Aksharathalukal

നിൻ നിഴലായി.. ✨️part 13

Part 13

✍️Nethra Madhavan                      
  
സ്റ്റോർ റൂമിലേക്ക് നടക്കവേ അടുക്കളയിൽ പാത്രങ്ങൾ താഴെ വീഴുന്ന ശബ്ദം ഞാൻ കേട്ടു.. ഒരു നിമിഷം എങ്ങോട്ട് നടക്കണം എന്നറിയാതെ ഞാൻ സ്തംഭിച്ചു...

പെട്ടെന്ന് എന്റെ പുറകിലൂടെ ആരോ കടന്നു പോയതുപോലെ തോന്നിയ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. ആരെയും കണ്ടില്ല.. എന്റെ ഉള്ളിലെ ഭയം വർധിച്ചു.. ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു..

വീടിന്റെ പല ഭാഗങ്ങളായി ആരൊക്കെയോ നടന്നു നീങ്ങുന്ന ശബ്ദം പോലെ തോന്നി എനിക്ക്.. അടുക്കളയിൽ പിന്നേയും എന്തെക്കെയോ താഴെ വീഴുന്ന ശബ്ദം..

ആരെക്കെയോ നടക്കുന്നതിനു പകരം ആരെക്കെയോ അടക്കം പറയുന്ന ശബ്ദം ഞാൻ കേൾക്കാൻ തുടങ്ങി.. പുരുഷശബ്ദം ആയിരുന്നു അതു... നന്ദുവും ആദിയും കിടക്കുന്ന റൂമിലേക്ക് പോകാനായി ഞാൻ തിരിഞ്ഞു..

എന്റെ തൊട്ടു മുൻപിൽ ഒരു രൂപം.. മുഖം വ്യക്തമല്ല...ഞാൻ അലറി വിളിക്കാൻ തുടങ്ങുന്നതിനു മുൻപ് അയാളുടെ ബലിഷ്ട്ടമായ കൈകൾ എന്റെ കഴുത്തിൽ അമർന്നു.... അവയുടെ ബലം കൂടി കൂടി വന്നു.. എനിക്ക് ശരീരത്തിനാകെ ഒരു വേദന അനുഭവപ്പെട്ടു.. ശ്വാസം വലിക്കാൻ കഴിയുന്നില്ല.. എന്റെ ജീവൻ കവരുകയാണ് അയാളുടെ ലക്ഷ്യം എന്ന് കൈകളുടെ മുറുക്കം കൂടുന്നതിലൂടെ എനിക്ക് മനസ്സിലായി...

"അമ്മേ....."

  ഉറക്കത്തിൽ നിന്നും ജാനി ഞെട്ടി എഴുന്നേറ്റു....

അവളുടെ ശബ്ദം കേട്ടു നന്ദുവും ആദിയും എഴുനേറ്റു..

"എന്താ ജാനി.. എന്താ പറ്റിയെ?"(ആദി )

"എടാ... ആഹ്ഹ്.. വെള്ളം "

   ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയ എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല..

നന്ദു കാട്ടിലിനടുത്തുള്ള ടേബിളിൽ നിന്നു എനിക്ക് വെള്ളം എടുത്തു തന്നു.. ഞാൻ അതു മുഴുവൻ കുടിച്ചു...

"എന്താ ചേച്ചി.. സ്വപ്നം വല്ലതും കണ്ടോ?"

"ആഹ്... ആരോ എന്നെ കൊല്ലാൻ നോക്കുന്നതു ഞാൻ കണ്ടു "

    പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..വാക്കുകൾ ഇടറിയിമിരുന്നു..

"സാരമില്ലെടാ.. പോട്ടെ.."

    ആദി എന്റെ പുറം തലോടി കൊണ്ടാണ് അതു പറഞ്ഞതു...

"എന്റെ കഴുത്തിൽ ആരോ പിടിച്ചു.. എനിക്ക് ശ്വാസം എടുക്കാൻ ഒന്നും പറ്റുന്നുണ്ടായില്ല.."

"പോട്ടെ.. പോട്ടെ.. ദുസ്വപ്നം കണ്ടതല്ലേ.. ഒന്നുല്ല.. ഞാനും നന്ദുവും ഉണ്ട് ഇവിടെ.."

