Part 16
ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക് തിരികെ വെക്കാൻ പോവുമ്പോയാണ് മിയയുടെ കൈ കളിൽ പിടിച്ച് ആരോ വലിച്ചത്....
അവൾ ഞെട്ടികൊണ്ട് മുഖം ഉയർത്തി നോക്കി...
മുന്നിൽ നിൽക്കുന്ന ആഷിയെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
"എങ്ങോട്ടാ പോവുന്നെ "
അവളുടെ താടിതുമ്പ് ഉയർത്തി കൊണ്ടവൻ ചോദിച്ചു..
"ഞാൻ..ലൈബ്രറിയിൽ "
"ഓഹോ വായനയൊക്കെ ഉണ്ടല്ലേ എന്റെ പെണ്ണിന് "
അവൻ കുസൃതിയോടെ ചോദിച്ചതും അവൾ മിഴികൾ താഴ്ത്തി.
"എന്നെ നോക്ക് മിസ്രി"
അവൻ പറഞ്ഞതും അവൾ പതിയെ മുഖം ഉയർത്തി നോക്കി... അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആഷിയെ കണ്ടതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...
"ആലോചിച്ചോ പെണ്ണെ "
അവൻ ചോദിച്ചതും അവൾ പതിയെ തലയാട്ടി....
"എന്നിട്ട് പറ... ഇഷ്ട്ടാണോ എന്നെ "
അവൻ ആകാംഷയോടെ ചോദിച്ചു...
"അത്... എനിക്ക് "
അവൾ വാക്കുകക്കായി പരതി...
"എന്തായാലും കുഴപ്പമില്ലടോ പറ "
അവൻ പറഞ്ഞതും അവൾ അവന്റെ മുഖത്തേക്ക് നോക്കി.
"എനിക്ക്... എനിക്കിഷ്..."
"അവൾക്ക് ഇഷ്ട്ടല്ല ഇക്കാ😒"
പെട്ടന്ന് അവിടെക്ക് ഇടിച്ചു കയറി വന്നുകൊണ്ട് കനി പറഞ്ഞു... ആഷി ദയനീയമായി മിയയെ നോക്കി... അവൾ ആണേൽ മുഖം വീർപ്പിച്ചു കനിയെ നോക്കുവാണ്.
"ഇഷ്ട്ടല്ലേ എന്നെ "
അവൻ മിയയുടെ മുഖത്തേക്ക് നോക്കി.
"ഇല്ല ഇക്കാ... ഇവളുടെ നിക്കാഹ് ഉറപ്പിച്ചിട്ടുണ്ട്... അടുത്ത മാസം മിക്കവാറും ഉണ്ടാവും അല്ലേടി "
ആരു തനുവിനെ തട്ടിക്കൊണ്ടു പറഞ്ഞു...
"അതെ അതെ..."
തനുവും കൂടെ പറഞ്ഞതും ആഷി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... പിന്നെ മിയയോട് പറഞ്ഞു...
"നേരത്തെ പറയായിരുന്നു എന്നോട്....ഞാൻ ഞാൻ എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടിരുന്നു... എന്തായാലും ഹാപ്പി മാരീഡ് ലൈഫ് "
അവൻ മുഖം താഴ്ത്തി തിരിഞ്ഞു നടക്കാൻ നിന്നതും മിയ അവന്റെ കൈകളിൽ പിടിച്ചു...
"എനിക്കിഷ്ട്ട "
അവൾ പെട്ടന്ന് പറഞ്ഞതും അവൻ ഞെട്ടികൊണ്ട് അവളെ നോക്കി... കനിയും ആരുവും തനുവും രണ്ടുപേരെയും നോക്കിയൊന്ന് ആക്കി ചിരിച്ചു.
"എന്താ പറഞ്ഞെ "
അവൻ വിശ്വാസം വരാതെ ചോദിച്ചതും അവൾ അവന്റെ കയ്യിൽ ഒന്ന് കൂടെ അമർത്തികൊണ്ട് പറഞ്ഞു...
''എനിക്കിഷ്ട്ടാന്ന് "
അവൻ സന്തോഷത്തോടെ അവളെ നോക്കി.
