക്കിൽ ആയിരുന്നു. നമ്മുടെ അശോക് സാറിൻ്റെ ഫാദർ ഓഡിറ്റിങ്ങിനു വരും മറ്റന്നാൾ. അതു കൊണ്ട് ഫിനാൻഷ്യൽ സെക്ഷൻ ഒന്നു ക്ലിയർ ചെയ്യാൻ ഉണ്ട്"
 
 
'' അപ്പോ ഫയൽ ഒക്കെ വീട്ടിൽ കൊണ്ടുവന്നു കൂടേ തനിക്ക്" എബി ചോദിച്ചു.
 
 
" എയ് അത് നടക്കില്ല അമർ.ഇംപോട്ടൻറ് ഫയൽസ് ആണ്. ഓഡിറ്റിങ്ങ് ടൈംമിൽ മാത്രമേ ആ ഫയലുകൾ ലോക്കറിൽ നിന്നും എടുക്കുക പോലും ചെയ്യുകയുള്ളു. "
 
 
" അപ്പോ ഫയൽ ഇപ്പോ ലോക്കറിൽ ആണോ"
 
 
" ഇപ്പോ ഓഡിറ്റിങ്ങ് അല്ലേ അതൊക്കെ അശോക് സാറിൻ്റെ ക്യാബിനിൽ ആണ് "
 
 
" അപ്പോ ശരി ജീവന. നാളെ കാണാം. ഗുഡ് നൈറ്റ് "അറിയാനുള്ള വിവരം അറിഞ്ഞ് കഴിഞ്ഞതും എബി ഫോൺ കട്ട് ചെയ്തു
 
 
ഇതാണ് നല്ല അവസരം. ജോലികൾ എല്ലാം വേഗം തീർത്ത് ഉടൻ തന്നെ ഇവിടെ നിന്നും പോകണം.
 
മനസിൽ ഓരോന്ന് തിരുമാനിച്ചുറപ്പിച്ച് എ ബി മുറിയിലേക്ക് പോയി.
 
 
***
 
"ഇച്ചായാ ഞാൻ ഇന്ന് ഓഫീസിൽ വരണോ " എബി അവളെ ഭക്ഷണം കഴിപ്പിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
 
 
" ഉം .വരണം കൃതി. നിന്നെ കൊണ്ട് ഇന്ന് അത്യവശ്യമായി ഒരു കാര്യം ചെയ്യാനുണ്ട്. പറ്റുമെങ്കിൽ ഈ ആഴ്ച്ച തന്നെ ജോലി എല്ലാം തീർത്ത് നമ്മുക്ക് തിരികെ പോവണം'' എബി അവളുടെ വായിലേക്ക് ഭക്ഷണം വച്ചു കൊണ്ട് അവൻ പറഞ്ഞു.
 
''എന്താ ഇച്ചായാ എന്താ ഞാൻ ചെയ്യേണ്ടത് "
 
 
"ഓഫീസിൽ ഇന്നും നാളെയും ഓഡിറ്റിങ്ങ് ആണ്. അതു കൊണ്ട് കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകൾ ലോക്കറിൽ നിന്നും പുറത്തെടുക്കും. പക്ഷേ പ്രശ്നം എന്താണ് എന്ന് വച്ചാൽ അതെല്ലാം അശോകിൻ്റെ കാമ്പിനിലാണ്"
 
 
" ഇനി എന്ത് ചെയ്യും ഇച്ചായാ "
 
 
" അശോകിനെ കുറച്ച് നേരത്തേക്ക് കാബിനിൽ നിന്നും പുറത്തിറക്കിയാൽ നമ്മുക്ക് ഫയൽ എടുക്കാം. അതിന് നീ വിചാരിക്കും"
 
 
" അതിന് ഞാൻ എന്ത് ചെയ്യാനാ ഇച്ചായാ "
 
" നീ ഓഫീസിൽ വച്ച് ഒന്ന് അഭിനയിച്ചാൽ മതി. ബാക്കി കാര്യം ഞാൻ എറ്റൂ "
 
 
" ഞാൻ എന്ത് അഭിനയിക്കാൻ " അവൾ സംശയത്തോടെ ചോദിച്ചു
 
"അതൊക്കെ ഞാൻ പറയാം"
 
 
***
 
ബസിൽ കയറിയതും എബി നേരെ ജീവനയുടെ അരികിൽ വന്ന് ഇരുന്നു. ഓഫീസിലെ ഫയലുകളെ കുറിച്ചും മറ്റു ഡൊക്യുമെൻസിനെ കുറിച്ചും അറിയാൻ ആണ് അവൻ അങ്ങനെ ചെയ്യ്തത്.
 
 
പക്ഷേ ജോലിയുമായി ബന്ധപ്പെട്ടാണെങ്കിലും എബി ജീവനയോട് സംസാരിക്കുന്നത് ക്യതിക്ക് തീരെ ഇഷ്ടമായിരുന്നില്ല. എന്നാൽ കൃതിക്ക് അതൊന്നും ശ്രദ്ധിക്കാനുള്ള അവസ്ഥയിൽ അല്ലായിരുന്നതിനാൽ അവൾ സീറ്റിലേക്ക് തല ചായ്ച്ച വച്ച് പുറത്തേക്ക് നോക്കി കിടന്നു.
 
