Aksharathalukal

ആ രാത്രിയിൽ... - 4

    ആ രാത്രിയിൽ... 

    ✍️ 🔥 അഗ്നി 🔥 

    ഭാഗം : 4  

        ശ്രീ...   ശ്രീയേട്ടൻ..... " അവളുടെ ചുണ്ടുകൾ ആ നാമം ഉരുവിട്ടു.  


      ശിവ അവൾ സംസാരിക്കുന്നത് ശ്രദ്ധിക്കാൻ നിൽക്കാതെ പുറത്തേക്ക് ധൃതിയിൽ ഇറങ്ങി.... ഉള്ളിൽ ഒരായിരം ചോദ്യങ്ങളുമായി.  

     
     " കൗസി.....  " ശിവ പോകുന്നതിൽ ശ്രദ്ധ പതിപ്പിച്ചിരുന്ന കൗസിയുടെ കാതിൽ വീണ്ടും ആ ശബ്ദം കേട്ടു....  


     " ഹ്മ്മ്..... "  


    " എന്താ.... എന്താണ് സംഭവിച്ചത്....  നീ എങ്ങനെ ശിവശങ്കറിനൊപ്പം.... " അവൻ ചോദിച്ചു.  


    " അമ്മ..... " അവൻ ചോദിച്ചതിന് മറുപടി പറയാതെ അവൾ അവനോടു ചോദിച്ചു.  


    " മറുപടി പറയില്ലെന്ന തീരുമാനത്തിൽ ആണോ.... "  


     " അത്....  അത് പിന്നീട് പറയാം.... "  


     " ഹ്മ്മ്.....  ഞാൻ അമ്മായിക്ക് ഫോൺ കൊടുക്കാം.... " അതും പറഞ്ഞു ശ്രീജിത്ത്‌ ഫോൺ വസുന്ധരയുടെ കയ്യിൽ കൊടുത്തു.  


    " മോളെ..... "  മാതൃവാത്സല്യം ആവോളം നിറഞ്ഞു നിന്നിരുന്നു ആ വിളിയിൽ. 


   " അ....  അമ്മേ..... " ആ വിളിക്കൊപ്പം അവളുടെ ഏങ്ങലടിയും കലർന്നിരുന്നു. 


    " എന്താ...  എന്തു പറ്റിയതാ അമ്മേടെ കുട്ടിക്ക്...   കല്യാണം...  അമ്മേനോട് പോലും പറയാതെ..... " 


    " അമ്മേ...  ഞാൻ....  "  


    " ഹേയ്....  ഒന്നുല്ല... അമ്മ വെറുതെ...  മകളുടെ വളർച്ച സമയത്തൊന്നും കൂടെ നിൽക്കാത്ത അമ്മയ്ക്ക് മകളുടെ കല്യാണം അറിയിക്കാത്തതിൽ പരാതി പറയാൻ എന്ത്‌ അർഹതയാനുള്ളതല്ലേ.... " ഇടറിക്കൊണ്ട് വസുന്ധര പറഞ്ഞു.  

     അതിന് മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.
 അവൾക്ക് അവരോടു പറയാൻ വാക്കുകൾ ഇല്ലായിരുന്നു...  


  " മോളെ....  നീ  കരയല്ലേ... കൗസു....  നീ കരഞ്ഞാൽ അമ്മ വീണ്ടും തളർന്നു പോകും മോളെ...   കരയാതിരിക്കു... മോളെ... " 

     
     അവൾ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു. 
തന്റെ കരച്ചിൽ ശബ്ദം അമ്മ കേൾക്കാതിരിക്കുവാൻ  അടക്കി പിടിച്ചു...  എങ്കിലും ഏങ്ങലടികൾ വസുന്ധര കേൾക്കുന്നുണ്ടായിരുന്നു....   താൻ പറഞ്ഞ വാക്കുകൾ അവളെ സങ്കടത്തിൽ ആക്കി എന്ന തോന്നലിൽ അവരിലും വേദന നിറഞ്ഞു. 


    ഒരിക്കലും നല്ലൊരമ്മയല്ല താൻ....  മകളെ അടുത്ത് നിന്നും സ്നേഹിച്ചും ശാസിച്ചും വളർത്തേണ്ട സമയം സ്വന്തം കാര്യം മാത്രം ചിന്തിച്ചു അവളെ തനിച്ചാക്കി...  തെറ്റ് പൂർണമായും സ്വന്തം ഭാഗത്താണ്... നിരത്താൻ ന്യായികരണങ്ങൾ ഇല്ലെന്നവർ വേദനയോടെ ഓർത്തു...  


