Aksharathalukal

നിൻ നിഴലായി..✨️part 12

Part 12

✍️Nethra Madhavan 

 

കാർ വളരെ വേഗത്തിൽ ഓടിച്ചു ഞാൻ വീട്ടിലെത്തി.... വീടിന്റെ വരാന്തയിൽ തന്നെ നന്ദുവും ആദിയും ഇരിക്കുന്നുണ്ടായി.... ഒറ്റനോട്ടത്തിൽ തന്നെ അവർക്കു അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.. പക്ഷെ ആദി കരയുകയായിരുന്നു.. നന്ദു ഓരോന്ന് പറഞ്ഞു അവളെ സമാദാനിപ്പിക്കുന്നുണ്ട്.. ഞാൻ വേഗം വണ്ടി നിർത്തി ഇറങ്ങി അവരുടെ അടുത്തേക് പോയി..

"എന്താടാ.. എന്താ കാര്യം."
  
    ഞാൻ ആദിയോടായി ചോദിച്ചു... അവൾ മുഖം കുനിച്ചിരികുകയാണ്..

"കാര്യം എന്താ നന്ദു?"

       ഞാൻ കുറച്ചു ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു..

"ജാനി ചേച്ചി.. നമ്മുടെ ആദി ചേച്ചി വൈറലായി.."

"ഏഹ്.. എന്താന്ന് "

"ആഹന്നെ.. ഇന്നലെ റോഡിൽ വച്ചു ആദി ചേച്ചിയും വേറൊരാളുമായി വഴക് നടന്നിലെ.. അതു ആരോ വീഡിയോ പിടിച്ചു ഫേസ്ബുക്കിൽ ഇട്ടു.. സംഭവം ഇപ്പോൾ വൈറലാ.."

"ഏഹ്.. ഇതൊക്കെ എപ്പോ..."

"ഞങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ഉച്ചയായി.. ജാനി ചേച്ചീടെ അമ്മയും അച്ഛനുമൊക്കെ വിളിച്ചു.. "

"അവരൊക്കെ എങ്ങനെ അറിഞ്ഞേ.."

"യൂട്യൂബ് ട്രെൻഡിംഗ് വരെയായി.. രണ്ടു മൂന്നു tv ചാനലിലും ഇടയ്ക്കു കാണിച്ചു..'

"ദൈവങ്ങളെ.."

"ചേച്ചീടെ അച്ഛനും അമ്മയുമൊക്കെ കുറെ വഴക്കു പറഞ്ഞു.."

"പക്ഷെ വഴക്കു പറയാൻ മാത്രം എന്താ അതില്ലുള്ളെ "

"ആ വീഡിയോയിൽ ഇടയ്ക്കു രണ്ടുമൂന്ന് തവണ ആദി ചേച്ചീടെ വായിൽ നിന്നു ഒരല്പം സംസ്കാരം കുറഞ്ഞ പദങ്ങൾ പുറത്തു വന്നു.. I mean കൊഞ്ചം ഹൈ ലെവൽ സാനം "
    ആദിയുടെ കണ്ണീന്ന് കണ്ണുനീർ മടിയിലേക്ക് ചാടുന്നത് ഞാൻ കണ്ടു..ഞാൻ മുട്ടുകുത്തി അവളുടെ മുൻപിൽ ഇരുന്നു..

"ആദി.. എടാ.. പോട്ടെ.. വേറൊരു ന്യൂസ്‌ വരുന്ന വരെ ചിലർ ഇത് പൊക്കിപിടിച്ചു നടക്കും .. പിന്നെ അങ്ങ് വിട്ടോളും..നീ ഇങ്ങനെ വിഷമിക്കല്ലെടാ "

   ഞാൻ അത്രെയും പറഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.. ആദി പണ്ടേ ഇങ്ങനെയാണ് ചെറിയ ചെറിയ കാര്യങ്ങൾക്കു പാവത്തിന് വിഷമം വരും..