"ഇവിടെ.. ഇവിടെ വച്ചാടാ.. ഇതുപോലെ തന്നെ നമ്മൾ മൂന്നുപേരും കിടന്നുറങ്ങിയതാ.. ഞാൻ എന്തിനോ വേണ്ടി ഒറ്റയ്ക്കു റൂമിൽ നിന്നു ഇറങ്ങി.. അപ്പോഴാ.."

       എല്ലാം പറഞ്ഞുകഴിഞ്ഞതും ഞാൻ കരഞ്ഞിരുന്നു.. "മരണം തൊട്ടു മുൻപിൽ കണ്ടിരുന്നു ഞാൻ.. എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്.. ഇതൊന്നും സ്വപ്നം ആയിരുന്നില്ല.. എല്ലാം ഞാൻ അനുഭവിച്ചറിഞ്ഞതാണ്.."

"എന്റെ ജാനി ചേച്ചി.. The bold and stubborn janaki തന്നെയാണോ ഇത് പറയുന്നതു.. ഞങ്ങളുടെ ധൈര്യശാലി ശെരിക്കും ഒരു പേടിത്തൂറി ആയിരുന്നല്ലേ.."

  നന്ദു എന്നെ കളിയാക്കി കൊണ്ടാണ് അതു ചോദിച്ചത്.. മറുപടിയായി ഞാൻ അവളുടെ മുതുകിൽ ഒരു അടി കൊടുത്തു എന്നിട്ടു മെല്ലെ ചിരിച്ചു..

"പോടീ.."

"ആഹ്‌.. ആള് ok അയാല്ലോ.. ഇനി കിടക്കാം.."

"മം.."

  അതും പറഞ്ഞു ഞാൻ കട്ടിലിലേക്കു കിടന്നു... എന്റെ രണ്ടു വശത്തും കിടന്നു എന്നെ കെട്ടിപിടിച്ചുകൊണ്ടാണ് അവര് കിടന്നത്..

കണ്ണടച്ചുവെങ്കിലും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. വല്ലാത്തൊരു ഭയം എന്നെ വന്നു പൊതിഞ്ഞു... അരുത്താതെന്തോ നടക്കാൻ പോകുന്നു എന്ന തോന്നൽ എന്നിൽ ഉടലെടുത്തു.. ആദിയുടെയും നന്ദുവിന്റെയും ചില നേരങ്ങളിലെ സംശയങ്ങളും എനിക്കെന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന് പണിക്കർ പറഞ്ഞുവെന്ന അമ്മയുടെ വാക്കുകളുമായിരുന്നു എന്റെ മനസ്സിൽ മുഴുവൻ.. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നാണ് എനിക്ക് ഉറങ്ങാൻ കഴിഞ്ഞത്...

രാവിലെ വൈകിയാണ് ഞാൻ കണ്ണ് തുറന്നത്... അടുത്ത് നന്ദുവും ആദിയും ഉണ്ടായിരുന്നില്ല.. ഞാൻ എഴുനേറ്റു വാഷ്റൂമിൽ പോയി അടുക്കളയിലേക്ക് നടന്നു... ആദിയുടെയും നന്ദുവിന്റെയും സംസാരം ഞാൻ കേട്ടിരുന്നു.. അടുക്കളയിലേക്ക് നടക്കും വഴി എന്റെ കണ്ണുകൾ അടച്ചിട്ടിരിക്കുന്ന സ്റ്റോർ റൂമിന്റെ വാതിലിലേക്കു നീണ്ടു...ഞാൻ ഇന്നലത്തെ സ്വപ്നത്തെ കുറിച്ചോർത്തു...

"ആഹ്‌.. നീ എഴുന്നേറ്റോ "

   ആദിയുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്..ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക് നടന്നു..

"നീ ഇന്നലെ ഉറങ്ങിയിട്ടിലാർന്നു.. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതു ഞാൻ അറിഞ്ഞു.. അതാ വിളിക്കാതിരുന്നേ.."

    ആദി എന്നോടായി പറഞ്ഞു.... അവളുടെ ഇന്നലത്തെ മൂഡ് മാറിയെന്നറിഞ്ഞതും എനിക്ക് ആശ്വാസമായി..അപ്പോഴാണ് ഞാൻ നന്ദുവിനെ ശ്രെദ്ധിക്കുന്നെ.. പുട്ടുകുറ്റിയിൽ നിന്നു പുട്ട് തള്ളിയിടാൻ നോക്കുവാണ് അവൾ..