"ഇത് മോശമാട്ടോ ഇക്ക... ഞങൾ കരുതി ഇവൾക്ക് വേറെ ആളുണ്ടെന്ന് പറയുമ്പോൾ അയാളെയും കൊന്ന് ഇക്ക ഇവളെയും കൊണ്ട് മുങ്ങും എന്ന് "
ആരു പറഞ്ഞതും ആഷി ഒന്ന് ചിരിച്ചു.
"എനിക്ക് അറിയായിരുന്നു ഇവൾക്ക് എന്നെ ഇഷ്ട്ടാമാണെന്ന്... പിന്നെ ഇവളുടെ വായിൽ നിന്ന് തന്നെ കേൾക്കാനുള്ള കൊതികൊണ്ടല്ലേ "
"ഹ്മ്മ്മ് ആഷി പറഞ്ഞതും മൂന്നും ഒന്ന് ആക്കി ചിരിച്ചു കൊണ്ട് മിയയുടെ കയ്യിൽ നിന്ന് ബുക്കും വാങ്ങി പോയി...
"ഒന്നുകൂടെ ഇഷ്ട്ടാന്ന് പറഞ്ഞെ "
അവൻ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു...
"ഇഷ്ട്ടാന്ന് "
"കുറച്ചു റൊമാന്റിക് ആയി പറ പെണ്ണെ "
"അയ്യടാ..."
അവൾ ചിരിയോടെ അവനെ നോക്കി...
_______________❤️❤️❤️
"അഭി... ഇതെന്താ ഇങ്ങനെ "
അഭിയ്ക്ക് നേരെ ഒരു ഫയൽ നീട്ടി കൊണ്ട് നീനു ചോദിച്ചു... അഭി അവളെ നോക്കിയൊന്ന് ചിരിച്ചു പിന്നെ ഫയൽ നോക്കി അവൾക്കുള്ള ഡൌട്ട്ഡ് എല്ലാം ക്ലിയർ ആക്കി കൊടുത്തു.
അവന്റെ അടുത്തുള്ള ചെയറിൽ ഇരുന്ന് കൊണ്ടവൾ അവൻ പറയുന്നതെല്ലാം കേട്ടു...
"ഇപ്പൊ മനസിലായില്ലേ "
അഭി ചോദിച്ചതും അവൾ ചിരിയോടെ തലയാട്ടി...
ഫുഡ് കഴിക്കാൻ അഭിയെ വിളിക്കാൻ വന്ന ആദി കാണുന്നത് നീനുവിനോട് എന്തൊക്കെയോ സംസാരിക്കുന്ന അഭിയെ ആണ്.ആദിയൊരു ചിരിയോടെ അവിടെ നിന്ന് പോന്നു... പിന്നെ ഫോൺ എടുത്ത് തനുവിന്റെ ഫോണിലേക്ക് വിളിച്ചു.
'"ഡീ നീ ബുക്ക് കൊടുത്തു വാ ഞങൾ ക്യാന്റീനിൽ ഉണ്ടാവും"
ആരു കനിക്ക് ബുക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.കനി തലയാട്ടികൊണ്ട് ലൈബ്രറിയിലേക്ക് പോയി...
അപ്പോഴാണ് തനുവിന്റെ ഫോൺ റിങ് ചെയ്തത്.ആദിയേട്ടൻ എന്ന് സ്‌ക്രീനിൽ കണ്ടതും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൾ ആരുവിനെ നോക്കിയൊന്ന് ഇളിച്ചു... അത് കണ്ടതും ആരു ഒന്ന് കണ്ണുരുട്ടി കൊണ്ട് തലയാട്ടി...
തനു ഫോൺ എടുത്ത് കുറച്ചു മാറി നിന്നു....
___________❤️❤️
"അയ്യടാ വെറുതെ അല്ല ഒറ്റ ഒരെണ്ണത്തിനെയും കാണാത്തെ ചെക്കന്മാരെല്ലാം ഇവിടെ ആണല്ലേ🤩"
ബുക്കും കൊണ്ട് ചെന്ന കനി സ്വയം പറഞ്ഞു....
പിന്നെ ബുക്ക് അവിടെ വെച്ചവൾ അവിടെ ഒന്നാകെ ഒന്ന് നോക്കി... ബുക്കിൽ നോക്കിയിരിക്കുന്ന രണ്ടു ചെക്കന്മാരെ കണ്ടതും അവൾ കുറച്ചു നേരം അവരെ നോക്കി നിന്നു...