"ഞാൻ.... അപ്പോഴത്തെ... ദേഷ്യത്തിന്... എന്തെക്കെയോ... പറഞ്ഞതാ... ഇങ്ങനെയൊക്കെ..."

    കരഞ്ഞുകൊണ്ട് പാവം എന്തെക്കെയോ പതം പറയുന്നുണ്ട്..

"സാരമില്ലെടാ.. പോട്ടെ.. "

"അമ്മേം അച്ഛനും കുറെ വഴക്കു പറഞ്ഞെടി.."

    ഏങ്ങി ഏങ്ങിയാണ് അവൾ അതു പറഞ്ഞത്..

"അവര് സങ്കടം കൊണ്ട് പറഞ്ഞതായിരിക്കും.. നീ അതൊക്കെ വിട്ടേ.. കരയല്ലേടാ.."

    അപ്പോഴേക്കും നന്ദു ഞങ്ങളുടെ അടുത്തേക് നീങ്ങി വന്നു..

"ആദി ചേച്ചി.. കരയണ്ട.. എഴുന്നേൽക്കു റൂമിൽ പോകാം.."

"ആഹ് ആദി എഴുന്നേൽക്കു.. ഒന്ന് പോയി ഫ്രഷ് ആയി വാ.."

"മം.."

   അവൾ അതും പറഞ്ഞു മെല്ലെ എഴുനേറ്റു.. പയ്യെ പയ്യെ ആണ് നടക്കുന്നത്..

"കാല് വേദന കുറവില്ലെടാ.."

"മം ഇല്ല.."

"എന്ന ഒന്ന് ഹോസ്പിറ്റലിൽ പോയാലോ.."

"വേണ്ട.. ഒന്ന് കിടക്കട്ടെ.."

       അതും പറഞ്ഞു അവൾ അകത്തേക്കു കയറി പോയി..

"ചേച്ചി.. ആ വഴക്കുണ്ടാക്കിയ ആള് പോലീസ്‌കാരൻ ആണ്.. ന്യൂസിൽ പറഞ്ഞെന്നു.. പുള്ളിയും ചേച്ചിയോട് ഇത്തിരി മോശമായിട്ട സംസാരിച്ചേ..അതുകൊണ്ട് എന്തോ സസ്പെന്ഷൻ ഉണ്ടെന്നൊക്കെ പറയുന്നുണ്ടായി "

"നന്നായി "

  ഞാൻ അത്രെയും പറഞ്ഞിട്ട് അകത്തേക്കു കയറി.... ആദിക്കു കാലിനു ചൂട് പിടിച്ചൊക്കെ കൊടുത്തു.. അവൾ കണ്ണടച്ച് കിടക്കുകയായിരുന്നു.. പക്ഷെ കണ്ണുനീർ കവിളിലേക്കു ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു.. എന്തോ അവളോടൊന്നും ചോദിക്കാൻ തോന്നിയില്ല എനിക്ക്...

ഞാൻ പിന്നെ ഫ്രഷ് ആവാൻ പോയി.. ആദി റൂമിന്ന് പുറത്തേക്കിറങ്ങിയില്ല.. ഞാനും നന്ദുവും ഇടയ്ക്കു ഇടയ്ക്കു അവളുടെ അടുത്ത് പോയി ഓരോന്ന് പറഞ്ഞു.. പക്ഷെ അവളതൊക്കെ മൂളി കെട്ടാതെ ഒള്ളൂ.
    

    ഞാനും നന്ദുവും കൂടി ഡിന്നർ ഉണ്ടാക്കി.. ഞങ്ങൾ കുറെ നിർബന്ധിച്ചിട്ട ആദി ഭക്ഷണം കഴിക്കാന്ന് സമ്മതിച്ചത്..കുറച്ചു കഴിച്ചെന്നു വരുത്തി അവൾ വീണ്ടും കിടക്കാൻ പോയി.. അധികം വൈകാതെ തന്നെ ഞാനും നന്ദുവും അവളുടെ അടുത്തു പോയി കിടന്നു..
  