    " ..... മ്മേ....  "  തൊണ്ടയിൽ കുടുങ്ങി ശബ്ദം അല്പം മാത്രമേ പുറത്തേക്കു വന്നുള്ളൂ.... 


   " മോൾ... മോൾ വിഷമിക്കണ്ട.... അമ്മ പെട്ടന്ന് എന്തോ അങ്ങനെ പറഞ്ഞു പോയി.... കുട്ടി അത് മറന്നേക്ക്... സന്തോഷത്തോടെ ഇരിക്കണം... അമ്മേടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും... " വാക്കുകൾ ഇടറാതെ അത്രയും പറഞ്ഞവസാനിപ്പിക്കാൻ വസുന്ധര നന്നേ ബുദ്ധിമുട്ടിയിരുന്നു.  


   "  അച്ഛ..... അച്ഛൻ എതിർപ്പായിരുന്നോ വിവാഹത്തിന്..   ആരെയും കണ്ടില്ല... ന്യൂസിൽ   ഒന്നും...  പറഞ്ഞില്ല... ഫാമിലിയെ കുറിച്ച് ഒന്നും...  " 


   "....  " കൗസിയുടെ മറുപടി മൗനമായിരുന്നു. 


  " മോളേ......."  


   " അച്ഛ..... അച്ഛൻ....  പോയി..... "  


   " എന്താ....... "  


   " ഇന്നലെ വൈകുന്നേരം അച്ഛൻ മണ്ണോടു ചേർന്നു....  ആരും.... ആരുമില്ലാത്തോളായി പോയി....  ഓടി....  ഓടി രക്ഷപെട്ടതാ ഞാൻ ആ വീട്ടിൽ നിന്നും....   മ....  മരണം...  മുന്നിൽ കണ്ടു ഓടിയതാ.....  ദൈവം കൈവിട്ടില്ല.... ഒരു രക്ഷകനായി അവതരിച്ചതാണ് ആ മനുഷ്യൻ...  ദൈവതുല്യൻ ആണ്.... " 


  " മോളെ....  അമ്മ....  അമ്മ ഒന്നും അറിഞ്ഞില്ല.... " 


   " പ....  പണ്ടും അ... മ്മ ആരെയും....  അറി....  അറിയാൻ ശ്രമിച്ചിട്ടില്ലല്ലോ എന്റെ...  അച്ഛ.... നെ പോലും.... "  വാക്കുകൾ കൂട്ടിപ്പെറുക്കി അവൾ പറഞ്ഞു. അച്ഛന്റെ വേർപ്പാടിന്റെ വേദനയിൽ അവൾ തളർന്നിരുന്നു...  കരച്ചിൽ ചീളുകൾ വാക്കുകളെ പലപ്പോഴും മുറിച്ചു കളഞ്ഞു. 

    " മോളെ...... " അത്രമേൽ ദയനീയമായിരുന്നു ആ  വിളി.  

    "........  " മറുപടിയില്ല...  മറിവിളിയും ഇല്ല മൗനം...  മൗനം മാത്രമായിരുന്നു അവളുടെ മറുപടി.  


      തികച്ചും മൗനം...  ഇരുവരും ഒന്നും മിണ്ടിയില്ല...  മനസ്സുകൊണ്ട് കരയുന്നുണ്ടായിരുന്നു....  അല്പനേരം കൂടെ അവൾ ഫോൺ ചെവിയോട് ചേർത്തുവെച്ചു...  പിന്നെ കാൾ കട്ടാക്കി....  


    മൗനം കൊണ്ട് ഇനിയും വേദനിപ്പിക്കേണ്ടാ...  പക്ഷെ തളർന്നിരിക്കുന്നു ഞാൻ എങ്ങനെ വാക്കുകൾ കൊണ്ട് അമ്മയ്ക്ക് ആശ്വാസം പകരും...   അതുകൊണ്ട് ആ സംഭാഷണത്തിൽ നിന്നും വിടവാങ്ങൽ മാത്രമാണ് നല്ലെതെന്നുള്ള ചിന്തയിൽ അവൾ പിന്നീട് മറുപടിയോ മറുചോദ്യമോ ഇല്ലാതെ കാൾ അവസാനിപ്പിച്ചു.  


