ആ രാത്രിയിൽ
✍️ 🔥അഗ്നി 🔥
ഭാഗം : 3
എടുപിടി എന്നെടുത്ത തീരുമാനം... അന്നേരം കണ്ണുകളിൽ നിസ്സഹായ ആയ പെണ്ണൊരുത്തി... അല്ല... അതുമാത്രമല്ല... താൻ തോറ്റുപോയില്ല... ആർക്കുമുന്നിലും തോൽക്കാൻ മനസ്സ് കൊണ്ട് തയ്യാറാകാത്ത തന്നിലെ വാശി... ഇതൊക്കെയല്ലേ അവളുടെ കഴുത്തിൽ താൻ അണിയിച്ച താലിക്ക് പിന്നിലുള്ള കാരണങ്ങൾ....
ശരിയോ.... തെറ്റോ.... അവൻ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു...
ആലോചനകളും ചിന്തകളും എങ്ങും എത്തുന്നില്ലെന്ന് കണ്ടതും ശിവ കുളി മതിയാക്കി പുറത്തേക്കിറങ്ങി...
താഴെ ഹാളിൽ എത്തിയിട്ട് കൗസി കയറിയ റൂമിന്റെ വാതിലിലേക്ക് അൽപനേരം നോക്കിനിന്നു. അടഞ്ഞു കിടക്കുന്ന വാതിൽ നോക്കികൊണ്ട് അവൻ സോഫയിൽ കിടന്ന തന്റെ ഫോൺ കയ്യിലെടുത്തു...
അത് ഓൺ ആക്കാൻ കാത്തിരുന്നത് പോലെ റിങ് കേട്ടു. രണ്ടാമത് ഒരു ആലോചനയ്ക്ക് മുതിരാതെ അവൻ ആൻസർ കീ സ്വയ്പ്പ് ചെയ്തു ഫോൺ ചെവിയിലേക്ക് വെച്ചു....
" ചങ്കരാ നീ എവിടാടാ.... എത്ര നേരായി നിന്നെ വിളിക്കുന്നു... പറയടാ നീ എവിടാ... കൂടെ ഉള്ള ആ പെണ്ണ് ആരാ..... " അഭി ഇടതടവില്ലാതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.
" ഞാൻ ഇപ്പൊ വില്ലയിൽ ഉണ്ട്... പിന്നെ എന്റെ കൂടെ ഉള്ളത് ആരാണെന്ന് ഇതിനോടകം ന്യൂസിലൂടെ ഒക്കെ അറിഞ്ഞുകാണുമല്ലോ... എങ്കിലും ഞാനായി തന്നെ പറയാം എന്റെ ഭാര്യ.... " ആശങ്കയിന്നുമില്ലാതെ ശിവ മറുപടി നൽകി.
" നീ എന്തൊക്കെ ഈ പറയുന്നേ... അല്ലേൽ വേണ്ട... ഫോണിലൂടെ ഇതേക്കുറിച്ചു നേരിട്ട് സംസാരിക്കാം... ഞാൻ ഇപ്പൊ തന്നെ അവിടേക്ക് പുറപ്പെടാം... "
" അതൊന്നും വേണ്ടെടാ... ഞങ്ങൾ നാളെ അവിടേക്ക് വരും അപ്പൊ സംസാരിക്കാം... " അഭിയുടെ വരവിനെ തടഞ്ഞുകൊണ്ട് ശിവ പറഞ്ഞു.
" ഞങ്ങൾ എന്ന് പറയുമ്പോൾ.... " അഭി ചോദിച്ചു.
" ഞാനും കൗസിയും.... "
" നല്ലതുപോലെ ആലോചിച്ചിട്ടാണോ... അച്ഛമ്മയും മറ്റുള്ളവരും എങ്ങനെ പ്രതികരിക്കും എന്ന് നിശ്ചയം ഉണ്ടോ... "
" അതേ പറ്റി ഒന്നും ആലോചിച്ചിട്ട് കാര്യമില്ല... അവളെ സേഫ് ആക്കണം... എന്തൊക്കെയോ വലിയ പ്രശനങ്ങൾക്ക് നടുവിലാണളാനവളെന്ന് ഇന്നലെ ഒരു രാത്രി കൊണ്ട് മനസ്സിലായി... അതുപോലെ അത്ര നിസ്സാരമല്ല അതെന്നും... എന്തുകൊണ്ടോ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല... കൂടെ കൂട്ടി... അവളെ സുരക്ഷിതയാക്കേണ്ടതും സംരക്ഷിക്കേണ്ടതും എന്റെ കടമയാണ്.... " വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൻ കാൾ കട്ടാക്കി.
വാതിൽ തുറന്നു പുറത്തേക്ക് വന്ന കൗസിക്ക് എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമോ എന്നറിയാതെ അവിടെ തന്നെ നിന്നു.