*********

"നീ ഇങ്ങനെ ദേഷ്യപ്പെടല്ലെടാ.."(അജു )

"പിന്നെ.. പിന്നെ ഞാൻ എന്ത് ചെയ്യണമെന്ന നീ പറയുന്നേ.. എന്റെ ഇത്രേം നാളത്തെ കഷ്ടപ്പാട് അല്ലെ ഒരു പീറപ്പെണ്ണ് കാരണം പോയതാ.. കമ്മീഷണർ പറയുന്നത് നീയും കേട്ടതെലെ ഉടനെ ഒരു പ്രൊമോഷൻ പ്രേതീക്ഷിക്കാമായിരുന്നു എന്ന്.. എന്നിട്ടിപ്പോ കിട്ടിയത്തു സസ്പെന്ഷൻ.. എനിക്ക് പ്രാന്താവുന്നു അജു.."
      മുടിയിൽ വിരലുകൾ മുറിക്കിയാണ് രഘു അതു പറഞ്ഞതു..

"എടാ.. കമ്മീഷണർക്കു എന്തങ്കിലും ഒരു ആക്ഷൻ എടുത്തേ പറ്റുമായിരുന്നോളൂ അതാ ഈ സസ്പെന്ഷൻ.. അല്ലാതെ നീ വിചാരിക്കുമ്പോല്ലേ  അല്ല.. ആ വീഡിയോയിൽ എല്ലാരും വ്യക്തമായ കണ്ടതല്ലെ ആ പെൺകുട്ടയാണ് നിന്നോട് കൂടുതെൽ മോശപ്പെട്ടു സംസാരിച്ചത് "

"അതേലോ.. എന്നിട്ടു അവൾക്കു എന്തെങ്കിലും സംഭവിച്ചോ? പണി കിട്ടിയതു മുഴുവൻ എനിക്കല്ലേ.."

"നീ ഒരു പോലീസ്‌കാരൻ ആയതാ പ്രശ്നം കൂടുതൽ വഷളാക്കിയത്.."

"എൻെ പ്രൊമോഷൻ പോയല്ലോടാ.. അമ്മയ്ക്കൊക്കെ പ്രേതീക്ഷ കൊടുത്താതാ ഞാൻ.. ഇതിപ്പോ സസ്പെന്ഷനാ കിട്ടിയതെന്നറിഞ്ഞാൽ.. ശേ.."

"എടാ.. നിന്റെ കഴിവിനുള്ള അംഗീകാരം ആയിരുന്നിലെ അതു.. അതെന്തൊക്കെ വന്നാലും നിന്റെ അടുത്ത് തന്നെ എത്തിച്ചേരും.."

"പക്ഷെ എനിക്കിട്ട് ഇത്രെയും പണിതന്നിട്ടു ആ അഹങ്കാരി പെണ്ണിന് ഒരു പണീം കൊടുക്കാൻ പറ്റിയില്ലലോ.. അവൾക്കെതിരെ ഒരു കേസ് കൊടുത്താലോ.. പൊതുസ്ഥാലത് വച്ചു പോലീസ്‌കാരനെ അപമാനിക്കാൻ ശ്രെമിച്ചു എന്ന് "

"പക്ഷെ പൊതുസ്ഥലത്തു വച്ചു ഒരു സ്ത്രിയെ അപമാനിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു അവൾ ഒരു കേസ് കൊടുത്താൽ.. നിന്റെ ആപ്പിസ് പൂട്ടും.."

"Damn it "

    മുഷ്ട്ടി ചുരുട്ടി ഭീതിയിലടിച്ചുകൊണ്ട് രഘു പറഞ്ഞു...

"അവളേ ഞാൻ വെറുതെ വിടുമെന്ന് ഓർക്കണ്ട അജു.. എന്തായാലും ഈ എറണാകുളത്തു തന്നെ ഉള്ളതെലെ അവൾ.. എന്നെകിലും ഒരിക്കൽ എന്റെ കയ്യിൽ കിട്ടും "

"ദേ.. രഘു  നീ വെറുതെ വേണ്ടാത്ത പണിക്കൊന്നും പോവണ്ടാട്ടോ.."

