Aksharathalukal

ആദിത്യ 5

ആദിത്യ

part 5

"ഹലോ എന്തായി ബാലു "
മറു ഭാഗത്തു നിന്നുള്ള മറുപടി കേട്ട് അവൻ സ്വയം മറന്നു നിന്നു. പിന്നെ ഫോൺ കട്ട് ചെയ്തു

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

" എന്താ മോനെ,  എന്താ പറ്റിയെ"
അമ്മയുടെ സംസാരമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

"അത്‌ അമ്മേ ഇന്ന് മിസ്സിംഗ്‌ ആയ അനുഗ്രഹ എന്ന പെൺകുട്ടിയെ വാനിൽ കൊണ്ടുപോകുന്നത്      ചെമ്പലൂർ സ്റ്റേഷൻ പരിധിയിൽ നിന്നും പോലീസുകാർ കണ്ടിരുന്നു"

"എന്നിട്ട് എന്തുകൊണ്ടാ അവരെ പിടിക്കാതിരുന്നത് ".

" തലകറങ്ങി ബോധം പോയ അവൾ അവരുടെ സഹോദരി ആണെന്നും ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി ആണെന്നും പറഞ്ഞാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്"

"അപ്പോൾ ഇനി ആ കുട്ടിയെ കിട്ടില്ലേ "

" വണ്ടിയുടെ നമ്പർ കിട്ടിയിട്ടുണ്ട്, അതിനാൽ ഇനി അവർക്ക് രക്ഷപ്പെടാൻ സാധിക്കില്ല, ബാക്കി എല്ലാം വരുന്നിടത്ത് വച്ച് കാണാം"അതും പറഞ്ഞ് അവൻ മുകളിലേക്ക് പോയി ഫ്രഷ് ആയി തിരിച്ചുവന്നു. അപ്പോയെക്കും രാധയും അനഘയും ഭക്ഷണം എടുത്തു വച്ചിരുന്നു. അവരെല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.

"നിങ്ങളുടെ ജോലിയുടെ കാര്യം എന്തായി" അർജുൻ  അനഘയോടും ആകാശിനോടുമായി ചോദിച്ചു

" അത്‌, ഏട്ടാ ഇവിടെയുള്ള ആയില്യ ഹോസ്പിറ്റലിൽ ഞങ്ങൾക്ക് ജോലി കിട്ടി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഡ്യൂട്ടിയിൽ കയറേണ്ടിവരും "

" അപ്പൊ പരട്ടകൾ രണ്ടുപേരും നാളെ മുതൽ ജോലിക്ക് പോവുകയാണോ "ആതു ചോദിച്ചു

"നീ പോടീ കുട്ടി തേവാങ്കെ," 😡😡അനു അവളെ നോക്കി കോക്രി കാട്ടി

"ആ രോഗികളുടെ അവസ്ഥ എന്താവുമോ ആവോ".

" ഓ മോള് പോകുന്നത് പഠിക്കാൻ അല്ലല്ലോ സോഷ്യൽ സർവീസ് അല്ലേ"

"നീ പോടീ മൂധേവി "

"ആതു വേണ്ടാ ഇനിചിലപ്പോൾ കിട്ടിയെന്നുവരും " അർജുൻ ദേഷ്യത്തോടെ പറഞ്ഞു.

"😁😁😁"

" ഇളിക്കണ്ട, പിന്നെ അനു നിനക്ക് മൂന്നാല് കല്യാണാലോചന വന്നിട്ടുണ്ട് നീ ഇവിടെ വന്നിട്ട് പറയാം എന്ന് കരുതിയാ ഫോണിലൂടെ സൂചിപ്പിക്കാതിരുന്നത് "

" അത്...ഏട്ടാ... ഇപ്പൊ.. പെട്ടന്ന്.. "

"ഞാൻ ഒന്ന് പറഞ്ഞു തീരട്ടെ എന്റെ അനു, നീ അതുവരെ ഒന്ന് ക്ഷമിക്കു, നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം നീ ഓക്കേ പറഞ്ഞാൽ മതി"

" ഏട്ടനും അമ്മയ്ക്കും ഒക്കെ ഒക്കെ അവരെ ഇഷ്ടപ്പെട്ടോ"