" ഇവിടെ വന്നിരിക്കെടോ.... " ശിവ അവളോടായി പറഞ്ഞു.
മറുത്ത് ഒന്നും പറയാതെ ശിവയ്ക്ക് അരികിലുള്ള ചെയറിൽ അവൾ ഇരുന്നു.
" വീട്ടിലേക്ക് വിളിക്കണോ.... " ശിവ അവന്റെ ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു.
വേണ്ടെന്നുള്ള രീതിയിൽ അവൾ തല ചലിപ്പിച്ചു....
" അതെന്താടോ... വിളിച്ചു സംസാരിക്ക്... അല്പം ആശ്വാസം കിട്ടട്ടെ... അച്ഛന്റെ അമ്മയുടെ നമ്പർ ഉണ്ടേൽ പറ... " കീപാഡിൽ നമ്പർ ഡയല് ചെയ്യാൻ തയ്യാറായിക്കൊണ്ട് ശിവ പറഞ്ഞു...
" നിക്ക്.... നിക്ക്.... ആ.... രൂല്ലാ.... തിരക്കി വരാനോ... തിരികെ പോകാനോ ഇടമില്ല.... " ചിലമ്പിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.
അവൾക്കുള്ളിൽ ഒരുപാട് വേദനകൾ ഉണ്ടെന്ന് ഊഹം അവനിൽ ഉണ്ടായിരുന്നു... പക്ഷെ അവൾ ഒരു അനാഥയാണെന്ന് ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല... അതുകൊണ്ട് അവളുടെ മറുപടിയിൽ അവനുള്ളിലും വേദന നിറഞ്ഞു.
മടിയിൽ തല പൂഴ്ത്തിവെച്ച് ഏങ്ങലടിക്കുന്നവളുടെ നെറുകയിൽ അവന്റെ കൈകൾ തലോടി.... അതിനുള്ള കാരണം എന്തെന്ന് അവനാനിമിഷം മനസ്സിലായില്ല... പക്ഷെ അവളുടെ നിറയുന്ന കണ്ണുകളും ഇടറുന്ന ശബ്ദവും അവനിൽ വല്ലാതെ വേദന നിറക്കുന്നുണ്ടായിരുന്നു...
അവളെ ചുറ്റിപറ്റി ഒരുപാട് ചോദ്യങ്ങൾ വീണ്ടും അവനുള്ളിൽ തെളിഞ്ഞു... പക്ഷെ ഈ അവസ്ഥയിൽ അവളെ കൂടുതൽ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ശിവയും അവളോട് കുടുംബത്തെ കുറിച്ച് സംസാരിചതെ ഇല്ല....
" ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ആയല്ലേ.... ഇവിടൊന്നും എനിക്ക് വേണ്ടത്ര പരിചയം ഇല്ല... അതുവരെ എന്നെ കൂടെ നിർത്താമോ.... "
അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കും മുന്നേ കാളിങ് ബെൽ അടിച്ചിരുന്നു. അവൻ അവളുടെ തലയിൽ നിന്നും കൈ പിൻവലിച്ചു കൊണ്ടു വാതിൽ തുറന്നു.....
ഗോപിചേട്ടൻ ശിവക്കും കൗസിക്കുള്ള ഭക്ഷണം അവരെ ഏൽപ്പിച്ചു...
തിരിഞ്ഞു കൗസിക്കരികിലേക്ക് നടക്കുന്നതിനിടയിൽ ശിവയുടെ ഫോണിൽ ഒരു കാൾ വന്നു...
അവൻ കൗസിയെ നോക്കി ടേബിളിൽ ഫുഡ് വെച്ചിട്ട് ഫോണുമായി പുറത്തേക്ക് പോയി.
അവൻ പോകുന്നത് കണ്ടു അവളും അവനടുത്തേക്ക് പോകാനായി എഴുന്നേറ്റു...
" ഫുഡ് ഒക്കെ വിളമ്പി വെക്കു... ഞാൻ ഈ കാൾ ഒന്ന് ചെയ്തിട്ട് വരാം... " അവൾ തനിക്കൊപ്പം വരുന്നത് വിലക്കിക്കൊണ്ട് ശിവ പറഞ്ഞു.
" ഹ്മ്മ്... " അവൾ ശരിയെന്നു മൂളികൊണ്ട് അടുക്കളയിലേക്ക് നടന്നു.
അവൾ പോകുന്നതും നോക്കി ശിവ പുറത്തേക്കിറങ്ങി.... അപ്പോഴേക്കും ഒരുവട്ടം ഫുൾ റിങ് കഴിഞ്ഞു ആ കാൾ കട്ടായിരുന്നു. അവൻ തിരിച്ചു വിളിക്കാൻ ഒരുങ്ങും മുന്നേ ആ നമ്പറിൽ നിന്നും അവന്റെ ഫോണിലേക്കു അടുത്ത കാൾ വന്നിരുന്നു....