 
"കൃതു " വിഷ്ണു അരികിൽ വന്ന് ഇരുന്നപ്പോൾ ആണ് കൃതി കണ്ണ് തുറന്നത്.
 
 
"എന്താടോ ഒരു മൂഡ് ഓഫ് "
 
 
''എയ് ഒന്നൂല്ല"കൃതി താൽപര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു.
 
"സംസ്ക്യതി എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു."
 
 
" വിഷ്ണു എനിക്ക് തീരെ സുഖം ഇല്ല നമ്മുക്ക് പിന്നീട് സംസാരിക്കാം"
 
 
"എന്താ ... എന്താ പറ്റിയെ വയ്യേ." അവൻ ചോദിച്ചു.
 
 
" എയ് ഇറ്റ്സ് ഓക്കെ " അത് പറഞ്ഞ് അവൾ സീറ്റിലേക്ക് ചാരി കിടന്നു.
 
 
"തനിക്ക് സുഖമില്ലെങ്കിൽ താൻ ഒന്നും സംസാരിക്കണ്ട. ഞാൻ പറയുന്നത് കേട്ടാൽ മതി. തന്നോട് ഇത് തുറന്ന് പറയാതെ എനിക്ക് മനസമാധാനത്തോടെ ഒന്നിരിക്കാൻ പോലും വയ്യ "
 
 
വിഷ്ണു പറഞ്ഞത് കേട്ട് ക്യതി ഒന്നും മനസിലാവാതെ അവനെ തന്നെ നോക്കി ഇരുന്നു.
 
 
"ഫസ്റ്റ് ടൈം കണ്ടപ്പോൾ തന്നെ എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടം ആയി. ഇനിയുള്ള ജീവിതത്തിൽ താൻ കൂടെ ഉണ്ടാവണം എന്ന തോന്നൽ.l LOVE " വിഷ്ണു പറഞ്ഞവസാനിപ്പിക്കും മുൻപേ കൃതി എതിർത്തു.
 
 
" ഇയാൾ എന്താ പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസിലായി. പക്ഷേ എനിക്ക് താൽപര്യം ഇല്ല. എൻ്റെ എൻഗേജ്മെൻ്റ് കഴിഞ്ഞതാണ് .S0RRY "
 
 
അത് കേട്ടതും വിഷ്ണു ഒന്ന് ഞെട്ടി.
 
 
"സോറി .ഞാൻ അറിഞ്ഞിരുന്നില്ല. കല്യാണം ആയല്ലേ. ഓക്കെ ആൾ എന്ത് ചെയ്യുന്നു "
 
 
"ഇച്ചായൻ പോലീസ് ആണ്. ഐ പി എസ്"
 
 
'' എന്നാ ശരി.ആനന്ദ് വിളിക്കുന്നുണ്ട്. " അത് പറഞ്ഞ് വിഷ്ണു അവിടെ നിന്നും എഴുന്നേറ്റ് ആനന്ദിൻ്റെ അടുത്ത് ചെന്നിരുന്നു.
 
 
"എടാ നിൻ്റെ അടുത്ത് നേത്രയുടെ നമ്പർ ഉണ്ടോ " വിഷ്ണു ആനന്ദിനോടായി ചോദിച്ചു.
 
 
'' ഇല്ല എന്താ "
 
 
''എയ് ഒന്നൂല്ല വെറുതെ ചോദിച്ചതാ"
 
 
"സംസ്ക്യതി എന്താ പറഞ്ഞത് "ആനന്ദ് ചോദിച്ചു.
 
 
" അവളുടെ എൻഗേജ്മെൻ്റ് കഴിഞ്ഞതാടാ. ചെക്കൻ ഐപി എസ് ആണ്. ഇനി ഒരു പ്രതിക്ഷ നേത്രയാണ് "
 
 
"എന്ത് '' ആനന്ദ് സംശയത്തോടെ ചോദിച്ചു.
 
 
"അല്ല സംസ്കൃതി പോയാൽ നേത്ര. അവൾ കമ്മിറ്റഡ് ആണോ എന്തോ. എവിടുന്നെങ്കിലും അവളുടെ നമ്പർ സംഘടിപ്പിക്കണം. എന്താണാവോ ഇന്ന് വരാഞ്ഞേ "
 
 
"എടാ നീ എന്ത് കോഴിയാടാ. ഓന്തുപോലും ഇങ്ങനെ നിറം മാറില്ല " ആനന്ദ് ദേഷ്യത്തോടെ പറഞ്ഞു.
 
 
" പിന്നല്ലാതെ ഞാൻ ജീവിതക്കാലം മുഴുവൻ താടിയും വളർത്തി പാട്ടും പാടി നടക്കണോ. സംസ്കൃതി പോയാൽ നേത്ര. നേത്ര പോയാൽ ജീവന'' അത് പറഞ്ഞ് വിഷ്ണു ഹെഡ്സെറ്റ് വച്ച് പാട്ട് കേൾക്കാൻ തുടങ്ങി.
 