"ഇതെന്തെ പോരാതെ "(നന്ദു )

"നിന്നോടൊരായിരം തവണ ഞാൻ പറഞ്ഞതല്ലേ.. പൊടിയും തേങ്ങയും ഇടുമ്പോ തട്ടി തട്ടി കൊടുക്കണമെന്ന്.. കെട്ടില്ലലോ.. അനുഭവിച്ചോട്ടോ.."

"പോ... ഞാൻ ഇനി എന്ന ചെയ്യും.. ജാനി ചേച്ചി ഒന്ന് ശെരിയാക്കി താ.."

   അതും പറഞ്ഞവർ എന്നെ നോക്കി..

"നീ മാറ്.. ഞാൻ ഒന്ന് നോക്കട്ടെ.."

   ഞാൻ കുറച്ചു ബലം പിടിച്ചു പുട്ടിനെ പുറത്തേക്കു തള്ളി.. രണ്ടു കഷ്നമായെങ്കിലും സാധനം പുറത്തെത്തി..

"ഹാവു.. രക്ഷപെട്ടു.. ഇലേൽ രാവിലെ തന്നെ നിങ്ങൾ രണ്ടും പട്ടിണിയായേനെ.."(നന്ദു )

"ഏയ്.. അതെന്താ ഞങ്ങൾ രണ്ടും.."(ആദി )

"അല്ല.. ആദി ചേച്ചി ആൾറെഡി ഒരു കുറ്റിപുട്ട് ഉണ്ടാക്കിയായിരുന്നല്ലോ..ഞാൻ അതു കഴിക്കും.. അപ്പൊ നിങ്ങൾ മാത്രല്ലേ പട്ടിണി കിടക്കു 😁"

"കൊള്ളാലോ നീയ്.. 😬"(ആദി )

  

"ചേച്ചി.. ഇനി പുട്ട് ഉണ്ടാക്കണ്ടല്ലോ?"(നന്ദു )

"വേണ്ടടാ ഇതുമതി "

"ഹാവു.. വിശന്നിട്ടു കോടല് കരിയുന്നു.."

  അതും പറഞ്ഞു നന്ദു അവിടെയിരുന്നു ഒരു കഷ്ണം പുട്ടെടുത്തു പ്ലേറ്റിൽ വച്ചു.. കുറച്ചു കടല കറി കൂടി അതിന്റെ മുകളിൽ ഒഴിച്ചിട്ടു കഴിക്കാനായി  അവൾ അടുത്തുള്ള ടേബിളിലേക്കു  ചാഞ്ഞു നിന്നു.. ടേബിളിന്റെ അറ്റത്തു കുറച്ചു പുറത്തേക്കായി നിന്നു പാത്രം നിലത്തേക്കു വീണു.. അതിന്റെ മുകളിൽ ഉള്ള എല്ലാ പത്രങ്ങളും നിലത്തേക്കു വീണു..

പെട്ടെന്നു എനിക്ക് ഇന്നലത്തെ സ്വപ്നം ഓർമ്മ വന്നു.. ഇതുപോലെ തന്നെയായിരുന്നു.. എന്തെക്കെയോ പാത്രങ്ങൾ നിലത്തേക്കു വീഴുന്ന ശബ്ദം കേട്ടിരുന്നു ഞാൻ...

"എന്റെ പൊന്നു നന്ദു.. ആക്രാന്തം കുറച്ചു കുറച്ചൂടെ "(ആദി)

"ദേ.. ചുമ്മാ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ.. ഞാൻ ജസ്റ്റ്‌ ഒന്ന് ചാരിയതെ ഒള്ളൂ "

ആദിയും നന്ദുവും എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊന്നും ശ്രേദ്ധിച്ചില്ല...

"ജാനി..."

"ജാനി ചേച്ചി.."

"എടി.. നീയിതു ഏതു ലോകത്താ?"

"പൂയ് ചേച്ചി.. ഹോയ് ഹോയ് "

   നന്ദു എന്റെ കയ്യിൽ തട്ടിയപ്പോൾ ആണ് ഞാൻ സ്വബോധത്തിൽ എത്തിയത്...