      
           💞💞💞💞💞💞💞💞💞💞💞💞 


     വസുന്ധര ദേവി....  ഹാളിലെ സോഫയിലേക്ക് അവർ തളർന്നിരുന്നു.  കേട്ടവാർത്ത സൃഷ്ട്ടിച്ച നടുക്കം അവരുടെ ശരീരത്തെ തളർത്തി... കണ്ണുകൾ നിറഞ്ഞു... 


    " അമ്മായി.... " ശ്രീജിത്ത്‌ അവരെ വിളിച്ചു. 


    "........" മറുപടി മൗനം.  


     അവൻ അവരുടെ കൈകളിൽ നിന്നും ഊർന്നുപോയ ഫോൺ കയ്യിൽ എടുത്തു...  കാൾ കാട്ടായിരിക്കുന്നു....   


      വീണ്ടും ആ നമ്പറിൽ കാൾ ചെയ്യാൻ തുടങ്ങിയ ശ്രീയെ അവർ തടഞ്ഞു...  അരുതെന്ന് പറയാതെ പറഞ്ഞു.  


    ശ്രീ ഫോൺ അടുത്ത ടീപ്പോയിൽ വെച്ചിട്ട് വെള്ളം എടുക്കാനായി നീങ്ങി.  


    തന്റെ മുന്നിലേക്ക് നീളുന്ന ഗ്ളാസും വെള്ളവും കണ്ടു കുമ്പിട്ടിരുന്ന തല ഉയർത്തി.  


    " ഇത് കുടിക്ക്... " അവൻ പറഞ്ഞു.  


      മറുത്ത് ഒന്നും പറയാതെ ആ വെള്ളം അവർ കുടിച്ചു....  


      " ശ്രീ..... "  


     " ഹ്മ്മ്..... "  


    " നമു....  നമുക്ക്....   ഒന്ന്  അരീക്കൽ വരെ പോവണം.... " 


     " അത്.... അമ്മായി... കൗസിയെ മറ്റെവിടെ എങ്കിലും വെച്ച് കണ്ടാൽ പോരെ...  ശിവശങ്കറിനോട് സംസാരിക്കാം....  ഒരുപക്ഷെ അവർ ശിവശങ്കറിന്റെ വീട്ടിൽ ആണെങ്കിലോ നമുക്ക് അവിടേക്ക് പോകാം.   "  

     " എനി.... ക്ക്...  കൗസിയെ അല്ല കാണേണ്ടത്... "  വസുന്ധര പറഞ്ഞു. 


.    " അമ്മായി....  എല്ലാം അവസാനിപ്പിച്ചു അരീക്കലിന്റെ പടിയിറങ്ങിയിട്ട് വർഷം 12 കഴിഞ്ഞു....  ഇനി...   ഇനി എന്തിനാ അവിടേക്ക്..... " സംശയത്തോടെ അവൻ ചോദിച്ചു.  


    " അരീക്കൽ മഹാദേവൻ അന്തരിച്ചു....  അവിടെ വരെ പോകണം...  "  


    " എന്തിന്....  അയ്യാൾ ആരാ....  അമ്മായിയും ആയി എന്ത് ബന്ധം..... "  


    " എന്റെ ആരുമല്ല....  ആയിരുന്നില്ലേ....  എന്തോ മരിച്ചശേഷം ശത്രുത വെച്ചിരിക്കുന്നതിൽ അർത്ഥമില്ല....  പക്ഷെ അയ്യാൾ ചെയ്ത പാപത്തിന്റെ ഭലം അനുഭവിക്കേണ്ടി വരുന്നത് എന്റെ കുഞ്ഞാണ്.....  പോകണം....  "  

     " നിർബന്ധം ആണേൽ നാളെ തന്നെ പോകാം...  കൗസിക്ക് ഇപ്പോഴും അച്ഛൻ സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ടാകും... "  ശ്രീജിത്ത്‌ വളരെ ദേഷ്യത്തിൽ പറഞ്ഞു. 


