Aksharathalukal

നിന്നിലേക്ക്

മേഘത്തേരിലേറി
മഴയായ് പതിക്കണം.
നീയാം പൂന്തോട്ടത്തിൽ
ശലഭമായ് പറക്കണം.
നീയാകുന്ന പുഷ്പത്തെ
കാറ്റായ് വന്നു തലോടണം.
പൊഴിഞ്ഞ ഇലകൾ മണ്ണിലേക്ക്‌
അലിഞ്ഞുചേരുന്നത് പോലെ,
അവസാനം എനിക്ക്
നിന്നിലേക്ക് അലിഞ്ഞു ചേരണം.

✍️Mubi...