"ആരെ കുറിച്ചോർത്തു നിൽകുവാ..?"(നന്ദു )

"നിന്റെ കെട്ടിയോനെ ഓർത്തു "

"നാണവില്ലല്ലോ ജാനി ചേച്ചി  വേറെ വല്ലവരുടെയും കെട്ട്യോനെ ഓർത്തിരിക്കാൻ.. മ്ലേച്ഛം 😑"

"ശേ.. ശവം.. പയ്യെ കേറ്റെടി.. തൊണ്ടേൽ കുടുങ്ങി ചാവാൻ നിൽക്കണ്ട.."

"😁😁😁"
    അതിനവൾ നല്ലൊരു ഇളി പാസ്സ് ആക്കി..

"ആദി.. നീ ഇന്ന് പോവുന്നുണ്ടോ "

"ഇല്ലാടി.."

"അതെന്തെ കാൽ വേദന കുറവില്ലേ..ഇന്നലെ രാത്രി നീ കുറഞ്ഞെന്നാണലോ പറഞ്ഞെ.."

"അതല്ലെടി.. എനിക്ക് എല്ലാരേം ഫേസ് ചെയ്യാൻ ഒരു മടി "

"ദേ.. ആദി നീ രാവിലെ തന്നെ എന്റെ വായീന്ന് കേൾക്കാൻ നിൽക്കല്ലേ.. മര്യാദക്കു റെഡിയായി എന്റെ കൂടെ വരാൻ നോക്കു.."

"അതല്ലടി.. ഇന്ന് ഒരു ദിവസം ഞാൻ ലീവ് എടുത്തോട്ടെ.. ഇന്ന് friday അല്ലെ.. നാളെയും മാറ്റാനാളും ഓഫീസ് ഇല്ലാലോ.. അപ്പൊ പിന്നെ ഇനി monday പോകാം. അപ്പോഴത്തേക്കുന്ന എല്ലാരും എല്ലാം മറക്കും.. പിന്നെ കാലിനു ചെരിയൊരു വേദന ഇല്ലാതില്ല "

   പാവം അപേക്ഷ പോലെയാ പറഞ്ഞെ..

"ശേരി നിന്റെ ഇഷ്ടം പോലെ.."

"അപ്പോ പിന്നെ ഞാനും "(നന്ദു )

"നീയും??"

"അല്ല ഞാനും "

"അല്ല നീയും "

"ഇന്ന് പോവണ്ടല്ലോ "

"അതെന്താ.. പോവണ്ടാതെ??"

"അല്ല ആദി ചേച്ചിക്കൊരു കൂട്ടയിട്ട്.."

"Idea കൊള്ളാം.. But നടക്കൂല.."

"ചേച്ചി.. Pls ചേച്ചി.. ഇന്നൊരു ദിവസം കൂടി.. വീട്ടിലിരിക്കാൻ കൊതിയായിട്ട.."

   നേരത്തെ ആദി പറഞ്ഞതിലും ദയനീയമായാണ് നന്ദു പറഞ്ഞതു.. ആദി ഒറ്റയ്ക്കിരികുന്നതിനേക്കാൾ ഭേദം നന്ദു കൂടെ  ഇരിക്കുന്നതാണ്..

"എന്താന്ന് വച്ചാൽ ചെയ്യ് രണ്ടും കൂടെ "

   അത്രെയും പറഞ്ഞു അടുകളെന്നിറങ്ങി..ഞാൻ കുളിച്ചു റെഡിയായി ഓഫീസിലേക്കിറങ്ങി.. എനിക്ക് അങ്ങോട്ടേക്ക് പോകാൻ ഒട്ടും മൂഡ് ഉണ്ടായില്ല.. എന്നാലും പ്രൊജക്റ്റ്‌ ടീമിൽ കയറി പറ്റാൻ ട്രെയിനിങ് നന്നായി അറ്റൻഡ് ചെയ്യണമല്ലോ.. ഫുഡ്‌ കഴിച്ചിട്ട് ഞാൻ ഓഫീസിലേക്കിറങ്ങി..