   "  വേണ്ട....  ശ്രീ....  അയ്യാളെ കൗസി സ്നേഹിച്ചോട്ടെ...  കാരണം അദ്ദേഹം നല്ലൊരു അച്ഛൻ ആയിരുന്നു...  നല്ലൊരു മകൻ ആയിരുന്നു... നല്ലൊരു ഭർത്താവുമായിരുന്നു.... " 


   " പക്ഷെ ആദ്യം മുതൽക്കേ നല്ലൊരു മനുഷ്യൻ ആയിരുന്നോ....  പിന്നെ നല്ലൊരു ഭർത്താവ്...  അത് അമ്മായി സ്വയം ആശ്വസിക്കാൻ കണ്ടെത്തുന്ന ന്യായം....  അയ്യാളുടെ ചിരിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിയുടെ മുഖം ഒരിക്കൽ കൗസി തിരിച്ചറിയും.... പക്ഷെ അന്ന് അന്ന് അവൾ അയ്യാളെ തള്ളി പറയുന്നത് കാണാൻ അയാൾ ജീവനോടെ ഇല്ലല്ലോ എന്ന ദുഖമാണെനിക്ക്.... " 


    " നാളെ നമുക്ക് പോകാം ശ്രീ....  എന്തോ വയ്യായിക പോലെ ഞാൻ...  ഞാനൊന്ന് കിടക്കട്ടെ....  "  


    " ഭക്ഷണം....  കഴിച്ചിട്ട്.... "  


    " വേണ്ട....  എന്തോ ഇനി ഒന്നും ഇറങ്ങില്ല... " അവനെ പൂർത്തിയാക്കാൻ അനുവദിക്കാതെ അത്രയും പറഞ്ഞു മറുപടിക്ക് പോലും കാക്കാതെ മുറിയിലേക്ക് നടന്നു.  


    അവര് പോകുന്നത് നോക്കിനിന്നിട്ട് ശിവ ചുവരിലെ ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് നോക്കി.. കുസൃതി ചിരി ചുണ്ടിൽ നിറച്ച ആ സുന്ദരിയിൽ അവന്റെ കണ്ണു പതിഞ്ഞു.... 


   " കൗസി.... " കണ്ണുകൾ നിറഞ്ഞു.  അവൻ പതിയെ മുറ്റത്തേക്കിറങ്ങി...   

            💞💞💞💞💞💞💞💞💞💞💞


    കാൾ കട്ടാക്കി കൗസി അല്പനേരം അവിടെ നിന്നു. ടേബിളിൽ വിളമ്പി വെച്ച ഭക്ഷണം കണ്ടപ്പോൾ അവൾ ശിവയെ തിരഞ്ഞു.  മുന്നിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടവൾ പുറത്തേക്കിറങ്ങി.... 


     ഇരുട്ട് പടർന്നിരിക്കുന്നു....  നിലാവെളിച്ചം ഇല്ല...  മഴക്കോള്  ഉണ്ട്...  പുറത്തു തണുപ്പു കാറ്റ് വീശുന്നുണ്ട്...   


     അല്പം മാറി  പുഴക്കരയിൽ വെച്ച ലൈറ്റ് വെളിച്ചത്തിൽ ജലത്തിന്  അഭിമുഖമായി നിൽക്കുന്ന ശിവയെ കൗസി കണ്ടു.... 


   അല്പം മുന്നേ താൻ അനാഥയാണെന്ന് അവനോടു പറഞ്ഞ കളവ് അവൾ ഓർത്തു. എങ്ങനെ ശിവയെ അഭിമുഖീകരിക്കും... എന്ത് സംസാരിക്കും....  


     ചിന്തകൾ അവളുടെ മനസ്സിനെ അലട്ടികൊണ്ടിരുന്നപ്പോഴും അവളുടെ കാലുകൾ അവനരികിലേക്ക് ചലിച്ചു കഴിഞ്ഞിരുന്നു.  


               💞💞💞💞💞💞💞💞💞💞 


    പിന്നിൽ നിഴലനക്കം അറിഞ്ഞു ശിവ തിരിഞ്ഞു നോക്കി...  


    അവൾ തന്നോട് പറഞ്ഞ കളവിനെ കുറിച്ച് ചിന്തിച്ചുകൂട്ടിയിരുന്നത് കൊണ്ട് തന്നെ അവൻ അവളോട്‌ ഒന്നും മിണ്ടാതെ അവൾക്ക് മുന്നിലേക്ക് കൈനീട്ടി...  


     അവൾ അവനെയും അവന്റെ കയ്യിനെയും മാറി മാറി നോക്കി.  


    " ഫോൺ.... " അവളുടെ നോട്ടം കണ്ടു അവൻ പറഞ്ഞു.  