"ഇഷ്ടപ്പെടേണ്ടത് ഞാനോ അച്ഛനോ അമ്മയോ അല്ല അവരെ ഇഷ്ടപ്പെടേണ്ടത് നീയാണ്, കാരണം ഇത് നിന്റെ ലൈഫ് ആണ് ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കേണ്ടത് നീയാണ്, അതുകൊണ്ടുതന്നെ നിന്നെ ഒരിക്കലും ഞങ്ങൾ നിർബന്ധിക്കില്ല.നിന്റെ ലൈഫിൽ തീരുമാനം എടുക്കാനുള്ള അധികാരം ഞങ്ങളെക്കാൾ ഉപരി നിനക്കാണ". അവൾ ഒരുപാട് സമയം അവൻ പറഞ്ഞത് ആലോചിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു.അർജുൻ സ്റ്റെയർ കയറി റൂമിക്ക് പോയി. അനു അച്ചുവിന്റെ പിറകെ അപ്പുവിനൊപ്പം പോയി.

"എന്താ രണ്ടാളും കൂടി "

" അത്... അച്ചുവേട്ടാ .... എനിക്കൊരു... കാര്യം.. പറയാനുണ്ടായിരുന്നു"

"നിനക്ക് മറ്റൊരാളെ ഇഷ്ടമാണ് അതല്ലേ ". അപ്പോൾ അനുവും അപ്പുവുംഅച്ചു പറഞ്ഞത് കേട്ട് ഞെട്ടി അവനെ നോക്കി.

"അത്‌.. എങ്ങനെ ഏട്ടനറിയാം "

"നിങ്ങളുടെ മനസ്സ് ഒന്ന് പിടഞ്ഞത് പോലും എനിക്ക് മനസ്സിലാകും, പിന്നെയാണോ ഇത്‌, അതൊക്കെ പോട്ടെ ആരാ കക്ഷി"

"അച്ചുവേട്ടാ അത്‌  മെഡിസിന്  പഠിക്കുമ്പോൾ പരിചയപ്പെട്ടതാ "

"എന്നാൽ ഒഴിവുള്ള ഒരു ദിവസം നോക്കി വീട്ടുകാരെയും കൂട്ടി പെണ്ണുകാണാൻ വരാൻ പറ "

"താങ്ക്യൂ സോമച് ഏട്ടാ "

" അധികം സുഖിപ്പിക്കാതെ മക്കള് പോയി കിടന്നുറങ്ങാൻ നോക്ക്". അവർ അവിടെ നിന്നും താഴേക്ക് പോയി. അവന്റ ഫോണിലേക്ക് ഒരു കാൾ വന്നു. അവൻ ഫോൺ അറ്റൻഡ് ചെയ്തു

"ഹലോ "

"ഹലോ sir ഞാൻ ആദിത്യ, ആദിത്യ ശിവറാം "

"ഓഹ്,  നമ്പർ എവിടെ നിന്ന് കിട്ടി "

"മിനിസ്റ്റർ രാജ ഗോപാൽ സാർ തന്നു "

"താൻ എന്തിനാ വിളിച്ചത് "

" ഞാൻ നാളെ കാലത്ത് പത്തു മണിക്ക് തന്നെ ചാർജ് എടുക്കും"

"ഓക്കേ നാളെ നേരിൽ കാണാം "

"ഓക്കേ sir "

 

(തുടരും)

 

💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎

ആദിത്യയുടെ വരവിനായി കാത്തിരിക്കൂ.

 

mubishana

 


ആദിത്യ 6

ആദിത്യ 6

4
1710

ആദിത്യ part 6 "sir, ഞാൻ നാളെ കാലത്ത് 10 മണിക്ക് തന്നെ ചാർജ് എടുക്കും" " ഓക്കേ, എന്നാൽ നാളെ നേരിട്ട് കാണാം" " ഓക്കേ, sir ". അവൾ ഫോൺ കട്ട് ചെയ്തു. അവൻ ലാപ് എടുത്ത് സോഫയിലേക്ക് ഇരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ നിദ്രാദേവി അവനെ കടാക്ഷിച്ചു. ചെഞ്ചോലയിൽ കുളിച്ചു നിൽക്കുന്ന സൂര്യരശ്മികൾ അവന്റെ മുഖത്തെ തഴുകിയപ്പോഴാണ് ഉറക്കം തെളിഞ്ഞത്. അവൻ വേഗം തന്നെ റെഡിയായി സ്റ്റേഷനിലേക്ക് പോയി. ബാലുവും മറ്റുള്ളവരും അവനെ കാത്തു പുറത്തു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു "എന്നാൽ നമുക്ക് പോകാം "അർജുൻ ബാലുവിനോടായി പറഞ്ഞു "sure, sir"ബാലു മറുപടി നൽകി അവർ ഒരു ഗോഡൗണിൽ എത്തി. അവ