  ***********

"നിനക്ക് വഴിയൊക്കെ അറിയോടാ?"(രഘു )

"ആഹ്‌.. ഞാൻ ഒരു തവണ വന്നതാ.."(അജു )

"എത്താറായോ?"(രഘു )

"ദാ എത്തി "(അജു )

  ഒരു 5 min കൂടി ആ യാത്ര തുടർന്നു.. അതിനു ശേഷം അർജുന്റെ ബുള്ളറ്റ് അദ്വൈത്തിന്റെ വീടിനു മുൻപിൽ എത്തി..അവർ ഇരുവരും ബൈക്കിൽ നിന്നിറങ്ങി.. അവരെ പ്രേതീക്ഷിച്ചെന്നോണം അദ്വൈത്തിന്റെ അച്ഛൻ വരാന്തയിൽ തന്നെ ഇരിക്കുന്നുണ്ടായി..

"കയറി വരൂ സർ "

    അവരെ കണ്ടതും അയാൾ കസേരയിൽ നിന്നും എഴുനേറ്റു കൊണ്ട് പറഞ്ഞു.. ഒരു പട്ടാളക്കാരന്റെ കർകശ സ്വഭാവം ഒന്നുമില്ല അയാൾക്കു.. മകന്റെ മരണം തീരാ നോവായി അയാളുടെ കണ്ണുകളിൽ പ്രേതിഫലിക്കുന്നു..

അർജുനും രഘുവും അകത്തേക്കു കയറി..

"ഇരിക്കാം.."

  ഹാളിലെ സോഫ ചൂണ്ടി കാണിച്ചുകൊണ്ട് അയാൾ അവരോടു പറഞ്ഞു.. അവർ അവിടെകിരുന്നു.. അപ്പോൾ തന്നെ സ്റ്റെപ്പിറങ്ങി ആനന്ദ് വന്നു.. അദ്വൈത്തിന്റെ അച്ഛനും ആനന്ദും അവർക്കു എതിരായി ഇരുന്നു..

"എന്താ സർ കാണണമെന്ന് പറഞ്ഞതു?'(അജു )
          
തന്റെ മുന്നിൽ ഇരിക്കുന്നത് ഒരു പട്ടാളക്കാരനാണെന്ന പൂർണബോധം ഉണ്ടായിരുന്നതിനാൽ വളരെ അധികം ബഹുമാനത്തോടെയാണ് അർജുൻ അയാളോട് സംസാരിച്ചത്..

"അതു.. അതുപിന്നെ.. എനിക്ക് സാറിനോടോന്നു ഒറ്റയ്ക്കു സംസാരിച്ചാൽ കോളാമെന്നുണ്ട്.."

"ആഹ് സർ "

"വിരോധമില്ലെങ്കിൽ നമ്മുക്ക് മുകളിൽ ബാൽക്കണിയിൽ പോയി ഇരുന്നു സംസാരികം.."

"അതിനെന്താ സർ.."(അജു )

  അയാൾ ഇരുന്നിടത്തു നിന്നു എഴുനേറ്റു മുകളിലേക്കു നടന്നു പുറകെ തന്നെ അർജുനും..

പുറത്തെ കാഴ്കൾ എല്ലാം കാണാതക്ക രീതിയിലെ ഒരു വിശാലമായ ബാൽക്കണി ആയിരുന്നു അതു..  പലതരത്തിലുള്ള  ചെടികൾ പലയിടങ്ങളിലായി വച്ചു പിടിപ്പിച്ചിട്ടുണ്ടായി.. അത്യാവശ്യം കാറ്റും വെളിച്ചവും.. ഒരു സൈഡിലായി രണ്ടു പേർക്ക് മുഖത്തോട് മുഖം നോക്കി സംസാരിക്കാൻ പാകത്തിന് രണ്ടു കസേരകൾ ഇട്ടിട്ടുണ്ട്..

അവർ ഇരുവരും അവിടെ ഇരുന്നു...

പറയാനുള്ള കാര്യങ്ങൾ അർജുനോട് പറയാൻ ചെറിയൊരു ബുധിമുട്ടയാൾക്ക് ഉണ്ടെന്നു അർജുന് മനസ്സിലായി..

"ഞാൻ ഇത് പറയണോ വേണ്ടയോ എന്നു ഒരുപാട് ആലോചിച്ചു.. "

"എന്തായാലും ധൈര്യമായി പറഞ്ഞോളു.."