'ഈഹ് ബുജികൾ നോക്കുന്നില്ലല്ലോ '
അവൾ പറഞ്ഞു കൊണ്ട് തിരിഞ്ഞതും ആരുടെയോ നെഞ്ചിൽപ്പോയി ഇടിച്ചു... അവൾ ആരാണെന്നു അറിയാൻ മുഖം ഉയർത്തി നോക്കിയതും അവളെ തന്നെ നോക്കി നിൽക്കുന്ന ജീവയെ കണ്ടതും അവളൊന്ന് ഇളിച്ചു.
"താൻ ബുക്കൊക്കെ വായിക്കോ "
ജീവ കളിയോടെ ചോദിച്ചു.
"ഏയ് ഞാൻ ഇവിടെയൊക്കെ ഒന്ന് കാണാൻ വന്നതാ😁"
കനി അതെ ഇളിയോടെ പറഞ്ഞു...
"മ്മ്മ് എന്നിട്ട് കണ്ടോ "
"'ഹാ കണ്ടു😁"
"എന്നാ പൊക്കോ..."
"ശെരി കാണാവെ '"
കനി അവനോട് പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി...
✨️✨️✨️✨️✨️✨️✨️
"ഡീ മതി നിർത്തുവോ ഒന്ന്"
"നിക്കെടി ഇപ്പൊ കഴിയും "
തനു ആദിയെയും വിളിക്കുന്നത് നോക്കിയിരിക്കുവാണ് ആരു...തനു കുറച്ചു മാറി നിന്നാണ് സംസാരിക്കുന്നത്... ആരു അവളെ ഒന്ന് നോക്കി തിരിഞ്ഞതും വരാന്തയിലൂടെ നടന്നു വരുന്ന ആരവിനെ കണ്ടു...
"ക്ലാസ്സ് ഇല്ലേ നിനക്ക്"
അവളുടെ അടുത്ത് എത്തിയതും ആരവ് ചോദിച്ചു... ആരു കേട്ടിട്ടും കേൾക്കാത്തപ്പോലെ നിന്നു.
"നിന്നോടാ ചോദിച്ചത് ആർദ്ര"
അവൻ ഗൗരവത്തോടെ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി.
"എന്റമ്മോ... എനിക്കിപ്പോ ഫ്രീയാ "
അവൾ അവനെ നോക്കി കെറുവോടെ പറഞ്ഞു...
"എന്നാ ക്ലാസ്സിലേക്ക് നടക്ക് ഞാൻ വരാം ഈ ഹവർ ''
"അയ്യടാ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞോ... ഞാൻ എങ്ങും വരില്ല "
അവൾ മുഖം വീർപ്പിച്ചു പറഞ്ഞതും ആരവ് അവളെ നോക്കി കണ്ണുരുട്ടി...
"താൻ കണ്ണുരുട്ടിയിട്ടൊന്നും കാര്യമില്ല... ഞാൻ വരൂല"
അവൾ അതും പറഞ്ഞു അവിടെ നിന്ന് പോയി...
___________❤️❤️❤️
"ഡാ ഏട്ടാ... നാണമില്ലേ പഠിക്കാൻപോവുന്ന പെൺപിള്ളേരെ വിളിച്ചു ഇരിക്കാൻ"
കോളേജ് കഴിഞ്ഞു വന്ന് ചായ കുടിക്കുമ്പോൾ ആരു പറഞ്ഞു.... ആദിയൊന്ന് അവളെ നോക്കി ചിരിച്ചു.
"അയ്യടാ...വല്ലാണ്ട് ചിരിക്കല്ലേ... തനുവിന്റെ അച്ഛൻ അറിഞ്ഞാൽ കൊല്ലും ഏട്ടനെ"
ആരു പറഞ്ഞതും ആദി ചുണ്ട് ചുളുക്കി കൊണ്ട് അവളെ നോക്കി.
"ഒന്ന് പതിയെ പറ പെണ്ണെ... അമ്മയും അച്ഛമ്മയും ഉണ്ടവിടെ"
"എന്താടാ..."
അങ്ങോട്ട് വന്ന ഭദ്ര ചോദിച്ചതും ആദി പറയരുതെന്ന് കണ്ണ് കൊണ്ട് കാണിച്ചു.