     " ഹ...."  അതും പറഞ്ഞു അവൾ അവന്റെ കയ്യിലേക്ക് ഫോൺ കൊടുത്തു... 


    " ഫുഡ്‌ കഴിക്കുന്നില്ലേ.... " അവൾ വീണ്ടും ചോദിച്ചു.  


    " എനിക്ക് ഇപ്പൊ വേണ്ട...  താൻ വേണേൽ കഴിച്ചോളൂ.... "  


    " അത്....   ഞാൻ...  ഞാനും പിന്നെ കഴിച്ചോളാം.... "  


       " ഹ്മ്മ്...  എന്താ... " അവൾ  നിന്ന് പരുങ്ങുന്നത് കണ്ടു  അവൻ ചോദിച്ചു.


    " ഒന്നുല്ല... "  


    " ഒന്നുല്ലേ....  കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ... "  കുറച്ചു ഗൗരവത്തിൽ അവൻ ചോദിച്ചു. 


    " അത്...   സോറി...  "  


   " എന്തിനു...."  


   " കളവ്... പറഞ്ഞില്ലേ... അതിന്...  ഞാൻ... എന്നെ അവിടെ കൊണ്ട് ചെന്നാക്കിയാലോന്ന് ഓർത്തപ്പോ...   അറിയാതെ പറഞ്ഞു പോയതാ.... " 


    " അത് മാത്രമാണോ കാരണം...  അതോ മറ്റെന്തെങ്കിലും.... "  


      " അത്......... " അവൾ പിന്നെ ഒന്നും പറഞ്ഞില്ല.  


    " ഹ്മ്മ്...  എപ്പോഴെങ്കിലും പറയാൻ തോന്നിയാൽ പറയൂ...   തനിക്കു എന്ന്  മടങ്ങി പോകാൻ തോന്നുന്നുവോ അതുവരെ തന്നെ ഞാൻ സംരക്ഷിച്ചുകൊള്ളാം...  ഞാനായി ഒരിക്കലും ഇറക്കിവിടില്ല...  ഇതെന്റെ വാക്കാണ്...  " അതും പറഞ്ഞു ശിവ വീട്ടിലേക്ക് തിരികെ നടന്നു.  


    അല്പം നടന്ന ശേഷം അവൻ തിരിഞ്ഞു നോക്കി.    കൗസി അവൾ എന്തോ ആലോചനയിൽ ആണ്...   


     മഴയും പൊടിഞ്ഞു തുടങ്ങി....  


   " ബാക്കി ആലോചന ഭക്ഷണം കഴിച്ചുകൊണ്ടാകാം... മഴ പെയ്യുന്നു വേഗം വരൂ.... "  


    അവർ വീടിനുള്ളിലേക്ക് ഒരുമിച്ചു നടന്നു തുടങ്ങുമ്പോഴേക്കും മഴയും ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു.... 


                                  തുടരും...  


    വായിച്ചു നോക്കി അഭിപ്രായം പറയണേ...   സംശയങ്ങൾ ഒരുപാട് ഉണ്ടാകും...  വരും ഭാഗങ്ങളിലൂടെ അതിനുള്ള ഉത്തരങ്ങൾ ലഭിക്കും...  


ആ രാത്രിയിൽ... - 5

ആ രാത്രിയിൽ... - 5

4.6
3251

   ആ രാത്രിയിൽ...           ഭാഗം : 5         മഴയും പൊടിഞ്ഞു തുടങ്ങി....      " ബാക്കി ആലോചന ഭക്ഷണം കഴിച്ചുകൊണ്ടാകാം... മഴ പെയ്യുന്നു വേഗം വരൂ.... "       അവർ വീടിനുള്ളിലേക്ക് ഒരുമിച്ചു നടന്നു തുടങ്ങുമ്പോഴേക്കും മഴയും ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു....                ഭക്ഷണം കഴിക്കുമ്പോഴും ഇരുവർക്കിടയിലും മൗനമായിരുന്നു....         എന്തോ ആലോചനയിൽ ആഹാരം നുള്ളിപ്പെറുക്കി കഴിക്കുന്ന കൗസിയെ ശിവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അവൾ ഈ ലോകത്തൊന്നുമല്ലെന്ന് അവൻ ബോധ്യമായി...  ചോരുളകൾ കൈകളിൽ ഉയ