"അതു പിന്നെ.. അവനു ഒരു ബിസിനസ്‌ പ്ലാൻ ഒക്കെ ഉണ്ടായെന്നു അറിഞ്ഞിലെ.. അതിന്റെ കാര്യങ്ങൾ ഒന്നും ശെരിയാകാതെതിനാൽ അവനു ഒരിടയ്ക്കു നല്ല വിഷമം ആയിരുന്നു...

ആ സമയത്തു എനിക്ക് ബാങ്കിൽ ഒരു fd ഉണ്ടായിരുന്നു.. പട്ടാളത്തിൽ ഉള്ളപ്പോഴും അല്ലാത്തപോളുമായി കുറച്ചു കുറചായി ഞാൻ നിക്ഷേപിച്ചതാണ്.. അതെപ്പറ്റി ഞാൻ ആരോടും പറഞ്ഞിരുന്നില്ല.. എന്നാൽ എന്റെ കുഞ്ഞു പണത്തിനു വേണ്ടി വല്ലാതെ ബുധിമുട്ടുണ്ടെന്നറിഞ്ഞതും ഞാൻ അതു withdraw ചെയ്തു..

അവനു അതു സ്വീകരിക്കാൻ  വലിയ മടിയായിരുന്നു... പക്ഷെ ഇന്നെന്തോ ആ പണമാണോ എന്റെ മോനെ കൊന്നതെന്നെനിക്കു..

     അതു പറഞ്ഞതും അയാൾ പൊട്ടികരഞ്ഞു.. അയാളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അർജുനും അറിയിലായിരുന്നു.. കുറച്ചു നേരം ഒന്നും സംസാരിച്ചു ശല്യപെടുത്താണ് നല്ലതെന്നു അർജുന് തോന്നി.. അവൻ മൗനം പാലിച്ചു.. ഇടയ്ക്കു അയാളുടെ കൈകുമേൽ കൈ വച്ചു അവൻ.. അവന്റെ കൈ മുഖത്തേക്കു ചേർത്തും അയാൾ കരഞ്ഞു..

"സർ.. പോട്ടെ.. കരയരുത്.."

   അയാൾ കരച്ചിൽ നിർത്തിയില്ല..

"അച്ഛാ.. കരയണ്ട.."

    ആ വിളിയിൽ അയാൾ മുഖം ഉയർത്തി അവനെ നോക്കി.. ശേഷം അവന്റെ മുഖത്ത് ഒന്ന് തലോടി.... അധികം മയമില്ലാതെയുള്ള മുൻപത്തെ അയാളുടെ സംസാരമൊക്കെ മനസ്സിലെ തീരാനൊവ്  പുറത്തു വരാതിരിക്കാൻ ഉള്ള മുഖം മൂടിയാണെന്നു അവനു മനസ്സിലായി.. അവന്റെ കണ്ണുകളും ചെറുതായി നിറഞ്ഞു..

     അയാൾ മുഖം തുടച്ചു ശേഷം അവനെ നോക്കി ചിരിക്കാൻ ശ്രേമിച്ചു..

"ഞാൻ സാറിനെ ബുദ്ധിമുട്ടിച്ചല്ലേ?"

"അച്ഛാ.. അങ്ങനെ വിളിക്കരുത്.. ആനന്ദിനെയും അദ്വൈത്തിനെയും പോലെ തന്നെ എന്നെയും കണ്ടോള്ളൂ.."

അയാൾ അവനെ നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു.. കണ്ണുകൾ അടച്ചു സമ്മതം അറിയിച്ചു..

"അച്ഛാ.. കുറച്ചു കാര്യങ്ങൾ കൂടി ചോദിച്ചോട്ടെ "

   അയാൾ തലയാട്ടി സമ്മതം അറിയിച്ചു..

"ഈ പറഞ്ഞ പണം എന്നാണ് അദ്വൈത്തിനു കൊടുത്തത്?"

"എന്റെ കുഞ്ഞ് മരിക്കുന്നതിനു ഒരാഴ്ച മുൻപ് "

    അർജുനിൽ ഒരല്പം ഞെട്ടൽ ഉണ്ടായി.. ഒരുപ്പക്ഷെ ആ പണത്തിനായി ആയിരിക്കും ആരേലും അദ്വൈത്തിന്റെ ജീവൻ കവർന്നതെന്ന ചിന്ത അവനിൽ ഉണ്ടായി..

"എത്ര ഉണ്ടായി.?"

