ആദിത്യ
part 4
അർജുൻ മറുപടി നൽകി അവിടെ നിന്നും പോകാനൊരുങ്ങി. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തിരിച്ചു വന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
എന്നിട്ട് cctv footage's ഒന്ന് കൂടി play ചെയ്തു. അനുവിനെ കയറ്റി കൊണ്ട് പോയ വാനിന്റെ നമ്പർ നോട ചെയ്തു
"എടൊ ഈ വാൻ ഏതൊക്ക ചെക് പോസ്റ്റ് കടന്നു പോയിട്ടുണ്ടെന് ചെക്ക് ചെയ്യൂ, പിന്നെ ഒരു കാര്യം നമ്പറ് മിക്കവാറും ഡമ്മി ആവാനാണ് സാധ്യത അത് കൊണ്ട് ബ്ലാക്ക് കളർ വാൻ എവിടെ നിന്ന് വന്നു ഏതൊക്ക ദിശയിലേക്കു പോയി എന്നൊക്കെ നോട്ട് ചെയ്യ് "അർജുൻ കൂടെയുള്ള si ബാലുവിന് നിർദ്ദേശം നൽകി
"അർജുൻ അവൾ രണ്ട് ദിവസത്തിനകം ചാർജെടുക്കും "
"ഓക്കേ sir താങ്ക്സ് " അർജുൻ മരിച്ച പെൺകുട്ടിയുടെ വീട്ടിലേക്കു പോയി അവരുടെ മൊഴി എടുത്ത് കമ്മീഷ്ണർ ഓഫീസിലേക്ക് പോയി. കാർ മൊത്തം മീഡിയക്കാരും ചാനൽ റിപ്പോർട്ടേഴ്സും വളഞ്ഞിരുന്നു
"sir, sir, please one minut, മിനിസ്റ്ററുടെ മകളുൾപ്പടെ ഇത് പതിനഞ്ചാമത്തെ മാൻ മിസ്സിങ് കേസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല, മിനിസ്റ്ററുടെ മകളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും, എന്ത് explenation ആണ് നിങ്ങൾക്ക് തരാൻ സാധിക്കുന്നത് "
"പോലീസ് വേണ്ട നടപടി എടുത്തിട്ടുണ്ട്, പിന്നെ ഇവരെ കണ്ടെത്താൻ സാധിക്കാത്തത് ഞങ്ങളുടെ മിസ്റ്റേക്ക് കൊണ്ടല്ല, ഒരു പെൺകുട്ടി രാത്രിയായിട്ടും ഹോസ്റ്റലിൽ എത്തിയില്ലെങ്കിൽ അത് പോലീസിൽ അറിയിക്കേണ്ടത് ഹോസ്റ്റലിലെ വാർഡനാണ്. കുട്ടികൾ മിസ്സായി നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് മിസ്സിംഗ് കേസ് അധികവും ഫയൽ ചെയ്തിരിക്കുന്നത്, ഈ ദിവസത്തിനുള്ളിൽ തന്നെ കുട്ടിയെ എത്തിക്കേണ്ട സ്ഥലങ്ങളിൽ അവർ എത്തിച്ചിട്ടുണ്ടാകും, അതിനാൽ ഇത് പോലീസിന്റെ അനാസ്ഥയാണെന്ന് കരുതുന്നത് തെറ്റാണ്, അന്വേഷണം പുരോഗമിക്കുണ്ട്, so, please let me go "അർജുൻ ഓഫീസിലേക്ക് കയറി
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
രാത്രി വീട്ടിലെത്തുമ്പോൾ എല്ലാവരും അവനെ കാത്തു പുറത്തിരിക്കുന്നുണ്ടായിരുന്നു. വന്നു കയറിയപ്പോയേ അവൻ ആതുവിന്റെ മുഖത്തെ പാട് ശ്രദ്ധിച്ചു
"ആരുടെ കൈയാ എന്റെ പെങ്ങളുടെ മുഖത്തു പതിഞ്ഞത് "അവൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു
"..അ.. അത്... ഏട്ടാ.., കോളേജിൽ "
"ആതു, നീ എന്തിനാ ഇങ്ങനെ വിക്കുന്നെ, നിന്റെ മുഖത്തു കൈ വച്ചത് ആരാ "അവൻ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു 😡😡
"ഏട്ടാ കോളജിൽ എന്റെ സീനിയർ സ്റ്റുഡന്റ് അനന്തു drugs ജൂനിയർ സ്റുഡന്റ്സിന് കൈമാറുന്ന വീഡിയോ ഞാൻ മൊബൈലിൽ പകർത്തുന്നത് അവൻ കണ്ടിരുന്നു അത് കൊടുക്കാത്ത ദേഷ്യത്തിന്... "
"എന്നിട്ട് നീ പ്രതികരിച്ചില്ലേ "
"അതിന്റെ after റിയാക്ഷനിൽ അവനിപ്പോൾ ഹോസ്പിറ്റലിലാ "😁😁😁.ആകാശ് അത് കേട്ടു ചിരി കടിച്ചു പിടിച്ചു നിന്നു. അപ്പോയെക്കും അർജുന്റെ ഫോൺ ശബ്ദിച്ചു തുടങ്ങിയിരുന്നു. അവൻ കോൾ അറ്റൻഡ് ചെയ്തു.
"ഹലോ, എന്തായി ബാലു "
മറുഭാഗത്തു നിന്നുള്ള മറുപടി കേട്ടു അവൻ സ്വയം മറന്നു നിന്നു.
(തുടരും)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
mubishana