"ഹ്ഹ്മ്.. ഞാൻ തീരുമാനിച്ചു കഴിഞ്ഞ് അജു.."

  അജു പിന്നെ ഒന്നും പറയാൻ പോയില്ല.. രഘു പിന്നെയും പ്രൊമോഷൻ നഷ്ടപ്പെട്ടതിനെ കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നു.. അജു അവനെ സമാധാനിപ്പിച്ചും.. അപ്പോഴാണ് അജുവിന്റെ ഫോൺ ബെല്ലടിച്ചത്.. അജു സ്ക്രീനിലേക്കു നോക്കി ആനന്ദ് ആയിരുന്നു..അജു കാൾ അറ്റൻഡ് ചെയ്തു..

"ഹലോ ആനന്ദ് "

"ഹെലോ sir "

"എന്താ വിളിച്ചത് "

"അതു പിന്നെ sir.. ഞാൻ സാറിനെ കണ്ട കാര്യം അച്ഛനോട് പറഞ്ഞിരുന്നു.. അച്ഛന് സാറിനോട് എന്തോ പറയാൻ ഉടനെന്നും ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാമെന്നും പറഞ്ഞു "

"അതിനെന്തെ ആനന്ദ്.. അച്ഛന്റെ സൗകര്യം പോലെ.. യാത്ര ചെയ്യാൻ ബുധിമുട്ടാണെങ്കിൽ ഞാൻ വീട്ടിലേക്കു വരാം "

"അതു സാറിനു ബുദ്ധിമുട്ടാകിലെ "

"ഏയ്.. ഇല്ലെടോ.. ഞാൻ വരാം "

"Okk സർ.. ആക്ച്വലി അച്ഛന് പുറത്തേക്കിറങ്ങാൻ അത്ര വയ്യ.. ഞാൻ ഇല്ലാത്തപ്പോൾ എന്തെങ്കിലും അത്യാവശ്യത്തിനെ പുറത്തു പോകാറുള്ളു "

"അഹ്‌ണോ.. കുഴപ്പമിലെഡോ.. ഞാൻ വന്നേക്കാം.... നാളെ തന്നെ വന്നാൽ നിങ്ങൾക്കു സൗകര്യമല്ലേ "

"ആഹ് sir.. വന്നോളൂ "

"ഒക്കടോ.. എന്ന ശേരി "

"ശേരി സർ.."

    കാൾ കട്ട്‌ ആയി.. രഘു അജുവിനെ നോക്കിക്കൊണ്ടൊരിക്കുകയായിരുന്നു

"ആനന്ദനല്ലേ വിളിച്ചേ.. എന്താ കാര്യം?"

"അവന്റെ അച്ഛന് എന്നെ ഒന്ന് കാണണമെന്ന്..എന്തെങ്കിലും പറയാൻ ഉണ്ടാകും "

"എന്തായാലും എനിക്കിനി ഈ കേസിൽ പങ്ക് ഇല്ലല്ലോ.. ആശ്വാസമായി.. സസ്പെന്ഷൻ കിട്ടിയാലും ഇത്തീന്നു തല ഊരാൻ പറ്റിയത്തിൽ എനിക്ക് സന്തോഷമുണ്ട്... "

"പൂതി കൊള്ളാം.. ബട്ട്‌ നടക്കൂല... നീ എന്റെ കൂടെ എല്ലാത്തിനും കാണും.. കാണണം "

"എന്തിനു.. പകുതി ശമ്പളംത്തിനു വേണ്ടി ഈ വയ്യാവേലിയുടെ പുറകെ നടക്കാൻ എനിക്ക് പറ്റില്ല"

"ആഹ്. കിട്ടുന്ന പകുതി ശമ്പകത്തിനുള്ള കൂറ് മോൻ ഈ കേസിനോട് കാണിനാകണംട്ടോ.."