"50 ലക്ഷം "

"അദ്വൈത്തിന്റെ മരണശേഷം ഈ പണത്തെ കുറിച്ചു എന്തെങ്കിലും അറിവ് കിട്ടിയോ "

"ഇല്ല.. ഞാൻ അതേപറ്റിയൊന്നും അന്വേഷിച്ചില്ല.. "

  കുറച്ചു നേരം ഇരുവരും തമ്മിൽ മൗനം ആയിരുന്നു.. പിനീട് അർജുൻ പോകാനായി എഴുന്നേററ്റു..

"മോൻ ഇറങ്ങിവായോ "

   അയാളുടെ ' മോനെ' എന്നുള്ള വിളി കേട്ടതും അവൻ ഒരുപാട് സന്തോഷമായി..

"ഇറങ്ങുവാണ് അച്ഛാ..അച്ഛന്റെ മകനെ ഇല്ലാതാക്കിയവരെ ഞാൻ നിയമത്തിന് മുന്നിൽ എത്തിച്ചിരിക്കും.."

   അയാളുടെ കൈകളിൽ മുറുകെ പിടിച്ചു സത്യം ചെയ്യുന്ന പോലെ അർജുൻ അതു പറഞ്ഞു.. ശേഷം താഴേക്കിറങ്ങി... അദ്വൈത്തിന്റെ അമ്മയും ആനന്ദും രഘുവും ഹാളിൽ ഇരുന്ന് എന്തെക്കെയോ സംസാരിക്കുന്നുണ്ടായി..

അവനും രഘുവും യാത്ര പറഞ്ഞിട്ട് അവിടന്നിറങ്ങി.. ഇനിമുതൽ ഈ കേസിന്റെ ചുരുളഴിക്കുന്നത് വരെ തനിക്കു വിശ്രമം ഉണ്ടാകിലെന്ന തീരുമാനം എടുത്തിട്ടാണ് അവൻ അവിടന്നിറങ്ങിയത്..

******* ****** *****

എല്ലാ ദിവസത്തെയും പോലെ ഓഫീസിലെത്തി തന്റെ കാബിനിൽ ഇരിക്കുകയാണ് അഭിറാം.... ഏറെ പ്രേതീക്ഷയുണ്ടായിരുന്ന പ്രൊജക്റ്റ്‌ നഷ്ടപ്പെട്ടതിനാൽ അടുത്തതിനായുള്ള പരിശ്രമങ്ങളിലാണ് അവൻ..

പെട്ടെന്നു അവന്റെ അടുത്തുള്ള ഫോൺ റിങ് ആയി.. Unknown number എന്ന് കണ്ടതും ആരാണെന്നറിയാതെ അവന്റെ ഞെട്ടി ചുളിഞ്ഞു.. അവൻ ഫോൺ എടുത്തു..

"ഹലോ.."

"ഹലോ mr. Abhiram "

   എതിർത്തലക്കൽ നിന്നു കേട്ട ശബ്ദത്തിന്റെ ഉടമയേ തിരിച്ചറിഞ്ഞതും അവന് ദേഷ്യം ഇറച്ചു കയറി..

"ഹലോ "

   അവന്റെ മറുപ്പടി ഒന്നും കേൾക്കാത്തതുകൊണ്ട് എതിർവശത്തു നിന്നു പിന്നെയും വിളി വന്നു..

"ഹലോ.. പറഞ്ഞോളു.. കേൾക്കാം "

"ആഹ്‌.. അപ്പൊ ഞാൻ ആരാണെന്നു അറിഞ്ഞിട്ടായിരുന്നു മറുപടി തരാൻ വിഷമം "

"നിങ്ങൾ കാര്യം പറയു mr."

"എന്റെ കാര്യം ഞാൻ ആൾറെഡി അറിയിച്ചു കഴിഞ്ഞു.. എനിക്കിനി അറിയണ്ടത് നിന്റെ തീരുമാനം "

"അതൊന്നും അറിയാനില്ല.. നടക്കില്ല.."

"ഓഹോ.. നന്നായി ആലോചിച്ചു തന്നെയാണോ നീ ഈ തീരുമാനം എടുത്തിരിക്കുന്നത്?"

"എനിക്കിനി ഒന്നും ആലോചിക്കേണ്ടതില്ല.. നിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല.. അത്രെയും വല്ല്യ തുക.. നടക്കില്ല.."