"അതില്ലേ അമ്മേ... ഈ ഏട്ടൻ "
ആരു പറയാൻ വന്നതും ആദി വേഗം അവളുടെ വായ പൊത്തി പിടിച്ചു..
"എന്താടാ.... അവൾ എന്തോ പറയുന്നുണ്ടല്ലോ വിടവളെ "
ഭദ്ര കണ്ണുരുട്ടി പറഞ്ഞു.
"ആരു മോളെ പറയല്ലേ... ഏട്ടൻ ചോക്ലേറ്റ് വാങ്ങി തരാം "
ആരുവിന്റെ ചെവിയിൽ പറഞ്ഞതും ആരു ഉറപ്പാണോ എന്നമട്ടിൽ അവനെ നോക്കി...
"സത്യം..."
ആദി പറഞ്ഞുകൊണ്ട് വായിൽ നിന്ന് കയ്യെടുത്തു...
"ഒന്നുല്ല അമ്മ... ഞങൾ ചുമ്മാ"
ആരു പറഞ്ഞതും ഭദ്രയൊന്ന് അമർത്തി മൂളി...
✨️✨️✨️✨️✨️
"ഇവിടെ ഒന്ന് തന്റെ സൈൻ വേണം... പിന്നെ ഇവിടെയും "
ജയ് റാം പറഞ്ഞു... ഇന്ദ്രൻ പേപ്പർസ് എല്ലാം വായിച്ചു നോക്കി സൈൻ ചെയ്തു...
"സർ നാളെ അല്ലെ ബാംഗ്ലൂർ പോവുന്നെ "
"അതെ...
അപ്പോഴാണ് അങ്ങോട്ട് ആരവ് വന്നത്... അവൻ ഇന്ദ്രനോടൊന്ന് ചിരിച്ചു കൊണ്ട് അവന്റെ റൂമിലേക്ക് പോയി.
"ഞാൻ കൊടുക്കാം ആന്റി"
ആരവിനുള്ള ജ്യൂസ് എടുത്തും മാലിനിയോട് ഗംഗ പറഞ്ഞു...
"ഏയ് വേണ്ട മോളെ... അവന്റെ റൂമിലേക്ക് വേറെ ആരും കയറുന്നത് അവനിഷ്ട്ടമല്ല "
മാലിനി പുഞ്ചിരിയോടെ പറഞ്ഞതും... ഗംഗയുടെ മുഖം മങ്ങി... എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ ഒന്ന് പുഞ്ചിരിച്ചു.
ഏതൊക്കെയോ പേപ്പേഴ്സിൽ ഒപ്പിടാൻ വന്നതാണ് ഇന്ദ്രൻ... റാമിന്റെ വീട്ടിലേക്ക് ആണെന്ന് പറഞ്ഞതും ചാടി പിടിച്ചു വന്നതാണ് ഗംഗ....
ആരവ് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി... മാലിനിയോട് സംസാരിച്ചു ഇരിക്കുന്ന ഗംഗയെ കണ്ടതും അവനൊന്നു ചിരിച്ചു.
"ഹായ് ആരവ് "
ഗംഗ പറഞ്ഞതും അവനും തിരിച്ചു വിഷ് ചെയ്തു കൊണ്ട് അവിടെ വെച്ച ജ്യൂസും കൊണ്ട് സെറ്റിയിൽ ഇരുന്നു.
"ആരു മോൾ എങ്ങനെയാ... വീട്ടിലേക്കൊക്കെ വരാറുണ്ടോ"
മാലിനി ചോദിച്ചതും ഗംഗ ആരുവിനെ കുറിച്ച് ഓരോന്ന് പറയാൻ തുടങ്ങി... ഇതെല്ലാം കേട്ട് അപ്പുറത്തിരുന്ന ആരവിന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു...
തുടരും....
കസിന്റെ കല്യാണം ആണ് നാളെ...അതുകൊണ്ട് കുറച്ചു തിരക്കിലാണ്😁വായിനോട്ടം വായിന്നോട്ടം😌
കഷ്ടപ്പെട്ട് എഴുതിയതാണ് അഭിപ്രായം പറയണം... നാളെ ഒരു കുഞ്ഞു പാർട്ട് തരാം🥰