 
" ഇത് എന്ത് ജന്മമാണോ എന്തോ "ആനന്ദ് ആലോചിച്ചു.
 
***
 
"അമ്മു എന്താ പറ്റിയത്.മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു '' ബസ് ഇറങ്ങി നടക്കുന്ന കൃതിയോട് എബി വെപ്രാളത്തോടെ ചോദിച്ചു.
 
 
" എയ് ഒന്നൂല്ല ഇച്ചായാ. ഞാൻ എന്നാൽ പോവണേ ക്യാബിനിലേക്ക് .ടൈം ആവുമ്പോൾ ഇച്ചായൻ പറഞ്ഞാ മതി .ഞാൻ അഭിനയം തുടങ്ങാം"
 
" ഉം " അവൾ ഓഫീസിനുള്ളിലേക്ക് നടന്നു.
 
***
 
ജീവന റിസപ്ഷനിൽ നിന്നും കീ വാങ്ങി അശോകിൻ്റെ ക്യാബിനിലേക്ക് പോവാൻ നിന്നതും അകത്ത് നിന്ന് ഒരു നിലവിളി കേട്ടു .അവൾ നേരെ ഡിസൈനിങ്ങ് സെക്ഷനിലേക്ക് ഓടി.
 
"അയ്യോ.... "വയറിൽ പൊത്തി പിടിച്ച് കരയുന്ന കൃതിയെ കണ്ടതും ജീവന കൈയ്യിലുള്ള കീ മേശ പുറത്ത് വച്ച് അവളുടെ അരികിലേക്ക് ഓടി.
 
ജീവന വന്നതും കൃതി ഒന്നു കൂടി ഉറക്കെ നിലവിളിച്ചു. അവളുടെ നിലവിളി കേട്ട് ക്യാബിനിൽ നിന്നും അശോകും പുറത്തേക്ക് വന്നു.
 
 
ആ സമയം നോക്കി എബി ടേബിളിനു മുകളിൽ ഇരിക്കുന്ന കീ എടുത്ത് അശോകിൻ്റെ ക്യബിനിലേക്ക് നടന്നു.
 
 
അവൻ കീ ഉപയോഗിച്ച് ഷെൽഫ് തുറന്ന് ഫയലുകൾ എടുത്തു. ശേഷം ഷെൽഫ് പൂട്ടി പുറത്തിറങ്ങി ഫയലുകൾ തൻ്റെ ബാഗിൽ എടുത്തു വച്ചു.
 
 
കീയുമായി ഡിസെനിങ്ങ് സെക്ഷനിലേക്ക് നടന്നു. കീ കിട്ടിയ സ്ഥലത്തു തന്നെ വച്ച് ക്യതി യെ നോക്കി മതി എന്ന് ആക്ഷൻ കാട്ടി.
 
പക്ഷേ കൃതി അപ്പോഴും വയറിൽ അമർത്തി പിടിച്ച് കരയുകയാണ്.
 
 
"എൻ്റെ കർത്താവേ ഇവൾ ഓവർ ആക്റ്റിങ്ങ് ചെയ്യ്ത് എല്ലാം കുളമാക്കുമോ"
 
 
അടുത്ത നിമിഷം തന്നെ അവളുടേത് അഭിനയം അല്ല എന്ന് അവന് മനസിലായി.അവൻ ചുറ്റുമുള്ളവരെ തട്ടി മാറ്റി അവളുടെ അരികിലേക്ക് ഓടി.
 
 
(തുടരും)
 
 
🖤ഇച്ചായന്റെ പ്രണയിനി 🖤

പ്രണയവർണ്ണങ്ങൾ - 44

പ്രണയവർണ്ണങ്ങൾ - 44

4.6
8910

Part -44     "എൻ്റെ കർത്താവേ ഇവൾ ഓവർ ആക്റ്റിങ്ങ് ചെയ്യ്ത് എല്ലാം കുളമാക്കുമോ"     അടുത്ത നിമിഷം തന്നെ അവളുടേത് അഭിനയം അല്ല എന്ന് അവന് മനസിലായി.അവൻ ചുറ്റുമുള്ളവരെ തട്ടി മാറ്റി അവളുടെ അരികിലേക്ക് ഓടി.     "ജീവന ... ഇയാളെ പിടിക്ക് ഹോസ്പിറ്റൽ കൊണ്ടു പോകാം" എബി ക്യതിയുടെ അരികിൽ എത്തുന്നതിനു മുൻപേ അത് പറഞ്ഞ് അശോക് അവളെ ചെയറിൽ നിന്നും എഴുന്നേൽപ്പിച്ചു.     " വേണ്ട സാർ.ഹോസ്പിറ്റൽ പോവണ്ട. എനിക്ക് വീട്ടിൽ പോയാൽ മതി.''     "ഓക്കെ.വീട്ടിൽ ആക്കാം" അത് പറഞ്ഞ് അശോക് മുന്നിൽ നടന്നു. പിന്നിൽ കൃതിയെ താങ്ങി കൊണ്ട് ജീവനയും .     ഒരു നിമിഷം എ