  അജു രഘുവിന്റെ താടിയും ഒരു കൊട്ട് കൊടുതു എന്നിട്ടു എഴുനേറ്റു പോയി..

"പുല്ല് "

   രഘു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു..

***************

ബാൽക്കണിയിലെ സ്വിങ്ങിൽ ചാരി ഇരിക്കുകയായിരുന്നു അഭിറാം.... ഇന്നത്തെ എംപ്ലോയ്‌സിന്റെ പെർഫോനാമൻസ് നന്ദിത ചാർട്ട് ചെയ്തു അവനു നൽകിയിരിന്നു.. അതു മറച്ചുനോക്കുകയായിരുന്നു അവൻ..

"ഞാൻ കരുതിയത് നിന്നെ ടീമിൽ ആകാൻ ഒന്ന് കണടയ്‌ക്കേണ്ടി വരുമെന്നാണ്.. എന്നാൽ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. ഒറ്റ ദിവസത്തെ റിപ്പോർട്ട് കൊണ്ട് തന്നെ എനിക്ക് ഉറപ്പികം you are a deserving one ജാനി.."

  അവൻ സ്വയമേ പറഞ്ഞു... ഒപ്പം തന്നെ ദേവിനെയും അവൻ project ടീമിലേക്കു ലിസ്റ്റ് ചെയ്തിരുന്നു..

പെട്ടെന്ന് ഫോൺ അടിക്കുന്ന കേട്ടു അവൻ റൂമിലേക്ക് പോയി.. അഖിൽ ആയിരുന്നു..

"എന്താടാ.. എന്താ ഈ നേരത്തു?"

"എടാ.. അതുപിന്നെ നമ്മുടെ 'adore groups ' മായുള്ള പ്രൊജക്റ്റ്‌ ക്യാൻസൽ ആയി.."

"What..? എന്തുകൊണ്ട്.. അവരെന്തെ ഇപ്പോൾ പിന്മാറാൻ കാരണം "

"അറിയില്ലെടാ.. ഞാൻ അവരുടെ admininstrative head നോട് ചോദിച്ചു.. അവർ ഒരു valid reason പറയുന്നില്ല.."

"ശേ.. നല്ല profit കിട്ടുന്ന പ്രൊജക്റ്റ്‌ ആയിരുന്നു അതു.. ഇത് മുന്നിൽ കണ്ടുകൊണ്ട് കുറച്ചു rolling ഒക്കെ ഞാൻ പ്ലാൻ ചെയ്തതാണ്.. ഇതിപ്പോ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയല്ലോ "

"സാരമില്ല.. വേറെ ഒന്ന് രണ്ടെണ്ണം കൂടി ബാക്കപ്പിൽ ഉണ്ടാലോ.. അതിൽ എന്തെങ്കിലും അപ്പ്രൂവ് ആവാതെ ഇരിക്കില്ല.."

"ഹ്ഹ്മ്.."

"നീ കിടന്നില്ലേ.."

"ഇല്ലടാ.. ഞാൻ ആ new ജോയിനിസിന്റെ പെർഫോം റിപ്പോട് നോക്കുകയായിരുന്നു.."

"ആഹ്‌.. ടീം മെമ്പേഴ്സിനെ ഒക്കെ സെലക്ട്‌ ചെയ്തോ.. Fisrt name 'janaki sreenivasan " അല്ലെ? "

"എടാ.. നീ വിചാരിക്കുമ്പോലെയല്ല.. അവൾക്കു ശെരിക്കു ടീമിൽ ജോയിൻ ചെയ്യാനുള്ള അർഹതെ ഉണ്ട്..''

"കാകയ്ക്കു തൻ കുഞ്ഞ് പോൺകുഞ് എന്നാണലോ.."

"ഡാ.. ഡാ.. വച്ചിട്ട് പോടാ.."