ട്രൂ കോളറിൽ തെളിഞ്ഞ ശ്രീജിത്ത് നാരായൺ എന്ന പേരിലേക്ക് ശിവ സംശയഭാവത്തിൽ നോക്കി... കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു...
" ഹലോ..... "
" ഹലോ.... ശിവശങ്കർ പ്രസാദ് അല്ലെ. " മറുപുറത്ത് നിന്നും പുരുഷ ശബ്ദം അവൻ കേട്ടു.
" യെസ്... ആരാണ്.... "
" എന്റെ പേര് ശ്രീജിത്ത്... ഞാൻ.... നമുക്കൊന്ന് നേരിൽ കാണാൻ സാധിക്കുമോ.."
" എന്തെങ്കിലും വർക്ക് നു വേണ്ടിയാണോ.... "
" അത്... ഞാൻ കൗസിയുടെ റിലേറ്റീവ് ആണ്.... "
" കൗസിയുടെ റിലേറ്റീവ്.... "
" അതേ.... അവളുടെ അമ്മ പറഞ്ഞിട്ടാ ഞാൻ വിളിക്കുന്നത്.... "
അല്പം മുന്നേ തനിക്ക് ആരുമില്ലെന്ന് പറഞ്ഞു കരഞ്ഞപെണ്ണിന്റെ മുഖം അവന്റെ കണ്ണുകളിൽ തെളിഞ്ഞു. അവൾ പറഞ്ഞതിലും അവളുടെ ഭാവത്തിലും അല്പം പോലും കളവ് അവനു തോന്നിയിരുന്നില്ല.... പക്ഷെ ഇപ്പൊ അവളുടെ അമ്മ പറഞ്ഞിട്ടാണ് എന്നൊക്കെ പറയുമ്പോൾ... ഏതാണ് സത്യം....
" ഹലോ... " ശ്രീജിത്തിന്റെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.
" ഹാ.... ഞാൻ കൗസിക്ക് ഫോൺ കൊടുക്കാം.... " മറുപുറത്ത് നിന്ന് എന്ത് മറുപടി പറയുമെന്നറിയാനായി ശിവ പറഞ്ഞു.
" ഹ്മ്മ്.... " മറുപടി ഒരു മൂളൽ മാത്രം...
ശിവ ഫോൺ ഹോൾഡിൽ ആക്കികൊണ്ട് അകത്തേക്ക് കയറി.
💞💞💞💞💞💞💞💞💞💞💞💞
ടേബിളിൽ ഫുഡ് എടുത്തു വെക്കുമ്പോഴും കൗസിയുടെ കണ്ണുകൾ വാതിൽക്കലേക്ക് നീളുന്നുണ്ടായിരുന്നു...
ശിവ തിരികെ വരുന്നത് കണ്ടതും അവൾ ശ്രദ്ധ മുഴുവനും ഫുഡ് വിളിയമ്പുന്നതിലേക്ക് തിരിച്ചു.
" ഇതാ... തനിക്ക് ആണ് കാൾ... തന്റെ അമ്മയാണ്.... " അല്പം ഗൗരവത്തിൽ ശിവ അവളോട് പറഞ്ഞു.
കൗസി ഞെട്ടി അവനെ നോക്കി.... ഫോൺ അവന്റെ കയ്യിൽ നിന്നും വാങ്ങി....
. " ഹോൾഡിൽ ആണ്... അത് മാറ്റിയെക്ക്.... " ശിവ അവളെ നോക്കാതെ ബാക്കി ഭക്ഷണം വിളമ്പിക്കൊണ്ട് പറഞ്ഞു.
" ഹലോ കൗസി..... " ഹോൾഡിൽ നിന്ന് മാറ്റിയതും ശ്രീജിത്തിന്റെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു.
ആ ശബ്ദം കൗസിയിൽ ഒരു നടുക്കം സൃഷ്ട്ടിച്ചു....
" ശ്രീ... ശ്രീയേട്ടൻ..... " അവളുടെ ചുണ്ടുകൾ ആ നാമം ഉരുവിട്ടു.
ശിവ അവൾ സംസാരിക്കുന്നത് ശ്രദ്ധിക്കാൻ നിൽക്കാതെ പുറത്തേക്ക് ധൃതിയിൽ ഇറങ്ങി.... ഉള്ളിൽ ഒരായിരം ചോദ്യങ്ങളുമായി.
തുടരും...
തെറ്റുണ്ടെൽ തിരുത്തി വായിക്കണേ... ഒരുപാട് സംശയങ്ങൾ ഉണ്ടാകും അതൊക്കെ വരും പാർട്ടുകളിൽ മാറുംട്ടോ.
ഇഷ്ടായാൽ ഒരു വരി കുറിക്കാൻ മറക്കല്ലേ........ 💞💞💞💞💞