"Mr. Abhiram varma യുടെ ജീവിതത്തിന്റെയും അഭിമാനത്തിന്റെയും വിലയാണ് ഞാൻ ചോദിച്ചത്.. "

    അല്പം പുച്ഛം കലർത്തിയായിരുന്നു അയാളുടെ സംസാരം അതു അഭിരാമിൽ ദേഷ്യം ഉണ്ടാക്കി..

"തന്നില്ലെങ്കിൽ.. നീ എന്ത് ചെയ്യും?"

    അത്യധികം ദേഷ്യത്തോടെയാണ് അഭിറാം അതു ചോദിച്ചത്..

"ഞാൻ എന്ത് ചെയ്യുമെന്നു എന്നെക്കാൾ നന്നായി നിനക്കറിയാലോ.. നിന്റെ കഷ്ടപ്പാടായും കഴിവിന്റെ മഹത്വമായും കാണുന്ന ഡ്രീം ഫ്രെയിംസിന്റെ പിന്നിലുള്ള യാഥാർദ്യം ലോകം അറിയും.."

"ഡാ.."

"അടങ്ങടാ.. നിന്റെ ചതികളും.. ഒരു കുഞ്ഞ് പോലുമാരിയിലെന്നു കരുതി നീ കുഴിച്ചുമൂടിയ സത്യങ്ങളും എല്ലാരും അറിയുന്ന ഒരു ദിവസം.. അതു വേണോ അതെയോ ഞാൻ ആവശ്യപ്പെട്ടത് തരുന്നോ "

"നീയാരോടാണ്  സംസാരിക്കുന്നതെന്ന ബോധം ഉണ്ടോ നിനക്ക് "

"നീയാരയെന്നും നീ കളിച്ച സർവ്വ തെണ്ടിത്തരങ്ങളും അറിയാവുന്നവനാടാ ഞാൻ.. അതുകൊണ്ട് നീ നന്നായി ഒന്ന് ആലോചിക്കു.. ഞാൻ വരും നിന്നെ കാണാൻ "

  അഭിറാം അതിനു മറുപ്പടി പറയുന്നതിന് മുൻപേ കാൾ കട്ട്‌ ആയി... അവൻ കോപത്താൽ വിറയ്ക്കുകയായിരുന്നു.. അവൻ മുഷ്ടി ചുരുട്ടി ടേബിളിൽ ആഞ്ഞടിച്ചു..

           തുടരും 🔥🔥

 

കഥ വായിച്ചിട്ട് ചുമ്മാ അങ്ങ് പോകാതെ എല്ലാരും അഭിപ്രായങ്ങൾ അറിയിക്കൂട്ടോ.. 😉


നിൻ നിഴലായി.. ✨️part 14

നിൻ നിഴലായി.. ✨️part 14

4.7
3299

Part 14 ✍️Nethra  Madhavan   ഇന്നും പതിവ് സമയത്തു തന്നെ ഓഫീസിലെത്തി.. ഇന്ന് ഞാനാ ലേറ്റ് എന്ന് തോന്നുന്നു.. വേദുവും ദേവും ക്രിപുവും ഒക്കെ വന്നിട്ടുണ്ടായി... "ആ.. ജാനു ചേച്ചി എത്തിയല്ലോ "(കൃപു ) "ഡാ.. ഡാ.. ഊതല്ലേ " "ജാനി ഇന്ന് വൈകിയോ?"(ദേവ് ) "ആഹ്.. എഴുനേൽക്കാൻ വൈകി.." "ആഹ്‌.. നന്ദിത ചേച്ചി വരാറായി "(വേദു) "ആണല്ലെ.." "വയ്യാത്തപോലെ ഇരുകുന്നല്ലോ ജാനി "(ദേവ് ) "ചെറിയൊരു ക്ഷീണം ഉണ്ട് ദേവ് " "എന്നാൽ ഒന്ന് ഹോസ്‌പിറ്റലിൽ പോകയിരുന്നിലെ "(കൃപു ) "ഏയ്.. കാര്യായിട്ടൊന്നുമില്ല.." "ലീവ് എടുക്കണ്ടടാ.. ഇന്നത്തെ ട്രെയിനിങ് നന്നായി അറ്റൻഡ് ചെയ്തലാലേ ടീമിൽ കേ