"ഓ.. ഞാൻ വയ്ക്കുവാണേ.. നമ്മക്ക് ആരേം പറ്റി ഓർക്കാൻ ഒന്നുമില്ലല്ലോ "

  അത്രെയും പറഞ്ഞു അഖി ഫോൺ വച്ചു.. റാം അൽപ നേരം കൂടി ബാൽക്കണിയിൽ ഇരുന്നു.. പ്രൊജക്റ്റ് നഷ്ടപ്പെട്ടത് അവനിൽ ചെറിയൊരു വേദന ഉണ്ടാക്കിയിരുന്നു..

അവൻ കുറച്ചു നേരത്തിനു ശേഷം റൂമിലേക്ക് പോയി..

  ***********
 

ഇടയ്ക്കെപ്പോഴേ വല്ലാത്ത ദാഹം തോന്നിയാണ് ഞാൻ കണ്ണ് തുറക്കുന്നത്.. ഞാൻ നോക്കിയപ്പോൾ നന്ദുവും ആദിയും നല്ല ഉറക്കമാണ്..  അവരെ ഉണർത്താതെ ഞാൻ  കട്ടിലിൽ നിന്നെഴുനേറ്റു..

അടുക്കളയിൽ ചെന്നു വെള്ളം എടുത്തു കുടിക്കവേ എന്തോ നിലത്തുവീണ ശബ്ദം കേട്ടു ഞാൻ.. വേഗം തന്നെ ഞാൻ റൂമിലേക്ക് പോയി.. ആദിയും നന്ദുവും നല്ല ഉറക്കമാണ്.. അപ്പൊ ശബ്ദം  അവിടന്നല്ല..


  ഞാൻ നന്ദുന്റെ സ്റ്റഡി റൂമിലേക്ക് പോയി നോക്കി.. അവിടെയും ആരും ഉണ്ടായില്ല.. പക്ഷെ ചുറ്റും ആരുടെയോ സാമിപ്യം ഞാൻ അറിയുന്നുണ്ടായി..

പെട്ടെന്നു എന്റെ പുറകിലൂടെ ആരോ വേഗത്തിൽ നടന്നു പോയതുപോലെ തോന്നി എനിക്ക്.. ഞാൻ വേഗം മുറിയിൽ നിന്നു പുറത്തേക്കിറങ്ങി നോക്കി.. ആരോ സ്റ്റോറിറൂമിലേക്കു പോയതുപോലെ തോന്നി എനിക്ക് തോന്നി..

പെട്ടെന്നുള്ള ഉൾപ്രേണയിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു...

           തുടരും

 


നിൻ നിഴലായി.. ✨️part 13

നിൻ നിഴലായി.. ✨️part 13

4.5
3260

Part 13 ✍️Nethra Madhavan                          സ്റ്റോർ റൂമിലേക്ക് നടക്കവേ അടുക്കളയിൽ പാത്രങ്ങൾ താഴെ വീഴുന്ന ശബ്ദം ഞാൻ കേട്ടു.. ഒരു നിമിഷം എങ്ങോട്ട് നടക്കണം എന്നറിയാതെ ഞാൻ സ്തംഭിച്ചു... പെട്ടെന്ന് എന്റെ പുറകിലൂടെ ആരോ കടന്നു പോയതുപോലെ തോന്നിയ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. ആരെയും കണ്ടില്ല.. എന്റെ ഉള്ളിലെ ഭയം വർധിച്ചു.. ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു.. വീടിന്റെ പല ഭാഗങ്ങളായി ആരൊക്കെയോ നടന്നു നീങ്ങുന്ന ശബ്ദം പോലെ തോന്നി എനിക്ക്.. അടുക്കളയിൽ പിന്നേയും എന്തെക്കെയോ താഴെ വീഴുന്ന ശബ്ദം.. ആരെക്കെയോ നടക്കുന്നതിനു പകരം ആരെക്കെയോ അടക്കം പറയുന്ന ശബ്ദം ഞാൻ കേൾക്ക